അശാന്ത കാലത്തെ തുറന്നു പറച്ചിലുകൾ
text_fieldsസമീപകാലത്തായി ജയിൽ ഡയറിക്കുറിപ്പുകളൊക്കെ എവിടെപ്പോയി? ജയിലിൽ പോകുന്ന രാഷ്ട്രീയക്കാർ ആരും അതേക്കുറിച്ച് എഴുതാത്തതെന്തുകൊണ്ടാവും? എഴുതിയിരുെന്നങ്കിൽ നരകതുല്യമായ ആ തുറുങ്കുജീവിതങ്ങളിലേക്ക് നമുക്ക് വെളിച്ചം ലഭിച്ചേനെ. ദിനസരിക്കുറിപ്പുകളോ അല്ലെങ്കിൽ ആഴംപേറുന്ന ചിന്തകളോ വികാരങ്ങളോ പുറംലോകവുമായി പങ്കുവെക്കാതിരിക്കാൻ ഇവരെ ആരെങ്കിലും നിരുത്സാഹപ്പെടുത്തുന്നുണ്ടാകുമോ? പ്രതീക്ഷയറ്റ് പേന പിടിക്കാനാവില്ലെന്ന് മനസ്സ് പറയുന്നതാകുമോ? അതല്ല, ഉത്തരാധുനികതയിലേക്ക് കാലം നടന്നിട്ടും അകത്ത് കമ്പ്യൂട്ടറും ലാപ്ടോപ്പുമില്ലാത്തതാകുമോ? സ്വതന്ത്രവും നിർഭയവുമായി ആശയങ്ങളും അനുഭവങ്ങളും പകർത്താൻ ജയിൽ കാലത്തോ തുടർന്നോ സാധ്യമല്ലാത്തതാകുമോ?
ഇങ്ങനെ എണ്ണമറ്റ ചോദ്യങ്ങൾ എെൻറ മനസ്സ് കീഴടക്കാൻ കാരണം അടുത്തിടെ പുറത്തിറങ്ങിയ വിജയലക്ഷ്മി പണ്ഡിറ്റിെൻറ ‘ജയിൽ ദിനങ്ങൾ’ എന്ന കൃതിയാണ്. ഗ്രന്ഥത്തിന് ആമുഖമെഴുതിയത് മകൾ നയൻതാര സെഹ്ഗാളാണ്. 1940കളിലാണ് പുസ്തകം രചിക്കപ്പെടുന്നത്. നൂറുകണക്കിന് പ്രമുഖർ തുറുങ്കുകളിൽ നാളുകൾ തള്ളിനീക്കിയ ആ ചരിത്രഘട്ടത്തെ കുറിച്ച നേരനുഭവങ്ങളാണ് പുസ്തകം നിറയെ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും അദ്ദേഹത്തി െൻറ കുടുംബവും അനുഭവിച്ചതുൾപ്പെടെ പുസ്തകം പരാമർശിക്കുന്നുണ്ട്. നയൻതാര സെഹ്ഗാൾ ആമുഖത്തിൽ പറയുന്നു: ‘ബ്രിട്ടീഷ് രാജിനുകീഴിൽ അവരുടെ മൂന്നാമത്തെയും അവസാനത്തെയും ജയിൽവാസക്കാലത്താണ് വിജയലക്ഷ്മി പണ്ഡിറ്റ് ജയിൽ കുറിപ്പുകൾ രചിക്കുന്നത്. 1942 ആഗസ്റ്റ് 12ന് തെൻറ 42ാം ജന്മദിനത്തിന് ആറുനാൾ മുമ്പാണ് തുടക്കം. രണ്ടാം ലോകയുദ്ധം രാജ്യത്തെയും മുൾമുനയിൽ നിർത്തിയ ഘട്ടം. ഇന്ത്യയിലും പട്ടാള ഭരണം നിലനിൽക്കുന്നു. വിചാരണയില്ലാത്ത വ്യാപക അറസ്റ്റുകളും ജയിലിലടക്കലും.
