'സ്വതന്ത്ര നിലപാട് ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഖ്യമെന്ന് ആരും ധരിക്കേണ്ട' -കാരാട്ട്
text_fieldsവർഗീയ ശക്തികളെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണപോലും വേണ്ടെന്ന 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സി.പി.എമ്മിെൻറ കരട് രാഷ്ട്രീയ പ്രമേയത്തിന് കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി (സി.സി) അംഗീകാരം നൽകിയത് വോെട്ടടുപ്പിലൂടെയാണ്. 31ന് എതിരെ 55 വോട്ടുകൾക്ക് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബംഗാൾ ഘടകത്തിെൻറ പിന്തുണയോടെ സി.സിയിൽ അവതരിപ്പിച്ച ന്യൂനപക്ഷ അഭിപ്രായം തള്ളിയായിരുന്നു തീരുമാനം. സി.പി.എമ്മിെൻറ തീരുമാനത്തെ ചോദ്യം ചെയ്ത് പൊതുസമൂഹത്തിൽ ഇടത് ലിബറൽ ബുദ്ധിജീവികളും മറ്റ് ഇടതുപക്ഷ പാർട്ടികളിലുള്ളവരും രംഗത്ത് എത്തിക്കഴിഞ്ഞു. ഇൗ സാഹചര്യത്തിൽ പി.ബി രേഖ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും കോൺഗ്രസ് ബന്ധത്തിന് എതിരായി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തെൻറ നിലപാട് ഇതാദ്യമായാണ് വ്യക്തമാക്കുന്നത്...
കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയം ഇപ്പോള്‍ പുറത്ത് വന്നു. ഇതില്‍ പ്രധാന തീരുമാനമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കോണ്‍ഗ്രസുമായി സി.പി.എമ്മിന് രാഷ്ട്രീയ സഖ്യമോ മുന്നണിയോ ധാരണയോ ഉണ്ടാകില്ല എന്നതാണ്. ഇതില്‍ ഊന്നിയാണ് പാര്‍ട്ടിക്ക് നേരെയുള്ള വിമര്‍ശനങ്ങളും സി.പി.എമ്മിനുള്ളിലെ ചര്‍ച്ചകളും നടക്കുന്നത്. ഇതാണോ കരട് പ്രമേയത്തിെൻറ പ്രധാന ഊന്നല്‍?
അല്ല. നമ്മുടെ പ്രമേയത്തിെൻറ പ്രധാന ഊന്നല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയും മോദി സര്‍ക്കാറിനെ താഴെ ഇറക്കണം എന്നുമുള്ള ആഹ്വാനമാണ്. പ്രമേയത്തിലെ കേന്ദ്ര ബിന്ദു ഇതാണ്. രാജ്യത്തെ രാഷ്ട്രീയ അവസ്ഥയെ കുറിച്ച് വിലയിരുത്തിയാണ് ഞങ്ങള്‍ ഈയൊരു തീരുമാനത്തിൽ എത്തിയത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത് 2015 ഏപ്രിലില്‍ ആണ്. അപ്പോൾ ബി.ജെ.പി അധികാരത്തില്‍ എത്തി ഒരു വര്‍ഷം ആയിട്ടുണ്ടായിരുന്നു. ബി.ജെ.പിയാണ് കേന്ദ്രത്തില്‍ അധികാരത്തിലെന്ന് കണക്കിലെടുത്താണ് ആ പാർട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ അടവ് നയം രൂപവത്കരിച്ചത്. മോദി സര്‍ക്കാറിന് കീഴില്‍ വലതുപക്ഷ കടന്നാക്രമണം ഉണ്ടാവും എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നവ ഉദാരീകരണ നയങ്ങള്ക്കായുള്ള അക്രമോല്സുക നടപടികൂടി ഉൾപ്പെടുന്നതാവും ആ വലതുപക്ഷ കടന്നാക്രമണം എന്നും ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ഊന്നല്‍ ഹിന്ദുത്വ അജണ്ടക്കായിരിക്കും എന്നും ഞങ്ങൾ പറഞ്ഞിരുന്നു. അതായത്, ആര്.എസ്.എസിെൻറ ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോവുമെന്ന്. ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും എതിരായ ഈ കടന്നാക്രമണം സ്വേച്ഛാധിപത്യത്തിെൻറ വളർച്ചയെന്ന അപകടത്തിലേക്ക് നയിക്കുമെന്നും മൂന്നാമതായി ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത് മുന്നോട്ട് പോയി എന്നാണ് സി.പി.എം ഇപ്പോള്‍ വിലയിരുത്തുന്നത്. എന്ത് സംഭവിക്കുമെന്ന് നമ്മള് കരുതിേയാ അതുതന്നെ സംഭവിച്ചു. ഈ മൂന്ന് പ്രവണതകളും കൂടുതല്‍ ഊർജിതമായി. അതായത്, മോദി സര്‍ക്കാര്‍ നവ ഉദാരീകരണ നയങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നു, വര്‍ഗീയ അജണ്ട മുന്നോട്ട് നടപ്പാക്കുന്നു, മൂന്നാമതായി സ്വേച്ഛാധിപത്യവും. ഇതാണ് സംഭവിക്കാന്‍ പോവുന്നതെന്ന സി.പി.എമ്മിെൻറ മുൻ വിലയിരുത്തല്‍ ശരിയായി. ഈ ഭീഷണിയെ എങ്ങനെ ചെറുക്കാം എന്നതാണ് രാഷ്ട്രീയ പ്രമേയത്തിെൻറ കേന്ദ്ര ബിന്ദു.
രാജ്യത്ത് ഒരു വലിയ രാഷ്ട്രീയ മാറ്റം സംഭവിച്ചുകഴിഞ്ഞതായി വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ നമ്മള് പറഞ്ഞിരുന്നു. ആദ്യമായി ലോക്സഭയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. ഇതോടെ ഭരണകൂട അധികാരവും മാർഗങ്ങളുംവഴി ആര്.എസ്.എസിന് വിവിധ ഭരണകൂട സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ സാധിക്കുന്നു. ഇത് ഭരണകൂടത്തിെൻറ ജനാധിപത്യ തത്ത്വങ്ങള്‍ക്ക് തന്നെ ഭീഷണി സൃഷ്ടിക്കുമെന്നും പറഞ്ഞു. ഈ മൂന്ന് പ്രവണതകളും ശക്തിപ്രാപിക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. സി.പി.എമ്മിെൻറ കരട് രാഷ്ട്രീയ പ്രമേയം ഇതിനെ ഇങ്ങനെയാണ് സംഗ്രഹിക്കുന്നത്: ഒന്ന് കള്ളപ്പണം, അഴിമതി എന്നിവ ഇല്ലാതാക്കാനെന്ന് പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനം യഥാർഥത്തില്‍ കുത്തകകളെ സഹായിക്കാനായിരുന്നു. സമ്പദ് വ്യവസ്ഥ ഡിജിറ്റൽവത്കരിക്കാന്‍, രൂപയുടെ വിനിമയം അവസാനിപ്പിക്കാന്‍, അനൗപചാരിക മേഖലയെ (informal sector) ഒൗപചാരിക മേഖലയാക്കി മാറ്റാൻ. ഇത് നിരവധി ജനങ്ങളുടെ ജീവിതത്തെയാണ് ബാധിച്ചത്. ജി.എസ്.ടിയിലും സമാനമായ കാര്യമാണ് ഇപ്പോൾ നടക്കുന്നത്. ഈ കാലത്തുതന്നെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതമായി. സര്‍ക്കാര്‍ നയം കാരണം കാർഷിക പ്രതിസന്ധി വര്‍ധിച്ചു. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ പാടെ പരാജയപ്പെട്ടു. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ എന്നതായിരുന്നല്ലോ ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളില്‍ ഒന്ന്. അതില്‍ കുറച്ച് പോലും യാഥാർഥ്യമായില്ല ഇപ്പോഴും. ഈ സാഹചര്യത്തില്‍ ഈ വലതുപക്ഷ വര്‍ഗീയ കടന്നാക്രമണത്തെ നാം എങ്ങനെ പ്രതിരോധിക്കും എന്നതാണ് ചോദ്യം. ഈ സാമ്പത്തിക നയങ്ങളാല്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ പ്രശ്നം ഏറ്റെടുക്കണമെന്ന വിലയിരുത്തലിൽ ആണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍, മധ്യവര്‍ഗ ജീവനക്കാര്‍, കച്ചവടക്കാര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി എല്ലാവരും ദുരിതത്തിലായിരുന്നു. അവരുടെ ജീവിത പ്രശ്നം, കൂലി, സാമ്പത്തിക അവകാശം ഒക്കെ ഏറ്റെടുത്ത് മോദി സര്‍ക്കാറിെൻറ നയങ്ങള്‍ക്ക് എതിരെ പ്രക്ഷോഭങ്ങളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും ഏകോപിപ്പിക്കണം. അതുവഴി നമുക്ക് ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട എന്താണെന്ന് വിശദീകരിക്കാന്‍ സാധിക്കും. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അവര്‍ എന്താണ് ലക്ഷ്യം വെക്കുന്നത്, അവര്‍ എങ്ങനെയാണ് ജനങ്ങളുടെ ഐക്യം ഇല്ലാതാക്കുന്നത്, വര്‍ഗീയ വിഭജനത്തിലൂടെ അവർ വോട്ട് ബാങ്ക് ഉറപ്പിക്കുന്നത് ഒക്കെ തുറന്നുകാട്ടാൻ കഴിയും. സാമ്പത്തിക നയ പ്രശ്നങ്ങളിലും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിന്മേലുമുള്ള പോരാട്ടം ഏറ്റെടുക്കാതെ നിങ്ങള്‍ക്ക് അവരെ വര്‍ഗീയ അജണ്ടക്ക് എതിരായ പോരാട്ടത്തില്‍ അണിനിരത്താന്‍ സാധിക്കില്ല. ഈ രണ്ട് സമരവും പ്രക്ഷോഭങ്ങളും യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയാലേ ജനങ്ങളെ ആര്.എസ്.എസ്- ബി.ജെ.പി വര്‍ഗീയ അജണ്ടക്ക് എതിരെ അണിനിരത്താന്‍ സാധിക്കൂ. അവര്‍ വര്‍ഗീയവാദികളാണ്... അവര്‍ ശരിയല്ല... എന്നൊക്കെ മാത്രം പറഞ്ഞതുകൊണ്ട് ജനങ്ങളെ ബി.ജെ.പിക്ക് എതിരെ അണിനിരത്താന്‍ കഴിയില്ല. ബി.ജെ.പിയുടെ നയവും റോളും ഒക്കെ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കൂടി പറയണം. അതിനാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ കരട് പ്രമേയത്തില്‍ അടിസ്ഥാനപരമായി ഈ ദിശയാണ് അംഗീകരിച്ചതും സ്വീകരിച്ചതും.
