പി.എസ്.സി ഇറങ്ങിക്കളിക്കുന്നു പിന്നാക്ക വിഭാഗക്കാർ ഉറങ്ങുന്നു
text_fieldsെഎ.എ.എസിലേക്കുള്ള ചവിട്ടുപടിയാണ് കെ.എ.എസ് എന്നതാണ് തസ്തികയു ടെ പ്രാധാന്യം വർധിപ്പിക്കുന്നത്. നിലവിൽ െഎ.എ.എസ് കിട്ടുന്നവരിലേറെ യും പി.എസ്.സി നടത്തുന്ന ഡെപ്യൂട്ടി കലക്ടർ തസ്തികയിലുള്ളവരാണ്. നി ലവിൽ കെ.എ.എസിലേക്ക് പൂർണമായി മാറ്റിയ തസ്തികയാണിത്. സംവരണ വിഭ ാഗങ്ങൾ മെയിൻ ലിസ്റ്റിൽ വന്നാൽ അത് അട്ടിമറിക്കാൻ നീക്കമുണ്ടാകുന് നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
2014 ജനുവരി 17ന് നിലവിൽ വന്ന ഡെപ്യൂട്ടി ക ലക്ടർ ലിസ്റ്റിൽ പി.എസ്.സി നടത്തിയ സംവരണ അട്ടിമറിയുടെ കഥ ഇങ്ങ നെ: രണ്ട് എഴുത്തുപരീക്ഷകളും ഇൻറർവ്യൂവുമാണ് പി.എസ്.സി നിശ്ചയിച്ച ത്. ഇത് പ്രകാരം ഇൻറർവ്യൂ ലിസ്റ്റും പുറത്തിറക്കി. അഭിമുഖം നടക്കുന്ന തിെൻറ ഏതാനും നാൾ മുമ്പ് പി.എസ്.സി ഇൗ ലിസ്റ്റ് അസാധുവാക്കി പുതിയ പട്ടി കയിറക്കി. അപ്പോൾ രണ്ട് എഴുത്തുപരീക്ഷകളിലുമായി (ഒന്നാമത്തേത് ഒ. എം.ആറും രണ്ടാമത്തേത് വിവരണാത്മകവും) കൂടുതൽ മാർക്ക് നേടി മെയിൻ ലി സ്റ്റിൽ വന്ന 11 പിന്നാക്ക വിഭാഗ ഉദ്യോഗാർഥികളെ സപ്ലിമെൻററി ലിസ്റ്റ ിലേക്ക് മാറ്റി. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഉദ്യോഗാർഥിക്ക് 106 മാർക്ക് ലഭിച്ചിരുന്നു. അയാൾ പുറത്തായപ്പോൾ 103.50 മാർക്ക് ലഭിച്ച ആൾ ഒന്നാമനായി. മെയിൻ ലിസ്റ്റിൽ ഏറ്റവും അവസാനത്തെ ആൾക്ക് കിട്ടിയ മാർക്കിനെക്കാൾ കൂടുതലുള്ള ഇൗഴവവിഭാഗത്തിലെ നാലു പേരും മുസ്ലിം വിഭാഗത്തിലെ ഏഴു പേരും മെയിൻ ലിസ്റ്റിൽ നിന്ന് പുറത്തായി. ഇവർ മെയിൻ ലിസ്റ്റിൽ നിലനിന്നിരുന്നെങ്കിൽ ഒാപൺ േക്വാട്ടയിൽ നിരവധി പിന്നാക്ക ഉദ്യോഗാർഥികൾക്ക് കൂടി നിയമനം ലഭിച്ചേനെ.
