ചീഫ് സെക്രട്ടറിയുടെ നിലപാട് ലജ്ജാകരം
text_fieldsമാവോവാദി വധം, യു.എ.പി.എ ചുമത്തൽ, ചീഫ് സെക്രട്ടറിയുടെ ലേഖനം എന്നീ പശ്ചാത്തലത്തിൽ സി.പി.െഎ സംസ്ഥാന അസിസ്റ ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു പ്രതികരിക്കുന്നു...
സാധാരണ പൗരന്മാർക്കുള്ള മനുഷ്യാവകാശങ്ങൾ മാവേ ാവാദികൾക്കില്ലെന്ന് സൂചിപ്പിച്ച് ചീഫ് സെക്രട്ടറിയുടെ ലേഖനം പുറത്തുവന്നിരിക്കുകയാണല്ലോ?
ചീഫ് സ െക്രട്ടറിയെപ്പോലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ അങ്ങനെ പറഞ്ഞതിൽ ലജ്ജ തോന്നുന്നു. പൗരാവകാശവുമായി ബന്ധപ്പെ ട്ട് അദ്ദേഹം അറിഞ്ഞിരിക്കേണ്ട ഏറെ കാര്യങ്ങളുണ്ട്. പി.യു.സി.എൽ VS മഹാരാഷ്ട്ര സംസ്ഥാനം കേസിൽ അന്തസ്സോടെ ജീവിക ്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ഭരണഘടനയുടെ 21ാം വകുപ്പ് അത് ഉറപ്പുനൽകുന്നെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. ഏറ്റുമുട്ടൽ കൊലകളിൽ 16 മാർഗനിർദേശം നൽകിയിട്ടുണ്ട്. അതിന് വിരുദ്ധമാണ് ലേഖനം. അന്നത്തെ ചീഫ് ജസ്റ ്റിസ് ആർ.എൽ. ലോധയും നരിമാനും ചേർന്ന ബെഞ്ചാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 141ാം വകുപ്പ് അനുസരി ച്ച് നിയമത്തിെൻറ പ്രാബല്യം ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. അതിന് വിരുദ്ധമായി ചീഫ് സെക്രട്ടറിക്ക് എങ്ങനെ പറയാനാകും.
? സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥെൻറ ലേഖനം സർക്കാർ നയം വ്യക്തമാക്കുന്ന ു എന്നുതന്നെയല്ലേ?
എന്ത് അധികാരത്തിലാണ് ലേഖനം എന്നുകൂടി പറയാൻ ചീഫ് സെക്രട്ടറി ബാധ്യസ്ഥനാണ്. ഒരു അധ ികാരവും ഇല്ലാതെ ലേഖനം എഴുതിയത് നിയമപരമായി ന്യായീകരിക്കാൻ കഴിയില്ല. ഇനി ആരുടെയെങ്കിലും അനുമതി വാങ്ങിയെന്നു പറഞ്ഞ് നിയമത്തിനുമുന്നിൽനിന്ന് രക്ഷപ്പെടുമോയെന്ന് അറിയില്ല. ഡി.ജി.പി ജേക്കബ് തോമസിനെ സർക്കാർ അനുമതി യില്ലാതെ പുസ്തകം എഴുതിയതിന് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തയാളാണ് ചീഫ് സെക്രട്ടറി. അനുമതി വാങ്ങാതെ, നിയ മസഭ സമ്മേളനം നടക്കെ ലേഖനം എഴുതിയത് തെറ്റാണ്.
മുഖ്യമന്ത്രി പറഞ്ഞത് ലേഖനം വായിച്ചില്ലെന്നാണ്. ഉള്ളടക്കം അറിയാനുള്ള സംവിധാനം മുഖ്യമന്ത്രിക്കില്ലേ? അദ്ദേഹം ചീഫ് സെക്രട്ടറിയെ സംരക്ഷിക്കുകയാണോ?
അതിന് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ആര് അനുവാദം കൊടുത്തെന്നതാണ് അറിയേണ്ടത്. നിയമസഭ സമ്മേളനം നടക്കുന്ന സന്ദർഭത്തിൽ സർക്കാർ അനുവാദം നൽകാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്.
? ‘ഒന്നുകിൽ കൊല്ലണം അല്ലെങ്കിൽ കൊല്ലപ്പെടു’മെന്ന് കൂടി പറയുന്നു ചീഫ് സെക്രട്ടറി. അതാണോ കേരള പൊലീസ് നയം?
സംസ്ഥാന സർക്കാറിനുവേണ്ടി ലേഖനം എഴുതിയ ചീഫ് സെക്രട്ടറി നയം പ്രഖ്യാപിക്കുകയാണ്. അത് ഗവൺമെൻറിന് യോജിക്കാൻ കഴിയില്ല. എൽ.ഡി.എഫിനും യോജിക്കാനാവില്ല.
സി.പി.െഎ ഇത് മുഖ്യമന്ത്രിയുടെയോ എൽ.ഡി.എഫ് േനതൃത്വത്തിെൻറയോ ശ്രദ്ധയിൽ കൊണ്ടുവന്നോ?
