കർഷകരുടെ ജീവഹത്യയാൽ തിളക്കുന്ന ഇന്ത്യയെക്കുറിച്ച് മോദിക്കൊന്നും പറയാനില്ലേ?
text_fieldsപ്രധാനമന്ത്രി മോദിജി ദാവോസിൽ ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് ആവേശത്തോടെ പറഞ്ഞ വാക്കുകൾ കേട്ടിരുന്നിേല്ല? ഇന്ത്യയുടെ സാമ്പത്തിക മേഖലകളിൽ മിക്കതും വിദേശ നിക്ഷേപത്തിനായി തുറന്നിട്ടു കഴിഞ്ഞുവെന്ന്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് തടസ്സമായി നിന്നിരുന്ന 1400ലധികം കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കിയെന്ന്. വ്യവസായികളെ കാത്തിരിക്കുന്നത് ചുവപ്പു നാടയല്ല. പച്ചപ്പരവതാനിയാണെന്ന്. കേൾക്കാൻ രസമുള്ള, അഭിമാനത്താൽ വിജൃംഭിതരായി ഞരമ്പുകളിൽ രക്തയോട്ടം ഏറ്റുന്ന വാക്കുകൾ!
എന്നാൽ, രാജ്യത്തെ കർഷകരെക്കുറിച്ച് മോദിജീ എന്തുകൊണ്ടാണ് താങ്കൾ എവിടെയും കത്തിക്കയറാത്തത്? വളർച്ചാനിരക്കിെൻറ സൂചികകൾ എടുത്ത്പറഞ്ഞ് ആഗോള സമൂഹത്തിനു മുന്നിൽ വാക്കുകളുടെ മലവെള്ളപ്പാച്ചിൽ തീർക്കുേമ്പാൾ രാജ്യത്തെ കാർഷിക മേഖലയെക്കുറിച്ച് എന്താണ് താങ്കൾ മൗനം പാലിക്കുന്നത്?
ലോക സാമ്പത്തിക ഫോറത്തിൽ നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണവും സ്ഥാനവും കണ്ടു കണ്ണ് തള്ളി നിൽന്നവരുണ്ട്. അവിടെ േമാദി നടത്തിയ പ്രസംഗം കണ്ട് കോൾമയിർകൊണ്ടവരുണ്ട്. വാസ്തവത്തിൽ രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിയെന്ന ഇൗ വാഴ്ത്തിപ്പാടലിന് അത്രയധികമൊന്നും ആയുസ്സ് കാണില്ല. കാരണം ഇതിെൻറയെല്ലാം ഫലം ജനങ്ങൾ ഒന്നടങ്കം അനുഭവിക്കാനിരിക്കുന്നതേ ഉള്ളൂ. നിങ്ങൾ, ഞങ്ങൾ എന്ന അതിരുകൾ കെട്ടിത്തിരിക്കാനാവാത്ത വിധത്തിൽ രാജ്യത്തെയും അതിലെ പൗരൻമാരെയും മൊത്തമായി നടന്നുവിറ്റു തുലയ്ക്കാനുള്ള കൊണ്ടുപിടിച്ച യജ്ഞത്തിലാണ് മോദി സർക്കാർ. ദാവോസിലെ വേദിയിൽ മോദിക്ക് കിട്ടിയ സ്വീകാര്യതയുടെ മറുവശം അതാണ്. അതിനപ്പുറത്ത് നടക്കുന്നതൊന്നും ആരും അറിയുന്നില്ല. അത് അറിയുകയും അറിയിക്കേണ്ടതുമായ സന്നാഹങ്ങളെയെല്ലം ഇവർ നേരത്തെ തന്നെ വിലക്കെടുത്തുകഴിഞ്ഞതാണല്ലോ.
