Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനവീന പരശുരാമ​ന്മാരുടെ...

നവീന പരശുരാമ​ന്മാരുടെ മഴുവേറി​​​െൻറ ദിശ

text_fields
bookmark_border
നവീന പരശുരാമ​ന്മാരുടെ മഴുവേറി​​​െൻറ ദിശ
cancel
ആധിഭീതികൾ താണ്ഡവാടുമ്പോൾ തല നേരെ നിൽക്കില്ല. ഒക്കെ ഒന്നടങ്ങിക്കഴിഞ്ഞുള്ള നേരത്തെ കാര്യവിചാരത്തിലാണ്​ ​മേൽഗതി എങ്ങനെയാവും എന്നതി​​ന്‍െറ സൂചന കിട്ടുക. ഒരു നൂറ്റാണ്ടിനിടെ കേരളം അനുഭവിച്ച ഏറ്റവും വലിയ ദുരന്തത്തിനുശേഷം കൂടിയ നമ്മുടെ നിയമസഭ നൽകുന്ന സൂചനയെന്താണ്​ ?

പേമാരിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഭരണപക്ഷം. സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷം. രണ്ടു കൂട്ടരും പക്ഷേ, പുനഃസ്​ഥാപനമല്ല പുതിയ നിർമിതിയാണ്​​ ലക്ഷ്യമെന്ന സർക്കാർവാണിയോട്​ യോജിപ്പിലുമാണ്​. കേൾക്കാൻ മഹാജോറ്​. പിശാചിരിക്കുന്നത്​, എല്ലായ്​പ്പോഴും വിശദാംശങ്ങളിലാണല്ലോ. സർക്കാർ നിർമിത ദുരന്തം എന്നാക്രോശിച്ച വി.ഡി. സതീശന്മാരുടെ ഏകമാത്ര അച്ചുതണ്ടി​​ന്‍െറ പേര്​ ഡാം മാനേജ്​മെന്‍െറ്​. കൈകാര്യ പ്രശ്​നമല്ലാതെ അണക്കെട്ട്​ എന്ന ജലബോംബുയർത്തുന്ന ശാശ്വതഭീഷണിയൊന്നും ഇഷ്​ടന്മാർക്കൊരു പ്രശ്​നമേയല്ല. പിന്നെയാണോ കുഞ്ഞുമാണിക്ക്​? സീനിയോറിറ്റികൊണ്ട്​ സഭയിലെ പരമകാരണവരായ സാമാജികൻ ആശങ്കപ്പെടുന്നത​ത്രയും ഇടുക്കിയിലെ നിർമാണ പ്രവൃത്തികൾ തടയപ്പെടുമോ എന്നതിലാണ്​. 286 ഉരുൾപൊട്ടിയ മേഖല എന്നു പരിതപിച്ച അതേ നാവുകൊണ്ട്​ ടിയാൻ കസ്​തൂരി രംഗനെ വച്ചൊരു മുൻകൂർ ജാമ്യവുമെടുത്തു: ‘‘ഇടുക്കിയിൽ 20,000 ചതുരശ്ര അടിക്ക്​ മേലെയുള്ള നിർമാണങ്ങൾ മാത്രം തടഞ്ഞാൽ മതിയെന്നാണ്​ കസ്​തൂരിരംഗൻ ശിപാർശ’’.

Flood

സർക്കാറി​​​​​​െൻറ ധീരസാഹസിക യജ്ഞത്തിന്മേൽ പുഷ്​പവൃഷ്​ടി നടത്തിയ ഭരണപക്ഷത്തിനും മേൽപറഞ്ഞ മാതിരി കണ്​ഠക്ഷോഭം ചെയ്​ത പ്രതിപക്ഷത്തിനുമിടയിൽ സംഗതമായ അസാന്നിധ്യമായത്​  ഇൗ ദുരന്തത്തിലെ ശരിയായ മനുഷ്യപ്പങ്കാണ്​​. ഇരുപക്ഷത്തുമില്ലാതെ ഏതാണ്ടൊരു ത്രിശങ്കുവിലിരിക്കുന്ന അച്യുതാനന്ദൻ മാത്രമാണ്​ ആ പച്ചനേരിലേക്ക്​ ശ്രദ്ധ ക്ഷണിച്ചത്​. അതിന്​ വല്ല കാതും കിട്ടുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു വാഗ്​ദത്ത നവകേരളത്തിന്‍െറ ശരിപ്രകൃതം.

