മഴക്കാലം തുടങ്ങി, രോഗങ്ങളും
text_fields
മലേറിയ
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന സാംക്രമികരോഗമാണ് മലേറിയ അഥവാ മലമ്പനി. പെൺ അന ോഫിലസ്കൊതുകുകളാണ് രോഗം പരത്തുന്നത്.
ഇടവിട്ട പനിയോടൊപ്പം വിറയൽ, സന്ധിവേദന, ഛർദി, തലവേദന എന്നിവയാണ് പ ്രധാന ലക്ഷണങ്ങൾ. ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ പനി വരികയും പോവുകയും ചെയ്യുന്നതോടൊപ്പം വിറയൽ, വിയർപ്പ ് എന്നിവയും ഉണ്ടാവുന്നു.
വയറിളക്കം, ചുമ, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയുംകാണപ്പെടുന്നു.
●ചി കിത്സ: രോഗലക്ഷണങ്ങൾ പ്രകടമായാൽ ഒട്ടും താമസിക്കാതെ ഡോക്ടറെ സമീപിക്കുക. രോഗം വരാതെ സൂക്ഷിക്കാൻ മുൻകരുതലുകൾ എടുക്കുക.
മുൻകരുതലുകൾ: കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. താമസസ്ഥലത്തും പരിസര ത്തുംവെള്ളംകെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. രോഗം ഒരു പരിധിവരെ തടയാൻ ഇത് സഹായിക്കും.
ഡെങ ്കിപ്പനി
ഈഡിസ് ഈജിപ്റ്റി, അൽബോപിക്ടസ് എന്നീ വിഭാഗങ്ങളിൽപെട്ട പെൺകൊതുകുകളാണ് ഡെങ്കി വൈറസ് മുഖേ ന ഡെങ്കിപ്പനി പരത്തുന്നത്. പകൽസമയങ്ങളിൽ മാത്രമാണ് ഈ കൊതുകുകൾ കടിക്കുന്നത്.
ലക്ഷണങ്ങൾ: മൂന്നു മുതൽ അഞ്ച് ദ ിവസം വരെ നീണ്ടുനിൽക്കുന്ന കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങൾക്കു പിന്നിലെ വേദന, മനംപിരട്ടൽ, ഛർദി, സന്ധ ികളിലും മാംസപേശികളിലും വേദന എന്നിവയാണ് ലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കണങ്ങൾ കുറഞ്ഞുവരുന്നത് സാധാര ണമാണ്. ഇത് രൂക്ഷമായാൽ ആന്തരിക രക്തസ്രാവമുണ്ടായി മരണത്തിനുവരെ കാരണമായേക്കാം.
●ചികിത്സ: ഡെങ്കിപ്പനിക്ക് ഫലപ്രദമായ ചികിത്സയോ വാക്സിനോ നിലവിലില്ലെങ്കിൽ പോലും അനുബന്ധ ചികിത്സ വഴി രോഗത്തിെൻറ തീവ്രത കുറക്കാൻ സാധിക്കും. ശരീരത്തിലെ ദ്രാവകനഷ്ടം പരിഹരിക്കൽ, രക്തമോ പ്ലേറ്റ്ലെറ്റോ നൽകൽ തുടങ്ങിയവ രോഗതീവ്രത കുറക്കുന്നതിനും മരണം സംഭവിക്കുന്നത് തടയാനും സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്.
രക്തം കട്ട പിടിക്കാതിരിക്കാനായി ഹൃേദ്രാഗികൾ കഴിക്കുന്ന ആസ്പിരിൻ ഗുളികകൾ രോഗബാധിതർ കഴിക്കരുത്. ഇത് രക്തസ്രാവത്തിെൻറ തീവ്രത വർധിപ്പിച്ചേക്കാം.
കോളറ
ജലത്തിലൂടെ പകരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മനുഷ്യരുടെ വിസർജ്യത്തിലുണ്ടാകുന്ന ഈ ബാക്ടീരിയകൾ വെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പടരുകയും ചെയ്യുന്നു. ചെറുകുടലിനെ ബാധിക്കുന്ന
അണുബാധയാണ് രോഗാരംഭം.
●ലക്ഷണങ്ങൾ: ഛർദിയും വയറിളക്കവുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കഞ്ഞിവെള്ളത്തിന് സമാനമായ മലമാണ് വയറിളക്കത്തിൽ കാണപ്പെടുക.
●ചികിത്സ: ഒ.ആർ.എസ് ലായനിയും ധാരാളം ശുദ്ധജലവും കുടിക്കുക. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഇത് സഹായിക്കും. തക്കസമയത്ത് ചികിത്സ തേടേണ്ടത് രോഗം ഭേദമാക്കുന്നതിന് അത്യാവശ്യമാണ്.
എലിപ്പനി
ലെപ്റ്റോസ്പൈറ വിഭാഗത്തിൽ പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. എലിയുടെ മൂത്രത്തിലൂടെയാണ് പ്രധാനമായും രോഗാണു പുറത്തുവരുന്നത്. രോഗമുള്ളതോ രോഗാണു വാഹകരോ ആയ കന്നുകാലികൾ, പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗത്തിന്
കാരണമായേക്കാം.