നവ ലിബറൽ ഉദാര നയങ്ങളിലധിഷ്ഠിതമായ സാമ്പത്തിക ശാസ്ത്രത്തിെൻറ മറപിടിച്ച് ആഗോള തലത്തിൽ പിടിമുറുക്കുന്ന തീവ്രവലതുപക്ഷ^ കോർപറേറ്റ് ഭരണകൂടങ്ങളുടെ ഇഷ്ടപാത്രമാണിന്ന് മോദി. അപ്പോൾ ട്രംപ് മോദിയെ പുകഴ്ത്തും, നെതന്യാഹു മോദിയെ കെട്ടിപ്പിടിക്കും, പുടിൻ ഹസ്തദാനം ചെയ്യും. കാമറക്കണ്ണുകൾക്ക് മുന്നിൽ മുക്തകണ്ഠം പ്രശംസിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇതേ നേതാക്കൾ മാറിനിന്ന് ആരും കാണാതെ ചിരിക്കുകയും ചെയ്യും. ആത്മപ്രശംസയിലും അതിനൊത്ത ശരീരഭാഷയിലും അഭിരമിക്കുന്ന ഒരു രാഷ്ട്ര നേതാവിനെ എവിടെയും എളുപ്പത്തിൽ വീഴ്ത്താമല്ലോ. ഭരിക്കുന്നത് മുതലാളിത്തത്തിന് കുടപിടിക്കുകയും സാമ്രാജ്യത്വത്തിെൻറ കാലുനക്കുകയും ചെയ്ത പാരമ്പര്യമുള്ള ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിെൻറ വക്താക്കൾ കൂടിയാവുേമ്പാൾ രാജ്യത്തെ കൊള്ളയടിക്കാൻ തക്കംപാർത്തിരിക്കുന്നവർക്ക് കാര്യങ്ങൾ എത്രയും എളുപ്പവുമാവും.
ആഭ്യന്തര വളർച്ച ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും രാജ്യം ലോകത്തെ വൻ സാമ്പത്തിക ശക്തിയാവുമെന്നും അകത്തും പുറത്തും നാഴികക്ക് നാൽപതു വട്ടം പറഞ്ഞുനടക്കുന്നവർക്ക് കർഷകരെക്കുറിച്ച് പറയാൻ നാവുപൊങ്ങുന്ന ഒരവസ്ഥയല്ല ഇന്ന് ഇന്ത്യയിൽ ഉള്ളത്. മോദി പ്രസംഗിച്ചു തകർക്കാൻ അന്താരാഷ്ട്ര വേദിയിലേക്ക് പറക്കവെ ഇങ്ങ് ഇന്ത്യയിൽ, യോഗിയുടെ സ്വന്തം യു.പിയിൽ ഒരു സംഭവം നടന്നു. വായ്പ പണം പിരിക്കാനെത്തിയ ഗുണ്ടകൾ ഒരു കർഷകനെ ട്രാക്ടർ കയറ്റി ‘കൊന്നുതുലച്ചു’. മോദിയുടെ പ്രസംഗവും ഇതും തമ്മിൽ എന്തു ബന്ധം എന്ന് നെറ്റി ചുളിച്ച് ചോദിക്കേണ്ടവർക്ക് ചോദിക്കാം. അവർക്ക് രാജ്യത്തെ ‘വികസനക്കുതിപ്പി’ലേക്ക് നയിക്കാൻ പറന്നെത്തുന്ന കോർപറേറ്റ് മുതലാളിമാർക്ക് പട്ടുപരവതാനി വിരിക്കുന്നവരേക്കാൾ വലുതല്ലല്ലോ ‘കാലഹരണപ്പെട്ട’ തൊഴിലിൽ കടിച്ചുതൂങ്ങി ഉപജീവന മാർഗം തേടുമെന്ന് വാശി പിടിച്ച് ഒടുവിൽ ചത്തുതുലയുന്നവർ.
