Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightബി.​ജെ.​പി​യി​ൽ...

ബി.​ജെ.​പി​യി​ൽ പാ​ള​യ​ത്തി​ൽ പ​ട 

text_fields
bookmark_border
ബി.​ജെ.​പി​യി​ൽ പാ​ള​യ​ത്തി​ൽ പ​ട 
cancel
camera_alt???????? ?????, ????? ??????, ???????? ???????

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​മു​ന്നി​ൽ എ​ത്തി​നി​ൽ​ക്കെ ഗു​ജ​റാ​ത്തി​ൽ പാ​ർ​ട്ടി​യി​ലെ​യും സ​ഖ്യ​ക​ക്ഷി​ക​ളി​ലെ​യും അ​ന്ത​ശ്​ഛി​ദ്രം ബി.​ജെ.​പി അ​ണി​ക​ളി​ൽ ആ​ശ​ങ്ക വി​ത​ക്കു​ന്നു. പ്ര​ധാ​ന​​മ​ന്ത്രി ന​​​രേ​ന്ദ്ര മോ​ദി​യു​ടെ വ്യ​ക്​​തി​പ്ര​ഭാ​വം മാ​ത്ര​മാ​ണ്​ ഇ​നി അ​​വ​ശേ​ഷി​ക്കു​ന്ന ഏ​ക തു​റു​പ്പു​ശീ​െ​ട്ട​ന്ന സ്​​ഥി​തി​യി​ലേ​ക്ക്​ ഗു​ജ​റാ​ത്തി​ലെ പാ​ർ​ട്ടി ഭാ​ഗ​ധേ​യം കൂ​പ്പു​കു​ത്തി​യെ​ന്നു പ​റ​യാം. സം​സ്​​ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ഡി​സം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മീ​പ​കാ​ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​ണ്. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്ത്​ ഫ​ലം സ്വാ​ധീ​നം ​ഉ​ള​വാ​ക്കു​മെ​ന്ന​തി​നാ​ൽ ഗു​ജ​റാ​ത്ത്​ ഇ​ല​ക്​​ഷ​ന്​ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മാ​ണ്​ രാ​ഷ്​​ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ക​ൽ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഗു​ജ​റാ​ത്തി​ൽ ആ​വ​ർ​ത്തി​ച്ച്​ പ​ര്യ​ട​നം ന​ട​ത്തി​വ​രു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ക്​​ടോ​ബ​റോ​ടെ ഇൗ ​പ​ര്യ​ട​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഇൗ ​മാ​സം അ​ഞ്ചു​ത​വ​ണ​യാ​ണ്​ മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഗു​ജ​റാ​ത്ത​ി​ലേ​ക്ക്​ പ​റ​ന്ന​ത്. പാ​ർ​ട്ടി അ​ണി​ക​ളെ പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​ന്​ ര​ണ്ട്​ ഡ​സ​നി​ലേ​റെ പ​രി​പാ​ടി​ക​ളി​ൽ മോ​ദി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബി.​ജെ.​പി​ക്ക്​ പ​ഴ​യ സ്വാ​ധീ​ന​മി​ല്ലെ​ന്ന ബോ​ധ്യ​മാ​ണ്​ മോ​ദി​യു​ടെ പ​ര്യ​ട​ന​ങ്ങ​ൾ​ക്കു പി​ന്നി​ലെ പ്രേ​ര​ണ. കോ​ൺ​ഗ്ര​സി​​​​​​​െൻറ ശ​ക്​​തി​കേ​ന്ദ്ര​മാ​യ വ​ഡോ​ദ​ര​യി​ലെ റോ​ഡ്​​ഷോ​യി​ൽ മോ​ദി സം​ബ​ന്ധി​െ​ച്ച​ങ്കി​ലും ആ​ൾ​ക്കൂ​ട്ടം ശു​ഷ്​​ക​മാ​യി​രു​ന്നു.  പാ​ർ​ട്ടി അ​ണി​ക​ളി​ൽ മോ​ദി​യു​ടെ സ്വാ​ധീ​ന​ത്തി​നു​പോ​ലും ഇ​ടി​വു സം​ഭ​വി​ച്ചു എ​ന്നു സൂ​ച​ന ന​ൽ​കു​ന്ന​താ​യി​രു​ന്നു റോ​ഡ്​​ഷോ. ന​വം​ബ​റി​ൽ മോ​ദി​ക്കു​വേ​ണ്ടി അ​മ്പ​തോ​ളം ച​ട​ങ്ങു​ക​ൾ പ്ലാ​ൻ ചെ​യ്​​തു​ക​ഴി​ഞ്ഞു. അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ റോ​ഡ്​​ഷോ​ക്ക്​ ല​ഭി​ച്ച വ​മ്പി​ച്ച സ്വീ​കാ​ര്യ​ത ബി.​ജെ.​പി വൃ​ത്ത​ങ്ങ​ളി​ൽ അ​സ്വാ​സ്​​ഥ്യം സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.

