Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകോൺഗ്രസിലെ...

കോൺഗ്രസിലെ ന്യൂനപക്ഷമുഖം

text_fields
bookmark_border
കോൺഗ്രസിലെ ന്യൂനപക്ഷമുഖം
cancel

ഇന്ത്യൻ നാഷനൽ കോൺഗ്രസി​​​​െൻറ മുസ്​ലിം നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും മതനിരപേക്ഷതയോടുള്ള തങ്ങളുടെ കൂറും പ്രതിബദ്ധതയും തെളിയിക്കാനാവാം പൊതുവെ ന്യൂനപക്ഷ പ്രശ്​നങ്ങളിൽ നിന്നും ആവശ്യങ്ങളിൽനിന്നും പരമാവധി അകലം പാലിച്ചു മതേതര മുഖ്യധാരയുമായി ഒട്ടിനിൽക്കാൻ സാഹസപ്പെടുന്ന പശ്ചാത്തലത്തിൽ, തികച്ചും വ്യത്യസ്​തമായ നയവും നിലപാടും പാർട്ടിക്കകത്തും പുറത്തും ആർജവത്തോടെ സ്വീകരിച്ചുവന്ന സവിശേഷ വ്യക്തിത്വമാണ്​ എം.​െഎ. ഷാനവാസി​​​​െൻറ നിര്യാണത്തോടെ നഷ്​ടമായിരിക്കുന്നത്​.

ദക്ഷിണ കേരളമായിരുന്നു അദ്ദേഹത്തി​​​​െൻറ പ്രവർത്തന രംഗമെങ്കിലും 2009ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ വയനാട്​ മണ്ഡലത്തിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയായി അരങ്ങേറിയതു​ മുതൽ ഷാനവാസ്​ മലബാറുകാരനാണ്​. വിദ്യാർഥി ജീവിതത്തിൽ ഫാറൂഖ്​ കോ​ളജിനെ തിരഞ്ഞെടുത്തതു മുതൽ അദ്ദേഹം കോഴി​ക്കോട്ടുകാരനായിരുന്നെങ്കിലും മലബാറിലെ ജനജീവിതവുമായി അടുത്തിടപഴകുന്നതും സ്വതേ അവഗണിക്കപ്പെടുന്ന ഉത്തര കേരളത്തി​​​​െൻറ പ്രശ്​നങ്ങളും ആവശ്യങ്ങളുമായി താദാത്​മ്യം പ്രാപിക്കുന്നതും വയനാട്​ ലോക്​സഭ മണ്ഡലത്തിൽ ജനവിധി തേടിയപ്പോഴാണ്​.

mi-shanavas-53

ഒന്നാം ഉൗഴത്തിൽ സംസ്​ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമായ ഒന്നര ലക്ഷം വോട്ട്​ നൽകി ജനങ്ങൾ അദ്ദേഹത്തിലുള്ള പ്രതീക്ഷ പ്രകടിപ്പിക്കു​കയും ചെയ്​തു. പക്ഷേ, യു.പി.എയുടെ രണ്ടാമൂഴത്തിൽ പൊതുവെ ജനങ്ങളുടെ ശുഭപ്രതീക്ഷകൾ​െക്കാത്ത്​ ഉയരാൻ മൻമോഹൻ സിങ്​ സർക്കാറിന്​ കഴിഞ്ഞില്ലെന്നത്​ നിഷേധിക്കാനാവാത്ത വസ്​തുതയാണ്​. കേരളത്തിൽനിന്ന്​ രണ്ടു കാബിനറ്റ്​ റാങ്കുള്ളവർ ഉൾപ്പെടെ എട്ടു മന്ത്രിമാർ മു​െമ്പാരിക്കലും കേന്ദ്രത്തിലുണ്ടായിരുന്നില്ലെങ്കിലും സംസ്​ഥാനത്തിനുവേണ്ടി എടുത്തുപറയാവുന്ന നേട്ടങ്ങൾ തരപ്പെടുത്താൻ അവർക്ക്​ സാധിച്ചില്ലെന്നതും പരമാർഥമാണ്​.

മുസ്​ലിം ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്​ത്​ ഒരേയൊരു എം.​െഎ. ഷാനവാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കെ.പി.സി.സിക്ക്​കഴിഞ്ഞതുമില്ല. അതുകൊണ്ടൊക്കെയാവാം 2014ലെ തെരഞ്ഞെടുപ്പിൽ ഷാനവാസി​​​​െൻറ ഭൂരിപക്ഷം 20,000ത്തിലേക്ക്​ താഴ്​ന്നു.എന്നാൽ, ത​​​​െൻറ രണ്ടാമൂഴത്തിൽ, കോൺഗ്രസ്​ പാർലമ​​​െൻറിലെ അംഗീകൃത പ്രതിപക്ഷ പദവി നേടിയെടുക്കുന്നതിൽ പോലും പരാജയപ്പെട്ടപ്പോൾ അദ്ദേഹം

