കഫീൽ ഖാൻ ദേശസുരക്ഷക്ക് ഭീഷണിയല്ല; യു.പി സർക്കാർ അങ്ങനെ പറയുന്നുവെങ്കിലും
text_fieldsമെഡിക്കൽ വീഴ്ച ആരോപിച്ച് ജോലിയിൽനിന്ന് പുറത്തുനിർത്തി രണ്ടു വർഷം കഴിഞ്ഞ്- അതിൽ ഒമ്പതു മാസവും ജയിലഴിക ളിലായിരുന്നു- കഴിഞ്ഞ സെപ്റ്റംബറിലാണ് ഡോ. കഫീൽ ഖാനെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കുറ്റമുക്തനാക്കുന്നത ്. പക്ഷേ, പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫെബ്രുവരി 13ന് ദേശീയ സുരക്ഷ നിയമ ം ചുമത്തി ശിശുരോഗ വിദഗ്ധനും മുൻ ലക്ചററുമായ 40 കാരനെ ഉത്തർ പ്രദേശ് സർക്കാർ വീണ്ടും അഴിക്കുള്ളിലാക്കിയത്.
സർക്കാറിനെ വിമർശിച്ച് നടത്തിയ പ്രഭാഷണത്തിെൻറ പേരിൽ അലിഗഢ് കോടതി ഫെബ്രുവരി 10ന് ജാമ്യം അനുവദിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു വീണ്ടും വേട്ടയാടൽ. ദേശ സുരക്ഷ നിയമം ‘ദേശ സുരക്ഷ’യെ നിർവചിക്കുന്നില്ല. പക്ഷേ, ഇൗ വ കുപ്പ് ഉപയോഗിച്ച് ഏതെല്ലാം സാഹചര്യങ്ങളിൽ ആളുകളെ തടവിലാക്കാം എന്നത് നിയമം വ്യക്താക്കുന്നുണ്ട്.
ന ിയമത്തിെൻറ 3(2) വകുപ്പ് പ്രകാരം- ഡോ. കഫീൽ ഖാനെതിരെ ചുമത്തിയത് ഇൗ വകുപ്പാണ്- രാജ്യ സുരക്ഷക്കോ, പൊതുജന ജീവി തത്തിനോ, അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനോ അപായകരമാവുംവിധം പ്രവർത്തിക്കാൻ സാധ്യത കണക്കിലെടുത്ത് മുൻകരുതല ായി കസ്റ്റഡിയിലെടുക്കാം.
ആരോപണങ്ങൾ
അലിഗഢ് ജില്ലാ മജിസ്ട്രേറ ്റ് പുറപ്പെടുവിച്ച കസ്റ്റഡി ഉത്തരവിൽ രണ്ടു തരത്തിൽ അദ്ദേഹം പൊതുജന ജീവിതത്തെ അപായപ്പെടുത്തുമെന്ന് ചൂണ്ട ിക്കാട്ടുന്നു:
1. പൗരത്വ നിയമത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ പ്രസ്താവനയിറക്കുക വഴി, അ ലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി ഗെയ്റ്റിൽ ധർണയിരിക്കാൻ വിദ്യാർഥികൾക്ക് പ്രേരണ നൽകി.
2. അതിനു പിന്നാലെ ഡി സംബർ 15ന് വാഴ്സിറ്റിയിൽ നടന്ന സംഘർഷത്തിന് കാരണക്കാരനായി.
ആ രാത്രിയിലായിരുന്നു, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ പൊലീസ് നരനായാട്ടിനു പിറകെ അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലും പൊലീസ് അനുമതിയി തേടാതെ അതിക്രമിച്ചുകയറി പൗരത്വനിയമത്തിനെതിരെ സമരമുഖത്തുണ്ടായിരുന്ന വിദ്യാർഥികളെ തല്ലിച്ചതച്ചത്. നിരവധി വിദ്യാർഥികൾക്കാണ് അന്ന് പരിക്കേറ്റത്, ചിലരുടെ നില ഗുരുതരമായിരുന്നു.
ഇൗ സംഭവത്തിൽ കഫീൽ ഖാൻ കുറ്റാരോപിതനല്ല, അന്വേഷണം അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നുമില്ല.
വിദ്യാർഥികൾക്കു നേരെ പൊലീസ് തേർവാഴ്ച അലഹബാദ് ഹൈക്കോടതി ഉത്തരവു പ്രകാരം ദേശീയ മനുഷ്യാവകാശ കമീഷൻ പരിഗണനയിലുള്ള വിഷയമാണ്. എന്നിട്ടും, പുതിയ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി കഫീൽ ഖാനെ പ്രതിയാക്കിയ ഇൗ കേസ് എങ്ങനെ പരിഗണന പോലും അർഹിക്കുന്നുവെന്നതാണ് ചോദ്യം.
