സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറക്കുമ്പോൾ
text_fieldsസ്വകാര്യ സർവ്വകലാശാലബിൽ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. 2003 ലാണ് യു.ജി.സി സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ സ്വകാര്യസർവകലാശാലകൾ അനുവദിക്കുന്നത് സംബന്ധിച്ച് നിയമാവലികൾ പുറത്തിറക്കുന്നത്. 22 വർഷങ്ങൾക്കിപ്പുറം സ്വകാര്യസർവ്വകലാശാലകളെ സ്വാഗതം ചെയ്യുന്ന രാജ്യത്തെ28-ാമത്തെ, അഥവാ അവസാനത്തെ സംസ്ഥാനമായാണ്കേരളം ഈരംഗത്തേക്ക്കടന്നു വരുന്നത്.ഇതിനകം രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി 500 ഓളം സ്വകാര്യസർവ്വകലാശാലകൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചും, വിദ്യാർഥികളുടെ വൈവിധ്യമാർന്ന അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന തരത്തിലും, നൂതനമായ കോഴ്സുകൾ ആരംഭിക്കാനും അതിനാവശ്യമായ സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്താനും പൊതുസർവ്വകലാശാലകൾക്കുള്ള പരിമിതിയാണ് സ്വകാര്യ സർവകലാശാലകളുടെ സാധ്യതയും പ്രസക്തിയുമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. താൽപര്യത്തിനനുസരിച്ചുള്ള സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് ലഭ്യമല്ലാത്തതിനാൽ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിൽ പോലും ചേക്കേറുന്ന പുതുതലമുറയെ ഒരളവു വരെ കേരളത്തിൽ പിടിച്ചുനിർത്താൻ ഇതിലൂടെ സാധിക്കുമെന്ന് കരുതപ്പെടുന്നു.
സ്വകാര്യസർവ്വകലാശാലകളുടെ വരവിൽ ആശങ്ക പ്രകടിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ളത്പൊതുസർവകലാശാലകളുമായി ബന്ധപ്പെട്ട്പ്രവർത്തിക്കുന്ന അക്കാദമികസമൂഹം തന്നെയാണ്.സർക്കാരിൽ നിന്നുള്ള ധനസഹായത്തിന്റെ അഭാവത്തിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻപോലും വീർപ്പുമുട്ടുന്ന സർക്കാർ, എയ്ഡഡ്കോളജുകളുടെയും, സർവ്വകലാശാലകളുടെയും ഭാവിയെ പുതുതായി വരുന്ന സ്വകാര്യസർവകലാശാലകൾ പ്രതികൂലമായി ബാധിക്കുമോ എന്ന സ്വാഭാവികമായ ആശങ്ക ഇവർക്കുണ്ട്.
കൂടാതെ, അധ്യാപകനിയമനത്തിനാവശ്യമായ അധ്യാപനസമയം പുതുക്കിനിശ്ചയിച്ചതിനാൽ ഏതാനും വർഷങ്ങളായി കോളജുകളിൽ അപ്രഖ്യാപിത നിയമനനിരോധനംതന്നെ നിലനിൽക്കുകയാണ്. യു.ജി.സി നിയമങ്ങളുടെ സങ്കീർണത, സർക്കാരുകളുടെയും പാർട്ടികളുടെയും താല്പര്യ സംഘട്ടനങ്ങൾ, കോടതിവ്യവഹാരങ്ങൾ എന്നിവയെല്ലാം കാരണം മിക്കവാറും വൈസ്ചാൻസിലർ-പ്രിൻസിപ്പൽപോസ്റ്റുകളിലും താൽക്കാലിക നിയമനങ്ങളാണ് നടന്നുവരുന്നത്.മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ തസ്തികൾസൃഷ്ടിക്കുവാനോ നിയമനങ്ങൾനടത്തുവാനോ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
നിലവിലെ സർക്കാർഅധികാരത്തിലേറിയ ശേഷം ഉന്നതവിദ്യാഭ്യാസമേഖല പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട മൂന്ന് കമീഷനുകളുടെയും റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. എന്നാൽ ഇവയൊന്നുംതന്നെ പൂർണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല.കമീഷൻ ശിപാർശകളിൽ സർക്കാരിന്സാമ്പത്തികബാധ്യത വരുത്തുന്ന നിർദ്ദേശങ്ങളൊന്നും നടപ്പിൽവരുത്തുന്നില്ല എന്നാണ്പൊതുവേയുള്ള വിമർശനം. കോർപ്പറേറ്റ്പ്രഫഷണലിസത്തിന്റെ അകമ്പടിയോടെ അത്യാധുനിക മാർക്കറ്റിംഗ്തന്ത്രങ്ങളുമായി സ്വകാര്യസർവകലാശാലകൾ സംസ്ഥാനത്തേക്ക്കടന്നുവരുമ്പോൾ അത്നിലവിലുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാവിയെതകർക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മറ്റൊരു ആശങ്ക.
