ഇന്ത്യയെ തകിടംമറിച്ച ഒരു രാവ്
text_fieldsരാജ്യത്തിെൻറ സാമൂഹിക കെട്ടുറപ്പിനെ തകർക്കുകയും അപകടകരമായ ഒരു രാഷ്ട്രീയ ദിശയിലേക്ക് രാജ്യത്തെ കൊണ്ട െത്തിക്കുകയും ചെയ്ത ആ മോശം ആശയം ആദ്യമായി പൊന്തിവന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ പൗരമുഖ്യൻമാരായ മൂന്നുപേരു ടെ കൂട്ടുകെട്ടിൽ നിന്നായിരുന്നു. ബൽറാംപൂർ നാട്ടുരാജാവായ മഹാരാജ പതേശ്വരി പ്രതാപ് സിങ്,സന്യാസിയും മഠാധിപതിയ ുമായ മഹന്ത് ദിഗ്വിജയ് നാഥ്,ആലപ്പുഴ സ്വദേശിയും ഇന്ത്യൻ സിവിൽ സർവീസ് ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന െക.കെ .നായർ എന്നിവരായിരുന്നു ആ മൂന്നു പേർ. പ്രമാണിവർഗത്തിെൻറ കളിയായിരുന്ന ടെന്നീസും തീവ്ര ഹിന്ദുത്വവർഗീയതയുമാ യിരുന്നു അവരെ തമ്മിലടുപ്പിച്ചത്. 1946ൽ ഉത്തർപ്രദേശിലെ ഗോണ്ട ജില്ലാ മജിസ്ട്രേറ്റായിരുന്ന നായരും മഹാരാജയും അട ുപ്പക്കാരായി.
1947 തുടക്കത്തിൽ ഹിന്ദുമത പ്രമുഖരെ വിളിച്ചുകൂട്ടി പ്രതാപ് സിങ് ബൽറാംപൂരിൽ വലിയൊരു യജ്ഞം നട ത്തി. മഹന്ത് ദിഗ്വിജയ് നാഥും െക.കെ.നായരും പ്രധാന ക്ഷണിതാക്കളായിരുന്നു. ആ ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത് ത അറിയപ്പെട്ട ഹിന്ദു പുരോഹിതനും ഹിന്ദുത്വ കക്ഷിയായ അഖില ഭാരതീയ രാംരാജ്യ പരിഷത് സ്ഥാപകനുമായ സ്വാമി കൽപാത്ര ിയുമായി നായരും ദിഗ്വിജയ് നാഥും സന്ധിച്ചു. അക്കാലം വരെ അയോധ്യയിലെ രാമജന്മഭൂമി സ്ഥാനത്തെ കുറിച്ചുള്ള വാദം ഏതാനും പുരോഹിതർക്കിടയിൽ മാത്രമേ നിലനിന്നിരുന്നുള്ളൂ.യജ്ഞത്തിെൻറ അവസാന ദിനം അറിയപ്പെട്ട തീവ്രഹിന്ദുത്വവാദി വി.ഡി.സവർകറുടെ ആഹ്വാനം ഉൾകൊണ്ട് മഹന്ത് ദിഗ്വിജയ് നാഥ് ബാബ്രി മസ്ജിദ് രാമജന്മഭൂമിയാണെന്നും അത് പിടിച്ചടക്കാൻ കാര്യമായി സഹായിക്കണമെന്നും െക.കെ.നായരോട് ആവശ്യപ്പെട്ടു. അതിനായി തെൻറ ജോലി തന്നെ വേണമെങ്കിൽ ത്യജിക്കാൻ തയാറാണെന്ന് ദിഗ്വിജയ്നാഥിന് ഉറപ്പുകൊടുത്തു. 1949 ജൂൺ ഒന്നിന് ഗോണ്ടയിൽനിന്നു ഫൈസാബാദിലേക്ക് മാറ്റം വാങ്ങി. ഡപ്യൂട്ടി കമീഷണർ പദവിക്കു പുറമെ ജില്ലാ മജിസ്ട്രേറ്റും അദ്ദേഹമായിരുന്നു. ഫൈസാബാദ് നഗര മജിസ്ട്രേറ്റായിരുന്ന ഗുരു ദത്ത് സിങ് ദൗത്യ നിർവഹണത്തിൽ നായരുടെ സഹായിയായ ി.
