വെള്ള വംശീയ ഭീകരതയുടെ പൊള്ളുന്ന പാഠങ്ങൾ
text_fields2017 അവസാനം അമേരിക്കയിലെ അക്രമാസക്ത തീവ്രവാദ ചിന്തയുടെ സ്വാധീനവും അതു മറികടക്കാൻ ഭരണകൂടം സ്വീകരിക്കുന്ന സമീപന വും വിഷയമാക്കിയ ആ പഠനയാത്രയിൽ കൊളറാഡോ തലസ്ഥാനമായ ഡെൻവറിൽ നടന്ന ചർച്ചയിൽ യു.എസ് അറ്റോണി റോബർട്ട് സി. ട്രോയറാ ണ് വെള്ളക്കാരിൽ പടർന്നുകയറുന്ന മതവാദം ചേർത്ത വംശീയ ഭീകരതയെക്കുറിച്ചു പറഞ്ഞത്. 2017ൽ കൊളറാഡോയുടെ വിവിധ ഭാഗങ ്ങളിലായി 62 അനിഷ്ടസംഭവങ്ങൾ ഇൗ സംഘങ്ങളുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്യമതക്കാരുടെ സ്ഥാപന വാതിലുകളിൽ സ്വസ്തിക വരച്ചിടുക, വീടുകളുടെ ചുമരുകളിൽ മുദ്രാവാക്യങ്ങൾ സ്പ്രേ പെയിൻറ് ചെയ്യുക, സ്കൂളുകളിൽ ‘ജയ് ഹിറ്റ് ലർ’ മുദ്രാവാക്യം വിളിയുയർത്തുക തുടങ്ങിയ പരിപാടികളിലൂടെ കാമ്പസുകളെയും ഇരുപതുകളിെല നിറയൗവനത്തെയും പിടികൂ ടുകയാണവർ. സെമി ഒാേട്ടാമാറ്റിക് റൈഫിളുകളും മറ്റു നാസി ആയുധങ്ങളുമായി ചാൾസ് വിലെയിൽ വെള്ളതീവ്രവാദികൾ വംശീയാക്രമണത്തിന് ആഹ്വാനം മുഴക്കി ആഗസ്റ്റ് 17ന് നടന്ന പ്രകടനവും അതേ തുടർന്നു നടന്ന ആക്രമണങ്ങളും ഒാർമയിൽനിന്നു മായും മുേമ്പയായിരുന്നു ട്രോയറുമായുള്ള ഞങ്ങൾ മലയാളി മാധ്യമപ്രവർത്തകരുടെ കൂടിക്കാഴ്ച. പ്രതിവർഷം കൂടിവരുന്ന ഇൗ പ്രതിഭാസത്തെ നിയന്ത്രിക്കാൻ ചർച്ച് മേധാവികളുടെ സഹകരണം തേടിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചിന് ഇതിലെന്താണ് കാര്യമെന്നു തിരക്കിയപ്പോഴാണ് വെള്ള അധീശത്വവാദികളും നവനാസികളും ക്രൈസ്തവ സുവിശേഷവൃത്തിയുമായി ഭീകരവാദ പ്രവർത്തനത്തെ ബന്ധിപ്പിക്കുന്ന കാര്യം ട്രോയർ പറഞ്ഞത്
വെള്ളക്കാരെൻറ വംശീയ ഭീകരവാദം ന്യൂസിലൻഡിൽ വെള്ളിയാഴ്ച പൊട്ടിവീണ പ്രതിഭാസമല്ല. 2001 സെപ്റ്റംബർ 11ന് ലോക വ്യാപാരകേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് പടിഞ്ഞാറ് വൻതോതിൽ വിതച്ചുകൊയ്യുന്ന ഇസ്ലാംപേടിയുടെ പ്രതിഫലനവുമല്ല. എന്നല്ല, ഇൗ ഇസ്ലാംപേടി തന്നെ വെള്ള അധീശത്വബോധത്തിെൻറ സൃഷ്ടിയാണെന്നു ചരിത്രം പറയുന്നു. 1878 ൽ അമേരിക്കൻ സെനറ്റിലെ അംഗം എ.എ സാർജൻറ് ചൈനക്കാരുടെ അമേരിക്കൻ കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. വാസ്തവത്തിൽ കുടിയേറ്റക്കാരാണ് ഇന്നു കാണുന്ന അമേരിക്ക സൃഷ്ടിച്ചെടുത്തത്. എന്നാൽ, ചൈനക്കാരുടെ ആചാരങ്ങൾ, ജീവിതശൈലി, മതം ഇതെല്ലാം കൂടിച്ചേർന്ന് ‘വെള്ള ക്രൈസ്തവരാജ്യ’വുമായി ഇഴുകിച്ചേരാൻ അവർക്കായിട്ടില്ലെന്നായിരുന്നു സാർജൻറിെൻറ പരിഭവം. അതിന് ഒരു പരിഹാരവും അദ്ദേഹം നിർദേശിച്ചു: ‘‘ക്രൈസ്തവ മിഷനറിമാർ ചൈനയിൽ ചെന്ന് അവരുടെ ഇൗ വേഷപ്പകർച്ചയൊക്കെ കഴുകി വെടിപ്പാക്കി, അവരെ സ്നാപക യോഹന്നാൻ പറഞ്ഞപോലെ കർത്താവിെൻറ രക്തത്തിലുള്ള വെള്ളക്കാരാക്കി മാറ്റണം’’. വെള്ള വംശീയതയെ ക്രൈസ്തവവിശ്വാസവുമായി ചേർത്തുകെട്ടിയുള്ള ഇൗ പ്രചാരണത്തിന് മതേതര മുഖമുദ്രയുള്ള അമേരിക്കയിൽ വൻപിന്തുണ കിട്ടി.
