Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമ​ഹാ​രാ​ഷ്ട്ര...

മ​ഹാ​രാ​ഷ്ട്ര ആ​രു​വാ​ഴും? സ്​​ത്രീ​ക​ളും ക​ർ​ഷ​ക​രും തീ​രു​മാ​നി​ക്കും

text_fields
bookmark_border
Maharashtra Assembly Elections 2024
cancel

മു​മ്പ​ത്തേ​തി​ൽ നി​ന്ന്​ ഏ​റെ വ്യ​ത്യ​സ്ത​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ത ആ​ർ​ക്കൊ​പ്പ​മെ​ന്ന്​ പ്ര​വ​ചി​ക്കു​ക പ്ര​യാ​സ​മാ​കും. അ​സാ​ധാ​ര​ണ കൂ​ട്ടു​കെ​ട്ടു​ക​ൾ​ക്കും പാ​ർ​ട്ടി പി​ള​ർ​പ്പു​ക​ൾ​ക്കും ഒ​ന്നി​ലേ​റെ ത​വ​ണ ഭ​ര​ണ​മാ​റ്റ​ങ്ങ​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ച്ച അ​ഞ്ചു​വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​യ​ത്. ഇ​തി​നി​ട​യി​ൽ ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ ഉ​ൾ​പ്പെ​ട്ട പ്ര​തി​പ​ക്ഷ സ​ഖ്യം മ​ഹാ​വി​കാ​സ്​ അ​ഘാ​ഡി (എം.​വി.​എ)​ക്ക്​ 48ൽ 31 ​സീ​റ്റു​ക​ൾ നേ​ടാ​നാ​യ​ത്​ സ​ഖ്യ​ത്തി​ന്​ വ​ലി​യ ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കു​ന്നു. ബി.​ജെ.​പി ന​യി​ക്കു​ന്ന ഭ​ര​ണ മു​ന്ന​ണി മ​ഹാ​യു​തി​ക്ക്​ 17 സീ​റ്റു​ക​ളേ ല​ഭി​ച്ചു​ള്ളു.

എ​ന്നാ​ൽ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​ലെ​യാ​കി​ല്ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നാ​ണ്​ നി​രീ​ക്ഷ​ണം. ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന, അ​ജി​ത്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി എ​ന്നി​വ​രാ​ണ്​ മ​ഹാ​യു​തി​യി​ലെ മ​റ്റ്​ സ​ഖ്യ​ക​ക്ഷി​ക​ൾ. ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ന​ൽ​കി​യ ആ​ശ​ങ്ക​യി​ൽ പാ​വ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക്​ പ്ര​തി​മാ​സം 1,500 രൂ​പ ന​ൽ​കു​ന്ന ല​ഡ്​​കി ബെ​ഹ​ൻ പ​ദ്ധ​തി അ​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചാ​ണ്​ മ​ഹാ​യു​തി തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഇ​റ​ങ്ങി​യ​ത്. 4.69 കോ​ടി വ​രു​ന്ന സ്തീ ​വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ച്​ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ക​ർ​ഷ​ക രോ​ഷം തു​ട​ങ്ങി ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ങ്ങ​ളെ മ​റി​ക​ട​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ തു​ക 2,200 ആ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന്​ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ക്കും ന​ൽ​കി.

അ​തേ​സ​മ​യം, പാ​വ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക്​ പ്ര​തി​മാ​സം 3,000 രൂ​പ വാ​ഗ്ദാ​നം ചെ​യ്ത്​ എം.​വി.​എ​യും പ്ര​ക​ട​ന​പ​ത്രി​ക ഇ​റ​ക്കി. ക​ർ​ഷ​ക​ർ​ക്ക്​ അ​നു​കൂ​ല​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​പ്പം ജാ​തി​സെ​ൻ​സ​സ്​ എ​ന്ന അ​സ്​​ത്ര​വും എം.​വി.​എ തൊ​ടു​ത്തു. ഇ​തോ​ടെ, ‘എ​ക്​ ഹേ ​തോ സേ​ഫ്​​ഹേ’, ഭാ​ട്ടേ​ൻ​ഗ തോ ​കാ​ട്ടേ​ൻ​ഗ’ എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൂ​ടെ ജാ​തി, സ​മു​ദാ​യം മ​റ​ന്ന്​ ഹി​ന്ദു​ക്ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്​ ബി.​ജെ.​പി വ​ഴി​മാ​റി. ബി.​ജെ.​പി​യി​ലെ ത​ന്നെ പ​ങ്ക​ജ മു​ണ്ടെ, അ​ശോ​ക്​ ച​വാ​ൻ എ​ന്നി​വ​രും സ​ഖ്യ ക​ക്ഷി ഷി​ൻ​ഡെ ശി​വ​സേ​ന​യും അ​ജി​ത്​ പ​വാ​ർ എ​ൻ.​സി.​പി​യും അ​ത്​ ത​ള്ളി രം​ഗ​ത്തു​വ​ന്നു. സം​വ​ര​ണ ആ​വ​ശ്യ​വു​മാ​യി മ​റാ​ത്ത​ക​ൾ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​ക​കൂ​ടി ബി.​ജെ.​പി​യു​ടെ മു​ദ്രാ​വാ​ക്യ ല​ക്ഷ്യ​ങ്ങ​ളി​ൽ പെ​ടും.

