- ? ഒന്നാം യു.പി.എ മുന്നണി രൂപവത്കരണത്തിലും അതിനുമുമ്പും ദേശീയ മതേതര രാഷ്ട്രീ യ ചേരിയെ സജ്ജമാക്കുന്നതിൽ ഇടതുപക്ഷം കാട്ടിയ മുൻകൈ എന്തുകൊണ്ട് പിന്നീട് ഉണ്ടായ ില്ല
ആ കാലം മാറി. ഇന്നിപ്പോൾ പ്രതിപക്ഷത്ത് ദേശീയ പാർട്ടികൾ ദുർബലരാണ്. പ്രാ ദേശിക കക്ഷികൾക്ക് മുൻകൈ ഉണ്ട്. 2004ൽ ഇടതുപക്ഷത്തിന് ലോക്സഭയിൽ 64 സീറ്റുണ്ടായിരുന് നു. ബൂർഷ്വാ പാർട്ടികളുമായി മത്സരിച്ചുതന്നെയാണ് ഇത്രയും സീറ്റുകൾ നേടിയത്. അതുകൊ ണ്ട് അന്ന് മുന്നണിയുടെ പൊതുമിനിമം പരിപാടി ഉണ്ടാക്കി സർക്കാറിനെ ജേനാപകാരപ്രദ മാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. അന്നും തെരഞ്ഞെടുപ്പിനുശേഷമാണ് ഇടതുപക്ഷത്തിനു റ ോൾ ഉണ്ടായത്. ഇക്കുറി ശ്രമമുണ്ടാകും.
- ? ദേശീയതലത്തിൽ മുന്നണിക്ക് നീക്കമുണ്ടോ
സി.പി.െഎ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പമാണ്. അല്ലാതെ ഒരിക്കലും ദേശീയതലത്ത ിൽ മുന്നണി ഉണ്ടാക്കിയിട്ടില്ല. ഇക്കുറിയും പ്രാദേശികമായി വിവിധ സംസ്ഥാനങ്ങളിൽ ഞങ്ങ ൾക്കു വഴങ്ങുന്ന ബന്ധങ്ങൾ ഉണ്ടാക്കുന്നുണ്ട്.
- ? യു.പി.എയിൽനിന്നുള്ള ഇടതുപക്ഷത്ത ിെൻറ അകാല പിന്മാറ്റം ദേശീയ രാഷ്ട്രീയത്തെ ദുരന്തത്തിലേക്കു നയിച്ചില്ലേ
ദേശ ീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി നിരവധി നല ്ല കാര്യങ്ങൾ യു.പി.എ സർക്കാറിനെക്കൊണ്ട് ചെയ്യിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എന്നാൽ, പിന്നീട് സർക്കാർ വലതുപക്ഷത്തേക്കും അമേരിക്കൻ ആണവനയത്തിലേക്കും ആഗോളീകരണത്തിലേക്കും തിരിഞ്ഞപ്പോൾ മുന്നണിക്കുള്ള പിന്തുണ പിൻവലിക്കേണ്ടിവന്നു. തുടർന്ന് യു.പി.എ നടപ്പാക്കിയ വലതുപക്ഷ നയങ്ങളും അഴിമതിയുമാണ് മോദിയെ അധികാരത്തിലേറ്റിയത്.
- ? ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും
വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ദേശീയതലത്തിൽ ഏറ്റവും വേരുകളുള്ള കോൺഗ്രസിെൻറ നേതൃത്വത്തിലല്ലേ മതേതരസഖ്യം ഉണ്ടാകേണ്ടത്
അവരെ മതേതരപാർട്ടി എന്ന നിലയിൽതന്നെ കാണുന്നു. ആരും അവരെ മാറ്റിനിർത്തുന്നുമില്ല. കോൺഗ്രസ് മതേതരമൂല്യങ്ങളിൽ ഉറച്ചുനിന്നാൽ ജനം പിന്തുണക്കുമെന്നാണ് കരുതുന്നത്. എന്നാൽ, അവർ അതിലും വെള്ളം ചേർത്ത് ഹിന്ദുത്വവോട്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നു. അത് ജനാധിപത്യ മതനിരപേക്ഷ സങ്കൽപങ്ങൾക്ക് തിരിച്ചടിയാണ്. ന്യൂപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനാകാത്തതിനാലാണ് കോൺഗ്രസിന് അവരുടെ വിശ്വാസം നേടാൻ കഴിയാെത പോകുന്നത്.
