ജെ.എൻ.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭം
text_fieldsജെ.എൻ.യുവിൽ പുതിയ ഹോസ്റ്റൽമാന്വലിനെതിരെ നടക്കുന്ന പ്രക്ഷോഭം രണ്ടാഴ്ചക്കുശേഷം മാധ്യമശ്രദ്ധയിലെത്തിയിരിക് കുന്നു. ഹോസ്റ്റൽഫീസ് വർധിപ്പിച്ചും സംവരണം ഇല്ലാതാക്കിയും ഡ്രസ്കോഡ് അടിച്ചേൽപിച്ചും തൊഴിലാളികളെ പീഡിപ്പി ച്ചും ജെ.എൻ.യുവിലെ സംഘ്പരിവാർ അഡ്മിനിസ്ട്രേഷൻ നടത്തുന്ന വിദ്യാർഥി/ ജനദ്രോഹ നടപടികൾക്കെതിരാണ് വിദ്യാര്‍ഥി പ്ര ക്ഷോഭം. എന്നാല്‍, പ്രക്ഷോഭവും പ്രതിഷേധവും നടത്തുന്നതിന് സമയവും സ്ഥലവും പരിധിയും അടിച്ചേൽപിച്ചു വിദ്യാർഥിക ളുടെ സ്വതന്ത്ര രാഷ്ട്രീയചലനങ്ങൾ നിയന്ത്രിക്കാനും ജെ.എൻ.യു അധികൃതർ തീരുമാനിച്ചിരിക്കുന്നു. ഇതൊക്കെ കൂടുതല്‍ പ്രതിഷേധം വിളിച്ചുവരുത്തുന്ന നടപടിയാണ്.
ഹോസ്റ്റൽ ഫീസിെൻറയും മെസ്ഫീസിെൻറയും വർധന രാജ്യത്തെ ബഹുഭൂര ിപക്ഷംവരുന്ന പാർശ്വവത്കൃതരും സംവരണസമുദായങ്ങളുടെ ഭാഗവുമായ വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളെ ഇല്ലാതാക്കുന്ന ു. ചുരുങ്ങിയ ചെലവിൽ ഉന്നതവിദ്യാഭ്യാസം നേടാനുള്ള പാർശ്വവത്കൃതരായ ആദ്യതലമുറ വിദ്യാർഥികളുടെ അവസരമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഈ അർഥത്തിൽ പൊതുവിദ്യാഭാസ ഉള്ളടക്കത്തെ മാറ്റിപ്പണിയാനും ഉപരിവർഗ/ജാതിവിദ്യാർഥികളുടെ മാത്രം ഇടമാക്കി പരിവർത്തിപ്പിക്കാനുമാണ് ജെ.എൻ.യു അധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എസ്.സി/എസ്.ടി, ഒ.ബി.സി, പി.ഡബ് ല്യു.ഡി (പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ്) സംവരണം ഹോസ്റ്റല്‍ നിയമനത്തില്‍ ഇനി പാലിക്കില്ലെന്നാണ് പുതിയ ഹോസ്റ്റല്‍ ചട്ടം പറയുന്നത്.
ഭരണകൂടത്തിെൻറ നിയോലിബറല്‍ നയങ്ങള്‍
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബിർല-അംബാനി റിപ്പോര്‍ട്ടിലെ നിർദേശങ്ങൾ പിന്തുടരുന്ന കേന്ദ്രസർക്കാർ പൊതുവിദ്യാഭ്യാസം ദുർബലപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. 2019 ൽ കേന്ദ്രസർക്കാർ ഡ്രാഫ്റ്റ് ചെയ്ത പുതുവിദ്യാഭ്യാസനയം പൊതുവിദ്യാഭ്യാസരംഗത്ത് ഇനി സർക്കാർ പണം നിക്ഷേപിക്കുകയില്ലെന്നും മറിച്ചു സമ്പന്നരിൽനിന്നു പണം കണ്ടെത്തി ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും പറയുന്നു.
ബിര്‍ല–അംബാനി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നപോലെ ഭരണകൂടത്തിെൻറ സഹായമില്ലാതെ തന്നെ ജെ.എൻ.യുവിലെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാനാണ് കനത്ത ഫീസ് ഈടാക്കുന്നത്. കേന്ദ്രസർക്കാറിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും വിദ്യാഭ്യാസരംഗത്ത് ഒന്നും ചെയ്യാനില്ലെന്നും അതിനാൽ ഇനി വിദ്യാർഥികളെ ചൂഷണംചെയ്തു മാത്രമേ നിലനിൽക്കാനാകൂ എന്നുമാണ് ഇത്തരം ഭരണകൂട ഇടപെടലുകൾ ചൂണ്ടിക്കാട്ടുന്നത്.
നിയോലിബറൽയുക്തി കൂടുതല്‍ ആഴത്തില്‍ അടിച്ചേൽപിക്കാനും വിദ്യാർഥികളെ ചൂഷണംചെയ്തു മുന്നോട്ടുപോകാനുമുള്ള കേന്ദ്ര ഭരണകൂടത്തിെൻറ ശ്രമങ്ങളുടെ ഭാഗമായി ഈ നടപടിയെ വായിക്കേണ്ടതുണ്ട്. മാത്രമല്ല, സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും കാമ്പസിലെ അസംഘടിത തൊഴിലാളികളെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമങ്ങളും ഇതിനു പിന്നിലുണ്ട്. മെസിൽ ജോലിചെയ്യുന്ന അസംഘടിത തൊഴിലാളികൾ, ഹോസ്റ്റലുകളിലും മറ്റും ജോലിചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾ, സെക്യൂരിറ്റിഗാര്‍ഡുകള്‍ ഇവരെയൊക്കെ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമിച്ചിട്ടുള്ളത്.
