സംവരണം അട്ടിമറിച്ച് കെ.എ.എസ്
text_fieldsനവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ വനിതാമതിൽ കെട്ടി ചരിത ്രമെഴുതുന്നതിന് തയാറെടുക്കുകയാണ് കേരളം. സവർണ വിഭാഗം സ്വന്തമാക ്കിെവച്ച സർക്കാർ സർവിസിൽ ആനുപാതിക പ്രാതിനിധ്യത്തിന് വൻ പോരാട ്ടം നടത്തിയ സംഘടനകൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻ റ ഇടവും വലവുമുണ്ട്. നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കണമെന്ന തിൽ ആർക്കുമില്ല തർക്കം. എന്നാൽ, ആ ശ്രമങ്ങളുടെ ആത്മാർഥതയെ ചോദ്യ ംചെയ്യേണ്ടിവരുന്നത് പുതുതായി കൊണ്ടുവരുന്ന കേരള ഭരണ സർവിസിൽ (കെ. എ.എസ്) സംവരണം വേണ്ടെന്ന സർക്കാർ നിലപാടുകൊണ്ടാണ്.
ദലിത ്-പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണത്തിൽ പങ്കാളിത്തമെന്ന മഹത്തായ സങ ്കൽപമാണ് സംവരണമെങ്കിൽ ഇനി കേരളത്തിൽ സുപ്രധാന ഭരണതലമായി മ ാറുന്ന കെ.എ.എസിൽ സംവരണ വിഭാഗങ്ങളെ ആട്ടിയോടിക്കുന്ന സമീപനമാ ണ് സർക്കാറിനെന്ന് പറയേണ്ടിവരും; സമൂഹത്തിൽ അരികുവത്കരിക്കപ്പെ ട്ടവരെ മലയാളി മെേമ്മാറിയലിനും ഇൗഴവ മെമ്മോറിയലിനും മുമ്പുള്ള കാ ലത്തേക്ക് തള്ളിവിടുന്നുവെന്നും.
കെ.എ.എസ് വരുേമ്പാഴുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണം
െഎ.എ.എസുകാരെപോലെ ഇനി സർക്കാർ സർവിസിൽ ഭരണം നിർവഹിക്കാൻ കേരള ഭരണ സർവിസ് (കെ.എ.എസ്)വരുകയാണ്. ഇതോടെ െഎ.എ.എസിലേക്ക് സംസ്ഥാന ജീവനക്കാരിൽനിന്ന് നിയമനം കിട്ടുന്ന തസ്തികയും ഇതാകും. ഉന്നത തസ്തികകളുടെ 10 ശതമാനം ആദ്യപടിയായി ഇതിലേക്ക് മാറും. 30 സർക്കാർ വകുപ്പുകളിൽ നിലവിൽ സ്ഥാനക്കയറ്റം വഴി നികത്തിയിരുന്നതടക്കം തസ്തികകൾ ആണ് ഇങ്ങനെ മാറ്റിയത്. വകുപ്പുമേധാവികളും ജില്ലാമേധാവികളുമെല്ലാം ഇനി കെ.എ.എസുകാരാകും. ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥവൃന്ദത്തെ തെരഞ്ഞെടുത്ത് സർവിസ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
സമീപഭാവിയിൽ സർവിസിൽ ഏറ്റവും വികാസം പ്രാപിക്കുന്നതും ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടാൻപോകുന്നതും കെ.എ.എസിലായിരിക്കും. െഎ.എ.എസിലേക്ക് ഫീഡർതസ്തിക എന്നതാണ് മുഖ്യ ആകർഷണം. അംഗീകരിച്ച സ്പെഷൽ റൂൾസ് പ്രകാരം മൂന്നു തലത്തിലാണ് കെ.എ.എസിലേക്ക് നിയമനം. മൂന്നു തലത്തിലേക്കും പി.എസ്.സി തന്നെ പരീക്ഷ നടത്തും.
സ്ട്രീം ഒന്ന് : ഡയറക്ട് റിക്രൂട്ട്മെൻറ്: ബിരുദമുള്ള 21 വയസ്സിനും 32 വയസ്സിനും ഇടയിലുള്ള ആർക്കും അപേക്ഷിക്കാം. സംവരണം പാലിച്ചായിരിക്കും നിയമനം. പട്ടിക വിഭാഗങ്ങൾക്ക് അഞ്ചും പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്നുവർഷവും ഇളവ്.
