പ്ലേഗും കോവിഡും തമ്മിൽ സാദ്യശ്യങ്ങളേറെ
text_fieldsഏകദേശം 20 മില്യൺ യൂറോപ്യൻ ജനതയെ കവർന്നെടുത്ത പ്ലേഗ് (Black Death) ദുരന്തം സംഭവിച്ചതും ഇറ്റലിയിലായിരുന്നു. 700 വർഷം മുമ്പ് നടന്ന ഈ മഹാമാരി ഏറ്റവും കൂടുതൽ ജീവനെടുത്തത് ഇറ്റലിയിലെ ഫ്ലോറൻസിലായിരുന്നു. അന്നത്തെ സാമൂഹിക അകലം( സോഷ്യൽ സിസ്റ്റൻസിങ്) ഏകാന്ത വാസം (ക്വാറന്‍റൈൻ) എന്നിവ പിന്നീട് പഠന വിധേയമാക്കി.
2011 ൽ ശാസത്രജ്ഞൻമാരുടെ ഒരു അന്താരാഷ്ട്ര സമിതി 'നേച്വർ'(Nature) എന്ന ജേണലിൽ മധ്യയുഗത്തിൽ സംഭവിച്ച മഹാമാരിയുടെ ഹേതുവായ യെർസീനിയ പെസ്റ്റിസ്(Yersinia pestis) എന്ന ബാക്ടീരിയയെക്കുറിച്ച് ഒരു പേപ്പർ പ്രസിദ്ധീകരിച്ചു. പ്യൂബോണിക് പ്ലേഗ് എന്നായിരുന്നു ആ രോഗത്തിന്‍റെ പേര്. അവരുടെ നിഗമനത്തിൽ ഈ അണുബാധയുണ്ടായത് ചൈനയോ അതിനടുത്ത പ്രദേശമോ ആണ്. ഇപ്പോഴത്തെ സിൽക്ക് റോഡും മറ്റു ലാന്‍റ് ട്രെയിഡ് റൂട്ടുകളും അവർ മാപ്പ് ചെയ്തു. അവസാനം അത് നാവിക പാതവഴി ഇറ്റാലിയൻ തുറമുഖമായ മെസ്സിനയിലെത്തി. അന്നും അതിന്റെ തുടക്കം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കായിരുന്നു. എലി, വവ്വാൽ, പാമ്പ് എന്നീ ജീവികളാണ് പരാമർശിക്കപ്പെട്ടത്. ഭയവും ഉൽകണ്ഠയും പ്രതീക്ഷയുമായിരുന്നു ഇന്നത്തേയും പോലെ അന്നത്തേയും വികാരങ്ങൾ. എന്താണ് നമുക്ക് സംഭവിക്കാൻ പോകുന്നത് എന്ന നിലവിളിയായിരുന്നു എങ്ങും കേൾക്കാനുണ്ടായിരുന്നത്. ഏകാന്തത (Isolation) മാത്രമായിരുന്നു പ്രതിരോധ മരുന്ന് . അന്ന് ബാക്ടീരിയ ഇന്ന് വൈറസ്, സാർസ്(SARS) കോവിഡ് 19(Cov 2) എന്നിവ രണ്ടും ശ്വസന വ്യവസ്ഥയെ ബാധിക്കുന്നതായിരുന്നു. (Symptoms of respiratory failure) 1916-20 വന്ന സ്പാനിഷ് ഫ്ളൂവുമായും ഇതിന് സാദ്യശ്യമുണ്ട്.
താരതമ്യേന സമാധാനം നിറഞ്ഞു നിൽക്കുന്ന സമയത്താണ് യൂറോപിനെ ബ്ലാക്ക് ഡെത്ത് ബാധിക്കുന്നത്. രക്തപങ്കിലമായ കുരിശു യുദ്ധം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനുശേഷം. ഇപ്പോഴും അതെ താരതമ്യേന സമാധാനം നിലനിൽക്കുന്ന (ആപേക്ഷികം മാത്രം ) കാലത്ത് കൊറോണ വന്നു ചേർന്നിരിക്കുന്നു. ബ്ലാക്ക് ഡെത്തിനെപ്പോലെ ഇതുണ്ടാക്കാൻ പോകുന്ന സാമ്പത്തിക പരിക്ക് ഗുരുതരമായിരിക്കും. പടർന്ന് പിടിക്കുന്ന ദാരിദ്ര്യം, പട്ടിണി, കലാപങ്ങൾ എന്നിവ അതിജീവനത്തിന്‍റെ ഭാഗമായി ഉണ്ടാകും. ആഗോള സാമ്പത്തിക വ്യവസ്ഥ പൂർവ്വസ്ഥിതി പ്രാപിക്കാൻ ഒരു നൂറ്റാണ്ടെടുക്കുമെന്നും ബ്ലാക്ക് ഡെത്ത് ഇംപാക്ട പറയുന്നു. അന്നത്തെ കുട്ടികളുടെ നാവിൻ തുമ്പിലുള്ള കവിത ഇങ്ങനെയായിരുന്നു:
Ring a Ringa roses........all fall down
ഇതിലെ റോസസ് എന്നത് ഇരകളുടെ ശരീരത്തിലുള്ള ബ്യൂബോസിനെക്കുറിക്കുന്നതും all fall down എന്നത് കൂട്ടമരണത്തെയും സൂചിപ്പിക്കുന്നു. എന്നാൽ അന്നത്തെ അത്ര സാഹിത്യങ്ങൾ ഇത്തരം രോഗങ്ങളുടെ പശ്ചാത്തലത്തിൽ 20.... 21 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടിട്ടില്ല.