സത്യത്തിൽ ഇൗ രാജ്യത്ത് ഒരു പുല്ലിെൻറ വില പോലും ഇല്ലാത്തവനാണ് കർഷൻ. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നുവെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രാമങ്ങളിൽ ചോരയും നീരും നൽകി നമ്മുടെ സമ്പദ്ഘടനയുടെ നെട്ടല്ലായിമാറി തലയുയർത്തിനിന്ന കർഷകെൻറ സ്ഥാനം ഇന്നെവിടെയൊണ്? ലോകത്തിനുമുന്നിൽ തന്നെ ഇന്ത്യയെ കൊണ്ടുനിർത്താൻ വെള്ളവും വളവും കൊടുത്ത് താങ്ങിനിർത്തേണ്ട ഒരു വലിയ ജനവിഭാഗത്തിെൻറ ജീവഹത്യയാൽ രാജ്യമിന്ന് തിളയ്ക്കുകയാണ്. എന്നിട്ടും ഒറ്റക്കോളം വാർത്തക്കപ്പുറത്തേക്ക് അതിന് ആരും വില കൽപിക്കുന്നുപോലുമില്ല. രാജ്യത്തിെൻറ അതിരുകൾ കാക്കുന്ന സൈനികനോളം തന്നെ പ്രാധാന്യമുള്ളവനാണ് അതിെൻറ മാറിൽ മഴയും വെയിലും വകവെക്കാതെ പകലന്തിയോളം പണിയെടുത്ത് രാജ്യത്തിന് അന്നം നൽകുന്ന കർഷകൻ. എന്നാൽ, അവെൻറ മൃതശരീരത്തെപോലും തിരിഞ്ഞുനോക്കാൻ ഇൗച്ചപോലുമില്ലാത്ത നാട്ടിൽ പട്ടിയുടെ ജന്മം പോലും ഇതിനേക്കാൾ ഭേദമാണെന്ന് പറയേണ്ടിവരും മോദി പറഞ്ഞും പ്രസംഗിച്ചും അഭിരമിക്കുന്ന ഇന്ത്യയുടെ വർത്തമാനം ശരിക്കുമറിഞ്ഞാൽ.
അറിയേണ്ട ഒരു കാര്യമുണ്ട്. 2013 മുതൽ ഒേരാ വർഷവും രാജ്യത്തുടനീളം 12,000 കർഷകരാണ് ആത്മഹത്യയിൽ അഭയംതേടുന്നത്. കഴിഞ്ഞ വർഷം കേന്ദ്രം തന്നെയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ നിതിആയോഗിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മറുപടി പറഞ്ഞൊഴിയാൻ ശ്രമിച്ച കേന്ദ്രത്തോട് നിങ്ങൾ എല്ലാം നിതിആയോഗിെൻറ തലയിൽ കെട്ടിവെക്കുന്നു. എത്രത്തോളം കാര്യങ്ങൾ അതിന് കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്ന ചോദ്യമാണ് സുപ്രീംേകാടതി തിരിച്ചുചോദിച്ചത്. കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാേനാ അതിനുള്ള പരിഹാരം കാണാനോ ഉള്ള ആത്മാർഥമായ ഒരു ചുവടുവെപ്പുപോലും മോദി സർക്കാർ ഇക്കാലയളവിൽ നടത്തിയിട്ടില്ലെന്ന യാഥാർഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 2022ഒാടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വിടുവായത്തമല്ലാതെ മറ്റൊന്നും ഇവർക്ക് പറയാനില്ല. അത്രയും വർഷം കടന്നുപോവുേമ്പാഴേക്ക് എത്ര കർഷകർ മരണത്തിെൻറ മടിത്തട്ടിൽ വിലയം പ്രാപിച്ചിരിക്കുമെന്നത് ഇവരെ അലട്ടുന്ന വിഷയമേയല്ല.