ഭർത്താവ് രഞ്ജിത് സീതാറാം പണ്ഡിറ്റും സഹോദരൻ ജവഹർലാൽ നെഹ്റുവുമൊത്ത് സ്വസ്ഥമായി വീട്ടിൽ കഴിഞ്ഞുവരുന്ന നിരായുധയായ ഒരു സ്ത്രീയെ അറസ്റ്റു െചയ്യാൻ പുലർെച്ച രണ്ടിന് ലോറികൾ നിറയെ സായുധ പൊലീസുകാർ എത്തുന്നു. ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ കഴിയുന്ന രാജ്യത്തിന് മോചനം നൽകാൻ ഗാന്ധിജിക്കു കീഴിൽ അഹിംസയിലൂന്നിയ സമരമാർഗങ്ങളുമായി രംഗത്തുണ്ടായിരുന്നുവെന്നതായിരുന്നു അവർ ചെയ്ത കുറ്റം. പിതാവ് നേരത്തേതന്നെ അലഹബാദിലെ നൈനി സെൻട്രൽ ജയിലിൽ അടക്കപ്പെട്ടതാണ്. അവിടേക്കാണ് തന്നെയും ആദ്യമെത്തിക്കുന്നത്. പിതാവിനെ പിന്നീട് ബറേലി ജയിലിലേക്കു മാറ്റി. അവിടെവെച്ച് രോഗം ബാധിച്ച് മരണാസന്നനായതോടെ വിട്ടയെച്ചങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങി. അമ്മാവനും ‘രാജ്യത്ത് എവിടെയോ’ തടവിൽ കഴിയുന്നുണ്ട്. അഹ്മദ്നഗർ കോട്ടയിലാണ് അദ്ദേഹത്തെയും ഇന്ത്യൻ നാഷനൽ കോൺഗ്രസിെല പ്രമുഖ നേതാക്കളെയും അടച്ചതെന്ന് വെളിപ്പെടുത്തുന്നത് ഏറെ കഴിഞ്ഞാണ്. മൂത്ത സഹോദരി 18 വയസ്സുള്ള ചന്ദ്രലേഖ, 25കാരിയായ ബന്ധു ഇന്ദിര ഗാന്ധി എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.’
പുസ്തകത്തിലെവിടെയും വിജയ ലക്ഷ്മി പണ്ഡിറ്റ് ശാരീരിക പീഡനം അനുഭവിച്ചതായി പങ്കുവെക്കുന്നില്ല. പക്ഷേ, ആമുഖത്തിൽ ഒരു കാര്യം അവർ പറയുന്നുണ്ട്: ‘എെൻറ തടവുകാലത്ത് അനുഭവിച്ചതെല്ലാം ഇവിടെ പകർത്തുന്നില്ല. എന്നോടും ഒപ്പമുണ്ടായിരുന്ന സഹതടവുകാരോടും കാണിച്ച പെരുമാറ്റം ജയിൽ മാനദണ്ഡങ്ങൾ പരിഗണിച്ചാൽ പൊതുവെ മാന്യമായിരുന്നു. പക്ഷേ, എല്ലാവരോടും അങ്ങനെയായിരുന്നുവെന്ന് വായനക്കാർ തെറ്റിദ്ധരിക്കരുത്. അശാന്തമായ ആ കാലത്തെ സത്യം സമ്പൂർണമായി പുറത്തുവന്നാൽ ഭീതിനിറയുന്ന കഥകൾ പലതും കേൾക്കേണ്ടിവരും. അവ പുറത്തുവരുന്ന കാലം പക്ഷേ, ഇനിയുമേറെ വിദൂരമാണ്.’ ഇൗ െകാച്ചു പുസ്തകം വായിച്ച ആരും, നെഹ്റുവിനെക്കുറിച്ച ഒരു അധ്യായം സമ്പൂർണമായി എടുത്തുകളയാൻ രാജസ്ഥാൻ സർക്കാർ തീരുമാനിെച്ചന്ന് അറിയുേമ്പാൾ ഞെട്ടാതിരിക്കില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാനുള്ള സമരത്തിൽ നെഹ്റു കുടുംബം വഹിച്ച പങ്ക് അവഗണിക്കുകയോ മാറ്റിനിർത്തുകയോ ചെയ്യാനുള്ള ശ്രമങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തും. തീവ്ര വലതുപക്ഷ ഭരണാധികാരികൾ ചരിത്രത്തിൽ നുഴഞ്ഞുകയറി, സ്വാതന്ത്ര്യം കൈയിലെത്തുംവരെ ബ്രിട്ടീഷുകാരനോട് മുന്നിൽനിന്ന് പൊരുതിയ മഹാന്മാരെ ഒന്നുമല്ലാതാക്കി മാറ്റുമോ? രാജ്യത്തിെൻറ ചരിത്രവും ചരിത്രമുഹൂർത്തങ്ങളും ഫാഷിസ്റ്റ് ശക്തികൾ മാറ്റിയെഴുതുമോ?
ഫാറൂഖ് ശൈഖ്: വേറിട്ട നടനചാരുത
മാർച്ച് 25ന് ഫാറൂഖ് ശൈഖിന് 70 പൂർത്തിയാകേണ്ടതായിരുന്നു. അതോർത്ത് ഇരിക്കുേമ്പാൾ മനസ്സിൽ ഗൃഹാതുരത വന്നുനിറയുകയാണ്. രണ്ടു തവണ ഞാൻ ഫാറൂഖ് ശൈഖുമായി അഭിമുഖം നടത്തിയിട്ടുണ്ട് ^90കളിലും പിന്നീട് 2005ലും. ന്യൂഡൽഹിയിൽ ഒരു സെമിനാറിൽ അദ്ദേഹം സംസാരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോഴായിരുന്നു അത്. തുറന്നുപറയുന്നതായിരുന്നു പ്രകൃതം. വാക്കുകൾ പിശുക്കില്ല. ബോളിവുഡിലെ പൊള്ളുന്ന, പച്ചയാഥാർഥ്യങ്ങൾ വിശദമായി പറയും. ബോളിവുഡിലെ ബിഗ്ബജറ്റ് സിനിമാനിർമാതാക്കൾക്ക് വലിയ ബജറ്റ് മാത്രമാണുള്ളതെന്നും അവബോധം തീരെയില്ലെന്നും സിനിമ വിൽക്കാനേ അറിയൂവെന്നും എന്നോട് അദ്ദേഹം പറഞ്ഞു. കെ. ആസിഫ്, ഗുരുദത്ത്, ബിമൽ റോയ്, മഹ്ബൂബ് സാഹിബ് തുടങ്ങിയ മഹാപ്രതിഭകൾക്ക് തുല്യമായി ആരെയും ഇന്ന് എവിടെയും കാണാനില്ലെന്നും പരിഭവപ്പെട്ടു.
മഹ്ബൂബ് സാഹിബിെൻറ കൈയിൽ പണമില്ലായിരുന്നു. അടങ്ങാത്ത മോഹം എന്നിട്ടും അദ്ദേഹത്തെ സിനിമയെടുത്തയാളാക്കി മാറ്റി. ബിമൽ റോയ് താമസിച്ചിരുന്നത് വാടകവീട്ടിലായിരുന്നു. ‘ഗരം ഹവ’യെടുക്കാൻ ചെലവായ തുക 20 വർഷമെടുത്താണ് എം.എസ്. സത്യു വീട്ടിയത്. അത്തരം പ്രതിബദ്ധതയാണ് ഇന്ന് കണ്ടുകിട്ടാനില്ലാത്തത്. സിനിമ ബോക്സ്ഒാഫിസിൽ എങ്ങനെയുണ്ടാകുമെന്നതുമാത്രമാണ് ഇന്നത്തെ ആധി. ഇന്ത്യൻ സിനിമ മുന്നോട്ടുവെക്കുന്ന മാതൃകകളെക്കുറിച്ചും ഫാറൂഖ് ശൈഖ് കൃത്യമായ ധാരണ പുലർത്തി. സ്റ്റീരിയോ ടൈപ്പുകളെ ചുറ്റിപ്പറ്റിയാണ് സിനിമ എപ്പോഴും സംസാരിക്കുന്നത്. ക്രിസ്ത്യൻ കഥാപാത്രമെങ്കിൽ നൃത്തംവെക്കുന്ന പെൺകുട്ടിേയാ ഷോർട്ട് സ്േകട്ട് ഇട്ടവരോ ആകും പുരോഗമന ചിന്തയുള്ളവരെന്നു ഭാഷ്യം. പാഴ്സിയെങ്കിൽ എപ്പോഴും അബദ്ധം വരുത്തുന്നവരാകും. സിഖുകാരൻ പട്ടാളക്കാരനോ പൊേറാട്ട കഴിക്കുന്നയാളോ ആയിരിക്കും. ഒരിക്കൽപോലും ഡോ. മൻമോഹൻ സിങ്ങിനെപ്പോലൊരാൾ ചിത്രീകരിക്കപ്പെടില്ല. കഥാപാത്രം മുസ്ലിമെങ്കിൽ വിശ്വസിക്കാൻ കൊള്ളാത്തവൻ. ഒരു മുസ്ലിമിനെ എപ്പോഴും എന്തുകൊണ്ടാകും ലുങ്കിയും അരപ്പട്ടയും ധരിപ്പിക്കുന്നത്; സ്വഭാവത്തിൽ കൊള്ളക്കാരനും? ഒരാൾ ചിലപ്പോൾ ദേശസ്നേഹിയായി എത്തും. മൊത്തം സമൂഹത്തെയും അപമാനിെച്ചന്ന് വരരുതല്ലോ. സ്ഥിരമായി ചിത്രീകരിക്കുന്ന മറ്റു മുസ്ലിം സ്റ്റീരിയോ ടൈപ്പുകളിൽ ഒന്നുപോലും മുസ്ലിം വീടുകളിൽ കാണാനുണ്ടാകില്ല. ഇന്നും ആ ഗണത്തിൽ എണ്ണാവുന്ന ഒരാളെയെങ്കിലും കാണാനാകുമോ എന്ന ചോദ്യത്തിന് ആനന്ദ് പട്വർധൻ എന്നായിരുന്നു ഉത്തരം. സംവിധാനത്തോട് പൊരുതിയ ആളാണ് അദ്ദേഹം. അങ്ങനെ പൊരുതിനിൽക്കുകയെന്നത് എളുപ്പമല്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.