Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇതുകൊണ്ടൊക്കെയാണ്​...

ഇതുകൊണ്ടൊക്കെയാണ്​ നമ്മുടെ കർഷകർ തെരുവിൽ പൊരുതുന്നത്​

text_fields
bookmark_border
ഇതുകൊണ്ടൊക്കെയാണ്​ നമ്മുടെ കർഷകർ തെരുവിൽ പൊരുതുന്നത്​
cancel

ഹ​രി​ത​വി​പ്ല​വം ഇ​ന്ത്യ​യി​ലെ കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തി​ൽ വ​മ്പി​ച്ച വ​ർ​ധ​ന​യാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ക​ടം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ്. 1960 -61ൽ 83 ​ദ​ശ​ല​ക്ഷം ട​ൺ ഭ​ക്ഷ്യ​ധാ​ന്യ​മാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ട്ട​ത്. 2018 -19 ആ​കു​മ്പോ​ഴേ​ക്കും ഇ​ത് 245 ദ​ശ​ല​ക്ഷം ട​ണ്ണാ​യി. ഹ​രി​ത​വി​പ്ല​വം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ലാ​ണ് കേ​ന്ദ്രീ​ക​രി​ച്ച​തെ​ങ്കി​ലും മ​റ്റു കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളി​ലും ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​ക്കി. പ​യ​റു​വ​ർ​ഗ​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം 1960 -61 ൽ 12.70 ​ദ​ശ​ല​ക്ഷം ട​ൺ ആ​യി​രു​ന്ന​ത് 2016 -17 ആ​കു​മ്പോ​ഴേ​ക്കും 22.95 ദ​ശ​ല​ക്ഷം ട​ണ്ണാ​യി. എ​ണ്ണ​ക്കു​രു​ക്ക​ളു​ടെ ഉ​ൽ​പാ​ദ​നം 6.98 ദ​ശ​ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 32.10 ദ​ശ​ല​ക്ഷം ട​ൺ ആ​യും പ​രു​ത്തി​യു​ടേ​ത് 5.60 ദ​ശ​ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 33 .09 ദ​ശ​ല​ക്ഷം ട​ൺ ആ​യും ച​ണ​ത്തി​േ​ൻ​റ​ത് 5.26 ദ​ശ​ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 10.60 ദ​ശ​ല​ക്ഷം ട​ൺ ആ​യും ക​രി​മ്പി​േ​ൻ​റ​ത് 110 ദ​ശ​ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 307 ദ​ശ​ല​ക്ഷം ട​ണ്ണാ​യും വ​ർ​ധി​ച്ചു. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​െ​ൻ​റ തു​ട​ക്ക​മാ​കു​മ്പോ​ഴേ​ക്കും അ​രി, ഗോ​ത​മ്പ്, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ എ​ന്നി​വ​യു​ടെ ആ​ഗോ​ള ഉ​ൽ​പാ​ദ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യം കൈ​വ​രി​ക്കു​വാ​ൻ ഇ​ന്ത്യ​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നു.

ഇ​ത്ര​യും ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റം കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തി​ൽ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും നേ​ട്ട​ത്തി​െ​ൻ​റ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​യി​രു​ന്നു ക​ർ​ഷ​ക​ന്​ ല​ഭി​ച്ച​ത്. 2009ൽ​പോ​ലും മൊ​ത്തം കാ​ർ​ഷി​കോ​ൽ​പാ​ദ​ന മൂ​ല്യ​ത്തി​െ​ൻ​റ 35 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ക​ർ​ഷ​ക​നി​ലേ​ക്കെ​ത്തി​യ​ത്. ബാ​ക്കി 65 ശ​ത​മാ​ന​ത്തി​െ​ൻ​റ സിം​ഹ​ഭാ​ഗ​വും ഇ​ട​നി​ല​ക്കാ​രു​ടെ​യും സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഗ്രാ​മീ​ണ പ​ണ​മി​ട​പാ​ടു​കാ​രു​ടെ​യും കൈ​ക​ളി​ലേ​ക്ക്​ പോ​യി.

ക​ർ​ഷ​ക​െ​ൻ​റ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളും ക​ട​ബാ​ധ്യ​ത​ക​ളും വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ​ത​ന്നെ ത​െ​ൻ​റ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​മ്പോ​ള​ത്തി​ലെ​ത്തി​ക്കാ​ൻ അ​യാ​ളെ നി​ർ​ബ​ന്ധി​ത​നാ​ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല, വി​ല​നി​ർ​ണ​യ​ത്തി​ലോ അ​ള​വ്-​തൂ​ക്ക​ങ്ങ​ളി​ലോ നി​ർ​ണാ​യ​ക​മാ​യ ത​ര​ത്തി​ൽ ഇ​ട​പെ​ടാ​നു​ള്ള അ​യാ​ളു​ടെ ശേ​ഷി ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു. സ്വാ​ഭാ​വി​ക​മാ​യും ഈ ​സ​മ​യ​ത്ത് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​വാ​യി​രി​ക്കു​ക​യും ചെ​യ്യും. വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​െ​ൻ​റ സാ​മ്പ​ത്തി​ക​ശേ​ഷി അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്ന​തി​ന​പ്പു​റം, അ​തു വ​രെ ഉ​ൽ​പ​ന്നം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും അ​യാ​ൾ​ക്ക് അ​പ്രാ​പ്യ​മാ​യി​രി​ക്ക​ും. കൃ​ഷി​യു​ടെ ന​ട​ത്തി​പ്പി​നും വീ​ട്ടു​ചെ​ല​വി​നു​മാ​യി ഇ​തി​നോ​ട​കം വാ​ങ്ങി​യി​ട്ടു​ള്ള ക​ട​ങ്ങ​ൾ വീ​ട്ടേ​ണ്ട ചു​മ​ത​ല​യും വി​ള​വെ​ടു​പ്പു​സ​മ​യ​ത്താ​യി​രി​ക്കും വ​രു​ക. പ​ല​പ്പോ​ഴും ക​ച്ച​വ​ട​ക്കാ​ര​നും പ​ണ​മി​ട​പാ​ടു​കാ​ര​നും ഒ​രാ​ൾ​ത​ന്നെ ആ​യി​രി​ക്കു​ക​യും ചെ​യ്യും. വാ​യ്പാ ക​മ്പോ​ള​ത്തെ​യും ഉ​ൽ​പ​ന്ന ക​മ്പോ​ള​ത്തെ​യും പ​ര​സ്പ​ര​ബ​ന്ധി​ത​മാ​ക്കി​ക്കൊ​ണ്ട്​ (interlocking) ക​ർ​ഷ​ക​ർ മു​ൻ​കൂ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​െ​ൻ​റ​യും വി​ള​വെ​ടു​പ്പ് സ​മ​യ​ത്തു​ള്ള കു​റ​ഞ്ഞ വി​ല​യി​ൽ ഉ​ൽ​പ​ന്നം വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തി​െ​ൻ​റ​യും ച​രി​ത്ര​ത്തി​ന് കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തോ​ള​മോ അ​തി​ലും കൂ​ടു​ത​ലോ പ​ഴ​ക്ക​മുണ്ടെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​തും.


1960ക​ളി​ലും 70ക​ളു​ടെ തു​ട​ക്ക​ത്തി​ലു​മാ​യി നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ട​തോ​ടെ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, ഇ​വ സം​സ്ഥാ​പി​ത​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നാ​ല് വ്യ​ത്യ​സ്ത ചാ​ന​ലു​ക​ളി​ൽ ആ​യി​ത്തീ​ർ​ന്നു: ഒ​ന്ന്, സ​ർ​ക്കാ​ർ സം​ഭ​ര​ണം; ര​ണ്ട്, നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ; മൂ​ന്ന്, ആ​ഴ്ച​ച്ച​ന്ത​ക​ൾ (ഹാ​റ്റു​ക​ൾ); നാ​ല്, സ്വ​കാ​ര്യ ക​ച്ച​വ​ട​ക്കാ​ർ. ഇ​തി​ൽ സ​ർ​ക്കാ​ർ സം​ഭ​ര​ണം ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ, മൊ​ത്തം ധാ​ന്യോ​ൽ​പാ​ദ​ന​ത്തി​െ​ൻ​റ ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ വ​ർ​ഷാ​വ​ർ​ഷം പ്ര​ഖ്യാ​പി​ക്കു​ന്ന താ​ങ്ങു​വി​ല​യി​ൽ ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്തു​പോ​ലും ഇ​ത് മൊ​ത്തം ഉ​ൽ​പാ​ദ​ന​ത്തി​െ​ൻ​റ മൂ​ന്നി​ൽ ഒ​ന്നി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു. ആ​ഴ്ച​ച്ച​ന്ത​ക​ൾ പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​ല്ല​റ​ക്ക​ച്ച​വ​ടം ആ​ണ് ന​ട​ത്തു​ന്ന​ത്. 2017ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്താ​കെ​യു​ള്ള 22,941 ആ​ഴ്ച​ച്ച​ന്ത​ക​ളി​ൽ 95 ശ​ത​മാ​ന​വും ചി​ല്ല​റ​ക്ക​ച്ച​വ​ടം മാ​ത്രം ന​ട​ത്തു​ന്ന​വ​യാ​ണ്. മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത് കേ​വ​ലം ഒ​രു ശ​ത​മാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്. ഈ ​ച​ന്ത​ക​ൾ​ക്കു ശീ​തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളോ പാ​ണ്ടി​ക​ശാ​ല​ക​ളോ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് മി​ക്ക​പ്പോ​ഴും ഇ​വി​ടെ ന​ട​ക്കു​ന്ന മൊ​ത്ത ക​ച്ച​വ​ടം ന​ഗ​ര​ത്തി​ലെ വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​രോ അ​ല്ലെ​ങ്കി​ൽ നി​യ​ന്ത്രി​ത ക​മ്പോ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രോ ആ​ണ് ന​ട​ത്തു​ന്ന​ത്.

2017ൽ, 4298 ​ഉ​പ​ക​മ്പോ​ള​ങ്ങ​ൾ (sub-markets) ഉ​ൾ​പ്പെ​ടെ 6630 നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ളാ​ണ് രാ​ജ്യ​ത്താ​ക​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​യി​ൽ 902 എ​ണ്ണം മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​യി​രു​ന്നു. യു.​പി (623), മ​ധ്യ​പ്ര​ദേ​ശ് (545), ക​ർ​ണാ​ട​ക (513), പ​ശ്ചി​മ ബം​ഗാ​ൾ (475), രാ​ജ​സ്ഥാ​ൻ (454 ), ഒ​ഡി​ഷ (436) പ​ഞ്ചാ​ബ് (435), ഗു​ജ​റാ​ത്ത് (400), ത​മി​ഴ്​​നാ​ട് (283), തെ​ല​ങ്കാ​ന (260), അ​സം (226), ഝാ​ർ​ഖ​ണ്ഡ് (190), ആ​ന്ധ്ര​പ്ര​ദേ​ശ് (191), ഹ​രി​യാ​ന (281), ഛത്തി​സ്ഗ​ഢ്​ (187) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ. അ​താ​യ​ത്, രാ​ജ്യ​ത്ത് ആ​കെ​യു​ള്ള നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ളി​ൽ 96.55 ശ​ത​മാ​ന​വും 16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു​ള്ള​ത്. കാ​ർ​ഷി​കോ​ൽ​പ​ന്ന - വി​പ​ണ​ന നി​യ​മ​ങ്ങ​ൾ ത​ന്നെ ഒ​രു സം​സ്ഥാ​ന​ത്തെ മൊ​ത്തം ഒ​റ്റ നി​യ​ന്ത്രി​ത ക​മ്പോ​ള​ത്തി​െ​ൻ​റ കീ​ഴി​ലോ അ​ല്ലെ​ങ്കി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ക​മ്പോ​ള​ങ്ങ​ളു​ടെ കീ​ഴി​ലോ ആ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്ന​താ​യി​രി​ക്കാം മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ എ​ണ്ണ​ക്കു​റ​വി​െ​ൻ​റ കാ​ര​ണം. ഒ​രു ക​മ്പോ​ളം ഒ​രു പ്ര​ത്യേ​ക ഉ​ൽ​പ​ന്ന​ത്തി​ന് വേ​ണ്ടി​യോ അ​ല്ലെ​ങ്കി​ൽ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യോ രൂ​പ​വ​ത്​​ക​രി​ക്കാ​മെ​ന്ന​തും ക​മ്പോ​ള​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള അ​ന്ത​ർ സം​സ്ഥാ​ന വ്യ​ത്യാ​സ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അം​ഗീ​കൃ​ത അ​ള​വു-​തൂ​ക്ക സാ​മ​ഗ്രി​ക​ൾ, ഗു​ണ​നി​ല​വാ​ര​ത്തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ര​ക്കു​ക​ൾ ത​രം തി​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, പാ​ണ്ടി​ക​ശാ​ല​ക​ൾ, ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ശീ​തീ​ക​ര​ണി​ക​ൾ, ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ, മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​യി​രി​ക്ക​ണം ഓ​രോ മാ​ണ്ഡി​യും എ​ന്നാ​ണ് എ.പി.എം.സി ആ​ക്ടു​ക​ൾ നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ കേ​ടു​കൂ​ടാ​തെ ദീ​ർ​ഘ​കാ​ലം സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​തി​നാ​ൽ വി​ല മെ​ച്ച​മാ​വു​ന്ന സ​മ​യ​ങ്ങ​ളി​ലേ​ക്ക് വി​പ​ണ​നം മാ​റ്റി​വെ​ക്കാ​ൻ ക​ർ​ഷ​ക​നെ ഇ​ത് പ്രാ​പ്ത​നാ​ക്കു​ന്നു. ഇ​തി​നു​പു​റ​മെ, ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ർ​ണ​യി​ക്കു​ന്ന​ത് ലേ​ല​ത്തി​ലൂ​ടെ​യാ​ണെ​ന്ന​തു​കൊ​ണ്ട് വി​ൽ​പ​ന ന​ട​ക്കു​ന്ന സ​മ​യ​ത്തെ പ​ര​മാ​വ​ധി വി​ല​യാ​യി​രി​ക്കും ക​ർ​ഷ​ക​ന് മാ​ണ്ഡി​ക​ളി​ൽ ല​ഭി​ക്കു​ന്ന​തും.