ജനങ്ങളുടെ സാമ്പത്തിക അവകാശത്തിനും ഉപജീവനമാർഗത്തിനും വേണ്ടിയുള്ള പോരാട്ടവും വര്‍ഗീയ ഭീഷണിക്കും അജണ്ടക്കും എതിരായ പോരാട്ടവും സ്വേച്ഛാധിപത്യത്തിന് എതിരായ പോരാട്ടവും കൂട്ടിയോജിപ്പിക്കണം, ഒരുമിച്ച് കൊണ്ടുപോകണം. എന്നാല്‍ മാത്രമേ ബി.ജെ.പിയെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കൂ. ഇതാണ് കരടിെൻറ രാഷ്ട്രീയ വശം. അപ്പോഴാണ് ബി.ജെ.പിക്ക് എതിരെ ആരെയൊക്കെയാണ് ഫലപ്രദമായി പോരാടുന്നത്, അതിനായി ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന് ഒപ്പം കൂട്ടാവുന്നത് എന്ന ചോദ്യം ഉയരുന്നത്. ഇതില്‍ ആദ്യപടി കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നത്തില്‍ യോജിക്കാന്‍ തയാറാവുന്ന ശക്തികളുമായി ചേര്‍ന്ന് പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കുക എന്നതാണ്. ഇതില്‍ നാം എല്ലാവരുമായി യോജിക്കണം. വിശാലമായ ഐക്യമാണ് കെട്ടിപ്പടുക്കേണ്ടത് എന്നതിനാലാണ് അത്. രണ്ടാം ഘട്ടമാണ് വര്‍ഗീയ ഭീഷണിക്ക് എതിരായ പോരാട്ടം. അതിന് എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ശ്രമിക്കും. അതില്‍ രാഷ്ട്രീയ പാര്‍ട്ടികൾ മാത്രമല്ല ഉള്ളത്. അവർക്ക് പരിമിതിയുണ്ട്. മറ്റ് സാമൂഹിക സംഘടനകളും വിവിധ തരത്തിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട് സമൂഹത്തിൽ. ബുദ്ധിജീവികള്‍, പ്രമുഖ എഴുത്തുകാര്‍, കലാകാരന്മാർ തുടങ്ങിയവരും. ഇവരെ എല്ലാവരെയും ഒരുമിച്ച് കൂട്ടണം. അതിനുള്ള ആഹ്വാനം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ സി.പി.എം നടത്തിയിരുന്നു. വര്‍ഗീയ വിരുദ്ധ അജണ്ടയുള്ള ജനകീയ ഏകോപനത്തിെൻറ വിശാല സഖ്യമെന്നാണ് നാം ഇതിനെ വിളിക്കുന്നത്. മൂന്നാമതാണ് രാഷ്ട്രീയ സഖ്യത്തിെൻറ പ്രശ്നം. അതിൽ പ്രധാന ഊന്നല്‍ വര്‍ഗീയ അജണ്ടയുള്ള ബി.ജെ.പി- ആര്.എസ്.എസ് നടപ്പാക്കുന്ന നവ ഉദാരീകരണ നയങ്ങള്‍ക്ക് എതിരായ പോരാട്ടമാണ്.
അത് ഏറ്റെടുക്കാതെ ബി.ജെ.പിക്ക് എതിരായി ജനങ്ങളെ അണിനിരത്താന്‍ കഴിയില്ല. നവ ഉദാരീകരണ നയങ്ങളെ പിന്തുണക്കുന്നതും അതിനായി നിലകൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളും ശക്തികളും ആയി നമുക്ക് ഒരു രാഷ്ട്രീയ സഖ്യം സാധ്യമല്ല. രാഷ്ട്രീയ മുന്നണിയോ ധാരണയോ സാധ്യമല്ല. ഇടതുപക്ഷത്തെ സംബന്ധിച്ച് ബി.ജെ.പി^ ആര്.എസ്.എസിന് എതിരായി ഫലപ്രദമായ പോരാട്ടമാണ് പ്രധാന അജണ്ട. ബി.ജെ.പി ഇന്ന് കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണത്തിലാണ്. അതിനാല്‍ നവ ഉദാരീകരണ നയങ്ങള്‍ക്ക് എതിരായ വേദിയിലാണ് അവരെ എതിര്‍ക്കുന്ന ശക്തികളുടെ രാഷ്ട്രീയസഖ്യമോ, ഐക്യമോ ഉണ്ടാവേണ്ടത്. വര്‍ഗീയതക്ക് എതിരായി മാത്രം നിലകൊള്ളുന്നത് പോരാ. ഞങ്ങളുടെ വിലയിരുത്തലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് നവ ഉദാരീകരണ നയങ്ങളുടെ ഉറച്ച പ്രചാരകരും അതിന് വേണ്ടി നിലകൊള്ളുന്നവരുമാണ്. കോൺഗ്രസ് സര്‍ക്കാറിെൻറ ഒരു ദശകത്തെ നയങ്ങളാണ് ജനങ്ങള്‍ക്ക് ഇടയില്‍ കടുത്ത അതൃപ്തിയും രോഷവും ഉണ്ടാക്കിയത്. അതിനെയാണ് ബി.ജെ.പി ഉപയോഗിച്ചതും. ബി.ജെ.പിക്ക് എതിരെ പോരാടാൻ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും എല്ലാ മതേതര ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണെമന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ, കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കി അത് സാധ്യമല്ലെന്ന് കൂടി പറഞ്ഞു. സി.പി.എം ഇത്തവണ പുതിയ എന്തെങ്കിലും നിലപാടല്ല പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള നിലപാട് സംബന്ധിച്ച് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിെൻറ തീരുമാനം ആവർത്തിച്ച് പറയുകയാണ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ തവണത്തേതിൽ നിന്ന് ഒരു വ്യത്യാസമുണ്ട് ഇത്തവണ. ഈ മതേതര പാര്‍ട്ടികളിലെ അണികളെ ഒരു പൊതു ഐക്യ പ്രസ്ഥാനത്തില്‍ ഒരുമിച്ച് കൊണ്ടുവരേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഏതെങ്കിലും ഐക്യവേദികളില്നിന്ന് മാറിനില്‍ക്കില്ല. അതിന് മുന്‍കൈ എടുക്കാനും ആഗ്രഹിക്കുന്നു. അവിടെ കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളുമായി ഒരുമിച്ച് നില്ക്കാം. ഇത് വിശാഖപട്ടണത്ത് പറഞ്ഞതാണ്. അത് വീണ്ടും ആവര്‍ത്തിക്കുന്നു.
മാധ്യമവാർത്തകള്‍ പ്രകാരം േകന്ദ്രകമ്മിറ്റിയിൽ ജനറല്‍ സെക്രട്ടറിയും താങ്കളും വെച്ച രേഖകളില്‍ അന്തര്‍ദേശീയ, ദേശീയ സാഹചര്യങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ സമാനമായിരുന്നു. അഭിപ്രായ ഭിന്നതയില്ലായിരുന്നു അതിൽ. യെച്ചൂരി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയത് ഭരണവര്‍ഗ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഒരു സഖ്യമോ മുന്നണിയോ പാടില്ലെന്നതായിരുന്നു. എന്നാല്‍, സി.സി അംഗീകരിച്ച പി.ബി പ്രമേയം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമോ മുന്നണിയോ ധാരണയോ പാടില്ല എന്ന ലൈനും ആണെന്നാണ്. ഇൗ ‘‘കോണ്‍ഗ്രസ് ധാരണ പാടില്ല’’ എന്ന വാക്കിന് എങ്ങനെയാണ് ഇത്ര പ്രാധാന്യം കൈവന്നത്?
കേന്ദ്ര കമ്മിറ്റിക്ക് മുന്നില്‍ വെച്ച പോളിറ്റ്ബ്യൂറോയുടെ കരട് ഞാന്‍ നേരത്തേ പറഞ്ഞപോലെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് ലൈന്‍ ആവര്‍ത്തിച്ച് പറയുകയാണ് ചെയ്തത്. കഴിഞ്ഞ കോണ്‍ഗ്രസ് തീരുമാനിച്ച രാഷ്ട്രീയ നിലപാടില്‍ പറഞ്ഞത് ബി.ജെ.പിക്ക് എതിരായ പോരാട്ടത്തില്‍ മതേതര ജനാധിപത്യ പാര്‍ട്ടികളെ ഏകോപിപ്പിക്കണമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യമോ, ധാരണയുടെ അടിസ്ഥാനത്തിലോ അല്ല അത് ചെയ്യേണ്ടതും എന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി എന്തുകൊണ്ടു ധാരണ പാടില്ലെന്ന പ്രശ്നം പാർട്ടിക്കുള്ളിൽ ഉന്നയിച്ചപ്പോള്‍ ഇത്തവണത്തെ പ്രമേയത്തിലും ഞങ്ങള്‍ അതാണ് വിശദീകരിക്കുന്നത്. ആ പാര്‍ട്ടിക്ക് ഒപ്പമോ ഈ പാര്‍ട്ടിക്ക് ഒപ്പമോ പോകുന്നോ എന്നതല്ല പ്രശ്നം. മറിച്ച്, ബി.ജെ.പിയെ തോൽപിക്കാന് കഴിയുന്ന ശക്തികളെ ഒരുമിപ്പിക്കുന്നതും ആര്‍ക്കാണ് ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയുന്നതും എന്നതായിരുന്നു പാർട്ടി ചര്‍ച്ചചെയ്ത പ്രശ്നം. സി.പി.എം രൂപവത്കരിച്ചശേഷവും പാര്‍ട്ടി പരിപാടി തയാറാക്കിയ ശേഷവും കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച ഞങ്ങളുടെ നിലപാട് രാജ്യത്തെ വന്‍കിട ബൂര്‍ഷ്വാസികളുടെയും ഭൂഉടമകളുടെയും താല്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ്. ബി.ജെ.പിക്കും ഇതേ വര്‍ഗ സ്വഭാവമാണ്. പക്ഷേ, അധികാരത്തില്‍ വന്നാല്‍ ബി.ജെ.പിയാണ് കൂടുതല്‍ ഭീഷണി എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തില്‍ ഞങ്ങള്‍ എപ്പോഴും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വ്യത്യസ്തമായാണ് വിലയിരുത്തുന്നത്. ആര്.എസ്.എസിനാല്‍ നിയന്ത്രിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നതാണ് വ്യത്യസ്ത വിലയിരുത്തലിന് കാരണം. ഫാഷിസ്റ്റ് തരത്തിലുള്ള സ്വഭാവവും പ്രത്യയശാസ്ത്രവുമുള്ള ഒരു സംഘടനയാണ് ആര്.എസ്.എസ്. അത്തരത്തിലൊരു രാഷ്ട്രീയ വ്യവച്ഛേദം സി.പി.എം ഇരുപാര്‍ട്ടികളെയും കുറിച്ച് എല്ലായ്പോഴും സ്വീകരിച്ചിരുന്നു. അതിനാലാണ് രണ്ടു പാര്‍ട്ടികളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സി.പി.എം പറയാത്തത്. (We donot say both have to be fought.) രണ്ട് ഭീഷണികള്‍ക്കും എതിരെ പോരാടണമെന്നല്ല ഞങ്ങള്‍ പറയുന്നത്. സി.പി.എം സമദൂരത്തിലും വിശ്വസിക്കുന്നില്ല. 1991- 1992 ല്‍ ബി.ജെ.പി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായപ്പോഴും സി.പി.എം സമദൂരത്തില്‍ വിശ്വസിച്ചില്ല. രണ്ടു പാര്‍ട്ടികൾക്കും എതിരെ പോരാടണമെന്നല്ല ഞങ്ങള്‍ അന്ന് ആഹ്വാനം ചെയ്തത്. ബി.ജെ.പിയാണ് കൂടുതല്‍ അപകടമെന്നാണ് പറഞ്ഞത്, പ്രത്യേകിച്ച് ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം. വര്‍ഗസ്വഭാവം ഒന്നാണെങ്കിലും രാഷ്ട്രീയമായി വേർതിരിച്ചിട്ടുണ്ട്. ഒരേ വര്ഗസ്വഭാവമായതിനാലാണ് രണ്ട് പാര്‍ട്ടികളും നവ ഉദാരീകരണ നയം പിന്തുടരുന്നത്. ഡെമോക്രാറ്റിക് എന്ന വാക്ക് കോൺഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് പ്രയോഗിക്കാൻ (apply) കഴിയില്ല. നിങ്ങള്‍ക്ക് അവരെ മതേതരപാര്‍ട്ടിയെന്ന് വിളിക്കാം, പക്ഷേ, ഡെമോക്രാറ്റിക് പാർട്ടിയെന്ന് വിളിക്കാന്‍ പറ്റില്ല. വൻകിട കുത്തകകൾക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സാമ്രാജ്യത്വ അനുകൂല നിലപാടുമുള്ള പാര്‍ട്ടിയെ നിങ്ങള്‍ക്ക് ഡെമോക്രാറ്റിക് എന്ന് വിളിക്കാന്‍ കഴിയില്ല എന്നാണ് സി.പി.എമ്മിെൻറ നിലപാട്. പക്ഷേ, മതേതരവേദികളില് അവരെ നമുക്ക് കൊണ്ടുവരാം. എന്നാല്‍ അതിനെ ഒരു രാഷ്ട്രീയ സഖ്യമായി കണക്കാക്കാന്‍ സാധിക്കില്ല.