ബൊക്കാച്ചിയോയുടെ (Giovanni Boccaccio ) മാസ്റ്റർപീസ് കൃതിയായി അറിയപ്പെടുന്ന ദി ഡകാമെറോൺ( The Decameron) അക്കാലത്ത് എഴുതപ്പെട്ട വലിയ സാഹിത്യ കൃതിയാണ്. ബ്ലാക്ക് ഡെത്തി(Black death)ന്‍റെ പശ്ചാത്തലത്തിൽ അന്നത്തെ സാഹിത്യത്തിലെ മുടിചൂടാമന്നനായ ബൊക്കാച്ചിയോ ഏകാന്ത തടവിലെ (Isolationists) രോഗികളുടെ കഥകൾ റെക്കോർഡ് ചെയ്താണ് ഡെക്കാമ റൺ പൂർത്തിയാക്കുന്നത്. സെൽഫ് ക്വാറന്റെ നിൽ പ്രവേശിച്ച മൂന്നു പുരുഷൻമാരുടെയും എഴു സ്ത്രീകളുടെയും കഥകളാണ് ഇതിന്റെ ഉള്ളടക്കം.
മെഡിക്കേഷൻ, ഡ്രഗ്സ്, ജനറ്റിക്സ്, എപ്പിഡമോളജി, WHO തുടങ്ങിയ പേരുകൾ ചിന്തിക്കാൻ പോലും പറ്റാത്തൊരു കാലം. ഷെക്സ്പിയർക്കും ഗലീലിയോക്കും 200 വർഷം മുമ്പ് കടന്നുപോയ പ്ലേഗിന് ഡക്കാമറൺ പോലുള്ള ഒരു കാലാതിവർത്തിയായ ഒരു സാഹിത്യ കൃതിക്ക് ജന്മം നൽകാൻ സാധിച്ചു. ആധുനികതയും യുക്ത്യാധിഷ്ഠിത ശാസ്ത്രീയതയും തൊട്ടു തീണ്ടാത്ത അന്നാണ് മാനവികതയുടെ അപ്പോസ്തലന്മാരായ ഡാന്റേയും ബൊക്കാച്ചിയോയും പിറവി കൊള്ളുന്നത്.
പിൻകുറി
നമുക്ക് പ്രതീക്ഷയുണ്ട്. ബ്ലാക്ക് ഡെത്തിനു ശേഷമാണ് യൂറോപ്പിൽ നിന്ന് നവോത്ഥാനം ഉണ്ടാകുന്നത്. Revival in arts and letters എന്നത് ഒരു വലിയ ലിബറേഷനായിരുന്നു. അതിന്റെ അനുകൂലവും പ്രതികൂലവുമായ വിശകലനങ്ങൾ ഉണ്ടെങ്കിലും ലോകത്തിന് ഒരു പാട് തുറവികൾ സമ്മാനിച്ചതാണ്. ഈ കൊറോണ കാലവും ഒരു പക്ഷേ ഒരു വലിയ നവോത്ഥാനത്തിന്‍റെ ഹേതുവാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. ഈ ക്വാറന്റൈൻ നമ്മുടെ വ്യക്തി ജീവിതത്തിലും സാമൂഹിക രാഷ്ട്രീയ സാഹിത്യ മണ്ഡലങ്ങളിലും ശുഭോദർക്കമായ അനുരണനങ്ങൾ ഉണ്ടാക്കും എന്നും പ്രതീക്ഷിക്കാം.
വിവർത്തനം : ജലീൽ മോങ്ങം
കടപ്പാട്: ദ ഹിന്ദു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.