Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഖാർഗെ തിരിച്ചറിയണം,...

ഖാർഗെ തിരിച്ചറിയണം, അത്താഴമേശയിലെ യൂദാസുമാരെ

text_fields
bookmark_border
ഖാർഗെ തിരിച്ചറിയണം, അത്താഴമേശയിലെ യൂദാസുമാരെ
cancel
camera_alt

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷ സോണിയ

ഗാന്ധി, പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോററ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി,

പാർട്ടി എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ തുടങ്ങിയവർക്കൊപ്പം ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിന്റെ

സർട്ടിഫിക്കറ്റ് ദാന ചടങ്ങിൽ

കോൺഗ്രസിലെ കീഴ്വഴക്കമനുസരിച്ച് അധ്യക്ഷന് ഉത്തരവാദിത്തമേറുന്നത് പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഭരണമുള്ളപ്പോൾ പലപ്പോഴും പാർട്ടി അധ്യക്ഷർ പ്രധാനമന്ത്രിയായ ചരിത്രവുമുണ്ട്. സോണിയ ഗാന്ധി അധ്യക്ഷയായ ശേഷമാണ് അതിനുമാറ്റം വന്നത്. തെൻറ വൈദേശിക ബന്ധം ഉയർത്തിക്കാട്ടി ഉണ്ടായേക്കാവുന്ന ബഹള കോലാഹലങ്ങൾ മുൻകൂട്ടിക്കണ്ട് പ്രധാനമന്ത്രി പദത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു സോണിയ

ചക്രം ഒരുചുറ്റ് പൂർത്തിയാക്കി വന്നതുപോലുണ്ടിപ്പോൾ. 1998 മാർച്ച് 14നാണ് പ്രണബ് മുഖർജി, ജിതേന്ദ്ര പ്രസാദ്, ശരദ് പവാർ തുടങ്ങിയ അതികായരുടെ മുൻകൈയിൽ സീതാറാം കേസരിയെ അട്ടിമറിച്ചതിനു പിറകെ സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടി പ്രസിഡൻറായത്.

കേസരി പൂട്ടിലകപ്പെട്ടതു പോലെയായി. അത് വിചിത്രവും അപമാനകരവുമായ ഒരു നീക്കമായിരുന്നു. ഒട്ടനവധി വട്ടംതിരിയലുകൾക്ക് ശേഷമാണെങ്കിലും 20 വർഷത്തിനിടെ കോൺഗ്രസ് പാർട്ടി അധ്യക്ഷനെ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി എന്നത് ആശ്വാസകരമാണ്. മല്ലികാർജുൻ ഖാർഗെയുടെ ഈ സ്ഥാനലബ്ധി സവിശേഷകരം തന്നെ.

ദലിത് വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സ്വതന്ത്രവും കൈകടത്തലുകളില്ലാത്തതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അധ്യക്ഷപദമേറുന്നത്. കൃത്യമായ ഒരു പോരാട്ടം കാഴ്ചവെച്ച് തിരുവനന്തപുരത്തു നിന്നുള്ള ലോക്സഭാംഗം ഡോ. ശശി തരൂർ ഈ വിജയത്തിന്റെ വിശ്വാസ്യത വർധിപ്പിച്ചു.

9915 വോട്ടർമാരിൽ 11ശതമാനം പേർ തന്നെയാണ് അധ്യക്ഷപദത്തിലേക്ക് ആഗ്രഹിക്കുന്നത് എന്ന് സ്ഥാപിച്ചെടുത്ത തരൂരിന് പരാജയത്തിനിടയിലും പാർട്ടിയിലെ തന്റെ നില വളർത്താനുമായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് രണ്ട് പറയാനുണ്ട്.

ഗാന്ധി കുടുംബം ഒരു ഔദ്യോഗിക സ്ഥാനാർഥിയെ മുന്നോട്ടുവെച്ചിരുന്നുവെങ്കിൽ അത് ഗെഹ്ലോട്ടായിരുന്നു. എന്നാൽ, പാർട്ടി അധ്യക്ഷപദത്തേക്കാൾ വലുതാണ് രാജസ്ഥാനിലെ കസേര എന്ന് വ്യക്തമാക്കുക വഴി അദ്ദേഹം ഈ പദവിയുടെ വിലയിടിക്കുകയാണ് ചെയ്തത്.