കോണ്‍ഗ്രസിന് അത്തരത്തില്‍ ഡെമോക്രാറ്റിക് ആയ സ്വഭാവ സവിശേഷത ഇല്ലെന്നാണോ പറയുന്നത്?
ഡെമോക്രാറ്റിക് എന്ന വാക്ക് സി.പി.എമ്മിനെ സംബന്ധിച്ച് ഒരു വർഗപരമായ വിലയിരുത്തലാണ്. ചെറുകിട ബൂര്‍ഷ്വാസി പാര്‍ട്ടികളെ നമുക്ക് ഡെമോക്രാറ്റിക് എന്ന് വിളിക്കാം. ഡെമോക്രസി എന്ന വാക്ക് പൊതുവായി ഉപയോഗിക്കുന്ന അർഥത്തിലല്ല ഇത് പ്രയോഗിക്കുന്നത്. ഇടതുപക്ഷവും ജനാധിപത്യ പാര്‍ട്ടികളും (Left and Democratic) എന്ന് ഉപയോഗിക്കുന്നത് വര്‍ഗ അർഥത്തിലാണ്. നാം നേരിടുന്നത് ഒരു വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കിയാണ് വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി.പി.എം തയാറാവുന്നത്. വര്‍ഗീയ അപകടത്തിനും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും എതിരായി വര്‍ധിച്ച് വരുന്ന ആക്രമണത്തിനും എതിരെ മുഴുവന്‍ മതേതര പ്രതിപക്ഷപാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. സാഹചര്യം കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് ഒരു പരിധിവരെ ഞങ്ങളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ സി.പി.എമ്മിന് നവ ഉദാരീകരണ നയങ്ങള്‍ക്ക് എതിരായ പോരാട്ടം എന്ന അടിസ്ഥാന നിലപാട് കൈവിടാന്‍ ആവില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും കോൺഗ്രസ് പാര്‍ട്ടിയാവട്ടെ തങ്ങളുടെ സാമ്പത്തിക നയം മാറ്റുമെന്നോ മാറ്റുകയാണെന്ന ഒരു സൂചനയോ നല്‍കിയിട്ടില്ല. യഥാർഥത്തില്‍ മോദി സര്‍ക്കാര്‍ ഓരോ നയവും കൊണ്ടുവരുമ്പോള്‍ തങ്ങളുടെ നയമാണ് നടപ്പാക്കുന്നതെന്നാണ് നാല് വര്‍ഷവും കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരുന്നത്. ഒറ്റ ബ്രാന്‍ഡ് റീെട്ടയില്‍ മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപം മോദി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതികരണം എന്തായിരുന്നു? തങ്ങള്‍ നടപ്പാക്കിയ നയമാണിതെന്നാണ് അവര്‍ പറഞ്ഞത്. നോട്ട് നിരോധനം ഒഴികെ മോദി സർക്കാറിെൻറ മറ്റെല്ലാ പ്രധാന സാമ്പത്തിക നയപരിപാടികളും തങ്ങള്‍ നടപ്പാക്കിതുടങ്ങിയതെന്നാണ് അവകാശപ്പെടുന്നത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ബി.ജെ.പി ജി.എസ്.ടിക്ക് എതിരായിരുന്നു എന്ന് കൂടി ഒാർക്കണം. ഇങ്ങനെ പറയുേമ്പാൾ പിന്നെങ്ങനെയാണ് നിങ്ങള്‍ക്ക് ജനങ്ങളെ സമീപിക്കാൻ കഴിയുക. ആധാറിെൻറ കാര്യംതന്നെ എടുക്കുക. റേഷന്‍ ഉൾപ്പെടെ പൊതുവിതരണ സാധനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധിതമാക്കരുതെന്ന് സി.പി.എം ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. ആധാറിന് എതിരെ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏർപ്പെട്ട് എങ്ങനെയാണ് പോരാടാന്‍ കഴിയുക. കോണ്‍ഗ്രസാണ് അത് കൊണ്ടുവന്നത്. പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെൻറില്‍ ഒരുമിച്ച് പോരാടാമെന്നതാണ് നമ്മുടെ നിലപാട്. കോണ്‍ഗ്രസ് അധികാരത്തിലായിരുന്നപ്പോള്‍ കര്‍ഷക പ്രശ്നത്തില്‍ പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിയുമായി ചേര്‍ന്ന് വിഷയം ഉന്നയിച്ചിരുന്നു.
രണ്ടാമത്, വിശാല വര്‍ഗീയ വിരുദ്ധ ഏകോപനത്തെ ഞങ്ങള്‍ ഗൗരവമായാണ് സമീപിക്കുന്നത്. പക്ഷേ, അവിടെയും കോണ്‍ഗ്രസ് എന്തെങ്കിലും ഗൗരവമായ താല്പര്യം കാണിക്കുേന്നയില്ല. ബി.ജെ.പിക്ക് എതിരെ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം^ രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത് -കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷം. ഇവിടെയൊക്കെ വര്‍ഗീയ പ്രത്യയശാസ്ത്രത്തിനും വര്‍ഗീയ ശക്തികള്‍ക്കും എതിരായ പോരാട്ടത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നുണ്ടോ? ബി.ജെ.പിയെ അതുപോലെ കോപ്പിയടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നാണ് ഇപ്പോള്‍ ഞങ്ങളുടെ ആശങ്ക. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ചത് ക്ഷേത്ര സന്ദര്‍ശനത്തോടെയാണ്. വര്‍ഗീയതയെ എതിര്‍ക്കുന്നത് ഇങ്ങനെയാണോ? ഞങ്ങളും നിങ്ങളും തമ്മില്‍ വ്യത്യാസമില്ല എന്നല്ലേ ഇതിനർഥം. മതേതര പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ത്ത് ഒരു പൊതുവേദി രൂപവത്കരിച്ച് വര്‍ഗീയതക്ക് എതിരെ പോരാടാമായിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ആള്‍ക്കൂട്ട ആക്രമണം നടന്നപ്പോള്‍, പഹ്ലൂഖാനെ കൊലപ്പെടുത്തിയപ്പോള്‍ മതേതര പാര്‍ട്ടികളെ വിളിച്ചുചേര്‍ത്ത് ഒരുമിച്ച് ഇതിനെ നേരിടാമെന്ന് കോണ്‍ഗ്രസ് പറഞ്ഞോ? ഇല്ല. എന്തെങ്കിലും പ്രസ്താവന ഇറക്കിയല്ല വര്‍ഗീയതയെ നേരിടേണ്ടത്. അത്തരത്തിലൊരു വേദിയില്‍ സി.പി.എം തീര്‍ച്ചയായും സഹകരിക്കും. ബി.ജെ.പി- ആര്.എസ്.എസിനെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷമാണ് അചഞ്ചലമായി നില്‍ക്കുന്നത്. അങ്ങനെ അെല്ലന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ത്രിപുരയില്‍ കണ്ടില്ലേ. ആദ്യമായി സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷവും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഇതെന്തുകൊണ്ടാണ് സംഭവിച്ചത്? കോണ്‍ഗ്രസിനെ മുഴുവനായി ബി.ജെ.പി വിഴുങ്ങിയതിനാലാണ് ഈ സാഹചര്യം ഉടലെടുത്തത്. സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്ക് നല്കിയ ഒമ്പത് സീറ്റ് ഒഴികെ 51 സീറ്റില്‍ 41ലും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. ബി.ജെ.പി- ^ആര്.എസ്.എസിനെ നേരിടുന്നതില്‍ സി.പി.എം വിട്ടുവീഴ്ച ചെയ്യില്ല. ഉറച്ച് നിന്ന് പോരാടും. അതിനാല്‍ ധാരാളം മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ തന്ത്രം രൂപവത്കരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇടതുപക്ഷം ദുര്‍ബലമായിട്ടുണ്ട്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ബി.ജെ.പിക്കും വര്‍ഗീയതക്കും എതിരായ പോരാട്ടവും വിജയിക്കില്ല. ഭരണവര്‍ഗങ്ങളോട് അടിസ്ഥാന സാമ്പത്തിക നയങ്ങളിന്മേല് കീഴടങ്ങിയും ഒത്തുതീര്‍പ്പുണ്ടാക്കിയും അവരോട് സഹകരിച്ചും നിങ്ങള്‍ക്ക് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ആവില്ല. അങ്ങനെ സംഭവിച്ചാല്‍ ഇടതുപക്ഷത്തിെൻറ സ്വതന്ത്ര സ്വത്വം ദുര്‍ബലമാവും. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുകയും ബി.ജെ.പിയെ എതിര്‍ക്കാന്‍ വിശാലമായ ഐക്യം ഞങ്ങൾ രൂപവത്കരിക്കുകയും ചെയ്യും. അതിനുള്ള നടപടി പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപവത്കരിക്കും.
