Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഗുജറാത്തിൽ നിയമം...

ഗുജറാത്തിൽ നിയമം അലങ്കാരത്തിന്​

text_fields
bookmark_border
ഗുജറാത്തിൽ  നിയമം അലങ്കാരത്തിന്​
cancel

ഇന്ത്യയിൽ നിലനിൽക്കുന്ന വിരോധാഭാസത്തെക്കുറിച്ച്​ കണ്ണോടിക്കാം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാവകാശത്തെക്കുറിച്ച്​ ആരെങ്കിലും ശബ്​ദമുയർത്തിയാൽ അവരെ മതമൗലികവാദിയെന്ന്​ എളുപ്പത്തിൽ മുദ്രകുത്തും. അതേസമയം, പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ പ്രശ്​നമാണ്​ ഉന്നയിക്കുന്നതെങ്കിൽ ഇതില്ല. വിഷയം ഉന്നയിച്ചയാളുടെ ധൈര്യത്തെ പുകഴ്​ത്തും. അവരെ എതിർക്കുന്നതിന്​ സമൂഹത്തിൽ അത്രപെ​െട്ടന്ന്​ ആരും മുന്നോട്ടു​ വരില്ല. ഭരണഘടനയെ ശക്തിപ്പെടുത്തുകയാണ്​ അവരെന്ന്​ പ്രകീർത്തിക്കപ്പെടും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്​ നിലനിൽക്കുന്ന രണ്ടുതരം നിലപാടാണിതെന്ന്​ പറയാതെ വയ്യ.

ഗുജറാത്തിൽ ന്യൂനപക്ഷങ്ങളുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ ഒരു സംവിധാനവുമില്ലെന്ന്​ ഇൗ വിഷയവുമായി ബന്ധപ്പെട്ട്​ അവിടെ പ്രവർത്തിച്ചപ്പോൾ മനസ്സിലായി. സർക്കാർ തലത്തിൽ ന്യൂനപക്ഷ ക്ഷേമ വിഭാഗംതന്നെ അവിടെയില്ല. മത, ഭാഷ, ന്യൂനപക്ഷ വിഭാഗങ്ങൾക്കും പട്ടിക, പിന്നാക്ക വിഭാഗത്തിനും പ്രത്യേക പരിഗണന നൽകണമെന്നാണ്​ നമ്മുടെ ഭരണഘടനയിലുള്ളത്. വിവിധ വിഭാഗങ്ങളെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനും സാമുദായിക സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിനും വേണ്ടിയാണിത്​.

ന്യൂനപക്ഷങ്ങൾക്കുവേണ്ടി പൊതുമണ്ഡലം, പ്രത്യേക മണ്ഡലം എന്നീ അവകാശ സംഹിതയാണ്​ ഭരണഘടന മുന്നോട്ടുവെക്കുന്നത്​. പൊതുമണ്ഡലത്തിൽ എല്ലാ പൗരന്മാർക്കും ലഭിക്കേണ്ട അവകാശത്തെക്കുറിച്ചാണ്​ പറയുന്നത്​. പ്രത്യേക മണ്ഡലത്തിലാക​െട്ട ന്യൂനപക്ഷങ്ങളുടെ സ്വത്വപരമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടതി​​​​െൻറ ആവശ്യകതയാണ്​ മുന്നോട്ടു​വെക്കുന്നത്​.

ഭരണഘടനയുടെ മൂന്നാം ഖണ്ഡികയിൽ സർക്കാറുകൾ നിയമപരമായി നടപ്പാക്കാൻ ബാധ്യതയുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച്​ പറയുന്നു. പൊതുമണ്ഡലത്തിൽ ഉൾക്കൊള്ളുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും താഴെ വിവരിക്കുന്നു.