കാരണം, ഇപ്പോഴത്തെ ദുരന്തത്തി​​ന്‍െറ അടിസ്​ഥാനം തന്നെ കാലാവസ്​ഥ വൃതിയാനവും ഭൂപ്രകൃതിയിൽ മനുഷ്യർ വരുത്തിയ മാറ്റങ്ങളുമാണെന്നതാണ്​. കാലാവസ്​ഥ വൃതിയാനത്തി​​ന്‍െറ ദീർഘകാലികത്വം നിൽക്ക​െട്ട; ഇക്കുറി പെയ്ത​ പേമാരിക്കു പിന്നിലെ ഒരു ഭൗതിക പ്രതിഭാസം കണക്കിലെടുക്കേണ്ടതുണ്ട് - സോളാർ മിനിമം. 11 കൊല്ലമെടുക്കുന്ന ഒരു സൗരഘട്ടത്തിൽ സൂര്യനിൽനിന്നുള്ള വികിരണങ്ങൾ തീവ്രത കുറഞ്ഞ തോതിൽ ഭൗമാന്തരീക്ഷത്തിലെത്തുന്ന കാലയളവാണിത്​. സാധാരണ ഗതിയിൽ തീവ്രതയുള്ള സൂര്യവികിരണങ്ങളാണ്​ ബാഹ്യ പ്രപഞ്ചത്തിൽനിന്നുള്ള മറ്റു വികിരണങ്ങളെ (കോസ്​മിക്​ റേഡിയേഷൻ) തടഞ്ഞ്​ ഭൂമിയുടെ അന്തരീക്ഷത്തെ സംരക്ഷിക്കുക. സോളാർ മിനിമത്തിന്‍െറ കാലത്ത്​ ഇൗ സരംക്ഷണ കവചം ദുർബലമാവുന്നു; കോസ്​മിക്​ രശ്​മികൾ വലിയ തോതിൽ കടന്നുവരുന്നു. അവയുടെ വലിപ്പമേറിയ തന്മാത്രകൾ കടലിൽ നിന്നുയരുന്ന നീരാവിയോടു ചേർന്ന്​ ഘനമേറിയ മേഘങ്ങളുണ്ടാക്കുന്നു. അവയാണ്​ അസാധാരണ തീവ്രതയുള്ള മഴയായി പൊഴിയുന്നതും ആ മഴക്ക്​ അസാമാന്യ വ്യാപ്​തിയുള്ള പെയ്​ത്തുനീരുണ്ടാക്കുന്നതും. ഇൗ ഘനമേഘങ്ങളെ തടഞ്ഞ്​ മഴയാക്കുന്ന പണി നമ്മുടെ പശ്ചിമഘട്ട മലനിരകളെടുക്കുന്നു. ശിഷ്​ട ദൗത്യം പെയ്​ത്തുനീര്​ ഒഴുക്കികളയേണ്ട പുഴകളുടേതാണ്​. ഇൗ രണ്ടാം പണിക്കാണ്​ കേരളീയർ പമ്പരാഗതമായി പാരവെച്ചുവരുന്നത്​. മലയും പുഴയും കൈയേറിയും, അണകൾ കെട്ടിയും, പാറ തുരന്നും, മണലൂറ്റിയും, മരംവെട്ടിയുമൊക്കെ.