കരട് പ്രമേയത്തിൽ പറയുന്ന മറ്റൊരു കാര്യം, വളര്‍ന്നുവരുന്ന സ്വേച്ഛാധിപത്യത്തെ കുറിച്ച് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയ വിലയിരുത്തല്‍ ശരിയായിരുന്നുവെന്നതാണ്. എന്നാല്‍, നിലവിലെ ദേശീയ സാഹചര്യം എടുത്ത് നോക്കൂ. ഇൗ കരടിൽതന്നെ പറയുന്ന പ്രകാരം19 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി മുതല്‍ ഗവർണര്‍ സ്ഥാനത്തേക്ക് വരെ ആര്.എസ്.എസ് ആള്ക്കാര് വന്നു. ഭരണഘടന മാറ്റിയെഴുതുന്നതിനുള്ള പരസ്യ അഭിപ്രായ പ്രകടനം, വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളുടെ കാവിവത്കരണം, താഴെതട്ടില്‍ ഹിന്ദുത്വ സംഘടനകള്‍ മുസ്ലിംകളെ കൊലപ്പെടുത്തുന്നത്, 31 മുസ്ലിംകള് കൊല്ലപ്പെട്ടുവെന്നാണ് കരടിലെതന്നെ കണക്ക്. മുസ്ലിംകള് വളയപ്പെട്ട അവസ്ഥയിലാണ് (under seige) ദലിതുകൾക്ക് എതിരെ അക്രമം നടക്കുന്നുവെന്നും എടുത്ത് പറയുന്നു. പക്ഷേ, രാഷ്ട്രീയ പ്രമേയത്തില്‍ ദേശീയ സാഹചര്യം വിലയിരുത്തുമ്പോള്‍ വലതുപക്ഷ ശക്തികളെ സ്വേച്ഛാധിപത്യ വര്‍ഗീയ ഭരണക്രമം (regime) എന്നാണ് പറയുന്നത്. അതേസമയം ബി.ജെ.പി എന്നത് ഫാഷിസ്റ്റിക് ആര്.എസ്.എസിനാല്‍ നിയന്ത്രിക്കെപ്പടുന്ന സംഘടനയെന്നും വിലയിരുത്തുന്നു. ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും ആര്.എസ്.എസ് ഫാഷിസ്റ്റ് സംഘടന തന്നെ എന്നതില്‍ സി.പി.എമ്മിന് സംശയമാണോ?
fascistic എന്നാല്‍ like fascist എന്നാണർഥം. ഫാഷിസ്റ്റ് അല്ല. അതിെൻറ ചില സ്വഭാവങ്ങള്‍ ഉണ്ടെന്നർഥം. പക്ഷേ. വീട്ടില്‍നിന്ന് പുറത്തേക്ക് പോകുന്ന ഒരു മുസ്ലിമിന് താന്‍ ജീവനോടെ തിരിച്ച് വരുമെന്ന് ഒരു ഉറപ്പും ഉത്തരേന്ത്യയിലടക്കമില്ല. ഡൽഹിയിലും ഉത്തരേന്ത്യയിലും എെൻറ സഹപ്രവർത്തകരായ മുസ്ലിംകൾ അടക്കം ജീവൻ നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് കഴിയുന്നത്. എന്തു പറഞ്ഞും നിങ്ങൾക്ക് മുസ്ലിമിനെ കൊലപ്പെടുത്താം. അപ്പോള്‍ എങ്ങനെയാണ് ഹിന്ദുത്വ വര്‍ഗീയ ശക്തിയെ സ്വേച്ഛാധിപത്യവാദം എന്ന് മാത്രം നിര്‍വചിക്കുന്നത്. ഇടത് ലിബറല്‍ ബുദ്ധിജീവകള്‍ മുതല്‍ സി.പി.എമ്മിനുള്ളില്‍ ഉള്ളവർവരെ ആര്.എസ്.എസിനെ ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനയെന്ന് സി.പി.എം വിലയിരുത്തേണ്ട ഘട്ടമായെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ടല്ലോ?
ഇതിന് എന്താണ് ഫാഷിസം എന്നും സ്വേച്ഛാധിപത്യവാദം എന്താണെന്നും സംബന്ധിച്ചും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വേച്ഛാധിപത്യവാദം എന്നതുകൊണ്ട് സാധാരണഗതിയില്‍ ഉദ്ദേശിക്കുന്നത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലും പല രാജ്യങ്ങളിലും ഇന്ന് ഉയർന്നുവരുന്ന പൊതുരൂപത്തിലുള്ള ജനാധിപത്യ വിരുദ്ധമായ ഭരണമാണ്. സ്വേച്ഛാധിപത്യവാദം പല തരത്തിലുണ്ട്. സമയക്കുറവ് കൊണ്ട് കൂടുതല്‍ ആഴത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ചിലത് മതമൗലിക വാദത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ്. അത് രൂപപ്പെടുന്നത് മതാധിഷ്ഠിത ഭരണകൂടം വരണമെന്നതിെൻറ അടിസ്ഥാനത്തിലാണ്. മറ്റുചിലത് സൈനിക സ്വേച്ഛാധിപത്യം ആണ്. എല്ലാ തരത്തിലുള്ള സ്വേച്ഛാധിപത്യവാദത്തിെൻറയും പൊതു സവിശേഷത എല്ലാ എതിര് അഭിപ്രായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും (എന്തെന്നാല്‍ ന്യൂനപക്ഷങ്ങളെ തങ്ങളോട് വിരുദ്ധ അഭിപ്രായം ഉള്ളവരായി അത് കണക്കാക്കുന്നു, ഒരു കാരണം അവരുടെ ജീവിതരീതിയിലെ വ്യത്യാസമാണ്. പക്ഷേ, വിരോധത്തിന് കാരണം മതം മാത്രമായിരിക്കില്ല, അത് ഭാഷാ ന്യൂനപക്ഷമാവാം, വംശീയ ന്യൂനപക്ഷമാവാം.) എതിരെ ആക്രണം നടത്തും എന്നതാണ്.
ഇന്ത്യയില്‍ ഫാഷിസത്തെ കുറിച്ച് ഞങ്ങള്‍ മാര്‍ക്സിസ്റ്റുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ലിബറലുകള്ക്ക്് വ്യത്യസ്ത കാഴ്ചപ്പാടാവാം. ഫാഷിസം എന്നത് എപ്പോഴും ഒരു പ്രതിസന്ധി (crisis) ഘട്ടത്തിെൻറ ഉൽപന്നമാണ്. ഭരണവർഗത്തിെൻറയും അതിെൻറ വ്യവസ്ഥിതിയുടെയും പ്രതിസന്ധി ഘട്ടത്തിലാണ്, അതായത് അവര്‍ക്ക് എല്ലാതരത്തിലുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും ആക്രമിച്ച് ഇല്ലാതാക്കാതെ ഭരണത്തില്‍ തുടരാന്‍ കഴിയാത്തപ്പോഴാണ്, അത് പുറത്തേക്ക് വരുന്നത്. പ്രത്യക്ഷമായ ഏകാധിപത്യവും ഭരണകൂട ഭീകരതയുടെ പ്രയോഗിക്കലും അതിെൻറ സ്വഭാവമാണ്. ഇതാണ് മാർക്സിസ്റ്റുകളെ സംബന്ധിച്ച് ഫാഷിസത്തിെൻറ നിര്‍വചനം. ഇന്ത്യ അത്തരമൊരു ഘട്ടത്തില്‍ എത്തിയിട്ടില്ല. ഇപ്പറഞ്ഞ സ്വഭാവത്തിലുള്ള ഫാഷിസം ഇന്ത്യയിലൊരിടത്തും നിലനില്ക്കുന്നില്ല, ലോകത്തും. എന്നാല്‍ പല രൂപത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുണ്ട്. അത് ഭീകരത പ്രയോഗിക്കുന്നതും ആവാം. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ വളയപ്പെട്ടു എന്ന് സി.പി.എം അതിെൻറ കരട് പ്രമേയത്തില്‍ പറയുന്നത് വളരെ ശരിയാണ്. എന്തെന്നാല്‍ മുസ്ലിംകളെ ലക്ഷ്യംവെച്ച് ഹിന്ദു ഭൂരിപക്ഷ വര്‍ഗീയത, വര്‍ഗീയ ധ്രുവീകരണം വഴി, അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി അത്തരമൊരു സാഹചര്യം സൃഷ്ടിച്ചു. മത മൗലികവാദം കൊണ്ടല്ല അത് ചെയ്യുന്നത്. ഹിന്ദുത്വം എന്ന പദം രൂപപ്പെടുത്തിയ (coined) സവര്‍ക്കര്‍ ഒരിക്കലും ക്ഷേത്രത്തില്‍ പോയിട്ടില്ല. അദ്ദേഹം മതവിശ്വാസിയേ അല്ലായിരുന്നു. പല ഹിന്ദു ആചാരങ്ങളോടും രൂപങ്ങളോടും സവർക്കര്‍ക്ക് എതിര്‍പ്പായിരുന്നു. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ സങ്കൽപമാണ്. ഇന്ത്യന്‍ ഭരണകൂടത്തെ ഉടച്ച് വാർക്കാനാണ് (reshape) അവര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അനുരൂപമായി ഇന്ത്യന്‍ ഭരണഘടനയെ ഉൾപ്പെടെ മാറ്റാനാണ് ശ്രമമെന്നാണ് അതിനർഥം. അത് വളരെ തെറ്റും അപകടകരവുമാണ് നമ്മെ സംബന്ധിച്ച്.
ഹിന്ദുത്വ പ്രത്യയശാസ്ത്രം ഫാഷിസത്തിെൻറ സ്വഭാവ സവിശേഷതകളുള്ള പ്രത്യയശാസ്ത്രം ആണോ?
