ആ ‘വിദ്യാർഥി നക്സലുകൾ’ ചോദിക്കുന്നു, അവരെയെന്തിന് അഴിക്കുള്ളിലാക്കി?
text_fieldsമാവോയിസ്റ്റ് ബന്ധമാരോപിച്ച് അലൻ ഷുഹൈബിെനയും താഹ ഫസലിനെയും സി.പി.എമ്മിൽനിന്ന് പുറത്താക്കുന്നതിന് വ ർഷങ്ങൾക്ക് മുമ്പ് കേരളത്തിെൻറ രാഷ്ട്രീയ ചരിത്രം ഒരു നക്സലൈറ്റ് ആക്രമണത്തിന് സാക്ഷ്യം വഹിച്ചിരുന്ന ു. 1968 നവംബർ 21ന് തലശ്ശേരി പൊലീസ് സ്റ്റേഷനുനേരെ നടന്ന ആ നക്സലൈറ്റ് ആക്രമണത്തിൽ പങ്കാളികളായി നാലു വിദ്യാർഥി കളുണ്ടായിരുന്നു.
തലശ്ശേരി കോളജ് വിദ്യാർഥികളായ ആ നാൽവർ സംഘത്തോട് അനുനയസമീപനം സ്വീകരിച്ച അന്നത്തെ ഇടതു സർക്കാർ അവരെ കേസിൽനിന്നൊഴിവാക്കിയതാണ് ചരിത്രം. മാവോയിസ്റ്റ് ബന്ധമെന്ന ഊഹാപോഹങ്ങളിൽകുരുങ്ങി അലനും താഹ യും അഴികൾക്കുള്ളിലും പാർട്ടിക്കു പുറത്തുമാകുന്ന ഇന്നത്തെ കാലത്ത് 68ൽ നക്സലൈറ്റ് ആക്രമണ സംഘത്തിലുണ്ടായി രുന്ന വിദ്യാർഥികളോട് ഇടതുപക്ഷം സ്വീകരിച്ച നിലപാട് വീണ്ടും ചർച്ചയാവുന്നു.
കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ േനതൃത്വത്തിലുള്ള ഇടതു സർക്കാറാണ് 68ൽ അധികാരത്തിലുണ്ടായിരുന്നത്. നവംബർ 21ന് കേരളത്തിൽ ആദ്യമായി തീവ്ര ഇടതുപ്രവർത്തകരുടെ ആക്രമണം തലശ്ശേരിയിൽ അരങ്ങേറി. 300 ഓളം പേരടങ്ങുന്ന സംഘമാണ് തലശ്ശേരി പൊലിസ് സ്റ്റേഷൻ ആക്രമിച്ചത്. സ്റ്റേഷൻ ആക്രമിച്ച നക്സലൈറ്റ് പ്രവർത്തകർക്കെതിരെ പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങി. ആക്രമണത്തിൽ പങ്കാളികളായ നിരവധിപേർ ജയിലഴിക്കുള്ളിലേക്ക്. കുന്നിക്കൽ നാരായണെൻറ നേതൃത്വത്തിലുള്ള നക്സലൈറ്റ് സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ.
നാരായണെൻറ മകൾ അജിത ഉൾപ്പടെ ആക്രമണത്തിൽ പ്രതികളായി. കൂട്ടത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജിലെ നാലു വിദ്യാർഥികളും. ചൂരായി ചന്ദ്രൻ, കോരോത്ത് ദാസൻ, ഇ. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ. ഇടതു വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ (സ്റ്റുഡൻറ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ആദ്യ രൂപമായ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കേരള സ്റ്റുഡൻറ്സ് ഓർഗനൈസേഷ’നിലെ അംഗങ്ങൾ. ആക്രമണത്തിൽ പങ്കാളിയായിരുന്നിട്ടും നാലുപേർക്കും സർക്കാർ ആനുകൂല്യം. ശിക്ഷ ഇളവോ സഹായമോ അല്ല. കേസിൽപോലും ഉൾപ്പെടുത്താെത നാലുപേരെയും അന്നത്തെ ഇ.എം.എസ് സർക്കാർ വിട്ടയച്ചു.
കാരണം അവർ വിദ്യാർഥികളായിരുന്നു. പന്തീരാങ്കാവിൽ സംശയാപ്ദമായ സാഹചര്യത്തിൽ പൊലിസ് പിടികൂടിയ അലനും താഹയും മാസങ്ങളായി രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുേമ്പാൾ അന്നത്തെ വിദ്യാർഥികളിലൊരാളായ ചൂരായി ചന്ദ്രൻ 74ാം വയസിലും തലശ്ശേരി ആക്രമണ കേസും സർക്കാർ നടപടിയും ഓർത്തെടുക്കുന്നു.