shanavas-4

അവസരത്തിനൊത്ത്​ ഉയർന്നു. ലോക്​സഭയിലെ ചർച്ചകളിൽ അദ്ദേഹം സജീവമായി പ​െങ്കടുത്തു. മോദിസർക്കാറി​​​​െൻറ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിൽ ശക്തിയായി പ്രതിഷേധിച്ചു. പാർലമ​​​െൻറി​​​​െൻറ പുറത്ത്​ മണ്ഡലത്തിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരം തേടാനും വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാനും ത​​​​െൻറ സഹായം തേടിവരുന്നവരെ നിരാശരായി മടക്കിയയക്കാതിരിക്കാനും ഷാനവാസ്​ ജാഗ്രത പുലർത്തി. എം.പി ഫണ്ടിൽനിന്ന്​ വികസനത്തിനും നവീകരണത്തിനും വേണ്ടി തുകകൾ ലഭ്യമാക്കി. വിശാലമായ മണ്ഡലത്തിലെ പ്രധാന സ്​ഥലങ്ങളിൽ സ്വന്തം ബഹുജന സമ്പർക്ക ഒാഫിസുകൾ തുറന്നതിനു പുറമെ രാഷ്​ട്രീയ, സാംസ്​കാരിക, ജനസേവന പരിപാടികളിൽ അനുപേക്ഷ്യ സാന്നിധ്യമായിരുന്നു എം.പിയുടേത്​.

ഏതാണ്ടെല്ലാ മത സാംസ്​കാരിക സംഘടനക​ളോടുമുള്ള ബന്ധം ഉൗഷ്​മളമായിരുന്നു. ദേശീയ രാഷ്​ട്രീയത്തിൽ ന്യൂനപക്ഷങ്ങളെ ഉത്​കണ്​ഠാകുലരാക്കുന്ന വിഷയങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന​േപ്പാൾ അദ്ദേഹം പഠിക്കുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്​തു. ചാനൽ ചർച്ചകളിൽ വിഷയങ്ങൾ പഠിച്ച്​ വൃത്തിയായി അവതരിപ്പിക്കുന്നതിലും കോൺഗ്രസിനെ പ്രതിനിധാനം ചെയ്യുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തി. വിശിഷ്യ, ദേശീയ പ്രശ്​നങ്ങളിൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്യുന്ന വക്താക്കൾ വിരളമായിരിക്കെയാണ്​ ഷാനവാസ്​ അതിന്​ സമയം കണ്ടത്​.

shanavas-54

വ്യക്തിപരമായി അദ്ദേഹവുമായുള്ള ബന്ധത്തിന്​ വർഷങ്ങളുടെ പഴക്കമുണ്ട്​. ഏറ്റവുമൊടുവിൽ ചികിത്സക്കായി ചെന്നൈയിലേക്ക്​ പുറപ്പെടുന്നതിന്​ ഏതാനും ദിവസംമുമ്പ്​ കോഴിക്കോ​െട്ട വസതിയിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ്​ ചെന്നിത്തലയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സംബന്ധിക്കാൻ ഷാനവാസ്​ എന്നെയും ക്ഷണിച്ചിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഫാഷിസ്​റ്റുകൾ വീണ്ടും അധികാരത്തിൽ വരാതിരിക്കാനുള്ള തന്ത്രങ്ങളും പോംവഴികളുമായിരുന്നു ചർച്ചാവിഷയം. കേവല ഭൂരിപക്ഷം കോൺഗ്രസ്​ മുന്നണിക്ക്​ ലഭിച്ചില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ്​ ഉയർന്നാൽ മാത്രമേ രാഷ്​​്ട്രപതി മന്ത്രിസഭ രൂപവത്​കരിക്കാൻ പാർട്ടിക്ക്​ ആദ്യാവസരം നൽകൂവെന്ന കാര്യം ചർച്ചയിൽ ഉയർന്നുവന്നു.

മതേതര മുന്നണി യാഥാർഥ്യമാക്കാൻ പരമാവധി വിട്ടുവീഴ്​ചകൾക്ക്​ കോൺഗ്രസ്​ സന്നദ്ധമായേ പറ്റൂവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷേ, രാജ്യത്തി​​​​െൻറ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തെരഞ്ഞെടുപ്പ്​ ആസന്നമായിരിക്കെ അതിൽ ത​​​​െൻറ റോൾ വഹിക്കാൻ അവസരം ലഭിക്കുന്നതിനു​ മു​േമ്പ ​ദൈവം എം.​െഎ. ഷാനവാസിനെ തിരിച്ചുവിളിച്ചു. ത​​​​െൻറ വിശ്വാസത്തോടുള്ള പ്രതിബദ്ധത സത്യസന്ധമായി പുലർത്തിക്കൊണ്ട്​ അരനൂറ്റാണ്ടു രാഷ്​ട്രീയരംഗത്ത്​ കർമനിരതനായിരുന്ന അദ്ദേഹത്തി​​​​െൻറ ആത്മാവിന്​ ​ൈദവം നിത്യശാന്തി പ്രദാനം ചെയ്യ​െട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmi shanavasMPmalayalam newsOPNION
News Summary - MI Shanavas is Minority face of congress
Next Story