ആരു പറഞ്ഞിെട്ടന്ത്, സർക്കാറിന് കേൾക്കേണ്ട
text_fieldsകെ.എ.എസിലെ സംവരണം അട്ടിമറിക്കുന്നത് മൂന്നു ധാരകളിലും സംവരണം വേണമെന്ന നിയമസെക ്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ റിേപ്പാർട്ടും പട്ടികവിഭാഗ കമീഷൻ, ന്യൂനപക്ഷ കമീഷൻ ഉത്ത രവുകളും തള്ളിയാണ്. സ്ഥാനക്കയറ്റത്തിൽ സംവരണം വേണ്ടെന്ന അഡ്വ. ജനറലിെൻറ ഉപദേശം സർക ്കാർ സ്വീകരിക്കുകയായിരുന്നു. എന്നാൽ, സ്ഥാനക്കയറ്റം എന്താണെന്ന് എ.ജി റിപ്പോർട്ട് നിർവചിച്ചിട്ട ില്ല. നിയമസെക്രട്ടറിയുടെയും അഡ്വക്കറ്റ് ജനറലിെൻറയും നിയമോപദേശങ്ങൾ പരസ്പര വ ിരുദ്ധമാണ്.
സംവരണനഷ്ടത്തെ കുറിച്ച ‘മാധ്യമം’ വാർത്തകളെ തുടർന്ന് പട്ടികജാതി ക്ഷേമ സമിത ി (പി.കെ.എസ്) നിവേദനം നൽകിയപ്പോഴാണ് നിയമസെക്രട്ടറിയോടും എ.ജിയോടും സർക്കാർ റിപ്പ ോർട്ട് ആവശ്യപ്പെട്ടത്. നിരവധി പിന്നാക്ക സംഘടനകളും സംവരണ നഷ്ടം ചൂണ്ടി നിവേദനം ന ൽകിയിരുന്നു. ഇതൊന്നും സർക്കാർ പരിഗണിച്ചിേട്ടയില്ല. നിയമോപദേശത്തിനായി നിവേദനങ്ങൾ കൈമാറിയതുമില്ല. പട്ടിക വിഭാഗ സംവരണ ആവശ്യം മാത്രം പരിഗണിച്ചു. എ.ജിയും നിയമസെക്രട്ടറിയും അത് മാത്രമേ പരിശോധിച്ചുള്ളൂ.
ബൈട്രാൻസ്ഫർ എന്ന ശീർഷകത്തിലെ നിയമനങ്ങൾക്ക് സംവരണം ബാധകമാണോ എന്നാണ് എ.ജി പരിശോധിച്ചത്. ബൈ ഡയറക്ട് നിയമനം എന്താണെന്നോ ബൈട്രാൻസ്ഫർ നിയമനം എന്താണെന്നോ വ്യക്തമാക്കിയില്ല. സംവരണത്തിന് നിയമതടസ്സമുണ്ടെന്നും എ.ജി പറയുന്നില്ല. ഒരു കേഡറിലെ മൂന്നിൽ രണ്ടും സ്ഥാനക്കയറ്റത്തിനായി മാറ്റിവെക്കുന്ന രീതിയുമില്ല. മൂന്നിൽ രണ്ട് തസ്തികകളും നിയമവിരുദ്ധമായി സ്ഥാനക്കയറ്റമാക്കി മാറ്റിയ ശേഷം അവയിൽ സംവരണം ബാധകമല്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. രണ്ട്, മൂന്ന് ധാരകളിലും സംവരണം നൽകണമെന്നായിരുന്നു നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. ചട്ടത്തിെൻറ തലക്കെട്ട് എന്തുതന്നെയായാലും നിയമന രീതി നേരിട്ടുള്ള മത്സരപ്പരീക്ഷ അടിസ്ഥാനത്തിലാെണന്നും സർക്കാർ ജീവനക്കാർക്കായി മത്സരം പരിമിതപ്പെടുത്തി എന്നേയുള്ളൂവെന്നും റിപ്പോർട്ട് പറയുന്നു. നിലവിലെ സർക്കാർ ജീവനക്കാർക്ക് സംവരണം ബാധകമാക്കാൻ ഉള്ള ജോലി രാജിെവച്ച് മത്സര പരീക്ഷ എഴുതുകയേ മാർഗമുള്ളൂവെന്നും ഇൗ വ്യവസ്ഥ കോടതിയിൽ അര നാഴിക പിടിച്ചുനിൽക്കുമെന്ന് തോന്നുന്നിെല്ലന്നും അതിലുണ്ട്.
