നവ ദേശസ്നേഹികൾ
text_fieldsമാന്ത്രികന് ഉമിക്കരി പഞ്ചസാരയാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ഒരിക്കലും ഒരു ഭീകരനെ മഹാനാക്കാൻ കഴിയില്ല. എന്നാൽ, അധികാരത്തിന് അതിലപ്പുറവും കഴിയും. അങ്ങനെയാണ് രുചികരമായ ബിരിയാണിയും പോഷകസമൃദ്ധമായ ബീഫും ക ുളിർമ നൽകുന്ന പച്ചയും മഹാത്മാ ഗാന്ധിയുമെല്ലാം ഇന്ത്യയിലിപ്പോൾ ദേശേദ്രാഹികളുടെ പട്ടികയിലായത്! അങ്ങനെത്ത ന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭീകരൻ നാഥുറാം വിനായക് ഗോദ്സെ മുതൽ മാലേഗാവ് ഭീകരാക്രമണ കേസ ിലെ മുഖ്യപ്രതി പ്രജ്ഞ സിങ് ഠാകുർ വരെയുള്ളവർ ‘ദേശസ്നേഹി’കൾ ആകുന്നതും...
ഇന്ത്യയുടെ ആകാശത്തു നിന്ന് ഇപ്പോൾ കോരിച്ചൊരിയുന്നത് പ്രകോപന പ്രസ്താവനകളുടെ പേമാരിയാണ്. ജനാധിപത്യമുയർത്തിപ്പിടിച്ച കുടകള ിൽ തുളകൾ വീഴ്ത്തിക്കൊണ്ടത് തിമിർത്തു പെയ്യുകതന്നെയാണ്. ഇന്ത്യയെ ഇന്ത്യയാക്കുന്ന സർവ സ്മരണകളെയും മായ്ച്ചു കളയാനുള്ള ആസൂത്രിത ശ്രമങ്ങളാണ് യാദൃച്ഛികമെന്ന് തോന്നുമാറ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന് ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭീകരനായ നാഥുറാം വിനായക് ഗോദ്സെക്ക്, മഹാത്മാ ഗാന്ധിവധം നടന്ന അന്നുമുതൽ ഒരു താരപ രിവേഷം ലഭിച്ചിരുന്നുവെന്നുള്ളത് ഇന്ന് ജനാധിപത്യവാദികളൊക്കെയും ഓർത്തെടുക്കേണ്ടതുണ്ട്.
ഗോദ്സെ ഒരിക ്കലും ഗാന്ധിവധത്തെയോർത്ത് കരഞ്ഞിട്ടില്ല. കാരാഗൃഹത്തിെൻറ ഇരുണ്ട അകത്തളങ്ങളിൽ ഒറ്റക്കിരിക്കുമ്പോൾപോലും കുറ്റബോധത്തിെൻറ ഒരുതുള്ളി കണ്ണീർ ആ കണ്ണുകളിൽനിന്ന് ഉതിർന്നുവീഴുകയുണ്ടായില്ല. ഏറ്റവും മഹത്തായ ഒരു പുണ്യകൃത്യം ചെയ്ത ചാരിതാർഥ്യത്തോടെയാണ്, ഗാന്ധിവധം ഗോദ്സെ ആസ്വദിച്ചത്! കോടതിയിൽ സ്വന്തം കുറ്റം സ്വയം ന്യായീകരിച്ച് നടത്തിയ നീണ്ട വിശദീകരണത്തിലൊരിടത്തും ഗാന്ധിവധത്തെക്കുറിച്ചോർത്ത് ആ കണ്ണൊന്ന് കലങ്ങുകയോ ആ ചങ്കൊന്ന് ഇടറുകയോ ചെയ്യുകയുണ്ടായില്ല. കനിവിെൻറ കണ്ണുനീരൊക്കെയും വറ്റിയ ആ കൊടും ക്രിമിനലിനുവേണ്ടി എന്നിട്ടും കരയാൻ അന്നുമിന്ത്യയിൽ ഏറെ മനുഷ്യരുണ്ടായി! വിചാരണക്കോടതിയിൽ ഗോദ്സെയുടെ ഗാന്ധിവധ ന്യായങ്ങൾ കേട്ട് പുരുഷന്മാർ തൂവാലകൊണ്ട് കണ്ണു തുടക്കുകയും സ്ത്രീകൾ വാവിട്ട് കരയുകയും ചെയ്തുവെത്ര! ജസ്റ്റിസ് ജി.ഡി. കോസല വികാരനിർഭരമായ ഈ രംഗത്തെ സാക്ഷിയാക്കി എഴുതിയത്, ഗോദ്സെക്ക് ശിക്ഷ വിധിക്കാൻ വിചാരണവേളയിൽ തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആ കോടതി അവകാശം നൽകിയിരുന്നെങ്കിൽ, അവർ ഗോദ്സെയെ കുറ്റമുക്തനാക്കുമായിരുന്നുവെന്നാണ്!
