Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅംബാനി ഭരിക്കുന്ന...

അംബാനി ഭരിക്കുന്ന ഇന്ത്യ

text_fields
bookmark_border
അംബാനി ഭരിക്കുന്ന ഇന്ത്യ
cancel

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പി​​​​​െൻറ ചിന്നംവിളി മുഴങ്ങിക്കഴിഞ്ഞു. തന്ത്രങ്ങളും മറുതന്ത്രങ്ങളും തികച്ചും പ്രൊഫഷണൽ സ്വഭാവത്തിൽ അണിയറയിൽ ഒരുങ്ങുകയാണ്​. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കണക്കും കൈയും നിരത്തി അഭിമുഖ ീകരിക്കുന്ന തെരഞ്ഞെടുപ്പു നാളുകളാണ്​ ഇനി വരാനിരിക്കുന്നത്​. കണക്കുകൾ തന്നെയായിരിക്കും മുൻകാല തെരഞ്ഞെടുപ്പു കളെക്കാൾ ഇൗ തെരഞ്ഞെടുപ്പിൽ വിധി നിർണയിക്കുക. കാരണം, കഴിഞ്ഞ അഞ്ച്​ വർഷത്തെ മോദി ഭരണത്തിൽ ഏറ്റവും കൂടുതൽ ആഘാതമ ുണ്ടായത്​ സാമ്പത്തിക മേഖലക്കായിരുന്നു.

നോട്ടു നിരോധനവും പിന്നാലെയെത്തിയ ജി.എസ്​.ടിയും ഇന്ത്യൻ സമ്പദ്​ വ്യവസ്ഥയെ തകർത്തുകഴ​ിഞ്ഞുവെന്ന്​ മനസ്സിലാക്കാൻ വലിയ സാമ്പത്തിക ബുദ്ധിയൊന്നും ആവശ്യമില്ല. ബാങ്കുകളിലെ കിട് ടാകടവും വൻ പ്രതിസന്ധിയാണ്​​ സൃഷ്​ടിച്ചത്​. മോദി സർക്കാറി​​​​​െൻറ അഞ്ചു വർഷത്തെ ഭരണം പൂർത്തിയാകുമ്പോൾ മുക േഷ്​ അംബാനി എന്ന വ്യവസായിയുടെ കാൽകീഴിലേക്ക്​ രാജ്യത്തെ സമ്പദ്​വ്യവസ്ഥ പൂർണമായി കീഴടങ്ങിയിരിക്കുന്നു എന്നത് ​ നിസ്സാരമായ ഒര​ു പ്രതിസന്ധിയല്ല. വിദേശ കോർപ്പറേറ്റുകളെ പോലും നിഷ്​പ്രഭമാക്കുന്ന തരത്തിലേക്ക്​ മുകേഷ്​ അം ബാനി വളർന്നിരിക്കുന്നു.

ടെലികോം, റീടെയിൽ, പെട്രോളിയം, പെട്രോകെമിക്കൽസ്​ തുടങ്ങി സമ്പദ്​വ്യവസ്ഥയുടെ സക ല മേഖലയിലും അംബാനി മാത്രമാകുന്നു. നരേന്ദ്ര മോദിയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ്​ അംബാനി സമ്പദ്​വ്യവസ്ഥയിൽ ഇത ്രമേൽ സ്വാധീനം സ്​ഥാപിച്ചത്​. വൻകിട വ്യവസായികൾക്കു പോലും അംബാനിക്ക്​ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതായിരി ക്കുന്നു. വിദേശ കുത്തകകൾക്കെതിരെ സ്വദേശി കുത്തക നേടുന്ന മേധാവിത്തമല്ല ഇത്​. വിദേശ കുത്തകകൾക്കു പോലും സാധ്യമാകാത്ത വിധം ഇന്ത്യൻ സമ്പദ്​ഘടനയെ ഏകപക്ഷീയമായി കൈപ്പിടിയിൽ ഒതുക്കുകയാണ്​. ഇൗ സ്ഥിതിയിൽ രാജ്യത്തെ ചെറുകിട വ്യവസായികളുടെ സാഹചര്യം ഇതിലും മോശമാകുമെന്നുറപ്പ്​.

