ഇൗ കണ്ണീരിന് വിലയില്ല
text_fieldsന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ബിരുദാനന്തര വിദ്യാർഥിയായിരുന്ന ന ജീബ് അഹ്മദിെൻറ തിരോധാനത്തിന് തിങ്കളാഴ്ച രണ്ടു വർഷം പൂർത്തിയായപ്പോൾ തീർച്ചയായും പ്രസക്തമായ ചില ചോദ്യങ്ങൾ ഉയരുന്നു. എത്ര സങ്കീർണമായ കേസുകളും ഒട്ടും സമയം നഷ്ടപ്പെടുത്താതെ അന്വേഷിച്ച് സത്യം കണ്ടെത്തുമെന്ന് അവകാശവാദം നടത്തുന്ന സി.ബി.െഎ നജീബ് തിരോധാനത്തിൽ ഒട്ടും ശുഷ്കാന്തി കാണിക്കുന്നില്ലെന്നത് വസ്തുതയാണ്. നജീബിെൻറ മാതാവ് ഫാത്തിമ നഫീസിെൻറ കണ്ണീർ തുടക്കുന്നതിൽ സി.ബി.െഎക്കോ പൊലീസിനോ ഒട്ടും താൽപര്യമില്ലെന്നു ചുരുക്കം.
നജീബിെൻറ ഉമ്മയുടെ കരച്ചിൽ ഇൗ ലേഖകൻ പലതവണ കണ്ടതാണ്. രാജ്യം മുഴുവൻതന്നെ അതിന് സാക്ഷിയായി. ജെ.എൻ.യുവിലെ ഒട്ടുമിക്ക വിദ്യാർഥികളും അവരുടെ വേദനയിൽ പങ്കുചേർന്നു. സങ്കടക്കടലിൽ നീന്തുന്ന ഇൗ സ്ത്രീയോട് ഡൽഹി പൊലീസ് കാട്ടുന്ന ക്രൂരമായ സമീപനം ലോകം മുഴുവനുമറിഞ്ഞു. ഒരൽപം നീതിക്കാണ് അവർ കേഴുന്നത്.
മകനെ തിരിച്ചുകിട്ടാൻ, അല്ലെങ്കിൽ അവന് എന്താണ് പറ്റിയതെന്ന് അറിയാൻ നിരാലംബയായ ഒരു സ്ത്രീ എത്രമാത്രം കഷ്ടപ്പെടുന്നു. വീട്ടിൽനിന്ന് പുറത്തു കടക്കുന്ന അവർ പൊലീസ് സ്റ്റേഷനിലും സി.ബി.െഎ ആസ്ഥാനത്തും മണിക്കൂറുകളാണ് ചെലവഴിക്കുന്നത്. നിരാശയാണ് ഫലം. തെരുവുകളിലും അവർ പ്രതിഷേധിക്കുന്നു. അപ്പോഴും ഇൗ മാതാവ് പ്രതീക്ഷിക്കുന്നു; തെൻറ മകൻ തിരിച്ചുവരും.
മകനെ കാണാതായതിനുശേഷം ഫാത്തിമയുടെ കണ്ണീർ വറ്റിയിട്ടില്ല. അങ്ങേയറ്റം വേദനയാണ് അവർ അനുഭവിക്കുന്നതെന്ന് പറയേണ്ടതില്ല. പലപ്പോഴും അവർ ഉറക്കെ കരയുന്ന കാഴ്ച നമുക്ക് കാണേണ്ടിവരുന്നു. എന്നാൽ, ഇതിനിടയിലും അവർ ദുർബലയാവുന്നില്ല. ആരെയും ഭയപ്പെടുന്നില്ല. കടുത്ത നൊമ്പരത്തിനിടയിലും അവരുടെ ദൃഢനിശ്ചയം നമുക്ക് കാണാം.