നിയമത്തിെൻറ പഴുതുകൾ
പൊതുജന സുരക്ഷക്ക് അടിയന്തര ഭീഷണിയാകുന്ന വിഷയങ്ങളിൽ മാത്രം ചുമത്താവുന്നതാണ് ദേശ സുരക്ഷ നിയമം. എ.കെ റോയ്- കേന്ദ്ര സർക്കാർ കേസിൽ സുപ്രീം കോടതി നിരീക്ഷിക്കുന്നതിങ്ങനെ:
നിയമത്തിെൻറ മൂന്നാം വകുപ്പ് അനുശാസിക്കുന്ന മുൻചൊന്ന സങ്കൽപങ്ങളിൽ, അതായത്- ദേശീയ പ്രതിരോധം, ഇന്ത്യൻ സുരക്ഷ, സർക്കാർ സുരക്ഷ, വിദേശ ശക്തികളുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയ വിഷയങ്ങൾക്ക് വേണ്ടത്ര നിശ്ചിത്വമില്ലെന്ന് മനസ്സിലാകുന്നു. ആ വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് അവ നിർവചിക്കാൻ പ്രയാസവുമുണ്ട്. എന്നിരുന്നാലും, വിഷയങ്ങളുടെ അവ്യക്തത മുൻനിർത്തി മൂന്നാം വകുപ്പിലെ ചട്ടങ്ങൾ അസാധുവാക്കാനാകില്ല.
വിഷയങ്ങൾ നിർവചിക്കപ്പെട്ടില്ലെന്നത് പരിഗണിച്ച്- നിസ്സംശയം അവ കൃത്യമായി നിർവചിക്കപ്പെടുക അസാധ്യവുമാണ്- വാക്കുകൾ നൽകുന്ന അർഥത്തെക്കാൾ വളരെ ചുരുങ്ങിയ തലത്തിൽ അതിനെ പ്രയോഗവത്കരിക്കാൻ പ്രത്യേക ശ്രദ്ധ കോടതികൾ കാണിക്കണം. ദേശ സുരക്ഷ നിയമം പോലുള്ള കരുതൽ തടങ്കൽ നിയമങ്ങൾ വ്യാഖ്യാനിക്കുേമ്പാൾ പരമാവധി കുറഞ്ഞ കേസുകളിൽ മാത്രം അവ പ്രയോഗിക്കാവുന്ന വിധമായി ചുരുക്കാൻ ജാഗ്രത വേണം. സ്വതന്ത്രമായി വ്യാഖ്യാനിച്ചാൽ വ്യക്തി സ്വാതന്ത്ര്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉറപ്പുള്ള മൂന്നാം വകുപ്പ് പോലുള്ളവ എന്നിട്ടും ഭരണഘടന സാധുതയുള്ളതാകുന്നത് ഇൗ അപ്രഖ്യാപിത സാഹചര്യത്തിൽ മാത്രമാണ്’’.
ദേശ സുരക്ഷ നിയമമായി മാറിയ ദേശ സുരക്ഷ ഒാർഡിനൻസിലെ വ്യവസ്ഥകൾ സുപ്രീം കോടതി അംഗീകരിക്കുന്നത് ഇങ്ങനെയാണ്. പൊതുജന സുരക്ഷയുമായി ഒട്ടും ബന്ധിക്കുന്നതല്ല ഖാെൻറ തടവ്. പൊതുജന സുരക്ഷക്ക് അതിനെക്കാൾ അപകടകാരിയാണ് അശ്രദ്ധമായി വാഹനമോടിക്കുന്ന ഒരു ഡ്രൈവർ.
അലിഗഢിലെ ക്രമ സമാധാനം കഫീൽ ഖാെൻറ പ്രസംഗത്തിനു ശേഷം വഷളായെന്ന് പൊലീസ് തയാറാക്കിയ പ്രഥമ വിവരാന്വേഷണ റിപ്പോർട്ട് പറയുന്നു. എന്നാൽ, അത്തരം പ്രശ്നങ്ങൾ വല്ലതുമുണ്ടായതിനോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിദ്വേഷ പ്രസംഗ നിയമങ്ങൾ ലംഘിച്ചതിനോ തെളിവൊന്നും അതിൽ നിരത്തുന്നില്ല. ഇരു സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്തുകയോ ദേശീയ ഉദ്ഗ്രഥനത്തെ അപായപ്പെടുത്തുകയോ ചെയ്യുേമ്പാഴാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വിദ്വേഷ പ്രസംഗമാകുന്നത്.