mukesh-ambani-63


ഒാൺലൈൻ വിപണിയിലെ റിലയൻസ്​ ആധിപത്യം

ഇന്ത്യയിൽ അതിവേഗം വളരുന്ന വ്യവസായ മേഖലയാണ്​ ഒാൺലൈൻ ഷോപ്പിങ്ങി​േൻറത്​. ഇന്ത്യൻ മധ്യവർഗത്തിനിടിയിൽ ഒാൺലൈൻ ഷോപ്പിങ്​ കമ്പനികൾക്ക്​ നിർണായക സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്​. ഒാഫർ സെയിലുകളിലുടെയും ചില ഉൽപന്നങ്ങൾ സ്വന്തം പോർട്ടലുകളിലുടെ മാത്രം വിറ്റഴിച്ചുമെല്ലാമാണ്​ ഇൗ സ്വാധീനം കമ്പനികൾ നേടിയെടുത്തത്​. വാൾമാർട്ടി​​​​​െൻറ ഉടമസ്ഥതയിലുള്ള ‘ഫ്ലിപ്​കാർട്ടും’ ബെസോസി​​​​​െൻറ ‘ആമസോണു’മാണ്​ ഇൗ രംഗത്തെ പ്രധാന താരങ്ങൾ. ഇൗ മേഖലയിലേക്കാണ്​ റിലയൻസ്​ ഒാൺലൈൻ ഷോപ്പിങ്ങുമായി രംഗത്തെത്തുന്നത്​.

മോദിയുടെ ഗുജറാത്തിലാണ്​ ആദ്യം സംരംഭം തുടങ്ങുന്നത്​. റിലയൻസ്​ റീടെയിൽ, ജിയോ തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ സംരംഭം തുടങ്ങാനാണ്​ റിലയൻസി​​​​​െൻറ പദ്ധതി. റിലയൻസി​​​​​െൻറ വരവിന്​ കളമൊരുക്കാനുള്ള നീക്കങ്ങൾ അണിയറയിൽ മോദി സർക്കാർ നേര​ത്തെ തന്നെ തയാറാക്കിയിരുന്നുവെന്ന്​ ഉറപ്പിക്കാവുന്ന വിവരങ്ങളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. ചില ഉൽപന്നങ്ങൾ ഒരു പ്രത്യേക ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലുടെ മാത്രം വിറ്റഴിക്കുന്നതുൾപ്പടെയുള്ള നിയന്ത്രണങ്ങളാണ്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്​. ​െഫബ്രുവരി ഒന്ന്​ മുതൽ പുതിയ നിയമം നിലവിൽ വരും. ഒാഫർ സെയിലുകളും പ്രത്യേക കാഷ്​ബാക്ക്​ ഒാഫറുകളും നിയന്ത്രിക്കാനുള്ള ചട്ടങ്ങൾക്കും കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്​. നിയന്ത്രണങ്ങൾ പലതും വിദേശ വ്യവസായികളുടെ ഉടമസ്ഥതയിലുള്ള ഫ്ലിപ്​കാർട്ടിനെയും ആമസോണിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്​ വ്യക്​തം.

flipkart-amazon-23

സ്വദേശി വ്യവസായികളെ സംരക്ഷിക്കുന്നതിനാണ്​ പുതിയ നിയമങ്ങളെന്നാണ്​ കേന്ദ്രസർക്കാർ വാദിക്കുന്നത്​. എന്നാൽ, പുതിയ നിയമം പ്രഖ്യാപിച്ച്​ ദിവസങ്ങൾക്കകം ഒാൺലൈൻ ഷോപ്പിങ്​ രംഗ​ത്തേക്ക്​ വിപുലമായി ചുവടുവെക്കാനുള്ള റിലയൻസ്​ തീരുമാനം സംശയങ്ങൾക്ക്​ ഇടവരുത്തുകയാണ്​. ആമസോൺ, ഫ്ലിപ്​കാർട്ട്​ തുടങ്ങിയ വിദേശ കുത്തകകളുടെ വിപണി വിഹിതം കൂടി നേടി ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ്​ രംഗത്ത്​ സമ്പൂർണ്ണ ആധിപത്യം സ്​ഥാപിക്കാനുള്ള നീക്കങ്ങളാണ്​ റിലയൻസ്​ നടത്തുന്നതെന്നാണ്​​ ഉയരുന്ന പ്രധാന വിമർശനം. ഇന്ത്യയിലെ 6500 നഗരങ്ങളിൽ ഇന്ന്​ റിലയൻസ്​ റീടെയിലിന്​ സ്വാധീനമുണ്ട്​. വിപുലമായ ഇൗ ശൃംഖല ഉപയോഗിച്ചാവും കമ്പനി ഒാൺലൈൻ ഷോപ്പിങ്ങിലേക്ക്​ ചുവടു​െവക്കുക. ചൈനയിൽ ആലിബാബ സൃഷ്​ടിച്ചത്​ പോലൊരു മുന്നേറ്റം ഉണ്ടാക്കുകയാണ്​ റിലയൻസ്​ ലക്ഷ്യം. അങ്ങനെയെങ്കിൽ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളുൾപ്പടെ റിലയൻസി​​​​​െൻറ ചൊൽപ്പടിയിലേക്ക്​ വരുന്ന സാഹചര്യമാവും സൃഷ്​ടിക്കുക.