അവർക്ക് െഎ.എ.എസ് എളുപ്പത്തിൽ കിട്ടുകയും ചെയ്യും. എന്നാൽ, ചെറിയ ഒരു തിരിമറി പി.എസ്.സി തന്നെ നടത്തിയപ്പോൾ 11 പേർ പുറത്തുപോയി. മെയിൻ ലിസ്റ്റിലെ ഏറ്റവും അവസാനത്തെ റാങ്കുകാരന് ഇൻറർവ്യൂവിന് ഉൾപ്പെടെ ലഭിച്ച മാർക്ക് 103. എന്നാൽ, സപ്ലിമെൻററിയിൽ വന്ന പിന്നാക്കക്കാരായ 19 ഉദ്യോഗാർഥികൾക്ക് നൂറ്റിമൂന്നോ അതിൽ കൂടുതലോ മാർക്കുണ്ട്. ഇൗഴവ ഏഴ്, മുസ്ലിം 11, എസ്.െഎ.യു.സി നാടാർ ഒന്ന് എന്നിങ്ങനെ. പിന്നാക്കക്കാർക്ക് ഒാപൺ േക്വാട്ടയിലെ സാധ്യത കുറക്കുന്നതായി ഇൗ നടപടി. ഒന്നാം പരീക്ഷ വിവരണാത്മക പരീക്ഷക്ക് യോഗ്യത നേടുന്നവരെ തിരഞ്ഞെടുക്കാനായിരുന്നു. ഇത് പ്രകാരമാണ് ഇൻറർവ്യൂവിനായി ആദ്യ പട്ടിക ഇറക്കിയത്. ഒന്നാം പരീക്ഷയിൽ സപ്ലിമെൻററി ലിസ്റ്റിലായ ചിലർ എഴുത്തുപരീക്ഷയിൽ മുന്നിൽ വന്നുവെന്നും അവരെയാണ് ഒഴിവാക്കിയതെന്നുമായി പി.എസ്.സി. നിയമന മാനദണ്ഡമായി രണ്ട് പരീക്ഷ നിശ്ചയിച്ചതും അതിെൻറ അടിസ്ഥാനത്തിൽ ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ച് വിജ്ഞാപനമിറക്കിയതും ചുരുക്കപ്പട്ടിക ഇറക്കിയതും പി.എസ്.സിതന്നെയാണ്. പിന്നാക്ക വിഭാഗം കൂടുതലുണ്ടെന്ന് കണ്ടപ്പോൾ ചെറിയ കൈക്രിയയിലൂടെ അവരെ പുറത്താക്കി.
രണ്ട് പരീക്ഷയിലൂടെ ഇതിനകം നിരവധി തസ്തികകളിൽ പി.എസ്.സി നിയമനം നടത്തിയിരുന്നു. അതിലൊക്കെ ഇൗ മാതൃകയിൽ സംവരണക്കാരെ പുറത്താക്കിയതിനെതിരെ കേസുകൾ വന്നു. അന്തിമവിധി പിന്നാക്ക ഉദ്യോഗാർഥികൾക്ക് അനുകൂലമായിരുന്നു. എന്നാൽ, ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ കാര്യമായ നിയമനടപടി ഉണ്ടായില്ല.
കടുത്ത തിരിച്ചടി പട്ടികവിഭാഗങ്ങൾക്ക്
കെ.എ.എസ് സംവരണ അട്ടിമറിയിൽ ഏറ്റവും കനത്ത തിരിച്ചടി പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായിരിക്കും. പി.എസ്.സി നടത്തുന്ന പ്രധാന തസ്തികകളുടെ റാങ്ക്ലിസ്റ്റുകളിൽ ആദ്യഭാഗത്ത് ഉൾപ്പെടാൻ പലപ്പോഴും ഇൗ വിഭാഗത്തിന് കഴിയുന്നില്ല. സ്വാഭാവികമായും കെ.എ.എസിൽ നോൺ ഗസറ്റഡ്-ഗസറ്റഡ് ജീവനക്കാരിൽനിന്ന് നടത്തുന്ന രണ്ട്, മൂന്ന് ശ്രേണിയിലേക്കുള്ള പരീക്ഷയിൽ മതിയായ പ്രാതിനിധ്യം നേടാൻ അവർക്ക് പ്രയാസമായിരിക്കും. സംവരണമുണ്ടായിരുെന്നങ്കിൽ അവർക്ക് ഉന്നതസാധ്യതകളുള്ള തസ്തികയിൽ ആനുപാതിക പ്രാതിനിധ്യം ലഭിക്കുമായിരുന്നു. സംവരണ വിഭാഗക്കാരിൽ മാത്രമായിരുെന്നങ്കിൽ അവർക്ക് പ്രാതിനിധ്യം കിട്ടുമായിരുന്നു. ഇതര വിഭാഗവും കൂടി മത്സരിക്കുന്നതിനാൽ സംവരണവിഭാഗം കടന്നുവരാൻ സാധ്യത കുറയും.
