Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇൗ ലോക്ഡൗൺ ഭരണകൂട...

ഇൗ ലോക്ഡൗൺ ഭരണകൂട മിടുക്കല്ല

text_fields
bookmark_border
ഇൗ ലോക്ഡൗൺ ഭരണകൂട മിടുക്കല്ല
cancel

രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന വിലയിരുത്തൽ അനുപേക്ഷ്യമായ സമയാണിപ്പോൾ. കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാൻ സത്യത്തിൽ, ഒരു ഭരണകൂടവും സജ്ജമായിരുന്നില്ല. കാരണം തിരിച്ചറിയൽ ദുഷ്കരവുമല്ല. നാളെ എന്ന ഒന്നില്ലെന്ന മട്ടിൽ അന്തരീക്ഷം വഷളാക്കുന്ന തിരക്കിലാണ് സർക്കാറുകൾ, വിശിഷ്യാ പാശ്ചാത്യ ലോകത്ത്. സ്വാഭാവികമായും പ്രകൃതി പ്രതികരിച്ചു. പോംവഴികളില്ലാതെ നാം ഇരുട്ടിൽ തപ്പുന്നു. നിരന്തരം നിർദേശങ്ങളും ഉത്തരവുകളുമായി അങ്ങനെ ചെയ്യുക വഴി പൊതുനന്മ പറഞ്ഞ് നമ്മുടെ സ്വാതന്ത്ര്യത്തിനായിരുന്നു ഇൗ സർക്കാറുകൾ മറയിട്ടത്. ജനാധിപത്യത്തി​െൻറ ദൗർബല്യം ഇത് തുറന്നുകാട്ടിയെന്ന് ചിലർ. അല്ല, തീരുമാനമെടുക്കാൻ ശേഷിയുള്ള ശക്തമായ സർക്കാറാണ് പുതിയ കാലത്തി​െൻറ ആവശ്യമെന്ന് മറ്റു ചിലർ. പ്രകൃതിയിൽ മനുഷ്യ​​െൻറ ജീവിതം 'ഏകാന്തവും ദരിദ്രവും ദുഃഖപൂർണവും ക്രൂരവും ഹൃസ്വവു'മാണെന്ന് തോമസ് ഹോബ്സ് വിശദീകരിക്കുന്നുണ്ട്. നാം സ്വയം സംസ്കാരസിദ്ധരെന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഒട്ടും സമത്വം പുലരാത്ത അധികാര സംവിധാനങ്ങൾ, പരമാധികാരത്തിൽ മാത്രം വിശ്വസിക്കുന്ന ജാതീയത, ദുർബലനുമേൽ ക്രൂരവും ഹൃദയഭേദകവുമായ അധികാര പ്രയോഗം, അതിവേഗം കൂടിവരുന്ന സാമ്പത്തിക^സാമൂഹിക അസമത്വങ്ങൾ എന്നിവ ചേരുേമ്പാൾ ഇന്ത്യയിൽ പാവപ്പെട്ടവ​െൻറ ജീവിതം 'അക്ഷരാർഥത്തിൽ മൃഗതുല്യവും ദുരന്തപൂർണവും ഹൃസ്വവു'മാകുന്നുണ്ട്. കോവിഡ്^19 മഹാമാരി വന്നുഭവിക്കും മുെമ്പ ഇത് യാഥാർഥ്യമായിരുന്നു.


ലോകത്തെവിടെയുമില്ല, ഇൗ കൊടുംനിയന്ത്രണം

കൊറോണവൈറസിനെ പ്രതിരോധിക്കാനെന്ന പേരിൽ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽപറത്തുന്ന തിട്ടൂരങ്ങളുമായി ദേശ രാഷ്​ട്രങ്ങൾ നടപ്പാക്കുന്ന ലോക്ഡൗൺ അനിവാര്യമെന്ന് മുദ്രകുത്തപ്പെടുന്നതും സ്വാഗതം ചെയ്യപ്പെടുന്നതും നാം കാണുന്നു. ഇൗ സന്ധിയിലും, ദൗർബല്യങ്ങളേറെയുള്ള നമ്മുടെ ജനാധിപത്യം മൂല്യബോധത്തിന് പ്രാമുഖ്യം നൽകി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ തമസ്കരിക്കപ്പെട്ടിട്ടില്ല. ഉപജീവനവും സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ നാം കാണുന്നപോലുള്ള കടുത്ത നിയന്ത്രണം എവിടെയും കാണാനാകില്ല. സർക്കാർ തല തീരുമാനങ്ങളിൽ സുതാര്യതയും പൗരാവകാശങ്ങളോടുള്ള പ്രതിബദ്ധതയും മറ്റു രാജ്യങ്ങൾ പ്രകടിപ്പിപ്പിക്കുന്നു.