എതിരാളികളില്ലാതെ ജിയോ

ഒപ്​ടിക്കൽ ഫൈബർ ശൃംഖല വികസിപ്പിക്കുന്നതിനായി 30 ബില്യൺ​ ഡോളർ കൂടി വിപണിയിലിറക്കാൻ ജിയോ ഒരുങ്ങുന്നുവെന്നാണ്​ പുതിയ വാർത്തകൾ. ഇതോടെ അതിവേഗ ഇൻറർനെറ്റ്​ കണക്​ടിവിറ്റിയിൽ ജിയോ ബഹുദൂരം മുന്നിലെത്തും. എയർടെൽ, വോഡഫോൺ-​െഎഡിയ, ബി.എസ്​.എൻ.എൽ തുടങ്ങിയ കമ്പനികളെല്ലാം ജിയോക്ക്​ മുന്നിൽ പിടിച്ച് നിൽക്കാനാവാതെ ഉഴറുകയാണ്​. രണ്ട്​ വർഷങ്ങൾ കഴിയു​േമ്പാൾ ജിയോ, എയർടെൽ, വോഡഫോൺ-​െഎഡിയ എന്നീ മൂന്ന്​ കമ്പനികൾ മാത്രമാവും ഇന്ത്യൻ ടെലികോം മേഖലയിൽ ഉണ്ടാവുക. എയർടെല്ലിനെ കീഴടക്കി ജിയോ, ​ടെലികോം സെക്​ടറിൽ ഒന്നാമതെത്തുമെന്നും പ്രവചനമുണ്ട്​. ഇതിനി​ടയിൽ ബി.എസ്​.എൻ.എൽ എന്ന പൊതുമേഖല ടെലികോം സേവനദാതാക്കൾക്ക്​ എത്രത്തോളം പിടിച്ച്​ നിൽക്കാൻ കഴിയുമെന്നത്​ അതിരു കവിഞ്ഞ വ്യാമോഹം മാത്രമായിരിക്കും.

വിപണിയിൽ ജിയോ ഉയർത്തുന്ന മൽസരം നേരിടാൻ നിലവിലെ ഒാഹരി ഉടമകളിൽ നിന്ന്​ 25,000 കോടി രൂപ സ്വരുപിക്കാൻ വോഡഫോൺ-​െഎഡിയ കമ്പനി തീരുമാനിച്ചു കഴിഞ്ഞു. സാമ്പത്തിക വർഷത്തി​​​​​െൻറ ഒ​േരാ പാദത്തിലും നഷ്​ടം നേരിടുകയാണ്​ ഇൗ കമ്പനികളെല്ലാം. വരും വർഷങ്ങളിൽ ഇന്ത്യൻ ടെലികോം മേഖലയിലെ രാജാവാകുക ജിയോയാണെന്ന കാര്യം എതാണ്ട്​ ഉറപ്പാണ്​. ഇതോടെ ഉപഭോക്​താകൾക്ക്​ മുന്നിലെ പ്രധാന സാധ്യത ജിയോയായി മാറും. ഇന്ന്​ നൽകുന്ന ആകർഷകമായ പ്ലാനുകൾ അന്നും ജിയോ നൽകുമോയെന്നതാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. പ്ലാനുകൾ അതേ ​പോലെ നിലനിർത്തിയാലും ഇന്ത്യൻ ടെലികോം മേഖല മുകേഷ്​ അംബാനിക്ക്​ മുന്നിൽ സമ്പൂർണ്ണമായ കീഴടങ്ങൽ പ്രഖ്യാപിക്കുന്നതിലേക്കാവും വരും വർഷങ്ങൾ സാക്ഷിയാവുക. ഇതോടെ ഇന്ത്യയിലെ ടെലികോം ഉപയോക്​താക്കളുടെ ഡാറ്റയുടെ മൊത്ത കച്ചവടക്കാരായും റിലയൻസ്​ മാറും.