അതുപറഞ്ഞാൽ പരിസ്​ഥിതി മൗലികവാദം തൊട്ട്​ വികസന വിരുദ്ധത വരെയുള്ള രാഷ്​ട്രീയ ചാപ്പകൾ പതിച്ചുകിട്ടും. സോളാർ മിനിമത്തിനോ പശ്ചിമഘട്ടത്തിനോ മനുഷ്യ​​ന്‍െറ രാഷ്​ട്രീയമറിയില്ല. പുണ്യനദി എന്നു ചാപ്പ കുത്തിയെന്നുവെച്ച്​ പമ്പക്ക്​ പെരുകാതിരിക്കാൻ പറ്റില്ല. പെയ്​ത്തു കനത്താൽ അത്​ അതി​​ന്‍െറ ഒഴുക്കുപാതകൾ വീണ്ടെടുക്കുക തന്നെ ചെയ്യും. മണലൂറ്റി കുഴികളാക്കിയ പുഴത്തട്ട്​ വെള്ളം അകത്തോട്ടു പിടിക്കില്ല, അതിശക്തിയിൽ മുന്നോട്ടുതന്നെ തള്ളിവിടും. അതാണ്​ ഇരുമ്പുകാലുകൾ വരെ വളച്ചൊടിച്ച്​ ഇക്കുറി കണ്ട കുത്തൊഴുക്ക്​.

ശ്രദ്ധിക്കുക, ഇപ്പോഴത്തെ ദുരന്തത്തിൽ കൂടുതൽ ആളപായവും സംഭവിച്ചത്​ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പൈലിങ്​ ഇത്യാദി മൂലമാണ്​. ഡാം മാനേജ്​മ​ന്‍െറിൽ രാഷ്​ട്രീയമത്സ്യബന്ധനം നടത്തുന്ന വിദ്വാന്മാർ സൗകര്യപ്രദമായി വിഴുങ്ങിക്കളയുന്ന നാടൻ യാഥാർഥ്യം. 45 ഡിഗ്രി ചെരിവുള്ള നമ്മുടെ മലനിരകളിൽ ഒന്നുതൊട്ട്​ 25 വരെ ഡിഗ്രികളിൽ നിർബാധം വീടും റോഡും പണിത നമ്മൾ ഇൗ മേഖലകളിലെ മ​ണ്ണടുക്കുകൾക്കു വരുത്തിയ ബലക്ഷയം ആരും അളന്നിട്ടില്ല. മറ്റൊന്ന്​, ആവശ്യത്തിലേറെ മഹത്വവത്​കരിക്കപ്പെട്ട മറ്റൊരു മനുഷ്യ നിർമിതിയാണ്​ -കൃഷി. കൂറ്റൻ മലഞ്ചെരിവുകളിൽ ഒരു വൻമരം അടിയിലേക്കുതിർക്കുന്ന നീർത്തോതിനും എത്രയോ മടങ്ങാണ്​ കൃഷിചെയ്യപ്പെടുന്ന ചെറുസസ്യച്ചാർത്തി​​ന്‍െറ സംഭാവന. ഇൗ നീരിറക്കം താഴെ മണ്ണടുക്കുകളിലേക്കിറങ്ങി അവയുടെ ഘനയിൽ മെല്ലെ വിള്ളലിടുന്നു. ഒരു ​വ​ൻ  മ​ഴ മ​തി ഇൗ ​അ​ടു​ക്കു​ക​ൾ​ക്കു പി​ന്നെ അ​ടി​തെ​റ്റാൻ. മ​റ്റൊ​രു​വി​ധ​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ ചെ​യ്യു​ന്ന​തും ഇ​തു​ത​ന്നെ.