കോൺഗ്രസിലെ കീഴ്വഴക്കമനുസരിച്ച് അധ്യക്ഷന് ഉത്തരവാദിത്തമേറുന്നത് പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. ഭരണമുള്ളപ്പോൾ പലപ്പോഴും പാർട്ടി അധ്യക്ഷർ പ്രധാനമന്ത്രിയായ ചരിത്രവുമുണ്ട്. സോണിയ ഗാന്ധി അധ്യക്ഷയായ ശേഷമാണ് അതിനുമാറ്റം വന്നത്.

തന്റെ വൈദേശിക ബന്ധം ഉയർത്തിക്കാട്ടി ഉണ്ടായേക്കാവുന്ന ബഹള കോലാഹലങ്ങൾ മുൻകൂട്ടിക്കണ്ട് പ്രധാനമന്ത്രി പദത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു സോണിയ. സോണിയ ആ കസേരക്കരികിലെങ്ങാനും എത്തിയാൽ പോലും താൻ തല മുണ്ഡനം ചെയ്യുമെന്ന് സുഷമ സ്വരാജ് 'ഭീഷണി'മുഴക്കിയതും ഓർക്കുന്നു.

തമിഴ്നാട്ടിലെ മുളഗുമൂട് സെൻറ് ജോസഫ്സ് സ്കൂളിലെ പത്താം ക്ലാസുകാരി മെറോലിൻ ഷെനിഘയുടേതിന് സമാനമായ കൗതുകത്തോടെ ആ തീർഥയാത്രയുടെ പുരോഗതി വീക്ഷിക്കുകയാണ് ഖാർഗെ. സെക്കൻഡുകൾക്കുള്ളിൽ പത്ത് പുഷ് അപ്പ് എടുത്താണ് ഷെനിഘയെ രാഹുൽ അത്ഭുതപ്പെടുത്തിക്കളഞ്ഞത്.

2024ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള രാഹുലിന്റെ 3500 കിലോമീറ്റർ പദയാത്ര പാർട്ടിയുടെ ജനപങ്കാളിത്തത്തിനും, ജനമുന്നേറ്റത്തിനും, ജനപ്രീതിക്കും എന്തുമാത്രം സഹായകമാകുമെന്നും പുതിയ അണികളെ എങ്ങനെ ആകർഷിക്കാനാകുമെന്നുമാണ് ഖാർഗെ നോക്കുന്നത്.

കോൺഗ്രസിനെ ദേശീയ തലത്തിൽ പുനരുജ്ജീവിപ്പിക്കാനുള്ള പ്രലോഭനത്തെ മറികടക്കാൻ ഗാന്ധിമാർക്ക് ഒരിക്കലും സാധിക്കാറില്ല. സ്ഥിരം നഷ്ടക്കാരനായി മാറിയ സീതാറാം യെച്ചൂരി ബംഗാളിൽ സി.പി.എമ്മിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതു പോലെയാണിത്.

സത്യത്തിൽ ഇപ്പോൾ ഏറ്റവും കരണീയമായ കാര്യം, താൻപോരിമ മനോഭാവം മാറ്റിവെച്ച് പ്രാദേശിക തലത്തിൽ സ്വീകാര്യരായ കക്ഷിനേതാക്കളുമായി സഖ്യങ്ങൾ രൂപപ്പെടുത്താൻ ശ്രമിക്കുകയെന്നതാണ്. സംസ്ഥാന തലത്തിൽ അവരുമായി ഏകോപനത്തിന് നിങ്ങൾ സന്നദ്ധമാകുമ്പോൾ ദേശീയതലത്തിൽ നിങ്ങൾക്ക് വേണ്ടി ഏകോപിക്കുവാൻ അവരും സന്നദ്ധരാവും.

അങ്ങനെ വേണം ഏവരുടെയും അസ്തിത്വം മാനിച്ചു കൊണ്ടുള്ള, ബഹുസ്വരതയെ അംഗീകരിച്ചു കൊണ്ടുള്ള സഖ്യം രൂപപ്പെടുത്താൻ. അല്ലാത്തപക്ഷം ചൂയിങ് ഗം കൊണ്ട് ഒട്ടിച്ചു ചേർത്ത സഖ്യങ്ങളെ രൂപപ്പെടുത്താനാവൂ.

