Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളം ബിസിനസ്​...

കേരളം ബിസിനസ്​ സൗഹൃദമോ? ചോദ്യചിഹ്നമായി സ്മാർട്ട്​ സിറ്റി പദ്ധതി

text_fields
bookmark_border
കേരളം ബിസിനസ്​ സൗഹൃദമോ? ചോദ്യചിഹ്നമായി സ്മാർട്ട്​ സിറ്റി പദ്ധതി
cancel
camera_alt

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സംഘത്തെയും ദുബൈ എക്സിക്യൂട്ട് കൗൺസിൽ ആസ്ഥാനത്ത് സ്വീകരിച്ചപ്പോൾ (ഫയൽ ചിത്രം)

നി​ന​ച്ചി​രി​ക്കാ​തെ​യാ​യി​രു​ന്നു ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ ആ ​മ​റു​ചോ​ദ്യം: ‘‘എ​ന്തു​കൊ​ണ്ടാ​ണ്​ തൊ​ഴി​ൽ തേ​ടി ഇ​ത്ര​മാ​ത്രം മ​ല​യാ​ളി​ക​ൾ​ക്ക്​ ഇ​ങ്ങോ​ട്ട്​ വ​രേ​ണ്ടി​വ​രു​ന്ന​ത്​?’’ അ​തി​നും ഒ​രു ചി​രി മാ​ത്ര​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മു​ള്ള മ​റു​പ​ടി

2005ൽ യു.​ഡി.​എ​ഫ്​ മ​ന്ത്രി​സ​ഭ​യു​ടെ സ​മ​യ​ത്താ​ണ്​ കൊ​ച്ചി​യി​ൽ സ്​​മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി എ​ന്ന ആ​ശ​യം നാ​മ്പി​ടു​ന്ന​ത്. അ​ന്ന​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം​ ദു​ബൈ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യോ​ടെ​യാ​ണ്​ തു​ട​ക്കം. ദു​ബൈ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി​യു​ടെ ലോ​കം അ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും ന​ട​ന്നു​ക​ണ്ടു. സ​മാ​ന മാ​തൃ​ക​യി​ൽ ഒ​ന്ന്​ കേ​ര​ള​ത്തി​ലും വ​ര​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​നു പു​റ​ത്താ​ണ്​ സ്മാ​ർ​ട്ട്​ സി​റ്റി​യി​ലേ​ക്കു​ള്ള യാ​ത്ര. ലോ​ക​ത്തു​ട​നീ​ള​മു​ള്ള വ​ൻ​കി​ട ഐ.​ടി സ്ഥാ​പ​ന​ങ്ങ​ൾ ദു​ബൈ​യി​ൽ വേ​രു പ​ട​ർ​ത്തി​യ സ​മ​യം​കൂ​ടി​യാ​യി​രു​ന്നു അ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ദു​ബൈ ശ്ര​മം ആ​രം​ഭി​ച്ച​തും കേ​ര​ള​ത്തി​നു തു​ണ​യാ​യി. മ​ല​യാ​ളി വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി, സാ​ബീ​ൽ പാ​ല​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​പി. അ​സ്​​ലം ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ, ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​വെ​ച്ച ഇ​ട​പെ​ട​ലു​ക​ൾ കേ​ര​ള​ത്തി​നും ദു​ബൈ​ക്കും ഇ​ട​യി​ൽ പ​ദ്ധ​തി ച​ർ​ച്ച​ക​ൾ​ക്ക്​ ആ​ക്കം കൂ​ട്ടി.