അ​തി​ഭീ​ക​ര ഭാ​ര​മു​ള്ള ഒ​രു വെ​ള്ള​ക്കെ​ട്ട്​ തൊ​ട്ടു​താ​ഴേ​ക്ക്​ ചെ​ലു​ത്തു​ന്ന മ​ർ​ദ്ദം ചി​ല്ല​റ​യ​ല്ല. അ​ത​റി​യാ​ത്ത​വ​ര​ല്ല, കേ​വ​ല​മൊ​രു കൗ​പീ​ന​മാ​ത്ര ദേ​ശ​ത്ത്​ എ​ൺ​പ​തി​ൽ​പ​രം അ​ണ​ക​ൾ കെ​ട്ടി​യ​ത്. ചു​രു​ക്കി​യാ​ൽ, ന​മ്മു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ന​മ്മു​ടെ സ്വ​ന്തം കൈ​ക​ളാ​ൽ നാ​നാ​വി​ധ​ത്തി​ൽ ദു​ർ​ബ​ല​മാ​ക്ക​പ്പെ​ട്ടു. കു​ടി​യേ​റ്റം-കൈയേ​റ്റം, കൃ​ഷി, വി​ക​സ​നം, വൈദ്യുതി ഉദ്​പാദനം എ​ന്നു​വേ​ണ്ട ടൂ​റി​സം വ​രെ പ​ല ന്യാ​യം പ​റ​ഞ്ഞ്. ഒാ​രോ ന്യാ​യ​ത്തി​ന്മേ​ലും മു​ടി​നാ​രി​ഴ കീ​റു​ന്ന യു​ക്​​തി​പ്ര​ക​ര​ണം ന​ട​ത്താ​നു​ള്ള ബു​ദ്ധി​യും ന​മു​ക്കു​ണ്ട്. ഇൗ ​ചിമുട്ടു മി​ടു​ക്കി​ന്​ കി​ട്ടി​യ ചെ​റി​യൊ​രു കി​ഴു​ക്കാ​ണ്​ 2018 ആ​ഗ​സ്​​റ്റി​ലെ ആ​ധി​വ്യാ​ധി​ക​ൾ. ഒ​രു ദു​ര​ന്തം കൊ​ണ്ട്​ ഇ​ത്​ അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്നി​ട​ത്താ​ണ്​ ശ​രി​യാ​യ ന​വ​കേ​ര​ള സൃ​ഷ്​​ടി കേ​ര​ള​ത്തി​ലെ പൗ​രാ​വ​ലി​യു​ടെ അ​ടി​യ​ന്ത​ര​മാ​വ​ശ്യ​മാ​യി മാ​റു​ന്ന​ത്. അ​ത്​ എ​ങ്ങ​നെ​യാ​യി​രി​​ക്ക​ണം എ​ന്ന​തി​ന്മേ​ൽ ജ​ന​പ്ര​തി​നി​ധി​സ​ഭ ന​ൽ​കി​യ സൂ​ച​ന പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മ​ല്ലെ​ന്ന്​ പ​റ​യേ​ണ്ടി​വ​രു​ന്നു. ത​ഴ​മ്പു​വ​ന്ന ശീ​ല​ങ്ങ​ൾ മാ​റ്റാ​ൻ മ​ല​യാ​ളി ത​യാ​റു​ണ്ടോ എ​ന്ന​താ​ണ്​ പ്ര​കൃ​തി​യു​ടെ ചോ​ദ്യം. എ​ങ്കി​ൽ മാ​ത്ര​മേ പു​തി​യ കേ​ര​ളം എ​ന്ന ആ​ശ​യ​ത്തി​ന്​ എ​ന്തെ​ങ്കി​ലും അ​ർ​ഥ​മു​ള്ളൂ. അ​ല്ലാ​ത്തി​ട​ത്തോ​ളം പ​ഴ​യ കേ​ര​ള​ത്തിന്‍െറ പു​നഃ​സൃ​ഷ്​​ടി​യാ​വും ന​ട​ക്കു​ക. പു​തി​യ ദു​ര​ന്ത​ങ്ങ​ളു​ടെ ക്ഷ​ണ​ക്കു​റി​യെ​ഴു​ത്തും.