covid-19-lockdown

രോഗ മുക്തി നേടി പൊതുരംഗത്ത് വീണ്ടും സജീവമായ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത് സമ്പദ്വ്യവസ്ഥയുടെ എഞ്ചിനുകൾക്ക് ഉൗർജം പകരാൻ ബദ്ധശ്രദ്ധനാണെന്നും പരമാവധി സുതാര്യതയോടെ നിയന്ത്രണങ്ങൾ എടുത്തുകളയാൻ പ്രതിബദ്ധനാണെന്നുമായിരുന്നു. ജോലി നഷ്​ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും 'തൊഴിൽ നിലനിർത്തൽ പദ്ധതി' പ്രകാരം ശമ്പളത്തി​െൻറ 80 ശതമാനം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സ്വയം തൊഴിൽ മേഖലയിലുള്ളവരെ പോലും ഇതിൽ ഉൾപെടുത്തി. കോടതികളും പ്രവർത്തിക്കുന്നു. ആരൊക്കെ ഹാജരാകണമെന്ന് നിശ്ചയിക്കാൻ ജഡ്ജിക്ക് അധികാരവും നൽകി. ജീവിതം ഇവിടെ നിശ്ചലമായിപ്പോയില്ലെന്ന് ചുരുക്കം.


ലോക്ഡൗണിൽനിന്ന് ഇതര രാഷ്​ട്രങ്ങൾ തിരിച്ചുവരുന്നു..

ഫ്രാൻസിൽ പ്രൈമറി സ്കൂളുകളും കടകളും മേയ് 11ന് തുറക്കുകയാണ്. 10 പേരിൽ കൂടുതൽ സംഘം ചേരുന്നത് വിലക്കിയ ആസ്ട്രിയയിൽ ഹോട്ടലുകളും റസ്​റ്ററൻറുകളും നിയന്ത്രണങ്ങളോടെ തുറക്കുന്നു. 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയിൽ സ്പെയിനിൽ ബാറുകളും റസ്​റ്ററൻറുകൾക്കും അനുമതി നൽകിക്കഴിഞ്ഞു. ജർമനിയിൽ വിദ്യാർഥികൾ വീണ്ടും കലാലയങ്ങളിൽ പോയി തുടങ്ങി. ചില കടകൾക്കും അനുമതി ലഭിച്ചു. ഫോക്സ്​വാഗൺ കാർ നിർമാണം പുനരാരംഭിച്ചു. യു.എസിൽ കോവിഡി​െൻറ ആഘാതം പല സ്​റ്റേറ്റുകളിൽ പലവിധമാണ്. ചില സ്​റ്റേറ്റുകൾ ബിസിനസ് വീണ്ടും തുടങ്ങാൻ അനുമതി നൽകി. എന്നല്ല, എട്ടു സംസ്ഥാനങ്ങൾ ഒരു ഘട്ടത്തിൽ പോലും നിർബന്ധമായി വീട്ടിൽ തന്നെ കഴിയണമെന്ന് ഉത്തരവിറക്കിയിരുന്നില്ല.

ജോർജിയ, ഒാക്ലഹോമ, സൗത് കരോലിന എന്നിവിടങ്ങളിൽ റസ്​റ്ററൻറുകൾ, വിനോദ മേഖല, അവശ്യ വിഭാഗത്തിൽ പെടാത്ത സേവനങ്ങൾ തുടങ്ങിയവയെല്ലാം വീണ്ടും സജീവമായി. ഏറ്റവും കടുത്ത ആഘാതം നേരിട്ട ന്യൂയോർകിൽ പോലും ചിലയിടങ്ങളിൽ ഇളവ് നൽകുകയാണെന്ന് കഴിഞ്ഞ ദിവസം ഗവർണർ ആൻഡ്രൂ മാർക് കുവോമോ പ്രഖ്യാപനം നടത്തി. 2.20 ലക്ഷം കോടി ഡോളറി​െൻറ യു.എസ് ആശ്വാസ പാക്കേജ് തൊഴിൽ നഷ്​ടപ്പെട്ടവർക്ക് നഷ്​ടപരിഹാരം കൂടി ഉൾെപ്പട്ടതാണ്.