മഹാത്മാ ഗാന്ധിയുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്ന ഒരു നേരത്താണ്, ഗോദ്സെക്കുവേണ്ടി, ഒരു വിഭാഗം മനുഷ്യർ ആർത്തുകരഞ്ഞത്. സ്വന്തം ന്യായവാദങ്ങളവസാനിപ്പിച്ച്, കുറ്റബോധത്തിെൻറ ഒരു നിഴൽപാടുമില്ലാതെ, കോടതിയിൽനിന്ന് ജയിലിലെത്തിയ ഗോദ്സെക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാപ്പി ഉണ്ടാക്കി സൽക്കരിക്കുകയാണ് ജയിലിലെ ഉദ്യോഗസ്ഥർ ചെയ്തത്. സാധാരണ തടവുകാർക്ക് അവർക്കർഹതപ്പെട്ട പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും അനുവദിക്കാത്തവരാണ്; സ്വന്തം രാഷ്ട്രപിതാവിനെ കൊന്ന നമ്പർവൺ ഭീകരന് പ്രത്യേക പരിഗണനകൾ നൽകിയത്. 1949 നവംബർ 15ന്, ഗോദ്സെയെ തൂക്കിലേറ്റിയതോടെ ആ ഭീകര ദുർഭൂതം ഇന്ത്യയെ വിട്ടൊഴിഞ്ഞു എന്ന് കരുതിയവർെക്കാക്കെയും തെറ്റി! ഇന്നും ആ ഭീകരദുർഭൂതം ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഗോദ്സെ തൂക്കിലേറ്റപ്പെട്ട നവംബർ 15, നവ ഫാഷിസ്റ്റുകൾക്ക് ശൗര്യദിനമാണ്. ആ കൊടും ഭീകരന് ക്ഷേത്രങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുകയാണ്. ലോകത്തിലൊരിടത്തും സ്വന്തം രാഷ്ട്രപിതാവിനെ കൊന്നവർക്കും അതിന് പിന്തുണ നൽകിയവർക്കും നാളിതുവരെ ലഭിച്ചിട്ടില്ലാത്ത സ്പെഷൽ പരിഗണനകളാണ് നവ ഫാഷിസ്റ്റ് ഇന്ത്യയിൽ സവർക്കർ, ഗോദ്സെമാർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ലോകപ്രശസ്തനായ സാഹിത്യപ്രതിഭ, െനാേബൽ സമ്മാനം നേടിയ ന്യൂട്ട്ഹാംസന് ഇന്നും സ്വന്തം ജന്മദേശമായ നോർവേയിൽ ഒരു പ്രതിമപോലുമില്ല. മഹാനായ ആ എഴുത്തുകാരൻ, രണ്ടാംലോകയുദ്ധകാലത്ത്, ഫാഷിസ്റ്റ് ഹിറ്റ്ലറുമായി സൗഹൃദം പങ്കുവെച്ചുവെന്ന ഒരൊറ്റകാരണംകൊണ്ടാണ്, നോർവീജിയൻ ജനത തങ്ങൾ അന്നും ഇന്നും മനസ്സിലാദരിക്കുന്ന ന്യൂട്ട്ഹാംസനെ പ്രതീകാത്മകമായി