മണ്ടേലക്കാലത്തിന്റെ ഓർമകൾ
text_fieldsമണ്ടേലയുടെ പ്രിയ സുഹൃത്തും വർണവിവേചന വിരുദ്ധ സമരത്തിന്റെ സമുന്നത നേതാവുമായ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ഒരു പ്രസംഗത്തിൽ വർണവിവേചനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയായിരുന്നു: ‘‘വെള്ളക്കാർ ആദ്യമായി തെക്കോട്ടുവന്നപ്പോൾ അവരുടെ കൈയിൽ ബൈബിളുണ്ടായിരുന്നു, കറുത്തവർഗക്കാരായ ഞങ്ങൾക്കെല്ലാം ഭൂമിയുണ്ടായിരുന്നു. എന്നാൽ, കാലക്രമേണ ഞങ്ങളുടെ റോളുകൾ മാറിമറിഞ്ഞു: ഞങ്ങളുടെ കൈകളിൽ ബൈബിളും ഭൂമി മുഴുവൻ വെള്ളക്കാരുടെ പക്കലുമായി
ഇക്കഴിഞ്ഞ മണ്ടേല ദിനത്തിൽ (ജൂലൈ 18) മാഡിബ (അദ്ദേഹത്തെ നാം സ്നേഹപൂർവം വിളിച്ചിരുന്ന പേര്) യുമായുള്ള എന്റെ ടി.വി അഭിമുഖത്തിന്റെ അകമ്പടിയോടെ പ്രഭാഷണം നടത്തുന്നതിനായി ഒരു സ്കൂൾ ക്ഷണിച്ചപ്പോൾ, ഞാൻ ചെയ്ത ഏറ്റവും ആവേശകരമായ അസൈൻമെന്റുകളിലൊന്നിലേക്ക് ഓർമകൾ പാഞ്ഞെത്തി - 1990 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിന്റെ അന്ത്യംകുറിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ നടത്തിയ പ്രയത്നങ്ങളുടെ ഓർമകൾ.
1989ൽ ബർലിൻ മതിൽ പൊളിച്ച് ഇരു ജർമനികളും ഒന്നായത് സോവിയറ്റ് യൂനിയന്റെ അന്ത്യത്തിന്റെ സൂചനയായി. ശീതയുദ്ധത്തിൽ പാശ്ചാത്യരുടെ ആസ്തികളായി നിലനിന്നിരുന്ന ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അതിന്റെ പശ്ചാത്തലത്തിൽ അലിയിക്കപ്പെട്ടു. 1986ൽ ലണ്ടനിൽ നടന്ന ഉച്ചകോടിയിൽ വർണവിവേചനം പുലർത്തുന്ന (അപാർതീഡ്) ഭരണകൂടങ്ങൾക്കെതിരായ ഉപരോധങ്ങൾ കടുപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ പ്രേരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റു കോമൺവെൽത്ത് നേതാക്കളും പരാജയപ്പെട്ടത് ഞാൻ ഓർക്കുന്നു. ‘കൂടുതൽ ഉപരോധങ്ങൾ കറുത്ത തൊഴിലാളികളെ ദോഷകരമായി ബാധിക്കും’ -താച്ചർ വാദിച്ചു.
അതുപോലെ പറഞ്ഞറിയിക്കാനാവാത്ത അഴിമതിയിലൂടെയാണ് ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ അധികാരത്തിൽ നിലനിർത്തിയിരുന്നത്. ഇറ്റാലിയൻ ജഡ്ജിമാർ പിന്നീട് ഇവ അന്വേഷിക്കുകയും തുറന്നുകാട്ടുകയും ചെയ്തു, അതും സോവിയറ്റ് ഭീഷണി അവസാനിച്ചതിനുശേഷമായിരുന്നു. എൻറിക്കോ ബെർലിംഗറിനെപ്പോലുള്ള നേതാക്കളുടെ കീഴിൽ, കമ്യൂണിസ്റ്റ് പാർട്ടി ഒരു വലിയ ഭീഷണിയായിരുന്നു. വടക്കൻ അയർലൻഡിലെ ശിഥിലമായ വിഭാഗീയ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി 1998ലെ ദുഃഖവെള്ളി ഉടമ്പടി ഉണ്ടായി. യൂഗോസ്ലാവിയ ഏഴു സ്വതന്ത്ര റിപ്പബ്ലിക്കുകളായി മാറി. പല മധ്യേഷ്യൻ റിപ്പബ്ലിക്കുകളും ഉയർന്നുവന്നു.
