ജീവിതം പറിച്ചെടുക്കപ്പെട്ടവർ
text_fieldsഇൗ കോവിഡ്കാലത്ത് സാമൂഹിക അകലം പാലിച്ച് ഞങ്ങൾക്കൊന്ന് അന്തിയുറങ്ങാനെങ്കിലും കഴിയുമോ?''
കഴിഞ്ഞ മാർച്ചിൽ കോവിഡ്-19മായി ബന്ധപ്പെട്ട് തോട്ടം മേഖലയിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ തൊഴിൽവകുപ്പ് പുറത്തിറക്കിയപ്പോൾ ലയങ്ങളിലെ ഒറ്റമുറിയിൽ കിടക്കാൻ അൽപം സ്ഥലംതന്നെ കിട്ടിയാൽ അത് മഹാഭാഗ്യമായി കരുതുന്ന തോട്ടം തൊഴിലാളികൾ ചോദിച്ചതാണിത്. 'ലയങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും ലയങ്ങളിൽ തൊഴിലാളികളോ കുടുംബങ്ങളോ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഒരു പ്രധാന നിർദേശം. ഇത് നടപ്പാക്കണമെങ്കിൽ കേരളത്തിലെ എല്ലാ ലയങ്ങളിലെയും ആൾപ്പാർപ്പ് തന്നെ ഒഴിവാേക്കണ്ടിവരും.
''ഒറ്റമുറി വീട്ടില് ഒരു കുടുംബത്തിലെ 20 പേർ വരെ താമസിക്കുന്നുണ്ട്. ഒരു പുതപ്പിനുള്ളില് മൂന്നു പേരാണ് കിടക്കുന്നത്. കട്ടിലിൽ നാലു പേര് കിടക്കും. താഴെ നിലത്ത് അഞ്ചും ആറും പേര്. ഒന്നിച്ച് കിടക്കണം.'' വായുസഞ്ചാരമോ ആവശ്യത്തിനു വെളിച്ചമോ ഇല്ലാത്ത ഇവിടങ്ങളിൽ ഇവർെക്കങ്ങനെയാണ് കോവിഡ് പ്രതിരോധം തീർക്കാൻ കഴിയുക. സാനിറ്റൈസറിെൻറ ലഭ്യത ഉറപ്പാക്കണമെന്നും തോട്ടങ്ങളിലെ കാൻറീനുകൾ, ക്രഷുകൾ എന്നിവിടങ്ങളിൽ സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവയുടെ മതിയായ അളവിലുള്ള ലഭ്യത മാനേജ്മെൻറ് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ തുടർന്ന് പറയുന്നുണ്ട്. ഇക്കാലമത്രയായിട്ടും ആവശ്യത്തിനുശുചിമുറിപോലും നിർമിച്ചുനൽകാത്ത മാനേജ്മെൻറിനോടാണ് സർക്കാറിെൻറ ഇത്തരം നിർദേശങ്ങൾ.
2015 സെപ്റ്റംബറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾ നടത്തിയ പോരാട്ടം വേറിട്ട ഒരധ്യായമായിരുന്നു. അതിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്.
ഇൗ സമരത്തെ തുടർന്നാണ് ഉമ്മൻചാണ്ടി സർക്കാർ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ പ്രധാന ശിപാർശകളിലൊന്നായിരുന്നു ദശാബ്ദങ്ങളുടെ പഴക്കമുള്ളതും മനുഷ്യവാസത്തിന് യോഗ്യമല്ലാത്തതുമായ എല്ലാ ലയങ്ങളും പൊളിച്ചുമാറ്റി രണ്ടു കിടപ്പുമുറികളുള്ള കെട്ടിടങ്ങൾ നിർമിച്ചുനൽകണം എന്നത്. അത്തരം കെട്ടിടങ്ങളെ 'വർക്കേഴ്സ് ക്വാർേട്ടഴ്സ്' എന്ന് നാമകരണം ചെയ്യണം.
പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണ ചെലവ് തൊഴിലുടമയും സംസ്ഥാന സർക്കാറും തുല്യമായി വഹിക്കണം. ഒരു വർഷം തികയുംമുെമ്പ 2016 ആഗസ്റ്റ് 10ന് കമീഷൻ റിപ്പോർട്ട് സമർപ്പിക്കുേമ്പാഴേക്കും മന്ത്രിസഭ മാറി. പിന്നീട് 10 മാസം കഴിഞ്ഞിട്ടായിരുന്നു റിപ്പോർട്ട് നടപ്പാക്കാനുള്ള നിർദേശങ്ങൾക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്സ്, വനം, റവന്യൂ, കൃഷി, തൊഴിൽ, നിയമം വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായി കമ്മിറ്റി രൂപവത്കരിച്ചത്. രണ്ടു മാസത്തിനുള്ളിൽതന്നെ സർക്കാറിന് ശിപാർശ സമർപ്പിച്ചെങ്കിലും മന്ത്രിസഭ പരിഗണിക്കാൻതന്നെ വീണ്ടും ഒമ്പതു മാസമെടുത്തു. 2018 ജൂൺ 20നു ചേർന്ന മന്ത്രിസഭ യോഗം കമീഷൻ ശിപാർശകൾക്ക് അംഗീകാരം നൽകി. ജൂൺ 21ന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിലും കമീഷൻ റിപ്പോർട്ടുപ്രകാരം തോട്ടം മേഖലയുമായി ബന്ധപ്പെട്ട് അംഗീകരിച്ച തീരുമാനങ്ങൾ വിശദീകരിക്കുകയുണ്ടായി.
നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല് സർക്കാറിെൻറ സമ്പൂർണ പാർപ്പിടപദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാർഗരേഖകൾക്ക് വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്ന ചെലവിെൻറ 50 ശതമാനം സർക്കാറും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽനിന്ന് ഈടാക്കേണ്ട 50 ശതമാനം തുക ഏഴു വാര്ഷിക ഗഡുക്കളായി (പലിശരഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാറിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാർ ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നല്കിയിട്ടുണ്ടെന്നും അറിയിച്ചു. സമരം നടന്ന് അഞ്ചു വർഷവും കമീഷൻ റിപ്പോർട്ട് അംഗീകരിച്ച് രണ്ടു വർഷവും പിന്നിെട്ടങ്കിലും റിപ്പോർട്ടിലെ പ്രധാന തീരുമാനം ഇന്നും വിസ്മൃതിയിലാണ്. കമീഷൻ റിപ്പോർട്ടിലെ സർക്കാർ അംഗീകരിച്ച 13 ശിപാർശകളിൽ മിക്കതും തോട്ടം ഉടമകൾക്ക് ഏറെ ഗുണം ചെയ്യുന്നതുകൂടിയായിരുന്നു.
''രണ്ടു മുറികളുള്ള, നിന്നുതിരിയാൻ ഇടമില്ലാത്ത എെൻറ വീട്. മൂന്നാറിലെ എസ്റ്റേറ്റ് ലയങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ആ ചിത്രമാണ്. മൂന്നാറിലെ പെരിയവരൈ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയത്തിലാണ് ഞാൻ ജനിച്ചത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കുടുസ്സുവീട്. ലയങ്ങളിൽ ജീവിച്ചു മരിക്കുന്നവരെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടം വരും.
കാലമേറെ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ അന്നത്തെപ്പോലെ. തൊഴിലാളികളുടെ പരാതികൾ ആരും കേൾക്കാറില്ല. ലയങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. തൊഴിലുടമകൾക്കു വേണ്ടിയാണു തൊഴിലാളികൾ പണിയെടുക്കുന്നത്. തേയില നുള്ളാൻ ജീവിതം ഹോമിക്കുന്നവർക്കായി ഒരു തുണ്ടു ഭൂമിയെങ്കിലും അനുവദിക്കണം'' -കെ. സേതുരാമൻ (കണ്ണൂർ റേഞ്ച് ഡി.ഐ.ജി)
ഒടുവിൽ കേരളത്തിലെ ലയങ്ങളുടെ ദുരവസ്ഥ വീണ്ടും ഒാർമപ്പെടുത്താൻ രാജമലയിലെ പെട്ടിമലദുരന്തം വേണ്ടിവന്നു. മലവെള്ളപ്പാച്ചിൽ മാത്രമല്ല, ഒരു ശക്തമായ കാറ്റടിച്ചാൽ പറന്നുപോകുന്നതാണ് ഇപ്പോഴും കേരളത്തിലെ മിക്ക ലയങ്ങളും. ലയങ്ങൾ എന്നറിയപ്പെടുന്ന ഈ താമസസൗകര്യം പരിഷ്കൃത സമൂഹത്തിന് ജീവിക്കാനാകാത്ത അവസ്ഥയിലുള്ളതാണ്. പെട്ടിമുടിയിലെ ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ബാലെൻറ പ്രസ്താവനയും മേൽപറഞ്ഞതിനെ ശരിവെക്കുന്നതായിരുന്നു. ''വളരെ പ്രാകൃതമായ രൂപത്തിലാണ് ലയങ്ങൾ ഉള്ളത്. ഇത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ദുരന്തത്തിനൊപ്പം ഇതെല്ലാം പരിശോധിക്കേണ്ടതായുണ്ട് ''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.