കമല സുറയ്യ മുതൽ ഹാദിയ വരെ
text_fieldsയാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിലായിരുന്നു വിഖ്യാത എഴുത്തുകാരി കമല സുറയ്യയുടെ ജനനം. 1999 ൽ അവർ 65ാം വയസ്സിൽ ഇസ്ലാം ആശ്ലേഷിച്ചു. കമല ദാസ് എന്ന പേരിനുപകരം കമല സുറയ്യ എന്ന പുതിയനാമം സ്വീകരിച്ചു. ഹൈന്ദവ സമൂഹത്തിലെ യാഥാസ്ഥിതിക വിഭാഗം ഇൗ മതംമാറ്റത്തെ അപലപിച്ചു. സംഘ്പരിവാർ നിരവധി ആരോപണങ്ങളുമായി 2009ൽ മരിക്കുന്നതുവരെ അവരെ വേട്ടയാടി. മരണശേഷവും കമല സുറയ്യയുടെ തീരുമാനത്തിനെതിരെ വാദകോലാഹലങ്ങൾ കത്തിപ്പുകഞ്ഞു.ഇപ്പോഴിതാ ചരിത്രം പ്രഹസസ്വഭാവത്തിൽ ആവർത്തിച്ചിരിക്കുന്നു. ഇത്തവണ ഒരു സാധാരണക്കാരിയായ യുവതിയാണ് വിവാദങ്ങളുടെ കേന്ദ്രബിന്ദു. മാധ്യമങ്ങളും വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാരും േചർന്ന് ഉയർത്തിവിട്ട വിവാദങ്ങൾ ഭ്രാന്തിെൻറ വക്കോളം എത്തിയിരിക്കുന്നു. കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദെൻറ ആ പഴയ വിമർശനം ഒാർക്കുക.
ഇൗഴവ കുടുംബത്തിൽ ജനിച്ച അഖില എന്ന യുവതി ഹാദിയ എന്ന് പേർ സ്വീകരിച്ച് ഇസ്ലാം മതം ആശ്ലേഷിച്ചതോടെ സംജാതമായ കോലാഹലങ്ങളുടെ സാഹചര്യം ബഹുതമാശയായി രൂപപ്പെടുകയാണ്. വർഷങ്ങളുടെ പഠനശേഷമാണ് ഇൗ പെൺകൊടി ഇസ്ലാമിേലക്ക് കടന്നുവരുന്നത്. ഇൗ മാറ്റം അംഗീകരിക്കാൻ യുക്തിവാദിയായ അവളുടെ പിതാവ് കെ.എം. അശോകൻ എന്ന 57 കാരൻ തയാറല്ല. അപ്പോൾ പിതാവിനെ ധിക്കരിക്കാൻ അവൾ നിർബന്ധിതയായിരുന്നു. തീർത്തും ന്യായമായ കാര്യം. എന്നാൽ, ‘ലവ് ജിഹാദ്’ എന്ന ആശങ്ക ഉന്നയിച്ച് അച്ഛൻ കോടതിയെ സമീപിക്കുന്നു. മകൾ സിറിയയിലേക്ക് പൊയ്ക്കളയുമോ എന്നുവരെ ആശങ്കയുണ്ടായിരുന്നുവത്രെ അയാൾക്ക്. അതും ന്യായംതന്നെ. വൈദ്യ വിദ്യാഭ്യാസം നേടിയിട്ടും വിപ്ലവകാരിയായ ചെഗുവേര പോരാട്ടത്തിനുവേണ്ടി തോക്കെടുക്കുകയായിരുന്നുവല്ലോ? ഇൗ ജനാധിപത്യ രാജ്യത്തിൽ നമുക്ക് ആർക്കുവേണ്ടിയും ആശങ്കാകുലരാകാം. എന്നാൽ, അശോകെൻറ വ്യക്തിപരമായ ആശങ്ക. സിവിൽ സമൂഹത്തിെൻറ മൊത്തം ആശങ്കയായി പരിണമിക്കുന്നതായാണ് പിന്നീട് കണ്ടത്. സംഘ്പരിവാറിെൻറ പ്രയത്നഫലമായിരുന്നു അത്. അേശാകൻ പെൺകുട്ടിയുടെ പിതാവാണല്ലോ. നിലവിലെ പിതൃമേധാവിത്വ ക്രമം തകരാതെ സൂക്ഷിക്കേണ്ട കർത്തവ്യം അയാളുടേതാണ്. ‘മകളുടെ മനുഷ്യാവകാശത്തിന് പരിഗണന നൽകുന്നതിനു മുേമ്പ പിതാവിെൻറ മനുഷ്യാവകാശങ്ങളാണ് പരിഗണിക്കപ്പെടേണ്ടത് എന്നായിരുന്നു സംഘ്പരിവാർ ഭാഷ്യം.