സി.പി.െഎ അഭിപ്രായം വ്യക്തമാക്കി. ജനങ്ങളുടെയും ഗവൺമെൻറിെൻറയും ശ്രദ്ധയിൽ കൊണ്ടുവന്നു.
കേരളത്തിൽ നഗരമേഖലകളിൽ ഭീകരപ്രവർത്തകരോട് അനുഭാവം പ്രകടിപ്പിക്കുന്ന 16 സംഘടനകളെ ഇൻറലിജൻസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ലേഖനത്തിലുണ്ട്?
അങ്ങനെയൊരു വിവരം ഞങ്ങൾക്കില്ല. മാവോവാദികളെ ശത്രുസൈന്യത്തെ കാണുന്നതുപോലെ വീക്ഷിക്കണമെന്നാണ് ലേഖനത്തിലെ മറ്റൊരു സമീപനം. എത്ര ക്രൂരമാണത്. അങ്ങനെ ചീഫ് സെക്രട്ടറിക്ക് പറയാൻ കഴിയുമോ.
മാവോവാദികളെ സംബന്ധിച്ച കാഴ്ചപ്പാട്?
മാവോവാദികൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളായി പരിഗണിച്ചുേവണം കൈകാര്യം ചെയ്യാൻ. ക്രമസമാധാനനിലയുടെ തലത്തിൽ കൈകാര്യം ചെയ്യരുത്. മാവോവാദികളുടെ ചില ആശയഗതികേളാടും സമീപനത്തോടും യോജിക്കാൻ കഴിയില്ല. അവർ വ്യക്ത്യാധിഷ്ഠിത, ഗ്രൂപ് ഭീകരപ്രവർത്തനത്തിൽ വിശ്വസിക്കുന്നു. സി.പി.െഎ അത് തള്ളുന്നു. പക്ഷേ, അതിന് വെടിവെച്ചു കൊല്ലണമെന്നുപറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. മനുഷ്യാവകാശ, പൗരാവകാശ ലംഘനവും ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുകയുമാണ് പൊലീസ് ചെയ്തത്.
കേരളം മാവോവാദി തീവ്രവാദ ഭീഷണിയുടെ നിഴലിൽ ആണോ?
അങ്ങനെ സി.പി.െഎ വിശ്വസിക്കുന്നില്ല. 10 വർഷമായി കേരളത്തിെൻറ ഒരു ഭാഗത്തും ഒരു സംഭവവും മാേവാവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായതായി അറിയില്ല. ആരെയെങ്കിലും ആക്രമിച്ചതായോ കൊലപ്പെടുത്തിയതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉൗരുകളിെല ഒരു ചെറുപ്പക്കാരനെ പോലും മാവോവാദിയാക്കാൻ ശ്രമിച്ചിട്ടുമില്ല. ആരും പോയിട്ടുമില്ല. മാവോവാദികളുടെ സ്വാധീന ഫലമായി അത് സാധിക്കേണ്ടതാണ്. പക്ഷേ, ശ്രമിച്ചിട്ടില്ല.
ഇവിടെ നഗര മാവോവാദികളുണ്ടോ?
കോഴിക്കോട് രണ്ട് വിദ്യാർഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാണ് നഗര മാവോവാദി ബന്ധം ആരോപിക്കുന്നത്. അങ്ങനെ ആരെങ്കിലും കേരളത്തിൽ ഉള്ളതായി വിവരമില്ല. കരുതുന്നുമില്ല. വ്യക്തമായ തെളിവും പുറത്തുവന്നിട്ടില്ല. ഉണ്ടെന്നത് പൊലീസ് സങ്കൽപം മാത്രമാണ്. ആരുടെയെങ്കിലും പുസ്തകം വായിച്ചതുകൊണ്ടോ ലഘുലേഖ കൈയിൽ വെച്ചതുകൊണ്ടോ ആരും മാവോവാദികളാകില്ല.
സി.പി.െഎ ഉന്നയിച്ച വ്യാജ ഏറ്റുമുട്ടൽകൊല എന്ന വിഷയത്തിൽ ശ്രദ്ധതിരിക്കാനാണോ
യു.എ.പി.എ ചുമത്തൽ?
പന്തീരാങ്കാവിലെ അറസ്റ്റ് കൊണ്ടുമാത്രം അട്ടപ്പാടി വിഷയം ജന മനസ്സിൽനിന്ന് മാറില്ല. പക്ഷേ, മാവോവാദി വധം പോലെ നിയമവിരുദ്ധമാണ് യു.എ.പി.എ ചുമത്തലും. അതും പാടില്ലാത്തതാണ്. സി.പി.എമ്മിെൻറയും സി.പി.െഎയുടെയും ദേശീയ നിലപാട് യു.എ.പി.എ കരിനിയമമാണെന്നും പിൻവലിക്കണമെന്നുമാണ്.
പക്ഷേ, മുഖ്യമന്ത്രി നിയമസഭയിൽ പൊലീസ് ഭാഷ്യമാണ് ആവർത്തിക്കുന്നത്. േപ്രാസിക്യൂഷൻ യു.എ.പി.എ പിൻവലിക്കില്ലെന്നും പറഞ്ഞു. അപ്പോൾ സർക്കാർ നിലപാടിെൻറ വിശ്വാസ്യത?
