Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇ​ത് ഭ​ര​ണ​കൂ​ടം...

ഇ​ത് ഭ​ര​ണ​കൂ​ടം സ്പോ​ൺ​സ​ർ ചെ​യ്ത വംശഹത്യ

text_fields
bookmark_border
manipur violence
cancel
camera_alt

മണിപ്പൂരിലെ വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇൻഡിജിനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറം വനിതാ വിഭാഗം

ചുരാചന്ദ്പൂരിൽ നടത്തിയ പ്രതിഷേധം

മ​ണി​പ്പൂ​രി​ലെ വം​ശ​ഹ​ത്യ​യു​ടെ വെ​റും സാ​ക്ഷി​യ​ല്ല, ഇ​ര​യാ​ണ് ഞാ​ൻ. സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ൾ ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ മ​ണി​പ്പൂ​രി​ൽ എ​ന്‍റെ സ​ഹോ​ദ​രി​മാ​ർ, മ​ക്ക​ൾ, പ്രാ​യ​മാ​യ സ്ത്രീ​ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ എ​ല്ലാ​വ​രും മ​നു​ഷ്യ​ത്വ​ര​ഹി​ത പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​വു​ക​യാ​ണ്.

സ​ഹോ​ദ​രി​മാ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഡി​യോ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ലോ​ക​മൊ​ട്ടു​ക്ക് പ്ര​ച​രി​ച്ചി​രു​ന്നു. മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ക​ലാ​പ​ത്തി​ലേ​ക്കു​ള്ള ഒ​രു ക​ണ്ണാ​ടി​മാ​ത്ര​മാ​ണ​ത്. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, ആ​ദി​വാ​സി ഗ്രൂ​പ്പു​ക​ൾ പ്ര​ത്യേ​കി​ച്ച് കു​ക്കി വി​ഭാ​ഗ​ത്തി​ലെ ക്രൈ​സ്ത​വ​ർ, മു​സ്‍ലിം​ക​ൾ എ​ന്നി​വ​രാ​ണ് മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ഉ​ല​ക്കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​ത്.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും നി​രാ​യു​ധ​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നി​ര​വ​ധി നാ​ളു​ക​ളാ​യി ന​ട​ക്കു​ന്നു. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ര​ണ്ട​ര മാ​സ​ത്തോ​ള​മാ​യി മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ. ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു​ത​രു​ന്ന സം​സാ​രി​ക്കാ​നും ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യം മേ​ൽ​പ​റ​ഞ്ഞ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ന് മ​ണി​പ്പൂ​രി​ൽ ഇ​ല്ല.

കു​ക്കി വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന മ​ല​യോ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ കാ​ല​ങ്ങ​ളാ​യി ത​മ​സ്ക​രി​ക്ക​പ്പെ​ടു​ന്നു. പു​റ​ത്തു​വ​രു​ന്ന​തി​ലേ​റെ​യും വ്യാ​ജ​വാ​ർ​ത്ത​ക​ളാ​ണ്. 99 ശ​ത​മാ​നം മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ ഇം​ഫാ​ലി​ലെ താ​ഴ്വ​ര​യി​ൽ​നി​ന്നു​ള്ള മെ​യ്തേ​യി ഗ്രൂ​പ്പു​ക​ളു​ടെ വാ​യ്ത്താ​രി​ക​ളോ ബി.​ജെ.​പി അ​നു​കൂ​ല പ്രൊ​പ​ഗാ​ണ്ട​യോ ആ​ണ്.

വ​ള​രെ​ക്കു​റ​ച്ച് മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളും മ​ണി​പ്പൂ​രി​ലെ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട വം​ശ​ഹ​ത്യ സം​ഭ​വ​ങ്ങ​ളി​ൽ ചി​ല​തെ​ങ്കി​ലും പു​റ​ത്തു​കൊ​ണ്ടു​വ​രാ​നാ​യ​ത്. വൈ​റ​ലാ​യ വി​ഡി​യോ​യി​ൽ ക​ണ്ട​തു​പോ​ലു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി.

നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ചു​ട്ടെ​രി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​തൊ​ന്നും പു​റ​ത്തെ​ത്തു​ന്നി​ല്ല. കു​ക്കി​ക​ളെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രെ​യും ഉ​ന്ന​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ബി.​ജെ.​പി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ, മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന​ത്. പൊ​ലീ​സി​നോ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​നോ സ്വ​ത​ന്ത്ര​മാ​യി ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​മാ​യി മ​ണി​പ്പൂ​ർ മാ​റി.

കു​ക്കി​ക​ൾ താ​മ​സി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ മ​റ്റ് പ​ദ​വി വ​ഹി​ക്കു​ന്ന​വ​ർ​ക്കോ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കോ ഇം​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​ന്നും. ആ​ർ​ക്കും ഓ​ഫി​സി​ലെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. കു​ക്കി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ൾ​പോ​ലും ക​ലാ​പ​കാ​രി​ക​ൾ ഒ​ഴി​വാ​ക്കി​യി​ല്ല.

കു​ക്കി കു​ട്ടി​ക​ൾ നാ​ളു​ക​ളാ​യി അ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. പ​ല​രും ഭ​യം മൂ​ലം മ​ക്ക​ളെ സ്കൂ​ളി​ൽ വി​ടു​ന്നി​ല്ല. മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ പ​ല​തും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ്. സ്കൂ​ൾ തു​റ​ന്നു​വെ​ന്ന് ബി​രേ​ൻ സി​ങ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും യാ​ഥാ​ർ​ഥ്യം മ​റ്റൊ​ന്നാ​ണ്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ക​ലാ​പ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​തും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​വും കി​ട്ടു​ന്നി​ല്ല. പ​ല​രു​ടേ​യും ഭാ​വി ഇ​രു​ള​ട​ഞ്ഞ നി​ല​യി​ലാ​ണ്.

നി​ര​വ​ധി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സി​വി​ൽ​സ​ർ​വി​സ് പ​ഠി​താ​ക്ക​ൾ​ക്കും ക്ലാ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്നു. യു.​ജി.​സി​യും യു.​പി.​എ​സ്.​സി​യും എ​സ്.​എ​സ്.​സി​യും ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളൊ​ന്നും ഇ​വി​ടു​ത്തെ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും എ​ഴു​താ​ൻ ക​ഴി​യു​ന്നി​ല്ല.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ അ​വ​സ്ഥ​യും ശോ​ച​നീ​യം. മ​രു​ന്നി​ല്ല, ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ എ​ത്തു​ന്നി​ല്ല. ഇം​ഫാ​ലി​ലെ എ​യ​ർ​പോ​ർ​ട്ട്, മ​റ്റ് സ​ഞ്ചാ​ര മാ​ർ​ഗ​ങ്ങ​ൾ, വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും കു​ക്കി വി​ഭാ​ഗ​ത്തി​ന് നി​ല​വി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല.

വി​ര​ള​മാ​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല ആശു​പ​ത്രി​ക​ളും മാ​ത്ര​മാ​ണ് ചി​കി​ത്സ​ക്കാ​യി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഏ​ക ആ​ശ്ര​യം. ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും മ​തി​യാ​യ ചി​കി​ത്സ സം​വി​ധാ​ന​മോ ഡോ​ക്ട​ർ​മാ​രെ​യോ ന​ഴ്സു​മാ​രെ​യോ മ​രു​ന്നു​ക​ളോ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. അ​ത്യാ​വ​ശ്യ ചി​കി​ത്സ വേ​ണ്ട ഗ​ർ​ഭി​ണി​ക​ൾ​ക്കോ പ്രാ​യ​മാ​യ​വ​ർ​ക്കോ ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കോ ചി​കി​ത്സ​ത​ന്നെ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു.

