അഞ്ചുപേർ മാത്രം അറിഞ്ഞുനടന്നതാണ് ബാലാകോട്ട് ആക്രമണം; വിവരം ചോർത്തിയവർ പ്രതികളാണ്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന നേതാക്കൾക്കും മാത്രമായിരുന്നു 2019ലെ ബാലാകോട്ട് ആക്രമണത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നത്. അവരിൽ ഒരാളാണ് വിവരം ബോധപൂർവം റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് കൈമാറിയത്. ഈ വിവര കൈമാറ്റം ക്രിമിനൽ കുറ്റമാണ്. കൈമാറിയയാളെ മാത്രമല്ല, സ്വീകർത്താവിനെയും നിയമത്തിനു മുന്നിൽ എത്തിച്ചേപറ്റൂ.
കൃത്യമായി പറഞ്ഞാൽ നാലോ അഞ്ചോ പേർ മാത്രമാണ് വ്യോമാക്രമണം അറിഞ്ഞിരുന്നത്- പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എയർ ചീഫ് സ്റ്റാഫ്, എൻ.എസ്.എ. ഇവരിൽ ഒരാൾക്കേ വിവരം അർണബ് ഗോസ്വാമിക്ക് കൈമാറാനാകൂ. യഥാർഥ ഉത്തരവാദികൾ ആരെന്ന് നിർണയിക്കാൻ അന്വേഷണം നടക്കണം. വിവരം കൈമാറിയത് പ്രധാനമന്ത്രി വരെ ആകാം. അതിനാൽ, അന്വേഷണം അനിവാര്യമാണ്. പക്ഷേ, ആ പ്രക്രിയ ആരംഭിക്കാനിടയില്ല. കാരണം ഞാൻ പറയാം, കൈമാറിയത് ഉന്നതനായ ഒരാൾ തന്നെയായിക്കൂടെന്നില്ല.
വാട്സാപ് ചാറ്റുകളിൽ ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് കാണാനാകുന്നത്. ഒരാൾ പറയുന്നു: 'സി.ആർ.പി.എഫ് ജവാന്മാർ അറുകൊല ചെയ്യപ്പെടുന്നത് നമുക്ക് വളരെയേറെ ഗുണകരമാകും''. (ബാർക് മുൻ മേധാവി പാർഥോ ദാസ്ഗുപ്തയാണ് വ്യോമാക്രമണം തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന് പ്രതികരിക്കുന്നത്). ശരിക്കും ഇതേല്ല ദേശദ്രോഹം.
സമാനമായി, കർഷക നിയമങ്ങൾ കർഷകരെ മാത്രമല്ല ദ്രോഹിക്കുക. മധ്യവർഗം മൊത്തമായി ഇതിെൻറ ഇരകളാകും. വർത്തമാന സാഹചര്യം മാത്രമല്ല ഇവിടെ വിഷയം. ഭാവിയിൽ നിങ്ങൾക്ക് എന്ത് ഭവിക്കും എന്നതും ഒപ്പം സാമ്പത്തികമായി മികവിലേക്കുണർന്ന് ലോകത്തിനു മുന്നിൽ എഴുന്നുനിൽക്കാനും പൗരന്മാർക്ക് തൊഴിലവസരം നൽകുന്ന സാഹചര്യം രാജ്യത്തിനാകുമോ എന്നതും പ്രശ്നമാണ്.
മൂന്നോ നാലോ കുത്തക മുതലാളിമാരുടെ കൈകളിൽ അമരുകയാണ് രാജ്യം. അവർ കാർഷിക വ്യവസായവും പിടിച്ചടക്കാനാണ് ലക്ഷ്യമിടുന്നത്. ഏകാധിപത്യ ഭരണത്തിൽ നിന്ന് രാജ്യത്തെ കാത്തുനിർത്തുന്ന അവസാന ശക്തിദുർഗമാണ് കാർഷിക മേഖല. അതിനുമേലാണ് പിടിവീണുകഴിഞ്ഞത്. മൂന്നു നാല് വ്യവസായികൾ ഇനി ദശലക്ഷക്കണക്കിന് ചരക്കുകൾ സ്വന്തമാക്കും. അതിന് മധ്യവർഗ ഉപഭോക്താവ് നൽകേണ്ടിവരിക ഊഹങ്ങൾക്കുമപ്പുറത്തെ വൻനഷ്ടങ്ങളാണ്.