അവർക്കുള്ള ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകാൻ അധികാരികള്‍ ഇതുവരെ തയാറായിട്ടില്ല. അതിനാൽ, ഈ തൊഴിലാളികളിൽനിന്നുള്ള സമ്മർദം കൂടുമ്പോൾ അവർക്ക് ആനുകൂല്യവും ശമ്പളവും കൂട്ടി നൽകാൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതിനുപകരം, വിദ്യാർഥികളിൽനിന്നുതന്നെ പണം ഈടാക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇതു തൊഴിലാളികളെയും വിദ്യാർഥികളെയും പരസ്പരം ഭിന്നിപ്പിക്കാനും ഭരണകൂടത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ ഉത്തരവാദിത്തത്തിൽനിന്ന് മാറ്റിനിർത്താനും സഹായിക്കുന്നു.
സ്കോളര്‍ഷിപ്പുകളുടെ അവസ്ഥ
പാർശ്വവത്കൃത വിദ്യാർഥികൾ ഏറെ ആശ്രയിക്കുന്ന ഫെലോഷിപ്പുകളായ ജെ.ആർ.എഫ്, രാജീവ്ഗാന്ധി നാഷനൽ ഫെലേഷിപ്, മൗലാനാ ആസാദ് നാഷനൽഫെലോഷിപ്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്, നോൺ നെറ്റ് ഫെല്ലോഷിപ് തുടങ്ങിയവയൊക്കെ പ്രതിസന്ധിയിലാണ്. ഈ സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ലഭിക്കാൻ കാലതാമസം നേരിടുന്നു. കാരണം, മാനവവിഭവശേഷി വകുപ്പിെൻറ കൈയിൽ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ ഫണ്ടില്ല. ഇങ്ങനെ ഒരുവശത്ത് ഭരണകൂടം വിദ്യാർഥികൾക്ക് ലഭിക്കേണ്ട സാമ്പത്തികസഹായങ്ങൾ തടഞ്ഞുവെക്കുകയും വൈകിക്കുകയും ചെയ്യുന്നു. എന്നാൽ, മറുവശത്ത് ഹോസ്റ്റൽ ഫീസ്, ഭക്ഷണത്തിനുള്ള ഫീസ് തുടങ്ങിയവ വർധിപ്പിച്ചു അവർ നൽകുന്ന സാമ്പത്തികസഹായങ്ങളുടെ ഇരട്ടി പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിലൂടെ പാർശ്വവത്കൃതരും പിന്നാക്കക്കാരുമായ വിദ്യാർഥികളുടെ നിത്യജീവിതം മാത്രമല്ല, അവരുടെ ഗവേഷണ പഠനനിലവാരത്തെ കൂടി ബാധിക്കുന്ന നടപടികള്‍ ഉണ്ടാവുന്നു.
വളരെ പഴക്കമുള്ള സ്കോളർഷിപ് ഘടനയാണ് ഇന്നും മാനവ വിഭവശേഷി വകുപ്പ് പിന്തുടരുന്നത്. രാജ്യത്ത് വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായതിനാല്‍ ജീവിതച്ചെലവുകള്‍ മാറിക്കൊണ്ടിരിക്കുന്നു. യാത്രക്കും പഠനത്തിനും ഗവേഷണത്തിനും വിദ്യാർഥികൾ ചെലവഴിക്കുന്ന തുക നിരന്തരം വർധിക്കുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ ചെലവഴിക്കുന്ന തുക അവർക്ക് ലഭിക്കുന്ന സ്കോളർഷിപ്പിനേക്കാൾ എത്രയോ വലുതാണ്. ഇതൊന്നും അഭിമുഖീകരിക്കാത്ത ഭരണകൂടവും ജെ.എൻ.യു അധികാരികളും വിദ്യാർഥികളെ കൂടുതൽ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്.
അട്ടിമറിക്കപ്പെടുന്ന സാമൂഹിക പഠനം
ഹിന്ദുത്വത്തിെൻറ ചരിത്രവിരുദ്ധവും വിജ്ഞാനവിരുദ്ധവും അപരവിദ്വേഷത്തിലധിഷ്ഠിതവുമായ സാമൂഹിക, രാഷ്ട്രീയ സങ്കൽപങ്ങളിലൂടെ വിദ്യാഭ്യാസ ഗവേഷണരംഗത്ത് ഇടപെടാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ പരിമിതികളോടെ നിലനിൽക്കുന്ന ബഹുസ്വര സ്വഭാവത്തെ ഇല്ലാതാക്കുകയും സാമൂഹികപഠനത്തെ സംഘ്പരിവാറിെൻറ താൽപര്യങ്ങൾക്കനുസരിച്ചു ചിട്ടപ്പെടുത്തുകയുമാണ് അവർ ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള രാഷ്ട്രീയ ബ്ലോക്ക് എന്ന നിലയില്‍ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസരംഗത്തുനിന്ന് അകറ്റാൻ ഫീസ് വർധനയിലൂടെയും സംവരണ അട്ടിമറികളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പംതന്നെ വിദ്യാർഥി, വിദ്യാഭ്യാസരംഗങ്ങളിൽ ഹിന്ദുത്വ ആഭിമുഖ്യമുള്ള വരേണ്യരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാലാണ് ജെ.എൻ.യുവിലെ വിദ്യാർഥിപ്രക്ഷോഭം സംഘ്പരിവാർ വിരുദ്ധസമരങ്ങളുടെ ഭാഗമായിത്തീരുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.