അശോകെൻറ അന്ധാളിപ്പ് അവിടെയും അവസാനിച്ചില്ല. മതം മാറ്റത്തിനുശേഷം ശഫിൻ ജഹാൻ എന്ന യുവാവിനെ അവൾ വിവാഹം കഴിച്ചു. ആരാണ് ശഫിൻ. ഒരു സാധാരണ മുസ്ലിം യുവാവ്. ഒരുപേക്ഷ, മതവിശ്വാസത്താൽ വിഡ്ഢിയാക്കപ്പെട്ടവനാകാം അയാൾ. പക്ഷേ, വിഡ്ഢികൾക്കും വിവാഹാനുമതി നൽകുന്നുണ്ട് നമ്മുടെ ഭരണഘടന. ഏതു രാഷ്ട്രീയ ചിന്താഗതിക്കാരനും പാർട്ടിക്കാരനും മാവോവാദിക്കുമൊക്കെ വിവാഹിതനാകാൻ ഭരണഘടന അനുവാദം നൽകിയിരിക്കുന്നു. മതേതരവാദിയും ഇത് നിഷേധിക്കുന്നില്ല. എന്നാൽ, നമ്മുടെ കോടതി ഹാദിയയുടെ വിവാഹത്തിന് അംഗീകാരം നൽകിയില്ല! ഇതുപക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ കോടതികൾ വരെ ‘ഇസ്ലാമോഫോബിയ’ക്ക് വിധേയപ്പെെട്ടന്നുവരാം. എന്നാൽ, പ്രായപൂർത്തിയായ രണ്ടുപേരുടെയും രേഖകളും പ്രസ്താവനകളും പരിശോധിച്ച് അവർക്ക് വിവാഹത്തിന് പുതിയൊരവസരം നൽകേണ്ടതായിരുന്നു കോടതി. പകരം വീട്ടുതടങ്കലിൽ കഴിയാനായിരുന്നു ഹാദിയയുടെ വിധി. സ്വാഭീഷ്ടത്തിനെതിരെ എന്തുകൊണ്ടാണ് അവൾ വീട്ടുതടങ്കലിലായത്. അച്ഛെൻറയും പൊലീസുകാരുടെയും സംഘികളുടെയും കാവലിൽ.
രസകരമായ മറ്റൊരു കാര്യം ഇൗ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉയർന്ന വാക്ക് ‘ലവ് ജിഹാദ്’ എന്നതായിരുന്നു. ‘ഘർവാപസി’ എന്ന പദം തമസ്കരിക്കപ്പെട്ടു. പ്രായപൂർത്തിയായ ഒരു യുവതിയുടെ സ്വാതന്ത്ര്യം മാനിക്കാൻ തയാറാവുക എന്നതായിരുന്നു കേരളത്തിലെ സിവിൽ സമൂഹം ജനാധിപത്യപരമായി നിർവഹിക്കേണ്ടിയിരുന്ന കടമ. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു വ്യക്തിയുടെ ഇഷ്ട തീരുമാനത്തെ മാനിക്കാനും അവർ തയാറാേകണ്ടതായിരുന്നു. നമ്മുടെ ഭരണഘടനക്കും മനുഷ്യാവകാശങ്ങൾക്കും തീർത്തും എതിരായ ഒരു നീക്കത്തിെൻറ പക്ഷത്തായിരുന്നു സിവിൽ സമൂഹം നിലയുറപ്പിച്ചത്. ആവശ്യമാണെങ്കിൽ കേരളത്തിെൻറ ഭ്രാന്തൻ നിലപാടിനെ സംബന്ധിച്ച് എനിക്കൊരു ‘കോമഡിചിത്രം’ ഒരുക്കാൻ സഹായകമായ ചേരുവകൾ നിറഞ്ഞ സംഭവവികാസങ്ങളാണിവ.
