Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_right‘വിഭജന അജണ്ടക്ക്​...

‘വിഭജന അജണ്ടക്ക്​ ദീർഘായുസ്സില്ല’ (അഭിമുഖം)

text_fields
bookmark_border
kc-venugopal.
cancel

​ഝാർഖണ്ഡ്​​ ഫലം എങ്ങനെ വിലയിരുത്തുന്നു?
അവി​െട സർക്കാറിനെതിരായ വികാരം ശക്തമായിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ അഭിലാഷങ്ങൾ കണക്കിലെടുത്ത സർക്കാറായിരുന്നില്ല ഉണ്ടായിരുന്നത്​. അഴിമതി, ധൂർത്ത്​ എന്നിവക്കു പുറമെ സാധാരണക്കാരുടെ പ്രശ്​നങ്ങൾ വകവെക്കാത്ത സർക്കാറായിരുന്നു. ക്രമസമാധാനപ്രശ്​നങ്ങളുണ്ടായിരുന്നു. അതാണ്​ ഒന്നാമത്തെ വിഷയം. ഭരണമികവിനല്ല, ഭിന്നിപ്പിനാണ്​ ബി.ജെ.പി ശ്രമിച്ചത്​. മാന്ദ്യം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നു. ചെലവാക്കാൻ പണമില്ല. ഉൽപന്നങ്ങൾക്ക്​ ഡിമാൻഡില്ല. അത്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അതിനൊപ്പമാണ്​ ബി.ജെ.പി വിഭജന രാഷ്​ട്രീയം കടുപ്പിച്ചത്​. അത്​ ഝാർഖണ്ഡിൽ പ്രതിഫലിച്ചിട്ടുണ്ട്​. ഫലം ദേശീയ രാഷ്​ട്രീയത്തിൽ വഴിത്തിരിവാകും. പ്രതിപക്ഷ രാഷ്​ട്രീയത്തി​​​​െൻറ ശക്തിയും സാധ്യതകളും വർധിക്കുകയാണ്. ബി.ജെ.പി വിരുദ്ധതക്ക്​ കരുത്ത്​ കൂടുന്നു.

എങ്ങനെയൊക്കെ?
ഒന്നാം മോദിസർക്കാറിനേക്കാൾ കടുത്ത വിഭജന രാഷ്​ട്രീയവുമായാണ്​ ​ബി.ജെ.പിയുടെ പോക്ക്​. സംഘ്​പരിവാറി​​​​െൻറ മൊത്തം അജണ്ടകൾ നടപ്പാക്കി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച്​ എല്ലാ കാലത്തും ഭരിക്കാനുള്ള ഗൂഢപദ്ധതി നടപ്പാക്കിവരുകയാണ്. ജനങ്ങളുടെ മൗലികമായ ഒരുപാട്​ പ്രശ്​നങ്ങൾ, നോട്ട്​ അസാധുവാക്കലിനും ജി.എസ്​.ടി നടപ്പാക്കിയതിനും ശേഷമുള്ള വലിയ സാമ്പത്തികത്തകർച്ച, ഏറ്റവുമുയർന്ന തൊഴിലില്ലായ്​മ നിരക്ക്​, കൃഷിക്കാർ നേരിടുന്ന പ്രതിസന്ധി തുടങ്ങി പ്രശ്​നങ്ങളിലൊന്നും ശ്രദ്ധിക്കാതെ വിഭാഗീയ അജണ്ടയിലേക്ക്​ ജനശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണ്​ മുന്നോട്ടുവെക്കുന്നത്​. ലോക്​സഭ തെര​ഞ്ഞെടുപ്പിനുശേഷം മഹാരാഷ്​ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ നടന്നു.