നിലവിലെ വിലക്ക് അരി ലഭിക്കുന്നത് എ.പി.എം.സി (ശേഖരിക്കാനായി സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ) ഉള്ളതിനാലാണ്. അതിനാൽ തന്നെ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കർഷകരെ കൂടി ഇരയാക്കുന്ന ആക്രമണമാണ്. മറ്റൊന്ന്, ബി.ജെ.പി പ്രസിഡൻറ് തനിക്കെതിരെ ചോദ്യ ശരങ്ങൾ എയ്തുകൊണ്ടിരിക്കുകയാണ്. അതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കാൻ അയാൾ എെൻറ പ്രഫസറൊന്നുമല്ല. കർഷകർക്കറിയാം എന്നെ. ഞാൻ അവർക്കൊപ്പം ഭട്ട പർസോളിൽ നിൽക്കുന്നു. ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭങ്ങൾക്കിടെയും ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു.
രാജ്യത്തിന്ന് ചുരുൾ നിവരുന്നത് ഒരു ദുരന്തമാണ്. സർക്കാർ ഈ വിഷയം അവഗണിക്കാനാണ് തിടുക്കം കാണിക്കുന്നത്. എന്നിട്ട് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകർ മാത്രമല്ല എെൻറ ആധി. അവർ ഈ ദുരന്തത്തിെൻറ ഭാഗമേ ആകുന്നുള്ളൂ. യുവാക്കൾക്കും ഇത് പ്രധാനമാണ്. ഇത് വർത്തമാനത്തിെൻറ മാത്രം പ്രശ്നമല്ല, നിങ്ങളുടെ ഭാവിയുടേത് കൂടിയാണ്.
ഇന്ന് ഓരോ വ്യവസായവും മൂന്നോ നാലോ പേരുടെ കുത്തകയാണ്. വിമാനത്താവളമാകട്ടെ, ടെലികോം, വൈദ്യുതി മേഖലകളാകട്ടെ എല്ലാം. കാർഷിക മേഖല കൂടി നാലോ അഞ്ചോ വ്യവസായികൾക്ക് തീറ് നൽകാനാണ് മോദി സർക്കാറിെൻറ പദ്ധതി. രാജ്യത്തെ ഏറ്റവുംവലിയ വ്യവസായമാണ് കാർഷിക മേഖല. രാജ്യത്തെ ജനതയിൽ 60 ശതമാനവും ഈ മേഖലയിൽ നിന്നുള്ളവർ. കാലങ്ങളായി കുത്തകവത്കരണത്തെ ചെറുത്ത കാർഷിക മേഖലയാണിപ്പോൾ കൈമാറുന്നത്. മൂന്നു നിയമങ്ങളാണ് പാസാക്കിയിരിക്കുന്നത്. അവ കാർഷിക മേഖല തകർക്കും. മണ്ഡികൾ, അടിയന്തര ചരക്കു നിയമം എല്ലാം പോകും. ഒറ്റ ഇന്ത്യൻ കർഷകനും കോടതിയിൽ അഭയം തേടാൻ പോലും അവസരമില്ലെന്ന് നിയമം ഉറപ്പാക്കുന്നു.
നാം മികച്ച ഒരു സമ്പദ്വ്യവസ്ഥയായിരുന്നു നേരത്തെ. ഇപ്പോൾ എല്ലാം തകർന്ന് ചിരിക്കാൻ മാത്രം വക നൽകുന്ന ഒന്നായി മാറിയിരിക്കുന്നു.
(കോൺഗ്രസ് നേതാവും പാർലമെന്‍റ് അംഗവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചതിനെ ആസ്പദമാക്കി തയാറാക്കിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.