പ്രവാസി രാഷ്ട്രീയ ദിവസ്
text_fieldsവിദേശകാര്യ സഹമന്ത്രി വി.കെ. സിങ് കഴിഞ്ഞ ദിവസം പ്രവാസി ഭാരതീയ ദിവസിെൻറ വൃത്തവും അല ങ്കാരവും വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു. ഇക്കുറി കസറും. മാമാങ്കം വാ രാണസിയിലാണ്. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലം. ജനുവരി 21 മുതൽ 23 വരെ നീളുന്ന സമ്മേളന ം. വമ്പിച്ച പരിപാടികൾ. 85 രാജ്യങ്ങളിൽനിന്നായി പ്രവാസി അതിഥികൾ 5000ത്തിൽ ഒട്ടും കുറയില്ല. നമുക്കെല്ലാം അറിയാവുന്നതുപോലെ, ഗാന്ധിജി പ്രവാസ ജീവിതത്തിൽനിന്ന് സ്വരാജ്യത്തേക്ക് തിരിെച്ചത്തിയ ജനുവരി ഒമ്പതാണ് ഇന്ത്യ കുറെക്കാലമായി പ്രവാസി ദിനമായി ആഘോഷിക്കുന്ന ത്. ഇക്കുറി ലേശം വൈകി. അതിനു കാരണമുണ്ട്. കുംഭമേള വരുന്നു. റിപ്പബ്ലിക് ദിനവും അതിനോടെ ാപ്പമുണ്ട്. ഗാന്ധിയോട് അൽപം ക്ഷമിക്കാൻ പറഞ്ഞ്, അതു രണ്ടിനോടും അടുപ്പിച്ചു സമ്മേളന ം നടത്തിയാൽ, പെങ്കടുക്കാനെത്തുന്ന പ്രവാസി പ്രതിനിധിക്ക് ഒരു വെടിക്ക് മൂന്നാണ് പക്ഷികൾ. പ്രവാസി സമ്മേളനത്തിൽ പെങ്കടുത്ത് കുംഭമേളയിൽ കുളിച്ച് ഡൽഹിയിലെത്തി റിപ്പബ്ലിക് ദിനാഘോഷത്തിെൻറ കുറിയും തൊട്ട് മടങ്ങാം. അതനുസരിച്ച് വിപുലമായ ക്രമീകരണങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. യു.പി സർക്കാറിെൻറ വക ആതിഥ്യം അതു വേറെ. പല രാജ്യങ്ങളിൽനിന്നായി എത്തുന്ന രാഷ്ട്ര നേതാക്കൾ പുറമെ.
അങ്കവും കാണാം താളിയും ഒടിക്കാം എന്ന മട്ടിൽ നടത്തുന്ന പ്രവാസി സമ്മേളനത്തെക്കുറിച്ച വിശദീകരണത്തിനു തൊട്ടുപിന്നാലെ അലങ്കാര ചോദ്യങ്ങൾ പലതു വന്നതിനിടയിൽ മലയാളിയായ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. നമുക്ക് ഏറ്റവും കൂടുതൽ പ്രവാസിപ്പണം കിട്ടുന്നത് ഗൾഫിൽനിന്നാണ്. പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ളതും അവിടെയാണ്. ഗൾഫ് നാടുകളിൽ േജാലിയെടുക്കുന്നവർ തൊഴിൽ അസ്ഥിരത മൂലം തിരിച്ചുവരവിെൻറ നിർബന്ധിത സാഹചര്യങ്ങൾ നേരിടുന്നുണ്ട്. വേറെയുമുണ്ട് പ്രശ്നങ്ങൾ. ഇതെല്ലാമായിട്ടും പ്രവാസി സമ്മേളനത്തിൽ ഗൾഫുകാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരു സെഷൻ ഇല്ലല്ലോ? മാമാങ്കത്തിനിടക്ക് മൂക്കു പിഴിയുന്ന വിധത്തിലുള്ള രുചിക്കാത്ത ചോദ്യത്തിന് രുചിക്കൂട്ടുള്ള മറുപടിയാണ് മന്ത്രി നൽകിയത്. അദ്ദേഹം പറഞ്ഞു: ഗൾഫ് മേഖലക്ക് പലവിധ പ്രശ്നങ്ങളുണ്ട്. അത് ചർച്ചചെയ്യാൻ പ്രത്യേക സെഷൻ വേണ്ട എന്നാണ് തീരുമാനം. പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഇൻറർനെറ്റ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററിൽ വരെ പരാതികൾ വിദേശകാര്യ മന്ത്രിക്കും മന്ത്രാലയത്തിനും എത്തുന്നു. അതൊക്കെ അപ്പപ്പോൾ പരിഹരിക്കുന്നുണ്ട്. പോരാത്തതിന് നമ്മുടെ നയതന്ത്ര കാര്യാലയങ്ങളും ഫലപ്രദമായി പ്രവർത്തിക്കുന്നു. പ്രവാസി സമ്മേളനത്തിൽ പരാതി ഉന്നയിച്ച് പരിഹാരം കാണേണ്ട സ്ഥിതി ഇപ്പോഴില്ല. വിശദീകരണം അവിടെ അവസാനിച്ചെങ്കിലും, ഉന്നയിക്കാനും ഉത്തരം നൽകാനും ഒരുപാട് ചോദ്യങ്ങൾ ബാക്കികിടന്നു. പ്രവാസികളുടെ പ്രതിസന്ധി നിവാരണത്തിെൻറ കഥ, അല്ലെങ്കിലും അങ്ങനെയൊക്കെത്തന്നെ.
പ്രവാസി ഭാരതീയ ദിവസ് എന്ന വാർഷിക മാമാങ്കം തുടങ്ങിവെച്ചത് വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. പ്രവാസികൾക്കായി പ്രത്യേക മന്ത്രാലയം തുടങ്ങിക്കൊണ്ടാണ് മൻമോഹൻ സിങ് ആ പ്രവാസി പ്രേമത്തെ കവച്ചുവെച്ചത്. നരേന്ദ്ര മോദി വന്നപ്പോഴാകെട്ട, പ്രവാസി പ്രതിനിധികൾ ഇങ്ങോട്ടു വരുന്നതിനേക്കാൾ പ്രധാനമന്ത്രിക്ക് അങ്ങോട്ടു ചെന്ന് സ്വീകരണം ഏറ്റുവാങ്ങുന്നതിലായി കമ്പം. പ്രവാസി മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിൽ വിലയം പ്രാപിച്ചു. അതിനിടയിലും പ്രവാസി പ്രതിഭകൾക്ക് പ്രവാസി സമ്മാൻ, പത്മ പുരസ്കാരങ്ങളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന എന്നിങ്ങനെ പട്ടും വളയും പൊന്നാടയും ഉത്തരീയവുമൊക്കെ തരാതരം തുടർന്നു. അതൊക്കെ കിട്ടുന്നവരും കൊതിക്കുന്നവരുമായ പ്രവാസി പ്രമുഖരുടെ എണ്ണം വർധിച്ചുവന്നു. അവർ, തങ്ങളുടെ വൃഷ്ടിപ്രദേശത്ത് പറന്നിറങ്ങുന്ന മന്ത്രിമാരെയും മറ്റു പുംഗവന്മാരെയും ആനവട്ടം വെൺചാമരമൊക്കെയായി കെട്ടിയെഴുന്നള്ളിച്ചു. അങ്ങനെയൊക്കെ, പ്രവാസി പ്രമുഖരും രാഷ്്ട്രീയ നേതൃത്വവുമായി അവിഭാജ്യവും അവിഹിതവുമായ ബന്ധങ്ങൾ പടർന്നു പന്തലിച്ചു.