​ഐ.​ടി മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത തേ​ടി നൂ​റു​ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ൾ ദു​ബൈ​യി​ലേ​ക്ക്​ ചേ​ക്കേ​റി​യ അ​ക്കാ​ല​ത്ത് ബം​ഗ​ളൂ​രു​വി​നെ​യും ഹൈ​ദ​രാ​ബാ​ദി​നെ​യും വെ​ല്ലു​ന്ന രൂ​പ​ത്തി​ൽ കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ഒ​രു നാ​ളെ​യാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സി​ൽ. ദു​ബൈ ടീ​കോം ത​ല​പ്പ​ത്തു​ള്ള​വ​രും വ​ൻ ആ​വേ​ശ​ത്തി​ൽ. അ​ന്ന്​ ടീ​കോ​മി​ൽ ഉ​ന്ന​ത പ​ദ​വി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ്​ ബാ​ജു ജോ​ർ​ജ്. കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​ക്കു വേ​ണ്ടി അ​ദ്ദേ​ഹം ഏ​റെ താ​ൽ​പ​ര്യ​മെ​ടു​ത്തു. ദു​ബൈ​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​ക്ക്​ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം തേ​ടി നി​ത്യ​വും ബാ​ജു ജോ​ർ​ജി​നെ ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. ബാ​ജു​വി​ലൂ​ടെ ടീ​കോം ത​ല​പ്പ​ത്തു​ള്ള​വ​രി​ലേ​ക്കും എ​ളു​പ്പം എ​ത്താ​നാ​യി. നി​ത്യ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നി​ര​ന്ത​രം ഫോ​ണി​ൽ വി​ളി​ച്ചാ​ലും ഒ​ട്ടും മു​ഷി​യാ​തെ ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ൻ അ​വ​ർ ത​യാ​റാ​യി. കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​യെ അ​ത്ര​മാ​ത്രം ആ​വേ​ശ​ത്തി​ലാ​ണ് ടീ​കോം വി​ഭാ​വ​നം ചെ​യ്ത​ത്.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ച​ർ​ച്ച വ​ഴി​മു​ട്ടി​യ ഘ​ട്ട​ത്തി​ൽ മാ​ൾ​ട്ട​യി​ൽ ടീ​കോം സ്മാ​ർ​ട്ട്​ സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​യി. ഹൈ​ദ​രാ​ബാ​ദി​ലും ബം​ഗ​ളൂ​രു​വി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി ബ​ദ​ൽ സാ​ധ്യ​ത​ക​ളും ആ​രാ​ഞ്ഞ ടീ​കോം സം​ഘം കൊ​ച്ചി​ത​ന്നെ​യാ​ണ്​ മി​ക​ച്ച കേ​ന്ദ്ര​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ കൈ​മാ​റി​യ​ത്. അ​ങ്ങ​നെ​യാ​ണ്​ കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി​യി​ൽ മു​ത​ൽ​മു​ട​ക്കാ​ൻ ദു​ബൈ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. പ്ര​ത്യേ​ക സാ​മ്പ​ത്തി​ക സോ​ൺ പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി പ്രാ​യോ​ഗി​ക​മാ​യി വി​ജ​യി​ക്കി​ല്ലെ​ന്ന്​ ടീ​കോം തീ​ർ​ത്തു​പ​റ​ഞ്ഞു. അ​തി​നു​വേ​ണ്ടി​യും കു​റെ സ​മ​യം ന​ഷ്ട​മാ​യി. ദു​ബൈ ഇ​ന്‍റ​ർ​നെ​റ്റ്​ സി​റ്റി​യി​ൽ ചേ​ക്കേ​റി​യ അ​സം​ഖ്യം ക​മ്പ​നി​ക​ളി​ൽ കു​റ​ച്ചു​പേ​രെ കൊ​ച്ചി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ച​ർ​ച്ച​യും ഇ​തി​നി​ട​യി​ൽ ന​ട​ന്നു. 2006ൽ ​വി.​എ​സ്​ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ പ​ദ്ധ​തി സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത ഉ​ണ്ടാ​യി. തു​ട​ക്ക​ത്തി​ൽ നി​ഷേ​ധാ​ത്മ​കം ആ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്. ഒ​ടു​വി​ൽ 2007 മേ​യിലാ​ണ്​ കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി ക​രാ​ർ പി​റ​ക്കു​ന്ന​ത്. 240 ഏ​ക്ക​ർ സ്ഥ​ല​ത്ത്​ ലോ​കോ​ത്ത​ര ഐ.​ടി കെ​ട്ടി​ട​ങ്ങ​ളും ആ​ദ്യ​ഘ​ട്ട​ത്തി​ൽ 90,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മെ​ന്ന വ​ലി​യ സ്വ​പ്നം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ പ്ര​വാ​സി മ​ധ്യ​വ​ർ​ഗ​ത്തി​ൽ വ​ലി​യ പ്ര​തീ​ക്ഷ പ​ക​ർ​ന്നു.