യുക്തിരഹിത വാദങ്ങൾ
ഇനി കോടതി വിധിയിലെ ഏതാനും ഭാഗങ്ങൾ നമുക്ക് പരിശോധിക്കാം: ‘പരാതിക്കാരനായ അശോകെൻറയും പൊന്നമ്മയുടെയും ഏക മകളാണ് അഖില. ഇരുവരും ഹിന്ദു (ഇൗഴവ) സമുദായാംഗങ്ങൾ. കോട്ടയം ജില്ലയിലെ വൈക്കമാണ് ജന്മസ്ഥലം. അതുകൊണ്ട്, അഖില ഹൈന്ദവ വിശ്വാസാചാരപ്രകാരമാണ് വളർന്നത്. ഇപ്പോൾ 24 വയസ്സുള്ള അഖില ബി.എച്ച്.എം.എസ് എന്ന ഹോമിയോ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. സേലത്തെ ശിവരാജ് ഹോമിയോ കോളജിൽനിന്നാണ് കോഴ്സ് പൂർത്തീകരിച്ചത്. ആദ്യം കോളജ് ഹോസ്റ്റലിലും പിന്നീട് നാലു സഹപാഠികളോടൊപ്പം വാടക വീട്ടിലും താമസിച്ചായിരുന്നു പഠനം. നാലു പേരിൽ രണ്ടു പേർ ഹിന്ദുക്കളും രണ്ടു പേർ മുസ്ലിംകളുമായിരുന്നു. ഇവരിലൊരാളായ ജസീനയുമായി അഖില കൂടുതൽ ഉറ്റബന്ധം പുലർത്തി. ചില സന്ദർഭങ്ങളിൽ ജസീനയുടെ വീട്ടിൽപോയി അവിടെ താമസിക്കാറുമുണ്ടായിരുന്നു. ജസീനയുമായുള്ള ഇൗ സൗഹൃദമാണ് അവളെ ഇസ്ലാമിലേക്കാകർഷിക്കാൻ കാരണമായത്. ജസീന അഖിലയെ സ്വാധീനിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധപൂർവം പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരെൻറ ആരോപണം.’
‘സ്വാധീനിച്ചു’ എന്ന പ്രയോഗത്തിൽ ആർക്കും പന്തികേട് കാണാനാവില്ല. അതേസമയം, പ്രേരിപ്പിച്ചു എന്ന പദം അഭ്യസ്തവിദ്യയും പ്രായപൂർത്തി ആയവളുമായ ഒരാളുടെ വ്യക്തിത്വത്തിെൻറ നിരാകരണമാകുന്നു. സ്വന്തം മതം ഉപേക്ഷിക്കാനും ഇഷ്ടമില്ലാത്ത ഒരു മതം സ്വീകരിക്കാനും നിങ്ങൾക്ക് ഒരാളിൽ നിർബന്ധ പ്രേരണ ചെലുത്താനാകുമോ? നിർബന്ധിച്ച് ഒരാളെ മതപരിവർത്തനം ചെയ്യിക്കാൻ സാധിക്കുമെന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. കണ്ഡമാലിൽ കഴുത്തിനുമേൽ മഴു ചൂണ്ടി ഹിന്ദുത്വ ശക്തികൾ നിർബന്ധ മതപരിവർത്തനം നടത്തിയിട്ടുണ്ട്. എന്നാൽ, അവരിൽ ഭൂരിപക്ഷവും ഇപ്പോൾ ക്രിസ്തുമതത്തിലേക്കു തന്നെ തിരിച്ചു പോവുകയും ചെയ്തു. അതുകൊണ്ട് നിർബന്ധപൂർവം മതപരിവർത്തനം നടത്തുന്നു എന്ന വാദം ഭോഷ്ക് മാത്രമാണ്.
