ഞങ്ങൾ അതിജീവിക്കും...
text_fieldsകനത്ത ഹൃദയഭാരവുമായാണ് ഇന്നലെ രാവിലെ ഞാൻ കശ്മീർ വിട്ടത്. ഇപ്പോഴും കശ്മീരിലു ള്ള ഒരു സുഹൃത്തിെൻറ കർഫ്യൂ അനുഭവത്തിെൻറ ത്രഡ് ആണ് താഴെ. ഞാൻ നേരിട്ടനുഭവിച്ചതു ം ഇതുതന്നെ.
എല്ലാ വേനൽ വരുേമ്പാഴും 35എ വകുപ്പും 370 ാം വകുപ്പും നീക്കം ചെയ്യാനുള്ള ഒരുക ്കത്തിലാണ് മോദി ഗവൺെമൻറ് എന്ന കിംവദന്തി ഉയരാറുണ്ട്. വെള്ളിയാഴ്ച അമർനാഥ് യാ ത്രികരെ ഒഴിപ്പിക്കുകയും തീർഥാടനം നിർത്തിവെക്കുകയും ചെയ്തേതാടെയാണ് കിംവദന് തികൾക്ക് ഒരു ഉൗടും പാവും ലഭിച്ചത്. അതോടെ ആളുകൾ ഗ്യാസും ഭക്ഷണസാധനങ്ങളും മാംസവും വാ ങ്ങാനും പണം പിൻവലിക്കാനും തുടങ്ങി. മിക്കവരുടെ കൈയിലും പണമുണ്ടായിരുന്നില്ല. സ്വയം െ താഴിലുകാരും താഴ്ന്ന വരുമാനക്കാരും കുടുംബങ്ങളെ എങ്ങനെ പോറ്റും എന്ന ബേജാറിലായിരു ന്നു. എങ്ങും ചകിതമായ അവസ്ഥ, ഒരു ആശ്വാസത്തരിയും കാണാനില്ല.
ഞായറാഴ്ച, പ്രാദേശിക ആശുപത്രികൾ ജീവനക്കാർക്ക് കർഫ്യൂ പാസുകൾ വിതരണം ചെയ്യുന്നതിെൻറ ഫോേട്ടാ വാട്ട്സ് ആപ്പിൽ പ്രചരിക്കാൻ തുടങ്ങിയതോടെ എല്ലാവരുടെയും ആശങ്ക ശരിയാണെന്നു തെളിഞ്ഞു. എെൻറ കുടുംബത്തിൽ മിക്കവരും കശ്മീരിനു പുറത്താണ്. പക്ഷേ, ഉമ്മൂമ്മയെയും ഗർഭിണിയായ ബന്ധുവിനെയും അവരുടെ മകെനയും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുന്നതിനായിരുന്നു ഞങ്ങളുടെ തിടുക്കം. ഉപ്പ ഞങ്ങൾക്ക് പിറ്റേന്നാൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തു.
എന്നിട്ടും വേദനയും സങ്കടവും കാരണം അന്നു ഉറക്കം നഷ്ടപ്പെട്ടു. രാത്രി 10 മണിയോടെ കേന്ദ്രഗവൺമെൻറിെൻറ നിർദേശാനുസാരം എല്ലാ ആഭ്യന്തര നെറ്റ്വർക്കുകളും അനിശ്ചിതമായി നിർത്തിവെക്കുകയാണെന്ന് ഞങ്ങളുടെ ഫോണുകളിൽ സന്ദേശമെത്തി. ഉച്ചഭാഷിണികളുള്ള എല്ലാ പള്ളികളിൽ നിന്നും നാളെ വെളുപ്പിന് അഞ്ചു മുതൽ കർഫ്യൂ ആയിരിക്കുമെന്ന് അറിയിപ്പു വന്നു. ആ രാത്രി അകത്ത് ഉരുണ്ടുകൂടിയ ദേഷ്യവും കലിപ്പും പറഞ്ഞറിയിക്കാനാവില്ല. കേന്ദ്രം ഞങ്ങളുടെ വിധി തീരുമാനിക്കുന്നുവെന്നു മാത്രമല്ല, ആ അപമാനത്തിൽ തീ കോരിയിടാനെന്ന വണ്ണം അവർ ഞങ്ങളെ അന്ധരും ബധിരരുമാക്കി ഒളിപ്പിച്ചു നിർത്താൻ പോകുന്നു. ഇതാണ് അവരുടെ ‘ജനാധിപത്യം’.
