Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 2:04 AM GMT Updated On
date_range 28 Aug 2019 5:21 AM GMTകശ്മീരും ഹിന്ദുത്വയുടെ പുതിയ ഏകത്വ പരിപ്രേക്ഷ്യവും
text_fieldsbookmark_border
ഇന്ത്യയിലെ ഫെഡറൽ സംവിധാനം അപകടത്തിലാവുന്നത് ഇേപ്പാഴല്ല. അങ്ങനെ കരുതുന്നതുതന ്നെ ചരിത്രത്തോടുള്ള വലിയ നീതികേടാണ്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചിന്താഗതി തുട ക്കം മുതൽ, ഒരു വശത്ത് ഫെഡറലിസത്തിനു വേണ്ടി വായ്ത്താരി നടത്തുകയും മറുവശത്ത് യൂണിട് ടറി സംവിധാനത്തിനായുള്ള കരുനീക്കങ്ങൾ നടത്തുകയും ചെയ്യുക സ്വീകാര്യമാണ് എന്നായിരു ന്നു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ഒരു കാലത്തും കേന് ദ്ര സർക്കാറുകൾ മടിച്ചുനിന്നിട്ടില്ല. നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യംതന്നെ ഇ ത്തരത്തിൽ നിർലജ്ജമായ അധികാരകേന്ദ്രീകരണം നീതിമത്കരിക്കാൻ ഉപയോഗിക്കുന്ന ഒരു പ് രത്യയശാസ്ത്രവാദമായിരുന്നു. നാടിെൻറ നാനാത്വത്തിൽ ഊന്നിയുള്ള ഒരു കപടവാദമായിരു ന്നു അത്. എന്നാൽ, ഇന്ന് നടക്കുന്ന അധികാരകേന്ദ്രീകരണം അതിെൻറ ഒരു തുടർച്ചയല്ല. ഇന്ന ് ഊന്നൽ മാറിയിരിക്കുന്നു. നാനാത്വത്തിനു നൽകിയിരുന്ന ഊന്നൽ ഇപ്പോഴില്ല. പകരം ഏകത്വ ത്തിനാണ് ഇപ്പോൾ പ്രാമുഖ്യം. ഇത് രണ്ടും രണ്ടു വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളാണ്. പഴയ പരിപ്രേക്ഷ്യത്തിൽ സംഭവിച്ച പലതും ഇപ്പോഴും നടക്കുന്നതായി തോന്നാം. പക്ഷേ, മാറിയ പരിപ്രേക്ഷ്യത്തിൽ അവയുടെ അർഥം തികച്ചും വ്യത്യസ്തമാണ്.
പഴയ പരിപ്രേക്ഷ്യത്തിൽ നാനാത്വം ആഘോഷിക്കേണ്ട ഒരു മൂല്യമായിരുന്നു. ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തമായിരുന്നു. ഏകത്വത്തിെൻറ മാത്രം നയങ്ങൾ നടപ്പാക്കുമ്പോഴും ആണയിട്ടുറപ്പിക്കേണ്ട പ്രതിബദ്ധതയായിരുന്നു. ഈ അസൗകര്യമാണ് ഹിന്ദുത്വരാഷ്ട്രീയം നിസ്സാരമായി മാറ്റിമറിക്കുന്നത്. ഒറ്റ നാട് എന്നതിൽ മുമ്പുണ്ടായിരുന്ന വൈവിധ്യത്തിെൻറ സന്ദേശം, അത് എത്രതന്നെ കപടമായിരുെന്നങ്കിലും ഇനി അങ്ങോട്ട് ഒരു ബാധ്യതയായി കൊണ്ടുനടക്കേണ്ടതില്ല എന്ന തീരുമാനമാണ് പുതിയ ഹിന്ദുത്വത്തിെൻറ ഇക്കാര്യത്തിലുള്ള സംഭാവന. നാനാത്വം ഇല്ല എന്നു ഹിന്ദുത്വക്ക് അഭിപ്രായമില്ല. പക്ഷേ, അതിനു നൽകിപ്പോന്ന ഊന്നൽ തെറ്റാണ് എന്നും ഈ നാനാത്വം യഥാർഥത്തിൽ ഇല്ലായ്മ ചെയ്യേണ്ടതാണെന്നുമാണ് ഹിന്ദുത്വത്തിെൻറ അഭിപ്രായം. ഈ യുക്തി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ എല്ലാംതന്നെ അധീശയുക്തിയായി മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അതിെൻറ ഭാഗമായാണ് അവരുടെ പല പരീക്ഷണങ്ങളെയും വിലയിരുത്തേണ്ടതുതന്നെ.