കേരളത്തിൽ ആദ്യമായി സ്വാശ്രയ കോളജുകൾ ആരംഭിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണി മുന്നോട്ടുവെച്ച ന്യായം "50 ശതമാനംസീറ്റുകൾമെറിറ്റ്അടിസ്ഥാനത്തിലും 50ശതമാനം മാനേജ്മെന്റ്ക്വാട്ടയിലുംപ്രവേശനം നടത്തുന്നതിനാൽ മെറിറ്റ്സീറ്റുകളുടെതോത്കണക്കാക്കിയാൽരണ്ട്സ്വകാര്യകോളേജുകൾഒരുസർക്കാർ കോളജിന്സമമായി മാറുന്നു’’ എന്നായിരുന്നു. അതിനെതിരെ ശക്തമായി സമരം നയിച്ച പാർട്ടിഅധികാരത്തിലിരിക്കുമ്പോൾ കൊണ്ടുവരുന്ന സ്വകാര്യസർവ്വകലാശാലബില്‍ഫിഫ്റ്റി-ഫിഫ്റ്റിനയം തിരുത്തി മാനേജ്മെന്റുകൾക്ക്കൂടുതൽ അനുകൂലമാകും വിധത്തിലും, മെറിറ്റിൽ കൂടുതൽ അയവു വരുത്തുന്ന രൂപത്തിലുമുള്ള വിദ്യാർഥി അനുപാതമാണ് നിശ്ചയിച്ചിരിക്കുന്നത്.പുതിയബില്‍ പ്രകാരം 40 ശതമാനം സീറ്റുകൾമാത്രമേ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് മെറിറ്റ്അടിസ്ഥാനത്തിൽ ലഭിക്കുമെന്ന്ഉറപ്പുള്ളൂ. 50ശതമാനം സീറ്റെങ്കിലും കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് സംവരണം ചെയ്ത് അതിന്റെ50 ശതമാനം സീറ്റുകളിൽ നിലവിൽ സംസ്ഥാനത്ത്നിലനിൽക്കുന്ന സംവരണ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവേശനം നൽകുകയാണ് സംസ്ഥാനത്തെ വിദ്യാർഥികളോട് ചെയ്യാവുന്ന കുറഞ്ഞ നീതി.
പ്രവേശനംനേടുന്ന വിദ്യാർഥികളുടെ ഗുണനിലവാരംപോലെ പ്രധാനമാണ് നിയമിക്കപ്പെടുന്ന അധ്യാപകരുടെ ഗുണനിലവാരവും. കോളജുകളിലും സർവകലാശാലകളിലും അധ്യാപനവൃത്തിക്കുള്ള അടിസ്ഥാനയോഗ്യതകൾ യു.ജി.സി സമയാസമയങ്ങളിൽ പുതുക്കിനിശ്ചയിക്കാറുണ്ട്.എന്നാൽ, സ്വാശ്രയകോളജുകൾ പൊതുവേ ഇത്തരം നിബന്ധനകൾ പാലിക്കുന്നില്ല. ബന്ധപ്പെട്ട സർവകലാശാലകളൊന്നും തന്നെ ഇക്കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നടപടികളുംസ്വീകരിക്കാറില്ല.ഈ പ്രവണത സ്വാശ്രയകോളേജുകളുടെ നിലവാരത്തകർച്ചക്ക്പ്രധാന കാരണമായിട്ടുണ്ട്.ഇതേഅവസ്ഥ സ്വകാര്യസർവകലാശാലകളിലും ആവർത്തിച്ചുകൂടാ.