ഐ.​ടി രം​ഗ​ത്ത്​ നാ​ട്ടി​ൽ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​കും എ​ന്നു​വ​ന്ന​തോ​ടെ പ​ദ്ധ​തി​യോ​ടു​ള്ള പ്ര​വാ​സി താ​ൽ​പ​ര്യ​വും വ​ർ​ധി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​നു കീ​ഴി​ൽ സ്​​മാ​ർ​ട്ട്​ സി​റ്റി​ക്ക്​ വീ​ണ്ടും ജീ​വ​ൻ​വെ​ച്ചു. 2015 ജൂ​ലൈ 28ന്‍റെ ദു​ബൈ അ​നു​ഭ​വം മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മു​മാ​യി എ​മി​റേ​റ്റ്​​സ്​ ഹോ​ട്ട​ലി​ൽ ആ​ണ്​ കൂ​ടി​ക്കാ​ഴ്ച​ക്ക്​ അ​വ​സ​രം ല​ഭി​ച്ച​ത്. യാ​ദൃ​ച്ഛി​ക​മാ​യാ​ണ്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഹോ​ട്ട​ലി​ലെ ഓ​ഫി​സ്​ സ​മു​ച്ച​യ​ത്തി​നു പു​റ​ത്ത്​ ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും സം​ഘ​ത്തെ​യും കാ​ണു​ന്ന​ത്. സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി നി​ർ​മാ​ണം 18 മാ​സ​ങ്ങ​ൾ​കൊ​ണ്ട്​ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​രി​ച്ചു. അ​തു കേ​ൾ​ക്കെ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ചോദിച്ചു.

‘‘എ​ന്തി​ന്​ 18 മാ​സം? ഒ​രു മാ​സം​ത​ന്നെ ധാ​രാ​ള​മ​ല്ലേ?’’ ഇ​താ​യി​രു​ന്നു ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ ചോ​ദ്യം. നോ​ക്കി​നി​ൽ​ക്കെ, കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ദു​ബൈ​യു​ടെ ശീ​ലം മു​ന്നി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു ശൈ​ഖ്​ മു​ഹ​മ്മ​ദി​​ന്‍റെ ആ ​ചോ​ദ്യം. ഉ​മ്മ​ൻ ചാ​ണ്ടി അ​പ്പോ​ൾ വെ​റു​തെ ചി​രി​ച്ച​തേ​യു​ള്ളൂ. തു​ട​ർ​ന്ന്​ ഓ​ഫി​സി​നു​ള്ളി​ൽ വി​ശ​ദ​മാ​യ കൂ​ടി​ക്കാ​ഴ്ച. കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​ദ്ധ​തി​ക്കാ​യി ദു​ബൈ ഭ​ര​ണാ​ധി​കാ​രി ഇ​ത്ര​മാ​ത്രം സ​മ​യം ചെ​ല​വി​ട്ട​ത്​ അ​ന്നും ഇ​ന്നും അ​ത്ഭു​ത​ക​ര​മാ​യ ചോ​ദ്യ​മാ​യി ഉ​ള്ളി​ലു​ണ്ട്. എം.​എ. യൂ​സു​ഫ​ലി​യാ​ണ്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ കൂ​ടു​ത​ലും സം​സാ​രി​ച്ച​ത്. മ​ല​യാ​ളി​ക​ളു​ടെ യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ര​വി​നെ​ക്കു​റി​ച്ചും അ​വ​രു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചും ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ മു​മ്പാ​കെ യൂ​സു​ഫ​ലി ആ​വേ​ശം​കൊ​ണ്ടു.