രാഷ്ട്രശരീരത്തിൽനിന്നും പുറത്താക്കിയത്. എന്നാൽ, ഇന്ത്യയിൽ ഗാന്ധിവധത്തിൽ പങ്കെടുത്തവരെ ഗാന്ധിക്കു മുകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാന്ധിവധത്തിലെ സവർക്കറുടെ പങ്ക് 1948 െഫബ്രുവരി 27ന് പട്ടേൽ നെഹ്റുവിെനഴുതിയ കത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ദ്വിരാഷ്ട്രവാദം മുഹമ്മദലി ജിന്നക്കു മുമ്പേ ഇന്ത്യയിലവതരിപ്പിച്ചത് സവർക്കറാണ്. ഒരിക്കൽ സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്ന അതേ സവർക്കർതന്നെയാണ് 1913ൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമുന്നിൽ മാപ്പപേക്ഷിച്ചത്. ഗാന്ധിവധത്തെ തുടർന്ന് രോഷാകുലരായ ജനങ്ങൾ ദാദറിലെ സവർക്കർ വസതിയിലേക്കായിരുന്നു ആദ്യം ഇരച്ചുകയറിയത്. ഒരു പോറലുപോലുമേൽക്കാതെ നിയമവ്യവസ്ഥ സവർക്കറെ ജനക്കൂട്ടത്തിൽനിന്ന് അന്ന് സംരക്ഷിച്ചു. അതാണ് ജനാധിപത്യത്തിെൻറ മഹത്ത്വം. പക്ഷേ, 2003ൽ അതേ സവർക്കറുടെ പടം, മഹാത്മാ ഗാന്ധിയുടെ പടത്തിനൊപ്പം നമ്മുടെ പാർലമെൻറിൽ പ്രതിഷ്ഠിച്ചപ്പോൾ, ജനാധിപത്യത്തിെൻറ ആ മഹത്ത്വം മങ്ങിപ്പോവുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് ഇതേക്കുറിച്ച് അന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചത്. സത്യത്തിലത് ഇന്ത്യയിൽ ഗോദ്സെക്ക് കിട്ടിയ വലിയൊരു ഔദ്യോഗിക അംഗീകാരമായിരുന്നു. അതിനുശേഷമാണ് സംഘ്പരിവാർ, ഹിന്ദുമഹാസഭ തുടങ്ങിയ നവഫാഷിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ, ഗാന്ധിനിന്ദ ഒരർധ ഔദ്യോഗിക പരിവേഷത്തോടെ സജീവമാകുന്നത്.
