Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനിങ്ങളുടെ ബാങ്ക്​...

നിങ്ങളുടെ ബാങ്ക്​ അക്കൗണ്ട്​ എത്ര സുരക്ഷിതം​?

text_fields
bookmark_border
നിങ്ങളുടെ ബാങ്ക്​ അക്കൗണ്ട്​ എത്ര സുരക്ഷിതം​?
cancel

ഒാൺലൈൻ ബാങ്കിംഗ്​ സംവിധാനം പണമിടപാട്​ രംഗത്ത്​ വിപ്​ളവകരമായ മാറ്റങ്ങളാണ്​ കൊണ്ടു വന്നത്​. സമയലാഭത്തിനു പുറമേ സാമ്പത്തിക ക്രയവിക്രയങ്ങൾ ത്വരിതഗതിയിലാക്കി എന്നുള്ളതാണ്​ ഒാൺലൈൻ സംവിധാനത്തി​​െൻറ മെച്ചം. അതൊടപ്പം സ്​ഥല സമയ പരിമിതികളില്ലാതെ ബാങ്കിംഗ്​ നടത്താനാവുമെന്നത്​ ഇൗ സംവിധാനത്തെ വ്യാപകമാക്കാൻ കാരണമായി. എന്നാൽ ഇൻറർ​െനറ്റ്​ ബന്ധിത സംവിധാനത്തി​​െൻറ പഴുതുകൾ ഉപയോഗിച്ച്​ വൻ തട്ടിപ്പുകളും അതോടൊപ്പം വ്യാപകമായി. വ്യക്​തികൾ മാത്രമല്ല ബാങ്കുകൾപോലും തട്ടിപ്പിനിരയായ സംഭവങ്ങൾ അപുർവമല്ല.

ബുധനാഴ്​ചയായിരുന്നു ഇന്ത്യലെ എറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​​െഎ ആറുലക്ഷത്തോളം എ.ടി.എം കാർഡുകൾ ​​റദ്ദാക്കിയത്​​. സുരക്ഷാ സംവിധാനത്തിലെ പിഴവുമൂലം കാർഡിലെ വിവരങ്ങൾ ചോർന്നതായിരുന്നു കാരണം. എന്നാൽ പിന്നീട്​ എസ്​.ബി.​െഎയിൽ മാത്രമല്ല നിരവധി ബാങ്കുകളുടെ ഉപഭോക്​താക്കളുടെ എ.ടി.എം വിവരങ്ങളും ചോർന്നതായി മനസ്സിലായി. ഇതിനെതുടർന്ന്​ വിവിധ ബാങ്കുകളുടെതായി 32 ലക്ഷത്തോളം എ.ടി.എം കാർഡുകൾ റദ്ദാക്കേണ്ടതായും വന്നു.

തുടക്കം ചൈനയിൽ നിന്ന്
സെപ്​റ്റംബർ അഞ്ചാം തിയ്യതിയാണ്​ നാഷണൽ പേയ്​മ​െൻറ്​ സെക്യുരിറ്റി ഒാഫ്​ ഇന്ത്യ ഇന്ത്യയിലെ ബാങ്ക്​ ​ഉപഭോക്​താക്കളുടെ അക്കൗണ്ടുകളിൽ ദുരൂഹമായ ചില ഇടപാടുകൾ ചൈനയിൽ നിന്നും ​അമേരിക്കയിൽ നിന്നും നടന്നതായി കണ്ടെത്തിയത്​. ഉപഭോക്​താക്കളും ഇത്തരത്തിലുള്ള ഇടപാടുകളെ കുറിച്ച്​ പരാതികളുമായി എത്തി തുടങ്ങി​യതോടുകുടിയാണ്​ സെക്യുരിറ്റി സംവിധാനത്തിലുണ്ടായ പിഴവിനെക്കുറിച്ച്​ ബാങ്കുകളും അന്വേഷണം നടത്തുകയും പിന്നീട്​ 32 ലക്ഷത്തോളം എ.ടി.എം കാർഡുകൾ റദ്ദാക്കാനുള്ള തിരുമാനത്തിലേക്ക്​ എത്തിയതും.