രാവിലെ ഞങ്ങൾക്കു പുറപ്പെടാൻ നേരമായി. എെൻറ കുടുംബവും ഞാനും ഡൗൺടൗണിലാണ് താമസം. പണ്ടേ പ്രതിഷേധങ്ങളുടെ കേന്ദ്രമായതിനാൽ അവിടെ സുരക്ഷാസജ്ജീകരണങ്ങൾക്ക് മുറുക്കം കൂടി. സൈന്യം നാട്ടുകാരോട് നിർദയമാണ് പെരുമാറിയിരുന്നത്. ഞങ്ങളുടെ വിമാനം ഉച്ചയ്ക്ക് രണ്ടിനായിരുന്നെങ്കിലും രാവിടെ എട്ടിനു തന്നെ ഇറങ്ങി. കർഫ്യൂ ആയതിനാൽ എയർപോർട്ടിലെത്തണമെങ്കിൽ ഏറെ ബുദ്ധിമുേട്ടണ്ടിവരുമെന്ന് ആശങ്കയുണ്ടായിരുന്നു. ഞങ്ങൾക്കു പിഴച്ചില്ല. അഞ്ചു മിനിറ്റ് ദൂരം െചന്നപ്പോഴേക്കും ആദ്യ സൈനികതടസ്സം. ഒരു ആശുപത്രിയും ഫാർമസിയുമുള്ള ജങ്ഷനു മുന്നിൽ. അവിടെ ഇറങ്ങി പാസു കാണിച്ചു വേണം പോകാൻ. ആളുകൾ വരിയായിനിന്നു വേഗം കടത്തിവിടാൻ അപേക്ഷിച്ചു. ഉപ്പ കാറിൽനിന്നിറങ്ങി ഫോണിലുള്ള ടിക്കറ്റുമായി (അതുതന്നെ റിസ്കാണ്) ചെന്നു. അതു കണ്ടയുടനെ ടിക്കറ്റ് വാലിഡ് അല്ല, ഫേക് ആണ് എന്നൊക്കെ പറഞ്ഞ് സൈനികൻ ആട്ടിവിട്ടു. ഒടുവിൽ ഒരു സൈനികഗാർഡിനോട് കാര്യങ്ങൾ ധരിപ്പിച്ച് എയർപോർട്ടിലേക്കു തന്നെയാണ് യാത്രയെന്ന് ബോധ്യപ്പെടുത്തി. ഞങ്ങളുടെ തൊട്ടടുത്ത് സഹോദരെൻറ എക്സ്റേ ഫിലിമും തൂക്കിപ്പിടിച്ച് ഒരാൾ സൈന്യത്തോട് ഇരക്കുന്നുണ്ട്, ഇന്നത് അവെൻറ സർജറി തീരുമാനിച്ചതിനാൽ ഒന്നു വേഗം കടത്തിവിടണമെന്ന്. അപ്പുറത്തൊരു സ്ത്രീ കുഞ്ഞിെൻറ മരുന്ന് കഴിഞ്ഞത് വാങ്ങാൻ പോകുന്നു. എന്നാൽ അവരെയൊന്നും കടത്തിവിട്ടില്ല അപ്പോഴും. അവിടം വിട്ടു ഇൗദ്ഗാഹ്, സഫാ കടൽ ഏരിയയിലെത്തിയപ്പോൾ സൈന്യത്തിന് പെരുക്കം കൂടി. കൂടുതൽ പേരും തോക്കും കമ്പിവേലിക്കെട്ടുകളുമായാണ് നിലയുറപ്പിച്ചിരുന്നത്. യുവാക്കളും കുട്ടികളും വീടുകൾക്കു പുറത്തിറങ്ങി ചുമരും ചാരി സൈന്യത്തിെൻറ സമ്മതത്തിനു കാത്തിരിക്കുകയാണ് (ഇപ്പോഴും അതോർക്കുേമ്പാൾ വിഷമം തോന്നുന്നു).