ഖാർഗെജി, അതീവ വിനയത്തോടെ ഞാൻ താങ്കൾക്ക് ഒരു ഉപകാരം ചെയ്യട്ടെ? ഈയടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയ ഡോക്യുമെൻററി ഉൾക്കൊള്ളുന്ന എന്റെ പെൻഡ്രൈവ് താങ്കൾക്ക് വായ്പ നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രത്യയശാസ്ത്രപരമായി ഭിന്നിച്ചുനിന്ന ബ്രസീലിനെ വൻ വ്യവസായ കുത്തകകൾ എങ്ങനെയാണ് അവിഹിത ഉപായങ്ങളിലൂടെ കൈയിലൊതുക്കിയത് എന്നതിലേക്ക് ശ്രദ്ധക്ഷണിക്കുന്നു 'ദി എഡ്ജ് ഓഫ് ഡെമോക്രസി' എന്ന ചിത്രം. ലുല ഡ സിൽവയെ ഭൂമിയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയക്കാരൻ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. അനന്തരം എന്തു സംഭവിച്ചു?

ആ ചിത്രം ഇപ്പോൾ കാണുന്നതിന് വലിയ കാലിക പ്രസക്തിയുണ്ട്. ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 30)യാണ് ലുലയും നിലവിലെ പ്രസിഡൻറും തീവ്രവലതുപക്ഷക്കാരനുമായ ജയിർ ബോൽസനാരോയും തമ്മിലെ അന്തിമപോരാട്ടം.

മൂന്നു വർഷം മുമ്പ് റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് നരേന്ദ്ര മോദി പ്രത്യേകമായി ക്ഷണിച്ചു കൊണ്ടുവന്ന മുഖ്യാതിഥിയാണ് ബോൽസനാരോ. എന്റെ പെൻഡ്രൈവിലുള്ള ഈ സിനിമ കാണാൻ ഗാന്ധിമാരെയും, താങ്കളുടെ ഉപദേശകരെയും പ്രവർത്തകസമിതിക്കാരെയും ക്ഷണിക്കുക.

സിനിമ കണ്ട ശേഷം നടക്കുന്ന ചർച്ച താങ്കളുടെ അത്താഴമേശയിലെ യൂദാസുകളെ വെളിപ്പെടുത്തിത്തരും. കൂട്ടത്തിലുള്ള കോർപറേറ്റ് ചങ്ങാത്തക്കാരും മറുപുറത്തുള്ളവരും തമ്മിലെ വ്യത്യാസം വളരെ നേർത്തതാണെന്ന് ബോധ്യമാക്കിത്തരും.

ഖാർഗെജി, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയ പാർട്ടിയുടെ നഷ്ടാവശിഷ്ടങ്ങളുടെ ചുമതല താങ്കൾ ഏറ്റെടുക്കുന്നത്, യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ലോകത്താകമാനം അധികാരശക്തി മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിലാണ്.

ഒരു സമഗ്രാധിപത്യക്രമം ബഹുധ്രുവ ലോകത്തിന് വഴങ്ങുന്നു. മോദിയുടെ വിദേശകാര്യ ഓഫിസ് ഈ അവസ്ഥയെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹൃദയം അമേരിക്കക്കൊപ്പമാണെങ്കിലും അതിന്റെ മനോഗതി അടിസ്ഥാന യാഥാർഥ്യങ്ങൾക്കൊപ്പമാണ്.

താങ്കളുടെ സഹകാരികൾ പറഞ്ഞേക്കും: പക്ഷേ മാധ്യമങ്ങൾ ഇതല്ലല്ലോ നമ്മോട് പറയുന്നത് എന്ന്. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വൻകിട കോർപറേറ്റുകളാൽ അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് മനസ്സിലാക്കാനാവശ്യമായ അനുഭവ പരിജ്ഞാനം താങ്കൾക്കുണ്ടല്ലോ.