അംബാനിയുടെ ദേശസ്​നേഹം

വരുംകാലത്ത്​ എണ്ണയെ പോലെ സമ്പത്ത്​ പ്രദാനം ചെയ്യുന്നതായിരിക്കും ആളുകളുടെ ഡാറ്റയെന്ന്​ സാമ്പത്തിക വിദഗ്​ധർ പ്രവചിച്ചു കഴിഞ്ഞു. ഇത്തരത്തിൽ ഇന്ത്യക്കാരെ സംബന്ധിക്കുന്ന അമുല്യമായ വ്യക്​തിഗത വിവരങ്ങൾ വിദേശികൾക്ക്​ നൽകരുതെന്നാണ്​ മുകേഷ്​ അംബാനി അഭിപ്രായപ്പെടുന്നത്​​. വൈബ്രൻറ്​ ഗുജറാത്ത്​ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഇൗ അഭിപ്രായ പ്രകടനം. ഇന്ത്യയുടെ സമ്പത്ത്​ പുറത്തേക്ക്​ കടത്തികൊണ്ട്​ പോകുന്നതിനെതിരെ മഹാത്​മഗാന്ധി പോരാടിയതു​ പോലെ പോരാട്ടം നടത്തണമെന്നായിരുന്നു അംബാനിയുടെ ആഹ്വാനം.

mukesh-ambani-relaince-jio

ഇന്ത്യക്കാരുടെ സമ്പത്തും വിദേശ കുത്തകൾക്ക്​ നൽകരുതെന്ന വാദം വർഷങ്ങളായി ഉയർന്നു കേൾക്കുന്നുണ്ട്​. അത്​ ഇന്ത്യയിൽ തന്നെ നില നിർത്തുന്നതിനെയും പലരും അനുകൂലിച്ചിട്ടുണ്ട്​. പക്ഷേ ആ സമ്പത്തി​​​​​െൻറയും ഡാറ്റയുടെയും വലിയൊരു ശതമാനവും മുകേഷ്​ അംബാനി എന്ന വ്യക്​തിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ എന്ന കമ്പനിയിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ പിന്നെ നിയന്ത്രണങ്ങൾ കൊണ്ട്​ ഫലമുണ്ടാകില്ല. മോദിയുടെ സാന്നിധ്യത്തിൽ റിലയൻസ്​ ചെയർമാൻ നടത്തിയ പ്രസംഗം വരുംകാലത്തെ സുവർണ്ണ ഖനിയായ ഡാറ്റയിൽ കണ്ണുംനട്ടുതന്നെയാണ്​. ജിയോയിലുടെയും ഇനി വരുന്ന ഒാൺലൈൻ ഷോപ്പിങ്ങിലുടെയും ജനങ്ങളുടെ ഡാറ്റയിലെ ഒരു വലിയ വിഭാഗം റിലയൻസിന്​ സ്വന്തമാകും. വിദേശ കുത്തകകളെ മാറ്റി നിർത്തി റിലയൻസിനെ ഡാറ്റയുടെ കുത്തക ഉടമസ്ഥാവകാശം നൽകാനുള്ള ശ്രമങ്ങളാണ്​ കേന്ദ്രസർക്കാർ നടത്തുന്നതെങ്കിലും വിപരീത ഫലമായിരിക്കും ഉണ്ടാവുക. ഇതിനുള്ള നീക്കത്തി​​​​​െൻറ ഭാഗം മാത്രമാണ്​ ഇൗ സ്വദേശി സ്​നേഹം.

