നജീബ് അഹ്മദ്: ‘നിർബന്ധിത തിരോധാന’ത്തിന്‍റെ ഓർമകൾ
text_fieldsഈ ഒക്ടോബർ 15ന് നജീബ് അഹ്മദിെൻറ ‘നിർബന്ധിത തിരോധാനം’ മൂന്നു വർഷം കടന്നു. ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമു ലയുടെ കൊലപാതകത്തിെൻറ ഭീതി വിട്ടൊഴിയുന്നതിനു മുമ്പുതന്നെയാണ് ഡൽഹി ജെ.ൻ.യുവിൽ നജീബ് അഹ്മദിെൻറ തിരോധാനം സം ഭവിച്ചത്. ഈ രണ്ടു സംഭവങ്ങളും നരേന്ദ്ര മോദി ഭരണകാലത്ത് ഇന്ത്യയിൽ നടന്ന ഫാഷിസ്റ്റ്ഹിംസയെ പ്രതിനിധാനം ചെയ്യുന ്ന നിർണായക രാഷ്ട്രീയപ്രശ്നങ്ങളായി മാറിയിരിക്കുന്നു. അത്ര ലളിതമല്ല നജീബിെൻറ നിർബന്ധിത തിരോധാനത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ. ജെ.എൻ.യുവിലെ മാഹി-മാണ്ഡവി ഹോസ്റ്റലിൽനിന്ന് നജീബ് അഹ്മദ് എന്ന വിദ്യാർഥി എ.ബി.വി.പിക്കാര ുടെ കൈയേറ്റത്തിനിരയാവുകയും ഒടുവിൽ -ഔദ്യോഗിക ഭാഷയിൽ- ‘കാണാതാവുക’യും ചെയ്തു.
പോരാട്ടവും ബഹിഷ്കരണവും < /strong>
നജീബിനെതിരായ സംഘ്പരിവാർ നടത്തിയ അക്രമവും അവെൻറ നിർബന്ധിത തിരോധാനവും തമ്മിൽ ബന്ധമില്ല എന്ന നിലപാ ടാണ് ജെ.എൻ.യു അധികാരികളും പൊലീസും ഒരു വിഭാഗം മാധ്യമങ്ങളും തുടക്കത്തിൽതന്നെ സ്വീകരിച്ചത്. അതിനാൽ കേസ് തേച്ചുമ ായ്ച്ചു കളയാൻ വളരെ എളുപ്പമായിരുന്നു. നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് നടത്തിയ നിയമപോരാട്ടങ്ങളാണ് പ്രസ്തുത കേ സിന് എന്തെങ്കിലും രാഷ്ട്രീയശ്രദ്ധ നേടിയെടുക്കാൻ സഹായിച്ചത്. നജീബ് സ്വന്തം ഇഷ്ടപ്രകാരമാണ് കാമ്പസ് വിട്ടതെ ന്നും അവൻ മാനസികനില തെറ്റിയയാളാണെന്നും ഭീകരവാദിയാണെന്നുമൊക്കെ വരുത്തിത്തീർക്കാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമ ങ്ങൾ വ്യാപക പ്രതിഷേധത്തിനിടയാക്കി. നജീബിനെതിരായ സംഘ്പരിവാർ അക്രമവും അവെൻറ തിരോധാനവും തമ്മിെല ബന്ധം തുറന്നുകാട്ടുന്നതിൽ പ്രസ്തുത പ്രതിഷേധങ്ങൾ വലിയ രീതിയിൽ വിജയിച്ചു.
