റിലയൻസ് ഇന്ത്യ വിഴുങ്ങുമോ...?
text_fieldsഇന്ത്യൻ വ്യവസായ ലോകം ഏറെ കൗതുകത്തോടെയാണ് റിലയൻസ് ഇൻഡസ്ട്രീസിൻെറ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തെ ഉറ ്റുനോക്കിയത്. ഇന്ത്യൻ സാമ്പത്തിക രംഗത്ത് നിർണായക സ്വാധീനമുള്ള കമ്പനിയാണ് റിലയൻസ്. മുകേഷ് അംബാനിയുടെ ന േതൃത്വത്തിലുള്ള റിലയൻസ് മുന്നോട്ട് വെച്ച പുതിയ പദ്ധതികളെല്ലാം വിജയമായിരുന്നു. ആറു മാസത്തേക്ക് സമ്പൂർണ് ണ സൗജന്യവുമായി റിലയൻസ് ജിയോ അവതരിപ്പിച്ചപ്പോൾ ടെക് ലോകത്ത് അത് കാര്യമായ ചലനമുണ്ടാക്കില്ലെന്നായിരുന് നു പ്രവചനം. എന്നാൽ, ഇന്ത്യൻ മൊബൈൽ വിപണിയിലെ പല വമ്പൻമാരേയും വീഴ്ത്തി ജിയോ കുതിപ്പ് തുടരുന്നതാണ് പിന്നീട് കണ്ടത്.
റിലയൻസിൻെറ ഓഹരി ഉടമകളുടെ 42ാമത് പൊതുയോഗത്തിലും നിർണായക തീരുമാനങ്ങളാണ് മുകേഷ് അംബാനി പ്രഖ് യാപിച്ചത്. റിലയൻസിൻെറ എണ്ണ വ്യവസായത്തിൻെറ 20 ശതമാനം സൗദി ആരാംകോക്ക് കൈമാറുമെന്നായിരുന്നു തീരുമാനങ്ങളിലൊന ്ന്. ഇതിന് പുറമേ പുതിയ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനവും അവതരിപ്പിച്ചു. കശ്മീരിൽ നടത്തുന്ന നിക്ഷേപത്തെ ക ുറിച്ചും റിലയൻസ് സൂചനകൾ നൽകി.
ഇന്ത്യൻ സാമ്പത്തിക രംഗത്ത് സമഗ്രാധിപത്യം തുടരുന്നതിനുള്ള പദ്ധതികൾ തന്നെ യാണ് റിലയൻസിേൻറത്. ഇതിനൊപ്പം മൊബൈൽ മേഖലയിൽ ഉണ്ടാക്കിയ തരംഗം മറ്റ് ചില രംഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച ്ച് വ്യവസായ ലോകത്ത് സാന്നിധ്യം ഒന്നു കൂടി ശക്തമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്. മോദിയുടെ ഇഷ്ടക്കാരനാണ ് അംബാനിയെന്നത് പരസ്യമായ രഹസ്യമാണ്. അംബാനിയുടെ പുതിയ പദ്ധതികളിൽ ഒളിഞ്ഞിരിക്കുന്ന ചില അജണ്ടകളുണ്ട്. രാജ് യത്തെ വ്യവസായ ലോകത്തെ മുഴുവൻ അംബാനിയെന്ന ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിപ്പിക്കാനുള്ള പദ്ധതികളാണ് അതിൽ ഉ ൾക്കൊള്ളുന്നത്.
റിലയൻസ്-സൗദി ആരാംകോ ഇടപാട്
സൗദി ആരാംകോയുമായുള്ള റിലയൻസിൻെറ ഇടപാടിനെ കുറിച്ച് ന േരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിൻെറ ഔദ്യോഗിക പ്രഖ്യാപനമാണ് മുകേഷ് അംബാനി നടത്തിയത്. റിലയൻസിൻെറ ഓയിൽ കെമിക്കൽ ബിസിനസിൻെറ 20 ശതമാനം കൈമാറാനാണ് തീരുമാനം. 75,000 കോടി ഡോളറിേൻറതാണ് ഇടപാട്. പ്രതിദിനം സൗദി ആരാംകോ അഞ്ച് ലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിൻെറ ജാംനഗർ റിഫൈനറിക്ക് നൽകാനും കരാറിൽ ധാരണയായിട്ടുണ്ട്. ഇതിനൊപ്പം ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റീടെയിൽ ബിസിനസിൽ സാന്നിധ്യം വർധിപ്പിക്കുകയും അംബാനിയുടെ ലക്ഷ്യമാണ്. റീടെയിൽ ബിസിനസിൻെറ 49 ശതമാനം ഓഹരികളാണ് ബ്രിട്ടീഷ് പെട്രോളിയത്തിന് കൈമാറുക.