എ​ന്നാ​ൽ,പ​ല മാ​ണ്ഡി​ക​ളി​ലും നി​യ​മം ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭ്യ​മ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. കേ​ന്ദ്ര കൃ​ഷി​വ​കു​പ്പി​െ​ൻ​റ കീ​ഴി​ലു​ള്ള മാ​ർ​ക്ക​റ്റി​ങ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം 2015ൽ ​ന​ട​ത്തി​യ ഒ​രു സ​ർ​വേ പ്ര​കാ​രം 15 ശ​ത​മാ​നം ക​മ്പോ​ള​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ശീ​തീ​ക​ര​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​ണ്ഡി​ക​ൾ കൊ​ണ്ടു​ള്ള നേ​ട്ട​ങ്ങ​ൾ ക​ർ​ഷ​ക​ന് ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​വ​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. ഒ​രു മാ​ണ്ഡി​യു​ടെ പ്ര​വ​ർ​ത്ത​ന​പ​രി​ധി വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ടാ​ൽ, അ​തി​നു​ള്ളി​ലു​ള്ള ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ ​മാ​ണ്ഡി​യി​ൽ ത​ന്നെ വി​ൽ​ക്കേ​ണ്ട​തു​ണ്ട്. കാ​ർ​ഷി​കോ​ൽ​പ​ന്ന ക​മ്പോ​ള (APMC) നി​യ​മ​ങ്ങ​ൾ പ്ര​കാ​രം ച​ര​ക്കു​ക​ൾ മാ​ണ്ഡി​യി​ലെ​ത്തി​ക്കു​ന്ന​തി​െ​ൻ​റ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണ​മാ​യും ക​ർ​ഷ​ക​നി​ലാ​ണ്. ഇ​വി​ടെ, മാ​ണ്ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ വ്യാ​പ്തി പ​ല​പ്പോ​ഴും ക​ർ​ഷ​ക​ന് ഒ​രു ബാ​ധ്യ​ത​യാ​യി മാ​റു​ന്നു. ഓ​രോ സം​സ്ഥാ​ന​ത്തിെ​ൻ​റ​യും ഭൂ​വി​സ്തൃ​തി, ക​മ്പോ​ള​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് ഒ​രു ക​മ്പോ​ള​ത്തി​െ​ൻ​റ ശ​രാ​ശ​രി പ്ര​വ​ർ​ത്ത​ന വി​സ്തൃ​തി. പ​ഞ്ചാ​ബി​ൽ ഇ​ത് 116 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ ആ​യി​രി​ക്കു​മ്പോ​ൾ മേ​ഘാ​ല​യ​യി​ൽ 11,215 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. അ​ഖി​ലേ​ന്ത്യ ശ​രാ​ശ​രി ത​ന്നെ​യും 496 ച.​കി.​മീ ആ​ണ്. പെ​ട്ടെ​ന്ന് കേ​ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​വ ചീ​ത്ത​യാ​കു​ന്ന​തി​നു മു​മ്പ്​ ഇ​ത്ര​യും അ​ക​ല​ത്തി​ൽ എ​ത്തി​ക്കു​ക ക​ർ​ഷ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തി​ക​ച്ചും ദു​ഷ്ക​ര​മാ​യി മാ​റു​ന്നു. ഇ​തി​ലു​മു​പ​രി​യാ​ണ് ഉ​ൽ​പാ​ദ​ന സ്ഥ​ല​ത്തു​നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള മാ​ണ്ഡി​യി​ൽ എ​ത്തി​ക്കു​ന്ന​തി​െ​ൻ​റ ഗ​താ​ഗ​ത ചെ​ല​വ്. ചെ​റു​കി​ട ഉ​ൽ​പാ​ദ​ക​ർ​ക്കു അ​വ​രു​ടെ ഉ​ൽ​പ​ന്നം നേ​രി​ട്ട് ക​മ്പോ​ള​ത്തി​ൽ എ​ത്തി​ക്കാ​നൊ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ സം​ജാ​ത​മാ​വു​ക. ചെ​റു​കി​ട ക​ർ​ഷ​ക​െ​ൻ​റ ഈ ​നി​സ്സ​ഹാ​യാ​വ​സ്ഥ​യെ മു​ത​ലെ​ടു​ക്കു​ന്ന​താ​ക​ട്ടെ ഇ​ട​നി​ല​ക്കാ​രും. എ.പി.എം.സി നി​യ​മ​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രെ ക​മ്പോ​ള​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ന്നെ ഇ​വ​രു​ടെ പി​ടി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

വി​ൽ​പ​ന മൂ​ല്യ​ത്തി​െ​ൻ​റ ഒ​രു നി​ശ്ചി​ത ശ​ത​മാ​നം നി​യ​മം മൂ​ലം മാ​ണ്ഡി ഫീ​സാ​യി അ​ട​ക്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ളു​ടെ റ​വ​ന്യൂ​വി​ലേ​ക്ക് മു​ത​ൽ​കൂ​ട്ടു​ന്ന ഈ ​ഫീ​സ് വ്യാ​പാ​രി​ക​ൾ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ട​മെ​ങ്കി​ലും മി​ക്ക ക​മ്പോ​ള​ങ്ങ​ളി​ലും ക​ർ​ഷ​ക​രി​ൽ​നി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ന്യൂ​ന​ത​ക​ൾ​ക്ക​തീ​ത​മാ​യി ക​ർ​ഷ​ക​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മാ​ണ്ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കു​റെ​യെ​ങ്കി​ലും സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​തു​വി​ലു​ള്ള ധാ​ര​ണ. ഉ​ള്ള ന്യൂ​ന​ത​ക​ളാ​ക​ട്ടെ പ​രി​ഹ​രി​ക്കാ​വു​ന്ന​വ​യും. എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യ (2004) ക​ർ​ഷ​ക ക​മീ​ഷ​െ​ൻ​റ ഒ​രു പ്ര​ധാ​ന നി​ർ​ദേ​ശം ത​ന്നെ​യും ഓ​രോ അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നും ഒ​രു നി​യ​ന്ത്രി​ത ക​മ്പോ​ളം എ​ന്ന​താ​യി​രു​ന്നു.

പു​ത്ത​ൻ നി​യ​മ​ങ്ങ​ളു​ടെ നാ​ൾ​വ​ഴി

1991 മു​ത​ൽ ഇ​ന്ത്യ സ്വീ​ക​രി​ച്ച ഉ​ദാ​ര​വ​ത്ക​ര​ണ ന​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം സ്വ​ത​ന്ത്ര ക​മ്പോ​ള​വാ​ദ​മാ​യി​രു​ന്നു. സ്വാ​ഭാ​വി​ക​മാ​യും, നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ എ​ന്ന ആ​ശ​യം ഇ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​വ​യാ​യി​രു​ന്നി​ല്ല. മാ​ണ്ഡി​ക​ളി​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും ഈ ​ക​ച്ച​വ​ട​ക്കാ​ർ കാ​ർ​ട്ട​ലു​ക​ലു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ചി​ല​രു​ടെ ക​ണ്ടെ​ത്ത​ൽ. മാ​ണ്ഡി​ക​ളു​ടെ പ​രി​ധി​ക്കു​ള്ളി​ലു​ള്ള ഉ​ൽ​പാ​ദ​ക​ർ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മ​റ്റാ​ർ​ക്കും വി​ൽ​ക്ക​രു​ത് എ​ന്ന നി​യ​മം കു​ത്ത​ക ക​മ്പോ​ള​ങ്ങ​ളെ സൃ​ഷ്​​ടി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഇ​നി​യും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്; മാ​ണ്ഡി​ക​ൾ ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ക​മ്പോ​ള​ത്തെ തു​ണ്ടു​ക​ളാ​ക്കു​ക (fragmentation) വ​ഴി ദേ​ശീ​യ​ക​മ്പോ​ള​ത്തെ ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ നി​ഗ​മ​നം. നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ ഓ​രോ​ന്നും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​കൊ​ണ്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലെ അ​പാ​കം (information asymmetry), 'ക​മ്പോ​ള​ത്തി​െ​ൻ​റ പ​രാ​ജ​യ'​ത്തി​നു കാ​ര​ണ​മാ​കു​ന്നു എ​ന്നാ​യി​രു​ന്നു ഇ​നി​യും ചി​ല​രു​ടെ വാ​ദം.

നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ളെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​ൽ പ​രി​ഷ്കാ​രം കൊ​ണ്ടു വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു ഈ ​വാ​ദ​ഗ​തി​ക​ൾ തു​ട​ക്ക​ത്തി​ൽ വ​ഴി​െ​വ​ച്ച​ത്. ഇ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ, 2003ൽ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ എ.പി.എം.സി നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​മെ​ന്ന നി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു മാ​തൃ​കാ നി​യ​മം - The State Agricultural Produce Marketing (Development and Regulation) Act (2003) - പു​റ​ത്തി​റ​ക്കി. പ്ര​സ്തു​ത നി​യ​മ​ത്തി​െ​ൻ​റ ആ​മു​ഖം ത​ന്നെ സ​ർ​ക്കാ​റി​െ​ൻ​റ ല​ക്ഷ്യ​ങ്ങ​ളെ​യും വ​രാ​ൻ പോ​കു​ന്ന മാ​റ്റ​ങ്ങ​ളെ​യും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. അ​വ​യെ ഇ​ങ്ങ​നെ ക്രോ​ഡീ​ക​രി​ക്കാം: ഒ​ന്ന്, ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​നെ (subsistence farmer) വാ​ണി​ജ്യ​കൃ​ഷി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ന്, അ​നു​യോ​ജ്യ​മാ​യ ഒ​രു വി​പ​ണ​ന സ​മ്പ്ര​ദാ​യം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. ര​ണ്ട്, ശു​ദ്ധ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും വി​ക​സ​ന​ത്തി​ലും ഊ​ന്നി​യ സ​മീ​പ​ന​ത്തി​ൽ​നി​ന്ന് പ്രോ​ത്സാ​ഹ​ന​ത്തി​ലും സൗ​ക​ര്യ​മൊ​രു​ക്ക​ലി​ലും കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഒ​രു അ​ടി​ത്ത​റ​യി​ലേ​ക്ക്​ മാ​റു​ന്ന​തി​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. മൂ​ന്ന്, സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള APMC ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ കു​ത്ത​കാ​വ​കാ​ശ​വും ക​മ്പോ​ള ആ​ധി​പ​ത്യ​വും ത​ട​യു​ക​യും വി​പ​ണ​ന​ത്തി​നാ​യി ബ​ഹു​മു​ഖ​പാ​ത​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ മ​ത്സ​ര​രാ​ധി​ഷ്​​ഠി​ത ക​മ്പോ​ള​ത്തി​ന​നു​യോ​ജ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ലൂ​ടെ ക​ർ​ഷ​ക​ന് ത​െ​ൻ​റ ഉ​ൽ​പ​ന്ന​ങ്ങ​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ, ഉ​യ​ർ​ന്ന വി​ല ന​ൽ​കു​ന്ന ആ​ർ​ക്കും, ഏ​തു ക​മ്പോ​ള​ത്തി​ലും വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കും. നാ​ല്, അ​തേ​സ​മ​യം ത​ന്നെ ക​ർ​ഷ​ക​ൻ ഇ​പ്പോ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​മി​ത ഗ​താ​ഗ​ത ചെ​ല​വി​ൽ കു​റ​വ് വ​രു​ത്തു​ന്ന​തി​ലേ​ക്കാ​യി മാ​ണ്ഡി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ഓ​രോ മാ​ണ്ഡി​യു​ടെ​യും കീ​ഴി​ൽ വ​രു​ന്ന ഭൂ​പ്ര​ദേ​ശ​ത്തെ കു​റ​ച്ചു​കൊ​ണ്ടു വ​രു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.