- ? ഇടതുപക്ഷം വിജയിക്കുേമ്പാഴൊക്കെ മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടായിരുന്നുവെന്നത് സത്യമല്ലേ? ഇക്കുറി ആ പിന്തുണ ഇടതുപക്ഷത്തിനു ലഭിക്കുമെന്നുറപ്പുേണ്ടാ
ഇടതുപക്ഷം എന്നും മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പരിഹരിച്ചിട്ടുണ്ട്. അതിനാൽ ന്യൂനപക്ഷങ്ങൾ കൈവിടുമെന്ന ഭയം ഞങ്ങൾക്കില്ല. യു.ഡി.എഫ് ആ വിഭാഗങ്ങളെ എന്നും കബളിപ്പിച്ചിേട്ടയുള്ളൂ. വർഗീയ ഫാഷിസ്റ്റുകൾ ഭരണഘടനക്കും മതേതരത്വത്തിനും ഭീഷണി ഉയർത്തുന്ന ഇൗ കാലഘട്ടത്തിൽ പ്രത്യേകിച്ചും.
- ? കേരളത്തിൽ സർക്കാറിെന നേർവഴിക്കു നയിക്കുന്നതിെൻറ ഭാഗമായാണോ സി.പി.െഎ, ഇടക്കിടെ ഇടതുപക്ഷ സർക്കാറിെൻറ വിമർശകരായി നിന്നിരുന്നത്? സി.പി.െഎ സി.പി.എമ്മിനെ നിരന്തരം എതിർക്കുന്നു എന്ന ധ്വനി ഇതിൽനിന്നുയർന്നിട്ടില്ലേ? ‘വല്യേട്ടൻ മനോഭാവം’ എന്നൊരു പ്രയോഗം തന്നെയില്ലേ
അത് നിങ്ങൾ ഉണ്ടാക്കിയ ധ്വനിയാണ്. ദേശീയ ഇടതുപക്ഷ നയമാണ് സി.പി.െഎ ചൂണ്ടിക്കാട്ടാറുള്ളത്. അത് മുന്നണിയുെട നിലപാടുതെന്നയാണ്. ഞങ്ങളുടെ സർക്കാറിെൻറ നിലപാടാണത്. സർക്കാറിനോ സി.പി.എമ്മിനോ എതിരായ നിലപാടല്ല. അഭിപ്രായഭിന്നതകളില്ല.
- ? പ്രളയം മനുഷ്യനിർമിതമായിരുന്നുവെന്നും പുനർനിർമാണപ്രവർത്തനങ്ങളിൽ അലംഭാവമുെണ്ടന്നും വിമർശനമുണ്ട്
പ്രകൃതിയെ അറിയാവുന്നവരാരും അതു പറയില്ല. കേരളത്തിൽ ഒരുകാലത്തും ഉണ്ടാകാത്ത മഴയും ദുരന്തവുമായിരുന്നു അത്. ജനങ്ങളെ ഒരുമിച്ചുനിർത്താനും നേരിടാനും കഴിഞ്ഞത് സർക്കാറിെൻറ വിജയമാണ്. യു.എന്നിെൻറ കണക്കുപ്രകാരം 31,000 കോടിയാണ് കേരളത്തിെൻറ നഷ്ടം. കേന്ദ്രം തന്നത് 600 കോടി മാത്രം. കേന്ദ്രം കണക്കാക്കിയതാകെട്ട വെറും 5000ൽപരം കോടിയുടെ നഷ്ടം. വളരെ മുന്നോട്ടുപോയ സാമൂഹികജീവിതത്തെ പിന്നോട്ടടിച്ചതിെൻറ നഷ്ടം ആരും കണക്കാക്കിയിട്ടില്ല. ഇവയെ നേരിടാൻ വിദേശ മലയാളികളിൽനിന്ന് ധനസമാഹരണം നടത്താനുള്ള പദ്ധതിക്ക് കേന്ദ്രവും മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതിപക്ഷവും എതിരുനിന്നു. എങ്കിലും പുനർനിർമാണപ്രവർത്തനങ്ങളുമായി സർക്കാർ ശക്തമായി മുന്നേറുകയാണ്.
- ? ഏറെ വിമർശനവിധേയനായ ആർ. ബാലകൃഷ്ണപിള്ളയുടെ പാർട്ടിയുൾപ്പെടെ ലയിപ്പിച്ചുകൊണ്ട് മുന്നണി വിപുലീകരിച്ചതിനെപ്പറ്റി? മാണിയുടെ വരവിനെ സി.പി.െഎ എതിർക്കുകയും ചെയ്തു
ചില സാഹചര്യത്തിെൻറ അടിസ്ഥാനത്തിലാണ് ചില പാർട്ടികളെ വിമർശിക്കാറുള്ളത്. നിയമസഭ തെരെഞ്ഞടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം പിള്ള നിന്നു. സഭയിൽ ഇടതുപക്ഷത്ത് അവരുടെ എം.എൽ.എയുമുണ്ട്. അവിശുദ്ധമല്ല, ജനങ്ങൾ അംഗീകരിച്ച ബന്ധമാണത്.