kashmir

അതിനു തൊട്ടുമുമ്പാണ്​ 370ാം ഭരണഘടന വകുപ്പ്​ എടുത്തുകളഞ്ഞ്​ ജമ്മു-കശ്​മീരിനെ വിഭജിച്ചത്​. രണ്ടു സംസ്​ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിനെതിരായ ജനരോഷംമൂലം തിരിച്ചടി നേരിടുമെന്നു കണ്ടപ്പോൾ ധിറുതിപിടിച്ച്​, ചർച്ചക്കുപോലും മെന​ക്കെടാതെ ഭരണഘടന ഭേദഗതി കൊണ്ടുവന്നു. വോട്ട്​ വിഭജിച്ച്​ മുതലാക്കാമെന്ന്​ കണക്കുകൂട്ടിയെങ്കിലും ജനവികാരം അതിനൊത്തു നിന്നില്ല. ഝാർഖണ്ഡ്​​ തെര​ഞ്ഞെടുപ്പ്​ നോക്കിയാണ്​ പൗരത്വ ഭേദഗതി നിയമം വന്നത്​. സഖ്യകക്ഷികളുടെ ​അഭിപ്രായംപോലും മാനിക്കാതെ ശീതകാല പാർലമ​​​െൻറ്​ സമ്മേളനത്തിൽതന്നെ ബിൽ പാസാക്കി. അതും ഫലപ്രദമായില്ല. അതുകൊണ്ടുതന്നെ ജനവിധി ദിശാമാറ്റം സൂചിപ്പിക്കുന്നു. സർക്കാറുകൾ അധികാരത്തിൽ വരുന്നത്​ നയപരിപാടികളുടെ അടിസ്​ഥാനത്തിലാകണം. ബഹുസ്വര സമൂഹത്തിൽ വിഭാഗീയ അജണ്ടകൊണ്ട്​ വോട്ടുപിടിക്കുന്ന രീതിക്ക്​ അൽപായുസ്സാണ്​. ഇന്ത്യയെന്ന സങ്കൽപം തകരുന്നതിന്​ ജനം കൂട്ടുനിൽക്കില്ല.

പക്ഷേ, രണ്ടോ മൂ​േ​ന്നാ സംസ്​ഥാന തെരഞ്ഞെടുപ്പിനുവേണ്ടിയാണ്​ 370 ാം വകുപ്പ്​ റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമെന്നോ?
അല്ല. പ​േക്ഷ, ആ സന്ദർഭംകൂടി പ്രയോജനപ്പെടുത്തി എന്നാണ്​ പറഞ്ഞത്​. 2024 ലക്ഷ്യംവെച്ചാണ്​ ബി.ജെ.പി മുന്നോട്ടുപോകുന്നത്​. പക്ഷേ, പാളുകയാണ്​. ജമ്മു-കശ്​മീർ നാലു മാസമായി കരുതൽതടങ്കലിലാണ്​. ഹിന്ദു- മുസ്​ലിം വിഷയമല്ല പൗരത്വ ഭേദഗതി നിയമമെന്ന്​ വ്യക്തമാക്കി കാമ്പസുകളിൽനിന്ന്​ യുവത തെരുവിലിറങ്ങി. വിഭാഗീയതയും കപട ദേശീയതയും എല്ലാക്കാലത്തും ചെലവാകില്ല. ഇക്കഴിഞ്ഞ ദിവസത്തെ രാംലീലാ പ്രസംഗത്തിൽ നുണകളുടെ കെട്ടഴിച്ചുവിടുകയാണ്​ പ്രധാനമന്ത്രി ചെയ്തത്​. ആളുകളുടെ വേഷം നോക്കിയാൽ ആരാണ്​ സമരം ചെയ്യുന്നതെന്ന്​ അറിയാമെന്ന്​ ഝാർഖണ്ഡിൽ പ്രധാനമന്ത്രിതന്നെയാണ്​ പ്രസംഗിച്ചത്​. എല്ലാവർക്കുംവേണ്ടി

പ്രവർത്തിക്കുന്ന സർക്കാറാണ്​ ത​േൻറതെന്ന്​ മോദി പറയുന്നതിൽ എന്ത്​ ആത്മാർഥത?
മോദി-അമിത്​ ഷാ സഖ്യത്തെ നേരിടാൻതക്കവിധം പ്രതിപക്ഷ കൂട്ടായ്​മക്ക്​ കോൺഗ്രസിന്​ സാധിക്കുന്നു​​ണ്ടോ? പ്രതിപക്ഷ പാർട്ടികൾക്ക്​ കോൺഗ്രസി​​​​െൻറ നേതൃത്വം സ്വീകാര്യമാണോ?
യോജിക്കാവുന്ന എല്ലാവരും യോജിച്ചുപോകേണ്ട ഘട്ടമാണ്​.