മേ​ൽ​പ​റ​ഞ്ഞ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി മാ​തൃ​കാ നി​യ​മം മു​ന്നോ​ട്ടു​െ​വ​ച്ച പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​യാ​യി​രു​ന്നു. ഒ​ന്ന്, ക​ച്ച​വ​ട​ക്കാ​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യെ ക​ർ​ഷ​ക​നി​ൽ​നി​ന്ന് നേ​രി​ട്ട് ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ക (direct marketing); ര​ണ്ട്, ക​രാ​ർ കൃ​ഷി, മൂ​ന്ന്, മാ​ണ്ഡി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ മാ​ണ്ഡി​ക​ളും സ്വ​കാ​ര്യ-​പൊ​തു​മേ​ഖ​ല പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള മാ​ണ്ഡി​ക​ളും ആ​രം​ഭി​ക്കു​ക. മ​റ്റു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ക​ട്ടെ, മാ​ണ്ഡി​ക​ളു​ടെ ഘ​ട​ന, ലൈ​സ​ൻ​സ് ഫീ​സ് എ​ന്നി​വ​യെ സം​ബ​ന്ധി​ക്കു​ന്ന​വ​യാ​യി​രു​ന്നു.

2007ൽ ​മാ​തൃ​കാ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ ച​ട്ട​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും കാ​ർ​ഷി​ക ക​മ്പോ​ള​ങ്ങ​ളെ​ക്കു​റി​ച്ചു വീ​ണ്ടും പ​ഠി​ച്ചു നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി പ​ത്തു സം​സ്ഥാ​ന മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന ഒ​രു ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യെ 2010 മാ​ർ​ച്ച് ര​ണ്ടാം തീ​യ​തി നി​യ​മി​ച്ചു. 2003ലെ ​മോ​ഡ​ൽ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളോ​ടൊ​പ്പം സ​മി​തി ന​ൽ​കി​യ ഒ​രു പ്ര​ധാ​ന നി​ർ​ദേ​ശം ക​രാ​ർ കൃ​ഷി സ്പോ​ൺ​സ​ർ​മാ​രെ​യും നേ​രി​ട്ടു​ള്ള ക​ച്ച​വ​ട ലൈ​സ​ൻ​സി​ക​ളെ​യും സ്​​റ്റോ​ക്ക് പ​രി​ധി​ക​ളി​ൽ​നി​ന്നൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി 1955ലെ ​അ​വ​ശ്യ​സാ​ധ​ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് 2017 ൽ ​പു​തി​യ മാ​തൃ​കാ​നി​യ​മം ത​യാ​റാ​ക്ക​പ്പെ​ട്ടു. ലൈ​വ്​​സ്​​റ്റോ​ക്കി​നെ കൂ​ടി നി​യ​മ​ത്തി​െ​ൻ​റ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​നി​യ​മ​ത്തി​െ​ൻ​റ പേ​രു​ത​ന്നെ​യും Agricultural Produce and Livestock Marketing (Promotion and Facilitation) Act എ​ന്നാ​ക്കി​മാ​റ്റി​യെ​ങ്കി​ലും അ​വ​ശ്യ​സാ​ധ​ന​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ട്ടി​ല്ല.

ഓ​രോ നി​യ​ന്ത്രി​ത ക​മ്പോ​ള​ത്തി​െ​ൻ​റ​യും പ്ര​വ​ർ​ത്ത​ന​സ്വാ​ത​ന്ത്ര്യം അ​ത് സ്ഥി​തി​ചെ​യ്യു​ന്ന സം​സ്ഥാ​നം മു​ഴു​വ​നാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച മാ​തൃ​ക നി​യ​മം പ്രാ​ദേ​ശി​ക ക​മ്പോ​ള​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു ഇ​ല​ക്ട്രോ​ണി​ക മാ​ധ്യ​മങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള വ്യാ​പാ​രം (e-trade), അ​ന്ത​ർ-​സം​സ്ഥാ​ന വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ൾ, ഗു​ണ​നി​ല​വാ​ര സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യും ശി​പാ​ർ​ശ ചെ​യ്തു.

2003ലെ ​മാ​തൃ​കാ നി​യ​മ​ത്തി​െ​ൻ​റ ന​ട​പ്പാ​ക്ക​ൽ പു​രോ​ഗ​തി​യെ 'അ​ങ്ങു​മി​ങ്ങും തു​ണ്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു ​െവ​ച്ച സൗ​ന്ദ​ര്യ​വ​ർ​ധ​ക​ക്രി​യ' എ​ന്നാ​യി​രു​ന്നു 2017ലെ ​മോ​ഡ​ൽ നി​യ​മ​ത്തി​െ​ൻ​റ മു​ഖ​വു​ര വി​ല​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ 2017 ആ​കു​മ്പോ​ഴേ​ക്കും ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​ന​സ​മി​തി (APMC) നി​യ​മ​ങ്ങ​ൾ 2003ലെ ​മാ​തൃ​കാ​നി​യ​മ​ത്തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. 21 സം​സ്ഥാ​ന​ങ്ങ​ൾ ക​രാ​ർ കൃ​ഷി​ക്കും, 22 എ​ണ്ണം നേ​രി​ട്ടു​ള്ള ക​ച്ച​വ​ട​ത്തി​നും (ഡ​യ​റ​ക്റ്റ് മാ​ർ​ക്ക​റ്റി​ങ്ങി​നും) 19 എ​ണ്ണം ഇ-​വ്യാ​പാ​ര​ത്തി​നും ഉ​ള്ള വ​കു​പ്പു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ത​ങ്ങ​ളു​ടെ APMC നി​യ​മ​ങ്ങ​ളി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തി​ന് മൊ​ത്തം ബാ​ധ​ക​മാ​കു​ന്ന ഏ​കീ​കൃ​ത വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ൾ​ക്കാ​യി നി​യ​മ​മാ​റ്റം കൊ​ണ്ടു​വ​ന്ന​ത് 22 സം​സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നു.

ഇ​രു​പ​ത്തി​യൊ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ APMC നി​യ​മ​ങ്ങ​ളി​ൽ ക​രാ​ർ കൃ​ഷി​ക്കു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​വെ​ങ്കി​ലും, ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​പോ​ലും ക​രാ​ർ കൃ​ഷി​ക്ക്​ പ്ര​ത്യേ​ക നി​യ​മം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ച്​ 2017 -18 ലെ ​ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട സ​മി​തി : ... State Agricultural Produce and Livestock Contract Farming and Services (Promotion and Facilitation Act, 2018 എ​ന്ന​പേ​രി​ൽ ഒ​രു മാ​തൃ​കാ നി​യ​മം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ക്കി.

2019 ജൂ​ലൈ​യി​ലാ​ണ്, അ​തു​വ​രെ​യു​ള്ള മാ​തൃ​കാ​നി​യ​മ​ങ്ങ​ളെ ക്രോ​ഡീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര നി​യ​മ​ത്തി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. 2020 ജൂ​ൺ അ​ഞ്ചി​നു ഓ​ർ​ഡി​ന​ൻ​സു​ക​ളാ​യി അ​വ പു​റ​ത്തു​വ​രു​ക​യും ചെ​യ്തു.

പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ മൂ​ന്നു നി​യ​മ​ങ്ങ​ൾ

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും മാ​തൃ​കാ നി​യ​മ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​ല​തും ബ​ന്ധ​പ്പെ​ട്ട കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​ന നി​യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, അ​വ​ക്ക്​ സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ളി​ൽ ഐ​ക രൂ​പ്യം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ചി​ല നി​ർ​ദേ​ശ​ങ്ങ​ളാ​ക​ട്ടെ, എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​യ​തു​മി​ല്ല. ഇ​തി​നെ അ​തി​ജീ​വി​ക്കു​ക​യും എ​ന്താ​ണോ മാ​തൃ​കാ നി​യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​ത് അ​വ​യെ ന​ട​പ്പി​ൽ വ​രു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പു​ത്ത​ൻ നി​യ​മ​നി​ർ​മാ​ണ​ത്തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ർ​ഥ​ക​മാ​ക്കു​ന്ന​ത്. ഏ​കീ​കൃ​ത ക​മ്പോ​ളം, 'ഒ​രു രാ​ജ്യം, ഒ​രു ക​മ്പോ​ളം' എ​ന്നൊ​ക്കെ​യു​ള്ള കേ​വ​ല വാ​യ്ത്താ​രി​ക​ൾ​ക്ക​പ്പു​റം ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യെ ക​മ്പോ​ള ശ​ക്തി​ക​ൾ​ക്കും മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്കും മു​ന്നി​ൽ തു​റ​ന്നി​ടു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​തി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ന്ന​ത്.

2020 ജൂ​ൺ അ​ഞ്ചി​ന് നി​ല​വി​ൽ വ​ന്ന മൂ​ന്ന് ഓ​ർ​ഡി​ന​ൻ​സു​ക​ളാ​ണ് ഇ​പ്പോ​ൾ നി​യ​മ​മാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന്, ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​പാ​ര​വും വാ​ണി​ജ്യ​വും (പ്രോ​ത്സാ​ഹ​ന​വും സു​ഗ​മ​മാ​ക്ക​ലും); ര​ണ്ട്, വി​ല ഉ​റ​പ്പി​നും കാ​ർ​ഷി​ക സേ​വ​ന​ങ്ങ​ൾ​ക്കാ​യു​മു​ള്ള ക​ർ​ഷ​ക (ശാ​ക്തീ​ക​ര​ണ​വും സം​ര​ക്ഷ​ണ​വും) ഉ​ട​മ്പ​ടി സം​ബ​ന്ധി​ച്ച​ത്; മൂ​ന്ന്, അ​വ​ശ്യ​സാ​ധ​ന (ഭേ​ദ​ഗ​തി). ഇ​വ ത​മ്മി​ലു​ള്ള കെ​ട്ടു​പി​ണ​ഞ്ഞ ബ​ന്ധം ആ​ക​സ്മി​ക​മ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​വ​യു​ടെ ഉ​ദ്ദി​ഷ്​​ട ഫ​ല​പ്രാ​പ്തി​ക്ക്​ അ​നി​വാ​ര്യ​വു​മാ​ണ്.

ക​ർ​ഷ​ക​ർ​ക്ക് മാ​ണ്ഡി​ക​ൾ​ക്കു പു​റ​ത്തെ​വി​ടെ​യും ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ് നി​യ​മ​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത്. ര​ണ്ടാ​മ​ത്തേ​ത് , ക​രാ​ർ കൃ​ഷി​യെ സം​ബ​ന്ധി​ക്കു​ന്ന​തും. 1955 ലെ ​അ​വ​ശ്യ സാ​ധ​ന നി​യ​മ​ത്തി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​താ​ണ് മൂ​ന്നാ​മ​ത്തേ​ത്. ഇ​തി​ൻ​പ്ര​കാ​രം, ഒ​രാ​ളി​ന് കൈ​വ​ശം വെ​ക്കാ​വു​ന്ന കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്​​റ്റോ​ക്കി​ന് ഉ​ണ്ടാ​യി​രു​ന്ന പ​രി​ധി ഇ​ല്ലാ​താ​യി. അ​മി​ത വി​ല​ക്ക​യ​റ്റം, യു​ദ്ധം, ക്ഷാ​മം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും സ്​​റ്റോ​ക്ക് സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഇ​നി​മേ​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​വു​ന്ന​ത്.