നജീബ് തിരോധാനം കേവല വിദ്യാർഥിപ്രശ്നം എന്നതിലുപരി, രണ്ടാം മണ്ഡലിനു ശേഷം ഇന്ത്യൻ കാമ്പസിലേക്ക് ഒ.ബി.സി പശ്ചാത്തലമുള്ള മുസ്ലിം വിദ്യാർഥികളുടെ കടന്നുവരവിനെതിരായ സംഘ്പരിവാർ അസഹിഷ്ണുതയുടെ പ്രതിഫലനം കൂടിയായിരുന്നു. നജീബിനോട് ചെയ്തത് നിങ്ങളോടും ചെയ്യുമെന്ന് വിവിധ കാമ്പസുകളിലെ പല മുസ്ലിം വിദ്യാർഥികളോടും സംഘടനകളോടും സംഘ്പരിവാർ ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തുന്നത് പിന്നീട് വ്യാപകമായി. മുസ്ലിം വിദ്യാർഥികളുടെ കാമ്പസ് ജീവിതത്തിെൻറ പ്രതീകമായി നജീബ് അഹ്മദ് മാറി.
നജീബിനു വേണ്ടി സമരം ചെയ്ത മുസ്ലിം വിദ്യാർഥി സംഘടനകളെ തീവ്രവാദികളാക്കി ചിത്രീകരിച്ചവരിൽ സംഘ്പരിവാർ മാത്രമല്ല ഉണ്ടായിരുന്നത്. എസ്.എഫ്.ഐ അടക്കമുള്ള ഇടതു വിദ്യാർഥിസംഘടനകളും മുസ്ലിം തീവ്രവാദ ഭീതി പ്രചരിപ്പിച്ചു. മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഇടതുപക്ഷ വിദ്യാർഥിസംഘടനകളും മുസ്ലിംവിദ്യാർഥികളുടെ സാന്നിധ്യംതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറും ഫാഷിസം പൂർണമായും പിടിമുറുക്കിയ ഇന്ത്യൻകാമ്പസുകളിൽ പങ്കുവെക്കുന്ന ഇസ്ലാമോഫോബിയയുടെ സമാനത ഏറെ ശ്രദ്ധേയമാണ്. സംഘർഷത്തിൽ നജീബ് കുറ്റക്കാരനാണെന്നു പറഞ്ഞ് അവനെ ഹോസ്റ്റലിൽനിന്നു സസ്പെൻഡ് ചെയ്യാന്‍ കൂട്ടുനിന്നവരായിരുന്നു ഇടതുവിദ്യാർഥി സംഘടനകൾ. എന്നാൽ എസ്.ഐ.ഒ, ബപ്സ, വൈ.എഫ്.ഡി.എ തുടങ്ങിയ വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സമ്മർദത്തിനൊടുവിലാണ് ആ തീരുമാനം മാറ്റാൻ ഇടതുപക്ഷം തയാറായത്.
ഭാഷയും അധികാരവും
അവേറി ഗോർഡൻ ‘ഘോസ്റ്റ്ലി മാറ്റേഴ്സ്: ഹോണ്ടിങ് ആൻഡ് സോഷ്യോളജിക്കൽ ഇമാജിനേഷൻ’ എന്ന പഠനത്തിൽ തിരോധാനത്തിെൻറ രാഷ്ട്രീയത്തെക്കുറിച്ച് വ്യത്യസ്ത ചിത്രമാണ് നൽകുന്നത്. പ്രബലമായ സാമൂഹികപഠനങ്ങൾ സാന്നിധ്യമുള്ളവരെക്കുറിച്ചും ദൃശ്യതയുള്ളവരെക്കുറിച്ചും അധികാരമുള്ളവരെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാൽ, നജീബ് അഹ്മദ് അടക്കമുള്ള കീഴാളരുടെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹികനിലയെയും അവരുടെ ഭൂതസാന്നിധ്യത്തെയുംകുറിച്ചാണ് ഗോർഡൻ അവതരിപ്പിക്കുന്ന തിരോധാനത്തിെൻറ സാമൂഹികപഠനം സംസാരിക്കുന്നത്.