എന്നാൽ, അത്തരത്തിൽ അതിനെ ഒരു അധീശയുക്തിയായി മാറ്റുന്നത് കേവലം അതിൽ അഭിരമിക്കാനല്ല. മറിച്ച്, നാനാത്വ സങ്കൽപം ഇല്ലാതാക്കി അവിടെ പ്രതിഷ്ഠിക്കാനുള്ള ഏകത്വത്തെ പുനർനിർവചിക്കാൻകൂടിയാണ് അവർ ശ്രമിക്കുന്നത്. എന്തായിരിക്കും ആ ഏകത്വത്തിെൻറ ഉള്ളടക്കം എന്നത് ഇന്ന് കൂടുതൽ കൂടുതൽ വ്യക്തമായിവരുകയാണ്. ചാതുർവർണ്യം എന്നൊക്കെ നമ്മൾ പറയുമെങ്കിലും ഇന്ത്യൻ ജാതിവ്യവസ്ഥക്ക് രണ്ടു മുഖങ്ങളാണുള്ളത്. ഒന്നു ബ്രാഹ്മണിക്കൽ അധീശത്വത്തിൽ അധിഷ്ഠിതമായ സവർണരാഷ്ട്രീയം. ഇതു സവർണതയുടെ പൊതുസമ്മതിയിലാണ് നിലനിൽക്കുന്നത്. ഈ പൊതുസമ്മതി ചാതുർവർണ്യ വ്യവസ്ഥയിലെ മുഴുവൻ ഘടകങ്ങളും- ശൂദ്രർ അടക്കം- ഐക്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടാണ് അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിൽ ഈ വ്യവസ്ഥയിലെ ഇരകൾ എന്നു വിശേഷിപ്പിക്കാവുന്ന ശൂദ്രവിഭാഗത്തിേൻറതായി വലിയ ചെറുത്തുനിൽപുകൾ ഒന്നും ഉണ്ടാകാത്തത്. അവർകൂടി സാമൂഹികമായി അംഗീകരിച്ചതാണ് ചാതുർവർണ്യം എന്നർഥം. രണ്ട്, ആ വ്യവസ്ഥയുടെ പുറത്തുള്ളവരുടെ രാഷ്ട്രീയമാണ്. ബ്രാഹ്മണിക്കൽ അധീശത്വത്തിൽ അധിഷ്ഠിതമായ സവർണ വ്യവസ്ഥയോടുള്ള എതിർപ്പും ദലിതർ അതിെൻറ അടിമകളായി കഴിയണമെന്ന തീട്ടൂരത്തോടുള്ള സംഘർഷവുമാണ് ഈ രാഷ്ട്രീയത്തെ നയിക്കുന്നത്. ഹിന്ദുത്വയുടെ പ്രധാന ഏകത്വ രാഷ്ട്രീയം ഈ ജാതിവ്യവസ്ഥ- സവർണത ഒരു വശത്തും ദലിത് സ്വത്വം മറുവശത്തുമായുള്ള വ്യവസ്ഥ- ഏകശിലാരൂപമായി നടപ്പാക്കുക എന്നതാണ്. ദലിത് രാഷ്ട്രീയത്തിൽനിന്നുണ്ടാവുന്ന കടുത്ത എതിർപ്പിനെ എങ്ങനെ ഇല്ലാതാക്കാം എന്നത് അതിെൻറ അജണ്ടയിലെ പ്രധാന ഇനമാണ്.