ദു​രി​താ​ശ്വാ​സ യ​ജ്ഞ​ത്തി​നി​ടെ റ​വ​ന്യൂ മ​ന്ത്രി പ​റ​ഞ്ഞു​പോ​യ ഒ​രു വാ​ച​കം പ്ര​സ​ക്​​ത​മാ​ണ്. പു​ഴ​ക​ളു​ടെ പു​റമ്പോ​ക്കു​ക​ളി​ൽ വീ​ട്​ ന​ഷ്​​ട​പ്പെ​ട്ട​വ​രെ അ​വി​ടെ​ത്ത​ന്നെ പു​ന​ര​ധി​വ​സി​പ്പി​ക്കി​ല്ലെ​ന്ന്. ടി​യാ​ൻ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കുമോ എ​ന്ന​റി​യി​ല്ല. എ​ങ്കി​ലും അ​തൊ​രു സാ​ർ​ഥ​ക​മാ​യ ചു​വ​ടു​വെ​പ്പാ​കാ​ൻ പ​റ്റി​യ സ​മീ​പ​ന​മാ​ണ്. മ​ല​മു​ക​ളി​ലെ വൃ​ഷ്​​ടി​പ്ര​ദേ​ശം പോ​ലെ നി​ർ​ണാ​യ​ക​മാ​ണ്​ ഇ​പ്പ​റ​ഞ്ഞ ഒാ​രോ പു​ഴ​​പ്പു​റമ്പോ​ക്കും. പു​റമ്പോ​ക്ക്​ എ​ന്നു​പ​റ​യുമ്പോ​ൾ, മ​ല​​മ്പ്ര​ദേ​ശം തൊ​ട്ട്​ അ​ഴി​മു​ഖം വ​രെ​യു​ള്ള പു​ഴ​യു​ടെ സ​ഞ്ചാ​ര​വ​ഴി​ക​ളി​ൽ എ​വി​ടെ​യു​മു​ണ്ട​ത്. 44 പു​ഴ​യു​ടെ​യും ഇൗ ​ജ​ല​പാ​ത​പ്പു​റ​ത്ത്​ ആ​ൾ​പ്പാർപ്പ്​ പ​റ്റി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​വ​സ്​​ഥ​ചെ​യ്​​താ​ൽ, അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രും. അ​തി​ന്​ യോ​ഗ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്ത​ണം. ആ​ദി​വാ​സി​കളെ പ​റ്റി​ച്ച​മാ​തി​രി പാ​റ​പ്പു​റ​വും വ​ര​ണ്ട നി​ല​വും കൊ​ടു​ത്താ​ൽ നാ​ട്ടു​വാ​സി കൈ​പ്പ​റ്റി​ല്ല.

ഇ​വി​ടെ​യാ​ണ്​ കാ​ത​ലാ​യി മാ​റാ​ൻ കേ​ര​ള​ത്തി​നു​ള്ള സു​വ​ർ​ണാ​വ​സ​രം- ഭൂ​മി​യു​ടെ പു​ന​ർ​വി​ത​ര​ണം. ഒ​ന്നാം ഭൂ​പ​രി​ഷ്​​ക​ര​ണം എ​ന്ന​പേ​രി​ൽ കാ​ട്ടി​ക്കൂ​ട്ടി​യ പ​രി​പാ​ടി​ക്ക്​ എ​ന്തെ​ല്ലാം പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു കേ​വ​ല വ്യ​വ​സ്​​ഥ ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ അ​തി​നു സാ​ധി​ച്ചു. വ്യ​ക്​​തി​ക്ക്​ 15 ഏ​ക്ക​റി​ൽ കൂ​ടു​ത​ൽ ഭൂ​വു​ട​മ​സ്​​ഥ​ത പ​റ്റി​ല്ലെ​ന്ന വ്യ​വ​സ്​​ഥ. ബി​നാ​മി​പ്പേ​രി​ൽ വ്യ​ക്​​തി​ക​ളും തൊ​ഴി​ലാ​ളി​പ്പേ​രി​ൽ തോ​ട്ട​ങ്ങ​ളും അ​തി​ൽ​നി​ന്ന്​ ഭം​ഗി​യാ​യി ത​ല​യൂ​രി. അ​ധഃ​സ്​​ഥി​ത​രാ​ക്ക​പ്പെ​ട്ട​വ​രെ​യും ഇ​ത​ര പാ​വ​ങ്ങ​ളെ​യും കോ​ള​നി​വ​ത്​​ക​രി​ച്ച്, പ​ണി​ക്കു​കൊ​ള്ളാ​ത്ത പ​റ​മ്പു​ക​ൾ ‘സം​ഭാ​വ​ന’​ചെ​യ്​​ത പ​ഴ​യ ജ​ന്മി​ക​ൾ മാ​ന്യ​ന്മാ​രു​മാ​യി.