സ്ട്രീം രണ്ട്: ബൈ ട്രാൻസ്ഫർ: സർക്കാർ സർവിസിലെ ബിരുദധാരികളായ െഗസറ്റഡ് അല്ലാത്ത ജീവനക്കാർക്ക് അപേക്ഷിക്കാം. 21നും 40നും ഇടയിൽ പ്രായം. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് വയസ്സിളവ്.
സ്ട്രീം മൂന്ന്: ബൈ ട്രാൻസ്ഫർ: സർക്കാർ സർവിസിലെ െഗസറ്റഡ് തസ്തികയിലുള്ളവർക്കായി നടത്തുന്ന നിയമനം. 50 വയസ്സ് തികയരുത്.
ജൂനിയർ ടൈം സ്കെയിൽ, സീനിയർ ടൈം സ്കെയിൽ, സെലക്ഷൻ ഗ്രേഡ് ടൈം സ്കെയിൽ, സൂപ്പർ ടൈം ഗ്രേഡ് സ്കെയിൽ എന്നിവയൊക്കെയാണ് ഇതിൽ സ്ഥാനക്കയറ്റം കിട്ടി ലഭിക്കുന്ന പദവികൾ. ജൂനിയർ ടൈം സ്കെയിലിൽ ഏകദേശം 1257ഒാളം തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ 10 ശതമാനമാണ് കെ.എസ്.എയിൽ വരുക. ഇതിൽ എട്ടുവർഷം പൂർത്തിയാക്കുന്നവർക്കാണ് സീനിയർ ടൈം സ്കെയിലിലേക്ക് സ്ഥാനക്കയറ്റം. 192ഒാളം തസ്തികയാണ് ഇതിൽ. അതിൽ ആറുവർഷം പൂർത്തിയാക്കിയവർക്കാണ് സെലക്ഷൻ ഗ്രേഡ് സ്കെയിൽ. 273 ഒാളം തസ്തിക ഇതിലുണ്ട്. ഇൗ തസ്തികയിൽ എട്ടു വർഷം പൂർത്തിയാക്കിയവർക്കാണ് സൂപ്പർ ടൈം സ്കെയിലിലേക്ക് സ്ഥാനക്കയറ്റം. വകുപ്പ് മേധാവി, അഡീഷനൽ െസക്രട്ടറി അടക്കം 83ഒാളം തസ്തികകൾ ഇതിൽ ഉൾെപ്പടും. നിലവിലെ എണ്ണം കുറവായതിനാൽ സ്ഥാനക്കയറ്റം വരുേമ്പാൾ ഉയർന്ന തസ്തികകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കേണ്ടിവരും.
കരടിലെ സംവരണ നിർദേശം
കെ.എ.എസ് രൂപവത്കരിക്കണമെന്ന ആവശ്യം ഏറെ വർഷങ്ങളായി നിലവിലുള്ളതാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകിയത്. ആ റിപ്പോർട്ട് പൊടിപിടിച്ചു കിടന്നു. സെക്രേട്ടറിയറ്റ് ജീവനക്കാരുടെ കടുത്ത എതിർപ്പ് ഇതിലുണ്ടായി. നിലവിലുള്ളവരുടെ പ്രമോഷൻ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലായിരുന്നു എതിർപ്പ് ഏറെയും.
പിണറായി സർക്കാറാണ് യുദ്ധകാലാടിസ്ഥാനത്തിൽ കെ.എ.എസ് രൂപവത്കരിക്കാൻ ശ്രമം ആരംഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല സമിതി സ്പെഷൽ റൂൾസിെൻറ കരട് തയാറാക്കി. വിവിധ തലത്തിൽ ചർച്ചചെയ്തു.
സെക്രട്ടറിതല സമിതിയുടെ കരട് സ്ട്രീം ഒന്നിലും രണ്ടിലും സംവരണം പാലിക്കുന്നതായിരുന്നു. അവരണ്ടും ഡയറക്ട് റിക്രൂട്ട്മെൻറ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവയിൽ പിന്നാക്ക വിഭാഗത്തിനും പട്ടികവിഭാഗത്തിനും അപേക്ഷിക്കുന്നതിൽ വയസ്സിളവുമുണ്ടായിരുന്നു. മൂന്നാമത്തെ സ്ട്രീം (െഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ളത്) സ്ഥാനക്കയറ്റം എന്ന നിലയിലാണ് നിർേദശിച്ചത്. സംവരണം ഉണ്ടായിരുന്നില്ല. അതിലും സംവരണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.
