Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപവാർ പ്ലേയിൽ...

പവാർ പ്ലേയിൽ ബൗണ്ടറിയടിച്ച്​ ബി.ജെ.പി

text_fields
bookmark_border
പവാർ പ്ലേയിൽ ബൗണ്ടറിയടിച്ച്​ ബി.ജെ.പി
cancel

മഹാരാഷ്ട്രയിലെ 'പവാർ പ്ലേ'യിലെ പന്ത് അങ്ങിനെ സുപ്രീം കോടതിയുടെ കോർട്ടിൽ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ‍റെ മുൻ അധ്യക്ഷൻ നയിക്കുന്ന പാർട്ടി കൂടി ഉൾപ്പെട്ട 'ഡേ/നൈറ്റ്' കളിയിൽ സുപ്രീംകോടതി 'തേർഡ് അമ്പയർ' ആകുമ്പോൾ വിജയച ്ചിരിയുമായി ആര് കളം വിടുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്ന ാവിസ് സർക്കാറിനെ അയോഗ്യരാക്കണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജി രാത്രി തന്നെ പരിഗണിക്കണമെന്നായിരുന്നു കോൺഗ്ര സ് -ശിവസേന - എൻ.സി.പി സഖ്യത്തിന്‍റെ ആവശ്യം. ഞായറാഴ്ച ഉച്ചക്ക് 11.30നേ സുപ്രീംകോടതി ഹരജി പരിഗണിക്കുകയുള്ളൂ എന്നതിനാ ൽ ഈ രാത്രി നാടകത്തിനായി ബെൽ മുഴങ്ങിയില്ല. മുംബൈയിലെയും മധ്യപ്രദേശിലെയുമൊക്കെ റിസോർട്ടുകളിൽ 'റിഹേഴ്സൽ' പുരോഗമ ിക്കുകയുമാണ്.

രാഷ്​ട്രീയ അനിശ്​ചിതത്വമുള്ള സംസ്​ഥാനങ്ങളി​ൽ ഭരണത്തിലെത്താൻ ബി.ജെ.പി അവതരിപ്പിക്കുന്ന അണി യറ നാടകങ്ങളിൽ ഒരെണ്ണം കൂടി വിജയകരമാകുന്ന കാഴ്ചയിലേക്കാണ് ശനിയാഴ്ച ഇന്ത്യ ഉണർന്നത്. മഹാരാഷ്​ട്രയിൽ നിയമസഭ തെര ഞ്ഞെടുപ്പിന്​ ശേഷം ഒരു മാസമായി തുടരുന്ന രാഷ്​ട്രീയ മഹാനാടകത്തിൽ അപ്രതീക്ഷിത ക്ലൈമാക്​സ്​ എഴുതിച്ചേർത്ത് ശന ിയാഴ്​ച രാവിലെ ഫഡ്​നാവിസ്​ സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേൽക്കുകയായിരുന്നു. എൻ.സി.പി നിയമസഭാകക്ഷി നേതാവ് അജി ത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

devendra-fadnavis
ദേവേന്ദ്ര ഫട്​നാവിസ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