അതിമനോഹര വസ്ത്രങ്ങളണിഞ്ഞ വിൽപനക്കാർ ഫാഷൻ വസ്ത്രങ്ങളും വിലയേറിയ അലങ്കാരവസ്തുക്കളുംകൊണ്ട് നിറച്ച യുനൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റന്റെ വലിയ സ്റ്റോറുകൾക്ക് മേൽനോട്ടം വഹിച്ചു. എടുത്തുപറയേണ്ട ഒരു കാര്യം ഈ കടകളിലൊന്നും ഒരു ഉപഭോക്താവിനെപ്പോലും കാണാനില്ലായിരുന്നു. മുതലാളിത്തം സ്വയം പരസ്യംചെയ്യുന്ന രീതിയായിരുന്നു അത്. ശൂന്യമായ മസ്ജിദുകളും സോവിയറ്റിനുശേഷമുള്ള ‘സ്വാതന്ത്ര്യങ്ങൾ’ ആഘോഷിക്കുന്ന നിറഞ്ഞുകവിഞ്ഞ ഓർത്തഡോക്സ് ചർച്ചുകളുമായിരുന്നു മറ്റൊരു കാഴ്ച. ജെയിംസ് രാജാവിന്റെ മകൾ മേരി സ്റ്റുവർട്ടിനെ വിവാഹം ചെയ്ത ഡച്ച് പ്രൊട്ടസ്റ്റന്റ് വില്യം ഓഫ് ഒാറഞ്ച് ജെയിംസ് രണ്ടാമനെ 1690ലെ ബോയ്ൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ വടക്കൻ അയർലന്റിൽ, വിഭാഗീയ വിദ്വേഷം കനത്ത ആഴത്തിലായിരുന്നു.
‘‘ജെയിംസിനോട് വില്യം തോറ്റിരുന്നെങ്കിൽ, ഇംഗ്ലണ്ടിന്റെ രാജസിംഹാസനം റോമൻ കാത്തലിക് ആകുമായിരുന്നു’’ ബെൽഫാസ്റ്റ് ടെലഗ്രാഫിന്റെ വിഖ്യാത പത്രാധിപർ ജാക്ക് സോയർ എന്നോട് വിശദീകരിച്ചു. ബ്രിട്ടനുമായി ഐക്യപ്പെടാനുള്ള ഈ ആവേശകരമായ ആഗ്രഹം കത്തോലിക്കരുടെ അല്ലെങ്കിൽ റിപ്പബ്ലിക്കന്മാരുടെ രോഷത്തിന് കാരണമായി. റവ. ഇയാൻ പെയ്സ്ലിയെപ്പോലുള്ള തീവ്ര വലതുപക്ഷക്കാർ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐ.ആർ.എ)യുമായോ അതിന്റെ രാഷ്ട്രീയ വിഭാഗമായ ഷിൻ ഫെയ്ൻ, അല്ലെങ്കിൽ ഡബ്ലിൻ എന്നിവയുമായോ ഉള്ള ബന്ധങ്ങൾ ഒഴിവാക്കി.
ഞങ്ങൾ ഒരിക്കലും ഡബ്ലിന്റെ കാൽച്ചുവട്ടിലാവില്ല എന്ന മട്ടിൽ അവരുടെ ഭാഷാശൈലി തന്നെ ആക്രമണോത്സുകമായിരുന്നു. പിന്നീട് സോവിയറ്റ് യൂനിയൻ തകരുകയും 1998ൽ ദുഃഖവെള്ളി കരാർ ഉണ്ടാക്കുകയും ചെയ്തു.