അമിത് ഷാക്ക് മഹാത്മാ ഗാന്ധി സമർഥനായ ഒരു ബനിയ ജാതിക്കാരൻ മാത്രമാണ്. ഒരുപിടി ഉപ്പിൽനിന്ന് വീണുകിടന്ന ഇന്ത്യൻ ജനതയെയാകെ ഉയിർത്തെഴുന്നേൽക്കുംവിധം, സ്വാതന്ത്ര്യസമരത്തിന് ഉൗർജം നൽകിയ ഗാന്ധിക്ക്, നരേന്ദ്ര മോദിയോളം ബ്രാൻഡ് മൂല്യം ഇല്ലെന്നാണ് അനിൽവിജ് എന്ന മറ്റൊരു നേതാവ് പ്രഖ്യാപിച്ചത്. കൃഷ്ണന് കംസനെ കൊല്ലാമെങ്കിൽ എന്തുകൊണ്ട് ഗോദ്സെക്ക് ഗാന്ധിയെ കൊന്നുകൂടാ എന്ന ന്യായമാണ് പ്രദീപ് ദാൽവിയുടെ ‘നാഥുറാം വിനായക് ഗോദ്സെ സംസാരിക്കുന്നു’ എന്ന നാടകം ചോദിക്കുന്നത്. ഗാന്ധി ഇന്ത്യയിൽ മാത്രമല്ല ലോകത്തിലാകെ നിറഞ്ഞുനിന്ന കാലത്ത് എഴുതപ്പെട്ട ഇന്ത്യൻ ഫാഷിസത്തിെൻറ സൈദ്ധാന്തിക ഗ്രന്ഥമായ ‘നാം അല്ലെങ്കിൽ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുന്നു’ എന്ന പുസ്തകത്തിൽ മഹാന്മാരുടെ പട്ടികയിൽ ഗാന്ധിയുടെ മാത്രം പേരില്ല. മറ്റൊരു ശ്രദ്ധേയമായ നവ ഫാഷിസ്റ്റ് താത്ത്വികഗ്രന്ഥമായ വിചാരധാരയിൽ, പേരുപോലും പറയാതെ ഗാന്ധിജിയെ വഞ്ചകനെന്നാണ് വിളിച്ചിരിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യമില്ലാതെ ഇന്ത്യക്ക് സ്വരാജ് ഇല്ലെന്ന് പറഞ്ഞവൻ രാജ്യവഞ്ചകനാണ് എന്നൊരൊറ്റവാക്യം എത്രയെത്ര മൂല്യങ്ങളെയാണ് ഒരൊറ്റവെട്ടിന് മുറിച്ചു വീഴ്ത്തിയിരിക്കുന്നത്. ഇതിനെയൊക്കെയും വേറൊരർഥത്തിൽ നിസ്സാരമാക്കുംവിധം, സംഘ്പരിവാറിെൻറ സൈദ്ധാന്തികനായ ഗുരുജി ഗോൾവാൾക്കർ, പ്രത്യക്ഷമായിത്തന്നെ മഹാത്മാ ഗാന്ധിയെ വധിക്കാൻ ആഹ്വാനംചെയ്തിരുന്നുവെന്നു കേട്ടാൽ ആദ്യം അവിശ്വസനീയമായി തോന്നും. പക്ഷേ, ഡൽഹി ആർക്കൈവ്സിൽ അതിെൻറ രേഖയുണ്ടെന്ന് പ്രശസ്ത പത്രപ്രവർത്തകനായ എം. പ്രശാന്ത് എഴുതിയത് വായിച്ചപ്പോൾ ആ അവിശ്വാസത്തെ അപ്രസക്തമാക്കുംവിധം ആകെ കിടുങ്ങിപ്പോവുകയാണുണ്ടായത്. ഡൽഹിക്കടുത്ത് റോത്തക്ക് റോഡിൽ 1947 ഡിസംബർ എട്ടിന് നടന്ന ആർ.എസ്.എസ് ഉന്നതതലയോഗത്തിലാണ്, മുസ്ലിംകളെ സഹായിക്കുന്നതിെൻറ പേരിൽ ഗാന്ധിയെ വധിക്കേണ്ടിവരുമെന്ന് ഗോൾവാൾക്കർ വ്യക്തമാക്കിയത്. റിപ്പോർട്ട് തയാറാക്കിയത് സി.ഐ.ഡി ഇൻസ്പെക്ടർ കർത്താ സിങ്ങാണ്.