1882ൽ ചൈന, ഏഷ്യാറ്റിക് സോൺ എന്നിവിടങ്ങളിലെ കുടിയേറ്റക്കാർക്ക് നിരോധനമേർപ്പെടുത്തുന്ന നിയമനിർമാണം അമേരിക്കയിൽ പാസായി. ഒന്നാം ലോകയുദ്ധത്തിൽ അമേരിക്കയെ സേവിച്ച, എഴുത്തുകാരനും ഗവേഷകനുമായ ഇന്ത്യൻ വംശജൻ ഭഗത് സിങ് തിൻഡ്, തെൻറ സേവനപാരമ്പര്യമൊക്കെ ഉയർത്തിക്കാട്ടി പൗരത്വത്തിന് അപേക്ഷിച്ചപ്പോൾ, അദ്ദേഹത്തിലെ ‘ഹിന്ദു’വിന് വെള്ളക്കാരെൻറ സംസ്കാരത്തിൽ ലയിച്ചു ചേരാനാവില്ലെന്ന ന്യായം പറഞ്ഞ് കീഴ്ക്കോടതികൾ തള്ളിക്കളഞ്ഞു. സുപ്രീംകോടതിയിലേക്കു നീണ്ട നിയമയുദ്ധത്തിനൊടുവിൽ, വെളുത്ത സിഖുകാരനായ തിൻഡ്, ആര്യനും വംശ, ഭാഷാ പാരമ്പര്യത്തിൽ കൊക്കേഷ്യനുമായി ഗണിക്കപ്പെടാമെന്ന ന്യായത്തിലാണ് പൗരത്വം അനുവദിച്ചുകിട്ടിയത്. ഇൗ മത-വംശപാരമ്പര്യ നിയന്ത്രണങ്ങളൊക്കെ നീങ്ങിക്കിട്ടാൻ 1965െല കുടിയേറ്റ നിയമ പരിഷ്കരണത്തിന് കാത്തിരിക്കേണ്ടിവന്നു. പത്തൊമ്പതാം നൂറ്റാണ്ടിെൻറ ഒടുവിലും അമേരിക്കയിലെ കുടിയേറ്റ ചർച്ചകളിൽ വെള്ളവംശീയതയും ക്രൈസ്തവതയും ഒന്നുചേർന്നുനിന്നതിനെപ്പറ്റി ന്യൂയോർക് ഫോർദാം സർവകലാശാലയിലെ തിയോളജി വിഭാഗം പ്രഫസർ ജനീൻ ഹിൽ ഫ്ലഷർ എഴുതിയ ‘ദ സിൻ ഒാഫ് വൈറ്റ് സുപ്രിമസി: ക്രിസ്റ്റ്യാനിറ്റി, റേസിസം ആൻഡ് റിലീജിയസ് ഡൈവേഴ്സിറ്റി ഇൻ അമേരിക്ക’ എന്ന ഗ്രന്ഥം വിശദീകരിക്കുന്നുണ്ട്. അമേരിക്കയുടെ ‘മത-വംശീയ’ പദ്ധതികളെക്കുറിച്ച് ഇതിനകം നിരവധി പഠനങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. വേദപ്രവചനത്തെ പിന്തുടർന്ന് പുതിയ ദേശങ്ങളും സമ്പത്തും തേടിപ്പോയ ക്രിസ്റ്റഫർ കൊളംബസിെൻറ യാത്രകളും പോപ് അലക്സാണ്ടർ ആറാമെൻറ പ്രോത്സാഹനവും മുതൽ, യൂറോപ്യൻ അധിനിവേശക്കാർ ഫ്ലോറിഡയിലെ ആദിമവാസികളെ ‘ചുവന്ന’ അപരിഷ്കൃതരായി കണ്ടതുമുതൽ, പുതിയ കാലത്ത് അമേരിക്കയിലും യൂറോപ്പിലും മുസ്ലിം കുടിയേറ്റക്കാർക്കുനേരെയുള്ള വെറി വരെ ഉദാഹരിച്ച് കാര്യങ്ങൾ ഇപ്പോഴും പഴയ മട്ടിൽതന്നെ തുടരുകയാണെന്ന് അവർ സമർഥിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ ശുദ്ധ വംശവെറി വാദക്കാരനായ ഡോണൾഡ് ട്രംപിനെ അമേരിക്ക വിജയിപ്പിച്ചപ്പോൾ സുവിശേഷക