അത്തരമൊരു സാഹചര്യത്തിലാണ് ഈ ക്രമത്തിലാണ് വർണവിവേചനം നിലനിർത്തുക എന്ന കുത്സിതത്വത്തിൽനിന്ന് സ്വയം മോചിതരാകാൻ പടിഞ്ഞാറൻ ലോകം തീരുമാനിച്ചത്. 27 വർഷം വെള്ളക്കാരുടെ തടവറയിൽ പൂട്ടിയിട്ടിരുന്ന മണ്ടേലയുടെ മോചനം അതിന്റെ മകുടോദാഹരണമായി മാറി. മണ്ടേലയുടെ പ്രിയ സുഹൃത്തും വർണവിവേചന വിരുദ്ധ സമരത്തിന്റെ സമുന്നത നേതാവുമായ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ഒരു പ്രസംഗത്തിൽ വർണവിവേചനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയായിരുന്നു: ‘‘വെള്ളക്കാർ ആദ്യമായി തെക്കോട്ടുവന്നപ്പോൾ അവരുടെ കൈയിൽ ബൈബിളുണ്ടായിരുന്നു, കറുത്തവർഗക്കാരായ ഞങ്ങൾക്കെല്ലാം ഭൂമിയുണ്ടായിരുന്നു. എന്നാൽ, കാലക്രമേണ ഞങ്ങളുടെ റോളുകൾ മാറിമറിഞ്ഞു: ഞങ്ങളുടെ കൈകളിൽ ബൈബിളും ഭൂമി മുഴുവൻ വെള്ളക്കാരുടെ പക്കലുമായി.
വിക്ടർ വെർസ്റ്റർ ജയിലിൽനിന്ന് മണ്ടേല ജയിൽ മോചിതനാവുന്നത് റിപ്പോർട്ട് ചെയ്യാൻ, വർണവിവേചനം ഔപചാരികമായി അവസാനിക്കുന്നതിന് മുമ്പ് എനിക്കും എന്റെ കാമറ സംഘത്തിനും ദക്ഷിണാഫ്രിക്കയിൽ പ്രവേശിക്കേണ്ടിയിരുന്നു. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത ഒരു രാജ്യത്ത് എങ്ങനെയാണ് ഒരാൾക്ക് ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാനാവുക? വിദേശകാര്യ മന്ത്രാലയത്തിലെ ആഫ്രിക്ക വിഭാഗം ജോയന്റ് സെക്രട്ടറിയും സഹായമനസ്സുള്ള സുഹൃത്തുമായ അരുന്ധതി ഘോഷിന്റെ സഹായത്തോടെ അനൗപചാരിക ക്രമീകരണങ്ങൾ ഏർപ്പാടാക്കി. ഇമിഗ്രേഷനിലെ കാര്യങ്ങൾ വളരെ എളുപ്പത്തിൽ കഴിഞ്ഞു, എന്നാൽ കസ്റ്റംസ് കടമ്പ മറികടക്കൽ ദുഷ്കരം നിറഞ്ഞതായിരുന്നു. ഒരു അടഞ്ഞ സമൂഹം എന്ന നിലയിൽ അവിടെ ടി.വി കാമറകൾക്കും മറ്റ് ഉപകരണങ്ങൾക്കും അസാധാരണമാം വിധം കാർക്കശ്യമുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. ഞങ്ങൾക്കുവേണ്ടി ജാമ്യം നിൽക്കാൻ ഒരാളെ എനിക്ക് ജൊഹാനസ്ബർഗിൽനിന്ന് കണ്ടെത്തേണ്ടിയിരുന്നു. അതും കസ്റ്റംസ് അധികൃതർക്ക് മുന്നിൽ അര ദശലക്ഷം റാൻഡ് കെട്ടിവെക്കാൻ പ്രാപ്തിയുള്ള ഒരാൾ വേണമായിരുന്നു.
ഞങ്ങളുടെ പെരുമാറ്റം തൃപ്തികരമായിരുന്നുവെന്ന് ഭരണകൂടത്തിന് ബോധ്യമായാൽ മാത്രം ഞങ്ങൾ മടങ്ങിപ്പോകുമ്പോൾ ആ തുക തിരിച്ചു നൽകുകയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഉപകരണങ്ങളേക്കാളേറെ ആ ജാമ്യം ഞങ്ങളുടെ മാധ്യമ പ്രവർത്തനത്തെ ലക്ഷ്യമിടുന്നതായിരുന്നു. ഭരണകൂടത്തെ നാണംകെടുത്തുന്നതാവില്ല ഞങ്ങളുടെ ടി.വി ഷോകൾ എന്നുള്ള ഒരു അലിഖിത ഉറപ്പ് വാങ്ങിയെടുക്കൽ.