തട്ടിപ്പി​​​െൻറ കാരണം
എ.ടി.എം തട്ടിപ്പി​​െൻറ കാരണത്തെ കുറിച്ച്​ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്​ നവംബർ ആദ്യവാരത്തോടുകൂടി മാത്രമേ യഥാർത്ഥകാരണം പുറത്തുവരികയുളളു. സാമ്പത്തിക എജൻസികളും സ്വകാര്യബാങ്കുകൾ നടത്തുന്ന അന്വേഷണവുമാണ്​ ഇപ്പോൾ ​പ്രധാനമായും നടന്നുവരുന്നത്. എങ്കിലും എല്ലാവരും സംശയിക്കുന്നത്​ സ്​ഥാപനങ്ങളിലെ സ്വയിപ്പിംഗ്​ ​െമഷീനുകൾ നിർമ്മിക്കുകയും മറ്റു പേയ്​മ​െൻറ സർവിസുകൾ ചെയ്യുന്ന ഹിറ്റാച്ചിയിൽ നിന്ന്​ വിവരങ്ങൾ ചോർന്നു എന്നാണ്​. ഇത്തരത്തിൽ ഹിറ്റാച്ചിയുടെ സോഫറ്റ്​വെയറുകളിൽ മാൽവെയറുകൾ കയറ്റുകയും ഇത്​ ഉപയോഗിച്ചുകൊണ്ട്​ ഉപഭോക്​താവി​​െൻറ വിസ,മാസ്​റ്റർകാർഡ്​,റുപേകാർഡ്​ വിവരങ്ങൾ ചോർത്തുകയും പിന്നീട്​ ഇത്​ തട്ടിപ്പിനായി ഉപയോഗിക്കുകയുമാണ്​ ചെയ്യുന്നത്​. ലോകത്തി​​െൻറ ഏതു ഭാഗത്തുവച്ചും ഇത്തരമൊരു തട്ടിപ്പ്​ നടത്താം. പലപ്പോഴും വിദേശരാജ്യങ്ങളിലിരുന്നുകൊണ്ടാണ്​ സൈബർ കുറ്റവാളികൾ കൂടുതൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്​

തട്ടിപ്പുകൾ എങ്ങനെ തടയാം
ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടയാൻ ഉപഭോക്​താക്കൾ പ്രാഥമികമായി ചെയ്യേണ്ടത്​ എ.ടി.എം പാസ്​വേർഡുകൾ ഇടക്ക്​ മാറ്റുക എന്നുള്ളത്​. പലപ്പോഴും ഉപഭോക്​താക്കൾ ഇത്​ ശ്രദ്ധിക്കാറില്ല . ഇത്​ തട്ടിപ്പുകാർക്ക്​ കുടുതൽ അവസരമുണ്ടാക്കി കൊടുക്കും.. എല്ലാ അക്കൗണ്ടകൾക്കും ​ഒരേ പാസ്​വേർഡ്​ ത​െന്ന ഉപയോഗിക്കുന്നത്​ തട്ടിപ്പ്​ നടത്താനുള്ള സാധ്യത പതിൻമടങ്ങ്​ വർദ്ധിക്കും. നെറ്റ്​ ബാങ്കിംഗിനും സോഷ്യൽ മീഡിയ അക്കൗണ്ടിനും വ്യത്​സതമായ പാസവേർഡുകൾ ഉപയോഗിക്കുക. പാസ്​വേർഡ്​ മാനേജർ ആപ്പ്​ ഉപയോഗിക്കുന്നതും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്​. ഇത്​ നിങ്ങളുടെ അക്കൗണ്ടുകൾക്ക്​ കുടുതൽ സുരക്ഷ നൽകും. ഒാരോ ഇടപാടുസമയത്തും രണ്ട്​ തവണ ഇൗ ആപ്പ്​ പരിശോധന നടത്തും. പാസ്​വേർഡുകൾ സെല്​ക്​ട്​ ചെയ്യുന്ന സമയത്ത്​ എല്ലാതരത്തിലുമുള്ള കാരക്​ടേഴസ്​ അതിൽ ഉൾപ്പെട്ടിട്ടു​െണ്ടന്ന്​ ഉറപ്പാക്കുക. ഇത്തരത്തിലുള്ള ​കുടുതൽ ​രഹസ്യ സ്വഭാവമുളള പാസ്​വേർഡുകൾ നൽകുക. 

കമ്പ്യുട്ടറുകളിൽ മാൽവെയറുകൾ കയറ്റാനുള്ള എളുപ്പമാർഗം ഇ–മെയിലുകൾ വഴി അവ നൽകുക എന്നതാണ്​. അതുകൊണ്ട്​ പരമാവധി അറിയാത്ത മെയിൽ അഡ്രസുകളിൽ നിന്നുളള അറ്റാച്ച്​മ​െൻറുകൾ ഉൾപ്പെടുന്ന ഇ–മെയിലുകൾ തുറക്കാതിരിക്കുക.ജങ്ക്​ ഇ–മെയലുകളാണ്​ തട്ടിപ്പിന്​ സഹായിക്കുന്ന മറ്റൊരു മാർഗം. പലപ്പോഴും അത്യവശ്യമായി വ്യക്​തിഗതവിവരങ്ങൾ ആവശ്യപ്പെട്ടു വരുന്ന ഇമെയിലുകളും അല്ലെങ്കിൽ വമ്പൻ സമ്മാനങ്ങൾ ലഭിച്ചു എന്നു പറഞ്ഞ്​ വരുന്ന ഇ–മെയിലുകളും വ്യാജമായിരിക്കും. അത്തരത്തിലുള്ള ഇ–മെയിലുകൾക്ക്​കഴിവതും മറുപടി നൽകാതിരിക്കുക. വ്യക്​തിഗത വിവരങ്ങൾ ഒരിക്കലും കൈമാറരുത്​. പരമാവധി പൊതു വൈ ഫൈ നെറ്റുവർക്കുകളിൽ വച്ച്​ ബാങ്ക്​ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരത്തിലുള്ള നെറ്റുവർക്കുകൾ ഹാക്ക്​ ചെയ്യപ്പെടാനുള്ള സാധ്യത എറെയാണ്​. 

കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണകളില​ും ആൻറിവൈറസ്​ സോഫ്​റ്റ്​വെയറുകൾ ഉപയോഗിക്കുക. ​ഹാക്കർമാർ​ നിങ്ങളുടെ നെറ്റ്​വർക്കി​ലേക്ക്​ കടന്നുവരാനുള്ള സാധ്യത ഇതിലാതാക്കും. ആൻറിവൈറസിൽ ത​ന്നെ ലഭ്യമായ കീബോർഡുകൾ ഉപയോഗിച്ച്​ പാസ്​​​വേർഡുകൾ ടൈപ്പ്​ ചെയ്യുക. കമ്പ്യുട്ടറി​​െൻറയോ മൊബൈൽ ഫോണിലോ ലഭ്യമായ കീബോർഡുകൾ പരമാവധി ബാങ്കുകളുടെ പാസ്​വേർഡുകൾ ടൈപ്പ്​ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ആൻഡ്രോയിഡ്​ ഫോണുകൾ വൈറസ്​ ആക്രമണത്തിന്​ എളുപ്പമാണ്​. സാമൂഹ്യമാധ്യമങ്ങളിൽ വ്യക്​തിഗത വിവരങ്ങൾ പരമാവധി മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ബാങ്കിൽ നിന്നാണെന്ന്​  പറഞ്ഞുള്ള ​േകാളുകൾക്ക്​  മറുപടി നൽകാതിരിക്കുക.

തട്ടിപ്പ്​ നടന്നു എന്ന്​ ബോധ്യമായാൽ
തട്ടിപ്പ്​ നടന്നു എന്നു ബോധ്യമായാൽ ഉപഭോക്​താക്കൾ ഉടനെ തന്നെ ബാങ്കുകളെ സമീപിക്കണം. 2016ലെ റിസർബാങ്കി​​െൻറ സർക്കുലർ അനുസരിച്ച്​ ഉപഭോക്​താക്കൾക്ക്​ ഉണ്ടാവുന്ന ഇത്തരം നഷ്​ടങ്ങൾക്ക്​ പൂർണ്ണ ഉത്തരവാദിത്തം ബാങ്കുകൾക്ക്​ മാത്രമായിരിക്കും.തട്ടിപ്പിലുടെ ഒരു ഉപഭോക്​താവ്​ പണം നഷ്​ടപെട്ടു എന്നു പറഞ്ഞു ഉപഭോക്​താവ്​ പരാതിനൽകിയാൽ അതിന്​ കൃത്യമായ മറുപടി നൽകേണ്ട ബാധ്യത ബാങ്കുകൾക്കുണ്ട്​. തങ്ങള​ുടെ​ പ്രശ്​നം മൂലമല്ല പണം നഷ്​ടപ്പെട്ടതെന്ന്​ തെളിയിക്കാനുള്ള ബാധ്യതയും ബാങ്കുകൾക്കുണ്ട്​. അല്ലാത്ത പക്ഷം ബാങ്കുകൾ  നഷ്​ട​െപട്ട പണം തിരികെ നൽ​േകണ്ടി വരും. സംസ്​ഥാനങ്ങളിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്ടുമ​െൻറുകളെയും ഇത്തരം പ്രശ്​നമുണ്ടായാൽ ഉപഭോക്​താവിന്​ സമീപിക്കാവുന്നതാണ്​ അവിടെ നിന്ന്​ ആവശ്യമായ നിയമ സഹായം ലഭിക്കും.

(സൈബർ കൺസൾട്ടൻറും കേരള പോലീസി​​െൻറ സൈബർഡോം അംഗവുമാണ്​ ലേഖകൻ.
ഇമെയിൽ: menon.sureshm@gmail.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:32 lakh debit cards recalledATM PIN
News Summary - Over 32 lakh debit cards recalled, banks ask customers to change ATM PIN
Next Story