●ലക്ഷണങ്ങൾ: അഞ്ചുമുതൽ 15 ദിവസത്തിനുള്ളിൽ രോഗിയിൽ ലക്ഷണങ്ങൾ പ്രകടമാകും. വിറയലോടു കൂടിയുള്ള കടുത്ത പനി, പേശികളിലോ സന്ധികളിലോ വേദന, കണ്ണിനു ചുവപ്പ് നിറം, ശക്തമായ തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ.
കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോൾ എലിപ്പനി കൂടുതൽ അപകടകാരിയാകുന്നു. പ്രായമേറിയവരിലും പ്രതിരോധശേഷികുറഞ്ഞവരിലും അവസ്ഥ സങ്കീർണമാകുന്നു.
●ചികിത്സ:മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിക്ക് കൃത്യമായ ചികിത്സ ലഭ്യമാണ്. പെനിസിലിൻ ആൻറി ബയോട്ടിക് ആണ് ഏറ്റവും ഫലപ്രദം. ഡോക്സി സൈക്ലിൻ, ക്വിനലോൺ, സിഫാലോസ്പോറിൻ തുടങ്ങിയവയും ഉപയോഗിച്ചുവരുന്നു.
രോഗപ്രതിരോധം: രോഗം വരുന്നതിനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയാണ് പ്രധാനം.
എലികളെ നശിപ്പിക്കുക, മലിനജലം, മാലിന്യങ്ങൾ എന്നിവകെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, മൃഗപരിപാലനത്തിനുശേഷം ശരീരംസോപ്പുപയോഗിച്ച് നന്നായി വൃത്തിയാക്കുക, മലിനജലത്തിലോ മണ്ണിലോ ജോലി ചെയ്യുന്നവർ അതിൽ നിന്നും സംരക്ഷിക്കുന്ന പാദരക്ഷകളും വസ്ത്രങ്ങളും ധരിക്കുക.
പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളികകൾ ഉപയോഗിക്കുക.
ഹെപ്പറ്റൈറ്റിസ് എ
കരളിനെ ബാധിക്കുന്ന രോഗമാണ് വൈറൽ ഹൈപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ, ബി,സി,ഡി,ഇ എന്നീ വൈറസുകളാണ് ഇതിന് കാരണം. ഇതിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്നതും നിരുപദ്രവകാരിയുമായ ഒരു ഹ്രസ്വകാല അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ.
മലിന വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ രോഗിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയോ ആണ് രോഗം പകരുന്നത്.
●ലക്ഷണങ്ങൾ: വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ രണ്ട് മുതൽ ആറ് ആഴ്ച വരെ എടുക്കും. ക്ഷീണം, പനി, വയറുവേദന, ഛർദി, ചൊറിച്ചിൽ എന്നിവയുണ്ടാകും. മൂത്രത്തിൽ മഞ്ഞനിറം, കണ്ണ്, ത്വക്ക്, നഖങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞനിറം എന്നിവകാണപ്പെടുന്നു.
●ചികിത്സ: ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണിക്കുക. സ്വയംചികിത്സ അരുത്. പരിപൂർണ വിശ്രമം, ധാരാളം ജലപാനം, പോഷകസമൃദ്ധമായ ആഹാരം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ടൈഫോയിഡ് പനി
ശരീരത്തിെൻറവിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ് ടൈഫോയ്ഡ്. സാൽമൊണല്ല ടൈഫി എന്ന ബാക്ടീരിയയാണ് അണുബാധ ഉണ്ടാക്കുന്നത്. ബാക്ടീരിയയുടെ സാന്നിധ്യമുള്ള വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പരക്കുന്നത്. ഭക്ഷണസാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. ക്രമേണ ഇത് പിത്താശയം, കരൾ, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു.
ലക്ഷണങ്ങൾ: ക്രമേണ വർധിച്ചുവരുന്ന പനി, തലവേദന, വയറുവേദന, ക്ഷീണം, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
●പ്രതിരോധ മാർഗങ്ങൾ: വ്യക്തി, പരിസരശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, വൃത്തിയായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക,
ടൈഫോയ്ഡിനെ പ്രതിരോധിക്കാൻ പ്രധാനമായും രണ്ട് വാക്സിനുകളാണ് ഉപയോഗിച്ചുവരുന്നത്.
വൈറൽ പനി
പ്രായഭേദെമന്യേ എല്ലാവരിലും കണ്ടുവരുന്ന അസുഖമാണ് വൈറൽ പനി. അസുഖം വന്നാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ ഉപദേശം തേടുക. ശരീരത്തിൽനിന്നു ജലാംശം നഷ്ടപ്പെടാതെ നോക്കുകയാണ് പ്രധാനം. ശരീരത്തിന് പൂർണവിശ്രമം, വൈറ്റമിനുകൾ ധാരാളം അടങ്ങിയ ഭക്ഷണം എന്നിവയും ശ്രദ്ധിക്കണം.
(ലേഖകർ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റുമാരാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.