15​ ദി​വ​സം നീ​ണ്ട ഗൗ​ര​വ്​ യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​ഭാ​ഷ​ണ​ത്തി​ന്​ മോ​ദി എ​ത്തി​യി​രു​ന്നു. സം​സ്​​ഥാ​ന​ത്തെ 182 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ 149ലും ​പ​ര്യ​ട​നം ന​ട​ത്തി​യ ഗൗ​ര​വ്​ യാ​ത്ര, മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 2002ൽ ​ഗോ​ധ്ര സം​ഭ​വാ​ന​ന്ത​രം മോ​ദി ഗു​ജ​റാ​ത്തി​ൽ ന​ട​ത്തി​യ ഗൗ​ര​വ്​ യാ​ത്ര​യു​ടെ ചു​വ​ടു​പി​ടി​ച്ച്​ സം​ഘ​ടി​പ്പി​ച്ച​താ​യി​രു​ന്നു. ഗു​ജ​റാ​ത്തി​നെ വ​ർ​ഗീ​യ​മാ​യി ധ്രു​വീ​ക​രി​ക്കു​ക​യും ല​ഹ​ള​ക​ൾ​ക്ക്​ നി​മി​ത്ത​മാ​വു​ക​യും ചെ​യ്​​തു അ​ന്ന​ത്തെ ഗൗ​ര​വ്​​യാ​ത്ര. പാ​ർ​ട്ടി​യു​ടെ നി​യ​മ​സ​ഭ​യി​ലെ സ്​​കോ​ർ 127 ആ​യി ഉ​യ​രാ​നും അ​ത്​ സ​ഹാ​യ​ക​മാ​യി. 2002ൽ ​ഹം പാ​ഞ്ച്​ ഹ​മാ​രീ പ​ച്ചീ​സ്​ (നാം ​അ​ഞ്ച്, നമുക്ക്​ 25) എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി മു​സ്​​ലിം ജ​ന​സം​ഖ്യ​യെ മ​റി​ക​ട​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​ത മോ​ദി 2017ൽ ​മു​​ദ്രാ​വാ​ക്യം ഭേ​ദ​ഗ​തി ചെ​യ്​​തു. ഹം ​ചു ഗു​ജ​റാ​ത്ത്, ഹം ​ചു വി​കാ​സ്​ (നാ​മാ​ണ്​ ഗു​ജ​റാ​ത്ത്, ന​മ്മ​ളാ​ണ്​ വി​ക​സ​നം) എ​ന്ന​താ​യി​രു​ന്നു പു​തി​യ മു​ദ്രാ​വാ​ക്യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി കോ​ൺ​ഗ്ര​സ്​ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടു​ക​യാ​യി​രു​ന്നു പു​തി​യ മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​ത്. ‘വി​കാ​സ്​ ഗാ​േ​ന്ധാ താ​യോ പേ’ (​വി​ക​സ​നം ഗു​ജ​റാ​ത്തി​നെ ​ഭ്രാ​ന്ത​മാ​ക്കു​ന്നു) എ​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​ചാ​ര​ണ​വാ​ക്യം മോ​ദി​യു​ടെ ഗു​ജ​റാ​ത്ത്​ മോ​ഡ​ലി​നെ പ​രി​ഹ​സി​ക്കു​ന്ന​താ​യി​രു​ന്നു. എ​​ന്നാ​​ൽ, അ​​ണി​​ക​​ളി​​ൽ​​നി​​ന്ന്​ ആ​​വേ​​ശ​​പൂ​​ർ​​വ​​മാ​​യ വ​​ര​​വേ​​ൽ​​പു​​ക​​ള​​ല്ല ഗൗ​​ര​​വ്​ യാ​​ത്ര​​ക്കു ല​​ഭി​​ച്ച​​ത്. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, ഉ​​മ​​ഭാ​​ര​​തി, രാ​​ജ്​​​നാ​​ഥ്​ സി​​ങ്​ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ യാ​​ത്ര​​യി​​ൽ അ​​ണി​​നി​​ര​​ന്നെ​​ങ്കി​​ലും പ​​ലേ​​ട​​ത്തും പൊ​​തു​​ജ​​ന​​ങ്ങ​​ൾ റാ​​ലി ത​​ട​​സ്സ​​പ്പെ​​ടു​​ത്തി. 