ഇ​വ​യി​ൽ ആ​ദ്യ ര​ണ്ടും 2003 മു​ത​ലു​ള്ള മാ​തൃ​കാ നി​യ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​യും ഭൂ​രി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ നി​യ​മ​ങ്ങ​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​വ​യു​മാ​ണ്. എ​ന്നാ​ൽ, അ​ന്നൊ​ന്നും ഇ​പ്പോ​ഴു​ള്ള​തു​പോ​ലു​ള്ള എ​തി​ർ​പ്പ് ക​ർ​ഷ​ക​രി​ൽ​നി​ന്നോ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നാ​മ​ത്തെ നി​യ​മ​ത്തി​െ​ൻ​റ പ്രാ​മു​ഖ്യം ഇ​വി​ടെ​യാ​ണ് വ​രു​ന്ന​ത്. ആ​ദ്യ ര​ണ്ടു നി​യ​മ​ങ്ങ​ൾ ക​ർ​ഷ​കാ​നു​കൂ​ല​മാ​ണെ​ന്നോ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണെ​ന്നോ അ​ല്ല ഇ​തു​കൊ​ണ്ട​ർ​ഥ​മാ​ക്കു​ന്ന​ത്. നേ​രെ മ​റി​ച്ച്, മൂ​ന്നാ​മ​ത്തേ​തു​മാ​യി ചേ​ർ​ന്ന് വ​രു​മ്പോ​ഴാ​ണ് ഈ ​നി​യ​മ​ങ്ങ​ളു​ടെ അ​ർ​ഥ​വ്യാ​പ്തി കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത്.

ക​രാ​ർ കൃ​ഷി: ച​രി​ത്ര​ത്തി​െ​ൻ​റ സാ​ക്ഷി​പ​ത്ര​ങ്ങ​ൾ

കൊ​ളോ​ണി​യ​ൽ വാ​ഴ്ച​യു​ടെ ആ​ദ്യ കാ​ല​ത്തു ത​ന്നെ ക​രാ​ർ കൃ​ഷി​യും തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നു പ​റ​യാം. നീ​ല​ത്തി​െ​ൻ​റ​യും ക​റു​പ്പി​െ​ൻ​റ​യും ഉ​ൽ​പാ​ദ​ന​ത്തി​ലാ​യി​രു​ന്നു ഈ ​മാ​ർ​ഗം ആ​ദ്യ​മാ​യി പ്ര​യോ​ഗ​ത്തി​ൽ വ​ന്ന​ത്. ഇ​വ​യി​ൽ​ത​ന്നെ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ കാ​ർ​ഷി​ക വാ​ണി​ജ്യ​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​രെ​ക്കൂ​ടു​ത​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ് ബം​ഗാ​ളി​ലെ​യും ബി​ഹാ​റി​ലെ​യും നീ​ലം (indigo) കൃ​ഷി.

ബ്രി​ട്ട​നി​ലെ തു​ണി​വ്യ​വ​സാ​യ​ത്തി​നു ആ​വ​ശ്യ​മാ​യ ഒ​ന്നാ​യി​രു​ന്നു നീ​ലം. ആ​ദ്യ​കാ​ല​ത്തു ഇ​തി​െ​ൻ​റ ക​ച്ച​വ​ട​നി​ർ​വ​ഹ​ണം ഏ​ജ​ൻ​സി ഹൗ​സ​സ് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ബ്രി​ട്ടീ​ഷ് /യൂ​റോ​പ്യ​ൻ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്തു ഇ​ത് പ്ലാ​ൻ​റ​ർ​മാ​ർ നേ​രി​ട്ടാ​ണ് നി​ർ​വ​ഹി​ച്ച​ത്. ഏ​റ്റ​വും ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി​യാ​യി​രു​ന്നു നീ​ല​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. ര​ണ്ടു​ത​ര​ത്തി​ലാ​യി​രു​ന്നു നീ​ലം കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. ഒ​ന്ന്, പ്ലാ​ൻ​റ​ർ​മാ​ർ നേ​രി​ട്ട് ന​ട​ത്തി​യി​രു​ന്ന കൃ​ഷി; ര​ണ്ട്, സാ​ധാ​ര​ണ ക​ർ​ഷ​ക​രെ​ക്കൊ​ണ്ട് അ​വ​രു​ടെ ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യി​ക്കു​ന്ന രീ​തി. ര​ണ്ടാ​മ​ത്തെ രീ​തി​യി​ൽ, പ്ലാ​ൻ​റ​ർ​മാ​രു​ടെ ഏ​ജ​ൻ​റു​മാ​ർ സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നു മു​മ്പാ​യി ത​ങ്ങ​ളു​ടെ ഫാ​ക്ട​റി​ക​ളി​ൽ​നി​ന്ന് അ​ധി​കം വി​ദൂ​ര​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റ്റ​വും ഫ​ല​പു​ഷ്​​ടി​യു​ള്ള ഭൂ​മി ക​ണ്ടെ​ത്തു​ക​യും അ​വി​ടെ നി​ശ്ചി​ത പ്ര​ദേ​ശ​ത്തു നീ​ലം കൃ​ഷി ചെ​യ്യു​ന്ന​തി​ന് ക​ർ​ഷ​ക​നു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യും ഇ​തി​ലേ​ക്ക്​ മു​ൻ​കൂ​ർ പ​ണം ന​ൽ​കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​യ്യു​ക. സാ​ധാ​ര​ണ​യാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ക​ർ​ഷ​ക​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഏ​റ്റ​വും ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ ഭൂ​മി​യാ​ണെ​ന്നി​രി​ക്കെ, ഇ​ത്ത​ര​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന ഭൂ​മി മി​ക്ക​പ്പോ​ഴും നെ​ല്ലി​െ​ൻ​റ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റേ​തെ​ങ്കി​ലും ഭ​ക്ഷ്യ​ധാ​ന്യ​ത്തി​െ​ൻ​റ​യോ ഉ​ൽ​പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി​രി​ക്കും.

ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു ക​ർ​ഷ​ക​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശാ​രീ​രി​ക​പീ​ഡ​ന​ത്തി​നു വ​രെ അ​യാ​ളെ വി​ധേ​യ​നാ​ക്കി​യി​രു​ന്നു. നീ​ല​ച്ചെ​ടി​ക​ൾ പാ​ക​മാ​യാ​ൽ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ പ്ലാ​ൻ​റ​റു​ടെ ഫാ​ക്ട​റി​ക​ളി​ൽ ചെ​ടി​ക​ൾ എ​ത്തി​ക്കേ​ണ്ട​ത് ക​ർ​ഷ​ക​െ​ൻ​റ ചു​മ​ത​ല ആ​യി​രു​ന്നു. എ​ന്നാ​ൽ അ​ഡ്വാ​ൻ​സ് തു​ക​ക്ക്​ -പ്ലാ​ൻ​റ​ർ ന​ൽ​കി​യ വി​ത്തി​െ​ൻ​റ വി​ല​യും ഫാ​ക്ട​റി​യി​ലേ​ക്ക്​ ച​ര​ക്ക് എ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വും ക​രാ​റി​നു​ള്ള സ്​​റ്റാ​മ്പി​െ​ൻ​റ മൂ​ല്യ​വും ചേ​ർ​ത്ത്- പ​ര്യാ​പ്ത​മാ​യ ഉ​ൽ​പ​ന്നം ന​ൽ​കാ​ൻ ക​ർ​ഷ​ക​ന് മി​ക്ക​പ്പോ​ഴും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്ത സീ​സ​ണി​ലെ അ​ഡ്വാ​ൻ​സ് മു​ൻ സീ​സ​ണി​ൽ ന​ൽ​കി​യ അ​ഡ്വാ​ൻ​സ് തു​ക​യു​ടെ ബാ​ല​ൻ​സ് ത​ട്ടി​ക്ക​ഴി​ച്ചി​ട്ടു​ള്ള​താ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഏ​താ​നും സീ​സ​ൺ ക​ഴി​യു​മ്പോ​ഴേ​ക്കും അ​ഡ്വാ​ൻ​സാ​യി ഒ​ന്നും ല​ഭി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ക​ർ​ഷ​ക​ൻ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ടാ​വും; കാ​ര​ണം, മു​ൻ അ​ഡ്വാ​ൻ​സ് തു​ക​യി​ൽ ന​ൽ​കി​യ ച​ര​ക്കി​െ​ൻ​റ വി​ല​ക​ഴി​ച്ചു​ള്ള തു​ക അ​ടു​ത്ത സീ​സ​ണി​ലെ അ​ഡ്വാ​ൻ​സ് തു​ക​യെ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും. ക​ർ​ഷ​ക​രു​ടെ തു​ട​ർ​ച്ച​യാ​യ ദാ​രി​ദ്ര്യ​വ​ത്​​ക​ര​ണം 1860 ക​ളി​ൽ നീ​ലം ക​ലാ​പ​മാ​യി രൂ​പ​പ്പെ​ട്ടു. ക​ലാ​പ​ത്തി​െ​ൻ​റ സ​മ​യ​ത്ത് എ​ഴു​ത​പ്പെ​ട്ട 'നീ​ൽ ദ​ർ​പ്പ​ൺ' എ​ന്ന നാ​ട​കം ക​ർ​ഷ​ക​രു​ടെ ദാ​രി​ദ്ര്യ​ത്തെ​യും നി​സ്സാ​ഹാ​യാ​വ​സ്ഥ​യെ​യും വ​ര​ച്ചു കാ​ട്ടു​ന്ന​താ​യി​രു​ന്നു. ക​ലാ​പ​ത്തി​ന് ശേ​ഷം നീ​ലം പ്ലാ​ൻ​റ​ർ​മാ​ർ അ​വ​രു​ടെ മൂ​ല​ധ​നം ബം​ഗാ​ളി​ൽ​നി​ന്ന് ബി​ഹാ​റി​ലേ​ക്ക്​ മാ​റ്റി. പ​ക്ഷേ അ​വി​ടെ​യും ക​ർ​ഷ​ക​രു​ടെ ദാ​രി​ദ്ര്യ​വ​ത്​​ക​ര​ണ​മാ​യി​രു​ന്നു ഫ​ലം. ഇ​തി​നെ​തി​രെ ആ​യി​രു​ന്നു ച​മ്പാ​ര​നി​ൽ 1917ൽ ​ഗാ​ന്ധി​ജി ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ​സ​മ​രം.


നീ​ലം കൃ​ഷി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ക​റു​പ്പ് നി​ർ​മാ​ണ​ത്തി​നു​ള്ള അ​സം​സ്​​കൃ​ത വ​സ്തു ല​ഭി​ക്കു​ന്ന പോ​പ്പി​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ക​രാ​ർ ആ​ദ്യം ഈ​സ്​​റ്റ്​ ഇ​ന്ത്യ ക​മ്പ​നി​യു​മാ​യും പി​ന്നീ​ട് സ​ർ​ക്കാ​റു​മാ​യും ആ​യി​രു​ന്നു. പ​ക്ഷേ, അ​വി​ടെ​യും ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ നീ​ലം ക​ർ​ഷ​ക​രു​ടേ​തി​ൽ​നി​ന്ന് ഒ​ട്ടും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ തേ​യി​ല​കൃ​ഷി ന​ട​ത്തി​യി​രു​ന്ന അ​സ​മി​ലെ ജ​ന​ങ്ങ​ൾ ഇ​ന്നും വി​ശ്വ​സി​ക്കു​ന്ന​ത് ക​രാ​ർ കൃ​ഷി​യി​ലൂ​ടെ അ​വ​ർ​ക്കു ഭൂ​മി ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും പി​ൽ​ക്കാ​ല​ത്തു അ​തേ ഭൂ​മി​യി​ൽ കൂ​ലി​പ്പ​ണി​ക്കാ​യി പു​റ​ത്തു​നി​ന്നു​ള്ള​വ​രോ​ട് അ​വ​ർ​ക്കു മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നു​മാ​ണ്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ക​രാ​ർ കൃ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി​രു​ന്നി​ല്ല. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ പു​ക​യി​ല കൃ​ഷി​ക്കാ​രു​മാ​യി ITC ന​ട​ത്തി​യി​രു​ന്ന ക​രാ​ർ​കൃ​ഷി 1986ൽ ​മാ​ത്ര​മാ​ണ് പാ​ർ​ല​മെ​ൻ​റ്​ പാ​സാ​ക്കി​യ നി​യ​മ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​യ​ത്. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​െ​ൻ​റ ഉ​ദ​യ​ത്തി​നു മു​മ്പു​ത​ന്നെ കാ​ർ​ഷി​കോ​ൽ​പാ​ദ​ന​ത്തി​െ​ൻ​റ ചി​ല മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും ക​രാ​ർ കൃ​ഷി വ്യാ​പ​ക​മാ​യി​രു​ന്നു​വെ​ന്ന​താ​ണ് വാ​സ്ത​വം.1950​ക​ളി​ൽ വി​ത്തു​ൽ​പാ​ദ​ന​ത്തി​നു​ണ്ടാ​ക്കി​യ ക​രാ​റു​ക​ളും 1980ക​ളി​ൽ പൊ​പ്ലെ​ർ മ​ര​ങ്ങ​ൾ​ക്കാ​യി തീ​പ്പെ​ട്ടി ഭീ​മ​ന്മാ​രാ​യി​രു​ന്ന വി​മ്പ്കോ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളു​മെ​ല്ലാം ഇ​തി​നു​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