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ യു.പിയിലെ സീതാപൂരിലെ ഗ്രാമത്തിലെ ഒരു വയലിൽ സംഭവിച്ചത് എന്താണെന്നു കൂടി കേൾക്കൂ. രണ്ടര ഏക്കർ നിലത്തിെൻറ ഉടമയായ ഗ്യാൻചന്ദ് എന്ന കർഷനെ സ്വകാര്യ ധനസ്ഥാപനത്തിെൻറ ഗുണ്ടകൾ ട്രാക്ടർ കയറ്റി ക്രൂരമായി കൊന്നു. കൃഷി നഷ്ടംമൂലം ജീവിതം വഴി മുട്ടി നിൽക്കുന്ന, അഞ്ചു പെൺകുട്ടികൾ അടങ്ങുന്ന ഏഴംഗ കുടുംബത്തിെൻറ അത്താണിയായിരുന്നു ഗ്യാൻ ചന്ദ്. മറ്റു കൃഷിനിലങ്ങളിൽ കൂലിപ്പണിയെടുത്താണ് ജീവിതം വല്ലവിധേനയും മുന്നോട്ടുകൊണ്ടുേപായിരുന്നത്. ഏതാനും വർഷംമുമ്പ് അഞ്ചു ലക്ഷം രൂപ ഗ്യാൻചന്ദ് എൽ ആൻറ് ടി എന്ന സ്വകാര്യ ധനസ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് ട്രാക്ടർ വാങ്ങിയിരുന്നു. ഇതിൽ ഇനി 90000 രൂപ മാത്രമാണ് ആ പാവത്തിന് അടച്ചു തീർക്കാനുണ്ടായിരുന്നത്. ഇൗ മാസം ആദ്യത്തിൽ 35000 രൂപ അടക്കുകയും ഏതാനും ആഴ്ചക്കകം മുഴുവൻ തുകയും അടച്ചു തീർക്കാമെന്ന് ഉറപ്പു പറയുകയും ചെയ്തിരുന്നുവത്രെ. എന്നാൽ, തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് കമ്പനി ട്രാക്ടർ പിടിച്ചെടുക്കാൻ ഗുണ്ടകളെ അയച്ചു. കൃഷിനിലത്തിൽ പണിയെടുത്തുെകാണ്ടിരിക്കുന്നതിനിടെ അഞ്ചുപേരടങ്ങുന്ന സംഘംവന്ന് ട്രാക്ടറിെൻറ താക്കോൽ ആവശ്യപ്പെട്ടു. പണം ഉടൻ തിരിച്ചടക്കാമെന്ന് പറഞ്ഞ ഗ്യാൻചന്ദിനെ ചെവികൊള്ളാതെ താക്കോൽ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ട്രാക്ടർ ഒാടിച്ചുപോവാൻ തുനിയവെ അതിലൊരാൾ ഗ്യാൻചന്ദിനെ തേഴക്ക് തള്ളിയിടുകയും ട്രാക്ടറിനു മുന്നിലേക്ക് വീണ ഗ്യാൻചന്ദിെൻറ ദേഹത്ത് വണ്ടി കയറ്റി ക്രൂരമായി െകാലപ്പെടുത്തുന്നത് തങ്ങൾ കൺമുന്നിൽ കണ്ടുവെന്നും ഇദ്ദേഹത്തിെൻറ സഹോദരൻ ഒാം പ്രകാശ് വിവരിക്കുന്നു.
ഭൂമി രജിസ്റ്റർ ചെയ്ത് നൽകാത്തത്തിൽ കർഷകൻ കലക്ടറേറ്റിൽ വിഷം കഴിച്ച് മരിച്ചതും കഴിഞ്ഞ ദിവസമാണ്. 15 വർഷം മുമ്പ് വാങ്ങിയ ഒരു ഏക്കർ സ്ഥലം എഗ്രിമെൻറ് എഴുതിയെങ്കിലും അത് രജിസ്റ്റർ ചെയ്തു നൽകാൻ ഉടമ തയ്യാറായില്ലത്രെ. കർഷന് ഇത്രയും വിലകെട്ടുപോയ കാലം രാജ്യത്ത് മുെമ്പങ്ങുമുണ്ടായിക്കാണുമോ? ‘ജയ് ജവാൻ, ജയ് കിസാൻ’ എന്നു വിളിച്ച് കർഷകനെ ആദരിച്ച നാട്ടിൽ ഇപ്പോൾ ‘ജയ് ജയ് മോദി..’ എന്ന ശബ്ദഘോഷം മാത്രമേയുള്ളു...