സമീപകാലത്തെ പി.എസ്.സി ലിസ്റ്റുകൾ പരിശോധിച്ചാൽ പട്ടികവിഭാഗക്കാരുടെ പിന്നാക്കാവസ്ഥ വെളിവാകും. 2014ലെ ഡെപ്യൂട്ടി കലക്ടർ റാങ്ക്ലിസ്റ്റിൽ പട്ടിക വിഭാഗക്കാരായ ഒരാളും ഉൾപ്പെട്ടില്ല. ബി.ഡി.ഒ, മുനിസിപ്പൽ സെക്രട്ടറി, സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് ലിസ്റ്റുകളിൽ ആദ്യത്തെ 100 റാങ്കുകളിൽ പട്ടികജാതി-വർഗക്കാരിൽനിന്ന് ഒരു ഉദ്യോഗാർഥിപോലും ഇടം പിടിച്ചില്ല. പഞ്ചായത്ത് സെക്രട്ടറി ലിസ്റ്റിൽ 100ൽ ഒരാൾ മാത്രമാണുള്ളത്- റാങ്ക് 96. ഇൗ ലിസ്റ്റിൽ മറ്റ് പിന്നാക്കക്കാരും നാമമാത്രമായേ ഉള്ളൂ.
പട്ടികജാതിക്ക് എട്ട് ശതമാനവും പട്ടിക വർഗത്തിന് രണ്ട് ശതമാനവുമാണ് സംവരണം. ഇതുവരെയുള്ള ഭൂരിഭാഗം റാങ്ക്ലിസ്റ്റിലും ആദ്യത്തെ 100 പേരിൽ ആറ് പട്ടികജാതിക്കാരും രണ്ട് പട്ടികവർഗക്കാരും ഇടം പിടിച്ചിട്ടില്ല. ആദ്യത്തെ 100 റാങ്കിൽ 50 പേർ സംവരണ വിഭാഗത്തിൽനിന്ന് ഉൾപ്പെടുന്ന ലിസ്റ്റുകളും കുറവാണ്. പിന്നെ കെ.എ.എസിലെ മത്സരപ്പരീക്ഷ എഴുതി പട്ടിക വിഭാഗം എങ്ങനെ അർഹമായ വിഹിതം നേടും? അതുണ്ടാകില്ലെന്ന് അട്ടിമറി നടത്തിയവർക്കും സർക്കാറിലെ ഉന്നതർക്കും നല്ല ബോധ്യമുണ്ട്.
സാമ്പത്തിക സംവരണമാണ് ഇടതു മുന്നണിയുടെ നിലപാടെന്ന് പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. പണ്ടു മുതൽ സി.പി.എം നയവും ഇതുതന്നെ. ഇത് നടപ്പാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി വേണം കെ.എ.എസുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളെ കാണാൻ. ആദ്യപടിയായി ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാസം സംവരണം അനുവദിച്ചു. മുന്നാക്ക സംവരണം നിലനിൽക്കിെല്ലന്നും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും എതിരാണെന്നും നിയമ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഹിന്ദുക്കളെ മാത്രമാണ് ദേവസ്വം ബോർഡിൽ നിയമിക്കുന്നത്. അതിലെ സംവരണ വിഭാഗങ്ങൾക്ക് ശതമാനം ഉയർത്തി നൽകി തൃപ്തിെപ്പടുത്തിയാണ് മുന്നാക്ക സംവരണം നടപ്പാക്കാൻ തീരുമാനിച്ചത്.