സംവരണം അട്ടിമറിക്കപ്പെടും
2017 ഡിസംബർ 13ന് കെ.എ.എസിെൻറ കരട് ചർച്ചചെയ്യാൻ സർക്കാർ സർവിസ് സംഘടനകളുടെ യോഗം വിളിച്ചു. ഇൗ യോഗത്തിലേക്ക് നൽകിയ കരടിലാണ് ആദ്യമായി സംവരണം അട്ടിമറിക്കാൻ തന്ത്രപരമായ ശ്രമം വരുന്നത്. അത് സർക്കാർ തീരുമാനപ്രകാരം തന്നെയായിരുന്നു. കരടിൽ ഉണ്ടായിരുന്ന രണ്ടാം സ്ട്രീമിലെ സംവരണം എടുത്തുകളഞ്ഞു. അത് സ്ഥാനക്കയറ്റ തസ്തിക മാത്രമാണെന്ന് എഴുതിെവച്ചു. എന്നാൽ, തിടുക്കപ്പെട്ട് ചെയ്തതിൽ പിന്നാക്ക വിഭാഗക്കാരുടെ വയസ്സിളവ് വെട്ടിമാറ്റാൻ കഴിഞ്ഞി ല്ല. അത് അപ്രകാരംതന്നെ തുടരുന്നു. ‘മാധ്യമം’ ഇൗ സംവരണ അട്ടിമറി തുറന്നുകാണിച്ചുവെങ്കിലും സർക്കാർ നിലപാട് തിരുത്തിയില്ല. സർവിസ് സംഘടനകളുടെ യോഗത്തിൽ ചില സംഘടനകൾ ഇൗ വിഷയം ഉന്നയിച്ചുവെങ്കിലും മാറ്റാനാകില്ലെന്ന നിലപാട് പൊതുഭരണ വകുപ്പ് എടുത്തു. രാഷ്ട്രീയ പാർട്ടികൾക്കെന്ന പോലെ പ്രധാന സർവിസ് സംഘടനകളുെട നേതൃത്വത്തിലുള്ളവർക്കും സംവരണത്തിനോട് താൽപര്യമുണ്ടായിരുന്നില്ല. അവർ നിർദേശം സ്വീകരിച്ചു. ഡിസംബർ 29ന് കെ.എ.എസിെൻറ അന്തിമ ഉത്തരവ് (ജി.ഒ(പി)നമ്പർ 12/2017/പി.ആൻറ് എ.ആർ.ഡി ) രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണം പൂർണമായി ഒഴിവാക്കിയായിരുന്നു.
നൂറിൽ സംവരണം 16.5 എണ്ണം മാത്രം
കെ.എ.എസ് തസ്തികകൾ പുതുതായി സൃഷ്ടിച്ചതല്ല. നിലവിലെ തസ്തികകൾ മാറ്റിയെടുത്തതാണ്. ഉന്നത തസ്തികകളിൽ നിലവിൽ ലഭിച്ചിരുന്ന പിന്നാക്ക^പട്ടികവിഭാഗ പ്രാതിനിധ്യത്തിൽ വൻ കുറവാണ് കെ.എ.എസ് വരുത്തുക. നിലവിലെ ഉന്നത തസ്തികകളുടെ പത്ത് ശതമാനം കെ.എ.എസിലേക്ക് മാറ്റുേമ്പാൾ ഇൗ പ്രാതിനിധ്യം നഷ്ടം വരും. സ്ഥാനക്കയറ്റം വഴി 100 തസ്തിക നികത്തുേമ്പാൾ 50 തസ്തികകളിൽ സ്വാഭാവികമായും നിലവിൽ സംവരണ വിഭാഗങ്ങൾ വരും. എന്നാൽ കെ.എ.എസിൽ സംവരണം ബാധകമാകുന്നത് 33 ശതമാനം തസ്തികകളിൽ മാത്രമായിരിക്കും. അതായത് 100 തസ്തികകളിൽ 50 എണ്ണത്തിൽ സംവരണ വിഭാഗപ്രാതിനിധ്യമുണ്ടായിരുന്നത് 16.5 എണ്ണമായി കുറയും. സെക്രേട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയൻറ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി, സ്പെഷൽ സെക്രട്ടറി എന്നിവയിലൊക്കെ നിലവിലെ സംവിധാനത്തിൽതന്നെ എൻട്രി കേഡറിലെ സംവരണത്തിെൻറ അടിസ്ഥാനത്തിൽ സംവരണവിഭാഗ പ്രാതിനിധ്യം ഉറപ്പായിരുന്നു. എന്നാൽ ഇവ കെ.എ.എസായി മാറുേമ്പാൾ സംവരണം ഉറപ്പാകില്ല.