മധ്യപ്രദേശിൽ കൊടുംവരൾച്ചയുടെ പിടിയിൽ അമർന്ന ബുന്ദേൽഖണ്ഡ് മേഖലയിൽ നിന്നുള്ള മറ്റൊരു സംഭവമുണ്ട്്. 28 വയസ്സ് മാത്രം പ്രായമുള്ള ധനിറാം ഖുഷ്വാ എന്ന യുവ കർഷകൻ ഒരു കഷ്ണം കയറിൽ ജീവനൊടുക്കി. കൃഷിനാശം കൊണ്ടും കടംകൊണ്ടും വലഞ്ഞ ഖുഷ്വക്ക് വൃദ്ധരായ മാതാപിതാക്കളും മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പട്ടിണിയിൽ നിന്നും രക്ഷിക്കാനായില്ല. സ്വന്തമായി ഉള്ള അൽപം മണ്ണിൽ വെള്ളമില്ലാതെ കൃഷി മുടങ്ങിയതിനാൽ മറ്റ് കൃിഷിയടങ്ങളിൽ കൂലിവേല ചെയ്തുവരികയായിരുന്നു ഖുഷ്വ. ഇവർ ഭക്ഷണം കഴിച്ചിട്ട് പോലും ദിവസങ്ങളായി . ഒടുക്കം ആരും ചെവിയോർക്കാനില്ലാത്ത ഇൗ ഗതികെട്ട ലോകത്ത് നിന്ന് കുടുംബത്തെ ബാക്കിയാക്കി ആ യുവാവ് സ്വയം വിടവാങ്ങി. അതിനുശേഷമുള്ള കഥ കൂടി കേൾക്കൂ. മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ കുടുംബം ആംബുലൻസ് തേടിയെങ്കിലും ആരും അത് ലഭ്യമാക്കിയില്ല. ഒടുവിൽ ബന്ധുക്കൾ കട്ടിലിൽ ചുമന്ന് നടന്നാണ് കിലോമീറ്റർ ദുരെയുള്ള ആശുപത്രിയിൽ എത്തിച്ചത്. എന്തൊരു അവസ്ഥയാണിത്! ഇവർക്ക് പരാതിപ്പെടാൻ ആരുമില്ല. പരാതി കേൾക്കാൻ ആർക്കും നേരവുമില്ല. പൊലീസും നിയമ സംവിധാനവും കൂട്ടിനില്ല. ഭരണാധികാരികൾ തിരിഞ്ഞുനോക്കുന്നില്ല. കൊടുംക്ഷാമം വലയ്ക്കുന്ന ബുന്ദേൽഖണ്ഡിൽ ഇങ്ങനെയുള്ള ജീവബലികൾ തുടർക്കഥയാണ്. അടുത്തിടെയാണ് യു.പി നിയമസഭാ മന്ദിരത്തിനും യോഗി ആദിത്യനാഥിെൻറയും ഗവർണറുടെയും വസതിക്കുമുന്നിലും ഉരുളക്കിഴങ്ങ് നിരത്തി യു.പിയിലെ കർഷകർ മിന്നൽ പ്രതിഷേധം നടത്തിയത്. മാസങ്ങളോളം സമരം ചെയ്തിട്ടും ആരും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ കർഷകർ പാർലമെൻറിന് മുന്നിൽ അറ്റ കൈക്ക് തുണിയുരിഞ്ഞ് നടത്തിയ പ്രതിഷേധം നമ്മൾ കണ്ടതാണ്. അങ്ങനെയെങ്കിലും ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കവരാൻ.