modi

182ൽ 150 ​​സീ​​റ്റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കാ​​നാ​​കു​​മെ​​ന്ന അ​​വ​​കാ​​ശ​​വാ​​ദ​​ത്തോ​​ടെ​​യാ​​ണ്​ അ​​മി​​ത്​ ഷാ ​​അ​​ണി​​ക​​ളെ സ​​മീ​​പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, മോ​​ദി​​യു​​ടെ ജ​​ന​​സ​​മ്മ​​തി ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന 2002ൽ ​​പോ​​ലും 127ൽ ​​കൂ​​ടു​​ത​​ൽ സീ​​റ്റു​​ക​​ൾ പാ​​ർ​​ട്ടി​​ക്ക്​ ല​​ഭ്യ​​മാ​​യി​​ല്ലെ​​ന്ന​​തി​​നാ​​ൽ ഇ​​ത്ത​​രം അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ നാ​​ട്യ​​മാ​​ണെ​​ന്ന്​ രാ​​ഷ്​​​ട്രീ​​യ നി​​രീ​​ക്ഷ​​ക​​ർ ക​​രു​​തു​​ന്നു. ബി.​​ജെ.​​പി​​യി​​ലെ ഛിദ്ര​​ത, റാ​​ലി​​ക​​ളി​​ലെ ശു​​ഷ്​​​ക​​മാ​​യ ജ​​ന​​പ​​ങ്കാ​​ളി​​ത്തം, മു​​മ്പി​​ല്ലാ​​ത്ത​​വി​​ധം സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ ഉ​​യ​​ർ​​ത്തു​​ന്ന എ​​തി​​ർ​​പ്പു​​ക​​ൾ തു​​ട​​ങ്ങി​​യ ഘ​​ട​​ക​​ങ്ങ​​ൾ പാ​​ർ​​ട്ടി​​യു​​ടെ വോ​​ട്ടു​​നി​​ല​​യി​​ൽ കാ​​ര്യ​​മാ​​യ വി​​ള്ള​​ൽ വീ​​ഴ്​​​ത്താ​​തി​​രി​​ക്കി​​ല്ല. സ​​ർ​​ദാ​​ർ വ​​ല്ല​​ഭ ഭാ​​യി​ പ​േ​​ട്ട​​ലി​െ​ൻ​റ ജ​​ന്മ​​സ്​​​ഥ​​ല​​ത്ത്​ ബി.​​ജെ.​​പി ഇൗ ​​മാ​​സം ര​​ണ്ടാം​​വാ​​രം സം​​ഘ​​ടി​​പ്പി​​ച്ച ച​​ട​​ങ്ങ്​ പൊ​​തു​​ജ​​ന​​ങ്ങ​​ളു​െ​​ട അ​​ഭാ​​വം​​മൂ​​ലം റ​​ദ്ദാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സൂ​​റ​​ത്തി​​ൽ പ​േ​​ട്ട​​ൽ സ​​മു​​ദാ​​യ​​ക്കാ​​ർ അ​​ല​​േ​​ങ്കാ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നാ​​ൽ അ​​മി​​ത്​​​ഷാ​​ക്ക്​ മി​​നി​​റ്റു​​ക​​ൾ​​കൊ​​ണ്ട്​ പ്ര​​സം​​ഗം അ​​വ​​സാ​​നി​​പ്പി​​ച്ച്​ മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നു.