ഭരണപരമായ അട്ടിമറിയിലൂടെ ബാബരിമസ്ജിദ് കെട്ടിടത്തിനു പുറത്തുള്ള ഛബൂത്രയിൽ രാമക്ഷേത്രം സ്ഥാപിക്കുവാനുള്ള ശ്രമമാരംഭിച്ചു.അതിനായി സംസ്ഥാന സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ബാബരി ഭൂമിയിൽ ആറു പതിറ്റാണ്ടായി തുടരുന്ന ‘തൽസ്ഥിതി നിലനിർത്തൽ’ അട്ടിമറിച്ച് മസ്ജിദിനെ ചുറ്റിവളഞ്ഞ് ക്ഷേത്രം പണിയാനായിരുന്നു നീക്കം. പ്രദേശവാസികളായ ഹിന്ദുക്കളെ കൊണ്ട് ഛബൂത്രയിൽ വലിയൊരു രാമക്ഷേത്രം നിർമിക്കുവാൻ ആവശ്യപ്പെട്ട് ലഖ്നൗവിലെ വിവിധ സർക്കാർ ഒാഫിസുകളിലേക്ക് കത്തെഴുതിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അതുപ്രകാരം സംസ്ഥാന ഡെപ്യൂട്ടി സെക്രട്ടറി കെഹാർ സിങ് 1949 ജൂലൈ 20 ന് െക. കെ. നായരോട് വിശ്വാസികളുടെ ആവശ്യത്തിൽ അനേഷണം നടത്തി എത്രയും പെെട്ടന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ക്ഷേത്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത് സർക്കാർ ഭൂമിയിലാണെങ്കിൽ റിപ്പോർട്ട് ലഖ്നൗ മേഖലാ കമീഷണർ മുഖേന സർക്കാറിലേക്കയക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഫൈസാബാദ് നഗരസഭാ കമീഷണറായ ഗുരു ദത്ത് സിങിനോട് എത്രയും പെെട്ടന്ന് അന്വേഷണ റിപ്പോർട്ട് നൽകുവാൻ ജില്ലാ മജിസ്േട്രറ്റായ നായർ ആവശ്യപ്പെട്ടു.
‘നിങ്ങളുടെ ഉത്തരവ് പ്രകാരം ഞാൻ സ്ഥലത്തെത്തി പരിശോധിച്ചു വിശദമായി അന്വേഷിച്ചു. നിർമിക്കുവാനുദ്ദേശിക്കുന്ന ക്ഷേത്രവും പള്ളിയും ഇരുവശത്തായാണുള്ളത്. മുസ്ലിംകൾ അവരുടെ ആചാരങ്ങളും മതപരമായ ചടങ്ങുകളും നടത്തുന്നു. ഛബൂത്രയിൽ നിലവിലുള്ള ചെറിയ ക്ഷേത്രത്തിനു പകരം വിശാലമായ ക്ഷേത്രം പണിയുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു പൊതുജനങ്ങൾ ഈ അപേക്ഷ നൽകിയിരിക്കുന്നത്. രാമചന്ദ്ര ഭഗവാൻ ജനിച്ച സ്ഥലത്ത് മനോഹരമായ ഒരു ക്ഷേത്രം സ്ഥാപിക്കാൻ ഹിന്ദു ജനത വളരെയധികം ആഗ്രഹിക്കുന്നതിനാലും മറ്റു തടസ്സങ്ങൾ ഒന്നുമില്ലാത്തതിനാലും ക്ഷേത്ര നിർമാണത്തിന് അനുമതി നൽകാവുന്നതാണ്’ എന്നായിരുന്നു റിപ്പോർട്ട്. 1949 ഒക്ടോബർ 10ന് ഗുരു ദത്ത് സിങ് റിപ്പോർട്ട് നൽകി.
എന്നാൽ,ഈ റിപ്പോർട്ട് 1885 ഡിസംബർ 24 ന് ഫൈസാബാദ് സബ് ജഡ്ജി പണ്ഡിറ്റ് ഹരി കിഷൻ സിങ് പുറപ്പെടുവിച്ച വിധിക്ക് നേർ വിരുദ്ധമായിരുന്നു. ഛബൂത്രയിൽ ഒരു ക്ഷേത്രം നിർമിക്കാൻ അനുമതി അഭ്യർഥിച്ച് മഹന്ത് നൽകിയ ഹരജിയിൽ ‘നിർദേശിക്കപ്പെട്ട സ്ഥലത്ത് വലിയ ക്ഷേത്രം പണിതാൽ ഹിന്ദുവും മുസ്ലിമും ഒരേ വഴിലൂടെ സഞ്ചരിക്കാനിടവരുമെന്നും പള്ളിയിലേയും ക്ഷേത്രത്തിലേയും ഒരേസമയത്തുള്ള പ്രാർഥനകൾ ഇരുകൂട്ടർക്കും ശല്യമാകുമെന്നും അത് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടാൻ ഇടയാക്കുന്ന ക്രിമിനൽ കേസുകളിലേക്ക് നയിക്കുമെന്നും’ സബ് ജഡ്ജിയുടെ വിധിന്യായത്തിലുണ്ടായിരുന്നു.