ഒന്ന്​ ഇരുണ്ട്​ വെളുക്കു​േമ്പാഴേക്കും മുഖ്യമന്ത്രി കുപ്പായം അണിയാ​െമന്ന ശിവസേന അധ്യക്ഷൻ ഉദ്ദവ്​ താക്കറെയുടെ സ്വപ്​നം തക​ർത്തെറിയ​പ്പെട്ടതോടെ ഒന്ന്​ വ്യക്​തമായി. മഹാരാഷ്​ട്രയിൽ സർക്കാർ രൂപവത്​കരിക്കാൻ ശിവസേന-എൻ.സി.പി-കോൺഗ്രസ്​ കക്ഷികൾ മഹാ വികാസ്​ അഘാടി എന്ന സഖ്യം രൂപവത്​കരിച്ച്​ ചർച്ചകളുമായി മുന്നോട്ടുപോകു​േമ്പാൾ ബി.ജെ.പി ബാൽക്കണിയിൽ ഇരുന്ന്​ നാടകം കാണുകയായിരുന്നില്ല. അണിയറയിലിരുന്ന്​ അധികാരവും പ്രലോഭനവും ഭീഷണിയുമെല്ലാം ചേരുവയാക്കിയുള്ള പുതിയ നാടകത്തിന്‍റെ രചനയിലായിരുന്നു. കർണാടകയിലും ഗോവയിലും ഹരിയാനയിലുമെല്ലാം ‘സൂപർ ഹിറ്റ്​’ ആയിരുന്നതിനാൽ ഈനാടകത്തിന്‍റെ ‘മറാഠി പരിഭാഷ’ വിജയിക്കുമെന്ന കാര്യത്തിൽ അവർക്ക്​ സംശയം ഉണ്ടായിരുന്നതുമില്ല.

ശിവസേനയിലെ പിളർപ്പ്​ ആണ്​ എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും അജിത്​ പവാറിന്‍റെ നീക്കത്തിലൂടെ എൻ.സി.പിയിലും പവാർ കുടുംബത്തിലുമാണ്​ പിളർപ്പ്​ ഉണ്ടായത്​. സഹോദര പുത്രൻ അജിതിന്‍റെ നീക്കം തന്‍റെ അറി​േവാടെയല്ല എന്ന്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ പറയുന്നത്​ ആത്​മാർഥമായാണെങ്കിൽ, പാർട്ടിയി​ൽ ത​​​​​​െൻറ പരമാധികാരം കുറഞ്ഞു വരുന്നെന്ന തുറന്നുപറച്ചിലായും അതിനെ വിലയിരുത്തേണ്ടി വരും. പുതുതലമുറ വരു​േമ്പാൾ പിന്നാമ്പുറത്തേക്ക്​ പോകുന്ന രാഷ്​ട്രീയ അതികായൻമാരുടെ പട്ടികയിൽ തന്‍റെ പേര്​ വരാതിരിക്കാൻ ശരദ്​ പവാറിന്​ ഏറെ വിയർക്കേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഫഡ്​നാവിസ്​-അജിത് പവാർ സഖ്യം വിശ്വാസ വോ​ട്ടെടുപ്പിൽ തകരുമെന്നാണ് ശരദ് പവാറിനെ അനുകൂലിക്കുന്ന എൻ.സി.പി ഘടകം പ്രതികരിച്ചതെങ്കിലും ​‘പവർ’ ഇല്ലാത്ത പവാറിനൊപ്പമാണോ അതോ പാര്‍ട്ടിയിലെ അടുത്ത നേതൃമുഖമായ അജിത് പവാറിനൊപ്പമാണോ എന്‍.സി.പി എം.എൽ.എമാര്‍ നിൽക്കുകയെന്നത് കാത്തിരുന്ന് കാണണം. മുഴുവന്‍ എന്‍.സി.പി എം.എൽ.എമാരുടേയും പിന്തുണയുണ്ട് എന്ന് ബി.ജെ.പി അവകാശപ്പെടുന്നത് പവാര്‍ കുടുംബത്തിനുളളിലെ പടലപ്പിണക്കങ്ങള്‍ മുതലെടുക്കാനായതിന്‍റെ ആത്മവിശ്വാസത്തിൽ തന്നെയാണ്.

ncp-sivasena

ശരദ് പവാര്‍ കഴിഞ്ഞാല്‍ എന്‍.സി.പിയുടെ മുഖം എന്ന് വിശേഷിപ്പിക്കാം അജിത് പവാറിനെ. ശരദ് പവാറിന്‍റെ പിന്‍ഗാമിയായി തുടക്കം മുതല്‍ പറഞ്ഞ് കേട്ടിരുന്നത് അജിത് പവാറിന്‍റെ പേരായിരുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പേരായി പവാറിന്‍റെ മകൾ സുപ്രിയ സുലെ മാറിയതോടെ അജിത് പവാര്‍ ആശങ്കയിലായി. ഈ ആശങ്കയാണ് ബി.ജെ.പി മുതലെടുത്തത്.