നിരവധി നിയമ പ്രശ്നങ്ങൾ ഇതിൽ ഉയർന്നുവന്നുവെങ്കിലും സർക്കാർ മുന്നോട്ടുപോയി. അന്തിമ വിജ്ഞാപനമിറങ്ങി. മുന്നാക്ക സംവരണ പ്രതിഷേധങ്ങെളാന്നും സർക്കാർ കാര്യമായി കണ്ടില്ല. ഒാരോ സംവരണ സമുദായത്തിനും അർഹതപ്പെട്ട സംവരണം ഉറപ്പാക്കുമെന്ന് ഇതേ പ്രകടനപത്രികയിലുണ്ട്. പക്ഷേ, കെ.എ.എസിെൻറ കാര്യത്തിൽ അതുണ്ടാകുന്നില്ല.
പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി ആറ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷമാക്കാൻ കേന്ദ്രം തീരുമാനിക്കുകയും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അത് തൽക്കാലം നടപ്പാക്കേെണ്ടന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യമെടുത്തത്. ‘മാധ്യമം’ ഇത് പുറത്തുകൊണ്ടു വന്നതോടെ ഇൗ വിഷയം സർക്കാർ വീണ്ടും പരിഗണിക്കേണ്ടിവന്നു. എട്ട് ലക്ഷമാക്കി ഉത്തരവിറക്കുകയും ചെയതു.
പിന്നാക്ക വിഭാഗങ്ങൾക്ക് മൗനം
സംവരണ വിഷയത്തിൽ സർക്കാർ സമീപനം മുന്നാക്ക വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നു. കെ.എ.എസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും സംവരണേതര വിഭാഗങ്ങൾക്ക് സന്തോഷം പകരും. കെ.എ.എസിെൻറ കാര്യത്തിൽ പൊതുവെ പിന്നാക്ക വിഭാഗങ്ങൾ മൗനത്തിലാണ്. അവർ വിഷയം കാര്യമായി എടുത്തിട്ടില്ല. കെ.എ.എസിലെ സംവരണ നിഷേധം എത്ര വലുതാണെന്ന് ആർക്കും ബോധ്യപ്പെട്ടിട്ടില്ല. ഇടപെടേണ്ട ഘട്ടത്തിൽ പട്ടിക വിഭാഗ സംഘടനകളാണ് ബോധവാന്മാരായത്. അവർ സർക്കാറിനെ സമീപിച്ചു. ആവശ്യം നിരാകരിെച്ചങ്കിലും പ്രാതിനിധ്യ കുറവ് വന്നാൽ സ്പെഷൽ റിക്രൂട്ട്മെൻറ് നടത്താമെന്ന ഉറപ്പ് അവർ നേടി. പിന്നാക്ക വിഭാഗത്തിന് സ്പെഷൽ റിക്രൂട്ട്മെൻറിന് വ്യവസ്ഥയില്ല. അതിനാൽ, നഷ്ടമായാൽ എന്നന്നേക്കുമായി നഷ്ടമാകും. അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും.
പി.എസ്.സി തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. സർക്കാർ ഉത്തരവ് ലഭിച്ചാൽ ഡിസംബർ അവസാനംതന്നെ വിജ്ഞാപനമിറക്കാനാണ് പരിപാടി. സർക്കാറിെൻറ ഉത്തരവ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. അതിൽ സംവരണ വ്യവസ്ഥ പുനഃസ്ഥാപിക്കുമോ അതോ നവോത്ഥാനത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് തള്ളിവിടുമോ എന്നാണ് അറിയേണ്ടത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.