Flood

ഒന്ന്​: മ​ല, പു​ഴ പു​റമ്പോ​ക്കു​ക​ൾ വീ​ണ്ടെ​ടു​ക്കുമ്പോ​ൾ വേ​ണ്ടി​വ​രു​ന്ന പു​തി​യ ഭൂ​മി സ​ർ​ക്കാ​റി​ന്​ നി​ഷ്​​പ്ര​യാ​സം ക​ണ്ടെ​ത്താം. ഭൂ​പ​രി​ധി​യി നി​യ​മ​ത്തി​ൽ ഒ​രു ഭേ​ദ​ഗ​തി- 15 ഏ​ക്ക​ർ എ​ന്ന സീ​ലിം​ഗ്​ 10 ഏക്കറിലേ​ക്ക്​ താ​ഴ്​​ത്തു​ക. തോ​ട്ട​ങ്ങ​ളു​ടെ ഭൂ​മി പു​ന​ർ​നി​ർ​ണ​യം ചെ​യ്യു​ക. വ​ൻ​കി​ട പ്ലാ​ന്‍െറ​ഷ​ൻ​കാ​രു​ടെ  അ​ന​ധി​കൃ​ത ഭൂ​മി തി​രി​ച്ചെ​ടു​ക്കുക. അ​വ​രു​ടെ പാ​ട്ട​വ്യ​വ​സ്​​ഥ​ക്കുള്ള ‘അ​ഖി​ലാ​ണ്ഡ മ​ണ്ഡ​ല’ കാ​ലാ​വ​ധി പ്ര​കൃ​തി​ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ഘൂ​ക​രി​ക്കു​ക. (ഇ​തി​നു പ​റ്റി​യ ​പ​രി​സ്​​ഥി​തി പ​ഠ​ന​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ണ്ട്. കോ​ട​തി​ക​ളെ ശാ​സ്​​ത്രീയ ബോ​ധ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ജോ​ലി​യെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നു മാ​ത്രം. കാ​ര​ണം, ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി ഇ​ന്ത്യ​ൻ ജ​ന​ത​യെ​പ്പോ​ലെ ത​ന്നെ പാ​രി​സ്​​ഥി​തി​കാ​വ​ബോ​ധ​മു​ള്ള ഒ​രു നീ​തി​ന്യാ​യ സം​ഹി​ത​യ​ല്ല ആ​ലം​ബ​മാ​ക്കി​പ്പോ​രു​ന്ന​ത്). ഇ​തൊ​ക്കെ സ​ക്രി​യ​മാ​യി അ​വ​ലം​ബി​ക്കു​ന്ന​പ​ക്ഷം കോ​ള​നി​വ​ത്​​ക​ര​ണം വ​ഴി പ​റ്റി​ച്ച ജ​ന​വി​ഭാ​ഗ​ങ്ങ​ൾ തൊ​ട്ട്​ പു​തു​താ​യി ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്ക്​ വി​ത​ര​ണ​ത്തി​നാ​യി യോ​ഗ്യ​മാ​യ ഭൂ​മി കി​ട്ടും.