അതുകൊണ്ടാണ്​ മഹാരാഷ്​ട്രയിൽ ശിവസേനയുമായി അഭിപ്രായ വ്യത്യാസങ്ങൾ പലതുള്ളപ്പോൾതന്നെ സഖ്യത്തിന്​ കോൺഗ്രസ്​ തയാറായത്​. കോൺഗ്രസിൽ ഒരുപാട്​ അഭിപ്രായ വ്യത്യാസങ്ങൾ അക്കാര്യത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസി​​​​െൻറ ആശയങ്ങളുമായി ഒത്തുപോകുന്നതല്ല ശിവസേന താൽപര്യങ്ങൾ. എന്നാൽ, വർത്തമാന സാഹചര്യം ബി.ജെ.പിക്കെതിരെ സാധ്യമായ എല്ലാ കൂട്ടായ്​മകളുടെയും വഴിതേടണമെന്ന്​ പറഞ്ഞുതരുന്നതാണ്. ജനങ്ങളെ പരസ്​പരം ശത്രുക്കളാക്കു​​േമ്പാൾ വിട്ടുവീഴ്​ചകളോടെ കൂട്ടായ്​മകൾ രൂപപ്പെ​ട്ടേ മതിയാവൂ. ഓരോ സംസ്​ഥാനത്തി​​​​െൻറയും വ്യത്യസ്​ത സാഹചര്യങ്ങൾക്ക്​ അനുസൃതമായ വിട്ടുവീഴ്​ചകൾ വേണ്ടിവരും.

എൻ.ഡി.എ സഖ്യത്തിലെ വിവിധ കക്ഷികളുടെ ചാഞ്ചാട്ടം ബി.ജെ.പിയെ ദുർബലപ്പെടുത്തുമെന്ന്​ കരുതുന്നുണ്ടോ?
അത്തരം സാധ്യതകൾകൂടി കോൺഗ്രസ്​ മുന്നിൽ കാണുന്നുണ്ട്​. ബി.ജെ.പിയുടെ സഖ്യകക്ഷികൾക്ക്​ ഒരു ഘട്ടം കഴിഞ്ഞാൽ കൂടാരം വിടേണ്ടിവരും. അതാണ്​ പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്​. ശിവസേന ദീർഘകാലം ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു. ദേശീയ പൗരത്വപ്പട്ടികയുടെ ഘട്ടം വന്നപ്പോൾ ജനതാദൾ-യുവിനും ലോക്​ജനശക്തി പാർട്ടിക്കും അകാലിദളിനുമൊക്കെ അസ്വസ്​ഥതയുണ്ട്. ബി.ജെ.പിയുടെ രാഷ്​ട്രീയ അജണ്ടയിൽ മറ്റു ഘടകകക്ഷികൾക്ക്​ പരിഗണനയില്ല. ബി​.ജെ.പി അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്​ അവ. മുന്നണിസംവിധാനത്തിൽ അങ്ങനെയല്ല. പ്രധാന പാർട്ടിയുടെ മുൻഗണനാ വിഷയങ്ങൾ മാറ്റിവെച്ച്​ മറ്റു ഘടകകക്ഷികൾക്കുകൂടി സ്വീകാര്യമായ പൊതുമിനിമം പരിപാടി മുൻനിർത്തി മുന്നോട്ടുപോവുകയാണ്​ ചെയ്യുക.