ന്യൂനപക്ഷ സാന്നിധ്യത്തെയും രാഷ്ട്രീയത്തെയും മറ്റൊരു രീതിയിലാണ് ഹിന്ദുത്വ സമീപനം കാണുന്നത്. അതിനെ സവർണവ്യവസ്ഥയിൽ അധീശപരമായി ഉൾപ്പെടുത്താനാവില്ല എന്ന് അവർക്കറിയാം. അതിനാൽതന്നെ ഏകത്വവ്യവഹാരത്തിൽ അതൊരു കല്ലുകടിയാണ്. ദേശീയതയെ സാംസ്കാരികവത്കരിക്കുന്നത് പ്രധാനമായും ന്യൂനപക്ഷരാഷ്ട്രീയത്തെ ആക്രമിക്കാനാണ്. ഈ സാംസ്കാരികവത്കരണത്തിെൻറ യുക്തിയാണ് പല രൂപത്തിൽ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമായി അവതരിക്കുന്നത്.
യഥാർഥത്തിൽ കശ്മീർ പ്രശ്നത്തിൽ ഹിന്ദുത്വയുടെ ഈ ഏകത്വരാഷ്ട്രീയം വലിയതോതിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്നാമതായി മനസ്സിലാക്കേണ്ടത് എങ്ങനെ ഫലപ്രദമായി ഇത് ഉപയോഗിക്കപ്പെടുന്നു എന്നതാണ്. ഇപ്പോൾ കശ്മീർ പ്രശ്നത്തിൽ കോൺഗ്രസ് മുതൽ സി.പി.എം വരെയുള്ള കക്ഷികൾ എതിർപ്പുമായി രംഗത്തുണ്ട്.
ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത തീരുമാനമാണ് കേന്ദ്ര സർക്കാറിേൻറത് എന്ന കാര്യത്തിൽ ഇവരെല്ലാം യോജിക്കുന്നു. ചില പ്രതിപക്ഷ പാർട്ടികളും കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം പ്രധാനമായും അവിടത്തെ ക്രമസമാധാനനിലയെക്കുറിച്ചും മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചുമായിരുന്നു. അതുതന്നെ വളരെ മയത്തിലുള്ള ഒരു വിമർശനമായിരുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്നു വിശ്വസിക്കുന്നവർക്കിടയിലുള്ള ചെറിയ അഭിപ്രായഭിന്നതകൾ മാത്രമായിരുന്നു അത്. കശ്മീർ ഒരു തർക്കവിഷയമാണ് എന്നത് ഇന്ത്യയിൽ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്ന സമീപനമല്ല. അതു ദേശീയവിരുദ്ധമായ നിലപാടായാണ് മുമ്പും കണക്കാക്കപ്പെട്ടിരുന്നത്. ഹിതപരിശോധന എന്നതും പൊതുവിൽ ഇന്ത്യൻ ഭരണവർഗ പാർട്ടികൾ പണ്ടേ തള്ളിക്കളഞ്ഞ ആവശ്യമാണ്. പഴയ നാനാത്വത്തിൽ ഏകത്വം എന്ന പരിപ്രേക്ഷ്യത്തിലെ എടുത്തുകാണിക്കാവുന്ന ഉദാഹരണമായിരുന്നു കശ്മീരിെൻറ പ്രത്യേകപദവി. അത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നു ഇന്ത്യ എന്ന് ഊറ്റംകൊള്ളാൻ അത് പ്രയോജനപ്പെട്ടിരുന്നു. എന്നാൽ, കശ്മീർ ഇത്തരത്തിൽ ഒരു കലാപഭൂമിയായി നിലനിൽക്കുന്നത് പാകിസ്താൻ സഹായത്തോടെയുള്ള വിഘടനവാദംകൊണ്ടാണ് എന്നത് എല്ലാവരും അംഗീകരിച്ചിരുന്ന സമീപനമായിരുന്നു. ഇക്കാര്യത്തിൽ ബി.ജെ.പിക്കോ കോൺഗ്രസിനോ സി.പി.ഐക്കോ സി.പി.എമ്മിനോ ഒന്നും വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഇതായിരുന്നു ഇന്ത്യയിലെ പൊതുസമ്മതി എന്നത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്.
