എളിയവനെ കർത്താവ് പരിപാലിക്കും
text_fieldsപരിക്ഷീണിതനായിരുന്നില്ല ചൊവ്വാഴ്ച രാവിലെ ജോസഫ്. പ്രത്യാശ കൈവെടിഞ്ഞിരുന്നുമി ല്ല. കൈവെള്ളയിലെന്നു കരുതിയ സ്ഥാനാർഥിത്വം പാർട്ടി ചെയർമാെൻറ മകനും മരുമകളും ചേർ ന്ന് തലേന്ന് വെട്ടിയതിെൻറ അമർഷം ഉള്ളിൽ പുകയുന്നുണ്ടാകാമെങ്കിലും പ്രഭാത കുർബാ ന കഴിഞ്ഞെത്തിയ പ്രസരിപ്പിലായിരുന്നു അദ്ദേഹം സംസാരം തുടങ്ങിയത്.
ഒാഫിസ് മുറിയില െ മേശമേലിരുന്ന ബൈബിൾ തുറന്ന ജോസഫ് ഇങ്ങനെ വായിച്ചു: കർത്താവ് കരുണാമയനും നീതിമാ നുമാണ്. നമ്മുടെ ദൈവം കൃപാലുവാണ്. എളിയവരെ കർത്താവ് പരിപാലിക്കുന്നു. ഞാൻ നിലംപൊത്ത ിയപ്പോൾ അവിടുന്നെന്നെ രക്ഷിച്ചു. എെൻറ ആത്മാേവ, നീ ശാന്തിയിലേക്ക് മടങ്ങുക. കർത്താ വ് നിെൻറ മേൽ അനുഗ്രഹം വർഷിച്ചിരിക്കുന്നു...(സങ്കീർത്തനം 116ാം അധ്യായം, 5, 6, 7 വചനം).
? പാ ർട്ടിയുടെ ഏക സീറ്റിൽ മത്സരിക്കാൻ കഴിയുെമന്ന ഉറപ്പ് എവിടെെവച്ചാണ് തെറ്റിയത്
സീറ്റുണ്ടാകില്ലെന്ന് കരുതേണ്ട ഒരു സാഹചര്യവും ഒരു ഘട്ടത്തിലും ഉണ്ടായിരുന്നി ല്ല. പാർട്ടിയും ചെയർമാൻ കെ.എം. മാണി അടക്കവും സീറ്റ് നൽകണമെന്ന വികാരത്തിലാണ് എത്തി യത്. പാർലമെൻററി പാർട്ടിക്കും സ്റ്റിയറിങ് കമ്മിറ്റിക്കും ശേഷം മാണിയെ തീരുമാനം പ്ര ഖ്യാപിക്കുന്നതിന് ചുമതലപ്പെടുത്തിയശേഷമാണ് മാറ്റം മറിച്ചിലുണ്ടായത്. പാർട്ടിയ ുടെ രണ്ടാംസീറ്റാണ് കോട്ടയം. രണ്ടു സീറ്റെന്ന വാദം യു.ഡി.എഫ് അംഗീകരിച്ചാണ് നേരേത്ത കോൺഗ്രസിെൻറ രാജ്യസഭ സീറ്റ് വിട്ടുനൽകിയത്. ഇത് ജോസ് കെ. മാണി ഏറ്റെടുത്തതോടെ ലോക്സഭ സീറ്റിന് തനിക്ക് അവകാശമുണ്ട്. അത് ചാലക്കുടിയായാലും കോട്ടയമായാലും ഇടുക്കിയായാലും ഒരുപോലെ.
സ്ഥാനാർഥി കാര്യത്തിൽ ഉന്നതാധികാര സമിതി തീരുമാനം മറികടന്ന് മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരെ വിളിച്ചുചേർത്ത് ചർച്ചചെയ്യണമെന്ന അസാധാരണ ആവശ്യം അംഗീകരിക്കുകയായിരുന്നു ഇവിടെ. ചെയർമാനെ ചുമതലപ്പെടുത്തിയ വിഷയത്തിൽ ഇത്തരമൊരു ചർച്ചയുടെ ആവശ്യമില്ലെന്നും കീഴ്വഴക്കമില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും ഇതിന് തുനിഞ്ഞത് ചിലരുടെ താൽപര്യങ്ങൾ തീരുമാനത്തിൽ കുത്തിനിറക്കാനായിരുന്നു.