നജീബ് അഹ്മദ് അടക്കമുള്ളവരുടെ നിർബന്ധിത തിരോധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേ നമ്മുടെ വർത്തമാനകാലത്തെ നിർമിച്ച അധികാരത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകൾ ലഭിക്കുകയുള്ളൂ. എന്താണോ അടക്കിവെക്കാൻ സമൂഹം ആഗ്രഹിക്കുന്നത്, അതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോഴാണ് അധികാരത്തിെൻറ വാഴ്ചയെക്കുറിച്ച് കൂടുതൽ വ്യക്തമാവുകയെന്ന് ഗോർഡൻ നിരീക്ഷിക്കുന്നുണ്ട്. ഈ അർഥത്തിൽ ഭാഷയിലും അധികാരത്തിലും രാഷ്ട്രീയത്തിലും നിലനിൽക്കുന്ന തിരോധാനത്തിെൻറയും അദൃശ്യതയുടെയും അസാന്നിധ്യത്തിെൻറയും ഘടകങ്ങളെ പ്രശ്നവത്കരിക്കുകയാണ് നജീബ് അഹ്മദിനു വേണ്ടി നിലകൊള്ളുന്ന പ്രതിരോധ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്.
നജീബിനെ കാണാതായപ്പോൾ ‘നിർബന്ധിത തിരോധാനം’ എന്നാണ് വിദ്യാർഥിസംഘടനകളും സാമൂഹികപ്രസ്ഥാനങ്ങളും ഭാഷയിൽ അടയാളപ്പെടുത്തിയത്. നജീബിേൻറത് വെറുമൊരു തിരോധാനമല്ല; നിർബന്ധിതവും അധികാരപരമായ മാനങ്ങളുള്ളതുമാണ്. നജീബിെൻറ നിർബന്ധിത തിരോധാനവും മരണവും തമ്മിലെ വ്യത്യാസം വളരെ പ്രധാനമാണ്. മരണം ഭൂതകാലമാണ്. എന്നാൽ, നിർബന്ധിത തിരോധാനം വർത്തമാനകാലമാണ്. കാരണം നജീബ് തിരിച്ചുവരുമെന്നത് വർത്തമാനത്തിൽ നിലനിൽക്കുന്ന പ്രതീക്ഷയാണ്. നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് എപ്പോഴും പറയുന്നത് മകൻ തിരിച്ചു വരുമെന്നുതന്നെയാണ്. തിരോധാനം എന്നത് സാമൂഹികമായി പ്രാധാന്യം കൈവരുന്നത് അതൊരു തിരിച്ചുവരവിെൻറ പ്രതീക്ഷയുണർത്തുന്നു എന്നതിനാലാണെന്ന് അവേരി ഗോർഡൻ കരുതുന്നു.
ഒരു കുടുംബം മാത്രമല്ല, സമൂഹംതന്നെ ഒരു വ്യക്തിയെ കാത്തിരിക്കുന്നു എന്നതിെൻറ രാഷ്ട്രീയമാനം എന്താണ്? നജീബിനെ ആർക്കും മറക്കാൻ കഴിയുന്നില്ല. അവെൻറ ഓർമകൾ സമൂഹത്തെയും രാഷ്ട്രീയത്തെയും വേട്ടയാടുന്നു. നജീബ് അഹ്മദ് ഭൂതസാന്നിധ്യമായി ഓർമകളിൽ കൂടുകൂട്ടുന്നു. അവെൻറ ഓർമ സാമൂഹിക-രാഷ്ട്രീയസ്വാസ്ഥ്യത്തെ കെടുത്തിക്കളയുന്നു. നജീബ് അഹ്മദ് അടക്കമുള്ള വിദ്യാർഥികളുടെ നിർബന്ധിതതിരോധാനത്തിെൻറ ഓർമകൾ ഈ അർഥത്തിൽ രാഷ്ട്രീയപ്രാധാന്യം അർഹിക്കുന്നത്, നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യത്തെ അതു ചോദ്യം ചെയ്യുന്നുണ്ട് എന്നതിനാലാണ്. അതുകൊണ്ടുതന്നെയാണ് നജീബിേൻറത് വെറുമൊരു തിരോധാനം അല്ല, ‘നിർബന്ധിത തിരോധാനം’ ആണെന്ന ഭാഷാപരമായ നിർബന്ധബുദ്ധിക്ക് പ്രാധാന്യം കൈവരുന്നത്. പുതിയ കീഴാള വിദ്യാർഥി രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സാമൂഹികവിമർശനത്തിെൻറ സൂക്ഷ്മതലവും ഈ അർഥത്തിലുള്ള പ്രക്ഷോഭ രാഷ്ട്രീയത്തിനുണ്ട്.
