Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഫാഷിസ്​റ്റ്​ ഭരണകൂടമേ,...

ഫാഷിസ്​റ്റ്​ ഭരണകൂടമേ, നിങ്ങൾ തോറ്റുപോവുകയേയുള്ളൂ

text_fields
bookmark_border
ഫാഷിസ്​റ്റ്​ ഭരണകൂടമേ, നിങ്ങൾ തോറ്റുപോവുകയേയുള്ളൂ
cancel

പല സമര പരിപാടികളിലും ഉറച്ച മുദ്രാവാക്യം വിളിച്ച്​, മഞ്ഞുകാലത്തും ദേഹമാകെ വിയർത്ത്​ നടന്നു നീങ്ങിയിരുന്ന ഉമറിനെ ഇടക്കിടെ കാണാറുണ്ടായിരുന്നു. ഒരു ‘ആവേശ്​കുമാർ’ മാത്രമായാണ്​ അന്നയാളെ കരുതിയിരുന്നത്​. ​രാജ്യത്തെ സർവകലാശാലകൾക്കെതിരെ കേന്ദ്രസർക്കാർ മെഷിനറി, മാധ്യമങ്ങളുമായി കൈകോർത്ത്​ പിടിച്ച്​ ഗൂഢാലോചന നടത്തിയ കാലത്താണ്​ ഉമർ ഖാലിദിനെക്കുറിച്ച്​ കൂടുതലറിയുന്നത്​. അദ്ദേഹത്തി​​​​​​െൻറ രാഷ്​ട്രീയ വീക്ഷണങ്ങളോട്​ വിയോജിപ്പ്​ പുലർത്തിയിരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉമർ ഖാലിദ്​ എന്ന മനുഷ്യ സ്​നേഹിയെക്കുറിച്ച്​ സന്ദേഹങ്ങളുണ്ടായിരുന്നില്ല.

പൊലീസും പട്ടാളവും ഭരണകൂട ചാരൻമാരുമെല്ലാം ആഴ്​ചകളോളം ഒാരിയിട്ട്​ പാഞ്ഞു നടന്നിട്ടും ഉമറിനെയും അനിർബനെയും അവർക്കു മുന്നിൽ എറിഞ്ഞു കൊടുക്കാതെ ജെ.എൻ.യു സമൂഹം ജാഗ്രത പുലർത്തി. സുഹൃത്തുക്കളെയും അധ്യാപകരെയുമെല്ലാം പൊലീസ്​ പീഡിപ്പിക്കുകയും കൂട്ടുകാർക്കും ബന്ധുക്കൾക്കുമെതിരെ സംഘ്​പരിവാർ അണികൾ പരസ്യമായി ബലാൽസംഗ ഭീഷണി ഉയർത്തുകയും ചെയ്​ത ഘട്ടത്തിൽ സ്വയം അറസ്​റ്റ്​ വരിക്കുകയായിരുന്നു അവർ. ഇന്ത്യൻ വിദ്യാർഥി സമര ചരിത്രത്തിലെ ഗംഭീരമായ ഏടുകളാണ്​ അറസ്​റ്റിനു മുമ്പും പിമ്പും ഉമറും കനയ്യയും അനിർബനും തങ്ങളുടെ സഖാക്കളെ അഭിസംബോധന ചെയ്​തു നടത്തിയ പ്രസംഗങ്ങൾ. സംഘിക്കോട്ടകളെ അതു പോലൊന്ന്​ കുലുക്കി മറിക്കാൻ രാഹുൽ ഗാന്ധിയുടെ എല്ലാ പ്രസംഗങ്ങളും കൂട്ടി ചേർത്തുവെച്ചാൽ പോലും കഴി​ഞ്ഞെന്നു വരില്ല.

കൊല്ലുന്ന ഭരണകൂടത്തിനെതിരെ വിദ്യാർഥികൾ യഥാർഥ പ്രതിപക്ഷമായ നാളുകളായിരുന്നു അത്​. ഒന്നോർത്താൽ അന്താരാഷ്​ട്ര ഭീകരരുമായി ബന്ധമുണ്ടെന്നും വിദേശത്തേക്ക്​ കടന്നുവെന്നുമെല്ലാം മാധ്യമങ്ങളെ ഉപയോഗിച്ച്​ വ്യാജവാർത്ത പരത്തിയതോടെയാണ്​ കേന്ദ്രസർക്കാറി​​​​​​െൻറ ഗൂഢാലോചന വെളിപ്പെട്ടതും അരാഷ്​ട്രീയ ചിന്താഗതിക്കാരായ വിദ്യാർഥികൾ പോലും ‘We are  JNU’ എന്നുറക്കെ വിളിച്ചു പറഞ്ഞ്​ തെരുവിലിറങ്ങിയതും. വിദ്യാർഥികൾക്കെതിരെ തെളിവുകൾ ചു​െട്ടടുക്കാൻ വ്യാജവീഡിയോ ചമച്ചത്​ ലോകമറിഞ്ഞു.

