മാവോയിസ്റ്റ് സൈദ്ധാന്തികൻ!
text_fieldsഇന്ന്, 2019 നവംബർ 4, രാവിലെ ഞാൻ പതിവുപോലെ ‘മാധ്യമം’ എഡിറ്റോറിയൽ സ്റ്റാഫ് യോഗത്തിൽ സ ംബന്ധിച്ചുകൊണ്ടിരിക്കെയാണ് എനിക്ക് ആദ്യത്തെ േകാൾ വന്നത്. ഒരു പ്രമുഖ ചാനലിൽ നിന് നാണ് വിളി. കോഴിക്കോട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മാവോവാദികൾ എന്നാരോപിക്കപ്പെട്ട രണ്ടു വിദ്യാർഥികളിലൊരാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ലഘുലേഖകളിൽ ഒന്ന് ഞാൻ എഴുതിയ പുസ്തകമാണത്രെ. അതേപ്പറ്റി എെൻറ കമൻറ് തേടിക്കൊണ്ടായിരുന്നു േകാൾ. അതിനെപ്പറ്റി ഒന്നും കേട്ടിട്ടില്ലെന്നായിരുന്നു എെൻറ പ്രഥമ പ്രതികരണം. തീവ്രവാദത്തെ സംബന്ധിച്ച ലേഖനങ്ങളുടെ സമാഹാരമാണെന്നാണ് ചാനൽ പ്രതിനിധി പിന്നെ സൂചിപ്പിച്ചത്. ‘ഞാൻ എഴുതിയ ലേഖനങ്ങൾ പല സമാഹാരങ്ങളിലും ഉൾപ്പെട്ടതല്ലാതെ അതേതാണെന്ന് തീർത്തുപറയാൻ ഇപ്പോൾ സാധ്യമല്ല’ എന്ന് പ്രതികരിച്ചശേഷം ഞാൻ ഇത്രയും കൂടി പറഞ്ഞു: തീവ്രവാദത്തെയോ മാവോയിസത്തെയോ അനുകൂലിച്ച് ഞാനെന്തെങ്കിലും എഴുതുന്ന പ്രശ്നമില്ലെന്നറിയാമല്ലോ.’
അതുകഴിഞ്ഞ് മീഡിയവണിലേക്ക് പോവുേമ്പാൾ രണ്ടാമത്തെ േകാൾ. ഇത്തവണ മലയാളത്തിലെ നമ്പർ വൺ ചാനലിെൻറ പ്രതിനിധിയാണ് ഫോണിൽ. ‘മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങൾക്ക് മറുപടി’ എന്ന പേരിലെ പുസ്തകമാണ് പൊലീസ് പിടികൂടിയതെന്ന് മനസ്സിലായി. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് 2011 മാർച്ചിൽ പ്രസിദ്ധീകരിച്ച 400 പേജുള്ള ചോദ്യോത്തര സമാഹാരമാണ് െപാലീസ് ‘മാവോവാദി’യുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പുസ്തകങ്ങളിലൊന്ന് എന്ന് അപ്പോഴാണ് പിടികിട്ടിയത്. 1980 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ‘പ്രബോധനം’ വാരികയിലൂടെ ഞാൻ വിവിധ വിഷയങ്ങളിൽ വായനക്കാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽനിന്ന് പ്രസക്തമായവ ഗ്രന്ഥരൂപത്തിൽ സമാഹരിച്ച് പുറത്തിറക്കിയിരുന്നു. മൂന്നു വാല്യങ്ങളുള്ള സമാഹാരങ്ങളിൽ ഒന്നാണ് പരാമൃഷ്ട ഗ്രന്ഥം. ഇസ്ലാമും ഇസ്ലാമിക പ്രസ്ഥാനങ്ങളും തീവ്രവാദാരോപണം നേരിട്ടുകൊണ്ടിരുന്ന പശ്ചാത്തലത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഗണ്യമായ ഭാഗം.
കൂട്ടത്തിൽ സാമ്രാജ്യത്വം, മാർക്സിസം, കമ്യൂണിസം മുതലായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളുമുണ്ട്. എട്ടൊമ്പത് വർഷങ്ങളായി പുസ്തക വിപണിയിലും ലൈബ്രറികളിലും ലഭ്യമായ ഈ ഗ്രന്ഥത്തെക്കുറിച്ച് ഞാനെെന്തങ്കിലും അവകാശവാദത്തിന് മുതിരുന്നതിനുപകരം തൽപരരായ വായനക്കാർ അതിലൂടെ ഒരുവട്ടം കണ്ണോടിച്ചുപോയാൽ കണ്ടെത്താവുന്നതേയുള്ളൂ അതിലെ മാവോയിസ്റ്റ് ചിന്ത! ആറു പതിറ്റാണ്ടോളമായി മാധ്യമ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എന്നിൽ എത്രത്തോളം മാവോയിസമുണ്ടെന്ന് തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ലെന്നുറപ്പ്.
ഒടുവിലായി ഒരു കാര്യംകൂടി: എെൻറ പുസ്തകം കൈവശംവെച്ച പയ്യൻ ഒരൊറ്റ തവണ അത് മനസ്സിരുത്തി വായിച്ചാൽ അദ്ദേഹം മാറിചിന്തിക്കാനാണ് സാധ്യതയെന്ന് വിശ്വസിക്കാൻ എന്നെ അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.