വൃത്തിക്കാരായ ഇവാഞ്ചലിക്കൻ ക്രൈസ്തവരിൽ 81 ശതമാനത്തിെൻറയും വെള്ള കത്തോലിക്കരിൽ 60 ശതമാനത്തിെൻറയും പിന്തുണയുണ്ടായിരുന്നു എന്നത് വംശവെറിയും ക്രൈസ്തവതയും തമ്മിലെ ഉടയാബന്ധമാണ് തെളിയിക്കുന്നതെന്ന് ന്യൂയോർക് തിയോളജിക്കൽ സെമിനാരിയിലെ ഗവേഷകയായ പ്രഫ. മരിയൻ റോണൻ ചൂണ്ടിക്കാട്ടുന്നു.
ന്യൂസിലൻഡിൽ മസ്ജിദുകളിൽ കയറി 50 പേരെ വെടിവെച്ചുകൊല്ലുകയും 48 പേരെ മാരകമായി പരിക്കേൽപിക്കുകയും ചെയ്ത 28കാരനായ ബ്രെൻറൺ ഹാരിസൺ ടാറൻറ് എന്ന ആക്രമി തയാറാക്കിയ 74 പേജ് മാനിെഫസ്റ്റോയിലും വെള്ളവിശുദ്ധിയുടെ തീവ്രവാദം തന്നെയാണുള്ളത്. സംഘ്പരിവാർ ആൾക്കൂട്ടക്കൊലകൾ വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതുപോലെ, സ്വന്തം ചെയ്തികളുടെ ന്യായാന്യായങ്ങൾ വിവരിക്കുന്ന പ്രമാണരേഖ വംശീയാതിക്രമികളെല്ലാം തയാറാക്കിവെക്കാറുണ്ട്. കൂടുതൽ അനുകർത്താക്കളെ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. മാധ്യമപ്രവർത്തകരെയും ഇടതുവാദികളെയും വകവരുത്താൻ ലക്ഷ്യമിട്ട് അമേരിക്കയിലെ മേരിലാൻഡിൽ കോസ്റ്റ് ഗാർഡ് ലഫ്റ്റനൻറായിരുന്ന ചെറുപ്പക്കാരൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആക്രമണം നടത്തിയപ്പോഴും, 1984ൽ ഒരു ജൂത റേഡിയോ ഹോസ്റ്റിനെ വധിച്ച ഡേവിഡ് ലെയിൻ, 1994ൽ 168 പേരെ കൂട്ടക്കൊല ചെയ്ത ഒക്ലഹോമ ബോംബ് സ്ഫോടനത്തിെൻറ സൂത്രധാരൻ തിമോത്തി മക്വെ, 2011ൽ നോർവേയിലെ ഒാസ്ലോയിൽ 75 പേരെ അറുകൊല ചെയ്ത ഭീകരാക്രമണപരമ്പരയിലെ പ്രതി ആൻഡേഴ്സ് ബ്രേവിക്, 2015ൽ അമേരിക്കയിലെ സൗത്ത് കരോലൈനയിലെ ചാൾസ്റ്റണിൽ എട്ടു കറുത്തവർഗക്കാരെ കൊന്നുകളഞ്ഞ വെള്ള അധീശവാദി ഡൈലാൻ റൂഫ് എന്നിവരൊക്കെ ഇതുപോലെയുള്ള രേഖകൾ തയാറാക്കി പ്രചരിപ്പിച്ചിരുന്നു. നോർവേ, ചാൾസ്റ്റൺ കൊലയാളികളുടെ ആരാധകനാണ് താനെന്നു ഇപ്പോൾ ടാറൻറ് പറയുന്നു. വെള്ളക്കാരെ വംശഹത്യ ചെയ്യുന്നതിനെതിരായ പ്രതികാരമാണ് ചെയ്തത് എന്നാണ് അയാളുടെ വാദം. 1984ൽ ജൂത റേഡിയോ താരത്തെ കൊന്ന ഡേവിഡ് ലൈൻ തടവിലിരുന്ന് തയാറാക്കിയ ‘വൈറ്റ് ജിനോസൈഡ് മാനിഫെസ്റ്റോ’യും ഇതു തന്നെയാണ് പറയുന്നത്.