കസ്റ്റഡി ഉത്തരവ് വായിച്ചാൽ തടവിലിടുന്നതിനെ ന്യായീകരിക്കുന്ന ഒന്നും അതിൽ കാണാനാവില്ല.
കസ്റ്റഡിയിലെടുക്കുന്ന സമയവും സംശയാസ്പദമാണ്. അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി പ്രഭാഷണത്തിലെ പരാമർശങ്ങളുടെ പേരിൽ ഫെബ്രുവരി 10ന് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ, ജാമ്യം ലഭിച്ച് റിലീസ് വാറൻറ് കൈമാറാൻ മൂന്നു ദിവസമെടുത്തു.
വാറൻറ് പുറപ്പെടുവിച്ച ഫെബ്രുവരി 13ന് പൊലീസ് സൂപ്രണ്ട് അലിഗഢ് ജില്ലാ മജിസ്ട്രേറ്റിന് ഖാനെ ദേശ സുരക്ഷ നിയമപ്രകാരം കസ്റ്റഡിയിലെടുക്കാനും അപേക്ഷ സമർപ്പിച്ചു. സ്വീകരിക്കപ്പെടുകയും ചെയ്തു.
ഗുരുതര വീഴ്ചകൾ
മഥുര ജയിലിൽ നരകയാതനക അനുഭവിക്കുകയാണ് കഫീൽ ഖാൻ. ജയിലിൽ അദ്ദേഹത്തിെൻറ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഭാര്യ ശബിസ്ത ഖാൻ അടുത്തിടെ രംഗത്തെത്തിയിരുന്നു. മറ്റു തടവുകാരിൽനിന്ന് മാറ്റിപാർപിക്കാൻ ഉത്തരവിടാനാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് അവർ കത്തെഴുതുകയും ചെയ്തു.
നേരത്തെ, പൊലീസ് സൂപ്രണ്ട് അപേക്ഷ നൽകിയത്, കഫീൽ ഖാൻ പുറത്തുവന്ന ശേഷവും ‘പ്രകോപനപരമായ’ പ്രസംഗം തുടരുമെന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങൾ പ്രകാരമായിരുന്നു. എവിടെനിന്നാകും ഇൗ വിവരം അവർക്ക് ലഭിച്ചതെന്ന് ഇന്നും ചുരുളഴിയാത്ത നിഗൂഢത.
ഇത്തരം രഹസ്യവിവരങ്ങൾ പൊതുവെ സംഘടന മെംബർമാരിൽനിന്നാണ് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കാറ്. പക്ഷേ, കഫീൽ ഖാൻ ഒരു സംഘടനയിലൂം അംഗമല്ല.
ജാമ്യ ഉത്തരവ് മറികടക്കാൻ ദേശ സുരക്ഷ നിയമം ചുമത്തുന്നത് പ്രത്യേകമായി സുപ്രീം കോടതി അരുതെന്ന് പറഞ്ഞതുമാണ്.
രമേഷ് യാദവ്- എറ്റ ജില്ലാ മജിസ്ട്രേറ്റ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കുന്നു: ‘സാഹചര്യം പരിഗണിച്ചാൽ, കസ്റ്റഡിയിലെടുത്ത അധികാരികൾക്ക് ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷവും അതേ സ്ഥലത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുമെന്ന സന്ദേഹമുള്ളതിനാലാണ് വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള ഉത്തരവ് നൽകിയതെന്ന് വ്യക്തം’
എന്നാൽ, അധികാരികളുടെ സന്ദേഹം ന്യായമാണെങ്കിൽ ജാമ്യാപേക്ഷയാണ് എതിർക്കപ്പെടേണ്ടത്. ജാമ്യം നൽകി കഴിഞ്ഞാൽ ഇതിനെതിരെ സമീപിക്കേണ്ടത് ഉയർന്ന കോടതിയെയും. തടവു പ്രതി ജാമ്യം നേടുമെന്ന് കണ്ടുമാത്രം ദേശ സുരക്ഷ നിയമപ്രകാരം വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിറക്കാൻ പാടില്ല’’.
ഇത് പരിഗണിച്ചാൽ, കഫീൽ ഖാനെതിരായ ഉത്തരവ് റദ്ദാക്കപ്പെടണം.
വിവർത്തനം: കെ.പി മൻസൂർ അലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.