ഇന്ത്യൻ എണ്ണ വ്യവസായത്തിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചെടുക്കുകയാണ് അംബാനി ഇടപാടിലൂടെ ലക്ഷ്യംവെക്കുന്നത്. സൗദി ആരാംകോയുമായി ഇടപാടിലൂടെ നിലവിൽ 1.4 ദശലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയുള്ള റിലയൻസിൻെറ ജാംനഗറിലെ റിഫൈനറിയുടെ ശേഷി രണ്ട് ദശലക്ഷമാക്കി ഉയർത്താൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ ഭാവിയിൽ അവിടെ നിന്നുള്ള എണ്ണ വരവ് ഗണ്യമായി കുറയുമെന്ന് ഉറപ്പാണ്. പിന്നീട് വെനിസ്വേല, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിൽ നിന്നാവും എണ്ണ എത്തുക. പുതിയ ഇടപാടിലൂടെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന എണ്ണയുടെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് റിലയൻസായിരിക്കും. മുകേഷ് അംബാനിയെ ആശ്രയിച്ച് പ്രവർത്തിക്കേണ്ട ഗതികേട് ചിലപ്പോൾ ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾക്ക് വന്നുചേരാനും സാധ്യതയുണ്ട്.
കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് പാകിസ്താൻ ഉയർത്തുന്നത്. ഈ പ്രതിഷേധത്തെ നേരിടണമെങ്കിൽ അറബ് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് കൂടിയേ തീരു. പുതിയ ഇടപാടിലൂടെ സൗദിയെ ഒപ്പം കൂട്ടാമെന്ന് മോദി കണക്കു കൂട്ടുന്നുണ്ട്. അതിന് വേണ്ടി തന്നെയാണ് തൻെറ വിശ്വസ്ത വ്യവസായിയെ തന്നെ സൗദിയെ അനുനയിപ്പിക്കാനുള്ള ഇടപാടിന് മോദി തെരഞ്ഞെടുത്തത്. ആരാംകോയുമായുള്ള ഇടപാടിലൂടെ ഇന്ത്യൻ എണ്ണ വിപണിയിലെ കിരീടം വെക്കാത്ത രാജാവായി റിലയൻസ് മാറും. അറബ് ലോകത്ത് തൻെറ നയങ്ങളോടുള്ള എതിർപ്പ് കുറക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മോദിയും കണക്ക് കൂട്ടുന്നു. ഈ രീതിയിൽ സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളാണ് റിലയൻസ്-സൗദി ആരാംകോ ഇടപാടിനുള്ളത്.
നെഞ്ചിടിപ്പേറ്റി റിലയൻസ് ബ്രോഡ്ബാൻഡ്
700 രൂപക്ക് 100 എം.ബി.പി.എസ് വേഗതയിൽ ഇൻറർനെറ്റ് സേവനം, അത്ര ആകർഷകമൊന്നും അല്ല റിലയൻസിൻെറ ഓഫർ. പക്ഷേ ബ്രോഡ്ബാൻഡിനൊപ്പം റിലയൻസ് നൽകുന്ന സേവനങ്ങൾ മറ്റ് കമ്പനികളുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനം പി.വി.ആർ, ഇനോക്സ് തുടങ്ങിയ മൾട്ടിപ്ലെക്സ് തിയേറ്റർ ശൃംഖലകളെ വിറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഈ രണ്ട് കമ്പനികളുടെയും ഓഹരി വില കഴിഞ്ഞ ദിവസം ഇടിഞ്ഞതും ഇതിനോടൊപ്പം ചേർത്ത് വായിക്കണം.
ഉയർന്ന പ്ലാനുകൾ എടുക്കുന്നവർക്ക് 4കെ ടി.വി വരെ സൗജന്യമായി നൽകുമെന്നും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. റിലയൻസിൻെ ജിയോ ഫൈബർ സേവനം മൊബൈൽ വിപണിക്ക് സമാനമായി ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ചരമഗീതമെഴുതും. ഇതിനൊപ്പം ഡി.ടി.എച്ച്, ഗെയിമിങ് തുടങ്ങി പല മേഖലകളിലുള്ള കമ്പനികളുടെയും തകർച്ചക്ക് റിലയൻസ് ബ്രോഡ്ബാൻഡ് കാരണമാകും.