ഹിന്ദുത്വവും ബി.ജെ.പിയും ചെയ്യുന്നത് ഈ പൊതുസമ്മതിയെ പുതിയ ഏകത്വ പരിപ്രേക്ഷ്യത്തിലേക്ക് പരാവർത്തനം െചയ്യുക എന്നതാണ്. എത്ര നാൾ ഈ പ്രത്യേക പദവി നൽകണം എന്ന ചോദ്യത്തിലേക്ക് വളരെ വേഗം പൊതുസമൂഹത്തെ നയിക്കാൻ അവർക്കു കഴിയുന്നത് അവരുടെ ജോലി അത്രയും എളുപ്പമായതുകൊണ്ടാണ്. പുതിയ പരിപ്രേക്ഷ്യത്തിൽ പഴയ സമ്മതികളാണ് അർഥരഹിതമായി മാറുന്നത്. ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ കാലങ്ങളായി രൂപപ്പെട്ട ഭൂരിപക്ഷബോധത്തെ ഭൂരിപക്ഷ ജനാധിപത്യവാദമായി മാറ്റിയെടുക്കുന്നതുപോലെ പഴയ രാഷ്ട്രീയസമ്മതികളെ പുതിയ പരിപ്രേക്ഷ്യത്തിലേക്ക് അവയുടെ മുഖച്ഛായ പാടേ മാറ്റി സ്വാംശീകരിക്കുകയാണ് ഹിന്ദുത്വ ചെയ്യുന്നത്. പഴയ സമ്മതികളുടെ ഉൽപാദകർക്കുകൂടി ഇത് തിരിച്ചറിവുകൾക്കുള്ള സമയമാണ്.
കശ്മീർ കേവലം മനുഷ്യാവകാശങ്ങളുടെ മാത്രം പ്രശ്നമാണ് എന്ന നിലപാട് സമർഥമായി ബി.ജെ.പി ഉപയോഗിക്കുന്നു എന്നതാണ് സത്യം. അതിെൻറ അന്താരാഷ്ട്ര മാനങ്ങൾ നിരാകരിക്കപ്പെട്ടത് ബി.ജെ.പി വന്നതിനുശേഷമല്ല. അവിടത്തെ ജനാധിപത്യത്തിെൻറ പ്രശ്നം അതിലും ആഴമുള്ളതാണ് എന്ന് അംഗീകരിക്കാൻ ഭരണകൂടം ഒരിക്കലും തയാറായിരുന്നില്ല എന്നത് ഹിന്ദുത്വക്ക് സഹായകരമാവുകയായിരുന്നു.
നിസ്സാരമായ ഒരു ഉത്തരവിലൂടെ മറികടക്കാവുന്ന കടമ്പയേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന പ്രതീതി നിർമിച്ചത് പഴയ പൊതുസമ്മതികളുടെ വക്താക്കൾതന്നെയാണ്. ഇന്നും ശോഭായാത്രകൾ മുതൽ രാമായണപാരായണം വരെയുള്ള നിരവധി സൂക്ഷ്മപ്രവർത്തനങ്ങളിലൂടെ ഹിന്ദുത്വയുടെ നിരവധി ഭാവിപദ്ധതികൾക്ക് തങ്ങൾ വഴിയൊരുക്കുകയാണ് എന്ന ബോധം ഇനിയെങ്കിലും മുഖ്യധാര പ്രതിപക്ഷത്തിന് ഉണ്ടാവേണ്ടതാണ്. ഇല്ലെങ്കിൽ ഇപ്പോഴുള്ള കേവലം അനുഷ്ഠാനപരമായ പ്രതിഷേധങ്ങൾപോലും പരിഹാസ്യമാവുന്ന അവസ്ഥയിലേക്കു പ്രതിപക്ഷം വളരെ വേഗം കൂപ്പുകുത്തുകതന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story