മോദിയുടെ ഇഷ്​ടതോഴൻ
അടുത്ത പത്ത്​ വർഷത്തിനുള്ളിൽ നരേന്ദ്ര​ മോദിയുടെ തട്ടകമായ ഗുജറാത്തിൽ മൂന്ന്​ ലക്ഷം കോടിയുടെ നിക്ഷേപമാണ്​ റിലയൻസ്​ നടത്താനൊരുങ്ങുന്നത്​. നൂതന സാ​േങ്കതിക വിദ്യ, ഡിജിറ്റൽ ബിസിനസ്​, പെട്രോകെമിക്കൽ തുടങ്ങി വിവിധ മേഖലകൾ കേന്ദ്രീകരിച്ചാവും നിക്ഷേപം. റിലയൻസി​​​​​െൻറ ഒാൺലൈൻ ഷോപ്പിങ്ങി​​​​​െൻറ പരീക്ഷണശാലയും ഗുജറാത്താണ്​. ​ഇതെല്ലാം തന്നെ മുകേഷ്​ അംബാനി എന്ന വ്യവസായിക്ക്​ മോദിയെന്ന ഭരണാധികാരിയോടുള്ള അടുപ്പം വ്യക്​തമാക്കുന്നതാണ്​. വോട്ടിങ്​ യന്ത്രങ്ങളുടെ ഹാക്കിങ്ങുമായി ബന്ധപ്പെട്ട്​ റിലയൻസ്​ ജിയോയുടെ പേരും ഉയർന്നു കേട്ടിരുന്നു. പദ്ധതിക്ക്​ സാ​​േങ്കതിക സഹായം നൽകിയത്​ റിലയൻസ്​ ആയിരുന്നുവെന്ന്​ ഹാക്കർ വെളിപ്പെടുത്തിക്കഴിഞ്ഞു.

ambani-and-modi-23

കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ അംബാനി കുടുംബവുമായി ബന്ധപ്പെടുത്തി പലതവണ മോദിയുടേയും ബി.ജെ.പിയുടെയും പേര്​ ഉയർന്ന്​ കേട്ടിട്ടുണ്ട്​. എന്നാൽ, കാര്യമായ വിവാദങ്ങളുണ്ടാക്കാതെ ഇൗ ആരോപണങ്ങളെല്ലാം കടന്നുപോയി. പ്രതിപക്ഷം​ പോലും അംബാനിയെ എതിർക്കുന്നതിൽ കാര്യമായി ശ്രദ്ധകേന്ദ്രീകരിച്ചില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പ്​ വരു​േമ്പാൾ മോദിയും അംബാനിയും പരസ്​പര സഹായ സഹകരണ സംഘമായി പ്രവർത്തിക്കുമെന്ന്​ ഉറപ്പാണ്​. ഭരണത്തി​​​​​െൻറ അവസാനകാലത്ത്​ മോദിയും അംബാനിയും നടത്തിയ ഇടപ്പെടലുകൾ ഇത്തരം വാദങ്ങൾക്ക്​ കൂടുതൽ ബലം നൽകുന്നതാണ്​.

ഒരു വ്യവസായിയിലേക്കും കമ്പനിയിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന സമ്പദ്​വ്യവസ്ഥ ഒരിക്കലും രാജ്യങ്ങൾക്ക്​ ഗുണകരമാവില്ല. ചില കമ്യൂണിസ്​റ്റ്​ രാജ്യങ്ങളിൽ ഇത്തരത്തിൽ ഒരു ശക്​തിയിലേക്ക്​ കേ​ന്ദ്രീകരിക്കുന്ന സമ്പദ്​വ്യവസ്ഥകൾ നില നിൽക്കുന്നുണ്ട്​. എന്നാൽ, മിശ്രസമ്പദ്​വ്യവസ്ഥ നില നിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്​ അത്​ സമ്പദ്​വ്യവസ്ഥയുടെ തകർച്ചയിലേക്കാവും നയിക്കുക. മൽസരാധിഷ്​ഠിത വിപണി ഇല്ലാതാവുന്നതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾ വരെ ചോദ്യം ​െചയ്യപ്പെടും. ഇത്​ മറ്റൊരു പ്രതിസന്ധിയിലേക്കാവും രാജ്യത്തെ നയിക്കുക. അതുകൊണ്ട്​ അംബാനിക്ക്​ കീഴടങ്ങി സമ്പദ്​വ്യവസ്ഥയിൽ പരിഷ്​കാരങ്ങൾ നടത്തുന്ന മോദിയുടെ നയം കൂടുതൽ അപകടത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimukesh ambanimalayalam newsOPNIONRelaince industries
News Summary - Relaince industries Issue-Opnion
Next Story