മ​റാ​ത്ത​ക​ൾ​ക്കും ഒ.​ബി.​സി​ക്കാ​ർ​ക്കു​മി​ട​യി​ൽ സാ​ര​മാ​യ വി​ട​വു​വീ​ണി​ട്ടു​ണ്ട്. ഇ​ത്​ വി​ദ​ർ​ഭ മ​റാ​ത്ത്​​വാ​ഡ മേ​ഖ​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ നി​രീ​ക്ഷ​ണം. ഒ​പ്പം സോ​യാ​ബീ​ൻ, പ​രു​ത്തി ക​ർ​ഷ​ക​രു​ടെ രോ​ഷ​വും ഈ ​മേ​ഖ​ല​ക​ളി​ൽ പു​ക​യു​ന്നു​ണ്ട്. ഇ​ത്​ കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​ന്​ അ​നു​കൂ​ല​മാ​കു​മോ എ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പ്രി​യ​ങ്ക ഗാ​ന്ധി നാ​ഗ്​​പൂ​രി​ൽ ന​ട​ത്തി​യ റോ​ഡ്​​ഷോ​യി​ലെ ജ​ന​ബാ​ഹു​ല്യ​വും ആ​വേ​ശ​വും എം.​വി.​എ​ക്ക്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

ഇ​ത്​ സം​സ്ഥാ​ന​ത്തെ 288ൽ 62 ​സീ​റ്റു​ക​ളു​ള്ള വി​ദ​ർ​ഭ​യി​ലാ​കെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. വി​ദ​ർ​ഭ​യി​ൽ ജ​യി​ച്ചാ​ൽ മ​ഹാ​രാ​ഷ്ട്ര ഭ​രി​ക്കാ​മെ​ന്നാ​ണ്​ ചൊ​ല്ല്. കോ​ൺ​ഗ്ര​സി​ന്റെ ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന വി​ദ​ർ​ഭ​യി​ൽ ശി​വ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി ഇ​തു​വ​രെ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. അ​തേ ശി​വ​സേ​ന​യെ ഒ​പ്പം കൂ​ട്ടി കോ​ൺ​ഗ്ര​സ്​ വി​ദ​ർ​ഭ തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

2019 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ 15ൽ ​പി​ടി​ച്ചു​കെ​ട്ടി ബി.​ജെ.​പി മേ​ഖ​ല​യി​ൽ 30 സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. ആ ​വ​ർ​ഷ​ത്തെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10ൽ ​അ​ഞ്ച്​ സീ​റ്റും പി​ടി​ച്ച ബി.​ജെ.​പി കോ​ൺ​ഗ്ര​സി​നെ ഒ​ന്നി​ലൊ​തു​ക്കി. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യു​ടെ പി​ൻ​ബ​ല​ത്തി​ൽ 10ൽ ​അ​ഞ്ച്​ കോ​ൺ​ഗ്ര​സ്​ തി​രി​ച്ചു​പി​ടി​ച്ചു. ബി.​ജെ.​പി ര​ണ്ടി​ലൊ​തു​ങ്ങി. ദ​ലി​ത്, ആ​ദി​വാ​സി, മു​സ്​​ലിം​ക​ൾ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്ന​തി​ന്റെ ഫ​ല​മാ​യി​രു​ന്നു അ​ത്. ഇ​തോ​ടെ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ.​എ​സ്.​എ​സ് ആ​ദി​വാ​സി, ദ​ലി​ത്​ മേ​ഖ​ല​യി​ലേ​ക്ക്​ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഉ​ത്ത​ര മ​ഹാ​രാ​ഷ്ട്ര​യി​ൽ സോ​യാ​ബീ​ൻ, പ​രു​ത്തി ക​ർ​ഷ​ക​ർ​ക്കൊ​പ്പം സ​വാ​ള ക​ർ​ഷ​ക​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കൊ​ങ്ക​ൺ മേ​ഖ​ല റാ​ണെ കു​ടും​ബ​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ലാ​ണ്​ എ​പ്പോ​ഴും. ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ ര​ത്ന​ഗി​രി​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി റ​ദ്ദാ​ക്കു​മെ​ന്ന​ ഉ​ദ്ധ​വ്​ ശി​വ​സേ​ന​യു​ടെ വാ​ഗ്ദാ​നം എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന്​ പ്ര​വ​ചി​ക്കാ​നാ​കി​ല്ല. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ മേ​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ഉ​ദ്ധ​വി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. 36 മ​ണ്ഡ​ല​ങ്ങ​ളു​ള്ള മും​ബൈ​യും കൊ​ങ്ക​ണി​ന്റെ ഭാ​ഗ​മാ​ണ്.