Alpesh-Thakor
അൽപേഷ്​ താ​േകാർ
 

പി​​ന്നാ​​ക്ക സ​​മു​​ദാ​​യ നേ​​താ​​വ്​ അ​​ൽ​​പേ​​ഷ്​ താ​​കോ​​ർ ഉ​​യ​​ർ​​ത്തു​​ന്ന ഭീ​​ഷ​​ണി ബി.​​ജെ.​​പി​​ക്ക്​ ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​കാ​​തി​​രി​​ക്കി​​ല്ല. ഇൗ ​​മാ​​സം 23ന്​ ​​രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന അ​​ൽ​​പേ​​ഷി​െ​ൻ​റ ഗാ​​ന്ധി​​ന​​ഗ​​ർ, അ​​ഹ്​​​മ​​ദാ​​ബാ​​ദ്​ തു​​ട​​ങ്ങി​​യ ന​​ഗ​​ര​​ങ്ങ​​ളി​​ലെ​​യും സ​​ബ​​ർ​​കാ​​ന്ത, പ​​ത്താ​​ൻ, അ​​രാ​​വ​​ല്ലി തു​​ട​​ങ്ങി​​യ ജി​​ല്ല​​ക​​ളി​​ലെ​​യും വോ​​ട്ട്​​​ബാ​​ങ്കു​​ക​​ൾ അ​​തി​​നി​​ർ​​ണാ​​യ​​ക​​മാ​​കും. പ​േ​​ട്ട​​ൽ സ​​മു​​ദാ​​യ​​ത്തി​​നു വേ​​ണ്ടി 2015 മു​​ത​​ൽ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു​​വ​​രു​​ന്ന ഹാ​​ർ​​ദി​​ക്​ പ​േ​​ട്ട​​ലി​െ​ൻ​റ വോ​​ട്ട്​​​ബാ​​ങ്കു​​ക​​ളാ​​കും ബി.​​ജെ.​​പി നേ​​രി​​ടു​​ന്ന മ​​റ്റൊ​​രു വെ​​ല്ലു​​വി​​ളി. ത​െ​ൻ​റ സ​​മു​​ദാ​​യ​​ത്തി​െ​ൻ​റ പ​​ണ​​വും ശ​​ക്​​​തി​​യും ഉ​​പ​​യോ​​ഗി​​ച്ച്​ മു​​ഖ്യ​​മ​​ന്ത്രി​​യും പി​​ന്നീ​​ട്​ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ ന​​രേ​​ന്ദ്ര മേ​​ാദി​​യും സം​​ഘ​​വും പ​േ​​ട്ട​​ൽ വി​​ഭാ​​ഗ​​ത്തി​​നു വേ​​ണ്ടി ചെ​​റു​​വി​​ര​​ൽ അ​​ന​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ന്ന്​ ഹാ​​ർ​​ദി​​ക്​ ആ​​രോ​​പി​​ക്കു​​ന്നു. ബി.​​ജെ.​​പി​​യെ മ​​ഹാ​​ചോ​​ർ (പെ​​രും​​ക​​ള്ള​​ൻ) എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഹാ​​ർ​​ദി​​ക്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ​​ക്ക്​ വോ​​ട്ട്​ ന​​ൽ​​കാ​​തെ, കോ​​ൺ​​ഗ്ര​​സി​​നെ വി​​ജ​​യി​​പ്പി​​ക്ക​​ണ​​മെ​​ന്ന്​ റാ​​ലി​​ക​​ളി​​ൽ അ​​ണി​​ക​െ​​ള ആ​​ഹ്വാ​​നം ചെ​​യ്യു​​ന്നു. ‘ബി.​​ജെ.​​പി നേ​​താ​​ക്ക​​ൾ​​ക്ക്​ പ്ര​​വേ​​ശ​​ന​​മി​​ല്ല’ എ​​ന്ന്​ രേ​​ഖ​​​പ്പെ​​ടു​​ത്തി​​യ ബാ​​ന​​റു​​ക​​ൾ പ​േ​​ട്ട​​ൽ വി​​ഭാ​​ഗ​​ത്തി​​നു മേ​​ധാ​​വി​​ത്വ​​മു​​ള്ള ഗ്രാ​​മ​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​ന്​ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും പാ​​ർ​​ട്ടി​​യി​​ൽ ചേ​​രു​​ന്ന കാ​​ര്യ​​ത്തി​​ൽ ഹാ​​ർ​​ദി​​കി​െ​ൻ​റ​ തീ​​രു​​മാ​​നം വ്യ​​ക്​​​ത​​മ​​ല്ല.