എന്‍.സി.പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി, അജിത്തിന് ഇനി വിപ്പ് നൽകാനാവില്ല എന്ന ആശ്വാസ നടപടികളൊന്നും സഭയിൽ എൻ.സി.പിയെ തുണക്കില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ശരദ് പവാർ വിളിച്ചു ചേർത്ത യോഗത്തിൽ എത്തിച്ചേർന്നത് ഏഴ് വിമത എം.എൽ.എമാരാണ്. 35 പേരുടെ പിന്തുണ തനിക്ക് ഉറപ്പാണെന്ന് അജിത് യാദവും പറയുന്നു.

അജിത് പവാർ

പാർട്ടിയിലെ അതികായനായ ശരദ്​ പവാർ പോലും ‘അറിയാതെ’ ഇത്തരമൊരു സ്​ഫോടനാത്​മക തീരുമാനമെടുക്കാൻ അജിതിനെ പ്രേരിപ്പിച്ചതെന്താണെന്ന ​ചോദ്യത്തിന്‍റെ ഉത്തരങ്ങളിലൊന്ന്​ ഉറപ്പായും എത്തിനിൽക്കുന്നത്​ മഹാരാഷ്​ട്ര സഹകരണ ബാങ്ക്​ അഴിമതി കേസിൽ ആണ്​. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്​സ്​മ​​​​​െൻറ്​​ ഡയറക്​ടറേറ്റിന്‍റെ ​അന്വേഷണം നേരിടുന്നയാളാണ്​ അജിത്​ പവാർ. ​25,000 കോടി രൂപയുടെ കുംഭകോണ ആരോപണം ഉയർന്ന കേസിൽ ശരദ്​ പവാറും ജയന്ത്​ പാട്ടീലും ഉൾപ്പെടെ 76 പേർ സംശയത്തിന്‍റെ നിഴലിലാണ്​. ഇടഞ്ഞു നിൽക്കുന്നവരെ വരുതിയിലാക്കാൻ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റ്​, ആദായ നികുതി വകുപ്പ്​ എന്നിവയുടെ ‘അനന്ത സാധ്യതകൾ’ അണിയറയിൽ പരീക്ഷിക്കുന്ന ബി.ജെ.പി ഒരു വശത്ത്​ നിൽക്കുന്നതിനാൽ, മറുവശത്ത്​ ഒത്തുതീർപ്പ്​ സമവാക്യമുണ്ടാക്കുന്നതിൽ ശരദ്​ പവാറിന്‍റെ മൗനാനുവാദം ഉണ്ടോയെന്ന സംശയം ഉയർന്നാൽ കുറ്റം പറയാനുമാകില്ല.

fadnavis-tweet-231119.jpg

കർണാടകയിൽ മകൻ കുമാരസ്വാമി രാഷ്​ട്രീയ നീക്കങ്ങൾ നടത്തു​േമ്പാൾ മുൻ പ്രധാനമന്ത്രി ദേവഗൗഡ നടത്താറുള്ള ‘നനിഗെ ഗൊത്തില്ല ’ (എനിക്ക്​ ഒന്നുമറിയില്ല) എന്ന ഡയലോഗ്​ ശരദ്​ പവാർ മറാത്തിയിലേക്ക്​ പരിഭാഷപ്പെടുത്തുകയാണ്​ ചെയ്യുന്നതെന്ന ആരോപണത്തെ ശക്​തിപ്പെടുത്താൻ രാഷ്​ട്രപതി സ്​ഥാനമെന്ന പ്രലോഭനവും നിലനിൽക്കുന്നു. മുൻ ധനമന്ത്രി പി. ചിദംബരം, കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ എന്നിവരുടെ അനുഭവങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. 'ബി.ജെ.പി ഒരിക്കലും ഒരിക്കലും ഒരിക്കലും എൻ.സി.പിയുമായി സഖ്യമുണ്ടാക്കില്ല. അത്തരം വാർത്തകൾ ഊഹാപോഹങ്ങളാണ്. അവരുടെ അഴിമതി സഭയിൽ ഉന്നയിച്ചവരാണ് ഞങ്ങൾ' എന്ന് മുമ്പ് ട്വീറ്റ് ചെയ്ത ഫഡ്നാവിസിന്‍റെ 'ദീർഘവീക്ഷണത്തിനും' കൊടുക്കാം ഒരു കൈയടി.