ബി.ജെ.പി ചെയ്യുന്നത്​ അജണ്ട മറ്റുള്ളവരിൽ അടിച്ചേൽപിക്കുകയാണ്​. അങ്ങനെ എത്രകാലം സഖ്യകക്ഷികൾക്ക്​ നടക്കാൻ പറ്റും? അത്തരത്തിൽ വിയോജിപ്പുള്ള പാർട്ടികളെ സമീപിക്കുക എന്നതുതന്നെയാണ്​ കോൺഗ്രസ്​ പ്ലാൻ.
അപ്പോൾ നിതീഷ്​കുമാറും ഒരു സാധ്യതാകേന്ദ്രമാണ്​...ഇപ്പോൾ ലാലുപ്രസാദി​​​​െൻറ ആർ.ജെ.ഡിയാണ്​ കോൺഗ്രസിനൊപ്പം. ഉള്ളയാളെ വിട്ട്​ മറ്റൊരാളെ പിടിക്കാനില്ല.

പ്രതിപക്ഷത്തിന്​ ശക്തി വർധിക്കുന്നു എന്നു പറയു​േമ്പാൾതന്നെ, ബി.ജെ.പി അജണ്ടകൾ നേരിടാൻ കോൺഗ്രസിന്​ ഫലപ്രദമായി കഴിയുന്ന​ുണ്ടോ?
കഴിയുന്നുണ്ട്​. ഞങ്ങൾ പാർലമ​​​െൻറിൽ എണ്ണത്തിൽ കുറവായിരിക്കും. എന്നാൽ, സർക്കാറിനോട്​ ഏറ്റുമുട്ടുകതന്നെയാണ്​. പൗരത്വ ഭേദഗതി നിയമം വിഷയത്തിൽ കോൺഗ്രസ്​ പിന്നാക്കം പോയി എന്ന്​ വിമർശനമുണ്ട്​...സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്​ട്രപതിയെ കണ്ടു. ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധി രണ്ടുവട്ടം ​പ്രതിഷേധവുമായി എത്തി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്​ രാജ്​ഘട്ട്​ സത്യഗ്രഹം​. എന്തുകൊണ്ട്​ കോൺഗ്രസ്​ തെരുവിൽ വിദ്യാർഥികൾക്കൊപ്പം ഇറങ്ങിയില്ല എന്നു ചോദിക്കുന്നവർ പലരുമുണ്ട്​.

ഇത്​ വിദ്യാർഥികൾ ഏറ്റെടുത്ത സമരമായിരുന്നു. ജനമുന്നേറ്റമാണ്​. അതിനു മുന്നിൽ കയറിനിന്ന്​ ഹൈജാക്ക്​ ചെയ്യണമെന്ന്​​ ആഗ്രഹിച്ചിട്ടില്ല. എന്നാൽ, സമരത്തി​​​​െൻറ ഓരോ ദിവസവും കോൺഗ്രസ്​ ഇടപെട്ടിട്ടുണ്ട്​. സർക്കാർ ഇടപെടൽ സൃഷ്​ടിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റാൻ സഹായിച്ചിട്ടുമുണ്ട്​. വിദ്യാർഥിസമരം ഏറ്റെടുക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ്​ പല തുറകളിലുള്ളവർക്ക്​ ആ സമരത്തിലേക്ക്​ വരാനും പറ്റിയത്​. നിശ്ചയിച്ചുറപ്പിച്ച നിലപാടുതന്നെയായിരുന്നു. കോൺഗ്രസ്​ നേതൃത്വത്തിൽ അടക്കം നേരിടുന്ന സംഘടനാ ദൗർബല്യങ്ങൾ അതേപടി നിൽക്കുന്നു...അത്​ കുറെ നാളുകളായി നിലനിൽക്കുന്ന പ്രശ്​നമാണ്​. തിരുത്താൻ ശ്രമമുണ്ട്​. താഴെത്തട്ടിൽ മുതൽ ഉണർവിന്​ ശ്രമിക്കുന്നുണ്ട്​.പാർട്ടി പരിപാടികൾ നടക്കുന്നുണ്ട്​. കേന്ദ്ര സർക്കാറിനെതിരെ നടത്തിയ സമരം വിജയമായിരുന്നു. ഭാരത്​ ബചാവോ റാലി ബി.ജെ.പി നടത്തിയതിനേക്കാൾ വലുതായിരുന്നു. 28ന്​ വീണ്ടും ദേശീയ പതാകയുമായി താഴെത്തട്ടിൽ സമരം നടക്കും.