അ​​തേ​​സ​​മ​​യം, രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​മാ​​യി അ​​ദ്ദേ​​ഹം ര​​ഹ​​സ്യ സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ചെ​​യ്​​​തു. വ​​ല്ല​​ഭ ഭാ​​യി പ​േ​​ട്ട​​ലി​​നു ശേ​​ഷം പ​േ​​ട്ട​​ൽ സ​​മു​​ദാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഹീ​​റോ​​യാ​​യി ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ക​​യാ​​ണ് ഹാ​​ർ​​ദി​​ക്.  ത​​ന്നോ​​ടൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ര​​ണ്ടു​ നേ​​താ​​ക്ക​​ളെ  ചാ​​ക്കി​​ട്ടു​​പി​​ടി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ബി.​​ജെ.​​പി ന​​ൽ​​കി​​യ ഒ​​രു​​കോ​​ടി കോ​​ഴ​​യു​​ടെ ക​​ഥ പു​​റ​​ത്തു​​വ​​ന്ന​​​ത്​ സം​​സ്​​​ഥാ​​ന​​ത്തു​​ട​​നീ​​ളം വി​​വാ​​ദ കൊ​​ടു​​ങ്കാ​​റ്റു​​ത​​ന്നെ ഉ​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ന്നു. ഇ​​രു നേ​​താ​​ക്ക​​ളു​​ടെ​​യും കോ​​ല​​ങ്ങ​​ൾ ക​​ത്തി​​ച്ച്​ സം​​സ്​​​ഥാ​​ന വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളും അ​​ര​​ങ്ങേ​​റി. ദ​​ലി​​ത്​ ആ​​ത്​​​മാ​​ഭി​​മാ​​നം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച്​ ജി​​ഗ്​​​നേ​​ഷ്​ മേ​​വാ​​നി ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളം ബി.​​ജെ.​​പി​​യു​​ടെ അ​​ങ്ക​​ലാ​​പ്പ്​ വ​​ർ​​ധി​​പ്പി​​ക്കു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ തീ​​യ​​തി പ്ര​​ഖ്യാ​​പ​​നം നീ​​ട്ടി​​വെ​​ച്ച​​തി​​നു പി​​ന്നി​െ​​ല ബി.​​ജെ.​​പി​​യു​​ടെ കൗ​​ശ​​ലം രാ​​ഷ്​​​ട്രീ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​യി ച​​ർ​​ച്ച​​ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട്. ഇൗ ​​കാ​​ല​​വി​​ളം​​ബം പു​​തി​​യ പ്രോ​​ജ​​ക്​​​ടു​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ സാ​​വ​​കാ​​ശം ന​​ൽ​​കി​​യെ​​ന്ന്​ പ്ര​​തി​​പ​​ക്ഷം ക​​രു​​തു​​ന്നു.