കശ്മീരിലെ അനന്തസാധ്യതകൾ
കോർപ്പറേറ്റുകളുടെ കണ്ണെത്താത്ത കന്യാഭൂമിയാണ് കശ്മീർ. ആർട്ടിക്കിൾ 370 കശ്മീരിനെ ഒരു പരിധി വരെ സംരക്ഷിച്ച് നിർത്തിയിരുന്നു. നരേന്ദ്രമോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി. ഇതോടെ ഭൂമിയിലെ സ്വർഗം എന്നറിയപ്പെടുന്ന കശ്മീരിൽ വൻ നിക്ഷേപ സാധ്യതയാണ് തുറന്ന് വരുന്നത്. ഹെൽമെറ്റ് നിർമാതാക്കളായ സ്റ്റീൽബേർഡാണ് കശ്മീരിൽ നിക്ഷേപം നടത്താൻ സന്നദ്ധതയറിയിച്ച് ആദ്യം രംഗത്തെത്തിയത്. കശ്മീരിലേക്ക് എത്തുന്ന ആദ്യത്തെ കോർപ്പറേറ്റ് കമ്പനിയായിരിക്കും റിലയൻസ്.
ടൂറിസത്തിന് വൻ സാധ്യതയുള്ള പ്രദേശമാണ് കശ്മീർ. മറ്റ് കമ്പനികൾക്ക് ലഭിക്കുന്നതിനേക്കാളും കൂടുതൽ പിന്തുണ കേന്ദ്രസർക്കാറിൻെറ ഭാഗത്ത് നിന്ന് റിലയൻസിന് ലഭിക്കും. ഇത് മുതലാക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് കശ്മീരിലെ നിക്ഷേപസാധ്യതകളെ കുറിച്ച് പഠിക്കാൻ റിലയൻസ് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചത്. പക്ഷേ സ്ഥിതിഗതി ഒട്ടും ശാന്തമാകാത്ത കശ്മീരിൽ റിലയൻസിൻെറ നിക്ഷേപ പദ്ധതികൾ എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയണം. ഒരു രൂപ നിക്ഷേപിച്ചാൽ അത് രണ്ടാക്കി തിരിച്ചെടുക്കാൻ അറിയുന്ന കച്ചവടക്കാരനാണ് മുകേഷ് അംബാനി. കശ്മീരിൽ പണമിറക്കുേമ്പാഴും സാഹചര്യങ്ങൾ പരിഗണിച്ചാവും അംബാനി നിക്ഷേപം നടത്തുക. അതേസമയം, ഇന്ത്യയിലെ വൻ വ്യവസായികൾക്ക് നിക്ഷേപം നടത്താനാണ് ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്ന ആരോപണവും ഉയരുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നിലവിൽ അഭിമുഖീകരിക്കുന്നത്. പല വൻകിട കമ്പനികളുടെ മേധാവികളും സാമ്പത്തിക പ്രതിസന്ധിയിൽ ആശങ്കയറിയിച്ചു. പക്ഷേ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഓഹരി ഉടമകളുടെ യോഗത്തിലും 18 മാസത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസിനെ എത്തിക്കുമെന്നാണ് അംബാനി അവകാശപ്പെട്ടത്. ഇത് ഓഹരി വിപണിയിലും കമ്പനിക്ക് ഗുണമായിരുന്നു. മറ്റ് കമ്പനികൾ പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴും ഉലയാത്ത കമ്പനിയായി തൽക്കാലത്തേക്കെങ്കിലും നില നിൽക്കാൻ റിലയൻസിന് കഴിയുന്നുവെന്ന് വേണം വിലയിരുത്താൻ. മോദിയുടെ നേതൃത്വത്തിൽ ഭരിക്കുന്ന എൻ.ഡി.എ സർക്കാറിൻെറ അകമഴിഞ്ഞ പിന്തുണ തന്നെയാണ് ഇതിന് റിലയൻസിനെ സഹായിക്കുന്നത്.
ഇന്ത്യൻ വ്യവസായ ലോകം അംബാനി എന്ന ബിംബത്തിന് ചുറ്റും കറങ്ങുന്ന സാഹചര്യമാണ് നിലവിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ മറ്റ് വ്യവസായികൾക്കൊന്നും പിടിച്ച് നിൽക്കാൻ കഴിയാത്ത രീതിയിലേക്ക് അംബാനിയുടെ വളർച്ച ഇന്ത്യയെ എത്തിച്ചിരിക്കുന്നു. വ്യവസായ ലോകത്ത് റിലയൻസിൻെറ ഏകാധിപത്യം സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഒട്ടും ഗുണകരമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.