ഇൗ വംശവെറിയാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തിച്ചേർന്ന നിരായുധരുടെ നേർക്ക്, ‘എെൻറ സോദരാ’ എന്നു വിളിച്ച് അഭിവാദ്യം ചെയ്ത 71 കാരൻ ഹാജി ദാവൂദ് നബി എന്ന അഫ്ഗാൻ വൃദ്ധൻ മുതൽ മലയാളി യുവതി ആൻസിയും ജീവനുവേണ്ടി പിടയുന്ന ഉപ്പയുടെ മേൽ ചാടിവീണ ആഫ്രിക്കക്കാരൻ കുഞ്ഞുമടക്കം, വിവേചനരഹിതമായി വെടിയുതിർക്കാൻ ടാറൻറിനെ പ്രേരിപ്പിച്ചത്. 2017ൽ ക്യുബെക്കിലെ മസ്ജിദിലും പിറ്റ്സ്ബർഗ് ജൂതപ്പള്ളിയിലും നടന്ന കശാപ്പുകളും ഇതിെൻറ ഭാഗമായിരുന്നു. ആൻഡേഴ്സ് ബ്രെവിക് ‘യൂറോപ്പിനെ മാർക്സിസത്തിൽനിന്നും മുസ്ലിംവത്കരണത്തിൽനിന്നും രക്ഷപ്പെടുത്താനുള്ള അനിവാര്യ ബാധ്യത’യായാണ് നോർവേയിലെ തെൻറ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്.
മതത്തിെൻറ അധ്യാപനങ്ങളെ ദുരുപയോഗം ചെയ്തുള്ള വംശവെറിയുടെ കെടുതിയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. വംശീയത തുടങ്ങുന്നത് സിദ്ധാന്തങ്ങളിലാണെങ്കിലും ഒടുക്കം അക്രമത്തിലായിരിക്കും. ന്യൂസിലൻഡിൽ കൂട്ടക്കൊല നടന്ന അതേ ദിവസം നമ്മുടെ സുപ്രീംകോടതിയിൽ ഇന്ത്യൻ മുസ്ലിംകളെ പാകിസ്താനിലയക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷൻ പരിഗണനക്കു വന്ന കാര്യം ശ്രദ്ധിക്കുക. പരമോന്നത കോടതി നിശിതവിമർശനത്തോടെ അത് തള്ളി. അതേസമയം, പാകിസ്താൻ മുസ്ലിംരാഷ്ട്രമായി പ്രഖ്യാപിച്ചതിനാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് മേഘാലയ ഹൈകോടതി ഒരു വിധിയിൽ പരാമർശിച്ചിരുന്നു. രാജ്യത്തിനകത്തുള്ളവരെ അന്യവത്കരിച്ച് ശത്രുക്കളായി പ്രഖ്യാപിച്ച ‘വിചാരധാര’ അടിസ്ഥാനപ്പെടുത്തി ഭരണം നടത്തുന്ന ‘ഹിന്ദുത്വ’ വംശീയതയുടെ ആധിപത്യം, സാക്ഷി മഹാരാജ് പറഞ്ഞപോലെ പാർലമെൻറും തെരഞ്ഞെടുപ്പും അപ്രസക്തമാക്കി, രാജ്യത്തെ കീഴ്മേൽ മറിക്കാൻ കച്ചമുറുക്കിയിരിക്കെ ന്യൂസിലൻഡ് വംശഹത്യ പൊള്ളിക്കുന്ന പാഠങ്ങളാണ് ഇന്ത്യക്കു നൽകുന്നത്. ഒപ്പം, അവിടത്തെ പ്രധാനമന്ത്രി ജസിന്ത ആർഡനും സിഖുകാരടക്കമുള്ള പ്രവാസിസമൂഹവും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരും കാഴ്ചവെക്കുന്ന പ്രതിരോധത്തിെൻറ പാഠങ്ങളുമുണ്ട്. ഏതുവഴിയെ നീങ്ങണമെന്ന് നമ്മൾ തീരുമാനിച്ചുറച്ചാൽ മതി.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.