ഞാന്‍ വിശദീകരിക്കാം. ഈ സ്വേച്ഛാധിപത്യവാദം അവര്‍ക്ക് ജനകീയ പിന്തുണ ലഭിക്കുന്നിടത്തോളം പുഷ്ടിപ്പെടും. അവര്‍ എങ്ങനെയാണ് ഇത്രയും തെരഞ്ഞെടുപ്പുകള്‍ വിജയിച്ചത് എന്ന് നാം അംഗീകരിക്കണം. അവര്‍ക്ക് ചില പിന്തുണ ലഭിക്കുന്നുണ്ട്. വർഗീയ പ്രത്യയശാസ്ത്രത്താലും ധ്രുവീകരണത്താലും മോദിയുടെ തൊഴില്‍ നല്കാമെന്നത് അടക്കമുള്ള വര്‍ഗീയമല്ലാത്ത വാഗ്ദാനങ്ങളിലും പെട്ടുപോയ, ബി.ജെ.പിയെ പിന്തുണക്കുന്ന ജനങ്ങളുടെ വിശ്വാസം ആർജിക്കാനാണ് നമ്മള് പോരാടേണ്ടത്. കാര്യങ്ങൾ തുറന്ന് കാട്ടി ജനങ്ങളുടെ വിശ്വാസം ആർജിക്കണം. അതിന് പകരം അവരെ ഫാഷിസ്റ്റ് എന്ന് ആരോപിച്ചതുകൊണ്ട് മാത്രം നമുക്ക് ജനങ്ങളില്‍നിന്ന് ഒരു പിന്തുണയും ലഭിക്കില്ല. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഈ അക്രമങ്ങള്‍ നേരിട്ട് അനുഭവിക്കുകയാണ് എന്നത് യാഥാർഥ്യമാണ്. അങ്ങേയറ്റത്തെ അരക്ഷിതാവസ്ഥയിലാണ് അവര്‍. അതിനാല്‍ അവരെ നമ്മള് വിശാലമായ പൊതു പോരാട്ടത്തിനുള്ളിലേക്ക് കൊണ്ടുവരണം. മുസ്ലിംകള് ആക്രമിക്കപ്പെടുകയാണ്. അതിനാല്‍ നിങ്ങള്‍ സര്‍ക്കാറിനെ എതിര്‍ക്കണമെന്ന് പറഞ്ഞതുകൊണ്ടു മാത്രം ഭൂരിപക്ഷ ജനത്തിെൻറ വിശ്വാസം നേടാൻ ആവില്ല. നിങ്ങളും ആക്രമിക്കപ്പെടുകയാണ്. ഒരു കര്ഷകന്, തൊഴിലാളി, കച്ചവടക്കാര്‍ എന്ന നിലയില്‍ നിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. റീട്ടെയില്‍ രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുമ്പോള്‍ കച്ചവടക്കാരന് എന്ന നിലയിലുള്ള ഒരാളുടെ അവകാശം ഹനിക്കപ്പെടുന്നു. ഇവരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്ന് അവരോട് ഇതെല്ലാം ബി.ജെ.പിയുടെയും സര്‍ക്കാറിെൻറയും പൊതുവായ ജനവിരുദ്ധ, പ്രതിലോമ സ്വഭാവമാണെന്നും അതിനാല്‍ ഒരുമിച്ചുള്ള പോരാട്ടത്തില്‍ പങ്കാളിയാവണമെന്നും പറയണം. വിഭജിക്കപ്പെട്ട ഈ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള മാര്‍ഗമാണ് നാം തേടേണ്ടത്. മുസ്ലിംകള് നിങ്ങളുടെ ശത്രുവാണ്, അവര്‍ ദേശ വിരുദ്ധരാണ്, പാകിസ്താന് ഏജൻറ് ആണ് എന്ന പ്രചാരണമാണ് ഇവിടെ നടക്കുന്നത്. ഇതിനെ എങ്ങനെയാണ് നാം പ്രതിരോധിക്കുക. വളരെ എളുപ്പത്തില്‍ ഫാഷിസ്റ്റ് എന്ന് വിളിച്ചതുകൊണ്ട് മാത്രം ആരും നമ്മുടെ ഒപ്പം അണിനിരക്കാന്‍ പോകുന്നില്ല. ഞങ്ങള്‍ സ്വേച്ഛാധിപത്യവാദ വര്‍ഗീയ ഭരണകൂടം എന്ന് പറയുമ്പോള്‍ അതില്‍ മതേതര സ്വേച്ഛാധിപത്യവും കൂടി ഉൾെപ്പടുന്നു. പല രാജ്യങ്ങളിലും മതേതര സ്വേച്ഛാധിപത്യം നിലവിലുണ്ട്. ഇവിടെ അത് വര്‍ഗീയ സ്വേച്ഛാധിപത്യവാദ ഭരണകൂടമാണ്. ശരിക്കും യഥാർഥത്തില്‍ ഹിന്ദുത്വ സ്വേച്ഛാധിപത്യമാണ്. പക്ഷേ, പലരും ഹിന്ദുത്വ എന്ന വാക്കിെൻറ അർഥം ഞങ്ങള്‍ പറയുന്ന തലത്തില്‍ അല്ല മനസ്സിലാക്കുന്നത്. ഹിന്ദുക്കളെ നിങ്ങൾ സ്വേച്ഛാധിപതികള്‍ എന്ന് വിളിക്കുന്നുവോ എന്നാണ് ചോദിക്കുന്നത്. യഥാർഥത്തില്‍ സ്വേച്ഛാധിപത്യത്തിെൻറ ഇന്ത്യന്‍ രൂപമായ ഹിന്ദുത്വ സ്വേച്ഛാധിപത്യമാണ് ഇത്.
ഇനി നിങ്ങള്‍ ഉന്നയിച്ച, ആര്.എസ്.എസിന് ഫാഷിസത്തിേൻറത് പോലുള്ള സ്വഭാവം അല്ലേ എന്ന ചോദ്യത്തിലേക്ക് വരാം. ആർ.എസ്.എസ് ഫാഷിസ്റ്റ് സംഘടനയല്ല. ഇന്ന് നമ്മുടെ രാജ്യത്തും സമൂഹത്തിലും ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള പ്രവര്‍ത്തനവും പ്രവണതയും നിലനിൽക്കുന്നുണ്ട്. കരട് പ്രമേയത്തില്‍ ഞങ്ങൾ, ബുദ്ധിജീവികളെ ലക്ഷ്യം വെക്കുന്നതും കൊലപ്പെടുത്തുന്നതിനെ കുറിച്ചും പറയുന്നുണ്ട്. ന്യൂനപക്ഷങ്ങളെ കൊലചെയ്യുന്നു. ഇതെല്ലാം ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങളാണ്. എല്ലാ വികസിത (advanced) മുതലാളിത്ത സമൂഹങ്ങളിലും ഈ തരത്തിലുള്ള ഫാഷിസ്റ്റ് സ്വഭാവത്തിലുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്. ഭരണവര്‍ഗം ഇതാണ് നമ്മുടെ ഭരണരീതിയെന്ന് പറഞ്ഞ് ഏറ്റെടുക്കുമ്പോഴാണ് ഇത് മൊത്ത കച്ചവടമാവുന്നത്. അവരെ കൂടാതെ ഇത് ഏറ്റെടുക്കുന്നവരാരും അധികകാലം നിലനില്‍ക്കില്ല. ജർമനിയിലെ ഫാഷിസത്തിെൻറ ചരിത്രം പരിശോധിച്ചാല്‍ അവിടത്തെ വന്‍കിട ബൂര്ഷ്വാകള് ഒടുവിലാണ് അതിനെ സ്വീകരിച്ചത് എന്ന് കാണാം. നിങ്ങളെയാണ് തങ്ങള്‍ക്ക് ആവശ്യമെന്ന് പറഞ്ഞ് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേന ഉദയംചെയ്തപ്പോള്‍ ആരായിരുന്നു പിറകില്‍. എല്ലാ വന്‍കിട വ്യവസായികളും തൊഴിലാളി യൂനിയനുകളെ തകര്‍ക്കാനായി അവര്‍ക്ക് ധനസഹായം നല്കി. അതുകൊണ്ട് നമ്മുടെ രാജ്യത്ത് ഫാഷിസത്തിെൻറ ഭീഷണി ഉണ്ടാവാം. പക്ഷേ, അത് ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഫാഷിസം എത്തിക്കഴിഞ്ഞാല്‍ നമ്മുടെ പോരാട്ടം മറ്റൊരു സ്വഭാവത്തിലേക്ക് മാറും. പക്ഷേ, ബി.ജെ.പി ശക്തി വ്യാപിപ്പിച്ചത് കോണ്‍ഗ്രസ് ഇട്ടുപോയ സ്ഥലങ്ങളിലാണ് എന്നത് നിങ്ങള്‍ മറക്കരുത്. ഒരു വലിയ വിഭാഗം ഹിന്ദുക്കള്‍ ഉൾപ്പെടെയുള്ള ജനങ്ങള്‍ ഹിന്ദുത്വ, വര്‍ഗീയ പ്രത്യയശാസ്ത്രത്താല്‍ ആകൃഷ്ടരായിട്ടില്ല.
അതിനാല്‍ വര്‍ഗീയ സ്വേച്ഛാധിപത്യവാദത്തിന് എതിരായ പോരാട്ടം വിജയകരമായി നടത്താവുന്നതാണ്. ഫാഷിസമാണ് എന്ന് നിങ്ങള്‍ പറഞ്ഞാല്‍ നമ്മുടെ പോരാട്ടം അവിടെ അവസാനിച്ചു എന്നാണ് അർഥം. പിന്നെ നാം പുതുതായി എന്തെങ്കിലും ആരംഭിക്കണം. അവര്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു, നുഴഞ്ഞ് കയറുന്നു എന്നത് ഒക്കെ ശരിയാണ്. പക്ഷേ, അപ്പോഴും ഈ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനായി ജനങ്ങളെ അണിനിരത്താനുള്ള അവസരം നിലനില്ക്കുന്നു. ജനങ്ങളുടെ ബോധത്തെ (consciousness) വിലകുറച്ച് നാം കാണരുത്. ഒന്നുമില്ലെങ്കിലും 70 വര്‍ഷത്തെ പാര്‍ലമെൻററി ജനാധിപത്യം നമുക്കുണ്ട്. ജനങ്ങള്‍ അത്രപെട്ടെന്ന് അത് വിട്ടുകൊടുക്കില്ല. ബൂര്‍ഷ്വാ ഭൂഉടമ വ്യവസ്ഥിതി കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് അനുസരിച്ച് ഈ പ്രവണതയും ഉണ്ടാവും. പക്ഷേ, നമ്മള് നമ്മുടെ തന്ത്രം ശരിയായി പ്രയോഗിക്കുകയും വിശാല മതേതര ജനാധിപത്യ ശക്തികളെ ഒരുമിച്ച് അണിനിരത്തുകയും ചെയ്താല്‍ സ്വേച്ഛാധിപത്യവാദത്തെ എതിര്‍ക്കാന്‍ കഴിയും.
താങ്കള്‍ മഹാരാഷ്ട്രയിൽ ശിവസേനയുടെയും മറ്റ് രാജ്യങ്ങളില്‍ സമാനമായ സ്വേച്ഛാധിപത്യ സംഘടനകളെ കുറിച്ചും പറഞ്ഞു?
ശിവസേന സ്വേച്ഛാധിപത്യവാദപരം മാത്രമല്ല, ഫാഷിസ്റ്റ് തരം സ്വഭാവമുള്ള സംഘടനയുടെ കൃത്യമായ ഉദാഹരണമാണ്.
അദാനി, അംബാനി പോലുള്ള കുത്തകകളുമായി ചേര്‍ന്നുള്ള ചങ്ങാത്ത മുതലാളിത്തം മാത്രമായിരുന്നു ബി.ജെ.പിയുടേത് എങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് ആളുകള്‍ യോജിക്കുമായിരുന്നു. പക്ഷേ, കരട് പ്രമേയത്തിൽ തന്നെ പറഞ്ഞത് പോലെ രാജ്യത്ത് ബുദ്ധിജീവികളെ വെടിവെച്ച് കൊല്ലുന്നു, ന്യൂനപക്ഷങ്ങളെ ആള്‍ക്കൂട്ടം അടിച്ച് കൊല്ലുന്നു. ബി.ജെ.പിക്ക് പാര്‍ലമെൻറില്‍ ഭൂരിപക്ഷം ഇല്ലാത്തതുെകാണ്ട് മാത്രം ഭരണഘടന മാറ്റിയെഴുതുന്നില്ല. പക്ഷേ, അവര്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള മാറ്റത്തെ കുറിച്ച് സംസാരിക്കുന്നു. സുപ്രീംകോടതിയില്‍ സീനിയര്‍മോസ്റ്റായ ജഡ്ജിമാര്‍ക്ക് പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം വന്നു. പല കേസുകളും അട്ടിമറിക്കപ്പെടുന്നു..?
