വേണ്ടത് ആസൂത്രിത വികസനം
text_fieldsകരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി അത്യാവശ്യമാണ്. എത്ര ഏക്കർ വേണമെന്നതാണ് തർക്കത്തിന് ഇടയാക്കുന്നത്. കരിപ്പൂരിെൻറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൃ ത്യമായി പഠനം നടത്തി ഇവ തിട്ടപ്പെടുത്തണെമന്നാണ് കാലാകാലങ്ങളായി ഉയർന്ന ആവശ്യം. ഇ തിൽ ഏറ്റവും പ്രധാനം റൺവേയുെട നീളം വർധിപ്പിക്കുക എന്നതാണ്.
കഴിഞ്ഞ കുറെ വർഷങ്ങ ളായി അതോറിറ്റി പറയുന്നു 3,700 മീറ്ററായി റൺവേ നീളം കൂട്ടണെമന്ന്. എന്നാൽ, ഇൗ പദ്ധതി പൂർ ത്തിയാക്കുന്നതിെൻറ സാമ്പത്തിക ബാധ്യതയും കാലതാമസവും ഉന്നയിച്ച് ഏറ്റവും ഒടുവിൽ ഉ പേക്ഷിക്കുകയാണ് അതോറിറ്റി ചെയ്തത്.
1996ൽ ഏറ്റെടുത്തതിൽ ബാക്കിയുള്ള ഭൂമി ഉപയോഗിച്ച് റൺവേ നീളം വർധിപ്പിക്കാൻ സാധിക്കുമെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നു. ’96ൽ സുരക്ഷ നടപടികളുടെ ഭാഗമായി അടിയന്തരമായി ക്യാറ്റ് വൺ അപ്രോച്ച് ലൈറ്റുകൾ സ്ഥാപിക്കാനാണ് ഭൂമി ഏറ്റെടുത്തത്. 23 വർഷം കഴിഞ്ഞിട്ടും ഇവിടെ അപ്രോച്ച് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇതിെൻറ ആവശ്യമില്ലെന്നായിരുന്നു പിന്നീടുള്ള വിലയിരുത്തൽ. പുതുതായി ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ളത് ഉപയോഗിച്ച് റൺവേ സുഖമായി 3,100 മീറ്ററായി വർധിപ്പിക്കാൻ സാധിക്കും. പുതിയ സാേങ്കതിക വിദ്യകളായ റീഇൻഫോഴ്സ്ഡ് എർത്ത് ഫില്ലിങ്, വെർട്ടിക്കൽ വാൾ എന്നിവയും ഉപയോഗിക്കാം.
റൺവേ സ്ട്രിപ്പിെൻറ വീതി വർധിപ്പിക്കണമെങ്കിൽ ഭൂമി വേണം. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) 2018 നവംബറിൽ പ്രസിദ്ധീകരിച്ച അനക്സ് 14 പ്രകാരം റൺവേ സ്ട്രിപ്പിെൻറ വീതി 280 മീറ്ററായി കുറച്ചിട്ടുണ്ട്. നേരേത്ത, 300 മീറ്ററായിരുന്നു. കരിപ്പൂരിൽ നിലവിൽ 150 മീറ്റർ മാത്രമാണ് സ്ട്രിപ്പിെൻറ വീതി. അതോറിറ്റിയുടെ ആവശ്യപ്രകാരം 135 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ഇപ്പോഴത്തെ ടെർമിനലിന് എതിർവശത്തായി പള്ളിക്കൽ വില്ലേജിൽ പുതിയ ടെർമിനൽ നിർമാണത്തിനാണ്. നിലവിൽ റൺവേയും വിമാനങ്ങൾ നിർത്തിയിടുന്ന ഏപ്രണും തമ്മിൽ ആവശ്യത്തിന് ദൂരമില്ലെന്നതാണ് മറുവശത്ത് പുതിയ ടെർമിനൽ നിർമാണത്തിന് കാരണമായി ഉന്നയിക്കുന്നത്.
കൂടാതെ, വിമാനങ്ങൾ നിർത്തിയിടാൻ വേണ്ടത്ര സൗകര്യവുമില്ല. ഇപ്പോൾ ‘കോഡ് സി’ വിമാനങ്ങൾ പരമാവധി 12 എണ്ണം മാത്രമെ നിർത്തിയിടാൻ സാധിക്കൂ.
വലിയ വിമാനങ്ങളാണെങ്കിൽ മൂെന്നണ്ണം. ഇതിനൊപ്പം ആറ് ചെറിയ വിമാനങ്ങൾക്കും നിർത്തിയിടാം. പുതിയ ടെർമിനലിൽ 20 വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നത്.
ഏപ്രണും റൺവേയും തമ്മിൽ ആവശ്യത്തിന് ദൂരമില്ലെന്ന പ്രശ്നം നിലനിൽക്കെയാണ് 120 കോടി രൂപ ചെലവിൽ പുതിയ അന്താരാഷ്ട്ര ടെർമിനൽ പ്രവൃത്തി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം െടർമിനലിൽ ഒരുമണിക്കൂറിൽ 1,527 യാത്രക്കാർക്കുള്ള സൗകര്യമാണ് വേണ്ടത്. ഇത് ഇപ്പോൾ ലഭ്യമാണ്. ഇവിടെ മണിക്കൂറിൽ ഏഴ് വിമാനങ്ങൾക്ക് ഇറങ്ങാനും പുറപ്പെടാനും നിലവിൽ സാധിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനത്താവളമായതിനാൽ കൂടുതൽ സർവിസുകൾ ഉണ്ടെങ്കിൽ ഷെഡ്യൂൾ ക്രമീകരിക്കാൻ സാധിക്കും.
അതിനാൽ തിരക്കുണ്ടാകുന്ന പ്രശ്നമില്ല. കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ നടപ്പാക്കിയാൽ വർഷങ്ങൾക്കുള്ളിൽ കരിപ്പൂരിെൻറ മുഖച്ഛായ മാറ്റിയെടുക്കാം. ഒപ്പം, വിമാനത്താവളത്തിെൻറ നിലനിൽപിനും വികസനത്തിനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ശക്തമായ സമ്മർദവും ശ്രമങ്ങളും കൂടിയുണ്ടായാൽ കരിപ്പൂരിെൻറ ആകാശത്ത് പുതിയ പ്രതീക്ഷകൾ ചിറകുവിടർത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.