lockdown-restrictions

ജനാധിപത്യത്തി​െൻറ ദൗർബല്യം

നമ്മോട് അടുത്തുള്ള, മഹാമാരിയുടെ പ്രഭവകേന്ദ്രം കൂടിയായ ചൈന കോവിഡി​െൻറ ആഘാതം ലഘൂകരിക്കുന്നതിൽ വിജയം കണ്ടുവെന്ന് വേണം പറയാൻ. ചൈനയിൽ ഒരിക്കലും ഉൽപാദനമേഖല സമ്പൂർണമായി നിലച്ചിരുന്നില്ല. ലോകം സമ്പൂർണമായോ ഭാഗികമായോ ലോക്ഡൗണിൽ തുടരുേമ്പാൾ ഒരു പടി മുന്നിലുള്ള ചൈന ഇതൊരു വാണിജ്യ അവസരമായി കാണുന്നു. ദക്ഷിണ ചൈന കടലിൽകൂടി സ്വാധീന േമഖല വ്യാപിപ്പിക്കാനാണ് അവരുടെ പുതിയ നീക്കം. ലോകം മഹാമാരിയുമായി മല്ലിടുന്ന സമയം തെരഞ്ഞെടുത്ത്, ദ്വീപുകൾക്ക് പുതിയ പേരിടൽ വഴി മേഖലയിൽ സമ്പൂർണാധിപത്യം ഉറപ്പാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. സമാനമായി, ദക്ഷിണ കൊറിയയിലും വളർച്ചയുടെ എഞ്ചിനുകൾ ഒരിക്കലും സ്തംഭിപ്പിക്കപ്പെട്ടിട്ടില്ല.

എന്നാൽ, ഇവിടെ ജനാധിപത്യ സംവിധാനത്തിലെ മറ്റു പങ്കാളികൾ അറിയാതെ തിട്ടൂരങ്ങൾ ഇറങ്ങുന്നത് രാജ്യം ഏകാധിപത്യ സ്വഭാവത്തിലേക്കാണെന്ന തോന്നൽ നൽകുന്നു. ജനാധിപത്യത്തി​െൻറ അടിസ്ഥാന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടത് ഇതുപോലുള്ള സമയങ്ങളിലാണ്. 2014 മുതൽ രാജ്യത്ത് ജനാധിപത്യത്തിന് സംഭവിക്കുന്ന ശോഷണം കുടുതൽ പ്രത്യക്ഷമാണ്. ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്​റ്റിട്ടാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയേറെ. സ്ഥാപനങ്ങൾക്കൊന്നും നമ്മുടെ പ്രപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനാകുന്നില്ല. വിവിധ അസംബ്ലികളിൽ സംസാരിക്കുന്നവർ, ഗവർണർമാർ, യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാർ, ഇലക്ഷൻ കമീഷൻ എന്നിവയൊക്കെയും എഴുന്നുനിന്ന് ഭരണഘടന ഉത്തരവാദിത്വങ്ങൾ നിർവഹിച്ച് സ്വന്തം അസ്തിത്വം ന്യായയുക്തമാണെന്ന് തെളിയിക്കണം. മഹാമാരിയില്ലാത്ത ഘട്ടത്തിൽ പോലും അനുഭവം പക്ഷേ, തിരിച്ചാണ്.
കോവിഡ് പകരാതെ പൗരന്മാരെ സംരക്ഷിക്കാനെന്ന പേരിൽ നടത്തുന്ന അധികാര പ്രയോഗം ജനാധിപത്യമൂല്യങ്ങളെ ക്ഷയിപ്പിക്കുന്ന ഇതുപോലുള്ള ഘട്ടങ്ങളിൽ, മറ്റു പങ്കാളികളുടെ കരുതൽ ജനാധിപത്യത്തിന് കരുത്തുപകരാനുള്ള മാധ്യമമായി അംഗീകരിക്കപ്പെടണം.

lockdown-restrictions

ഇൗ ലോക്ഡൗൺ ഭരണകൂട മിടുക്കല്ല

നാലു മണിക്കൂർ മാത്രം 'ഒരുങ്ങാൻ സമയം നൽകി' 135 കോടി ജനങ്ങളുടെ മുഴുവൻ പ്രവൃത്തികളും സമ്പൂർണമായി അടച്ചുപൂട്ടുകയെന്നത് പ്രോത്സാഹിപ്പിക്കപ്പെടാവുന്ന അധികാര വിനിയോഗമല്ല. അതുണ്ടാക്കിയ പുകിലുകൾ ജനാധിപത്യത്തിനേറ്റ കളങ്കമാണ്. കൊറോണവൈറസിനെ നേരിടാനുള്ള കർമ കുശലതയും പ്രവർത്തന സജ്ജതയുമായി ഇതിനെ കണക്കാക്കുന്നത് വസ്തുതയെ തമസ്കരിക്കലാണ്.
ചെന്നണയാൻ ഭവനമോ, പുലർന്നുപോകാനുള്ള വിഭവമോ ഇല്ലാത്ത പാവപ്പെട്ട സാധാരണക്കാരന് അതുണ്ടാക്കിയ ദുരിതങ്ങൾക്ക് കൈയുംകണക്കുമില്ല. നൂറുകണക്കിന് കിലോമീറ്ററുകൾ നടന്ന് ചിലർ വീടുപുൽകി. ചിലർക്ക് അതിനു പോലും സാധ്യമായില്ല. ജനം തെരഞ്ഞെടുത്ത ഒരു ഭരണകൂടം കാണിച്ച ഇൗ തിടുക്കത്തെ കുറിച്ച് ആ​േലാചിക്കുേമ്പാഴേ ഉള്ളുനടുങ്ങും. അധികാരം സമ്പൂർണമായി കേന്ദ്രസർക്കാറിൽ നിക്ഷിപ്തമാക്കുന്ന ഒരു ഘടകം ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവംകൂടിയാണ്. ഏകമാനകമായ അതി​െൻറ സ്വഭാവം ഫെഡറൽ ഘടനയെയാണ് ദുർബലപ്പെടുത്തുന്നത്. സംസ്ഥാനങ്ങൾക്കു മേൽ കടുത്ത നിയന്ത്രണം ചെലുത്താൻ ഭരണഘടന പ്രകാരം