1. നിയമത്തിനു​കീഴിൽ ജനങ്ങൾക്കുള്ള സമത്വാവകാശവും നിയമം തുല്യമായി സംരക്ഷിക്കപ്പെടലും.
2. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവേചനം തടയൽ (ആർട്ടിക്ക്​​​ൾ 15-1&2).
3. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കംനിൽക്കുന്ന വിഭാഗത്തി​​​​െൻറ ഉന്നമനത്തിന്​ പ്രത്യേക വ്യവസ്ഥ കൊണ്ടു​വരൽ(ആർട്ടിക്ക്​​ൾ 15-4)
4. തൊഴിലവസരങ്ങളിൽ പൗരന്മാർക്ക്​ തുല്യ അവസരം ഉറപ്പുവരുത്തലും ഇൗ വിഷയത്തിൽ മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവേചനം തടയലും.
5. മതിയായ പ്രാതിനിധ്യമില്ലാത്ത വിഭാഗത്തിന്​ തൊഴിൽ സംവരണം ഏർപ്പെടുത്തൽ (ആർട്ടിക്ക്​​ൾ 16-4)
6. പൊതുക്രമം, ധാർമികത തുടങ്ങിയവയും മറ്റ്​ മൗലികാവകാശങ്ങളും അനുസരിച്ച്​ ഏത്​ മതത്തിൽ പ്രവർത്തിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക്​ അനുവദിക്കൽ.
7. ജീവകാരുണ്യപ്രവർത്തനങ്ങൾ ഉൾപ്പെടെ നിയമപ്രകാരം മതസ്ഥാപനങ്ങൾ തുടങ്ങാനും സ്ഥാവരജംഗമ വസ്​തുക്കൾ ആർജിക്കാനുമുള്ള അവകാശം.
8. ഒരു പ്രത്യേക മതത്തി​​​​െൻറ പ്രചാരണത്തിനു​വേണ്ടി നികുതി ചുമത്തുന്നത്​ തടയൽ.
9. സർക്കാർ അംഗീകരിക്കുകയോ സഹായം നൽകുകയോ ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ മതചര്യ അനുസരിക്കുന്നതിനുള്ള പ്ര​േത്യക മണ്ഡലത്തിൽ ന്യൂനപക്ഷങ്ങൾക്ക്​ ലഭിക്കേണ്ട അവകാശങ്ങൾ താഴെ.

1. സ്വന്തം ഭാഷയും ലിപിയും സംസ്​കാരവും സംരക്ഷിക്കുന്നതിനുള അവകാശം (ആർട്ടിക്ക്​ൾ 29-1).
2. സർക്കാറുകളുടെ സഹായമുള്ള വിദ്യാഭ്യാസ സഥാപനങ്ങളിൽ മതത്തി​​​​െൻറയോ വംശത്തി​​​​െൻറയോ ജാതിയുടെയോ ഭാഷയുടെയോ പേരിൽ ​പ്രവേശനം നിഷേധിക്കുന്നത്​ നിയന്ത്രിക്കൽ (ആർട്ടിക്ക്​​ൾ 29-2).
3. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക്​ സ്വന്തം ഹിതപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാനുള്ള അവകാശം (ആർട്ടിക്ക്​​ൾ 30 -1)
4. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ സർക്കാർ സഹായങ്ങളിൽ വിവേചനം ഇല്ലാതിരിക്കൽ.
5. ഏത്​ സംസ്ഥാനങ്ങളിലെയും ഏത്​ വിഭാഗം ജനങ്ങൾക്കും സ്വന്തം ഭാഷ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട്​ പ്രത്യേക വ്യവസ്ഥ ഉറപ്പുവരുത്തൽ (ആർട്ടിക്ക്​ൾ 34)
6. പ്രൈമറി തലത്തിൽ മാതൃഭാഷ പഠിപ്പിക്കുന്നതിന്​ സൗകര്യം ഏർപ്പെടുത്തൽ (ആർട്ടിക്ക്​​ൾ 350എ)
7. ഭാഷാ ന്യൂനപക്ഷങ്ങൾക്ക്​ സ്​പെഷൽ ഒാഫിസറെ നിയമിക്കൽ(ആർട്ടിക്ക്​ൾ​ 350 ബി)
8. സിഖ്​ സമുദായങ്ങൾക്ക്​ തലപ്പാവ്​ ധരിക്കാനും കൃപാണം കൊണ്ടുനടക്കാനുമുള്ള അവകാശം.
ജനങ്ങളുടെ സാമൂഹിക, സാമ്പത്തികാവകാശങ്ങളുമായി ബന്ധപ്പെട്ട്​ ഭരണഘടനയുടെ നാലാം ഖണ്ഡികയിൽ മറ്റ്​ അവകാശങ്ങളും വ്യവസ്ഥ ചെയ്​തിട്ടുണ്ട്​. സർക്കാർ നയത്തിലെ അധികാര ഉത്തരവ്​ എന്നാണ്​ ഇത്​ അറിയപ്പെടുന്നത്​.