പിരി ലൂസായ ഏതോ ഒരൂളൻ നടത്തിയ കൊലയായി, ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അവഹേളിക്കുന്നവർ സത്യത്തിൽ കൊലയാളികളെയും കൊലക്കു പിന്നിലെ പ്രത്യയശാസ്ത്രത്തെയും മഹത്ത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. 1977 ഒക്ടോബർ എട്ടിന് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാപാർട്ടി അധികാരമേറ്റെടുത്ത്, രാജ്ഘട്ടിലെ ഗാന്ധിസ്മൃതിയിൽ പുഷ്പാർച്ചന നിർവഹിച്ചപ്പോഴും തുടർന്നുമുണ്ടായ സംഭവങ്ങൾ മാത്രമോർത്താൽ കാര്യങ്ങളുടെ നിജസ്ഥിതി ആർക്കും വ്യക്തമാവും. രാജ്ഘട്ട് സന്ദർശകർക്കുമുന്നിൽ, മൊറാർജി ദേശായിയുടെ ആത്മകഥയിലെ ഗോദ്സെയെ സംബന്ധിക്കുന്ന ഒരു ഭാഗം വായിച്ചുകേൾപ്പിക്കുക പതിവുണ്ട്. ഡി.ആർ ഗോയൽ വ്യക്തമാക്കിയപോലെ, പതിവുപോലെ മൊറാർജിയുടെ സന്ദർശനവേളയിലും ഗോദ്സെ എന്ന ആർ.എസ്.എസുകാരനാണ് ഗാന്ധിജിയെ വധിച്ചതെന്ന മൊറാർജി ദേശായിയുടെ ആത്മകഥയിലെ ഭാഗം ഗൈഡ് ദാമോദരൻ നായർ വായിച്ചുകേൾപ്പിച്ചുവെത്ര. അപ്പോൾ സിക്കന്ത്ഭക്ത് എന്ന ഭക്ഷ്യമന്ത്രി, അത് ഞങ്ങൾക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു പരാമർശമാണെന്നും അതുകൊണ്ടത് മാറ്റണമെന്നും മൊറാർജിയോട് അപേക്ഷിച്ചു.
ചരിത്രം ചരിത്രമാണ്, നമുക്കത് മായ്ച്ചുകളയാനാവില്ലല്ലോ എന്ന് മൊറാർജി പ്രതികരിക്കുകയും ചെയ്തു. ഒരു ജനാധിപത്യ നിലപാടിൽ നോക്കുമ്പോൾ അതവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഫാഷിസ്റ്റുകൾക്കെന്ത് ജനാധിപത്യം. അവർ ആദ്യം ഗൈഡ് ദാമോദരൻ നായരെ അടിച്ചുവീഴ്ത്തി. പിന്നീട് സിക്കന്ത്ഭക്തിെൻറ സ്വാധീനമുപയോഗിച്ച് അയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പ്രശ്നം പാർലമെൻറിൽ പ്രക്ഷുബ്ധരംഗങ്ങൾ സൃഷ്ടിച്ചപ്പോൾ, മൊറാർജി ചുവടുമാറി. അതോടെ ചരിത്രം ചരിത്രമല്ലാതാവുകയും മൊറാർജിക്ക് സ്വന്തം അധികാരം ഉറപ്പിക്കാൻ കഴിയുകയും അതോടെ ഗോദ്സെ ആർ.എസ്.എസ് അല്ലാതാവുകയും ചെയ്തു! ഒരു മാന്ത്രികന് ഉമിക്കരി പഞ്ചസാരയാക്കാൻ കഴിയും. പക്ഷേ, ഒരിക്കലും ഒരു ഭീകരനെ മഹാനാക്കാൻ കഴിയില്ല. എന്നാൽ, അധികാരത്തിന് അതിലപ്പുറവും കഴിയും. അങ്ങനെയാണ് രുചികരമായ ബിരിയാണിയും പോഷകസമൃദ്ധമായ ബീഫും കുളിർമ നൽകുന്ന പച്ചയും മഹാത്മാ ഗാന്ധിയുമെല്ലാം ഇന്ത്യയിലിപ്പോൾ, ദേശേദ്രാഹികളുടെ പട്ടികയിലായത്!
