പ്രത്യാശകളുടെ തെരഞ്ഞെടുപ്പ്
text_fieldsപുതിയ ലോക്സഭയിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഏപ്രില ്‍-മേയ് മാസങ്ങളിലായി അത് പൂർത്തിയാവുകയാണ്. ഇത്രയും ആകാംക്ഷയോടെ സമീപിച്ച ഒരു തെരഞ്ഞെടുപ്പ് 1977നുശേഷം ഉണ്ടായിട ്ടില്ല എെൻറ അനുഭവത്തില്‍. 77ല്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ പരക്കെ ഒരു ശുഭാപ്തിവിശ്വാസം ഭരണമാറ്റത്തെക്കു റിച്ച് ഉണ്ടായിട്ടുണ്ട്. അന്നത്തെ വിനിമയ സാങ്കേതികവിദ്യയുടെ നിലവാരംെവച്ചോ അന്ന് നിലവിലുണ്ടായിരുന്ന മാധ്യമസ മീപനംെവച്ചോ പ്രത്യാശയുടെ അലകള്‍ മനസ്സിലുണ്ടാവുക ഏതാണ്ട് അസാധ്യമായിരുന്നു. മാത്രമല്ല, കേരളത്തില്‍ അച്യുതമേ നോന്‍ സർക്കാറിന് അഭൂതപൂർവമായ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായിരുന്നു.
പിൽക്കാലത്തെ കേരളത്തിെൻറ സാമ ൂഹിക പുരോഗതിയുടെ പല മാനകങ്ങളും രൂപപ്പെടുത്തിയ സർക്കാർകൂടിയായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് അ തിക്രമങ്ങളെക്കുറിച്ചുള്ള വിമർശനങ്ങള്‍ ശക്തമായുണ്ടെങ്കിലും സർക്കാർ-സിവിൽസമൂഹ ബന്ധങ്ങള്‍ പൊളിച്ചെഴുതുകയും സാമൂഹിക-സാമ്പത്തിക ബന്ധങ്ങളില്‍ നിയമനിർമാണങ്ങളിലൂടെ വ്യാപകമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത സർക്കാറായിരുന ്നു അത്. പൊതുവില്‍ ഭൂപരിഷ്കരണം നടപ്പാക്കിയത് കൂടാതെ അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുകൊടുക്കണം എന്ന നിയമനിർമാണത്തിലൂടെ ആദിവാസി സ്വത്വരാഷ്ട്രീയത്തിെൻറ അടിസ്ഥാനമായി മാറിയ പിൽക്കാല ഭൂസമരങ്ങളുടെ വിത്തുപാകിയതും ആ സർക്കാറായിരുന്നു. ഈ നിയമമാണ് അനുകൂലമായ നിരവധി കോടതി ഉത്തരവുകള്‍ ഉണ്ടായശേഷം ആധുനിക ഭരണകൂടങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന രീതിയില്‍ ആദിവാസിവിരുദ്ധമായ ഒരു നിയമനിർമാണത്തിലൂടെ തൊണ്ണൂറുകളില്‍ നായനാർ സർക്കാർ അട്ടിമറിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ തെരഞ്ഞെടുപ്പില്‍ കേരളവും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്നു എന്നതുകൊണ്ടുതന്നെ അഖിലേന്ത്യാതലത്തിൽ ഒരു കോൺഗ്രസ് വിരുദ്ധ തരംഗം അന്നുണ്ടായിരുന്നു എന്നുപറയാന്‍ കഴിയുമായിരുന്നില്ല. ആർ.എസ്.എസ് ശക്തമായിരുന്ന സ്ഥലങ്ങളിലും ജയപ്രകാശ് നാരായണിെൻറ പ്രസ്ഥാനവും ആർ.എസ്.എസും ചേർന്ന്് എഴുപതുകളില്‍ ഉണ്ടാക്കിയ മുന്നണി ശക്തമായിരുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും കോൺഗ്രസിന് അടിയന്തരാവസ്ഥക്കു മുന്പുനതന്നെ മേൽക്കൈ നഷ്ടപ്പെട്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും മൂന്നുമാസം മുന്പ് നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസംഘം-ജയപ്രകാശ് കൂട്ടുകെട്ടിലുണ്ടായ ജനതാമോർച്ച വൻവിജയം കൈവരിക്കുകയും അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതിൽനിന്ന് വ്യത്യസ്തമായി ഇപ്പോള്‍ കാണുന്നത് ഇന്ത്യയില്‍ പൊതുവേ ശക്തമായ ഒരു ഭരണവിരുദ്ധ വികാരം, വിശേഷിച്ച് ഗ്രാമീണ-കാർഷിക മേഖലകളിലും ചെറുനഗരങ്ങളിലും രൂപപ്പെട്ടിട്ടുള്ളതാണ്.