1985ൽ ​പെ​പ്സി​ക്കോ​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ൽ ക​രാ​ർ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ത​ക്കാ​ളി​യി​ലും മു​ള​കി​ലും തു​ട​ങ്ങി​യ പെ​പ്സി ക്ര​മേ​ണ ഉ​രു​ള​ക്കി​ഴ​ങ്ങ്, ബ​സു​മ​തി അ​രി, വെ​ളു​ത്തു​ള്ളി, നി​ല​ക്ക​ട​ല തു​ട​ങ്ങി​യ​വ​യി​ലേ​ക്ക്​ ക​രാ​ർ കൃ​ഷി വ്യാ​പി​പ്പി​ച്ചു. 2000 ആ​കു​മ്പോ​ഴേ​ക്കും പ​ഞ്ചാ​ബി​ൽ ക​രാ​ർ കൃ​ഷി​യി​ൽ പെ​പ്സി, ഹി​ന്ദു​സ്ഥാ​ൻ ലി​വ​ർ എ​ന്നീ ബ​ഹു​രാ​ഷ്​​ട്ര കു​ത്ത​ക​ക​ളും ഏ​താ​നും ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ഹാ​രാ​ഷ്​​ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, യു.​പി, പ​ശ്ചി​മ ബം​ഗാ​ൾ, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​രാ​ർ കൃ​ഷി പ്ര​ചാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ഏ​റ്റ​വു​മ​ധി​കം മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​യി​രു​ന്നു. ഇ​തി​നോ​ടൊ​പ്പം ത​ന്നെ, ക​രാ​ർ കൃ​ഷി​യി​ലേ​ക്കു വ​ന്ന വി​ള​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. പി​ന്നീ​ട്, ക​രാ​ർ​കൃ​ഷി​യി​ലേ​ർ​പ്പെ​ട്ട ക​മ്പ​നി​ക​ളു​ടെ​യും, ക​ർ​ഷ​ക​രു​ടെ​യും എ​ണ്ണ​ത്തി​ലും കൃ​ഷി​ക്ക്​ വി​ധേ​യ​മാ​ക്കി​യ ഭൂ​മി​യു​ടെ വി​സ്തൃ​തി​യി​ലും വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നു മാ​ത്ര​മ​ല്ല, നെ​സ്​​ലെ പോ​ലു​ള്ള ബ​ഹു​രാ​ഷ്​​ട്ര കു​ത്ത​ക​ക​ളും അ​ദാ​നി, റി​ല​യ​ൻ​സ്, മ​ഹി​ന്ദ്ര തു​ട​ങ്ങി​യ വ​മ്പ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും ഈ ​മേ​ഖ​ല​യി​ലെ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​ക​യും ചെ​യ്തു.

ക​രാ​ർ കൃ​ഷി​യു​ടെ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ ഇ​നി​യും വ​രേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ഴു​ള്ള​വ​യാ​ക​ട്ടെ, സം​സ്ഥാ​ന​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള വി​ള-​കേ​ന്ദ്രീ​കൃ​ത പ​ഠ​ന​ങ്ങ​ളാ​ണ്. ഇ​വ ത​ന്നെ​യും മു​ഖ്യ​മാ​യ ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത് ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത തു​ട​ങ്ങി​യ തി​ക​ച്ചും സാ​ങ്കേ​തി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ലു​മാ​ണ്. ചു​രു​ക്കം ചി​ല​തി​ൽ മാ​ത്ര​മാ​ണ് ഉ​ൽ​പാ​ദ​ന ബ​ന്ധ​ങ്ങ​ളോ ക​ർ​ഷ​ക​െ​ൻ​റ വ​രു​മാ​ന​ത്തി​ൽ പു​തി​യ കാ​ർ​ഷി​ക ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ളോ പ​ഠ​ന​വി​ധേ​യ​മാ​യി​ട്ടു​ള്ള​ത്. ഇ​വ​യു​ടെ ഫ​ല​ങ്ങ​ളാ​ക​ട്ടെ സ​മ്മി​ശ്ര​ങ്ങ​ളാ​ണു​താ​നും. ക​രാ​ർ കൃ​ഷി​യെ​ക്കു​റി​ച്ച ആ​ധി​കാ​രി​ക​മാ​യ ധാ​രാ​ളം പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള സെ​ൻ​റ​ർ ഫോ​ർ ഡെ​വ​ല​പ്മെ​ൻ​റ് സ്​​റ്റ​ഡീ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഇ​പ്പോ​ൾ അ​ഹ്​​മ​ദാ​ബാ​ദ് ഐ.​ഐ.​എ​മ്മി​ലെ പ്ര​ഫ​സ​റു​മാ​യ സു​ഖ്പാ​ൽ സി​ങ്ങി​െ​ൻ​റ അ​ഭി​പ്രാ​യ​ത്തി​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഠ​ന​ഫ​ല​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് ക​രാ​ർ കൃ​ഷി​യു​ടെ പ​രി​ണ​തി അ​തി​ലു​ൾ​പ്പെ​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്വ​ഭാ​വം, ക​രാ​റി​െ​ൻ​റ സ്വ​ഭാ​വം, അ​തു ന​ട​പ്പാ​ക്കി​യ രീ​തി, ക​രാ​റു​കാ​ര​നും ക​രാ​റി​ന് വി​ധേ​യ​രാ​യ​വ​രും ആ​രൊ​ക്കെ എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ​ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നാ​ണ്. പ്ര​ഫ​സ​ർ സി​ങ്ങി​െ​ൻ​റ അ​ഭി​പ്രാ​യ​ത്തി​ൽ ക​രാ​ർ കൃ​ഷി അ​ല്ല നേ​രി​ട്ട് അ​പ​ക​ട​കാ​രി​യാ​കു​ന്ന​ത്; പ്ര​ത്യു​ത, അ​ത് ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു​വെ​ന്നു​ള്ള​താ​ണ്. ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​താ​ക​ട്ടെ, ക​രാ​ർ കൃ​ഷി​യു​ടെ അ​ന്തി​മ​ഫ​ലം അ​ത് ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​യി​ട​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്നാ​ണ്. ക​രാ​റി​ന് ബാ​ധ​ക​മാ​കു​ന്ന നി​യ​മ​ങ്ങ​ളും അ​വ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രു​ടെ ബ​ലാ​ബ​ല​വു​മെ​ല്ലാം ഇ​വി​ടെ നി​ർ​ണാ​യ​ക​മാ​യി​ത്തീ​രു​ക​യും ചെ​യ്യും.

പു​ത്ത​ൻ നി​യ​മ​ങ്ങ​ളു​ടെ കാ​ണാ​പ്പു​റ​ങ്ങ​ൾ

'ക​ർ​ഷ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി' മ​ത്സ​ര​ക്ക​മ്പോ​ള​ത്തി​െ​ൻ​റ സം​സ്ഥാ​പ​ന​മാ​ണ്​ നി​യ​മ​ത്തി​െ​ൻ​റ ല​ക്ഷ്യ​മെ​ന്ന്​ അ​തി​െ​ൻ​റ ആ​മു​ഖം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം ഒ​രു ക​മ്പോ​ള​ത്തി​െ​ൻ​റ നി​ർ​മി​തി​ക്ക്​ അ​വ​ശ്യം ആ​വ​ശ്യ​മാ​യ അ​ള​വു​തൂ​ക്ക​ങ്ങ​ൾ, ഗു​ണ​നി​ല​വാ​ര ഏ​കോ​പ​നം (standardisation) എ​ന്നി​വ​യെ​ക്കു​റി​ച്ച് നി​യ​മ​ത്തി​ൽ ഒ​രി​ട​ത്തും പ​രാ​മ​ർ​ശ​മി​ല്ലാ​യെ​ന്ന​ത് കേ​വ​ലം യാ​ദൃ​ച്ഛി​ക​മാ​ണെ​ന്നു ക​രു​തു​ക വ​യ്യ. ഇ​തു​പോ​ലെ ത​ന്നെ, ക​ച്ച​വ​ട​നി​ർ​വ​ഹ​ണം ന​ട​ക്കു​ന്ന​ത് ഏ​തു വി​ല​ക​ളി​ലാ​യി​രി​ക്ക​ണ​മെ​ന്നോ, അ​വ എ​ങ്ങ​നെ​യാ​യി​രി​ക്കും നി​ർ​ണ​യി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നോ നി​യ​മം പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല. ഇ​വി​ടെ ഓ​ർ​ക്കേ​ണ്ട ഒ​രു കാ​ര്യം ക​മ്പോ​ള​ത്തി​ൽ ഇ​ട​പെ​ടു​ന്ന ശ​ക്തി​ക​ൾ - ക​ർ​ഷ​ക​നും ക​ച്ച​വ​ട​ക്കാ​ര​നും- തു​ല്യ​ര​ല്ലാ​യെ​ന്നു​ള്ള​താ​ണ്. വി​ൽ​പ​ന സ​മ്മ​ർ​ദ​ത്തി​ലാ​ക്ക​പ്പെ​ടു​ന്ന ക​ർ​ഷ​ക​ൻ കേ​വ​ലം ആ​ജ്ഞാ​നു​വ​ർ​ത്തി​യും ക​ച്ച​വ​ട​ക്കാ​ര​ൻ മേ​ലാ​ള​നു​മാ​യി​രി​ക്കും. സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​താ​ക​ട്ടെ, വാ​ങ്ങ​ൽ കാ​ര​െ​ൻ​റ ക​മ്പോ​ള​വും (buyer's market).

ആ​ദ്യം പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട നി​യ​മം നി​യ​ന്ത്രി​ത ക​മ്പോ​ള​ങ്ങ​ൾ​ക്കു പു​റ​ത്തു ച​ര​ക്കു​വ്യാ​പാ​രം സാ​ധ്യ​മാ​ക്കു​മ്പോ​ൾ, കാ​ർ​ഷി​ക​വി​പ​ണ​നം മാ​ത്ര​മ​ല്ല, കൃ​ഷി ത​ന്നെ​യും ക​രാ​ർ വ​ഴി ആ​ക്കു​ന്ന​തി​നു നി​യ​മ പ​രി​ര​ക്ഷ ന​ൽ​കു​ക​യാ​ണ് വി​ല ഉ​റ​പ്പി​നും കാ​ർ​ഷി​ക സേ​വ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച നി​യ​മം ചെ​യ്യു​ന്ന​ത്.