- ? ശബരിമല പ്രശ്നത്തിൽ സർക്കാർ അവധാനത കാട്ടിയില്ലെന്ന് വിമർശനമുണ്ട്. എല്ലാ കക്ഷികളുടെയും പിന്തുണയോടെ വിധി നടപ്പാക്കാമായിരുന്നില്ലേ
സുപ്രീംകോടതിയുടെ ഭരണഘടന െബഞ്ചിെൻറ വിധി നടപ്പാക്കാൻ പാടിെല്ലന്ന് ഒരു മുഖ്യധാരാ പാർട്ടിയും പറഞ്ഞിട്ടില്ല. ഇപ്പോൾ എതിർക്കുന്നവരും അങ്ങനെ പറഞ്ഞിട്ടില്ല. വിധി ചർച്ചചെയ്യാൻ ആരാണ് സുപ്രീംകോടതിക്കു മുകളിൽ? ആ വിധി നടപ്പാക്കാൻ സമവായം ആവശ്യമില്ല. വിശ്വാസത്തിെൻറ കാര്യമാണിതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സുപ്രീംകോടതി വിധിച്ചത്. വിശ്വാസം വ്യക്തിപരമാണ്. അത് ഭരണഘടനയും അംഗീകരിക്കുന്നു. വിശ്വാസമില്ലാത്തവർക്കും തുല്യഅവകാശം നൽകുന്നുണ്ട് ഭരണഘടന. കോടതി വിധിയെ സർക്കാർ അംഗീകരിച്ചു എന്നേയുള്ളൂ. അല്ലാതെ ആരെയും നിർബന്ധിച്ച് ശബരിമലയിൽ കൊണ്ടുപോകാനൊന്നും സർക്കാർ ശ്രമിച്ചിട്ടില്ല. അത് വിശ്വാസി^അവിശ്വാസി പ്രശ്നമാക്കാനും സങ്കീർണമാക്കാനും രാഷ്ട്രീയലക്ഷ്യത്തോടെയാണ് ബി.ജെ.പി ശ്രമിച്ചത്. അതാണ് എന്നും ബി.ജെ.പി ചെയ്തിട്ടുള്ളതും. അതാണ് ശ്രീധരൻപിള്ള ‘സുവർണാവസരം’ എന്നു പറഞ്ഞത്.
- ? മുന്നാക്ക സംവരണത്തെപ്പറ്റി? അത് ഭരണഘടന സങ്കൽപങ്ങൾക്ക് വിരുദ്ധമല്ലേ
വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുള്ളവർക്കാണ് ഭരണഘടന സംവരണം അനുവദിച്ചിട്ടുള്ളത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് പരിഗണിച്ചപ്പോൾ ചില പ്രക്ഷോഭങ്ങൾ ഉയർന്നിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിക്കണമെന്ന നിർദേശം വരുകയും റാവു സർക്കാർ അതിനായി മെമ്മോറാണ്ടം പാസാക്കുകയും ചെയ്തു. എന്നാൽ, 50 ശതമാനത്തിനുമേൽ സംവരണം വരുന്നതിനെ സുപ്രീംകോടതി എതിർത്തു. അതിനെതിരെ ഇപ്പോൾ ഭേദഗതി കൊണ്ടുവന്നത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടു ലക്ഷ്യമാക്കി മാത്രമാണ്. അതെല്ലങ്കിൽ പാർലമെൻറ് പിരിയുന്നതിനു തലേന്ന് ധിറുതിപിടിച്ച് ബിൽ പാസാക്കുമോ? മോദിയുടെ ബജറ്റുതന്നെ തെരെഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ളതാണ്.
- ? വിജയസാധ്യത മുന്നിൽകണ്ട് സി.പി.െഎ സീറ്റുകൾ െവച്ചുമാറുന്നുണ്ടോ? സ്ഥാനാർഥികളെ തീരുമാനിച്ചോ
സീറ്റുകൾ െവച്ചുമാറുമെന്നതൊക്കെ നിങ്ങളുടെ പ്രചാരണമാണ്. ഞങ്ങളുടെ നാലു സീറ്റിലും മത്സരിക്കും. നാലിടത്തും ജയിക്കുമെന്നാണ് പ്രതീക്ഷ. ഞങ്ങൾക്ക് വിജയിക്കുന്ന സ്ഥാനാർഥികളുണ്ട്. മാർച്ച് മൂന്നിനും നാലിനും സംസ്ഥാന നേതൃത്വം അത് ചർച്ചെചയ്യും. മാർച്ച് ആറിനും ഏഴിനും കേന്ദ്ര നേതൃത്വം അത് പരിശോധിച്ച് എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും.