പാലായിൽ പുതു ചരിത്രം
text_fields54 വർഷത്തെ ചരിത്രം തിരുത്തിയെഴുതിയാണ് പാലായിൽ ഇടതുമുന്നണി അട്ടിമറി വിജയം നേടിയത്. കോൺഗ്രസിെൻറയും കേരള കോൺഗ്രസിെൻറയും ശക്തി കേന്ദ്രങ്ങളിലടക്കം തുടക്കം മുതൽ വ്യക്തമായ ലീഡ് ഉയർത്തിയുർത്തി പാലായിൽ ഇടതുമുന്നണി സ്ഥാനാർഥി നേടിയത് ചരിത്ര വിജയം. ഈ ഫലം വരും നാളുകളിൽ യു.ഡി.എഫിലും കേരള കോൺഗ്രസിലും പ്രതിസന്ധി സ ൃഷ്ടിക്കും.
യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കേരള കോൺഗ്രസിെൻറ സ്വന് തം തട്ടകത്തിലെ ദയനീയ പരാജയം കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടൽ ശക്തമാക്കുന്നതിനെ ാപ്പം സംസ്ഥാനത്ത് അടുത്തമാസം നടക്കുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പുകളെ േപാലും കാര്യമായി സ്വാധീനിക്കുമെന്നും ഉറ പ്പായി.പാലാ ഫലം അഞ്ചിടത്തും ഇടതുമുന്നണിക്ക് കൂടുതൽ ഊർജവും ആത്മവിശ്വാസവും പകരുമെന്നും വ്യക്തമായിക്കഴിഞ്ഞ ു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം-ഇടത് സ്ഥാനാർഥി മാണി.സി. കാപ്പെൻറ നാലാം മൽസരത്തിൽ ലഭിച്ച സഹതാപം-താഴെതലത്തിൽ നടത്തിയ ചിട്ടയായ പ്രചാരണം-ഇൗഴവസമുദായത്തിെൻറ അകമഴിഞ്ഞ പിന്തുണ-പള്ളിയും പട്ട ക്കാരുടെയും മനംമാറ്റം-ഇതെല്ലാം ഇടത് വിജയത്തിന് സഹായകമായിയെന്നുവേണം കരുതാൻ.
കേരള കോൺഗ്രസിെല പ്രതിസന്ധി രുക്ഷമായ സാഹചര്യത് തിൽ ഇത്തവണ തെരഞ്ഞെടുപ്പിെന പൂർണമായും നയിച്ചത് കോൺഗ്രസായിരുന്നു. എന്നിട്ടും കോൺഗ്രസിെൻറ ശക്തികേന്ദ്രങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥി പിന്നിലായി. അതായത് യു.ഡി.എഫിെൻറ പരമ്പരാഗത വോട്ടുകൾ മറിഞ്ഞുവെന്ന് വ്യക്തം. കോൺഗ്രസ്-കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ ചോർന്ന വോട്ടുകളെല്ലാം ലഭിച്ചതും ഇടത്സ്ഥാനാർഥിക്കാണ്.
പാലാ ഫലം കോൺഗ്രസ്-കേരള കോൺഗ്രസ് ബന്ധത്തിലും ഉലച്ചിൽ ഉണ്ടാക്കിയേക്കും.നിലവിൽ ഇരുവരും പാലായിൽ രണ്ടുതട്ടിലാണ്. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ കോൺഗ്രസ് കാലുവാരിയെന്ന ആേരാപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഫലം പൂർണമാകും മുമ്പ് കേരള കോൺഗ്രസിനെ പരസ്യമായി വിമർശിച്ച് കോൺഗ്രസ് ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ഏറ്റവും ഒടുവിലത്തെ ഫലം ഇതിനെല്ലം ആക്കം വർധിപ്പിച്ചേക്കാം. മുന്നണികൾ മാറിമാറിയാണെങ്കിൽ പോലും 13 തെരഞ്ഞെടുപ്പുകളിലായി 54 വർഷം കെ.എം.മാണിയെന്ന അതികായകനെ വിജയിപ്പിച്ചു പോന്ന പാലാ ഇക്കുറി കേരള കോൺഗ്രസിനെ കൈവിട്ടതോടെ ജോസ് പക്ഷത്തിെൻറ രാഷ്ട്രീയ നിലനിൽപ്പും ഒപ്പം ജോസ്.കെ.മാണിയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെട്ടേക്കാം.
ഫലം കേരള കോൺഗ്രസിലെ കുടുംബവാഴ്ച്ചക്കും തിരിച്ചടിയായി.കേരള കോൺഗ്രസിലെ പടലപിണക്കങ്ങളും ഏറ്റുമുട്ടലുകളും ഇനിയും തുടർന്നാൽ അത് യു.ഡി.എഫിനെ മൊത്തത്തിൽ ബാധിച്ചേക്കാമെന്ന ആശങ്കയും നേതൃനിരയിൽ ചർച്ചയാവുകയാണ്. അതിനാൽ കേരള കോൺഗ്രസ് രാഷ്ട്രീയത്തിന് മൂക്കുകയർ ഇടണമെന്ന നിലയിലേക്കും കാര്യങ്ങൾ നീങ്ങിയേക്കാം. മാണിയുടെ മരണശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പായിട്ടും സഹതാപവോട്ടും കേരള കോൺഗ്രസിനെ തുണച്ചില്ല. യു.ഡി.എഫ് പൊതുസമ്മേളനത്തിൽ ജോസഫിനെ കൂക്കിവിളിച്ചതും പല അവസരങ്ങളിലും അപമാനിച്ചതും വോട്ടർമാരെ സ്വാധീനിച്ചു. ഒപ്പം നാലാം മൽസരം കാപ്പന് തുണയായി.കാപ്പൻ മൂന്നുതവണ തോറ്റതല്ലേ-ഇക്കുറി ജയിക്കട്ടെ, ഒന്നരവർഷത്തെ കാര്യമല്ലേയുള്ളൂവെന്ന അഭിപ്രായങ്ങളും കാപ്പനെ തുണയായി എന്നുവേണം വിലയിരുത്താൻ. വോട്ടർമാരുടെ മനസിലെ ഈവികാരം പാലായിൽ യാഥാർഥ്യമായി.
യഥാർഥ കേരള കോൺഗ്രസ് ഏതെന്നതിനെച്ചൊല്ലി ജോസും ജോസഫും നടത്തുന്ന പോരാട്ടങ്ങൾ ഇനി ശക്തമാകുമെന്ന് ഉറപ്പായതോടെ പി.ജെ.ജോസഫ് കടുത്ത നിലപാടുകളിലേക്കും നീങ്ങും. നിയമപോരാട്ടങ്ങളും സജീവമാകും. ജോസഫ് വിഭാഗം പാലായിൽ കൂടുതൽ പിടിമുറുക്കും.യു.ഡി.എഫിെൻറ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിെലല്ലാം ഭുരിപക്ഷം വർധിപ്പിച്ചുള്ള മാണി.സി.കാപ്പെൻറ വിജയം പാലയിൽ ഒരു പുതുചരിത്രത്തിനും തുടക്കമാവും.
കാലങ്ങളായി ഒരു പക്ഷേ പതിറ്റാണ്ടുകളായി യു.ഡി.എഫ് സ്വാധീനമേഖലയായി അറിയപ്പെടുന്ന 12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെടുന്ന പാലാ മണ്ഡലത്തിൽ എല്ലായിടത്തും വ്യക്തമായ ലീഡാണ് ഇടതുമുന്നണിക്ക് ലഭിച്ചത് .ഇതും യു.ഡി.എഫ് നേതൃത്വത്തെ െഞട്ടിച്ചിട്ടുണ്ട്.‘രാമപുരം എണ്ണിത്തുടങ്ങുമ്പോൾ എെൻറ വോട്ട് കൂടുതലായിരിക്കും. അവിടെ മുതൽ എെൻറ ഭൂരിപക്ഷം ഉയരും’ വോട്ടെണ്ണൽ തുടങ്ങും മുമ്പ് ഇടതുസ്ഥാനാർത്ഥി മാണി.സി.കാപ്പെൻറ പ്രതികരണം ഇതായിരുന്നു.
വോട്ടുകച്ചവടം നടത്തിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പിക്കും പാലാ ഫലം കനത്ത തിരിച്ചടിയാവുകയാണ്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന എൻ.ഹരിക്ക് ലഭിച്ചത് 24000 വോട്ടുകളായിരുന്നു. ഇത്തവണ അവരുടെ വോട്ടിലും കാര്യമായ ചോർച്ചയുണ്ടായി.രാമപുരം അടക്കം ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തുകളിലും അവർ പിന്നാക്കം പോയി. ലോക്സഭ തെരഞ്ഞെടുപ്പിൽ 33472 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന് പാലയിൽ ലഭിച്ചിട്ടും നിയമസഭ തെരഞ്ഞെടുപ്പിെല തിരിച്ചടി കേരള കോൺഗ്രസിനെ ഇനി പുനർവിചിന്തനത്തിനും പ്രേരിപ്പിച്ചേക്കാം. ഉദാഹരണത്തിന് അഞ്ച്മാസം മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി നേടിയതിനേക്കാൾ ഇരട്ടി വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴികാടൻ മുന്നിലെത്തിയ പഞ്ചായത്താണ് രാമപുരം. അന്ന് രാമപുരത്ത് നിന്ന് 4440 വോട്ട് തോമസ് ചാഴികാടന് ലഭിച്ചു. ഇത്തവണ അവിടെ യു.ഡി.എഫ് പിന്നിലായി.
ബാർ കോഴക്കേസിൽ കെ.എം മാണി പ്രതിരോധത്തിലായിരുന്ന കാലത്തും യു.ഡി.എഫ് സ്വാധീനമേഖലയായിരുന്ന രാമപുരം പഞ്ചായത്ത് കെ എം മാണിക്ക് ഒപ്പം നിന്നു. കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും സ്വാധീനമുണ്ട്. രണ്ടില നഷ്ടപ്പെട്ടതും സ്വതന്ത്രനായുള്ള മത്സരവും ജോസ് ടോമിന് തിരിച്ചടിക്ക് കാരണമായി.
എന്തായാലും ഇടതുമുന്നണി കൂട്ടിയ കണക്കുകളെല്ലാം പാലായിൽ യാഥാർഥ്യമായി.ന്യായങ്ങളും വാദങ്ങളും എന്തുതന്നെയായാലും പാലായിലെ വിജയം ഇടതുമുന്നണിക്ക് ചരിത്രനേട്ടം തന്നെ.യു.ഡി.എഫിന് കനത്ത തിരിച്ചടിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.