ഇങ്ങെന രാജ്യത്തിെൻറ പലയിടങ്ങളിലും കർഷകരുടെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. വിളകളുടെ വിലയിടിവും വരൾച്ചയും കാലാവസ്ഥാ മാറ്റവും എല്ലാം ജീവിതത്തെ ഞെരിച്ചമർത്തുന്നതിനിടെയാണ് അശനിപാതം പോലെ ജി.എസ്.ടിയും നോട്ടു അസാധുവാക്കലും വരുന്നത്. എത്രയോ കർഷകർക്കാണ് അഞ്ഞൂറും ആയിരങ്ങളുമായി അവർ സ്വരുക്കൂട്ടിവെച്ച ചില്ലറ സമ്പാദ്യങ്ങൾ ഒറ്റ രാത്രിയുടെ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. അന്ന് നടന്ന ആത്മഹത്യകൾ ഒന്നും ഇപ്പോൾ ആരുടെയും ഒാർമകളിൽ പോലും കാണില്ല. കൃഷി തുലയെട്ട, വ്യവസായം വരെട്ട എന്ന് പറയുന്നവരുടെ രാജ്യത്ത് ഇത്തരം ഒാർമകൾ പോലും അധികപ്പറ്റാവും. കർഷകെൻറ ചുടുകണ്ണീരിനാൽ ഇന്ത്യയുടെ ആത്മാവ് പൊള്ളിയടരുകയാണ്. ഒാർക്കുക, ആ പൊള്ളലിനെ ഒന്നു െകാണ്ടും മായ്ക്കാനാവില്ല.
വിലകൂടിയ കോട്ടുകളിട്ട് വിദേശ ലോകം നീളെ പറന്നുനടന്ന് വ്യവസായികളെ ക്ഷണിക്കുന്ന മോദിക്ക് കിട്ടുന്ന കൈയടി കണ്ട് പുളകിതരാകുന്ന ഫാൻസുകാർ അറിയുക. അത് േമാദിക്ക് കിട്ടുന്ന കൈയടിയല്ല, ഇന്ത്യയിലെ 130 േകാടി ജനങ്ങളുള്ള വലിയ വിപണി കൈപ്പിടിയിലാക്കാൻ കിട്ടുന്ന അവസരമോർത്തുള്ള ആഘോഷമാണ്. പണ്ട് നേരിട്ടുള്ള വിേദശ നിക്ഷേപത്തിന് (FDI) നിക്ഷേപത്തിനെതിരെ യു.പി.എ ഭരണകാലത്ത് കൊടിപിടിച്ചതൊക്കെ മോദിയും സംഘവും മറന്നുകളഞ്ഞു. അതിനെക്കാൾ വേഗത്തിൽ മറവിരോഗം ബാധിച്ച ഇന്ത്യൻ ജനതയും അതേക്കുറിച്ച് ഒാർക്കുന്നില്ല. ഇന്ത്യൻ സമ്പദ്ഘടന കൈപ്പിടിയിലൊതുക്കാൻ വിദേശികൾക്ക് അവസരമൊരുക്കുന്നുവെന്ന അന്നത്തെ വാദത്തിന് ഇപ്പോൾ മാറ്റം വന്നോയെന്ന് മോദി വ്യക്തമാക്കെട്ട.
കർഷകനെ സൈനികനെ പോലെ കണക്കാക്കണമെന്ന് പറഞ്ഞത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണ്. സൈനികനെ ഇപ്പോഴും ആവശ്യമുള്ളതുകൊണ്ട് അവരെക്കുറിച്ചുള്ള അഭിമാനബോധം കത്തിജ്വലിപ്പിച്ചു നിർത്താൻ ഒാരോ വാചകത്തിലും േമാദി ശ്രദ്ധിക്കാറുണ്ട്. ആത്മഹത്യ ചെയ്യുന്ന കർഷകെൻറ ശരീരത്തിന് യാതൊരു രാഷ്ട്രീയ മൈലേജുമുണ്ടാകില്ല. സൈനികെൻറ കാര്യം അങ്ങനെയല്ല.
അത്താഴപ്പട്ടിണിക്കാരെൻറ കലത്തിൽ പോലുംകൈയിട്ടുവാരി കോർപറേറ്റുകൾക്ക് കൊഴുക്കാൻ അവസരം നൽകുന്ന മോദിയുഗത്തിൽ മരിച്ചു തീരാനാണ് ഇന്ത്യൻ കർഷകെൻറ തലയിലെഴുത്ത്. അവർ അധികകാലം അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. നാളെ കൃഷിനിലങ്ങളിൽ നിന്നായിരിക്കും പുതിയൊരു വിപ്ലവം പൊട്ടിപ്പുറപ്പെടുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.