സർക്കാർ നയങ്ങളിൽനിന്ന് വ്യത്യസ്തമായി പൊലീസ് പ്രവർത്തിക്കുന്നെന്ന സംശയം സി.പി.െഎക്കുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടപ്പോൾ അത് പങ്കുവെച്ചു. നിയമസഭ സമ്മേളനം ആരംഭിച്ച ഒക്ടോബർ 28നാണ് മാവോവാദികളെ വെടിവെച്ചുകൊന്നത്. നിയമസഭ സമ്മേളനം തുടങ്ങിയാൽ സർക്കാറിന് തലവേദനയുണ്ടാക്കാൻ ഒരു വകുപ്പും ശ്രമിക്കില്ല. എന്നാൽ, പൊലീസ് വ്യാജ ഏറ്റുമുട്ടൽ കൊലയിലേക്ക് പോയി. പിറ്റേ ദിവസവും അരങ്ങേറി. പിന്നാലെ രണ്ട് സി.പി.എം പ്രവർത്തകർക്കുമേൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഗവൺമെൻറിന് തലവേദന സൃഷ്ടിക്കാൻ ബോധപൂർവം പൊലീസ് തലപ്പത്തുനിന്ന് ചിലർ ശ്രമിക്കുന്നെന്നാണ് അതിെൻറ അർഥം.
പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പറഞ്ഞുകൂടേ?
നിയമസഭയിൽ മറുപടിക്ക് ഏത് മുഖ്യമന്ത്രിയും ആശ്രയിക്കുക പൊലീസ് റിപ്പോർട്ടാകും. സംഭവം പരിശോധിക്കുമെന്നത് മുഖ്യമന്ത്രി ഉൾപ്പെടെ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കുമെന്നുതന്നെയാണ് വിശ്വാസം. റിപ്പോർട്ട് വരെട്ട.
പൊലീസ് തന്നെ സാഹചര്യത്തെളിവുകൾ
വിഡിയോയിലൂടെ സൃഷ്ടിക്കുന്നുണ്ടല്ലോ ?
അട്ടപ്പാടിയിൽ പൊലീസ് സ്വയം സൃഷ്ടിച്ച സാഹചര്യത്തിൽ നിർമിച്ച വിഡിയോ ആണ് അതെന്ന് മനസ്സിലാകും. വെടിവെപ്പിനിടെ ഒരു ഉദ്യോഗസ്ഥൻ കമിഴ്ന്നുകിടന്ന് റിപ്പോർട്ട് എഴുതുന്നത് കാണാം. ഇങ്ങനെ ആത്മസംയമനത്തോടെ റിപ്പോർട്ട് എഴുതുന്ന ഉദ്യോഗസ്ഥൻ ആരാകും. വേറൊരാൾ കൈയും കുത്തി ചരിഞ്ഞുകിടക്കുന്നു. പാവം നാട്ടുകാരാണ് കമിഴ്ന്നു കിടന്നത്. പൊലീസുകാർക്കറിയാം, മണിവാസകത്തെ ഏകപക്ഷീയമായി വെടിവെച്ചുകൊല്ലുകയാണ്, ഒരുണ്ട പോലും ഇങ്ങോട്ട് വരിെല്ലന്ന്. ആ ഒറ്റ കാരണത്താൽ അത് വ്യാജ വിഡിയോ ആണെന്ന് മനസ്സിലാക്കാം. താഹയുടെ വീട്ടിലെ റെയ്ഡ് വിഡിയോക്കും വീട്ടുകാരുടെ മറുഭാഷ്യമുള്ള വിഡിയോ ഉണ്ട്. മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചെന്നാണ് പറയുന്നത്. ഇൗ വിദ്യാർഥികൾ അറസ്റ്റ് ചെയ്തപ്പോൾ, ഇനി മറ്റ് എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ തന്നെ പ്രകടിപ്പിക്കുമോ, രക്ഷപ്പെടാൻ അംഗങ്ങളായവർ സി.പി.എമ്മിന് അല്ലേ സിന്ദാബാദ് വിളിക്കൂ. പകരം മാവോയിസം സിന്ദാബാദ് എന്ന് വിളിക്കണമെങ്കിൽ വിളിപ്പിച്ചതെന്നത് വ്യക്തമല്ലേ.
നിലമ്പൂർ ഏറ്റുമുട്ടൽ കൊല മുതൽ സി.പി.െഎ പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ, ഇത് ആവർത്തിക്കുകയാണല്ലോ. ഇനി എന്ത് ചെയ്യും?
കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിക്കു മുന്നിൽ നീതീകരിക്കാൻ കഴിയാത്ത സംഭവങ്ങളാണ് നടക്കുന്നത്. അത് ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത് ഏറ്റവും പ്രധാനമാണ്. തിരുത്തുന്നതിന് സർക്കാറിെൻറ മുന്നിലേക്കും കൊണ്ടുവന്നു. തിരുത്താൻ സമ്മർദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.