ഒരിടത്തെത്തിയേപ്പാൾ ഞങ്ങളോട് തിരിഞ്ഞുപോകാനാവശ്യപ്പെട്ടു. ഞങ്ങൾ മറ്റൊരു റൂട്ടിലേക്ക് തിരിയാൻ ശ്രമിച്ചു. അവിടെ മറ്റൊരു ഒാഫിസർ. ഞങ്ങളെ ശപിച്ചു, കാറിനു പുറത്തടിച്ച് തിരിച്ചു വീട്ടിലേക്കു പൊയ്ക്കൊള്ളാൻ ആക്രോശിച്ചു. മറ്റൊരാൾ ശാന്തനായതു കൊണ്ടു അയാളുടെ കനിവിൽ ഹൈവേ പിടിക്കാനായി. പിന്നെയും പിന്നെയും ഞങ്ങളെ പിടിച്ചിട്ടു. എന്തിന് പുറത്തിറങ്ങി, വാഹനമെടുത്തു എങ്ങോട്ട് എന്നൊക്കെയായി ചോദ്യങ്ങൾ. ആറോ ഏഴോ വട്ടം ഇൗ പരിശോധനയുടെ എണ്ണമെടുത്ത ഞാൻ പിന്നെ മതിയാക്കി. എല്ലാം പരിശോധനക്കെത്തുന്ന ഒാഫിസറെ ആശ്രയിച്ചിരിക്കും. അവരുടെ മൂഡ് അന്ന് ശരിയല്ലെങ്കിൽ എന്ത് ചെയ്യുമെന്നു പോലും പറയാനാവില്ല. എല്ലാ വിവേചനാധികാരവും അയാൾക്കാണ്. തല്ലാനും കൊല്ലാനുമുള്ള അധികാരം. കശ്മീരിൽ ഞങ്ങൾ കർഫ്യൂ ലംഘിച്ചാൽ പിന്നെ അവരുടെ, സി.ആർ.പി.എഫിെൻറ ഉൗഴമാണ്. അവിടെ കൊല്ലപ്പെടുന്നത് കുറച്ചൊന്നുമല്ല.
ഹാവൂ...സുരക്ഷിതമായി വിമാനത്താവളത്തിലെത്തി. തിരിച്ചുപോകേണ്ട ഡ്രൈവറുടെ കാര്യമോർത്തായിരുന്നു ഞങ്ങളുടെ ആധി. അയാൾക്ക് ഒരു കർഫ്യൂ പാസ് ഒപ്പിക്കാൻ പൊലീസ് സ്റ്റേഷനിലും എയർപോർട്ട് സെക്യൂരിറ്റിയിലുമൊക്കെ കയറി നോക്കി. എല്ലാവരും ഞങ്ങളുടെ ടിക്കറ്റിെൻറയും ബോർഡിങ് പാസിെൻറയും ഫോേട്ടാ കോപ്പിയെടുത്തു തന്നു. അതും കൊണ്ട് അയാൾക്ക് വീടു പിടിക്കാനായോ എന്ന കാര്യത്തിൽ ഇപ്പോഴും തിട്ടമില്ല.
എയർപോർട്ടിലും ബഹളമായിരുന്നു. ആ ചെറിയ എയർപോർട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. അതിർത്തിയടുത്തായതിനാലും അവിടെ നോ ഫ്ലൈ സോൺ ഭാഗങ്ങളിൽ സംഘർഷം നിലനിൽക്കുന്നതിനാലും വിമാനങ്ങൾ പലതും വൈകി. അസ്വസ്ഥതകൾ ഉരുണ്ടുകൂടുക തന്നെയാണ് എയർപോർട്ടിൽ പോലും. പെെട്ടന്ന് അവിടെ നിശ്ശബ്ദത പടർന്നു, ആളുകൾ എന്തൊക്കെയോ പരസ്പരം മന്ത്രിക്കുന്നു. എയർപോർട്ടിൽ ജോലി ചെയ്യുന്ന പിതാവിെൻറ രണ്ടു സുഹൃത്തുക്കൾ വന്നു അദ്ദേഹത്തെ ദൂരേക്കു മാറ്റി നിർത്തി, 370, 35എ വകുപ്പുകൾ റദ്ദാക്കിയതും കശ്മീരിനെ വിഭജിച്ചതുമായ വാർത്ത അറിയിച്ചു. രാഷ്ട്രീയചായ്വുളൊക്കെ മാറ്റിവെച്ച് ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു പലരും. അതിനിടക്ക് ആരോ (വല്ല ബി.ജെ.പി/മോദി അനുകൂലിയുമാകും) ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു ആളെ ഇളക്കാൻ നോക്കി.