മോദി-അമിത്​ ഷാമാരുടെ തന്ത്രങ്ങൾ നേരിടാൻ കോൺഗ്രസ്​ ഇന്ന്​ പ്രാപ്​തമാണോ? രാഹുൽ പലപ്പോഴും പിന്നാക്കം പോകുന്നുവെന്ന വിമർശനം എങ്ങനെ കാണുന്നു?
ബി.ജെ.പിയെ ദേശീയതലത്തിൽ നേരിടാൻ കോൺഗ്രസിനേ കഴിയൂ. രാഹുൽഗാന്ധിക്ക്​ നേതൃപരമായ പങ്കുവഹിക്കാനും കഴിയും. അദ്ദേഹം തിരിച്ചുവരണമെന്നാണ്​ കോൺഗ്രസ്​ നേതാക്കളുടെയും പ്രവർത്തകരുടെയും ആഗ്രഹം. അനുകൂല തീരുമാ​നം വരുമെന്നാണ്​ പ്രതീക്ഷ. രാഹുൽ ഉൾവലിയുന്നുവെന്ന വിമർശനം സംഘ്​പരിവാർ എല്ലാകാലത്തും നടത്തുന്നതാണ്​. എന്നാൽ, എല്ലാ പ്രധാന വിഷയങ്ങളിലും നിലപാടിൽ ഇത്രയും സ്​ഥിരതയും ദൃഢതയുമുള്ള നേതാവ്​ ആരാണ്​? പൗരത്വ ഭേദഗതി നിയമം, 370ാം വകുപ്പ്​ എന്നിവയുടെ ഘട്ടത്തിൽ വ്യക്തമായ നിലപാട്​ രാഹുൽ പ്രകടിപ്പിച്ചു.

വോട്ടി​​​​െൻറ മാത്രം ഗണിതം നോക്കിയല്ല അങ്ങനെ ചെയ്​തത്​. വ്യക്തമായും മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നാണ്​ രാഹുൽ മുന്നോട്ടുപോകുന്നത്. പൗരത്വ ഭേദഗതി നിയമ​ത്തെ കോൺഗ്രസ്​ പല്ലും നഖവും ഉപയോഗിച്ച്​ എതിർക്കണമെന്ന്​ പാർട്ടിയിൽ ആദ്യം പറഞ്ഞയാൾ രാഹുൽ ഗാന്ധിയാണ്​. ജമ്മു-കശ്​മീരി​​​​െൻറ വിഭജനത്തിലും ആശയ വ്യക്തതയുണ്ടായിരുന്നു. നരേന്ദ്ര മോദിയെ ധൈര്യമായി നേരിടുന്നു. ബി.ജെ.പിയും സംഘ്​പരിവാറും എല്ലാകാലത്തും രാഹുലിനെ ലക്ഷ്യംവെക്കുന്നത്​ അദ്ദേഹത്തി​​​​െൻറ കരുത്ത്​​ ബോധ്യമുള്ളതു​െകാണ്ടാണ്​.