യുക്തിവാദിയായ അശോകന് യുക്തിസഹമായ വിശകലനത്തിനുള്ള ശേഷി നഷ്ടെപ്പട്ടിരിക്കുന്നു എന്നു വേണം കരുതാൻ. മകളെ കാണാൻ അയാൾ ആരെയും അനുവദിക്കാറില്ല. ആരെങ്കിലും കാണാനെത്തിയാൽ അസഭ്യവർഷത്തോടെ തിരിച്ചയക്കപ്പെടും. പൊലീസ് മെഷിനറിക്കും യുക്തിബോധം നഷ്ടപ്പെട്ടുപോയിരിക്കുന്നു. അശോകനുമായി കൂടിക്കാഴ്ച നടത്തിയ ചിലർ ഇങ്ങനെ പ്രതിവചിക്കുന്നു. അശോകൻ പുറത്തുവിടുന്ന വാക്കുകൾ അയാളുടേതല്ല. അവ ബി.ജെ.പി വഴി വരുന്ന വാക്കുകളായിരുന്നു. അവരാണ് പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നാം അയാളോട് ശത്രുത പ്രഖ്യാപിക്കുകയാണോ വേണ്ടത്? ഇത് സമുദായത്തിനകത്തെ പ്രശ്നമാണ്. ഹാദിയയുടെയും കുടുംബാംഗങ്ങളുടെയും മാനസിക നില പരിശോധിക്കണമെന്ന് സണ്ണി കപിക്കാടും മറ്റും നിർേദശിക്കുകയുണ്ടായി. ഒരുപക്ഷേ, കേരള സമൂഹത്തിലെ സകലമാനപേർക്കും ഇത്തരമൊരു മാനസിക പരിശോധന ആവശ്യമാണെന്നാണ് എെൻറ സുചിന്തിതാഭിപ്രായം. അതിരിക്കെട്ട, വിദ്വേഷത്തിെൻറ രാഷ്ട്രീയത്തിന് പകരം സമസൃഷ്ടി സ്നേഹത്തിെൻറ രാഷ്ട്രീയമാണ് നാം ഇൗ ഘട്ടത്തിൽ ശക്തിപ്പെടുത്തേണ്ടത്.
നമുക്ക് വീണ്ടും കോടതി വിധിയിലേക്ക് വരാം.
‘ഇസ്ലാം സ്വീകരിക്കാനിടയായ സാഹചര്യം സത്യവാങ്മൂലത്തിൽ അവൾ അറിയിച്ചു... കൂട്ടുകാരികളായ ജസീന, ഫസീനയുടെയും കൃത്യസമയങ്ങളിലുള്ള പ്രാർഥനകളും ഉത്തമ സ്വഭാവവും തന്നിൽ മതിപ്പുളവാക്കിയിരുന്നു. അങ്ങനെ താൻ ഇസ്ലാമിക പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. സ്വന്തം താൽപര്യപ്രകാരം ഇൻറർനെറ്റ് വഴി ഇസ്ലാമിക കാര്യങ്ങൾ അഭ്യസിക്കുകയും ചെയ്തു. നിരവധി ദൈവങ്ങൾ എന്ന സങ്കൽപം ഏത് ദൈവത്തോടായിരിക്കണം പ്രാർഥിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിന് കാരണമായി. ക്രമേണ ഇസ്ലാം മുന്നോട്ടുവെക്കുന്ന ഏകദൈവ സങ്കൽപത്തിൽ താൽപര്യം ജനിക്കുകയും അതാണ് യുക്തിപൂർണം എന്ന് ബോധ്യപ്പെടുകയും ചെയ്തു.’