ഉയർന്ന തൊഴിലിലെ ഭരണഘടനാവകാശം ലഭിക്കാനുള്ള ജീവിതമാർഗം രാജിവെക്കണമെന്നാണ് ചട്ടങ്ങൾ നിർബന്ധിക്കുന്നത്. മൂന്നാം വിഭാഗത്തിൽ 50 വയസ്സുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. 28(ബി) വകുപ്പിൽപെടുന്ന ബൈട്രാൻസ്ഫർ നിയമനം മത്സരപ്പരീക്ഷ വഴിയല്ല നടത്തേണ്ടത്. മെറിറ്റ് കം എബിലിറ്റി അടിസ്ഥാനത്തിൽ അർഹർക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ നൽകുന്ന പ്രമോഷനാണ്. ഇവിെട പുതിയ മത്സരപ്പരീക്ഷ വഴി പുതിയ റാങ്ക് ലിസ്റ്റ് രൂപം കൊള്ളുകയാണ്. വകുപ്പുതല പ്രമോഷൻ കമ്മിറ്റി രൂപവത്കരിക്കുന്ന സെലക്ട് ലിസ്റ്റല്ല കെ.എ.എസിൽ. ഇൗ വ്യത്യാസം പരിഗണിക്കണമെന്നും നിയമസെക്രട്ടറി പറയുന്നു. ഇപ്പോൾ 100ൽ ആറ് തസ്തികകളാണ് പട്ടികവിഭാഗത്തിന് കിട്ടുക. രണ്ട് ധാരകളിൽ അവരെ ഒഴിവാക്കിയാൽ 100ൽ രണ്ട് തസ്തിക മാത്രമായി പട്ടികവിഭാഗ സംവരണം മാറും. ബൈട്രാൻസ്ഫർ, പ്രമോഷൻ എന്നിവയിലും പട്ടികവിഭാഗത്തിന് സംവരണം നൽകാം. മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ സ്ഥാനക്കയറ്റത്തിനും സംവരണം ആകാമെന്ന സുപ്രീംകോടതി വിധിയും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കേന്ദ്രനിർദേശവും കാറ്റിൽ പറത്തി
പട്ടികവിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റത്തിലും സംവരണം നൽകാമെന്ന് കേന്ദ്രസർക്കാർ 2018 ജൂൺ 15ന് ഇറക്കിയ പേഴ്സനൽ മന്ത്രാലയത്തിെൻറ ഒാഫിസ് മെമ്മോറാണ്ടത്തിൽ നിർദേശം നൽകിയിരുന്നു. എന്നാൽ, അത് കെ.എ.എസിൽ ബാധകമാക്കാൻ സർക്കാർ തയാറായിട്ടില്ല. ജര്‍ണയില്‍ സിങ് ആൻഡ് അദേഴ്സ് Vs ലഖ്മി നരേന് ആൻഡ് അദേഴ്സ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. കോടതിവിധിയിൽ പിന്നാക്ക സംവരണം വ്യക്തമാക്കുന്ന കണക്കുകൾ വേണമെന്നതടക്കം ഉപാധികൾ 2018 സെപ്റ്റംബർ 26െൻറ വിധിയിൽ എടുത്തുകളഞ്ഞു. ഇതോടെ പട്ടികവിഭാഗ സ്ഥാനക്കയറ്റത്തിെല സംവരണ തടസ്സങ്ങൾ നീങ്ങി. 2006ലെ നാഗരാജ് കേസിലെ വിധിയിൽ വ്യക്തത വരുത്തിയായിരുന്നു ഇൗ വിധി.
എന്നാൽ, കേന്ദ്ര ഗവണ്മെൻറിലെ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് പ്രസ്തുത സിവില്‍ അപ്പീലിന്മേലുള്ള വ്യവഹാരങ്ങള്‍ തടസ്സമല്ലെന്നും നിയമപ്രകാരമുള്ള സ്ഥാനക്കയറ്റം നല്‍കാമെന്നുമാണ് കോടതി ഉത്തരവെന്നും നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പേഴ്സനല്‍ മന്ത്രാലയത്തിെൻറ കത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാർ സർക്കാർ ഇപ്പോൾ വാദിക്കുന്നത്. അതുകൊണ്ടുതന്നെ കെ.എ.എസിൽ സംവരണം വേെണ്ടന്ന വാദവും ഉയർത്തുന്നു. രണ്ട്, മൂന്ന് ധാരകളിൽ സംവരണ സമുദായങ്ങൾക്ക് സംവരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവും ചവറ്റുകൊട്ടയിലായി. ന്യൂനപക്ഷ കമീഷൻ നിയമത്തിലെ 9(സി) വകുപ്പ് പ്രകാരമാണ് നിർദേശം നൽകിയത്. 100 തസ്തികയിൽ നിയമനം നടക്കുേമ്പാൾ 50 തസ്തികകൾ സംവരണം ആകേണ്ടിയിരുന്ന സ്ഥാനത്ത് സർക്കാർ അംഗീകരിച്ച വിശേഷാൽ ചട്ടപ്രകാരം 16.5 തസ്തിക മാത്രമേ കിട്ടുകയുള്ളൂവെന്നാണ് കമീഷൻ വിലയിരുത്തൽ. സംവരണ ആനുകൂല്യം കിട്ടിയ നിലവിലെ സർക്കാർ ജീവനക്കാർ രണ്ട് വിഭാഗങ്ങളിലും അപേക്ഷിക്കാതിരിക്കുകയോ അപേക്ഷിച്ചാലും നിയമനം കിട്ടാതിരിക്കുകയോ ചെയ്യാം.