എ​ന്നാ​ൽ, നി​ന​ച്ചി​രി​ക്കാ​തെ​യാ​യി​രു​ന്നു ദു​ബൈ ഭ​ര​ണാ​ധി​കാ​രി​ ഒരു മറുചോദ്യമെറിഞ്ഞു: ‘‘എ​ന്തു​കൊ​ണ്ടാ​ണ്​ തൊ​ഴി​ൽ തേ​ടി ഇ​ത്ര​മാ​ത്രം മ​ല​യാ​ളി​ക​ൾ​ക്ക്​ ഇ​ങ്ങോ​ട്ട്​ വ​രേ​ണ്ടി​വ​രു​ന്ന​ത്​?’’ അ​തി​നും ഒ​രു ചി​രി മാ​ത്ര​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​ക്കും മ​റ്റു​ള്ള​വ​ർ​ക്കു​മു​ള്ള മ​റു​പ​ടി. കേ​ര​ള​ത്തി​നു മു​മ്പാ​കെ ഒ​രു അ​റ​ബ്​ ഭ​ര​ണാ​ധി​കാ​രി ഉ​ന്ന​യി​ച്ച സം​ശ​യം ഏ​റ്റ​വും ശ​ക്ത​മാ​യ ഒ​രു രാ​ഷ്ട്രീ​യ ചോ​ദ്യം​കൂ​ടി​യാ​യി ഇ​ന്നും ബാ​ക്കി​നി​ൽ​ക്കു​ന്നു. അതിന് തൃ​പ്​​തി​ക​ര​മാ​യ ഒ​രു മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ന്നും കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

2016ൽ ​സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി പേ​രി​നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​യി. അ​പ്പോ​ഴും പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ്ര​വാ​സ​ലോ​കം. ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട്​ കൂ​ടു​ത​ൽ​ ഐ.​ടി ക​മ്പ​നി​ക​ളെ കൊ​ണ്ടു​വ​രാ​നും പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലേ​ക്ക്​ അ​ടു​പ്പി​ക്കാ​നും ക​ഴി​യും എ​ന്നാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ന​വേ​ള​യി​ൽ സ​ർ​ക്കാ​റും ഉ​ദ്യോ​​ഗ​സ​ഥ​രും പ​റ​ഞ്ഞ​ത്​. അ​ന്ന​ത്തെ ദു​ബൈ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ യു.​എ.​ഇ മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ഗ​ർ​ഗാ​വി​യും വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ ആ​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക സി.​ഇ.​ഒ ആ​യി ബാ​ജു ജോ​ർ​ജ്​ വ​ന്നു. ചി​ല നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തും അ​ധി​ക​മൊ​ന്നും മു​ന്നോ​ട്ടു​പോ​യി​ല്ല. തു​ട​ർ ഘ​ട്ട​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ലോ​കോ​ത്ത​ര ഐ.​ടി പ​ദ്ധ​തി​യാ​യി കൊ​ച്ചി സ്മാ​ർ​ട്ട്​ സി​റ്റി മാ​റും എ​ന്നു​മാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. 2020ഓ​ടെ പ​ദ്ധ​തി പൂ​ർ​ണ സ്വ​ഭാ​വ​ത്തി​ൽ ന​ട​പ്പാ​ക്കും എ​ന്നും ഉ​റ​പ്പി​ച്ച​താ​ണ്. കാ​ര്യ​മാ​യ മു​ന്നേ​റ്റ​മൊ​ന്നും കൊ​ണ്ടു​വ​രാ​തെ​യാ​ണ്​ പ​ദ്ധ​തി അ​വ​സാ​നി​ക്കു​ന്ന​ത്. പു​റം​രാ​ജ്യ​ങ്ങ​ളി​ൽ സ്​​മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​ക​ളോ​ടു​ള്ള താ​ൽ​പ​ര്യ​ക്കു​റ​വ്​ ദു​ബൈ​ക്കും ഉ​ണ്ട്. 2017ൽ​ത​ന്നെ ദു​ബൈ​യി​ലെ ഓ​ഫി​സ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗം. യു.​എ.​ഇ​ക്കും കേ​ര​ള​ത്തി​നും ഇ​ട​യി​ൽ വ​ലി​യ ഇ​ഴ​യ​ടു​പ്പ​ത്തി​നു​ള്ള മി​ക​ച്ച അ​വ​സ​രം​കൂ​ടി​യാ​ണ്​ ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​തെ​ന്ന സ​ങ്ക​ടം ബാ​ക്കി. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ബാ​ജു ജോ​ർ​ജു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കെ, അ​തേ പ്ര​തി​ക​ര​ണം​ത​ന്നെ​യാ​ണ്​ ധ്വ​നി​ച്ചു​നി​ന്ന​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Smart Citysmart city project
News Summary - Kochi Smart city project
Next Story