അതിനാൽ നായർക്കും സിങ്ങിനും ഗൂഢ നീക്കം വിജയിപ്പിക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ഭരണകൂടം അവരുടെ നീക്കം മണത്തറിഞ്ഞു ക്ഷേത്ര നിർമാണത്തിനു അനുമതി നൽകിയില്ല. ഇൗ സംഭവത്തോടെ തീവ്ര ഹന്ദു നിലപാടുകാർക്കിടയിൽ അവർ രണ്ടു പേരും‘ഹീറോ’കളായി. മഹാരാജ പ്രതാപ് സിങും മഹന്ത് ദിഗ്വിജയ് നാഥും എല്ലാ പിന്തുണയുമായി നായർക്കൊപ്പം നിന്നു. 1949 ഡിസംബർ 22ന് അർധരാത്രിയുടെ മറവിൽ ഒരു സംഘം ബാബ്രി മസ്ജിദിനകത്ത് രാമവിഗ്രഹം സ്ഥാപിച്ചു. തങ്ങളുടെ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അതിനുവേണ്ട നേതൃത്വപരമായ എല്ലാ ഒത്താശകളും നായരും ഗുരുദത്ത് സിങ്ങും ചെയ്തുകൊടുത്തു.
രാമവിഗ്രഹം പള്ളിക്കകത്ത് സ്ഥാപിച്ച അഭിരാം ദാസിെൻറ പിതൃസഹോദരൻ പിന്നീട് ആ സംഭവം വിവരിച്ചതിങ്ങനെ:
“… പ്രദേശം ശാന്തമായിരുന്നു. പള്ളിക്കുള്ളിൽ ഒരു വിളക്കിെൻറ മിന്നുന്ന വെളിച്ചം കാണാമായിരുന്നു. ഞാൻ അടുത്തുചെന്നു, രാംലല്ല വിഗ്രഹം കൈയിൽ മുറുകെപ്പിടിച്ചു അഭിരാം ദാസ് തറയിൽ ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തിന് പുറമെ മൂന്നോ നാലോ സന്യാസിമാരും ഇന്ദു ബാബു (ഇന്ദുശേഖർ ഝാ ), യുഗൽ ബാബു (യുഗൽ കിഷോർ ഝാ) എന്നിവരുമുണ്ടായിരുന്നു. കുറച്ച് അകലെ നായരും നിൽപുണ്ടായിരുന്നു. ഞാൻ അടുത്തെത്തിയപ്പോൾ നായർ സാഹിബ് അഭിരാംദാസിനോട് പറയുന്നത് ഞാൻ കേട്ടു: ‘മഹാരാജ്, ഇവിടെ നിന്ന് നീങ്ങരുത്. രാംലല്ലയെ അനാഥമാക്കരുത്. ‘രാംലല്ലക്ക് വിശക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്താൻ എല്ലാവരോടും പറയുക.. ആ രംഗം ഇപ്പോഴും ഓർക്കുന്നു.”
വിഗ്രഹം പ്രതിഷ്ഠിച്ച നേരം നായർ അവിടെ ഇണ്ടായിരുന്നുവെങ്കിലും പള്ളിയിൽ രാമ വിഗ്രഹം സ്വയംഭൂവായിരിക്കുന്നു എന്ന വാർത്ത പരക്കാൻ തുടങ്ങിയതോടെ ഗവൺമെൻറിൽ നിന്നും വിശദീകരണം ആരാഞ്ഞ് വിളി വന്നു. വാർത്തയറിഞ്ഞ് നാനാഭാഗത്തു നിന്നും വന്ന ഭക്തർക്ക് വിഗ്രഹ ദർശനം നടത്താൻ ആവശ്യാനുസരണം സമയം അനുവദിച്ചതിനു ശേഷം രാവിലെ ഒമ്പതു മണിയോടെ മാത്രമാണ് ലഖ്നൗവിലേക്കും ഡൽഹിയിലേക്കും ജില്ലാ മജിസ്ട്രേറ്റായ നായർ മറുപടി നൽകിയത്.അപ്പോഴേക്കും, ഭക്തജന പ്രവാഹം കാരണം മസ്ജിദ് ഒരു ക്ഷേത്രമായി മാറിയ പ്രതീതിയായിരുന്നു അവിടെ. ഒമ്പതു മണിക്കു ശേഷം എഫ്. െഎ. ആർ തയാറാക്കി സംസ്ഥാന മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനും സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവർക്കും ചെറിയൊരു റേഡിയോ സന്ദേശം നൽകി.
‘രാത്രിയിൽ മസ്ജിദിൽ ആളൊഴിഞ്ഞ നേരത്ത് ഏതാനും ഹിന്ദുക്കൾ പ്രവേശിച്ച് ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, മറ്റ് സേനാംഗങ്ങളും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. എല്ലാം നിയന്ത്രണത്തിലാണ്.15 പോലീസുകാർ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നുവെങ്കിലും അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.’
1950 വരെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് പദവിയിൽ തുടർന്ന നായർ 1952ൽ സർവീസിൽ നിന്നും സ്വയം വിരമിച്ചു. ഭാരതീയ ജന സംഘം ടിക്കറ്റിൽ നാലാം ലോക്സഭയിലേക്ക് ഉത്തർ പ്രദേശിലെ ബഹ്റൈച്ച് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1977ലായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.