നജീബിനെ കണ്ടെത്താനുള്ള കൂട്ടായ്മക്ക് കരുത്തുപകരുകയാണ് ഫാത്തിമ. അവർ പല വാതിലുകളിലും മുട്ടിക്കൊണ്ടേയിരിക്കുന്നു. സർക്കാർ ഏജൻസികളിൽ സമ്മർദം ചെലുത്തുന്നു. മകനോട് കടുംകൈ ചെയ്തവരെ പിടികൂടുകയാണ് അവരുടെ ലക്ഷ്യം. ഡൽഹി പൊലീസിെൻറയും ക്രൈംബ്രാഞ്ചിെൻറയും സി.ബി.െഎയുടെയും അനാസ്ഥയാണ് ഫാത്തിമയുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയാവുന്നത്.
ഇപ്പോഴാകെട്ട കോടതിയും അവരെ കൈയൊഴിഞ്ഞിരിക്കുകയാണ്. കേസ് അവസാനിപ്പിക്കാൻ കോടതി അന്വേഷണ ഏജൻസികൾക്ക് അനുമതി കൊടുത്തത് ഒാർക്കുക. എന്നിട്ടും നജീബിെൻറ ഉമ്മ പ്രതീക്ഷ കൈവിട്ടിട്ടില്ല. നമ്മുടെ നീതിന്യായ സംവിധാനത്തിൽ അവർക്ക് ഇപ്പോഴും വിശ്വാസമുണ്ട്. മകൻ തിരിച്ചുവരുമെന്നും അവനോട് ക്രൂരത ചെയ്തവർ അറസ്റ്റിലാവുമെന്നും അവർ കരുതുന്നു. രാഷ്ട്രീയരംഗത്തെ പലരും ഫാത്തിമയെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തത് നാം കണ്ടതാണ്. അവർക്കൊക്കെ രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു. അവരുടെ ഇടപെടൽകൊണ്ട് ഇൗ മാതാവിന് എന്തു നേട്ടമാണുണ്ടായത്.
എവിടെയാണ് തെൻറ മകനെന്ന് അവർ എല്ലാവരോടും ചോദിച്ചു. ആരും അവർക്ക് ഒരു മറുപടി നൽകിയില്ല. സബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിൽ വന്ന സർക്കാർ ഫാത്തിമയുടെ ചോദ്യത്തിനു മുന്നിൽ കൈമലർത്തുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഒരു വനിതാ നേതാവുപോലും ഫാത്തിമയുടെ വേദനയിൽ പങ്കുകൊള്ളാൻ എത്തിയില്ല. കാരണം, അവർക്ക് ഇൗ സ്ത്രീയെ വേണ്ട; അവർ മറ്റൊരു സമുദായത്തിലെ അംഗമാണല്ലോ.
ഫാത്തിമയുടെ പ്രതീക്ഷ അവസാനിച്ചിരിക്കുകയാണെന്നാണ് എെൻറ ഹൃദയം മന്ത്രിക്കുന്നത്. നജീബിനെ അടുത്ത കാലത്തൊന്നും കണ്ടെത്താനോ പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനോ കഴിയില്ലെന്ന് ഞാൻ ന്യായമായും ഭയപ്പെടുന്നു. വിദ്വേഷത്തിെൻറ രാഷ്ട്രീയം കളിക്കുന്നവർക്ക് നജീബിനെ കണ്ടെത്തുന്നതിന് എന്ത് ഒൗത്സുക്യം. അധികാരപ്രമത്തരായ രാഷ്ട്രീയക്കാർ നജീബിനെയും ഉമ്മയെയും എന്നേ മറന്നിരിക്കും. കേന്ദ്ര സർക്കാറിെൻറ ആജ്ഞാനുവർത്തികളായ ഡൽഹി പൊലീസിനും ഫാത്തിമയുടെ കണ്ണീരിലെന്തു കാര്യം.