രാ​ജ്യാ​ന്ത​ര വ്യ​വ​ഹാ​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​ർ​ഥ​ത്തി​ൽ ത​ന്നെ​യാ​ണ് ഇ​ന്ത്യ​ൻ നി​യ​മ​വും ക​രാ​ർ കൃ​ഷി​യെ കാ​ണു​ന്ന​ത്. ക​രാ​ർ കൃ​ഷി​യു​ടെ ഒ​രു അ​ക്കാ​ദ​മി​ക് നി​ർ​വ​ച​നം ഇ​പ്ര​കാ​ര​മാ​ണ്: ''Contract farming is an arrangement of production and marketing where in firms and farmers enter into advance contracts to buy back the produce of pre-determined quality and quantity at a predetermined time and price from farmers in exchange for provision of certain services like inputs, technical assistance etc.'' സ​മാ​ന​മാ​യ രീ​തി​യി​ൽ, ''ക​ർ​ഷ​ക​നി​ൽ​നി​ന്ന് നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഒ​രു കാ​ർ​ഷി​കോ​ൽ​പ​ന്നം വാ​ങ്ങു​ന്ന​തി​നും കാ​ർ​ഷി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി, പ്ര​സ്തു​ത ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ ഉ​ൽ​പാ​ദ​ന​ത്തി​നും വി​ത​യി​റ​ക്ക​ലി​നും മു​മ്പ്​ ഒ​രു 'സ്പോ​ൺ​സ​റും' ക​ർ​ഷ​ക​നും ത​മ്മി​ലോ, സ്പോ​ൺ​സ​റും ക​ർ​ഷ​ക​നും മ​റ്റൊ​രു മൂ​ന്നാം ക​ക്ഷി​യും ത​മ്മി​ലോ ഉ​ണ്ടാ​ക്കു​ന്ന ഉ​ട​മ്പ​ടി'' എ​ന്നാ​ണു വി​ല ഉ​റ​പ്പു-​സേ​വ​ന ഉ​ട​മ്പ​ടി കാ​ർ​ഷി​ക ക​രാ​റി​നെ നി​ർ​വ​ചി​ക്കു​ന്ന​ത്. അ​താ​യ​ത്, ഒ​രു കാ​ർ​ഷി​ക ക​രാ​റി​ന് ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്ന്, ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ വ്യാ​പാ​ര​ത്തെ​യും വാ​ണി​ജ്യ​ത്തെ​യും സം​ബ​ന്ധി​ക്കു​ന്ന​ത്; ര​ണ്ട്, കാ​ർ​ഷി​ക സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന​ത്. ആ​ദ്യ ഭാ​ഗം ക​ർ​ഷ​ക​നെ ത​െ​ൻ​റ ഉ​ൽ​പ​ന്നം മു​ൻ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള വി​ല​യി​ൽ സ്പോ​ൺ​സ​ർ​ക്കു ന​ൽ​കു​ന്ന​തി​നും സ്പോ​ൺ​സ​റെ ക​രാ​റി​ലെ നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​ങ്ങ​ൾ​ക്കും മ​റ്റു നി​ബ​ന്ധ​ന​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി വാ​ങ്ങു​ന്ന​തി​നും ബാ​ധ്യ​സ്ഥ​രാ​ക്കു​ന്നു. ര​ണ്ടാം ഭാ​ഗം വി​ത്ത്, കാ​ലി​ത്തീ​റ്റ, അ​ഗ്രോ-​കെ​മി​ക്ക​ലു​ക​ൾ, യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യ, രാ​സേ​ത​ര കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ 'സേ​വ​ന​ങ്ങ​ൾ'. സ്പോ​ൺ​സ​റോ അ​ല്ലെ​ങ്കി​ൽ സ്പോ​ൺ​സ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന​വ​രോ ക​ർ​ഷ​ക​ന് ന​ൽ​കു​ന്ന​തി​നു​ള്ള​താ​ണ്; ഇ​പ്ര​കാ​രം ന​ൽ​ക​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും മൂ​ല്യം ക​ർ​ഷ​ക​നു​ള്ള അ​ഡ്വാ​ൻ​സാ​യി പ​രി​ഗ​ണി​ക്കു​ന്ന​തും ഉ​ൽ​പ​ന്ന​മൂ​ല്യ​ത്തി​ൽ ത​ട്ടി​ക്ക​ഴി​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.


1872ലെ ​ഇ​ന്ത്യ​ൻ കോ​ൺ​ട്രാ​ക്ട് നി​യ​മ​പ്ര​കാ​രം ഒ​രു ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തി​നു അ​വ​ശ്യം ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണ് പ​രി​ഗ​ണ​ന (consideration). പ​രി​ഗ​ണ​ന​യി​ല്ലാ​ത്ത ക​രാ​റി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും തു​ട​ക്ക​ത്തി​ലേ ശൂ​ന്യ​വു (ab initio void) മെ​ന്നാ​ണ് ക​രാ​ർ നി​യ​മം (1872) അ​നു​ശാ​സി​ക്കു​ന്ന​ത്. വി​ല ഉ​റ​പ്പു-​സേ​വ​ന നി​യ​മ​ത്തി​ലെ അ​ടി​സ്ഥാ​ന ഉ​ട​മ്പ​ടി കാ​ർ​ഷി​കോ​ൽ​പ​ന്നം വാ​ങ്ങു​ന്ന​തി​നു​ള്ള​താ​ണ്. സേ​വ​ന​മാ​ക​ട്ടെ, ആ ​ഉ​ട​മ്പ​ടി​യു​ടെ പ​രി​ഗ​ണ​ന​യും. അ​താ​യ​ത്, കാ​ർ​ഷി​ക സേ​വ​ന​ക്ക​രാ​ർ ഇ​ല്ലാ​തെ വ്യാ​പാ​ര​വാ​ണി​ജ്യ​ക്ക​രാ​ർ സാ​ധ്യ​മാ​വു​ക​യി​ല്ല ത​ന്നെ.

ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന ദ്വ​യ​ങ്ങ​ളെ സ്പോ​ൺ​സ​ർ, ക​ർ​ഷ​ക​ൻ (farmer) എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. സ്പോ​ൺ​സ​ർ എ​ന്ന പ​ദ​ത്തി​നു മ​റി​യം വെ​ബ്​​സ്​​റ്റ​ർ നി​ഘ​ണ്ടു കൊ​ടു​ക്കു​ന്ന അ​ർ​ഥ​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്ത വാ​ഹ​ക​ൻ, പ​ണം മു​ട​ക്കു​ന്ന​യാ​ൾ, ഒ​രു പ​ദ്ധ​തി​യോ പ്ര​വ​ർ​ത്ത​ന​മോ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​യാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ്. ഇ​വ​യി​ൽ ഏ​തെ​ടു​ത്താ​ലും, കൃ​ഷി ക​ർ​ഷ​ക​െ​ൻ​റ പ്ര​വ​ർ​ത്ത​ന​മ​ല്ലാ​യെ​ന്ന് വ​രു​ന്നു. അ​താ​യ​ത്, എ​ന്ത് കൃ​ഷി ചെ​യ്യ​ണം, എ​ങ്ങ​നെ കൃ​ഷി ചെ​യ്യ​ണം, എ​വി​ടെ കൃ​ഷി ചെ​യ്യ​ണം, ആ​ർ​ക്കു​വേ​ണ്ടി കൃ​ഷി ചെ​യ്യ​ണം എ​ന്ന അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം കാ​ണു​ന്ന​ത് ക​ർ​ഷ​ക​ന​ല്ല, മ​റി​ച്ച്​ സ്പോ​ൺ​സ​ർ ആ​ണെ​ന്നു വ​രു​ന്നു.

ക​ർ​ഷ​ക​നും സ്പോ​ൺ​സ​റും ത​മ്മി​ലു​ള്ള ഉ​ൽ​പ​ന്ന വി​പ​ണ​ന ക​രാ​റി​ൽ ഉ​ൽ​പ​ന്നം ന​ൽ​കേ​ണ്ട സ​മ​യം, അ​തു പാ​ലി​ക്കേ​ണ്ട ഗു​ണ നി​ല​വാ​രം, സ​മ്മ​തി​ച്ചു​റ​പ്പി​ച്ച വി​ല എ​ന്നി​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. ക​രാ​റി​ൽ​ത​ന്നെ ഉ​ൽ​പ​ന്ന​ത്തി​ലെ കീ​ട​നാ​ശി​നി​യു​ടെ അ​നു​വ​ദ​നീ​യ സാ​ന്നി​ധ്യം, ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും നി​യ​മം പ​റ​യു​ന്നു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, കൂ​ട്ട​ത്തോ​ടെ​യു​ള്ള കീ​ടാ​ക്ര​മ​ണം എ​ന്നി​വ​പോ​ലെ, നി​ന​ച്ചി​രി​ക്കാ​തെ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ൽ​പാ​ദ​ന ന​ഷ്​​ടം സ്പോ​ൺ​സ​ർ വ​ഹി​ക്ക​ണ​മെ​ന്നും, അ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​ൻ അ​തു​വ​രെ ന​ൽ​കി​യ 'സേ​വ​ന​ങ്ങ​ൾ​ക്ക്' സ്പോ​ൺ​സ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. ഇ​തി​നു മു​മ്പും സ​മാ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ക​രാ​റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ ന​ട​പ്പാ​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. 2014ൽ ​പ​ഞ്ചാ​ബി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​നം കാ​ണി​ക്കു​ന്ന​ത് പ്ര​കൃ​തി​ദു​ര​ന്തം മൂ​ല​മു​ണ്ടാ​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​ര​മാ​യോ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി​ട്ടോ ക​ർ​ഷ​ക​ന് സ്പോ​ൺ​സ​റി​ൽ​നി​ന്നും ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ്.

ഏ​റെ വി​ചി​ത്രം ഗു​ണ​നി​ല​വാ​ര​മെ​ന്ന ഖ​ഡ്ഗ​മാ​ണ്. മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മാ​തൃ​കാ ക​രാ​റി​ൽ​നി​ന്നു ഇ​തി​െ​ൻ​റ ഒ​രു പൂ​ർ​ണ ചി​ത്രം ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു പ്ര​ത്യേ​ക ഇ​നം വാ​ഴ​പ്പ​ഴ​ത്തി​െ​ൻ​റ ഉ​ൽ​പാ​ദ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് ഈ ​മാ​തൃ​കാ ക​രാ​ർ. മ​റ്റു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടൊ​പ്പം, ക​ർ​ഷ​ക​ൻ ന​ൽ​കേ​ണ്ട വാ​ഴ​പ്പ​ഴ​ത്തി​നു​വേ​ണ്ട ഗു​ണ​ങ്ങ​ൾ ക​രാ​റി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​ഴ​ത്തി​െ​ൻ​റ വ​ലു​പ്പം, സൂ​ര്യ​താ​പ​മേ​റ്റോ അ​ല്ലാ​തെ​യോ നി​റം മാ​റാ​ത്ത​വ, വി​ണ്ടു​കീ​റാ​ത്ത​വ, മ​റ്റു ജീ​വി​ക​ൾ ക​ടി​ച്ച​തി​െ​ൻ​റ​യോ അ​ല്ലാ​ത്ത​തോ ആ​യ പാ​ടു​ക​ൾ ഇ​ല്ലാ​ത്ത​വ എ​ന്നി​ങ്ങ​നെ പോ​കു​ന്നു പ്ര​സ്തു​ത നി​ബ​ന്ധ​ന​ക​ൾ. നി​ശ്ചി​ത വ​ലു​പ്പ​ത്തി​ലു​ള്ള കാ​യ​ക​ൾ പെ​ട്ടി​യി​ൽ നി​റ​ച്ചു​കൊ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ക​ർ​ഷ​ക​േ​ൻ​റ​താ​ണ്. കാ​യ​ക​ൾ ക​രാ​റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള ഗു​ണ​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്പോ​ൺ​സ​ർ​ക്കും. ഇ​വി​ടെ ഏ​റ്റ​വും വി​ചി​ത്ര​മാ​യി​ട്ടു​ള്ള​ത്, കാ​യ്ക​ളു​ടെ വ​ലു​പ്പ​ത്തെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. ഒ​രു കു​ല​യു​ടെ എ​ല്ലാ ഭാ​ഗ​ത്തു​മു​ള്ള കാ​യ​ക​ൾ ഒ​രേ വ​ലു​പ്പം പു​ല​ർ​ത്തു​ന്ന​വ​യാ​യി​രി​ക്കി​ല്ലാ​യെ​ന്നി​രി​ക്കെ, ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ൽ ന​ല്ല ഭാ​ഗം കാ​യ​ക​ളും തി​ര​സ്ക​രി​ക്ക​പ്പെ​ടു​ക​യാ​യി​രി​ക്കും ചെ​യ്യു​ക. ഇ​ത്ത​ര​ത്തി​ൽ തി​ര​സ്ക​രി​ക്ക​പ്പെ​ട്ട കാ​യ​ക​ൾ ക​ർ​ഷ​ക​ൻ കി​ട്ടു​ന്ന വി​ല​യി​ൽ മ​റ്റു ക​ച്ച​വ​ട​ക്കാ​ർ​ക്കോ APMC മാ​ണ്ഡി​ക​ളി​ലോ വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ക​യും ചെ​യ്യും. ഇ​വി​ടെ ക​ർ​ഷ​ക​െ​ൻ​റ ആ​ദാ​യം കു​റ​യു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല, മാ​ണ്ഡി​ക​ൾ ത​ന്നെ​യും, തി​ര​സ്ക​രി​ക്ക​പ്പെ​ട്ട​തും നി​ല​വാ​രം കു​റ​ഞ്ഞ​തു​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ച​ന്ത​ക​ളാ​യി മാ​റു​ക​യും ചെ​യ്യും.