ഇതിെൻറയെല്ലാം മാമാങ്ക വേദികളാണ് പ്രവാസി സമ്മേളനങ്ങളെങ്കിൽ, രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങും അടിവേരുകളും ഇന്ന് സ്വദേശത്തെ വെല്ലുന്നവിധം വിദേശത്താണ്. കുടുംബം പുലർത്താൻ പുറംനാട്ടിൽ വിയർത്തൊലിച്ചും നടുനിവർക്കാൻ ഡോർമിറ്ററികളിൽ ഒരു ബർത്ത് തരപ്പെടുത്തിയും ജീവിതം മുന്നോട്ടു നീക്കുന്ന പ്രവാസികൾ കഥയറിഞ്ഞ് ആട്ടം കണ്ടുതുടങ്ങാൻ വൈകിയിട്ടുണ്ടാവാം എന്നു മാത്രം. പറഞ്ഞുവരുന്നത്, പ്രവാസി സമ്മേളനം പ്രവാസി പ്രശ്നങ്ങൾ ചർച്ചചെയ്യുകയല്ല, സർക്കാറിെൻറ കെട്ടുകാഴ്ചകൾ ആസ്വദിക്കാനുള്ള താൽപര്യവുമായി ഡോളർ മുടക്കുന്ന അതിഥികൾക്ക് താളം ചവിട്ടാനുള്ള ഇടമായി മാറിപ്പോയി എന്നാണ്.
ഡോളർ മേഖലകളിൽനിന്ന് രണ്ടു കൈയും വിെട്ടത്തുന്ന സഹായങ്ങൾ ബി.ജെ.പിക്കും സംഘ്പരിവാറിനും മോദിക്കുമൊക്കെ തെരഞ്ഞെടുപ്പു കാലത്തും, എല്ലാക്കാലത്തും വലിയ കൈത്താങ്ങാണ്. ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നുമൊക്കെയായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ചെന്ന് വിരാജിക്കുന്നവരെയാണ് പൊതുവെ പ്രവാസികളായി അവർ കാണുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം മുമ്പ് പ്രവാസി സമ്മേളനം പ്രധാനമന്ത്രിയുടെ ലോക്സഭ സീറ്റായ വാരാണസിയിൽ നടത്തുന്നതിൽ പ്രവാസി ക്ഷേമത്തേക്കാൾ രാഷ്ട്രീയ താൽപര്യങ്ങളാണ് തെളിഞ്ഞുകിടക്കുന്നത്. ഏറെ അകലെയല്ലാതെ നടക്കുന്ന കുംഭമേളക്കുമുണ്ട് ഇത്തവണ സവിശേഷമായ രാഷ്ട്രീയ പ്രാധാന്യം. അടുത്തകാലം വരെ കുംഭമേള നടക്കുന്ന ദേശത്തിന് അലഹബാദ് എന്നായിരുന്നു പേര്. അലഹബാദ് ഇപ്പോൾ കാക്കി കളസവും വെള്ള ഷർട്ടുമിട്ട് കുറുവടിയുമായി പ്രയാഗ് രാജായി നിൽക്കുകയാണ്. ആറു വർഷം കൂടുേമ്പാൾ അവിടെ അർധ കുംഭമേളയും 12 വർഷം കൂടുേമ്പാൾ പൂർണ കുംഭമേളയും നടക്കും. ഭസ്മവും കാവിയും രുദ്രാക്ഷവും കമണ്ഡലവും പോരാ, ആത്മീയതക്ക് കഞ്ചാവു കൂടി വേണമെന്ന് കരുതുന്ന സന്ന്യാസിവര്യന്മാർ.