മഹാത്മാ ഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനത്തിലാണ്, 2019 ജനുവരി 30ന് ഹിന്ദുമഹാസഭ ദേശീയനേതാവ് പൂജാശകുൻ പാണ്ഡെയുടെ നേതൃത്വത്തിൽ അലീഗഢിൽ, ഗാന്ധിവധത്തിെൻറ നാടകീയ പുനരാവിഷ്കാരം നടന്നത്. മധുരം വിളമ്പിയായിരുന്നു ആഘോഷം. ഗാന്ധിജിയെ കൊന്നതിനുശേഷം പുണെയിലും ജയ്പൂരിലും ഗ്വാളിയോറിലും ഇങ്ങ് തിരുവനന്തപുരത്തുമടക്കം പലസ്ഥലങ്ങളിൽ നടന്ന ഭീകര മധുരാഘോഷത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു ആ മധുരവിതരണം. ഗോദ്സെയുടെ ചിത്രത്തിൽ മാലചാർത്തി, ഗാന്ധിയുടെ കോലമുണ്ടാക്കി, അവർ വെടിയുതിർത്ത് അർമാദിച്ചു. കോലത്തിനുള്ളിൽനിന്ന് ചുവന്ന ദ്രാവകമൊഴുകി. ഗോദ്സെക്ക് മുമ്പ് ജനിച്ചിരുന്നെങ്കിൽ, ഗാന്ധിയെ ഞാൻ കൊല്ലുമായിരുന്നുവെന്ന് ശകുൻപാണ്ഡെ പ്രസ്താവിച്ചു. സ്വന്തം രാജ്യത്തിെൻറ രാഷ്ട്ര പിതാവിനെ മരണാനന്തരം കൊന്നിട്ടും ആ ജ്വലിക്കുന്ന സ്മരണകൾക്കു മുന്നിൽ ആണവമാലിന്യങ്ങളെക്കാൾ മലിനമായ വാക്കുകൾ ചൊരിഞ്ഞിട്ടും, അതൊരു ഭീകരകൃത്യമായി ഇന്ത്യയിൽ അടയാളപ്പെടുത്തപ്പെട്ടില്ല. മറ്റേതെങ്കിലുമൊരു രാജ്യത്തായിരുന്നെങ്കിൽ, അല്ലെങ്കിൽ ശരിക്കുള്ള ജനാധിപത്യം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, സ്വന്തം രാഷ്ട്രപിതാവിനെ മരണാനന്തരവും അവഹേളിക്കുന്നവർക്ക്, നിന്ദയിൽ നൃത്തം ചവിട്ടുന്ന പിന്മുറക്കാരുണ്ടാവുമായിരുന്നില്ല. പക്ഷേ, ഇന്ത്യയിൽ മതനിരപേക്ഷത, ബഹുസ്വരത, സോഷ്യലിസം, സാമുദായിക സൗഹാർദം തുടങ്ങി ഇന്ത്യയെ നിരവധി പരിമിതികൾക്കിടയിൽ ഇന്ത്യൻ യൂനിയനാക്കി നിലനിർത്തിയ മൂല്യങ്ങളെയാകെ അപഹസിക്കുന്ന, പ്രവണതക്കാണ് മേൽൈക്ക കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു പ്രജ്ഞ സിങ് ഠാകുറും!
പ്രജ്ഞ സിങ് നാടിനെയാകെ നടുക്കിയ 2008ലെ മാേലഗാവ് സ്ഫോടനത്തിലെ മുഖ്യപ്രതിയാണ്. എന്തേ മരണം ഇത്ര കുറഞ്ഞുപോയത് എന്നായിരുന്നെത്ര സ്ഫോടനത്തെ തുടർന്നുള്ള പ്രജ്ഞയുടെ ആദ്യ പ്രതികരണം. ഭീകരവിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിയായ, ഇന്ത്യ അഭിമാനത്തോടെ ഓർക്കുന്ന, ഹേമന്ത് കർക്കറെയെ ഞാൻ ശപിച്ചുകൊന്നതാണെന്ന് പ്രഖ്യാപിച്ചത് ഇതേ പ്രജ്ഞ സിങ് ഠാകുറാണ്. അവരെ പിന്തുണച്ചുകൊണ്ട്, അതേ സ്ഫോടനക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മേജൻ രമേഷ് ഉപാധ്യായ പറഞ്ഞത്, ഏതെങ്കിലും െപാലീസ് ഉദ്യോഗസ്ഥൻ എവിടെയെങ്കിലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.