ഇ​തു​പോ​ലെ ത​ന്നെ, സേ​വ​ന​ക്ക​രാ​റി​ലും വ്യ​വ​സ്ഥ​ക​ൾ എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്ക​ണ​മെ​ന്നു നി​യ​മം പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ ഇ​വി​ടെ​യാ​ക​ട്ടെ, ക​ർ​ഷ​ക​ന് ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല നി​ർ​ണ​യി​ക്കു​ന്ന​തി​ലെ മേ​ധാ​വി​ത്വം സ്പോ​ൺ​സ​ർ​ക്കാ​യി​രി​ക്കു​മെ​ന്ന​ത് വ്യ​ക്ത​മാ​ണ്. ഭ​ക്ഷ്യ കാ​ർ​ഷി​ക സം​ഘ​ട​ന പ​ഞ്ചാ​ബി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​നം കാ​ണി​ക്കു​ന്ന​താ​ക​ട്ടെ, വി​ല​നി​ർ​ണ​യം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നാ​ണ്. കാ​ര​ണം, ന​ൽ​ക​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യെ​യോ ഗു​ണ​നി​ല​വാ​ര​ത്തെ​യോ കു​റി​ച്ചു​ള്ള പൂ​ർ​ണ​മാ​യ അ​റി​വ് ക​ർ​ഷ​ക​ന് ഉ​ണ്ടാ​യി​രി​ക്കി​ല്ല. മാ​ത്ര​വു​മ​ല്ല, ക​ർ​ഷ​ക​ന് ന​ൽ​കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ, വ​ള​ങ്ങ​ൾ, വി​ത്തു​ക​ൾ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ക​ർ​ഷ​ക​ന് പ്രാ​പ്യ​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ഇ​തെ​ല്ലാം ക​ർ​ഷ​ക​െ​ൻ​റ താ​ൽ​പ​ര്യ​ങ്ങ​ളെ എ​പ്ര​കാ​ര​മാ​ണ് ഹ​നി​ക്കു​ന്ന​തെ​ന്ന​തി​ന് ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് പ​ഞ്ചാ​ബി​ലെ ഒ​രു ഉ​രു​ള​ക്കി​ഴ​ങ്ങു ക​ർ​ഷ​ക​െ​ൻ​റ അ​നു​ഭ​വ​സാ​ക്ഷ്യം. 2014ൽ ​വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി ചെ​ന്ന ഒ​രു ഗ​വേ​ഷ​ക​യോ​ട് ലു​ധി​യാ​ന ജി​ല്ല​ക്കാ​ര​നാ​യ അ​റു​പ​ത് വ​യ​സ്സ് പ്രാ​യ​മു​ള്ള ആ ​നി​ര​ക്ഷ​ര ക​ർ​ഷ​ക​ൻ പ​റ​ഞ്ഞ​ത് ഇ​പ്ര​കാ​ര​മാ​യി​രു​ന്നു.

''എ​നി​ക്ക്​ ക​മ്പ​നി​യി​ൽ​നി​ന്നും ല​ഭി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങു വി​ത്തു​ക​ൾ തീ​രെ മോ​ശ​പ്പെ​ട്ട​വ​യാ​യി​രു​ന്നു. കി​ട്ടി​യ ഉ​ട​ൻ ത​ന്നെ ഞാ​ൻ ഈ ​വി​വ​രം അ​വ​രെ അ​റി​യി​ച്ചു. അ​വ​ർ വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ വി​ത്തു​ക​ളു​ടെ മോ​ശം ഗു​ണ​നി​ല​വാ​രം അ​വ​ർ നി​ഷേ​ധി​ച്ചു. ഏ​താ​യാ​ലും എ​െ​ൻ​റ ആ​വ​ർ​ത്തി​ച്ചു​ള്ള അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്നു അ​വ​ർ എ​നി​ക്ക്​ വി​ത്തു​ക​ൾ മാ​റ്റി​ത്ത​ന്നു. പ​ക്ഷേ, അ​വ​യു​ടെ​യും ഗു​ണ​നി​ല​വാ​രം മോ​ശം ത​ന്നെ​യാ​യി​രു​ന്നു. വി​ള പാ​ക​മാ​യ​പ്പോ​ൾ ഞാ​ൻ ന​ൽ​കി​യ കി​ഴ​ങ്ങു​ക​ൾ ക​രാ​റി​ൽ പ​റ​ഞ്ഞി​രു​ന്ന ഗു​ണ​നി​ല​വാ​രം പാ​ലി​ക്കാ​ത്ത ഇ​ന​ത്തി​ൽ​പെ​ടു​ന്ന​വ​യാ​ണെ​ന്നു പ​റ​ഞ്ഞു തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. ഒ​ടു​വി​ൽ കി​ട്ടി​യ വി​ല​യി​ൽ അ​വ മ​റ്റു​ള്ള​വ​ർ​ക്ക് വി​ൽ​ക്കേ​ണ്ടി വ​ന്നു. പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വി​ത്തി​െ​ൻ​റ വി​ല​യാ​യി കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന തു​ക പൂ​ർ​ണ​മാ​യി കൊ​ടു​ത്തു തീ​ർ​ക്കാ​ൻ ഇ​നി​യും എ​നി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ ക​മ്പ​നി എ​നി​ക്ക്​ 45,000 രൂ​പ​ക്കു വ​ക്കീ​ൽ നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ന്നു. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല; എ​െ​ൻ​റ കൈ​യി​ൽ പ​ണ​മി​ല്ല.''

വെ​ബ്സൈ​റ്റി​ലു​ള്ള മാ​തൃ​കാ ക​രാ​ർ, ഉ​ൽ​പ​ന്നം ഒ​രു നി​ശ്ചി​ത അ​ള​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന​ല്ല; മ​റി​ച്ച്, ഇ​ത്ര ഏ​ക്ക​ർ / ഹെ​ക്ട​ർ ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ണ്. പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ൽ ഭൂ​മി തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ, ത​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന കൃ​ഷി​ക്ക്​ അ​ത് അ​നു​യോ​ജ്യ​മാ​ണോ​യെ​ന്ന​റി​യാ​നാ​യി സ്പോ​ൺ​സ​ർ​മാ​ർ മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ടെ​ന്ന​താ​ണ് പ​ഞ്ചാ​ബി​ലെ അ​നു​ഭ​വം. പ​ക്ഷേ കാ​ർ​ഷി​കോ​ൽ​പാ​ദ​നം മ​ണ്ണി​െ​ൻ​റ ഗു​ണ​ത്തെ മാ​ത്രം ആ​സ്പ​ദ​മാ​ക്കി നി​ൽ​ക്കു​ന്ന ഒ​ന്ന​ല്ല. അ​ത് കൊ​ണ്ടു​ത​ന്നെ, ക​രാ​റി​ലു​ൾ​പ്പെ​ടു​ന്ന ഭൂ​മി​യി​ലെ ഉ​ൽ​പാ​ദ​ന മൂ​ല്യം ക​ർ​ഷ​ക​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളു​ടെ മൂ​ല്യ​ത്തി​ന് തു​ല്യ​മാ​ക​ണ​മെ​ന്നി​ല്ല. അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ഉ​ൽ​പാ​ദ​ന കു​റ​വി​ന് ക​ർ​ഷ​ക​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന മി​ക്ക സം​സ്ഥാ​ന നി​യ​മ​ങ്ങ​ളി​ലും വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​വ ക​ട​ലാ​സി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യാ​യി​രു​ന്നു. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഉ​ൽ​പാ​ദ​ന വീ​ഴ്ച -അ​ത് പ്ര​കൃ​തി​ദു​ര​ന്തം മൂ​ല​മാ​യാ​ലും അ​ല്ലെ​ങ്കി​ലും- ക​ർ​ഷ​ക​നെ സ്പോ​ൺ​സ​റു​ടെ ക​ട​ക്കാ​ര​നാ​യി മാ​റ്റാ​ൻ പ​ര്യാ​പ്ത​മാ​യി​രി​ക്കും. ഇ​താ​ക​ട്ടെ അ​ടു​ത്ത സീ​സ​ണി​ലും ക​രാ​ർ പു​തു​ക്കാ​നാ​യി​രി​ക്കും അ​യാ​ളെ പ്രേ​രി​പ്പി​ക്കു​ക.

നേ​ര​ത്തേ സൂ​ചി​പ്പി​ച്ച പോ​ലെ, ക​രാ​ർ കൃ​ഷി​യും അ​നു​ബ​ന്ധ​വ്യ​വ​സ്ഥ​ക​ളും പു​തി​യ നി​യ​മ​ത്തി​നും മു​മ്പേ ത​ന്നെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​വി​ൽ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ന്നൊ​ന്നും ഇ​ല്ലാ​ത്ത എ​തി​ർ​പ്പാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​എ​തി​ർ​പ്പി​െ​ൻ​റ കാ​ര​ണം, ഒ​രു​പ​ക്ഷേ, ക​രാ​ർ കൃ​ഷി നി​യ​മ​ത്തോ​ടൊ​പ്പം വ​ന്ന അ​വ​ശ്യ സാ​ധ​ന നി​യ​മ പ​രി​ഷ്​​ക​ര​ണ​മാ​യി​രി​ക്ക​ണം. നി​യ​മ​ത്ര​യ​ത്തി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ​ത കൂ​ടു​ത​ൽ പ്ര​ക​ട​മാ​കു​ന്ന​ത് ഈ ​നി​യ​മ​ഭേ​ദ​ഗ​തി കൂ​ടി ചേ​രു​മ്പോ​ഴാ​ണ് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യ​വും.

ക​രാ​ർ കൃ​ഷി​യി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ളെ,1955ലെ ​അ​വ​ശ്യ​സാ​ധ​ന നി​യ​മ​ത്തി​ലെ സ്​​റ്റോ​ക്ക് പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി​രു​ന്നു വി​പ​ണ​ന-​സേ​വ​ന ക​രാ​ർ നി​യ​മ​ത്തി​ലെ അ​ഞ്ചാം വ​കു​പ്പ്. ഇ​തി​ന് ഉ​പോ​ൽ​ബ​ല​ക​മാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ സ്​​റ്റോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ധി എ​ടു​ത്തു​ക​ള​ഞ്ഞു​കൊ​ണ്ടു​ള്ള അ​വ​ശ്യ സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി. ഇ​വി​ടെ ശ്ര​ദ്ധി​ക്കേ​ണ്ട ഒ​രു വ​സ്തു​ത ഈ ​ഭേ​ദ​ഗ​തി, ക​രാ​ർ കൃ​ഷി​യി​ലു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ബാ​ധ​കം എ​ന്ന​താ​ണ്.