ന്യൂനപക്ഷങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരായ കൊലപാതകം, ദലിതുകള്‍ക്ക് എതിരായ അക്രമം, ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് എല്ലാം നടക്കുമ്പോള്‍ ഫാഷിസം ഇപ്പോൾ ഇവിടെ ഇല്ല, അത് വരട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കുകയാണോ വേണ്ടത്?
ഇവിടെ ഫാഷിസം ഇല്ല. അക്രമവും ഭീകര കടന്നാക്രമണവും ആണ് ജനം നേരിടുന്നത്. അവരുടെ ഈ ഭീതി ശരിക്കും ഉള്ളത് തന്നെയാണ്. പക്ഷേ, പെഹ്ലൂഖാനെ കൊലപ്പെടുത്തിയ അതേ അല്‍വര്‍ മണ്ഡലത്തില്‍ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഈ കൊലപാതകം നടന്ന മാസങ്ങള്‍ക്കുള്ളിലാണ് ബി.ജെ.പിയുടെ തോൽവി. നമ്മള് ചെയ്യേണ്ടത് ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ ഏകോപിപ്പിക്കുകയാണ്, സജ്ജരാക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അത് മതിയായ തരത്തില്‍ ചെയ്യുന്നില്ല എന്നാണ് സി.പി.എമ്മിെൻറ വിമര്‍ശനം. ഗുജറാത്തില്‍ വളരെയധികം ജനരോഷമാണ് ഉണ്ടായിരുന്നത്. വെറെ ഏതെങ്കിലും പാര്‍ട്ടി ആയിരുന്നുവെങ്കില്‍ ഫലപ്രദമായി അത് കൈകാര്യം ചെയ്തേനെ. അവിടെ അതിനകം ഉന സമരം, ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേലിെൻറ ഒക്കെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതിെൻറ ചില ഗുണമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സി.പി.എം അതിെൻറ രാഷ്ട്രീയ ലൈനിനെ തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെടുത്തിയല്ല കാണുന്നത്. അങ്ങനെയാണെങ്കില്‍ സി.പി.എമ്മും മറ്റ് പല ബുര്‍ഷ്വാ പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. ജാതി, മതം, പണം എല്ലാം ഉപയോഗിച്ച് തെരഞ്ഞെടുപ്പിന് ആളെ സംഘടിപ്പിച്ച് മത്സരിക്കുന്നത് അവര്‍ ചെയ്യട്ടെ. അത്തരത്തിലാണ് അവര്‍ ബി.ജെ.പിയെ നേരിടുന്നത് എങ്കില്‍ അവര്‍ അങ്ങനെ തന്നെ ചെയ്തോട്ടെ. ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്താവും ചെയ്യുക.
അംബാനിയെയും അദാനിയെയും കുറിച്ച് നേരത്തേ ചോദിച്ചല്ലോ. ഇപ്പോഴല്ലേ അംബാനിയും അദാനിയും വന്നത്. ഈ കുത്തകകളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി ഇത്തരത്തിലുള്ള വ്യവസ്ഥിതി സൃഷ്ടിച്ചത് കോണ്‍ഗ്രസാണ് എന്നത് മറന്നുപോകരുത്. 1980മുതല്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നല്കിയ പരിലാളനം അനുഭവിച്ചവരാണ് അംബാനി. കോണ്‍ഗ്രസാണ് ഈ വ്യവസ്ഥിതിക്ക് ഉത്തരവാദി. എന്നാല്‍, കോണ്‍ഗ്രസ് ഭരണ നേതൃത്വത്തിലുള്ള കാലത്ത് ചങ്ങാത്ത മുതലാളിത്തവുമായി ബന്ധം പറയുമ്പോള്‍ ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്ന വ്യത്യാസം ഇപ്പോള്‍ മുതലാളിത്തത്തിന് ഫാഷിസ്റ്റ് സ്വഭാവ രീതികളുള്ള പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധത്തെകുറിച്ചാണ് ?
നിങ്ങള്‍ ഇന്ത്യയിലെ കുത്തകകളുടെ ചരിത്രം മറന്നു പോകരുത്. അവരുടെ വളര്‍ച്ച എന്നത് കോണ്‍ഗ്രസ് സര്‍ക്കാറിെൻറ നയങ്ങളുടെ ഫലമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവത്തിെൻറ സത്തയാണ് അവര്‍ പ്രതിനിധാനം ചെയ്തത്. നിങ്ങള്‍ സംസാരിക്കുന്നത് പുതിയ തലമുറ കുത്തകകളെ കുറിച്ചാണ്. കോണ്‍ഗ്രസ് പിന്തുണയും ലാളനയും ഏല്‍ക്കാത്ത ടാറ്റയെയും ബിര്‍ളയെയും കുറിച്ച് ആലോചിക്കാന്‍ കഴിയുമോ. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന വൻകിട ബൂര്ഷ്വകളിലെ വലിയൊരു വിഭാഗം ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ്. കാര്യം നേടാനായി ഇനി ആര്.എസ്.എസിനെ കൂടി സഹിക്കണമെങ്കില്‍ അത് കൂടി അവർ ചെയ്യും. ഇവരെല്ലാം കാഴ്ചയില്‍ വര്‍ഗീയമല്ല. പക്ഷേ, അവര്‍ ആര്.എസ്.എസിനെ അംഗീകരിച്ചേ പറ്റൂ. അതുകൊണ്ടാണ് രത്തന്‍ ടാറ്റ നാഗ്പൂരില്‍ പോയി മോഹൻ ഭഗവതിനെ കണ്ടത്. ആര്‍ക്കെങ്കിലും രത്തന്‍ ടാറ്റയെ ഹിന്ദു വര്‍ഗീയവാദിയെന്ന് ആക്ഷേപിക്കാന്‍ കഴിയുമോ. പാഴ്സിയാണ് അദ്ദേഹം. ഭരണവര്ഗത്തിെൻറ സ്വഭാവത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് രാഷ്ട്രീയ സംവിധാനത്തെയും മാറ്റും. അത് ഫാഷിസമല്ല. സ്വേച്ഛാധിപത്യവാദ രൂപത്തിലുള്ള ഭരണമാണ് കൊണ്ടുവരുന്നത്. അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരവും ഭീഷണിയുമാണ്. പ്രത്യേകിച്ചും, ആ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന് ദോഷകരവും അപകടം വരുത്തുന്നതുമാണ് അത്. അതിനെ എങ്ങനെയാണ് നേരിടുക. സി.പി.എം പറയുന്നത് എന്ത് വില കൊടുത്തും അതിനെ എതിര്‍ക്കണമെന്ന് തന്നെയാണ്. അവരുടെ പ്രധാന ശക്തിയെന്നത് വന്‍കിട ബൂര്‍ഷ്വാസികളാണ്. അവരെ സംബന്ധിച്ച് കൂടുതല്‍ അക്രമാസക്തമായി നവ ഉദാരീകരണ നയം സര്‍ക്കാര്‍ നടപ്പാക്കണം. ആ പ്രതലത്തില്‍ അവരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെ ചെറുത്തുനില്ക്കാന് ആവില്ല.
കോണ്‍ഗ്രസിന് വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ സ്ഥിരതയില്ലെന്ന് പറയുമ്പോള്‍തന്നെ വര്‍ഗീയതക്ക് എതിരായ വിശാലവേദിയില്‍ അവരുടെ അണികളെ നിരത്തുന്നതിനെ കുറിച്ചും സി.പി.എം കരട് പറയുന്നുണ്ടല്ലോ?
കോണ്‍ഗ്രസിന് വലിയൊരു വിഭാഗം ജനങ്ങള്‍ അണികളായുണ്ടെന്ന് സി.പി.എം ഇപ്പോഴും സമ്മതിക്കുന്നു. വര്‍ഗീയതക്ക് എതിരായ പൊതുപോരാട്ടത്തില്‍ അവരെ കൂടി അണിചേര്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് കോണ്‍ഗ്രസ് കൂടി ആ വേദിയില്‍ വേണം. അതല്ലാതെ ഈ ജനങ്ങള്‍ എങ്ങനെ അവിടെ വരും. രാജ്യത്ത് മുഴുവന്‍ ഇടതുപക്ഷം ശക്തമല്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ വര്‍ഗീയതക്ക് എതിരായ വിശാല പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും രാഷ്ട്രീയ കക്ഷികളല്ലാത്ത ശക്തികളുമായും സഹകരിക്കാന്‍ നമ്മൾ തയാറാണ്. ആ പോരാട്ടം ഫലപ്രദമായി നടത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നത് നമുക്ക് അറിയാം. ബി.ജെ.പി 1996ലും 1998ലും രണ്ട് തവണ അധികാരത്തില്‍ വന്നു. 2004ല്‍ അവരെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അവരെ പരാജയപ്പെടുത്തി. പക്ഷേ അവരുടെ ജനപിന്തുണയില്‍ വലിയ കുറവൊന്നും സംഭവിച്ചില്ല. 2004ലെ പരാജയ ശേഷം ബി.ജെ.പിക്ക് ഒരു തെരഞ്ഞെടുപ്പ് തിരിച്ചടിയാണ് ഉണ്ടായതെന്ന് സി.പി.എം പറഞ്ഞിരുന്നു. പക്ഷേ ജനപിന്തുണയിലും അടിത്തറയിലും ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലൊന്നും ബി.ജെ.പിക്ക് കുറവ് സംഭവിച്ചില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൊണ്ട് മാത്രം ഈ ശക്തികളെ പിന്നോട്ട് തള്ളാന്‍ കഴിയില്ല. തെരെഞ്ഞടുപ്പ് മത്സരം പ്രധാനം തന്നെയാണ്. സര്‍ക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ അവരുടെ അടിത്തറ ദുര്‍ബലപ്പെടുത്താന്‍ ആയില്ലെങ്കില്‍ അവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കും. സി.പി.എം സംസാരിക്കുന്നത് ഏതെങ്കിലും ഒരു സര്‍ക്കാറിനെയോ തെരഞ്ഞെടുപ്പിനെയോ കുറിച്ചല്ല. രാജ്യത്തിെൻറ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്, അതിനെ പരിവർത്തിപ്പിക്കാനായി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേപോലെ അപകടകാരികള്‍ അല്ലെന്ന് കരട് പ്രമേയത്തില്‍ പറയുന്നുണ്ടല്ലോ?