ഇതിനെല്ലാമിടയിൽ, മകനെ അന്വേഷിച്ച് ഫാത്തിമ അലയുകയാണ്. അവർ പറയുന്നു: ‘‘എനിക്ക് ഒരുതരം രാഷ്ട്രീയത്തിലും താൽപര്യമില്ല. എനിക്ക് മകനെ തിരിച്ചുകിട്ടിയാൽ മാത്രം മതി. വലിയ കേസുകൾ പെെട്ടന്ന് അന്വേഷിച്ച് പരിഹരിക്കുന്ന സി.ബി.െഎക്ക് എെൻറ മകെൻറ കാര്യത്തിൽ എന്തുകൊണ്ട് ഇത്രയും അനാസ്ഥ.’’ ഇൗ ചോദ്യത്തിന് മറുപടിയില്ല. എന്നിട്ടും അവർ തെൻറ തീവ്രയത്നം തുടരുകയാണ്.
ഉത്തർപ്രദേശിലെ ബദായൂനിൽനിന്നുള്ള മിടുക്കനായ വിദ്യാർഥിയായിരുന്നു നജീബ്. ജെ.എൻ.യുവിൽ എം.എസ്സി ബയോടെക്നോളജിയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അയാൾ. നജീബിൽ ഫാത്തിമക്ക് ഒേട്ടറെ പ്രതീക്ഷകളുണ്ടായിരുന്നു. നജീബ് തിരിച്ചുവരുമെന്നും അവരുടെ പ്രതീക്ഷ പൂവണിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
•
(‘ബിയോണ്ട് ദ ഹെഡ്ലൈൻസ് ഡോട്ട് ഇൻ’
എഡിറ്ററാണ് ലേഖകൻ)
നജീബ് അഹ്മദ് (27)
ന്യൂഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഒാഫ് ബയോടെക്നോളജി ഒന്നാം വർഷ വിദ്യാര്‍ഥി
2016 ഒക്ടോബര്‍ 15ന് ജെ.എൻ.യു കാമ്പസിലെ മഹി മാണ്ഡവി ഹോസ്റ്റലിലെ 106ാം നമ്പര്‍ മുറിയില്‍നിന്ന് നജീബിനെ കാണാതായി. തുടർന്ന് നജീബ് അഹ്മദിെൻറ കുടുംബം നൽകിയ പരാതിയിൽ വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിൽ 365ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 19: തെൻറ മകനെ കാണാനില്ലെന്നും അവനെ ആക്രമിച്ചവർ സ്വതന്ത്രരായി സമൂഹത്തിൽ നടക്കുകയാണെന്നും നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് പരാതിപ്പെടുന്നു.
ഒക്ടോബർ 22: നജീബിനുനേരെ വധശ്രമമുണ്ടായതായി സഹപാഠികൾ വെളിപ്പെടുത്തുന്നു.
നവംബർ 10: നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയും ഡൽഹി ലെഫ്റ്റനൻറ് ഗവർണർ നജീബ് ജംഗിനെയും കണ്ട് പരാതി പറയുന്നു.
നവംബർ 20: സർവകലാശാലയുടെ നേതൃത്വത്തിൽ ഒരു ആഭ്യന്തര അന്വേഷണം നടത്തുകയും എ.ബി.വി.പി അംഗം വിക്രാന്ത് കുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു.
ഡിസംബർ 09: കേസന്വേഷണത്തിൽ പൊലീസിന് ഡൽഹി ഹൈകോടതിയുടെ വിമർശം. ഒരാൾ നിന്നനിൽപിൽ എങ്ങനെയാണ് അപ്രത്യക്ഷമാകുകയെന്ന് കോടതി ചോദിച്ചു. സംഭവത്തിെൻറ എല്ലാവശവും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ്.
2017 ജനുവരി 20: കേസന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ നജീബിനെക്കുറിച്ച് സൂചന നൽകുന്നവർക്ക് പൊലീസ് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിക്കുന്നു.
മേയ് 16: കേസ് സി.ബി.െഎക്ക് കൈമാറാൻ ഡൽഹി ഹൈകോടതി ഉത്തരവിടുന്നു.
2018 ഒക്ടോബർ 08: നജീബിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.െഎയുടെ ആവശ്യം കോടതി അംഗീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.