മ​ഹാ​യു​തി സ​ർ​ക്കാ​ർ അ​ദാ​നി​ക്ക്​ ന​ൽ​കി​യ മും​ബൈ ന​ഗ​ര​ത്തി​ലെ ധാ​രാ​വി പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​യും റ​ദ്ദാ​ക്കു​മെ​ന്ന്​ ഉ​ദ്ധ​വ്​ പ​റ​ഞ്ഞു. ഇ​തി​നെ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പി​ന്തു​ണ​ച്ചു. ‘എ​ക്​ ഹേ ​തോ സേ​ഫ്​ ഹേ’ ​എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ദ്രാ​വാ​ക്യ​ത്തി​ന്​ ഒ​രേ​യൊ​രാ​ളാ​ണ്​ സേ​ഫ്,​ അ​ത്​ അ​ദാ​നി​യാ​ണെ​ന്നു​പ​റ​ഞ്ഞ രാ​ഹു​ൽ, അ​ദാ​നി​യും മോ​ദി​യും നി​ൽ​ക്കു​ന്ന ചി​ത്ര​മു​യ​ർ​ത്തി​ക്കാ​ട്ടി. മ​റു​കൈ​യി​ൽ ധാ​രാ​വി​യു​ടെ ചി​ത്ര​മാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ആ​റ്​ പാ​ർ​ട്ടി​ക​ൾ ര​ണ്ടു​ചേ​രി​യി​ൽ നി​ന്ന്​ പൊ​രു​തു​ന്ന​ത്. യ​ഥാ​ർ​ഥ എ​ൻ.​സി.​പി, യ​ഥാ​ർ​ഥ ശി​വ​സേ​ന ആ​രു​ടേ​തെ​ന്ന വി​ധി​യെ​ഴു​ത്തു​കൂ​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​പ്പം ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ, അ​ജി​ത്​ പ​വാ​ർ, ഉ​ദ്ധ​വ്​ താ​ക്ക​റെ, ശ​ര​ദ്​ പ​വാ​ർ എ​ന്നി​വ​ർ​ക്കും നി​ർ​ണാ​യ​ക​മാ​ണ്​. പാ​ർ​ട്ടി പി​ള​ർ​പ്പു​ക​ൾ​ക്കും ഭ​ര​ണ അ​ട്ടി​മ​റി​ക്കും മ​റാ​ത്ത സം​വ​ര​ണ അ​ട്ടി​മ​റി​ക്കും ചു​ക്കാ​ൻ പി​ടി​ച്ച​താ​യി സം​ശ​യി​ക്ക​പ്പെ​ടു​ന്ന ബി.​ജെ.​പി​യു​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും ഫ​ലം നി​ർ​ണാ​യ​ക​മാ​കും.

ബി.​ജെ.​പി​യും (148) ഷി​ൻ​ഡെ ശി​വ​സേ​ന​യും (80), അ​ജി​ത്​ എ​ൻ.​സി.​പി​യും (53) 281 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു. കോ​ൺ​ഗ്ര​സും (102), ഉ​ദ്ധ​വ്​ ശി​വ​സേ​ന​യും (90), പ​വാ​ർ എ​ൻ.​സി.​പി​യും (86) 278 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, സി.​പി.​എം എ​ന്നി​വ​ർ​ക്ക്​ ര​ണ്ട്​ സീ​റ്റു​ക​ൾ വീ​ത​വും പി.​ഡ​ബ്ല്യു.​പി​ക്ക്​ മൂ​ന്ന്​ സീ​റ്റും എം.​വി.​എ ന​ൽ​കി. ഇ​രു മു​ന്ന​ണി​ക​ൾ​ക്കു​പു​റ​മെ, മ​ജ്​​ലി​സ്​ പാ​ർ​ട്ടി 16 സീ​റ്റി​ലും എം.​എ​ൻ.​എ​സ്​ 135ലും ​പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റു​ടെ വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി 200 സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും സ​ഖ്യ​ക​ക്ഷി​ക​ൾ ത​മ്മി​ലെ സൗ​ഹൃ​ദ മ​ത്സ​ര​വും വി​മ​ത​രും ഫ​ല​നി​ർ​ണ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. ബു​ധ​നാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ടു​പ്പ്. ശ​നി​യാ​ഴ്ച ഫ​ല​പ്ര​ഖ്യാ​പ​ന​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra Assembly Elections 2024Ladki Behan schemeCotton farmers
News Summary - Maharashtra Assembly Elections 2024
Next Story