? കോട്ടയം ജില്ലയുടെ വികാരം താങ്കൾക്ക് സ്ഥാനാർഥിത്വം നൽകുന്നതിന് തടസ്സമായെന്ന നിലപാടിനെ കുറിച്ച്
കോട്ടയം ജില്ലയുടെ വികാരം എന്നനിലപാടിൽ സീറ്റ് നിഷേധിച്ചത് ശരിയല്ല. ജില്ലമാറി മത്സരിക്കുന്നത് കുഴപ്പമാണെന്ന സമീപനവും ശരിയായതല്ല. പി.ജെ.കുര്യനും പാല കെ.എം. മാത്യുവും എ.സി. ജോസും പി.സി ചാക്കോയുമടക്കം നിരവധിപേർ മറ്റു ജില്ലകളിൽനിന്ന് എത്തി ഇടുക്കിയിൽനിന്ന് പാർലമെൻറിലേക്ക് മത്സരിച്ചിട്ടുണ്ട്. കോട്ടയംകാരനായ റോഷി അഗസ്റ്റിനാണ് ഇടുക്കിയിലെ കേരള കോൺഗ്രസ് എം.എൽ.എ.
? താങ്കളുടെ സീനിയോറിറ്റി പോലും കണക്കിലെടുക്കാതെ ഇത്തരമൊരു നീക്കത്തിനു പിന്നിൽ
പാർട്ടി ചെയർമാെൻറയും വർക്കിങ് ചെയർമാെൻറയും കാര്യത്തിലെങ്കിലും സ്ഥാനാർഥിത്വം തർക്ക വിഷയമാകേണ്ടതല്ല. പാർലമെൻററി പാർട്ടിയുെടയും ഘടക കക്ഷികളുടെയുമെല്ലാം അഭിപ്രായം അവഗണിച്ച് തീരുമാനമെടുത്തത് കേട്ടുകേൾവിയില്ലാത്ത രീതിയാണ്. കോട്ടയം മെത്രാെൻറതടക്കം അഭിപ്രായം പരിഗണിച്ചില്ല. പാർട്ടി വൈസ് ചെയർമാനുമായി അടുപ്പമുള്ളവർ തലേന്നുതന്നെ ജോസഫ് സ്ഥാനാർഥിയാകില്ലെന്ന് ചിലരോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
? പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണിയുടെ ഭാര്യ നിഷയുടെ സ്ഥാനാർഥി മോഹമാണ് താങ്കളുടെ രംഗപ്രവേശത്തോടെ ഇല്ലാതായതെന്ന വിലയിരുത്തലുണ്ടല്ലോ
എെൻറ സ്ഥാനാർഥിത്വവും ഇതും തമ്മിൽ ബന്ധപ്പെടുത്തേണ്ടതാണെന്ന് കരുതുന്നില്ല
? സ്ഥാനാർഥിയാകണമെന്ന താൽപര്യം പുറത്തുപറഞ്ഞ് വഷളാക്കിയെന്ന വിമർശനത്തെ കുറിച്ച്
മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന അഭിപ്രായം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിട്ടുണ്ട്. പിടിച്ചു വാങ്ങുമെന്നല്ല, സീറ്റിന് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്. അർഹമായേത പറഞ്ഞിട്ടുള്ളൂ.
? ജയസാധ്യതയില്ലാത്തയാളെയാണ് കോട്ടയത്ത് സ്ഥാനാർഥിയാക്കിയതെന്ന് ആരോപണമുണ്ടല്ലോ
എനിക്ക് തികഞ്ഞ ജയസാധ്യതയും ശുഭാപ്തി വിശ്വാസവുമുണ്ട്
? കോട്ടയം ജില്ല പഞ്ചായത്തിലുണ്ടായ മാണിഗ്രൂപ്പ്-സി.പി.എം ബാന്ധവത്തിെൻറ ചൂട് ചിലരിൽ അവശേഷിക്കുന്നതാണോ ജയസാധ്യതയില്ലാത്ത സ്ഥാനാർഥികളെ തേടിയതിനു പിന്നിൽ
തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്
? സീറ്റു നിഷേധിച്ച പശ്ചാത്തലത്തിൽ ഇനി നിലപാട്
പാർട്ടി തിരുത്താൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. യു.ഡി.എഫ് നേതൃത്വവുമായി ചർച്ച നടക്കുകയാണ്.
? യു.ഡി.എഫ് നേതാക്കളുടെ ഇടപെടൽ ഫലപ്രദമാകുമെന്ന് വിശ്വാസമുണ്ടോ
രാജ്യസഭ-ലോക്സഭ സീറ്റ് പങ്കുവെപ്പ് മുന്നണിയുമായി ബന്ധപ്പെട്ടായതിനാൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽനിന്ന് എത്തിയശേഷം അവരുമായി ആേലാചിച്ച് മത്സരിക്കുന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.