Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightന​മ്മു​ടെ...

ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട​ത് സ്നേ​ഹ​യാ​​ത്ര​ക​ളാ​ണ്

text_fields
bookmark_border
student
cancel

കു​റെ നാ​ളു​ക​ളാ​യി കേ​ര​ള​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​നു​ഭ​വി​ച്ചു ഒ​രു വി​ഷ​മാ​വ​സ്ഥ​ക്ക് വി​രാ​മ​മി​ടാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സാ​മ്പ​ത്തി​കം ഇ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ഒ​രു കു​ട്ടി​യെ​യും സ്കൂ​ൾ വി​നോ​ദ​യാ​ത്രാ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞു​വെ​ച്ച​ത്. വി​നോ​ദ​യാ​ത്രാ പ​രി​പാ​ടി​യു​ടെ സ്കൂ​ൾ നോ​ട്ടീ​സ് വ​ര​രു​തേ എ​ന്ന് ക​ണ്ണ​ട​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ ന​മ്മു​ടെ ചു​റ്റു​മു​ള്ള ഓ​രോ സ്കൂ​ളി​ലും ഓ​രോ ക്ലാ​സ് മു​റി​ക​ളി​ലു​മു​ണ്ടാ​വും.

ച​രി​ത്ര-​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും ആ​സ്വ​ദി​ക്കാ​നും ആ​ഗ്ര​ഹ​മി​ല്ലാ​ഞ്ഞി​ട്ട​ല്ല, ര​ക്ഷി​താ​ക്ക​ൾ എ​ത്ര ശ്ര​മി​ച്ചാ​ലും ടൂ​റി​നു ന​ൽ​കാ​നു​ള്ള തു​ക സ്വ​രൂ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാം. കൂ​ട്ടു​കാ​രെ​ല്ലാം പോ​കു​ന്ന യാ​ത്ര​ക്ക് ഒ​പ്പം ചേ​രാ​ൻ കൊ​തി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത മാ​താ​പി​താ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന സ​ങ്ക​ടം അ​തി​ലു​മി​ര​ട്ടി​യാ​ണ്. പി.​ടി.​എ സം​വി​ധാ​ന​മോ മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ലെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​ത്ത​രം കു​ട്ടി​ക​ളെ കൂ​ടി ചേ​ർ​ത്തു​പി​ടി​ക്കാ​ൻ കു​റെ​യേ​റെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സാ​ധി​ച്ചെ​ന്നി​രി​ക്കും. എ​ന്നി​രി​ക്കി​ലും സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​തി​നു ക​ഴി​ഞ്ഞു​കൊ​ള്ള​ണ​മെ​ന്നി​ല്ല.

പ​ണ്ട് പ​ഠ​ന​യാ​ത്ര​ക​ൾ എ​ന്ന പേ​രി​ലാ​ണ് സ്കൂ​ൾ ടൂ​റു​ക​ൾ ന​ട​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് തി​ക​ച്ചും വി​നോ​ദ​യാ​ത്ര​ക​ൾ​ത​ന്നെ​യാ​യി മാ​റി​യി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കു​ക​ളി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ടൂ​റി​സ്റ്റ്-​ച​രി​ത്ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റു​മാ​ണ് ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളും യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​യി​ര​ങ്ങ​ളി​ൽ കു​റ​ഞ്ഞ ഫീ​സ് ഒ​രി​ട​ത്തു​മി​ല്ല. സ്കൂ​ൾ പ​ഠ​ന കാ​ല​ത്ത് ഇ​ത്ര ആ​ർ​ഭാ​ട​ക​ര​മാ​യ യാ​ത്ര​ക​ൾ വേ​ണ്ട​തു​ണ്ടോ എ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പു​ന​ർ​വി​ചി​ന്ത​നം ന​ട​​ത്താ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു.

അ​മ്യൂ​സ്മെ​ന്റ് പാ​ർ​ക്കു​ക​ളി​ൽ പോ​യി ആ​ഹ്ലാ​ദി​ച്ച് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തി​ന് പ​ക​രം സ​മീ​പ പ്ര​ദേ​ശ​ത്തെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ഇ​ട​ങ്ങ​ൾ, വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ, പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്കി ജീ​വി​ത​ത്തി​ലെ ക​യ്പും മ​ധു​ര​വും മ​ന​സ്സി​ലാ​ക്കി ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ക്ക​ണം. ഇ​ക്കാ​ല​ത്ത് ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും ഊ​ട്ടി​യു​റ​പ്പി​ക്കാ​നും ഇ​തു സ​ഹാ​യ​ക​മാ​വും.

സാ​മ്പ​ത്തി​കം ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ടൂ​റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ ഭ​യാ​ന​ക മാ​ന​സി​കാ​വ​സ്ഥ​യാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചു​മ​ത്തു​ന്ന ഫീ​സ് യ​ഥാ സ​മ​യം അ​ട​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടേ​തും. എ​ഴു​ന്നേ​ൽ​പ്പി​ച്ച് നി​ർ​ത്തു​ന്ന​തും വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തും ത​ട​യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ളെ ജീ​വി​ത​ത്തി​ന്റെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളെ​ക്കു​റി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി ന​ൽ​കു​മ്പോ​ൾ​ത​ന്നെ എ​ല്ലാ​വി​ധ അ​പ​ക​ർ​ഷ​താ ബോ​ധ​ങ്ങ​ളി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കാ​നും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും സാ​ധി​ക്ക​ണം.

(സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentseducation deptexcursion
News Summary - Regarding the excursion of the students
Next Story