അതെ, കാരണം ബി.ജെ.പിയാണ് ഇപ്പോള്‍ അധികാരത്തില്‍. ആര്.എസ്.എസ് പിന്തുണ അവര്‍ക്കുണ്ട്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാവില്ലെന്നും സി.പി.എം പറയുന്നുണ്ട്.- തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അത് വരുമ്പോള്‍ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് സംസാരം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. സി.പി.എം ശക്തമായ പ്രദേശങ്ങളില്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കഴിയില്ല. എവിടെ കോണ്‍ഗ്രസിന് ശക്തിയുണ്ടോ അവിടെ സി.പി.എം പേരിന് മാത്രമാണ് ഉള്ളത്. അപ്പോള്‍ അവരുമായി എന്ത് സഖ്യമാണ് സാധ്യമാവുക.
അപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്ക് നേര് മത്സരിക്കുന്ന പ്രദേശങ്ങളിലോ?
അവര്‍ തമ്മില്‍ മത്സരിക്കെട്ട. അവിടെ പോയി കോണ്‍ഗ്രസിനെ തോൽപിക്കണം എന്ന് പറയുന്ന നിലപാടല്ല സി.പി.എം സ്വീകരിക്കുന്നത്. പലയിടത്തും സി.പി.എം ഇല്ല. ഒരുദാഹരണം പറയാം. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുകയാണ്. സി.പി.എമ്മിനെ കുറിച്ച് മറന്നുകള. അവിടെ ഒരു സീറ്റ് പോലും ജയിക്കാവുന്ന സ്ഥിതിയില്‍ അല്ല ഇടതുപക്ഷം. ഞങ്ങള്‍ക്ക് അതറിയാം. അപ്പോള്‍ കോണ്‍ഗ്രസുമായി ധാരണ എന്നതിെൻറ അർഥം എന്താണ്? ഇത് അപ്രസക്തമാണ്. പ്രധാന ലക്ഷ്യമെന്നത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ്. ഈ പറയുന്ന ധാരണ എന്നത് അവിടെ ഒരു വിഷയമേ അല്ല. ഇടതുപക്ഷം ഇല്ലാത്തിടത്ത് കോണ്‍ഗ്രസിന് ഞങ്ങളുമായി ധാരണയില്‍ എത്താന്‍ എന്തെങ്കിലും താല്പര്യം ഉണ്ടാവുമോ? ഞങ്ങള്‍ സ്വതന്ത്രമായി പ്രചാരണം സംഘടിപ്പിക്കുകയും കുറച്ച് സീറ്റുകളില്‍ മത്സരിക്കുകയും ബി.ജെ.പിയെ തോൽപിക്കാന് ആഹ്വാനം നടത്തുകയും ചെയ്യും.
കോണ്‍ഗ്രസിനെ തോൽപിക്കണമെന്ന് പറയില്ല?
അതെന്തിന് പറയണം. ബി.ജെ.പിയാണ് മധ്യപ്രദേശിൽ ഭരണത്തിലുള്ളത്. 15 വര്‍ഷമായി ബി.ജെ.പിയുടെ നയങ്ങള്‍ക്ക് എതിരെയാണ് ഞങ്ങള്‍ പോരാടിയത്. സമാനമാണ് രാജസ്ഥാനിലെയും സാഹചര്യം. ബി.ജെ.പിയാണ് അധികാരത്തില്‍. അവരെ തോല്പിക്കണമെന്ന് ആവശ്യപ്പെടും. പക്ഷേ, ഇടതിന് ശക്തിയുള്ള സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെ ഞങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരായി മത്സരിക്കും. കര്‍ഷക വിഷയങ്ങളില്‍ ഞങ്ങള്‍ കോണ്‍ഗ്രസിെൻറ നയങ്ങള്‍ക്കും എതിരാണ്.
രാജസ്ഥാനിൽ സി.പി.എമ്മിന് മുമ്പ് എം.എൽ.എമാരുണ്ടായിരുന്ന സ്ഥലം ആണല്ലോ. അവിടെയോ?
രാജസ്ഥാനില്‍ മുഴുവന്‍ ഞങ്ങൾ മത്സരിക്കാനൊന്നും പോകുന്നില്ല. ഞങ്ങള്‍ പൊതുവായി ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തും. എന്താണ് ഈ കോണ്ഗ്രസിേനാട് ഇത്ര അമിത താൽപര്യം. ഉത്തർപ്രദേശില്‍ ജനങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ അവര്‍ അഖിലേഷ് യാദവിനോടും മായാവതിയോടും സംയുക്തമായി മത്സരിക്കാന്‍ പറയെട്ട. അവിടെ എസ്.പിയും ബി.എസ്.പിയുമാണ് പ്രധാന രണ്ട് പാര്‍ട്ടികള്‍. അവര്‍ക്കാണ് ബി.ജെ.പിയെ തോൽപിക്കാന് സാധ്യത. ഇനി തമിഴ്നാടിെൻറ കാര്യം എടുക്കാം. അവിടെയും എവിടെയാണ് കോണ്‍ഗ്രസിെൻറ പ്രശ്നം ഉദിക്കുന്നത്. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. ആര് ബി.ജെ.പി
ക്കൊപ്പം പോകുമെന്നത് പരിശോധിച്ച ശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ േവാട്ടുകള്‍ സമാഹരിക്കുക എന്നതാവും നമ്മുടെ തെരഞ്ഞെടുപ്പ് തന്ത്രം. ഈ മിക്ക പാര്‍ട്ടികളുമായും രാഷ്ട്രീയ സഖ്യമില്ലാതെ ആയിരിക്കും ഇത്. യു.പിയില്‍ സി.പി.എമ്മിന് സമാജ്വാദി പാര്‍ട്ടിയുമായി ധാരണ ഉണ്ടാവില്ലായിരിക്കും. പക്ഷേ, ഞങ്ങള്‍ ചില സീറ്റുകളില്‍ മത്സരിക്കുകയും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്യും. ബി.ജെ.പിയെ തോൽപിക്കാന് കഴിയുന്ന സ്ഥാനാർഥിക്ക് വോട്ട് നല്‍കണം.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയില്ല എന്ന് പറഞ്ഞു. എന്താണ് സി.പി.എമ്മിെൻറ രാഷ്ട്രീയ ലൈൻ?
ഞങ്ങളുടെ രാഷ്ട്രീയ ലൈന്‍ എന്നത് സി.പി.എമ്മിെൻറ സ്വന്തം ശക്തി വര്‍ധിപ്പിക്കുകയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ശക്തി കൂട്ടുകയും ഇടത്, ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കുകയുമാണ്. എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും നയങ്ങള്‍ക്ക് എതിരായ ഒരേയൊരു ബദല്‍ അത് മാത്രമാണ്. ബി.ജെ.പിയെ തോല്പിക്കുക എന്നത് നമ്മുടെ മുന്നോട്ട് പോക്കിന് ആവശ്യമാണ്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കുന്ന ഒരു തെരഞ്ഞെടുപ്പ് തന്ത്രവും ഒരു സംസ്ഥാനത്തും സ്വീകരിക്കില്ല. ഞങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ബി.ജെ.പിയെയും സഖ്യകക്ഷികളെയും തോൽപിക്കാന് കഴിയുന്നവരെയും അണിനിരത്തും. പ്രാദേശിക കക്ഷികളും അതിൽ ഉൾപ്പെടും. ചില പ്രാദേശിക കക്ഷികള്‍ ബി.ജെ.പിക്ക് എതിരാണ്. അതിന് അനുസരിച്ചുള്ള തന്ത്രങ്ങള്‍ രൂപവത്കരിക്കും. പ്രാദേശിക പാര്‍ട്ടികള്‍ എല്ലായ്പോഴും അവരുടെ സംസ്ഥാന താല്പര്യമാണല്ലോ നോക്കുക.
അപ്പോള്‍ സി.പി.എം തങ്ങളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടും?
അതേ.
2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം എന്താവും സംഭവിക്കുക? ചോദിക്കാന്‍ കാരണം, സി.പി.എം^ കോണ്‍ഗ്രസ് ധാരണപോലും ഇല്ലെന്ന് പറഞ്ഞിട്ട് ഒന്നാം യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ചതിനാലാണ്?
കാര്യങ്ങള്‍ കൂട്ടിക്കുഴക്കരുത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമോ ധാരണയോ ഞങ്ങള്‍ക്ക് ഇെല്ലന്നതാണ് ആദ്യത്തെ കാര്യം. ധാരണ എന്നാല്‍ അർഥമാക്കുന്നത് രാഷ്ട്രീയ ധാരണയെന്നാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കല്‍, പൊതു പട്ടിക തുടങ്ങിയതൊന്നും ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിന് അനുസരിച്ച് യോജിച്ച തന്ത്രം സ്വീകരിക്കും. പക്ഷേ, സി.പി.എമ്മിന് കോണ്‍ഗ്രസുമായി പൊതുധാരണയോ സഖ്യമോ ഇല്ലാതെ ആയിരിക്കും അത് ചെയ്യുക. അത് സാധ്യമാണെങ്കില്‍ എന്തുകൊണ്ട് ചെയ്തുകൂടാ. ഞങ്ങള്‍ അത് ചെയ്യും, ആവശ്യമെങ്കില്‍.
അതിന് രാഷ്ട്രീയ പ്രമേയം ഒരു തടസ്സമാവില്ല?
നേരത്തേ പറഞ്ഞതുപോലെ പ്രമേയത്തില്‍ ഞങ്ങള്‍ പറയുന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചല്ല. തെരഞ്ഞെടുപ്പിന് മുമ്പായാലും ശേഷമായാലും വീണ്ടുമൊരു തെരഞ്ഞെടുപ്പോ ഇനി ഇടക്കാല തെരഞ്ഞെടുപ്പ് വന്നാലും ശരി ഞങ്ങളുടെ രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കി കഴിഞ്ഞു. സി.പി.ഐ കരുതുന്നത് കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാമെന്നാണ്. നേരത്തേയും ഇതായിരുന്നു അവരുടെ ലൈന്‍. അതിലേക്ക് തന്നെ അവര്‍ തിരിച്ച് വരുകയാണ്. അതില്‍ അവര്‍ക്കൊരു പ്രശ്നവും ഇല്ല. 2004 ല്‍ യു.പി.എ സര്‍ക്കാറിെൻറ ഭാഗമാവാന്‍ അവര്‍ ഒരുക്കമായിരുന്നു. അതായിരുന്നു അവരുടെ വിലയിരുത്തല്‍. സി.പി.എം അത് പറ്റില്ലെന്ന് പറഞ്ഞു. മറ്റ് ഇടത് പാര്‍ട്ടികള്‍ കൂടി എതിര്‍ത്തതോടെയാണ് സി.പി.ഐ പിന്മാറിയത്. പക്ഷേ, സി.പി.എം ഏതെങ്കിലും സര്‍ക്കാറിെൻറ ഭാഗമാവില്ല. ഞങ്ങളുടെ രാഷ്ട്രീയ പരിപാടിയുടെയോ നയത്തിെൻറയോ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാറിനെയും പിന്തുണക്കില്ല. പക്ഷേ, ഭരണത്തില്‍നിന്ന് ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഞങ്ങള്‍ നിലപാട് എടുക്കും. അതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. സി.പി.എമ്മിെൻറ സ്വതന്ത്രമായ വ്യക്തിത്വം നിലനിര്‍ത്തുകയും ഒപ്പം ഒരു സര്‍ക്കാര്‍ നിലവില്‍ വരാനും ശ്രമിക്കും. പക്ഷേ, യു.പി.എ സര്‍ക്കാറിെൻറ അനുഭവം ഞങ്ങള്‍ക്കുണ്ട്. അത് മനസ്സില്‍വെച്ചാവും നിലപാട് സ്വീകരിക്കുക. ഏതെങ്കിലും സര്‍ക്കാര്‍ ഈ തരത്തില്‍ രൂപവത്കരിക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ താല്പര്യത്തിന് വിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കുകയില്ല. യു.പി.എ സര്‍ക്കാറിെൻറ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചതിനാല്‍ അത് ഞങ്ങള്‍ ഉറപ്പ് വരുത്തുകതന്നെ ചെയ്യും.