അവ താ​െഴ ചേർക്കുന്നു.
1. രാജ്യത്തിലെ ഭരണനിർവഹണത്തി​​​​െൻറ അടിസ്ഥാന നയവും അതനുസരിച്ചുള്ള നിയമനിർമാണവും (ആർട്ടിക്ക്​ൾ 37)
2. വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾക്ക്​ പദവിയിലോ സൗകര്യങ്ങളിലോ അവസരങ്ങളിലോ വിവേചനം ഉണ്ടാവുന്നത്​ തടയുന്നതിന്​ സർക്കാറിനുള്ള ബാധ്യത(ആർട്ടിക്ക്​ൾ 38-2)
3. പട്ടികവർഗ ജാതിക്കാർക്ക്​ പുറമെയുള്ള ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക സംരക്ഷണത്തിന്​ സർക്കാറിനുള്ള ബാധ്യത(ആർട്ടിക്ക്​​ൾ 46) ജനങ്ങളിൽ സാഹോദര്യവും മതമൈത്രിയും ഉൗട്ടിയുറപ്പിക്കുന്നതിനും പൗരന്മാർക്ക്​ ബാധ്യതയുണ്ടെന്ന്​ ഭരണഘടനയുടെ നാല്​ എ ഖണ്ഡികയിൽ പറയുന്നു.

ഗുജറാത്തിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിശോധിക്കു​േമ്പാൾ ഇൗ വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ലെന്ന്​ വ്യക്തമാവുന്നു. സംസ്ഥാനത്ത്​ പ്രത്യേക ന്യൂനപക്ഷ മന്ത്രാലയമില്ല. അവരുടെ ഉന്നമനത്തിന്​ ബജറ്റിൽ വിഹിതമില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളും ഇവിടെ നടപ്പാക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ കമീഷനുമില്ല.

ഗുജറാത്തിലെ ന്യൂനപക്ഷങ്ങളിൽ മുസ്​ലിംകളും ക്രിസ്​​ത്യാനികളും സിഖുകാരും ബുദ്ധ,ജൂത,പാഴ്​സി, ജൈന വിഭാഗക്കാരും ഉൾപ്പെടുന്നു. 2011ലെ കണക്കനുസരിച്ച്​ ജനസംഖ്യയുടെ 11.5 ശതമാനം ന്യൂനപക്ഷമാണ്​. ഡിസംബർ 18 അന്താരാഷ്​ട്ര ന്യൂനപക്ഷാവകാശ ദിനമായി ​െഎക്യരാഷ്​ട്രസഭ പ്രഖ്യാപിച്ചിട്ടുണ്ട്​. 1992ൽ ഇന്ത്യൻ പാർ​ലമ​​​െൻറ്​ ന്യൂനപക്ഷ നിയമത്തിനായുള്ള ദേശീയ കമീഷൻ പാസാക്കുകയും 1993ൽ ഇത്​ പ്രാബല്യത്തിൽവരുകയും ചെയ്​തു. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന്​ സർക്കാറിന്​ നിർദേശങ്ങൾ സമർപ്പിക്കുകയാണ്​ കമീഷ​​​​െൻറ പ്രാഥമിക ദൗത്യം. സിവിൽ കോടതികളിൽ കമീഷൻ ന്യൂനപക്ഷത്തി​​​​െൻറ പരാതികൾ കേൾക്കണം.

ഗുജറാത്തിലെ ന്യൂനപക്ഷത്തിന്​ ഒ​േട്ടറെ ആവശ്യങ്ങൾ മുന്നോട്ടുവെക്കാനുണ്ട്​. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം സ്ഥാപിക്കുകയാണ്​ അതിൽ പ്രധാനം. ന്യൂനപക്ഷ ക്ഷേമത്തിന്​ ബജറ്റ്​ വിഹിതം അനുവദിക്കുക, സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപവത്​കരിക്കുക, ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സർക്കാർ ഇൻറർമീഡിയറ്റ്​ സ്​കൂളുകൾ തുറക്കുക, ഗുജറാത്ത്​ വിദ്യാഭ്യാസ ബോർഡ്​ ബിരുദത്തിന്​ തുല്യമായി മദ്​റസ ബിരുദങ്ങളും അംഗീകരിക്കുക, പ്രത്യേക സാമ്പത്തിക പാക്കേജ്​ അനുവദിക്കുക, സാമുദായിക കലാപം നടന്ന പ്രദേശങ്ങളിൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക, പ്രധാനമന്ത്രിയുടെ 15ഒാളം പരിപാടി പൂർണമായും നടപ്പാക്കുക എന്നിവയാണ്​ ഇതിൽ പ്രധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlegujaratlawmalayalam news
News Summary - Law for Nothing to Gujatar - Article
Next Story