എന്റെ കൈയിൽ ഉണ്ടായിരുന്ന ഫോൺ നമ്പറുകളിൽ ഒന്ന് യൂസഫ് കച്ചാലിയയുടേതായിരുന്നു. മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ കാലഘട്ടത്തിലേ അവിടെയുള്ള ആളാണ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കച്ചാലിയ. ഞങ്ങൾ അകപ്പെട്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞയുടനെ കച്ചാലിയ ജൊഹാനസ്ബർഗിലെ ഒലിവർ ടാംബോ വിമാനത്താവളത്തിലേക്ക് ജാമ്യത്തുകക്കുള്ള ചെക്ക് എത്തിച്ചു. ഈ ക്രൂരമായ വ്യവസ്ഥിതിയുടെ അന്ത്യം ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്- യൂസുഫ് പറഞ്ഞു. യൂസുഫും ഭാര്യ ആമിനയും ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ കാലം മുതൽക്കേ മണ്ടേല ദമ്പതിമാരുടെ അടുത്ത സുഹൃത്തുക്കളാണ്. പിന്നീട് കുടുംബത്തിന്റെയും പാർട്ടി സഖാക്കളുടെയും താൽപര്യാനുസാരം യൂസുഫ് ഓഹരി വിപണിയിലേക്ക് വഴിമാറുകയായിരുന്നു.
മണ്ടേലയുടെ ആദ്യ കാബിനറ്റിൽ ഇന്ത്യൻ വംശജരായ ഒമ്പതു മന്ത്രിമാരുടെ സാന്നിധ്യം മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. അക്കൂട്ടത്തിൽ മാക് മഹാരാജും ജയ് നായിഡുവും മാത്രമാണ് ഹിന്ദുക്കൾ എന്ന വിഷമമായിരുന്നു ചില ഇന്ത്യൻ നയതന്ത്രജ്ഞർക്ക്. ബാക്കി ഏഴുപേരും മുസ്ലിംകൾ. പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം പാഴ്സി സമുദായത്തിൽനിന്നുള്ള ഫ്രെനെ ഗിൻവാലയായിരുന്നു ദേശീയ അസംബ്ലിയുടെ ആദ്യ സ്പീക്കർ.
അഹ്മദ് കത്രാഡയായിരുന്നു മണ്ടേലയുടെ മുഖ്യ ഉപദേഷ്ടാവ്. ഇസോപ് (യൂസുഫ്) പഹാഡിനെ മുഖ്യ ഉപദേഷ്ടാവാക്കി മണ്ടേലയുടെ പിൻഗാമി താബോ എംബകിയും അതേ മാതൃക കാത്തുസൂക്ഷിച്ചു. അതിന് സാമൂഹിക ശാസ്ത്രപരമായ ഒരു വിശദീകരണമുണ്ട്. 1860 ൽ കരിമ്പിൻ തോട്ടങ്ങൾ പണിയെടുക്കാനായി കപ്പലുകളിൽ കൊണ്ടുവന്ന കരാർ തൊഴിലാളികളുടെ പിന്മുറക്കാരെ 1984-94-ൽ രൂപവത്കൃതമായ ത്രിതല നിയമനിർമാണ സഭകളുടെ ഭാഗമാക്കി. ഏഷ്യൻ വംശജർക്കും യൂറോപ്യൻ-ആഫ്രിക്കൻ സമ്മിശ്ര പാരമ്പര്യമുള്ളവർക്കും (coloured) അവിടെ പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും കറുത്തവർഗക്കാർക്ക് ഉണ്ടായിരുന്നില്ല
പിന്നീട്, വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ കച്ചവട സാധനങ്ങളുമായി എത്തിയ ഗുജറാത്തി മുസ്ലിം വ്യാപാരികൾ അവരുടെ പിൻതലമുറയെ മികച്ച വിദ്യാഭ്യാസത്തിനായി ദക്ഷിണാഫ്രിക്കയുടെ പുറത്തേക്കയച്ചു. പാശ്ചാത്യ പ്രബുദ്ധതയുമായി വന്ന ഈ ബിരുദധാരികളാണ് ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയിലും അതിന്റെ അനുബന്ധ സംഘടനയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിലും ചേർന്നത്. പൊതുലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ, പുരോഗമന ആശയങ്ങളാൽ പ്രചോദിതരായ ഈ യുവാക്കൾ അവരുടെ മതപരമായ സ്വത്വത്തെ മറികടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.