ജീവനക്കാരുടെസേവനവേതന വ്യവസ്ഥകളിലും ചിലനിയന്ത്രണങ്ങൾ അത്യാവശ്യമാണ്.സ്വകാര്യ സർവ്വകലാശാലകൾ വരുന്നതിലൂടെ ലഭിക്കുമെന്ന് കരുതപ്പെടുന്ന ഒരുപ്രധാനനേട്ടം സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ ധാരാളം പേർക്ക് അവിടങ്ങളിൽ തൊിൽ സാധ്യത തെളിയുമെന്നതാണ്.എന്നാൽ,നാമമാത്രമായ ആനുകൂല്യങ്ങളാണ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഭ്യമാകുന്നതെങ്കിൽപ്രസ്തുതലക്ഷ്യവും ഫലം കാണാതെ പോകും. സ്വാശ്രയ കോളജുകളിൽ അധ്യാപകഅനധ്യാപക ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെപറ്റി ഈയിടെപുറത്തിറങ്ങിയ ചിലസർവ്വേവിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നകാര്യം ഇവിടെഎടുത്തുപറയേണ്ടതാണ്.
കേരളത്തിൽ സ്വാശ്രയാടിസ്ഥാനത്തിൽ ആർട്സ്ആൻഡ്സയൻസ്കോളജുകൾ ആരംഭിച്ചപ്പോൾ ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം സർവ്വകലാശാലകൾക്ക് നൽകുന്നവിധത്തിൽ വ്യവസ്ഥകൾ ഉണ്ടായിരുന്നു.എന്നാൽ സ്വാശ്രയ പ്രഫഷണൽ കോളജുകൾ ആരംഭിച്ചപ്പോൾ ഫീസിന്റെ കാര്യത്തിൽ തർക്കങ്ങളും അനിശ്ചിതാവസ്ഥയും വർഷങ്ങളോളം നിലനിന്നു.ദീർഘകാലകോടതി വ്യവഹാരങ്ങൾക്കും ഇതുവഴിവെച്ചു.ഇതിന്റെയെല്ലാം ഫലമായി കാലങ്ങളോളം സ്വാശ്രയ പ്രഫഷണൽകോളജ് പ്രവേശനനടപടികളും ഫീസ്നിർണയവും കീറാമുട്ടിയായിതുടർന്നു.ഇതേഅവസ്ഥസ്വകാര്യസർവകലാശാലകളുടെകാര്യത്തിലുംആവർത്തിക്കാതിരിക്കാൻനിയമത്തിൽകൂടുതൽവ്യക്തതവരുത്തേണ്ടതുണ്ട്. വിവിധതരത്തിലുള്ള കോഴ്സുകളുടെ സ്വഭാവവും അവപഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരുടെ ലഭ്യതയും ലാബ്ആവശ്യങ്ങളുമെല്ലാം കണക്കാക്കി അതതുസർവകലാശാലകൾ സമർപ്പിക്കുന്ന ഫീസ്പ്രൊപ്പോസലുകൾ പരിശോധിക്കുവാനും വിദ്യാർഥി സൗഹൃദമാംവിധം തീരുമാനമെടുക്കുവാനുമുള്ള സംവിധാനങ്ങളും വ്യവസ്ഥകളും തുടക്കത്തിൽതന്നെ നിയമത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.ഇങ്ങനെയൊരു വ്യവസ്ഥസ്വകാര്യസംരംഭകരെ പുറകോട്ടടിപ്പിക്കാൻ കാരണമാകുമെന്ന്അനുമാനിക്കുന്നതിൽ കാര്യമില്ല.രാജ്യത്ത്ഏറ്റവും കൂടുതൽസ്വകാര്യസർവകലാശാലകൾ നിലവിലുള്ള രാജസ്ഥാനിൽ ഉൾപ്പെടെഇത്തരം റെഗുലേറ്ററിഅതോറിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
(മൊകേരി ഗവ. കോളജ് അറബിക് വിഭാഗം തലവനാണ് ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.