ചെറുതും വലുതുമായ നിരവധി സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങള്‍ നൈസർഗികമായിത്തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഇതെല്ലാം വോട്ടുകളായി മാറുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം വരുത്തിയ വലിയ കെടുതികൾക്ക് ഉത്തരമില്ലാതെ പോകും എന്നു കരുതേണ്ട സാഹചര്യം ഇപ്പോഴില്ല.
‘കോൺഗ്രസ് സ്കൂള്‍ ഓഫ് തോട്ട്’ എന്നാണ് ഇന്ത്യയുടെ ഭരണഘടനയില്‍ അധിഷ്ഠിതമായ സാമൂഹിക-സാമ്പത്തികഘടനക്ക് അമിത് ഷാ പേരിട്ടത്. അതിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി സർക്കാർ ഓരോ ചുവടുകളും മുന്നോട്ടുെവച്ചത്. കോൺഗ്രസ് ചിന്താധാര എന്നു പറയുന്നത് യഥാർഥത്തില്‍ കോൺഗ്രസിെൻറ മാത്രം നയമായിരുന്നില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലും വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും നിലനിന്നിരുന്ന ഭരണഘടനാനുസാരിയായ ജനാധിപത്യ സ്ഥാപനങ്ങളുടെയും സമീപനങ്ങളുടെയും ഒരു സമുച്ചയമായിരുന്നു അത്.
കൊളോണിയല്‍വിരുദ്ധ സമരത്തിെൻറ മൂശയിലാണ് ഈ ജനാധിപത്യ സങ്കൽപങ്ങളും ഭരണമനോഗതിയും രൂപപ്പെട്ടത്. അതിനു ധാരാളം പരിമിതികളുണ്ടായിരുെന്നങ്കിലും ക്രമാനുഗതമായ പുരോഗതിയെക്കുറിച്ചും സാമൂഹികമായ സഹവർത്തിത്വത്തെക്കുറിച്ചും വൈവിധ്യപൂർണമായ ഒരു സമൂഹത്തില്‍ പുലർത്തേണ്ട സഹിഷ്ണുതകളെക്കുറിച്ചും ചില മൂല്യങ്ങള്‍ അത് മുറുകെപിടിച്ചിരുന്നു. എന്നാല്‍, രണ്ടു കാരണങ്ങള്‍കൊണ്ട് ബി.ജെ.പി ഭരണത്തിന് ആ സമീപനം സ്വീകാര്യമായിരുന്നില്ല. ഒന്ന്, കൊളോണിയല്‍വിരുദ്ധ സമരത്തിെൻറ പാരമ്പര്യം ആ സമരത്തിെൻറ പാതയില്‍ നിലകൊണ്ടിട്ടില്ലാത്ത ആർ.എസ്.എസ്-ബി.ജെ.പി രാഷ്ട്രീയത്തിന് അരോചകമായിരുന്നു.