അപ്പോൾ അപ്പുറത്തുനിന്നും പ്രശസ്തമായ ആ കശ്മീരി മുദ്രാവാക്യം മറുപടിയെന്നോണമെത്തി: ‘ഹം ക്യാ ചാഹ്തേ; ആസാദി, ഛേൻ ക്യാ ലേംഗേ; ആസാദി’ (ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, എന്തു കൊടുത്തും സ്വാതന്ത്ര്യം). അപ്പോേഴക്കും സൈന്യം ഇടപെട്ടു. ആദ്യം പ്രകോപനമുണ്ടാക്കിയ ആളെ തൂക്കിയെടുത്തു കൊണ്ടുപോയി. അടങ്ങിയിരുന്നില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് എല്ലാവരെയും ഭീഷണിപ്പെടുത്തി. എയർപോർട്ടിന് അകത്ത് ഇത്തരമൊരു ബഹളം കരുതിയതേയല്ലെന്ന് പിതാവ് പറഞ്ഞു. എന്നാൽ വിമാനത്തിനകം പോലും അതിൽ നിന്നു മുക്തമായിരുന്നില്ല. ഞങ്ങൾ അമൃത്സറിൽ വിമാനമിറങ്ങുേമ്പാൾ അകത്ത് നിർത്താത്ത കൈയടിയും ആഘോഷത്തിെൻറ ബഹളവുമായിരുന്നു. രണ്ടു വരി പിറകിലെ സീറ്റിൽ നിന്നാരോ വലിയ വായിൽ പറയുന്നുണ്ട്, കശ്മീരികൾക്ക് ഒരു ചുക്കുമറിയില്ലെന്നും ഇതെല്ലാം അവരുടെ ക്ഷേമത്തിനാണെന്നും.
ഞാനിപ്പോൾ ഭാഗ്യത്തിന്, സുരക്ഷിതയായി ദൂരെയാണ്. പക്ഷേ, എനിക്ക് മറ്റൊന്നും ആലോചിക്കാൻ കഴിയുന്നില്ല. എെൻറ വീട്, നാട്ടുകാർ, അവരുടെ ദുരിതം....ഒാരോ വട്ടവും എല്ലാം അടച്ചിട്ട് ഞങ്ങളെ അനിശ്ചിതത്വത്തിെൻറ കുഴിയിലിറക്കിനിർത്തുന്നതാണ് അതിക്രൂരം.
ലോകത്ത് അധികമാർക്കും വായിക്കാൻ പോലുമാവാത്ത കാൽപനിക നോവലിലെ ഒരു സീനു പോലെ തോന്നാം ഇതെല്ലാം. 370, 35 എ വകുപ്പുകൾ പ്രദാനം ചെയ്ത നേർത്ത ലോലമായൊരു സ്വയംഭരണം (കാരണം അസ്ഥിരവും അനാശാസ്യവുമായ ഒരു കൂട്ടിച്ചേർക്കലിനു പരിഹാരമെന്നോണമുള്ള ഒരു െവച്ചുകെട്ടലായിരുന്നു അത്) ഇതാ തകർന്നിരിക്കുന്നു. സമ്പൂർണ അധിനിവേശത്തിലൂടെ രാജ്യം നിയമങ്ങൾ മാറ്റിയെഴുതുകയാണ്. കേന്ദ്രം കൈയുറ ഉൗരിക്കളഞ്ഞിരിക്കുന്നു. നിങ്ങളുടെ ജനാധിപത്യം ചരമമടഞ്ഞിരിക്കുന്നു. നിങ്ങൾ കോളനിവാഴ്ചയാണ് നടത്തുന്നത്.
ഇനിയും നീണ്ടകാലം നിങ്ങളുടെ അധികാരവാഴ്ച കൊണ്ടുപോകാനുള്ള അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ആ അധികാരം മാത്രമാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ ഞങ്ങളുടെ അവകാശങ്ങൾ അപഹരിക്കുകയും സമാധാനം നിറഞ്ഞ സുന്ദരദേശത്ത് പിന്നെയും അസ്വസ്ഥത വിതറിയിരിക്കുന്നു. ഇത്തവണ ഉറപ്പാണ്, അന്താരാഷ്ട്രതലത്തിൽ തന്നെ ഇതിെൻറ പ്രത്യാഘാതത്തിൽ നിന്നു നിങ്ങൾക്കു രക്ഷപ്പെടാനാവില്ല. കശ്മീരികൾ തകരുന്നില്ല, കശ്മീർ േപായിട്ടുമില്ല. ഞങ്ങളുടെ കഥകൾ, ഞങ്ങളുടെ ഭാഷ, ഞങ്ങളുടെ ഹൃദയം, ഞങ്ങളുടെ ജനം_ ഏതു നാടിനും സ്വപ്നം കാണാവുന്നതിനേക്കാളും ശക്തമാണത്. നിലവിലെ ഇൗ സാഹചര്യത്തിലും എനിക്കുറപ്പുണ്ട്, ഒരു നാൾ ഞങ്ങൾ സ്വതന്ത്രരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.