രാജ്യ തലസ്​ഥാനത്തെ ക്രമസമാധാനം നിയ​ന്ത്രിക്കുന്ന ഡൽഹി പൊലീസി​​​​​​െൻറ മുൻവിധികളും കള്ളക്കളികളുമെല്ലാം പൊളിച്ചു കാട്ടപ്പെട്ടു. ബുൾഡോസർ ഉപയോഗിച്ച്​ ഇടിച്ചു നിരത്തണമെന്നും പട്ടാളക്യാമ്പ്​ ആക്കി മാറ്റണമെന്നുമെല്ലാമുള്ള സംഘബുദ്ധിയുടെ ഗോബർഗ്യാസ്​ ടാങ്കുകൾ വിദ്യാർഥികളുടെയും പൗരാവകാശ സമൂഹത്തി​​​​​​െൻറയും ഒറ്റക്കെട്ടായ ചെറുത്തു നിൽപ്പിനെ തുടർന്ന്​ നിർവീര്യമാക്കപ്പെടുകയും ചെയ്​തു. അറസ്​റ്റിലായ കാലത്ത്​ പൊലീസ്​ അങ്കിൾമാർ ഇരുവരെയും നല്ല കുട്ടികളാക്കാൻ ശ്രമിച്ച കഥകൾ ഉമറും അനിർബനും പിന്നീട്​ വിവരിച്ചിരുന്നു. അതും പൊളിഞ്ഞു. ഉമറി​​​​​​െൻറ കുഞ്ഞുപെങ്ങൾ സാറാ ഫാത്തിമയുടെ മുദ്രാവാക്യം വിളികളിൽ നിന്ന്​ വ്യക്​തമാവും എത്ര സ്വാധീനശക്​തിയുള്ള നേതാവാണ്​ അയാളെന്ന്​.

ഉമറിനെയും കനയ്യയെയും വധിക്കുമെന്ന്​ പല തവണ ഭീഷണി സന്ദേശങ്ങളെത്തിയിരുന്നു. കൊലക്ക്​ ആഹ്വാനം പരസ്യമായി നടത്തിയവരെ പിടികൂടാൻ ഭരണകൂടത്തിന്​ താൽപര്യമില്ലായിരുന്നു. കാമ്പസിൽ നിന്ന്​ പുറത്താക്കാനുള്ള ശ്രമങ്ങളെ നിയമപരമായി നേരിട്ടു. ജാതി അതിക്രമത്തെ തുടർന്ന്​ ജീവൻ വെടിഞ്ഞ രോഹിത്​ വേമുലക്ക്​ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ആരംഭിച്ച പ്രക്ഷോഭങ്ങൾ സംഘ്​പരിവാർ അക്രമങ്ങളെ തുടർന്ന്​ കാമ്പസിൽ നിന്ന്​ കാണാതായ നജീബി​നു വേണ്ടിയും തുടർന്നു. ആൾകൂട്ട കൊല ചെയ്യപ്പെട്ടവർക്ക്​, കർഷകർക്ക്​, ആദിവാസികൾക്ക്​.... നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ പേരിലുള്ള സമരങ്ങൾക്കെല്ലാം അവൻ പിന്നെയും വിയർത്തൊലിച്ചു.

‘വെറുപ്പി​​​​​​െൻറ കാലത്ത്​ ഭയത്തിൽ നിന്ന്​ മോചനം’ എന്ന പ്രമേയത്തിൽ കോൺസ്​റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന മനുഷ്യാവകാശ കൂട്ടായ്​മ​യിൽ പ​െങ്കടുക്കാനെത്തിയപ്പോഴാണ്​ ഇപ്പോൾ അക്രമികൾ ഉമർ ഖാലിദിനു നേരെ തീയുണ്ട പായിക്കാൻ ശ്രമിച്ചത്​. ഏതെങ്കിലും ആളൊഴിഞ്ഞ കോണിലല്ല, പാർലമ​​​​​െൻറ്​ മന്ദിരത്തിനും റിസർവ്​ ബാങ്കിനും വിവിധ മന്ത്രാലയങ്ങൾക്കും തൊട്ടരികിൽ വെച്ചാണ്​ അവരീ പകൽ ഹത്യക്ക്​ ഒരു​െമ്പട്ടതെന്ന്​ ഒാർക്കണം. കൽബുർഗിയെ, പൻസാരെയെ, ഗൗരി ല​േങ്കഷിനെ ..... ഇല്ലാതാക്കിയതു പോലെ ഇല്ലാതാക്കാൻ വന്ന അക്രമിയെ കണ്ടെത്താനായില്ല പോലും. ഭരണകൂടം പ്രച്​ഛന്ന വേഷമണിഞ്ഞു വന്ന്​ രാജ്യത്തെ പൗരനു നേരെ നിറയൊഴിക്കു​േമ്പാൾ എങ്ങിനെ കണ്ടെത്താൻ?

കള്ളക്കേസുണ്ടാക്കി, വ്യാജ വീഡിയോ തെളിവുകളുണ്ടാക്കി ജയിലിലടച്ചു പഠനം മുടക്കാനും പി.എച്ച്​.ഡി വിലക്കാനും ശ്രമിച്ചു. എന്നിട്ടും, വേദനിക്കുന്നവർക്കു വേണ്ടി ശബ്​ദിച്ചു കൊണ്ടേയിരിക്കുന്ന ആ യുവനേതാവിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പുറം കരാർ വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുന്നു.

വർഗീയ ഫാഷിസ്​റ്റ്​ ഭരണകൂടമേ, നിങ്ങൾ ഇനിയുമിനിയും തോറ്റുപോവുകയേയുള്ളു....!!!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalidjnu studentopen forum
News Summary - JNU student leader Umar Khalid attacked in Delhi-open forum
Next Story