ഉടുക്കരുത്, കുളിക്കരുതെന്ന് നിശ്ചയിച്ചുറച്ച യോഗിവര്യന്മാർ. അത്തരക്കാർ കൂടി അടിഞ്ഞുകൂടി വിശ്വാസികളെ നയിക്കുന്ന സംഗമവേദി കൂടിയാണ് കുംഭമേള. അതെന്തായാലും കുംഭമേള ബി.ജെ.പിക്കൊരു രാഷ്ട്രീയമാണ്. ലോക്സഭ തെരഞ്ഞെടുപ്പു പ്രമാണിച്ച് കുംഭമേള നേരത്തേയാക്കാനും പ്രവാസി സമ്മേളനത്തോടു ചേർത്തുവെക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. രാഷ്ട്രീയ നേതാക്കൾ പറഞ്ഞാൽ ആത്മീയതക്ക് വളയാതെ തരമില്ല. പ്രയാഗ് രാജിൽ എത്തുന്ന ലക്ഷക്കണക്കായ വിശ്വാസികൾക്ക് സൗകര്യങ്ങളൊരുക്കാൻ ഖജനാവിൽനിന്ന് കോടികൾ മുടക്കുകയും അതുവഴി വോട്ട് സ്വാധീനിക്കാൻ ശ്രമിക്കുകയുമാണ് യു.പിയിലെ യോഗി സർക്കാർ. കുംഭമേള കാണാൻ പ്രവാസികൾക്കായി പ്രത്യേക സൗകര്യം കേന്ദ്രവും സംസ്ഥാനവും ചെയ്യുന്നുണ്ട്. റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേകമായി പ്രവാസികളെ പെങ്കടുപ്പിക്കുക കൂടി ചെയ്യുന്നതോടെ ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ മുഖം വ്യക്തമാക്കിക്കൊടുക്കാൻ സർക്കാറിന് സാധിക്കും. മൊത്തത്തിൽ എല്ലാറ്റിനുമുണ്ട്, ഒരു കാവിച്ചന്തം.
ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ഏക് ബാർ ഫിർ മോദി സർക്കാർ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കാൻ ഒരുങ്ങുന്നതിനിടയിൽ, ബി.ജെ.പിയിതര മുഖ്യമന്ത്രിമാരെപ്പോലും പ്രവാസി സമ്മേളനത്തിൽ പെങ്കടുപ്പിക്കാൻ സർക്കാറിന് താൽപര്യമില്ല. പ്രവാസി സമ്മേളനത്തിൽ ഒാരോ സംസ്ഥാനത്തെയും പ്രവാസി പ്രശ്നങ്ങൾ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് ചർച്ച ചെയ്തുവന്നിരുന്നത്. ഇങ്ങനെ മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുേമ്പാൾ, മോദിയിൽനിന്ന് ഫോക്കസ് മാറിപ്പോകുമെന്നാണ് പ്രചാരണ കലയിലെ വിദഗ്ധർ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിൽ, ഇനിയങ്ങോട്ട് പ്രത്യേകിച്ചും, സർവം മോദിമയമായിരിക്കണം. അതിനെല്ലാമിടയിലാണ് ഒരു സ്വന്തം ലേഖകൻ ചോദിക്കുന്നത്, ഗൾഫ് സെഷൻ ഇല്ലേ എന്ന്. തൊഴിൽ രംഗത്തെ അനിശ്ചിതത്വം പേറുന്ന പ്രവാസിയുടെ ആശങ്ക, മടങ്ങുന്നവരുടെ പുനരധിവാസം, കഴുത്തറുപ്പൻ വിമാന നിരക്ക്, കിട്ടാക്കനിയായ വോട്ടവകാശം എന്നിങ്ങനെ നീളുന്ന ഒരുകൂട്ടം അസുഖകരമായ വിഷയങ്ങൾ ആർക്കു വേണം? പകരം, ചെണ്ടയും ഇലത്താളവും മുറുകെട്ട. വാരാണസിയിൽനിന്ന്, പ്രയാഗ് രാജിൽനിന്ന്, രാജ്പഥിലെ പരേഡിനിടയിൽനിന്ന്, വി.െഎ.പികൾക്കൊപ്പമുള്ള സെൽഫി പരക്കെട്ട. അനന്തരം, വിദേശങ്ങളിൽനിന്ന് ഇലക്ഷൻ ഫണ്ട് ഒഴുകിയെത്തെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.