ഈ നാലു വിദ്യാർഥികളും കുറ്റവിമുക്തരാക്കപ്പെടുേമ്പാൾ ഇ.എം.എസിെൻറ നേതൃത്വത്തിൽ സി.പി.എമ്മും സി.പി.ഐയും സംയുക്ത സോഷ്യലിസ്റ്റ് പാർടിയും മുസ്ലിം ലീഗും ഉൾപ്പെടുന്ന സപ്തകക്ഷി മുന്നണിയായിരുന്നു അധികാരത്തിൽ. ‘നക്സലൈറ്റ് പ്രസ്ഥാനം സർക്കാരിനെതിരെ സായുധ വിപ്ലവത്തിന് പരസ്യമായി ആഹ്വാനം ചെയ്ത സമയം.
തലശ്ശേരി പൊലിസ് ആക്രമണം ഫലമായിട്ടുണ്ടായതായിരുന്നു. അത്രയും ഗൗൂരവമായ കേസായിട്ടും ഞങ്ങൾ നാലുപേരെ മാത്രം വിദ്യാർഥികെളന്ന ആനുകൂല്യം നൽകി കേസിൽ നിന്നും ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു തെളിവ് പോലും ശേഖരിക്കാനാകാതെ, ഒരു കുറ്റകൃത്യവും തെളിയിക്കപ്പെടാനാകാതെ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള ഇടതുസർക്കാർ അലനെയും താഹയെയും എന്തിനു ജയിലിലടച്ചുവെന്ന് ചന്ദ്രൻ ചോദിക്കുന്നു.
‘തലശ്ശേരി പൊലിസ് സ്േറ്റഷൻ ആക്രമണത്തിൽ പൊലിസ് ഞങ്ങളെ ഗൗരവതരമായി പരിഗണിച്ചിരുന്നില്ല. കോടതിയിൽ നിന്നും എെൻറ പേരിൽ ഒരു സമൻസ് അയച്ചിരുന്നു. പക്ഷേ കേസിൽ ഞാൻ വെറുമൊരു സാക്ഷി മാത്രമായി. വൈകാതെ തന്നെ ഞങ്ങൾ ക്ലാസ്മുറികളിൽ തിരിച്ചെത്തി - ഇ. ബാലകൃഷ്ണൻ പറയുന്നു.
ബാലകൃഷ്ണൻ പിന്നീട് പഠനം തുടർന്നു. ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവേഷണ വിഷയം ‘കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം’. സി.പി.എമ്മിെൻറ അധ്യാപക സംഘടനയുടെ പ്രധാന പ്രവർത്തകരിലൊരാളായിരുന്നു ഇ. ബാലകൃഷ്ണൻ. പിന്നീട് ‘സ്റ്റാലിനിസ്റ്റ് മുഖം’ വ്യക്തമായതോടെ അകന്നു. കോരോത്ത് ദാസനും ഉണ്ണികൃഷ്ണനും ഇപ്പോൾ സജീവമല്ല. തലശ്ശേരി പൊലിസ് സ്റ്റേഷൻ ആക്രമണം പരാജയമായിരുന്നെന്ന് നക്സലൈറ്റ് പ്രസ്ഥാനം തന്നെ പിന്നീട് ഏറ്റുപറഞ്ഞു.
തലശ്ശേരി ആക്രമണവും തുടർ സംഭവങ്ങളും വിരൽ ചൂണ്ടുന്നത് അലനും താഹയിലേക്കുമാണ്. അലൻ 19 വയസ് മാത്രം പ്രായമുള്ള കണ്ണൂർ സർവകലാശാലയിലെ നിയമ വിദ്യാർഥി. താഹ- 24 വയസുള്ള മാധ്യമ വിദ്യാർഥി. മാവോയിസ്റ്റ് ബന്ധത്തിെൻറ സംശയത്തിെൻറ പേരിൽ ഇരുവരും മാസങ്ങളായി ഇരുമ്പഴിക്കുള്ളിൽ. കുറ്റം രാജ്യദ്രോഹവും. ഇരുവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്താൻ പറ്റിയ തെളിവുകളോ സാക്ഷികേളാ ഭരണകൂടത്തിെൻറയോ പൊലിസിെൻറയോ പക്കലില്ല. എന്നിട്ടും ഇതെല്ലാം എന്തിന് എന്ന ചോദ്യം മാത്രം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.