 

വി​​ക​​സ​​ന മു​​ദ്രാ​​വാ​​ക്യം  വോ​​ട്ട​​ർ​​മാ​​രെ ആ​​ക​​ർ​​ഷി​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ ബി.​​ജെ.​​പി നേ​​തൃ​​ത്വ​​ത്തി​​നു​​ള്ള ആ​​ശ​​ങ്ക​​യു​​ടെ​ സൂ​​ച​​ന​​യാ​​ണ്​ മോ​​ദി​​യു​​ടെ പു​​തി​​യ ത​​ന്ത്ര​​ങ്ങ​​ളി​​ൽ നി​​ഴ​​ലി​​ക്കു​​ന്ന​​ത്. വ​​ർ​​ഗീ​​യ ​ധ്രു​​വീ​​ക​​ര​​ണം എ​​ന്ന പ​​ഴ​​യ കൗ​​ശ​​ലം വീ​​ണ്ടും പ​​ഴ​​റ്റാ​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ൽ മോ​​ദി​​യു​​ടെ പ​​ഴ​​യൊ​​രു ​ഒാ​​ഡി​​യോ ക്ലി​​പ്പി​​ങ്​ ബി.​​ജെ.​​പി അ​​ണി​​ക​​ൾ ഇ​​പ്പോ​​ൾ പ്ര​​ച​​രി​​പ്പി​​ച്ചു​​വ​​രു​​ന്നു. മോ​​ദി​​യെ ‘മ​​ര​​ണ​​വ്യാ​​പാ​​രി’ എ​​ന്ന്​ സോ​​ണി​​യ വി​​ശേ​​ഷി​​പ്പി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ലി​​പ്പി​​ങ്ങാ​​ണി​​ത്. എ​​ന്നാ​​ൽ, ഇൗ ​​ധ്രു​​വീ​​ക​​ര​​ണ ത​​​​​ന്ത്രം തി​​രി​​ച്ച​​റി​​യാ​​ൻ ഹാ​​ർ​​ദി​​ക്​ പ​േ​​ട്ട​​ൽ ജ​​ന​​ങ്ങ​​ളോ​​ട​​ഭ്യ​​​ർ​​ഥി​​ക്കു​​ന്നു. ബി.​​ജെ.​​പി​​യു​​ടെ പ​​രാ​​ജ​​യ ഭീ​​തി​​യാ​​ണ്​ ഇ​​ത്ത​​രം പ്ര​​ചാ​​ര​​ണ​​ങ്ങ​​ളു​​ടെ അ​​ടി​​സ്​​​ഥാ​​ന നി​​മി​​ത്ത​​മെ​​ന്ന്​ അ​​ദ്ദേ​​ഹം ക​​രു​​തു​​ന്നു.  ഏ​​താ​​യി​​രു​​ന്നാ​​ലും ഒ​​ന്ന​​ര മാ​​സം ബാ​​ക്കി​​യി​​രി​​ക്കെ, പാ​​ർ​​ട്ടി​​ക​​ളു​​ടെ രാ​​ഷ്​​​ട്രീ​​യ ഭാ​​ഗ​േ​​ധ​​യം ജ​​ന​​ങ്ങ​​ൾ ഏ​​തു​​വി​​ധം നി​​ർ​​ണ​​യി​​ക്കു​​മെ​​ന്ന പ്ര​​വ​​ച​​ന​​ത്തി​​ന്​ ഇ​​നി​​യും കാ​​ത്തി​​രി​​ക്കു​​ക മാ​​ത്ര​​മാ​​ണ്​ ഏ​​ക​​മാ​​ർ​​ഗം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlegujarat electionmalayalam newsPatel CommunityQuota ProtestBJPBJP
News Summary - Problems In BJP - Article
Next Story