അപ്പോൾ ഇൗ മതംമാറ്റത്തിൽ എന്താണ് കുഴപ്പമുള്ളത്? സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയ ഇസ്ലാം അഭ്യസിച്ചതെന്നും ഇഷ്ടപ്പെട്ടതുകൊണ്ടാണ് ആ വിശ്വാസധാര സ്വീകരിച്ചതെന്നും കോടതി പരാമർശം തന്നെ വ്യക്തമാക്കുന്നു. ബുക്കുകൾ വായിച്ചും ഇൻറർനെറ്റ് വഴിയും വിവരങ്ങൾ സ്വീകരിച്ചു. പ്രായപൂർത്തിയായ ഏത് വ്യക്തിക്കും ഇത്തരം കാര്യങ്ങൾ നടത്താം. ഇഷ്ടമതം സ്വീകരിക്കാം. അത് തടയാൻ ഒരു കോടതിക്കും അധികാരമില്ല. കവി സച്ചിദാനന്ദെൻറ നിരീക്ഷണം നോക്കുക: ‘അഖിലയെ കുട്ടിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. 24വയസുള്ള അവളെങ്ങനെ കുട്ടിയാകും. അവളുടെ വിവാഹം റദ്ദാക്കാനും ഇഷ്ടമില്ലാത്ത വീട്ടിലേക്ക് തിരിച്ചയക്കാനും കോടതി മുതിർന്നു പിതൃമേധാവിത്തപരമാണ് വിധി.’
കമല സുറയ്യയോടുള്ള സമീപനം
കമല സുറയ്യയുടെ മതംമാറ്റവും കടുത്ത വിമർശങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായി. എന്നാൽ, ജനകീയ മനഃസാക്ഷിയെ സ്വാധീനിക്കാൻ അന്ന് സംഘശക്തികൾക്ക് ഇന്നത്തെപ്പോലെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ പരിവർത്തനങ്ങളാണ് കേരളത്തിെൻറ ജനകീയ മനഃസാക്ഷിയിൽ സംഭവിച്ചിരിക്കുന്നത്. ഹാദിയയിൽനിന്ന് വ്യത്യസ്തമായി പ്രഗല്ഭ എഴുത്തുകാരി ആയിരുന്നു എന്നത് കമലക്ക് ഗുണകരമായി ഭവിച്ചു. മലയാളത്തിൽ മാത്രമല്ല, ആംഗലേയത്തിലും രചനകൾ നടത്തിയ അവർക്ക് കേരളത്തിന് വെളിയിൽ പേരും പ്രശസ്തിയും ഉണ്ടായിരുന്നു. സ്ത്രീവാദികൾ അവർക്കുവേണ്ടി ഫാൻസ് ക്ലബുകൾ രൂപവത്കരിച്ചിരുന്നു. എന്നിട്ടും ഇസ്ലാം ഭീതി ബാധിച്ച കേരളത്തിലെ വിദ്യാസമ്പന്നർ, ഇസ്ലാംമതാശ്ലേഷമനന്തരമുള്ള കമലയുടെ ജീവിതം പ്രയാസപൂർണമാക്കാൻ പരിശ്രമിച്ചു. നാടും വീടും വിട്ട് അവർക്ക് പുണെയിൽ അഭയം തേടേണ്ടിവന്നു. അവിടെയും അവർക്ക് പൊറുതി നൽകിയില്ല. തെൻറ മൃതദേഹം കേരളത്തിൽ ഇസ്ലാമികരീതിയിൽ സംസ്കരിക്കണമെന്ന അവരുടെ ആഗ്രഹത്തിനെതിരിലും ഇസ്ലാമോഫോബുകൾ ബഹളംവെച്ചു. മതംമാറ്റം ഇന്ത്യൻ ഭരണഘടന പ്രകാരം കുറ്റകൃത്യമല്ലെന്ന് കേരളത്തിലെ സിവിൽ സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണഘടന ശിൽപിയായ അംബേദ്കർ പോലും മതംമാറി ബുദ്ധവിശ്വാസിയായി.
എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എപ്പോഴാണ് മതംമാറ്റം വിവാദവിഷയമായി മാറാൻ തുടങ്ങിയത്? ഒറീസ 1967ൽ ഫ്രീഡം ഒാഫ് റിലിജ്യൻ ആക്ട് പാസാക്കിയത് മുതൽ എന്നാണ് എെൻറ ഒാർമ. ഗവൺമെൻറിെൻറ അനുമതിയില്ലാത്ത മതംമാറ്റം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ചട്ടമായിരുന്നു അത്. സംഘികൾ ഇൗ ആക്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. വാസ്തവത്തിൽ ഇൗ ആക്ട് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് നിരക്കാത്തതാണ്. സർക്കാറിെൻറ അനുവാദം തേടാതെ ആയിരുന്നു അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത്. ആത്മീയത, മതം, ചിന്ത എന്നിവയുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ ഭരണഘടനാവിരുദ്ധമാണ് എന്നതിൽ തർക്കമില്ല. ഭരണഘടനയാകെട്ട രാജ്യത്തിന് ഒൗദ്യോഗിക മതമായി ഒരു മതത്തെയും നിർണയിച്ചിട്ടുമില്ല. എന്നാൽ, 2024ഒാടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകും എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംഘപരിവാരം. ഒരുപക്ഷേ, 2019ലെ തെരഞ്ഞെടുപ്പോടെ അക്കാര്യം തീരുമാനിക്കപ്പെേട്ടക്കാം. മതം, ആത്മീയത, നിരീശ്വരവാദം എന്നിവയുടെയെല്ലാം ഇന്ത്യയിലെ ഭാവി അടുത്ത തെരഞ്ഞെടുപ്പോടെ നിർണയിക്കപ്പെെട്ടന്നുവരാം. ഇന്ത്യയിലെ മതേതര ശക്തികൾ മതേതരത്വം സംരക്ഷിക്കുന്നതിനുള്ള അവസരങ്ങൾ കളഞ്ഞുകുളിച്ചിരിക്കുന്നു.
ഹാദിയ / അഖില കേസ് ഘർവാപസി കേരളത്തിൽ ഒൗദ്യോഗികമായി അംഗീകരിക്കപ്പെട്ടു എന്നതിെൻറ ആദ്യ ഉദാഹരണമാണ്. ഹിന്ദുത്വശക്തികൾക്ക് പുറമെ ഒരുവിഭാഗം ഇടത്, ലിബറൽ ചിന്താഗതിക്കാരും നിയമപാലകരുമെല്ലാം ഇൗ ഘർവാപസിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. എത്ര ലജ്ജാകരം. ഇത്തരമൊരു കേസ് കൈകാര്യം ചെയ്യുന്നതിൽ എസ്.ഡി.പി.െഎ അൽപം കൂടി ബുദ്ധി കാണിക്കേണ്ടതായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ അവർ കാട്ടിയ അമിതാവേശം ഇസ്ലാമോഫോബിയ ബാധിച്ച ഭൂരിപക്ഷത്തിന് കരുത്ത് പകരുകയാണുണ്ടായത്. അങ്ങനെ അത് ഹിന്ദുത്വശക്തികൾക്കും കരുത്തായി പരിണമിച്ചു. ചുരുക്കത്തിൽ, ഹാദിയയെ വീട്ടുതടങ്കലിൽ സൂക്ഷിച്ചുകൊണ്ട് സാമൂഹികാംഗീകാരമുള്ള ആദ്യ ഘർവാപസിയെ കേരളം ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അവസരം ലഭിക്കുേമ്പാൾ ഹാദിയ എന്തുപറയും എന്നറിയാൻ നമുക്ക് കാത്തിരിക്കാം.
സിനിമ സംവിധായകനും എഴുത്തുകാരനുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.