amith-sha-Mod

‘നരസിംഹം’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന കഥാപാത്രം തന്‍റെ ജീപ്പിനെ കുറിച്ച്​ പറയുന്ന ഡയലോഗുണ്ട്​- ‘ഇതിൽ ഡീസലും പോകും പെട്രോളും പോകും’. ഈ അവസ്​ഥയിലാണിപ്പോൾ എൻ.സി.പി. മഹാരാഷ്​ട്രയിൽ എൻ.ഡി.എക്കൊപ്പം, കേരളത്തിൽ സി.പി.എമ്മിനൊപ്പം, മറ്റിടങ്ങളിൽ തരാതരം പോലെ യു.പി.എക്കൊപ്പവും മറ്റും. ശിവസേനയെയും കോൺഗ്രസിനെയും ഒന്നിപ്പിച്ച രാഷ്ട്രീയ ചാണക്യൻ എന്ന് ശരദ് പവാറിനെ വിശേഷിപ്പിച്ചതിനൊക്കെ ഒരു രാത്രിക്കപ്പുറം ആയുസ് ഉണ്ടായതുമില്ല. ചർച്ചകളും തീരുമാനങ്ങളും വൈകിച്ചതിൽ ഖേദിക്കുക എന്നതിൽ കവിഞ്ഞൊന്നും കോൺഗ്രസിന് ചെയ്യാനുമില്ല. ഞെട്ടൽ മാറി ഉണർന്ന് പ്രവർത്തിക്കാൻ ശനിയാഴ്ച കാട്ടിയ ജാഗ്രത നേരത്തേ ഉണ്ടാകേണ്ടതായിരുന്നു എന്ന ചിന്തക്ക് ഇനിയൊട്ട് സ്ഥാനവുമില്ല.

മഹാരാഷ്​ട്രയിൽ അധികാരത്തിനായി കോൺഗ്രസ്​ ശിവസേനക്കൊപ്പം പോകുന്നെന്ന്​ പരിഹസിച്ച കേരളത്തിലെ സി.പി.എമ്മുകാരാക​ട്ടെ, ഇപ്പോൾ ഇവിടുത്തെ സഖ്യകക്ഷിയായ എൻ.സി.പി ബി.ജെ.പിക്കൊപ്പം സജീവമാക്കിയ ‘അന്തർധാര’യെ എങ്ങിനെ വിശദീകരിക്കണമെന്നറിയാതെ കുഴങ്ങുകയാണ്​. 'അജിത് പവാർ ചതിച്ചാശാനേ' എന്ന് പറഞ്ഞ് തൽക്കാലം തടിതപ്പാം എന്നു മാത്രം.

പ്രധാനമന്ത്രിയുടെ സവിശേഷ അധികാരം ഉപയോഗിച്ച് ശനിയാഴ്ച പുലർച്ചെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നീക്കിയതും സത്യപ്രതിജ്ഞക്ക് കളമൊരുങ്ങിയതും. ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും കാര്യവുമായി എന്നാണോ ഇത്തരം 'അച്ചാദിൻ' പുലരുക? കാത്തിരുന്ന് കാണാം !


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrancpAjit PawarMaharashtra Govt Formation
News Summary - Maharashtra govt formation
Next Story