മുഴുവൻ തസ്തികകളുടെയും പകുതിയിൽ സംവരണം ബാധകമാകേണ്ടതാണ്. പക്ഷേ അതിന് സർക്കാർ സന്നദ്ധമല്ല. ഭാവിയിൽ സർക്കാർ അധികാരത്തിെൻറ സുപ്രധാന തലമായിരിക്കും കെ.എ.എസ്. സംവരണ വിഭാഗങ്ങൾക്ക് ഇതിൽ മതിയായ പ്രാതിനിധ്യമുണ്ടാകേണ്ടത് അനിവാര്യമാണെന്നിരിക്കെ അത് പരിഗണിച്ചിേട്ടയില്ല. ഇത് സാമൂഹിക നീതി നിഷേധവും സംവരണ ചട്ടങ്ങളുടെ ലംഘനവുമാണ്.
നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലെ പ്രാതിനിധ്യക്കുറവ്
2001ൽ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവിനെക്കുറിച്ച് പഠിച്ച ജ. നരേന്ദ്രൻ കമീഷൻ ഞെട്ടിക്കുന്ന ചില കണക്കുകളാണ് പുറത്തുവിട്ടത്. ഇതുപ്രകാരം പിന്നാക്കക്കാരിൽ ഇൗഴവ സമുദായത്തിന് മാത്രമാണ് വിഹിതത്തിനടുത്തുനിൽക്കുന്ന പ്രാതിനിധ്യം ലഭിച്ചത്. 12 ശതമാനം വിഹിതമുള്ള മുസ്ലിംകൾക്ക് 7383 ജീവനക്കാരുടെ കുറവ്. ലത്തീൻ കത്തോലിക്ക( നാല് ശതമാനം വിഹിതം) 4370, നാടാർ (രണ്ട്ശതമാനം) 2614, എസ്.സി(പരിവർത്തിതർ-1 ശതമാനം) 2290, ധീവര(1 ശതമാനം) 256, മറ്റു പിന്നാക്ക വിഭാഗം(മൂന്നു ശതമാനം) -460, വിശ്വകർമ (മൂന്ന് ശതമാനം)-147.
സർക്കാർ സർവിസിൽ ഇൗ സംവരണവ്യവസ്ഥെയാക്കെ നടപ്പാക്കിയിട്ട് അന്നോളം ജനസംഖ്യാനുപാതിക പ്രതിനിധ്യം ഇൗ വിഭാഗങ്ങൾക്കൊന്നും ലഭിച്ചിെല്ലന്നതാണ് കമീഷെൻറ കണ്ടെത്തൽ. നരേന്ദ്രൻ റിപ്പോർട്ടിനുശേഷവും അത് ലഭിച്ചിട്ടില്ല. പട്ടികജാതി/ വർഗക്കാരുടെ പ്രാതിനിധ്യക്കുറവ് ഇതിനെക്കാൾ രൂക്ഷമാണ്. സ്പെഷൽ റിക്രൂട്ട്മെൻറ് നടത്തുന്നുവെങ്കിലും ഇനിയും കൃത്യമായി നികത്തുന്നില്ല. 18 വർഷംകൂടി പിന്നിടുേമ്പാൾ ഇൗ കുറവ് അതേപോലെതന്നെ തുടരുന്നു. നരേന്ദ്രൻ കമീഷൻ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് നികത്തിയതുമില്ല. നരേന്ദ്രൻ പാക്കേജ് എന്ന പേരിൽ കൊണ്ടുവന്നത് പിന്നാക്ക വിഭാഗങ്ങളെ അപ്പാടേ പറ്റിക്കുന്നതും അവരുടെ ടേണുകൾ തമ്മിൽ തമ്മിൽ കടംകൊടുത്തിരുന്നത് നിർത്തി എന്ന ദോഷത്തിനപ്പുറം കാര്യമായ ഒരു ഗുണവും ഉണ്ടാക്കിയില്ല. എന്നാൽ ഇതിലൊന്നും കക്ഷിയല്ലാതിരുന്ന ചില മുന്നാക്ക സംഘടനകൾക്ക് അതിെൻറ പേരിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി സൗജന്യമായി പതിച്ചുകൊടുത്തു. അവരുടെ അനേകകോടികളുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി. അതായത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് കണ്ടെത്തിയതിെൻറ പേരിൽ നേട്ടമുണ്ടാക്കിയത് മുന്നാക്ക സംഘടനകളായിരുന്നു.
(നാളെ: സംവരണഅട്ടിമറി വന്ന വഴി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.