പാവകളിക്കാരന്റെ കൈയിലെ പാവകളെപ്പോലെ തന്നെ നിയന്ത്രിക്കുന്നയാളുടെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ വിളിച്ചു കൂവുന്ന പണി മാത്രമേ മാധ്യമങ്ങളിലെ അവതാരകർക്കുള്ളൂ. എൻ.ഡി ടി.വിയിലെ ഒരു പറ്റം അവതാരകരെപ്പോലെ വേറിട്ട ചിലരുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.

മാധ്യമങ്ങൾ കോൺഗ്രസിന് കവറേജ് നൽകുന്നത്, നിലവിലെ ക്രമത്തിന് നിങ്ങളൊരു ഭീഷണിയല്ല എന്നതു കൊണ്ടാണ്. രൺദീപ് സുർജേവാല അദ്ദേഹത്തെ "ജനേ ഉധാരി" ബ്രാഹ്മണനായി പ്രഖ്യാപിച്ചതു മുതൽ, രാഹുൽ ക്ഷേത്രങ്ങൾ കയറിയിറങ്ങുന്നു, പ്രിയങ്കയും നെറ്റിയിൽ നിറയെ കളഭം ചാർത്തി പുണ്യനദികളിൽ മുങ്ങിനിവരുന്നു.

ആ ആങ്ങളയും പെങ്ങളും കരുതുന്നത് അമ്പലങ്ങൾ കയറിയിറങ്ങുക വഴി ബി.ജെ.പി സ്വന്തമാക്കി വെച്ചിരിക്കുന്ന ഹിന്ദുവോട്ടുകളിൽ നിന്ന് ഒരുപങ്ക് തങ്ങൾക്ക് നേടിയെടുക്കാനാവുമെന്നാണ്. കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു വെക്കുന്ന കുയിലിന്റെ കൗശലത്തോടെ ആംആദ്മിപാർട്ടി നേരത്തേ തന്നെ ഈ തന്ത്രം പയറ്റുന്നുണ്ട്.

അയോധ്യയിലെ ക്ഷേത്രം പണിയുന്നവർക്ക് അവർ നൽകുന്ന സന്ദേശം ശ്രദ്ധിച്ചിട്ടില്ലേ: നിങ്ങൾ ക്ഷേത്രം നിർമിക്കൂ, ഞങ്ങൾ ഞങ്ങളുടെ ഹിന്ദു വോട്ടർമാരെ അവിടെ തീർഥയാത്രക്കയക്കുമെന്ന്.

ഇതൊക്കെ പിപ്പിടി വിദ്യകളാണ്. ഖാർഗെ ശ്രദ്ധയൂന്നേണ്ടത് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലാണ്. താങ്കളുടെ പാർട്ടിക്കും തെരഞ്ഞെടുപ്പ് യന്ത്രത്തിനും ചലനം നൽകുന്ന തരം തന്ത്രങ്ങൾ. രാഹുൽ യാത്ര കഴിഞ്ഞെത്തുമ്പോഴേക്ക് ആശയ സമ്പുഷ്ടതയോടെ ബ്ലോക്ക് തലത്തിൽ വരെ പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ ഖാർഗെക്ക് കഴിയണം. ഇതു തന്നെയാവും രാഹുലിന്റെയും മനസ്സിലുള്ള ചിന്ത.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ പ്രാധാന്യമുള്ളവ തന്നെയാണ്. പക്ഷേ, അത്യന്തം ശോഷിച്ച കോൺഗ്രസ് പാർട്ടിയെ ഖാർഗെയെ തിരഞ്ഞെടുത്തതു വഴി രൂപപ്പെട്ടിരിക്കുന്ന ശുഭാപ്തി വിശ്വാസം കൈമുതലാക്കി താഴെത്തട്ടുമുതൽ കെട്ടിപ്പടുക്കുന്നതിന് അത് തടസ്സമായി ഭവിക്കും.

ഒരു ദരിദ്രരാജ്യം ആത്യന്തികമായി ഇടതുപക്ഷം ചേർന്നു തന്നെ നിൽക്കും. പാർട്ടിയെ പുതിയ രീതിയിൽ പുനർനിർമിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ പണി തന്നെയാണ്. ഓർക്കുക നഷ്ടത്തെ അഭിമുഖീകരിക്കാൻ ഒരുക്കമുള്ളവർക്ക് മാത്രമേ വിജയവും കൈവരിക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun khargecongress president
News Summary - Kharge should recognize the Judases at the table
Next Story