റോ​ഡ് മാ​ർ​ഗം മി​സോ​റ​മി​ലേ​ക്കോ നാ​ഗാ​ലാ​ൻ​ഡി​ലേ​ക്കോ എ​ത്തു​ക​മാ​ത്ര​മാ​ണ് പോം​വ​ഴി. ഈ ​യാ​ത്ര​യി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ക്ര​മി​ക്ക​പ്പെ​ടാ​വു​ന്ന സ്ഥി​തി​യാ​ണ്. ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​ലു​വ​യ​സ്സു​ള്ള കു​ഞ്ഞി​നെ കൊ​ണ്ടു​പോ​ക​വെ ആം​ബു​ല​ൻ​സ് ത​ട​ഞ്ഞു​നി​ർ​ത്തി അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ചു​ട്ടെ​രി​ച്ച​തു​ൾ​പ്പെ​ടെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​ത​യു​ടെ അ​ങ്ങേ​യ​റ്റ​മാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്.

പ​ള്ളി​ക​ളും സ്മാ​ര​ക​ങ്ങ​ളും വ്യാ​പ​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു. ആ​രാ​ധ​ന​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​യി. 77 ദി​വ​സ​ത്തി​നു ശേ​ഷ​മെ​ങ്കി​ലും മോ​ദിമൗ​നം ഭ​ഞ്ജി​ച്ച​ത് മ​ണി​പ്പൂ​രി​ന് പു​റ​ത്തു​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഫ​ല​മാ​ണ്.

ഇ​ന്ത്യ​യെ​പ്പോ​ലൊ​രു മ​തേ​ത​ര രാ​ജ്യ​ത്ത് എ​വി​ടെ​പ്പോ​യി നി​യ​മ​ങ്ങ​ൾ, എ​വി​ടെ​യാ​ണ് നി​യ​മ​വാ​ഴ്ച. മ​ക​ളും സ​ഹോ​ദ​രി​മാ​രും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന മ​ണി​പ്പൂ​രി​ൽ എ​വി​ടെ​പോ​യി ഒ​ളി​ച്ചു നി​ങ്ങ​ളും ‘ബേ​ട്ടി ബ​ച്ചാ​വോ ബേ​ട്ടി പ​ഠാ​വോ’ എ​ന്നി​ങ്ങ​നെ​യു​ള്ള വാ​യ്ത്താ​രി​ക​ളും? മോ​ദി​യോ​ടും അ​മി​ത് ഷാ​യോ​ടു​മാ​ണ് ഈ ​ചോ​ദ്യം.

ഇ​ന്ത്യ ഒ​രു മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്നാ​ണ് നാ​മെ​ല്ലാ​വ​രും വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ബി.​ജെ.​പി സ​ർ​ക്കാ​റി​ന് കീ​ഴി​ൽ ഈ ​രാ​ജ്യ​ത്തെ അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം അ​വ​ർ നി​ശ്ച​യി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ന്നു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും രാ​ജ്യ​ത്തെ മ​റ്റ് സം​ഘ​ട​ന​ക​ളും മ​ണി​പ്പൂ​രി​ലെ ക​ലാ​പ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടെ​ങ്കി​ലും മ​ണി​പ്പൂ​രി​ന്റെ മു​റി​വു​ണ​ങ്ങു​മെ​ന്നാ​ണ് ന​മ്മു​ടെ പ്ര​തീ​ക്ഷ.

(കു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ക്ടി​വി​സ്റ്റ് ആ​യ ഡോ. ​ലം​തി​ൻ​താ​ങ് ഹൗ​കി​പ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച വം​ശ​ഹ​ത്യ പ്ര​തി​രോ​ധ സം​ഗ​മ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം) -ത​യാ​റാ​ക്കി​യ​ത് കെ.​പി. ഷി​ജു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manipurgovernmentManipur Issue
News Summary - manipur violence-This is a state-sponsored genocide
Next Story