സ്വന്തം ശക്തി വര്‍ധിപ്പിക്കുന്നത് കൂടാതെ ഇടത് ഐക്യവും ഇടത് ജനാധിപത്യ മുന്നണിയും ആണ് സി.പി.എമ്മിെൻറ പ്രധാന ഊന്നല്‍. പക്ഷേ, സി.പി.ഐയുടെ മനസ്സിലിരിപ്പ് കോണ്‍ഗ്രസുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്നാണെന്ന് താങ്കള്‍ പറഞ്ഞു. പിന്നെ എവിടെയാണ് ഇടത് ഐക്യം?
ഇടത് ഐക്യമെന്നത് പ്രയാസങ്ങള്‍ അനുഭവിക്കാതെ സാധ്യമാവില്ല. ചില സമയത്ത് രണ്ട് പാര്‍ട്ടികള്‍ക്കും വ്യത്യസ്ത സമീപനമാണ്. ഇത് മുമ്പും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് എന്ന വിഷയം എന്നും പ്രധാന പ്രശ്നമായിരുന്നു. അതാണ് സി.പി.എമ്മിനെയും സി.പി.ഐയെയും ഭിന്നിപ്പിച്ചതിന് കാരണം. അങ്ങനെയാണ് രണ്ട് പാര്‍ട്ടികള്‍ രൂപവത്കൃതമായത്. കോണ്‍ഗ്രസിെൻറ വര്‍ഗ സ്വഭാവം എന്താണ്? വന്‍കിട ബൂര്‍ഷ്വകളുടെയും ഭൂ ഉടമകളുടെയും പാര്‍ട്ടിയാണ് അത് എന്നാണ് സി.പി.എം പറയുന്നത്. ഭരണവര്ഗത്തിെൻറ ഭാഗമായുള്ള പാര്‍ട്ടി. ഭരണവർഗത്തിന് എതിരെ ജനകീയ ജനാധിപത്യ വിപ്ലവം നടത്താന്‍ ആണ് നാം ശ്രമിക്കുന്നത്. അതിനുള്ളില്തന്നെനിന്ന് ചിലപ്പോള്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കേണ്ടിവരും. പക്ഷേ, ഇരുപാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാന പ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല. തന്ത്രപരമായ നിലപാടില്‍ യോജിപ്പും വിയോജിപ്പും പരസ്പരം ഉണ്ടായിട്ടുണ്ട്. നിലവില്‍ ഞങ്ങളുടെയും സി.പി.ഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ. എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളുടെയും വിശാലമായ മുന്നണിയാണ് അവര്‍ അർഥമാക്കുന്നത് എങ്കില്‍ അതില്‍ കോണ്‍ഗ്രസും ഉൾപ്പെടും. പക്ഷേ, ഞങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല. ഇടത് ഐക്യത്തിന് അത് ദോഷകരമാണ്. മറ്റേതെങ്കിലും ഇടതുപാര്‍ട്ടികള്‍ യോജിക്കുമെന്നും കരുതുന്നില്ല. പക്ഷേ, അഭിപ്രായ വ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന ആര്.എസ്.പിയും ഫോര്‍വേഡ് ബ്ലോക്കും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫില്‍ അല്ലേ?
കേരളത്തില്‍ എവിടെയാ ഫോര്‍വേഡ് ബ്ലോക്കുള്ളത്. പിന്നെ ആര്.എസ്.പി ഇതാദ്യമായല്ലല്ലോ കോണ്‍ഗ്രസ് സഖ്യത്തില്‍. മുഴുവന്‍ ചരിത്രവും മുന്നിലുണ്ടല്ലോ.
കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിക്ക് ശേഷം നല്കിയ അഭിമുഖങ്ങളില്‍ സീതാറാം യെച്ചൂരി പറഞ്ഞത് താന്‍ രാജി സന്നദ്ധത അറിയിച്ചു, പി.ബിയും സി.സിയും ആവശ്യപ്പെട്ട പ്രകാരം തുടരുകയാണ് എന്നാണ്. എന്താണ് സംഭവിച്ചത്?
ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യമേയില്ല. സി.സിക്ക് മുന്നില്‍ ചര്‍ച്ചക്കായി ഒരു പി.ബി കരട് ഉണ്ടായിരുന്നു. ന്യൂനപക്ഷത്തിെൻറ കാഴ്ചപ്പാടും പരിഗണനക്ക് വെച്ചു. ഇതാണ് ഞങ്ങളുടെ രീതി. രാഷ്ട്രീയ വിഷയങ്ങളില്‍ ഭൂരിപക്ഷ നിലപാടാണ് കമ്മിറ്റിയുടെ നിലപാട്. പക്ഷേ മറ്റ് അഭിപ്രായം ഉണ്ടെങ്കില്‍ അതും പരിഗണിക്കും. ഭൂരിപക്ഷമുള്ളതുകൊണ്ട് അത് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ പറയാറില്ല.
താന്‍ രാജിവെക്കാന്‍ തയാറാണെന്ന് അറിയിച്ചതായി യെച്ചൂരി തന്നെ സമ്മതിച്ചതിനാലാണ് ആ വിഷയം ചോദിക്കുന്നത്?
പാര്‍ട്ടിയിലെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്താന്‍ ഞാന്‍ തയാറല്ല.
എന്തുകൊണ്ടാണ് ദലിത് വിഷയങ്ങളില്‍ യോജിച്ച വേദിക്ക് വിവിധ ദലിത് പ്രസ്ഥാനങ്ങളുമായി സി.പി.എം തയാറാവാത്തത്? ജിഗ്നേഷ് മേവാനി, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ദലിത് പ്രസ്ഥാനങ്ങളുമായി രംഗത്തുണ്ടല്ലോ?
ദലിത് സ്വാഭിമാന്‍ മഞ്ച് ഇതിനായി രൂപവത്കരിച്ചുകഴിഞ്ഞു. പ്രകാശ് അംബേദ്കര്‍, മറ്റ് ദലിത് നേതാക്കള്‍, ഇടത് പാര്‍ട്ടികള്‍ ഇതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. രോഹിത് വെമുല വിഷയത്തിന് ശേഷമാണ് ഇത് രൂപവത്കരിച്ചത്. മഞ്ചിെൻറ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യ റാലയില്‍ ജിഗ്നേഷ് മേവാനി പങ്കെടുത്തിരുന്നു. ഇടതുപക്ഷത്തിെൻറയും ദലിതുകളുടെയും ഐക്യവേദിയാണ് അത്. ഇതിനെ മു
ന്നോട്ട് കൊണ്ടുപോവും.
വിശാലമായ ഐക്യത്തെ കുറിച്ച് പറയുമ്പോള്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ കർഷക പ്രക്ഷോഭങ്ങളിലും മറ്റ് പരിപാടികളിലും കോണ്‍ഗ്രസിനെ കണ്ടില്ലല്ലോ?
അത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം അല്ലായിരുന്നു. ബഹുജന സംഘടനകളുടേതായിരുന്നു. കോണ്‍ഗ്രസിന് ഒരു കര്‍ഷക സംഘടന ഉണ്ടോ എന്ന് പോലും എനിക്കറിയില്ല.
ത്രിപുരയിൽ സി.പി.എമ്മും ബി.ജെ.പിയും നേർക്കുനേര്‍ പോരാടുകയാണ്. ത്രിപുര പിടിച്ചെടുത്താല്‍ കേരളമെന്ന ഇടത് കോട്ട തകര്‍ക്കാമെന്ന കണക്കുകൂട്ടലാവുമോ ബി.ജെ.പിയുടെ മനസ്സില്‍?
അത് ഒരു വശമാണ്. മണിപ്പൂരിലും അസമിലും വിജയിച്ചശേഷം ത്രിപുരകൂടി കിട്ടിയാല്‍ വടക്ക്- കിഴക്കന്‍ മേഖല മുഴുവന്‍ അവരുടെ നിയന്ത്രണത്തിലാവുമെന്നതാണ് മറ്റൊരു വശം. ഏറ്റവും വിഷമംപിടിച്ച ലക്ഷ്യമാണ് ത്രിപുര എന്ന്
ബി.ജെ.പിക്ക് അറിയാം. മറ്റ് സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് പാര്‍ട്ടികളെ വിലയ്ക്ക് എടുക്കാൻ കഴിയും. ഒറ്റ രാത്രികൊണ്ട് അവരെല്ലാം ബി.ജെ.പിക്കാര്‍ ആവും. എന്നാല്‍ ത്രിപുര വ്യത്യസ്തമാണ്. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് ആരെന്ന് ഞങ്ങള്‍ രാജ്യത്തിന് കാണിച്ച് കൊടുക്കും. സി.പി.എമ്മിന് അക്കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ട്. പോരാട്ടത്തിെൻറ കാര്യത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും മുന്നിലാണെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിച്ച് കൊടുക്കും.
അവസാനമായി, കോണ്‍ഗ്രസിനെ കൂടെകൂട്ടുന്നിെല്ലന്ന വിമർശനമാണല്ലോ സി.പി.എമ്മിനെതിരെ ഉയരുന്നത്. നവ ഉദാരീകരണ നയങ്ങളില്‍ ആത്മവിമർശനം നടത്താത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസിനോട് സി.പി.എം ചോദിക്കാത്തത് എന്താണ്?
നവ ഉദാരീകരണ നയം സംബന്ധിച്ച തങ്ങളുടെ നിലപാട് മാറ്റുമെന്ന ഒരു സൂചനയും കോണ്‍ഗ്രസ് നല്‍കുന്നില്ല. പക്ഷേ വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ മതേതര കക്ഷികളും പ്രസ്ഥാനങ്ങളുമായും സി.പി.എം യോജിക്കും. എന്നാൽ ഞങ്ങളുടെ സ്വതന്ത്ര നിലപാട് ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ആരും ധരിക്കേണ്ട. അത് സാധ്യമല്ല. കാരണം നവ ഉദാരീകരണ നയങ്ങളെ ഞങ്ങള്‍ക്ക് എതിര്‍ക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.