തങ്ങൾക്ക് പങ്കില്ലാത്ത ആ ഇന്ത്യന്‍ ആത്മാഭിമാന പാരമ്പര്യത്തോട് അവർ അടങ്ങാത്ത അമർഷമാണ് െവച്ചുപുലർത്തുന്നത്. രണ്ട്, ഏകശിലാരൂപമായ ഒരു ഹിന്ദുമത സമൂഹസൃഷ്ടിയെക്കുറിച്ചുള്ള ധാരണകളുടെയും അതിെൻറ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ മതഭരണത്തിെൻറയും ചിന്താചരിത്രത്തില്‍നിന്നാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. പരമതനിന്ദയുടെയും, വിശേഷിച്ച് ഇസ്ലാമിക വിരുദ്ധതയുടെയും കലാപരാഷ്ട്രീയത്തിെൻറ ആ പാരമ്പര്യം അപരവത്കരണത്തിെൻറയും വെറുപ്പിെൻറതുമാണ്. അത്, വിശാലമായ ജനാധിപത്യ സംസ്കാരത്തെയല്ല, സങ്കുചിതമായ ഫാഷിസ്റ്റ് സാംസ്കാരിക ദേശീയതയെയാണ് മാനിക്കുന്നത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് അധിനിവേശാനന്തര കാലം മുതല്‍ കടുത്ത നിയോലിബറല്‍ സാമ്പത്തിക യുക്തിയിലേക്ക് ഇന്ത്യ മാറിയ തൊണ്ണൂറുകൾവരെ നേരിട്ടും, അതിനുശേഷം പരോക്ഷമായും മാർഗനിർദേശം നൽകുകയും സാമ്പത്തിക പുരോഗതി സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്തിരുന്ന ആസൂത്രണ കമീഷന്‍ ഇല്ലായ്മ ചെയ്തത് സാമ്പത്തിക അരക്ഷിതത്വം പടർത്താനുള്ള ഗൂഢാലോചനതന്നെയായിരുന്നു എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒരുവശത്ത് ജീർണസ്വഭാവമുള്ള ഉപജാപമുതലാളിത്തത്തിന് ഒത്താശചെയ്യുക, മറുവശത്ത് ഇന്ത്യന്‍ സാമ്പത്തിക സംവിധാനത്തിെൻറ കെട്ടുറപ്പുകള്‍ തകർത്തുകളയുക. അതേസമയംതന്നെ ഇതിൽനിന്ന് ജനശ്രദ്ധ തിരിക്കാനായി കടുത്ത സാമ്പത്തിക യാഥാസ്ഥിതികനയങ്ങള്‍ വ്യാജ വാക്സാമർഥ്യത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെമേല്‍ പരീക്ഷിക്കുകയും ചെയ്യുക എന്നത് ബി.ജെ.പി ഭരണത്തിെൻറ മുഖമുദ്രയായിത്തീർന്നു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ എന്നപേരില്‍ അവതരിപ്പിച്ച നോട്ടുറദ്ദാക്കല്‍ പരീക്ഷണവും ജി.എസ്.ടിയുടെ പേരില്‍ സാമ്പത്തിക ഫെഡറലിസത്തെ അപായപ്പെടുത്തിയതും മാത്രമല്ല, ആർ.ബി.ഐ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത നശിപ്പിച്ചതും ഈ യാഥാസ്ഥിതിക സമീപനത്തിെൻറ ഭാഗമായിട്ടായിരുന്നു.
ഇന്ത്യന്‍ സാമ്പത്തിക സംവിധാനം അതിെൻറ ആദ്യകാല യുക്തികളില്‍നിന്ന് നിയോലിബറല്‍ കാലഘട്ടത്തില്‍ ഏറെമാറി എന്നത് യാഥാർഥ്യമാണ്. അതിനോടുള്ള എതിർപ്പായി നിരവധി സമരങ്ങള്‍ ഇന്ത്യയിലെ പാർശ്വവത്കൃതരും തൊഴിലാളികളും കർഷകരും ബഹുജനങ്ങളും നടത്തിയിട്ടുണ്ട്. ആ സമരങ്ങളുടെകൂടി തോളില്‍ ചവിട്ടിയാണ് ഇന്ത്യയില്‍ ഹിന്ദുത്വം 2014ല്‍ അധികാരത്തില്‍ കയറിയത്. എന്നാല്‍, ഹിന്ദുത്വത്തിെൻറ സാമ്പത്തികയുക്തികള്‍ കേവലമായ നിയോലിബറല്‍ നയങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല എന്നത് മറക്കാന്‍ കഴിയില്ല. ജനസംഘകാലം മുതല്‍ അവർ പിന്തുടരുന്ന യാഥാസ്ഥിതിക വലതുപക്ഷ സമ്പദ്ശാസ്ത്രവും നിയോലിബറല്‍ നയങ്ങളും ഊഹക്കച്ചവടമൂലധനവുമായുള്ള അതിരുകള്‍ ഭേദിച്ച ദാസ്യവും ഭാരതത്തിെൻറ സാമ്പത്തികാടിത്തറ തകർത്തിരിക്കുന്നു. മുൻ സർക്കാറുകള്‍ ഇന്ത്യ ഭരിച്ചതില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്. അവർ എല്ലാ പ്രതീക്ഷകളും നിറവേറ്റിയിട്ടില്ല. പക്ഷേ, ഇതുപോലെ ഇന്ത്യന്‍ സാമ്പത്തിക മേഖലയെ അപ്പാടെ തകർത്തുകളഞ്ഞ മറ്റൊരു ഭരണം ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ഞാന്‍ പ്രത്യാശാപൂർവമാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. വിദ്യാഭ്യാസ മേഖലയില്‍, സാംസ്കാരിക മേഖലയില്‍, ദൈനംദിന രാഷ്ട്രീയത്തില്‍, സാമ്പത്തികരംഗങ്ങളില്‍, വിദേശകാര്യ നയങ്ങളില്‍ എന്നുവേണ്ട സമസ്ത മേഖലകളിലും ഇന്ത്യ പിന്നോട്ടുപോയിരിക്കുന്നു എന്ന വസ്തുത ബാലറ്റ് പേപ്പറിന് മുന്നില്‍ നിൽക്കുന്ന സാധാരണക്കാരായ കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ മുന്നില്‍ ഉണ്ടാകും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആൾക്കൂട്ട കൊലപാതകങ്ങളുടെ, വംശീയഹത്യകളുടെ, സാംസ്കാരിക സ്ഥാപനങ്ങളുടെ ഭൂരിപക്ഷ മതവത്കരണത്തിെൻറ, സാമ്പത്തിക സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സങ്കുചിതവത്കരണത്തിെൻറ അഞ്ചു വർഷങ്ങളാണ് കടന്നുപോയിരിക്കുന്നത്. തിരിച്ചുപിടിക്കാന്‍ ഏറെ അവശേഷിപ്പിക്കുന്ന ഭരണമാണിത്. ഇതിനു തുടർച്ച ഉണ്ടാവുക എന്നാല്‍ ഈ നിഷേധാത്മക സമീപനങ്ങൾക്കുള്ള സാധൂകരണവും തുടർച്ചയുമാവും എന്നത് കാണാതിരുന്നുകൂടാ.
ഈ അടിയന്തര സാഹചര്യം ഇന്ത്യന്‍ വോട്ടർമാർ കണക്കിലെടുക്കും എന്ന വിചാരമാണ് എെൻറ ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. ഇത് പൂർണമായും ശരിയാവണം എന്നില്ല. എന്നാല്‍, ഇപ്പോള്‍ അതിജീവനത്തിെൻറ അവസാന സമരത്തില്‍ ഏർപ്പെട്ടിരിക്കുന്ന കർഷകരും കാർഷിക തൊഴിലാളികളും, ജോലികളില്‍ നിഷ്കാസനം ചെയ്യപ്പെടുന്ന ലക്ഷക്കണക്കായ വ്യവസായിക തൊഴിലാളികള്‍, കുതിച്ചുയരുന്ന തൊഴിലില്ലായ്മ ജീവിതസാഹചര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയ കോടിക്കണക്കായ യുവജനങ്ങള്‍, നോട്ടുറദ്ദാക്കല്‍ മുതല്‍ ജി.എസ്.ടി വരെയുള്ള സാമ്പത്തിക പരീക്ഷണങ്ങള്‍ സ്വന്തം വരുമാനമാർഗങ്ങള്‍ അടച്ചുകളഞ്ഞ ചെറുകിട കച്ചവടക്കാർ, പൊതുവിലുണ്ടായ സാമ്പത്തികമാന്ദ്യത്തില്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ട ഗ്രാമീണ മേഖലയിലെയും നഗരങ്ങളിലെയും അസംഘടിത മേഖലയിലെയും തൊഴിലാളികള്‍ തുടങ്ങിയവർക്കൊക്കെ കണക്കുചോദിക്കാനുള്ള തെരഞ്ഞെടുപ്പുകൂടിയാണ് ഇതെന്നുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ് ഭരണമാറ്റത്തെക്കുറിച്ചുള്ള വലിയ പ്രത്യാശകളുടെ തെരഞ്ഞെടുപ്പുകൂടിയായി ഇത് മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.