അങ്ങനെ സംഭവിച്ചാൽ രണ്ട്, മൂന്ന് ധാരകളിൽ സംവരണത്തിെൻറ ആനുകൂല്യം കിേട്ടണ്ട വിഭാഗങ്ങളുടെ പ്രതിനിധ്യം കുറയുകയോ ഉണ്ടാകാതിരിക്കുകേയാ ചെയ്യാം. ഇങ്ങനെ ഒരവസഥ ഉണ്ടായാൽ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന സംവരണാവകാശം രണ്ട്, മൂന്ന് ധാരകളിലെ നിയമനങ്ങളിൽ നിഷേധിക്കപ്പെടും. ഇൗ നിയമനങ്ങളിൽ സംവരണ ആനുകൂല്യം കിേട്ടണ്ട ന്യൂനപക്ഷ^പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധ്യം കുറയുകേയാ തീരെ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ അംഗീകൃത സംവരണതത്വം പാലിക്കുന്നതിനെ കുറിച്ച് വിശേഷാൽ ചട്ടങ്ങളിൽ ഒന്നും പറയുന്നില്ല.
ഇൗ സാഹചര്യത്തിൽ രണ്ട്, മൂന്ന് ധാരകളിൽ കൂടി സംവരണാനുകൂല്യം നൽകാൻ സർക്കാർ നടപടി എടുക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നു. പട്ടികവിഭാഗ കമീഷെൻറ യോഗം സർക്കാർ ഇടപെട്ട് മാറ്റി എല്ലാ ധാരകളിലും സംവരണം ഉറപ്പാക്കണമെന്ന ശക്തമായ നിലപാടാണ് പട്ടികവിഭാഗ കമീഷെൻറത്. ഇക്കാര്യത്തിൽ കർശന നിർദേശം സർക്കാറിന് നൽകുകയും ചെയ്തു. അതൊന്നും സർക്കാർ സ്വീകരിച്ചില്ല. പട്ടിക-ഗോത്ര വിഭാഗ കമീഷൻ കെ.എ.എസ് സംവരണം സംബന്ധിച്ച് ഡിസംബർ ഒന്നിന് ശിൽപശാല സംഘടിപ്പിക്കാൻ തീരുമാനിച്ചത് സർക്കാർ ഇടപെട്ട് തടഞ്ഞു.
ഇത്തരത്തിൽ ഒരു ചർച്ച നടന്നിരുന്നെങ്കിൽ സർക്കാറിന് വലിയ സമ്മർദമാകുമായിരുന്നു. അതേദിവസം വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിൽ ചില പിന്നാക്കസംഘടനകൾ കെ.എ.എസ് സംവരണം വേണമെന്ന് ആവശ്യം ഉന്നയിച്ചു. സർക്കാർ ഒരു ഉറപ്പും നൽകിയില്ല. രണ്ട്, മൂന്ന് ധാരകളിൽ സംവരണം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പട്ടികവിഭാഗ കമീഷൻ ബി.എസ്. മാവോജിയുടെ നിലപാട്. സംവരണവിഭാഗങ്ങളെ കെ.എ.എസിൽനിന്ന് മാറ്റിനിർത്താൻ നീക്കം നടത്തുന്നു. ഇതൊരു സംവരണാധിപത്യ തീരുമാനമാണ്. െഎ.എ.എസിലേക്ക് പട്ടികവിഭാഗത്തെ കടത്തിവിടാതിരിക്കാനുള്ള ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. പ്രാതിനിധ്യ കുറവ് പരിശോധിച്ച് പിന്നീട് സംവരണം നൽകാമെന്നത് ശരിയല്ല. രണ്ട് തലമുറയിലേക്ക് െഎ.എ.എസ് കിട്ടുന്നതിനുള്ള ആളെ ആദ്യം തന്നെ ഫിക്സ് ചെയ്ത് കഴിഞ്ഞിരിക്കുമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
(നാളെ: പി.എസ്.സി ഇറങ്ങിക്കളിക്കുമ്പോൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.