ആധിപത്യവും പ്രതിരോധവും
ഒരർഥത്തിൽ ആധിപത്യ ശക്തികൾ നടത്തുന്ന നിർബന്ധിത തിരോധാനം ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സന്ദേശം വ്യത്യസ്തമാണെന്ന് അവേരി ഗോർഡൻ നിരീക്ഷിക്കുന്നു. നിർബന്ധിതതിരോധാനം ന്യൂനപക്ഷ സാന്നിധ്യത്തെ മായ്ക്കാൻ ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ കൂട്ടത്തിൽ പെട്ടയാളെ അവരുടെതന്നെ ഓർമയുടെ ഭാഗമാക്കുന്ന പ്രക്രിയ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിെൻറ സാങ്കേതികവിദ്യയാണ്. അങ്ങനെ പ്രതിരോധിക്കാനും രാഷ്ട്രീയമായി ഇടപെടാനുമുള്ള ന്യൂനപക്ഷങ്ങളുടെ ഇച്ഛാശക്തിയെയാണ് ആധിപത്യശക്തികൾ തകർക്കുന്നത്.
കാമ്പസിൽ വരുന്ന ദലിത് ബഹുജൻ മുസ്ലിം ന്യൂനപക്ഷ വിദ്യാർഥികളോട് സ്വന്തം സ്വകാര്യ ഇടത്തിൽ ഒതുങ്ങി നിൽക്കണമെന്നും അതുവഴി രാഷ്ട്രീയമായ ചെറുത്തുനിൽപുകൾ അസാധ്യമാണെന്നും പറയാനാണ് ആധിപത്യ ശക്തികൾ തിരോധാനത്തെ ഒരു രാഷ്ട്രീയ സന്ദേശം എന്ന നിലയിൽ വികസിപ്പിച്ചിട്ടുള്ളത്. ഒരു ജനതയെ കീഴ്പെടുത്താൻ ഭരണകൂട ഭീകരത എക്കാലത്തും ഉപയോഗിച്ച തന്ത്രമാണ് നിർബന്ധിത തിരോധാനമെന്ന് അർജൻറീനയിലെ മിലിറ്ററി ഏകാധിപതികൾ നടത്തിയ നിർബന്ധിത തിരോധാനത്തിെൻറ ചരിത്രം ഉദാഹരിച്ച് അവേരി ഗോർഡൻ വിവരിക്കുന്നുണ്ട്.
അതിനാൽ ഇന്ത്യൻ ഫാഷിസത്തെ പ്രശ്നവത്കരിക്കാൻ പുതിയ സാമൂഹികപഠന രീതിശാസ്ത്രം അന്വേഷിക്കുന്ന കാമ്പസ് രാഷ്ട്രീയം കൂടുതൽ സമയം ചെലവഴിക്കുന്നത് നജീബ് അഹ്മദിെൻറ നിർബന്ധിത തിരോധാനത്തെക്കുറിച്ച് ചിന്തിക്കാനാണ്. പുതിയൊരു സാമൂഹികാന്വേഷണത്തിെൻറയും വിജ്ഞാനരാഷ്ട്രീയത്തിെൻറയും ഭാവശാസ്ത്രപരമായ കലാപത്തിെൻറയും തലം അതിനുണ്ട്. അതിനാൽ തന്നെ നജീബ് അഹ്മദിെൻറ നിർബന്ധിത തിരോധാനം നമ്മുടെ ഓർമകളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.