​കോൺഗ്രസി​​​​െൻറയും രാഹുലി​​​​െൻറയും നേതൃത്വം മറ്റു കക്ഷികൾക്ക്​ സ്വീകാര്യമോ?
മറ്റു കക്ഷികളുമായി വിവിധ വിഷയങ്ങൾ ഉണ്ടാവു​േമ്പാൾ കോൺഗ്രസ്​ ആശയവിനിമയം നടത്തുന്നുണ്ട്​. ഒന്നിച്ചൊരു സമീപനം എടുക്കാറുണ്ട്​. ചില സംസ്​ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികൾ പരസ്​പരം മത്സരിക്കുന്ന സാഹചര്യമുണ്ട്​. സി.പി.എമ്മുമായി കേരളത്തിൽ എതിരാണ്​.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്നു. എന്നാൽ, രാജ്യമാകെ കത്തു​േമ്പാൾ യോജിപ്പി​​​​െൻറ അന്തരീക്ഷത്തിലേക്ക്​ കൊണ്ടുപോകാനാണ്​ കോൺഗ്രസ്​ ശ്രമിച്ചുവരുന്നത്​. ആ സാധ്യതകൾ നിലവിലുണ്ട്​. അത്​ വികസിപ്പിക്കും. മോദി-അമിത്​ ഷാ അച്ചുതണ്ടിനെ നേരിടാൻ ദേശീയതലത്തിൽ കെൽപുള്ള ഏക പാർട്ടി കോൺഗ്രസ്​ തന്നെയാണ്​.
അത്​ അംഗീകരിച്ചു മ​ുന്നോട്ടുപോകുന്നതിന്​ പല പ്രാദേശിക കക്ഷികളും വിമുഖത തുടരുന്നു...

rahul-gandhi

അത്​ ആ പാർട്ടികൾകൂടി ചിന്തിക്കേണ്ടതാണ്​. കോൺഗ്രസിന്​ പഴയ ശക്തിയുണ്ടെന്ന വീരവാദമൊന്നുമില്ല. എങ്കിലും പ്രതിപക്ഷനിരയുടെ കാര്യമെടുത്താൽ എല്ലാ സംസ്​ഥാനത്തും വേരുള്ള പാർട്ടി കോൺഗ്രസാണ്. ആ യാഥാർഥ്യം മറ്റു പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കണം. പ്രാദേശിക കക്ഷികളിൽ പലതും ബി.ജെ.പിയോടു ചാഞ്ഞുനിൽക്കുന്നതിന്​ കാരണമുണ്ട്​. എല്ലാ പാർട്ടികളെയും വിരട്ടുന്നു. എൻഫോഴ്​സ്​​െമൻറ്​, സി.ബി.​െഎ തുടങ്ങിയ അന്വേഷണ ഏജൻസികൾ അവർക്ക്​ രാഷ്​ട്രീയ ആയുധമാണ്​. സമ്മർദം ശക്തം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ശക്തമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

ഇനിയുള്ള തെരഞ്ഞെടുപ്പുകളിലെ ഐക്യസാധ്യതകളെ എങ്ങനെ കാണുന്നു?
അടുത്തു വരാനിരിക്കുന്നത്​ ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളാണ്​. അതു കഴിഞ്ഞാൽ കേരളം അടക്കമുള്ള സംസ്​ഥാനങ്ങളിൽ. ഡൽഹിയിൽ ആം ആദ്​മി പാർട്ടിയുമായി സഹകരിക്കുന്നതിന്​ കോൺഗ്രസ്​ തയാറാണ്​. പക്ഷേ, ഒരു മൈനർ പങ്കാളിയാക്കി മാറ്റാൻ ശ്രമിച്ചാൽ അംഗീകരിക്കാൻ പറ്റില്ല.

ആം ആദ്​മി പാർട്ടി കോൺഗ്രസിനെ താഴെയിറക്കി അധികാരം പിടിച്ചവരാണ്​. എന്നിട്ടും അവരുമായി നേര​േത്ത കോൺഗ്രസ്​ സഖ്യത്തിന്​ മുതിർന്നു. ബി.ജെ.പിയെ തോൽപിക്കുക എന്ന ദൗത്യമായിരുന്നു മുന്നിൽ. പക്ഷേ, മൈനർ പാർട്ടിയാകാൻ ​പറ്റില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc venugopalmalayalam newsindia newsRahul Gandhi
News Summary - KC Venugopal Interview-Opinion
Next Story