യ​ഥാ​ർ​ഥ​ത്തി​ൽ, വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും സാ​ധ​ന വി​ല​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള അ​മി​ത​മാ​യ സാ​ധ്യ​ത​യാ​ണ് ഈ ​നി​യ​മ പ​രി​ഷ്ക​ര​ണം തു​റ​ന്നി​ടു​ന്ന​ത്. ഒ​പ്പം, ക​ർ​ഷ​ക​െ​ൻ​റ​യും ഉ​പ​ഭോ​ക്താ​വി​െ​ൻ​റ​യും താ​ൽ​പ​ര്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​തി​നും. സ്​​റ്റോ​ക്കി​െ​ൻ​റ അ​ള​വ് കാ​ട്ടി കു​റ​ഞ്ഞ വി​ല​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നും, അ​ടു​ത്ത സീ​സ​ണി​ലെ കൃ​ഷി​ക്കു വേ​ണ്ടി​യു​ള്ള ക​രാ​റു​ക​ളി​ൽ ഉ​ൽ​പ​ന്ന വി​ല കു​റ​ച്ചു​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​വി​ടെ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ പ​ക്ക​ൽ ആ​വ​ശ്യ​ത്തി​ന് സ്​​റ്റോ​ക്കു​ണ്ടെ​ന്നും അ​തി​നാ​ൽ കു​റ​ഞ്ഞ വി​ല​യി​ൽ മാ​ത്ര​മേ ത​ങ്ങ​ൾ ച​ര​ക്കു വാ​ങ്ങു​ക​യും പു​തി​യ ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ക​യു​ള്ളൂ എ​ന്ന് ശ​ഠി​ക്കു​ന്ന വ​ണി​ക്കു​ക​ളു​ടെ​യും സ്പോ​ൺ​സ​ർ​മാ​രു​ടെ​യും മു​ന്നി​ൽ നി​സ്സ​ഹാ​യ​നാ​യി നി​ൽ​ക്കാ​ൻ മാ​ത്ര​മേ ക​ർ​ഷ​ക​ന് സാ​ധി​ക്കു​ക​യു​ള്ളൂ. ഓ​രോ സീ​സ​ൺ ക​ഴി​യു​മ്പോ​ഴും സ്​​റ്റോ​ക്കി​െ​ൻ​റ അ​ള​വ് കൂ​ട്ടു​ന്ന​തി​നും അ​തു​വ​ഴി ക​ർ​ഷ​ക​നി​ൽ​നി​ന്ന് ച​ര​ക്കു​ക​ൾ വാ​ങ്ങു​ന്ന വി​ല​യും ക​രാ​റു​ക​ളി​ലെ വി​ല​യും അ​നു​ക്ര​മ​മാ​യി കു​റ​ച്ചു​നി​ർ​ത്തു​ന്ന​തി​നും വ​ണി​ക -സ്പോ​ൺ​സ​ർ വി​ഭാ​ഗ​ത്തി​ന് ക​ഴി​യും; ഇ​തേ​സ​മ​യം ത​ന്നെ, സ്​​റ്റോ​ക്ക് അ​മി​ത​മാ​യി സൂ​ക്ഷി​ച്ചു​കൊ​ണ്ട് ഏ​തു സ​മ​യ​ത്തും കൃ​ത്രി​മ ക്ഷാ​മം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​വി​െ​ൻ​റ കൈ​യി​ൽ​നി​ന്ന് ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കു​ന്ന​തി​നും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു ക​ർ​ഷ​ക സം​ഘ​ട​ന പ​റ​ഞ്ഞ​ത് ഹ​രി​യാ​ന​യി​ൽ അ​ദാ​നി​ക്കു​ള്ള പാ​ണ്ടി​ക​ശാ​ല​യി​ൽ പ​ത്തു​കൊ​ല്ലം വ​രെ കേ​ടു​കൂ​ടാ​തെ ഗോ​ത​മ്പ് സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്നാ​ണ്.

പ​ഞ്ചാ​ബി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ക​ർ​ഷ​ക​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​രാ​ർ കൃ​ഷി​യെ അ​നു​കൂ​ലി​ച്ച​വ​രാ​ണ്. അ​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ളും ര​ണ്ടു കൈ​യും നീ​ട്ടി​യാ​യി​രു​ന്നു ക​രാ​ർ കൃ​ഷി​യെ​യും ക​രാ​ർ കൃ​ഷി​ക്കാ​ർ മു​ന്നോ​ട്ടു ​െവ​ച്ച വി​ള​വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തെ​യും വ​ര​വേ​റ്റ​ത്. ഏ​റെ താ​മ​സി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ഇ​ത് ത​ങ്ങ​ളു​ടെ കാ​ർ​ഷി​ക പാ​ര​മ്പ​ര്യ​ത്തെ ന​ശി​പ്പി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്കാ​ണ് അ​വ​ർ എ​ത്തി​യ​ത്. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​െ​ൻ​റ തു​ട​ക്ക​മാ​യ​പ്പോ​ഴേ​ക്കും ഇ​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ൾ ഇ​ത്ത​രം കൃ​ഷി​ക്കു​ള്ള പ്രോ​ത്സാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് മെ​ല്ലെ പി​ന്മാ​റാ​ൻ തു​ട​ങ്ങി.

പു​തി​യ വി​ള​ക​ൾ പ​ല​തും വ​ൻ​തോ​തി​ൽ ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ​യും പ​രി​സ്ഥി​തി​ക്ക്​ നാ​ശം സൃ​ഷ്​​ടി​ക്കു​ന്ന​വ​യും ആ​യി​രു​ന്നു. പു​തി​യ വി​ള​ക​ൾ കൈ​യേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക്ക​തും പാ​ര​മ്പ​ര്യ​മാ​യി ഗോ​ത​മ്പ് വി​ള​ഞ്ഞി​രു​ന്ന പാ​ട​ങ്ങ​ളും. ക്ര​മേ​ണ ഇ​വ​യി​ൽ പ​ല​തും ഗോ​ത​മ്പ് കൃ​ഷി​ക്ക്​ അ​നു​യോ​ജ്യ​മ​ല്ലാ​താ​യി. ഇ​വി​ടെ പ​ഞ്ചാ​ബി ക​ർ​ഷ​ക​െ​ൻ​റ അ​നു​ഭ​വം ബം​ഗാ​ളി​ലെ നീ​ലം ക​ർ​ഷ​ക​േ​ൻ​റ​തി​ന് സ​മാ​ന​മാ​യി​രു​ന്നു. 'നി​ൽ ദ​ർ​പ്പ​ണി'​ലെ വി​ലാ​പം ഇ​വ​രു​ടെ കാ​ര്യ​ത്തി​ലും സം​ഗ​ത​വും:

''The Factory monkeys have destroyed the rice... The indigo of the Indigo Factory is an instrument of punishment.''

ഉ​പ​സം​ഹ​രി​ക്കാ​തെ

1980ക​ളി​ൽ പ​ഞ്ചാ​ബി​ൽ അ​നു​ഭ​വ​പ്പെ​ട്ട കാ​ർ​ഷി​ക മു​ര​ടി​പ്പി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു അ​വി​ടെ ആ​ദ്യ​മാ​യി ക​രാ​ർ കൃ​ഷി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. പ്ര​സ്തു​ത മു​ര​ടി​പ്പ് ഭ​ക്ഷ്യ വി​ള​ക​ളി​ൽ ഉ​ൽ​പാ​ദ​നം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണെ​ന്നും അ​തി​നാ​ൽ വി​ള​വൈ​വി​ധ്യം വേ​ണ​മെ​ന്നു​മു​ള്ള വാ​ദ​ഗ​തി​യാ​ണ് മു​ള​കും ത​ക്കാ​ളി​യും ആ​യി വ​ന്ന പെ​പ്സി​യെ പി​ന്തു​ണ​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ കേ​വ​ലം ഒ​ന്ന​ര ദ​ശ​ക​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ ഇ​തി​ലെ ആ​പ​ത്ത് പ​ഞ്ചാ​ബി​ലെ സ​ർ​ക്കാ​റു​ക​ളും ക​ർ​ഷ​ക​രും മ​ന​സ്സി​ലാ​ക്കി. ന​ൽ​കി​വ​ന്ന പ്രോ​ത്സാ​ഹ​നം കു​റ​ക്കു​ക​യും ചെ​യ്തു. അ​മി​ത​മാ​യ ജ​ല​ചൂ​ഷ​ണ​ത്തി​ലേ​ക്കും, പ​രി​സ്ഥി​തി നാ​ശ​ത്തി​ലേ​ക്കും ഭ​ക്ഷ്യോ​ൽ​പാ​ദ​ന​ത്തി​െ​ൻ​റ കു​റ​വി​ലേ​ക്കും ഇ​ത് ന​യി​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. 2013ൽ ​പ​ഞ്ചാ​ബ് പാ​സാ​ക്കി​യ ക​രാ​റി​നെ സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ​ക്കു ക​ർ​ഷ​ക താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നു​ള്ള​താ​ണ് വാ​സ്ത​വം. ക​ഴി​ഞ്ഞ കാ​ല പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നു​തി​ർ​കൊ​ണ്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് പ​ഞ്ചാ​ബി ക​ർ​ഷ​ക​നെ ഇ​പ്പോ​ൾ കാ​ണു​ന്ന ശ​ക്ത​മാ​യ എ​തി​ർ​പ്പി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ, മു​മ്പി​ല്ലാ​തി​രു​ന്ന വി​ധം പ്ര​ശ്ന​ങ്ങ​ളെ സ​ങ്കീ​ർ​ണ​മാ​ക്കി​യ​താ​ക​ട്ടെ ക​രാ​ർ കൃ​ഷി​യെ​യും അ​വ​ശ്യ​സാ​ധ​ന നി​യ​മ​ങ്ങ​ളെ​യും കൂ​ട്ടി​ക്കെ​ട്ടി​യ​താ​യി​രു​ന്നു. ഇ​താ​ണ് ക​ർ​ഷ​ക​െ​ൻ​റ മ​ന​സ്സി​ൽ ഭ​യ​വും ഉ​ത്​​ക​ണ്ഠ​യും ജ​നി​പ്പി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മി​നി​മം താ​ങ്ങു വി​ല​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ മി​നി​മം സം​ഭ​ര​ണ വി​ല മു​ഖ്യ​മാ​യും ഭ​ക്ഷ്യ​വി​ള​ക​ൾ​ക്കും APMC ക​മ്പോ​ള​ങ്ങ​ൾ​ക്കും ആ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വാ​ണു സ​മ​ര​ത്തി​ലു​ള്ള ക​ർ​ഷ​ക​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പു ത​ള്ളി​ക്ക​ള​യു​ന്ന​തി​ലെ​ത്തി​ച്ച​ത്. APMC നി​യ​മ​ങ്ങ​ളെ റ​ദ്ദു ചെ​യ്ത ബി​ഹാ​റി​ലെ കാ​ർ​ഷി​ക വി​പ​ണ​ന രം​ഗ​ത്തു​ണ്ടാ​യ അ​നു​ഭ​വ​വും അ​വ​രെ ഇ​തി​നു പ്രേ​രി​പ്പി​ച്ചി​ട്ടു​ണ്ടാ​വാം.

സ്വാ​ഭാ​വി​ക​വും ഇ​വി​ടെ ഉ​യ​ർ​ന്നു​വ​രാ​വു​ന്ന​തു​മാ​യ ഒ​രു ചോ​ദ്യം എ​ന്തു​കൊ​ണ്ടാ​ണ് എല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മ​രത്തി​െൻറ ശ​ക്തി ഒരുപോലെയാകാത്തതെന്നാണ്​. ഈ ​ലേ​ഖ​ന​ത്തി​ൽ ന​മ്മ​ൾ ക​ണ്ട​ത് ക​രാ​ർ കൃ​ഷി​യു​ടെ​യും ഉ​ദാ​ര​വ​ത്​​ക​ര​ണ​ത്തി​െ​ൻ​റ​യും ഫ​ല​ങ്ങ​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഒ​രു​പോ​ലെ ആ​യി​രു​ന്നി​ല്ല എ​ന്നാ​ണ്. ക​ർ​ണാ​ട​ക​യി​ൽ അ​ച്ചാ​ർ വെ​ള്ള​രി​ക്ക​യു​ടെ​യും പ​ച്ചി​ല​മ​രു​ന്നു​ക​ളു​ടെ​യും, ത​ക്കാ​ളി​യു​ടെ​യും ഉ​ൽ​പാ​ദ​ന​ത്തി​ൽ ക​രാ​ർ കൃ​ഷി​യി​ൽ ഏ​ർ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ അ​നു​ഭ​വം മോ​ശ​മാ​യി​രു​ന്നി​ല്ല എ​ന്നാ​ണ്​ ഇ​തി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച ഗ​വേ​ഷ​ക​മ​തം. ത​മി​ഴ്നാ​ട്ടി​ൽ, നാ​മ​യ്ക്ക​ലി​ലെ കോ​ഴി കൃ​ഷി​ക്കാ​രു​ടെ അ​നു​ഭ​വ​വും വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. മ​ഹാ​രാ​ഷ്​​ട്ര​യി​ലാ​ക​ട്ടെ ക​രാ​ർ​കൃ​ഷി​യി​ലേ​ക്കു വ​ന്ന​ത് കൂ​ടു​ത​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ആ​യി​രു​ന്നു. പ​ഞ്ചാ​ബി​ലാ​ക​ട്ടെ, ക​ഴി​ഞ്ഞ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും പു​തി​യ നി​യ​മ​ങ്ങ​ൾ -പ്ര​ത്യേ​കി​ച്ചും അ​വ​ശ്യ​സാ​ധ​ന നി​യ​മ ഭേ​ദ​ഗ​തി- ക​ർ​ഷ​ക​രി​ലു​ണ്ടാ​ക്കി​യി​ട്ടു​ള്ള ആ​ശ​ങ്ക​യു​മാ​ണ് ഇ​ന്ന​ത്തെ അ​ശാ​ന്തി​ക്ക്​ കാ​ര​ണം. അ​വ​രു​ടെ ആ​ശ​ങ്ക​ക​ളാ​ക​ട്ടെ മ​റ്റു​ള്ള​വ​ർ​ക്ക് അ​ന്യ​മ​ല്ല താ​നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers protest
Next Story