ര​ണ്ട്: ഭൂ​വി​നി​യോ​ഗ നി​യ​മം എ​ന്ന നി​ല​വി​ലു​ള്ള അ​സം​ബ​ന്ധം റ​ദ്ദാ​ക്ക​ണം. മ​ല​നാ​ട്, ഇ​ട​നാ​ട്, തീ​ര​ദേ​ശം എ​ന്നി​ങ്ങ​നെ പാ​ടേ വ്യ​ത്യ​സ്​​ത​ങ്ങ​ളാ​യ മൂ​ന്നി​നം ഭൂ​പ്ര​കൃ​തി​യും മൂ​ന്നി​നം ആ​വാ​സ വ്യൂ​ഹ​ങ്ങ​ളു​മു​ള്ള കേ​ര​ള​ത്തി​ന്​ ​ഒ​രൊ​റ്റ നി​യ​മ​മ​ല്ല ഭൂ​വി​നി​യോ​ഗ​ത്തി​ന്​ വേ​ണ്ട​തെ​ന്ന്​ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. പ​ക്ഷേ ‘ടി’ ​വി​ശു​ദ്ധ പൂ​ച്ച​ക്ക്​ ആ​രും മ​ണി​കെ​ട്ടാ​റി​ല്ല. ഇ​വി​ടെ, നി​ർ​മാ​ണ സ​ങ്ക​ൽ​പം തൊ​ട്ട്​ സാ​ക്ഷാ​ത്​​കാ​ര സാ​മ​ഗ്രി​ക​ൾ​ക്ക്​ വ​രെ വെ​വ്വേ​റെ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ്​ ക​ൽ​പി​ക്കേ​ണ്ട​ത്. അ​തി​ൽ മ​ർ​മ​പ്ര​ധാ​ന​മാ​ണ്​ റോ​ഡിന്‍െറ കാ​ര്യം. വി​ക​സ​ന​ത്തിന്‍െറ കു​പ്ര​സി​ദ്ധ പ​ല്ല​വി​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ​ല്ലോ ‘ആ​ക്​​സ​സ്​’. ഇ​വി​ടെ​യാ​ണ്​ ഭൂ​മി കൈ​യേ​റ്റ​ത്തിന്‍െറ​യും പ​രി​സ്​​ഥി​തി​ക ത​ക​ർ​ക്ക​ലിന്‍െറ​യും ഭ​ര​ണ​കൂ​ട വി​ഹി​തം. പൊ​തു​വ​ഴി എ​ന്നാ​ണ്​ ഒാ​മ​ന​പ്പേ​ര്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡ്​ എ​ടു​ക്കു​ക. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട്​ എ​ന്ന ഹി​മാ​ല​യ​ൻ ​ ബ്ല​ണ്ട​റി​നു ശേ​ഷം ന​മ്മു​ടെ ഭ​ര​ണ​കൂ​ടം അ​നു​ഷ്​​ഠി​ച്ച ഇൗ ​ക്രി​മി​ന​ൽ മ​ണ്ട​ത്ത​ര​മാ​ണ്​ കു​ട്ട​നാ​ടി​നെ ര​ണ്ടാ​യി മു​റി​ച്ച്​ വെ​ള്ള​ക്കെ​ട്ടു​ക​ൾ​ക്ക്​ ശാ​ശ്വ​ത​ത്വം ഒ​രു​ക്കി​യ​ത്. (അ​ത്​ മ​റ്റൊ​രു വി​ക​സ​ന വീ​ര​ഗാ​ഥ). 

ശാ​സ്​​ത്രീ​യ​മാ​യ പു​തി​യൊ​രു ഭൂ​വി​നി​യോ​ഗ നി​യ​മ​വും ഭൂ​പ​രി​ഷ്​​ക​ര​ണ​ത്തിന്‍െറ ര​ണ്ടാം ഗ​ഡു​വും മാ​ത്രം ന​ട​പ്പി​ലാ​ക്കി​യാ​ൽ മ​തി, കേ​ര​ളം പു​തി​യ​താ​വാ​ൻ. എ​ന്തെ​ന്നാ​ൽ, കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​നം സ​മ്മാ​നി​ക്കാ​ൻ പോ​വു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ നേ​രി​ടാ​ൻ വേ​ണ്ട നി​ർ​മാ​ണാ​ഭ്യാ​സ​ങ്ങ​ൾ​ക്കു​ള്ള യു​ക്​​ത​മാ​യ കാ​ൻ​വാ​സ്​ മ​ണ്ണി​ലാ​ണ്​; മാ​ന​ത്തും മു​ദ്രാ​വാ​ക്യ​ത്തി​ലു​മ​ല്ല. ന​വീ​ന പ​ര​ശു​രാ​മ​ന്മാ​ർ മ​ഴു എ​റി​യു​ന്ന​തെ​ങ്ങോ​ട്ട്​ എ​ന്നു വൈ​കാ​തെ ക​ണ്ട​റി​യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeopinionkerala floodLand slidegadgil committee reportdisasteropen forumNatural Calamity
News Summary - Kerala Flood - Opinion - Open Forum
Next Story