കേന്ദ്രസർക്കാരുകൾക്ക് അധികാരം ലഭിക്കുന്നു.
സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട സമ്പത്തി​െൻറ അളവ്; ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നിർണയിച്ച അധികാര വിഭജനത്തിൽ പെടാത്ത വിഷയങ്ങളിൽ നിയമം നടപ്പാക്കാനുള്ള പാർലമ​െൻറി​െൻറ ശേഷി; കൺകറൻറ് ലിസ്​റ്റിൽ പോലും സ്​റ്റേറ്റിനു മേൽ പാർലമ​െൻറി​െൻറ സമഗ്രാധികാരം^ ഇവയെല്ലാം അധികാരത്തി​െൻറ ഏകശിലാത്മക സ്വഭാവം വ്യക്തമാക്കുന്നവയാണ്. ഇൗ ഭരണഘടന ചട്ടക്കൂടിന് പുറമെയാണ്, തീവ്രവാദ വിഷയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ), അഴിമതി വിഷയത്തിൽ സി.ബി.െഎ എന്നിവക്ക് ലഭിച്ച പരിധിവിട്ട അധികാരങ്ങൾ^ ഇവയാകെട്ട, പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് നീതിയുക്തമായിട്ടാണോ എന്നത് സംശയാസ്പദവും. ഡയറക്ടർമാർക്കെതിരായ ഗുരുതരമായ അഴിമതിയാരോപണങ്ങൾ മുമ്പ് പലപ്പോഴും സി.ബി.െഎയുടെ പ്രതിഛായക്ക് കളങ്കമേൽപിച്ചത് നാം കണ്ടതാണ്.

lockdown-restrictions

ഇൗ കോവിഡ് തിട്ടൂരങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല

മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ ബി.ജെ.പിയുടെതുൾപെടെ മുഖ്യമന്ത്രിമാരുമായി ചർച്ച നടന്നിരുന്നില്ല. അതുകഴിഞ്ഞും യാഥാർഥ്യവുമായി തെല്ലും ചാർച്ചയില്ലാത്ത തിട്ടൂരങ്ങൾ നോർത് േബ്ലാകിൽനിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ, ചരക്ക്, സേവനം ഇവയുടെ നീക്കവുമായി ബന്ധപ്പെട്ടാണ് ഇടവിട്ട് ഇവ വന്നുകൊണ്ടിരുന്നത്. സാമ്പത്തിക ആരോഗ്യസ്ഥിതി പരിഗണിക്കാതെ, തൊഴിലാളികൾക്ക് സമയത്ത് ശമ്പളം നൽകണമെന്ന് വാണിജ്യ സ്ഥാപനങ്ങളോട് കൽപിക്കുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കി ഉത്തരവുകൾ പുറപ്പെടുവിക്കുേമ്പാൾ 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പരസ്യമായി മാറ്റിനിർത്തപ്പെടുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ, ഇൗ ശ്രമങ്ങൾക്ക് നിലനിൽപ് സാധ്യമാകില്ല. ഇന്ത്യ ഉൾക്കൊള്ളുന്ന വൈവിധ്യം, ഭിന്നമായ പ്രാദേശിക മോഹങ്ങൾ, ജാതി ഘടന, അവയെ ചുറ്റിപ്പറ്റിയുള്ള അധികാര രാഷ്​ട്രീയം^ എല്ലാം സമഗ്രാധികാര സങ്കൽപത്തിനു മുന്നിലെ വലിയ തടസ്സങ്ങളാണ്. പരിവർത്തനത്തി​െൻറ ഒരു ഘട്ടത്തിന് സാക്ഷിയാവുകയാണ് നാം....

കടപ്പാട്​: thequint.com
മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsopen forumBJP governmentlockdown
Next Story