Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightറി​സ​ർ​വ് ബാ​ങ്ക്...

റി​സ​ർ​വ് ബാ​ങ്ക് വി​ജ്ഞാ​പ​നം; സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം വേ​ണം

text_fields
bookmark_border
RBI
cancel
പേ​രി​ൽ​നി​ന്ന് ബാ​ങ്ക് എ​ന്ന പ​ദം ഒ​ഴി​വാ​കു​ന്ന​തു​കൊ​ണ്ട് മാ​ത്രം തീ​രു​ന്ന​ത​ല്ല ഇ​തോ​ട​നു​ബ​ന്ധി​ച്ച നി​യ​മ​പ്ര​ശ്നം. ഒ​രു ബാ​ങ്കി​ങ് പ്ര​വ​ർ​ത്ത​ന​വും തു​ട​ർ​ന്ന് ന​ട​ത്താ​നാ​വി​ല്ല. ചെ​ക്കി​ട​പാ​ടു​ക​ളും അ​തോ​ടെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടിവ​രും. രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ വാ​യ്പ​മേ​ഖ​ല ഏ​റ്റ​വും ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഗ്രാ​മീ​ണ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് അ​തി​നു കാ​ര​ണം. സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ എ​ല്ലാ വാ​യ്പ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പ​രി​ഹാ​രം കാ​ണു​ന്നു

കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​വ​യു​ടെ പേ​രി​നൊ​പ്പം ബാ​ങ്ക് എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ജാ​ഗ്ര​ത​നി​ർ​ദേ​ശം എ​ന്ന നി​ല​യി​ൽ റി​സ​ർ​വ് ബാ​ങ്ക് (ആ​ർ.​ബി.​ഐ) വീ​ണ്ടും വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നു. ഏ​ക​ദേ​ശം ര​ണ്ടു​വ​ർ​ഷം മു​മ്പും ഇ​തു​പോ​ലു​ള്ള വി​ജ്ഞാ​പ​നം വ​ന്നി​രു​ന്നു. അ​തി​നെ​തി​രെ സ​ഹ​ക​ര​ണ വ​കു​പ്പും സ​ർ​ക്കാ​റും ആ​ർ.​ബി.​ഐ​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല പ്ര​തി​ക​ര​ണ​മ​ല്ല ഉ​ണ്ടാ​യ​ത്. ഈ ​നി​ല​പാ​ടി​നെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ൽ പ്ര​സ്​​താ​വ​ന ന​ട​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പി​ന്നീ​ട് ക​ടു​ത്ത നി​ല​പാ​ടു​ക​ളൊ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റോ ആ​ർ.​ബി.​ഐ​യോ സ്വീ​ക​രി​ച്ചു​ക​ണ്ടി​ല്ല. വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും ബാ​ങ്ക് എ​ന്ന പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ന​മാ​യ ഒ​രു സം​ഭ​വം കേ​ര​ള​ത്തി​ൽ മു​മ്പു​മു​ണ്ടാ​യി​ട്ടു​ണ്ട്. എം.​വി. രാ​ഘ​വ​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രി​ക്കെ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ൺ​ലൈ​സ​ൻ​സ്​​ഡ് അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ സം​സ്ഥാ​ന​ത്തി​ന്റെ പ​ല​യി​ട​ത്തും സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​നെ ബാ​ങ്കി​ങ് ലൈ​സ​ൻ​സി​ല്ലാ​ത്ത അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കി​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും അ​വ​യു​ടെ പേ​രി​നൊ​പ്പം ബാ​ങ്ക് എ​ന്ന പ​ദം ചേ​ർ​ത്ത​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് റി​സ​ർ​വ് ബാ​ങ്ക് കേ​ര​ള റീ​ജ​ന​ൽ മാ​നേ​ജ​ർ വി​വി​ധ ദി​ന​പ​ത്ര​ങ്ങ​ളി​ൽ വി​ജ്ഞാ​പ​നം ന​ട​ത്തു​ക​യു​ണ്ടാ​യി.

വ​കു​പ്പ് മേ​ധാ​വി​യാ​യ സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്​​ട്രാ​ർ അ​തി​ന​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​റും റി​സ​ർ​വ് ബാ​ങ്ക് റീ​ജ​ന​ൽ മാ​നേ​ജ​റും ത​മ്മി​ൽ പ്ര​സ്​​താ​വ​ന​ക​ളി​ലൂ​ടെ കൊ​മ്പു​കോ​ർ​ക്കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​ത്. സ​ഹ​ക​ര​ണം സം​സ്ഥാ​ന വി​ഷ​യ​മാ​ണെ​ന്ന് സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​റും ബാ​ങ്കി​ങ് കേ​ന്ദ്ര വി​ഷ​യ​മാ​ണെ​ന്ന് ആ​ർ.​ബി.​ഐ റീ​ജ​ന​ൽ മാ​നേ​ജ​റും വാ​ദി​ച്ചു. റീ​ജ​ന​ൽ മാ​നേ​ജ​ർ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കും നീ​ങ്ങി.

കാ​ര്യ​ങ്ങ​ൾ പ​ന്തി​യ​ല്ലെ​ന്ന് വ​ന്ന​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് പി​ന്നോ​ട്ട​ടി​ച്ചു. സ​ഹ​ക​ര​ണ ര​ജി​സ്​​ട്രാ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഈ ​ബാ​ങ്കു​ക​ൾ ബൈ​ലോ ഭേ​ദ​ഗ​തി ചെ​യ്ത് സ​ഹ​ക​ര​ണ അ​ർ​ബ​ൻ സൊ​സൈ​റ്റി​ക​ൾ എ​ന്ന പേ​രി​ലാ​ണ് പി​ന്നീ​ട് പ്ര​വ​ർ​ത്തി​ച്ച​ത്. അ​ന്ന് പു​തു​താ​യി ര​ജി​സ്​േ​ട്ര​ഷ​ൻ ല​ഭി​ച്ച ചി​ല അ​ൺ ലൈ​സ​ൻ​സ്​​ഡ് അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും റി​ട്ട് ഹ​ര​ജി​ക​ളൊ​ക്കെ കൂ​ട്ട​ത്തോ​ടെ ത​ള്ള​പ്പെ​ട്ടു.

അ​തി​നെ​തി​രെ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ ന​ൽ​കി​യ അ​പ്പീ​ലു​ക​ളും ഫ​ലം ക​ണ്ടി​ല്ല. അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന് വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ. തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ചി​ല സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്​​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭാ​ര​വാ​ഹി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​മാ​ണ​ല്ലോ നി​ല​വി​ലു​ള്ള​ത്. ആ​രോ​പ​ണ വി​ധേ​യ​മാ​യ ബാ​ങ്കു​ക​ളു​ടെ മേ​ൽ ഇ.​ഡി കൂ​ടു​ത​ൽ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പേ​രി​ൽ​നി​ന്ന് ബാ​ങ്ക് എ​ന്ന പ​ദം ഒ​ഴി​വാ​കു​ന്ന​തു​കൊ​ണ്ട് മാ​ത്രം തീ​രു​ന്ന​ത​ല്ല ഇ​തോ​ട​നു​ബ​ന്ധി​ച്ച നി​യ​മ​പ്ര​ശ്നം. ഒ​രു ബാ​ങ്കി​ങ് പ്ര​വ​ർ​ത്ത​ന​വും തു​ട​ർ​ന്ന് ന​ട​ത്താ​നാ​വി​ല്ല. ചെ​ക്കി​ട​പാ​ടു​ക​ളും അ​തോ​ടെ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രും. രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ വാ​യ്പ​മേ​ഖ​ല ഏ​റ്റ​വും ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. ഗ്രാ​മീ​ണ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് അ​തി​നു കാ​ര​ണം. സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ എ​ല്ലാ വാ​യ്പ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ പ​രി​ഹാ​രം കാ​ണു​ന്നു. സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന 58 സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ​ക്കാ​ണ് റി​സ​ർ​വ് ബാ​ങ്ക് ലൈ​സ​ൻ​സു​ള്ള​ത്.

അ​വ​യു​ടെ കീ​ഴി​ൽ അ​ഞ്ഞൂ​റോ​ളം ശാ​ഖ​ക​ളും സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ നി​ല​നി​ൽ​ക്കേ​ണ്ട​ത് ഗ്രാ​മീ​ണ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ താ​ൽ​പ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ന​ത്തേ​തു​പോ​ലെ പ​ല​വി​ധ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി അ​ല്ല അ​വ നി​ല​നി​ൽ​ക്കേ​ണ്ട​ത്. റി​സ​ർ​വ് ബാ​ങ്കി​നു​കൂ​ടി നി​യ​ന്ത്ര​ണാ​ധി​കാ​ര​മു​ള്ള അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല. അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ബാ​ങ്കി​ങ് ന​യ​ത്തി​ലെ കെ.​വൈ.​സി (നോ ​യു​വ​ർ ക​സ്റ്റ​മ​ർ-​ഇ​ട​പാ​ടു​കാ​ര​നെ തി​രി​ച്ച​റി​യു​ക) മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് (ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ഫോ​ട്ടോ) നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണ് അ​വി​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ത​ട​യ​പ്പെ​ടു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ കെ.​വൈ.​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​ള്ള​പ്പ​ണം അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ബാ​ങ്കു​ക​ളി​ലേ​ക്ക് എ​ത്തു​ന്നു എ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു.

ബാ​ങ്ക് എ​ന്ന പേ​ര് ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ടും ബാ​ങ്കി​ങ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​ക്കൊ​ണ്ടും സം​ഘ​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ല. ബാ​ങ്ക് എ​ന്ന പേ​ര് ഉ​പേ​ക്ഷി​ച്ച് സം​ഘം എ​ന്നാ​ക്കി നി​യ​മാ​വ​ലി ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തോ​ടെ ത​ന്നെ ബാ​ങ്കി​ങ് പ്ര​വ​ർ​ത്ത​ന​വും അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​താ​ണ്. കൂ​ട്ട​ത്തി​ൽ പ​റ​യ​ട്ടെ, ബാ​ങ്ക് എ​ന്ന പേ​രു​മാ​റ്റി സം​ഘം എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ൽ മ​നഃ​ശാ​സ്​​ത്ര​പ​ര​മാ​യ ഒ​രു​വ​ശ​മു​ണ്ടെ​ന്ന കാ​ര്യം മ​റ​ന്നു​കൂ​ടാ. സ​ഹ​ക​ര​ണ വ​കു​പ്പി​ലെ സേ​വ​ന​കാ​ല​ത്ത് ര​ണ്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ അ​ഡ്മി​നി​സ്​േ​ട്ര​റ്റ​ർ എ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​ത്തി​ൽ ബാ​ങ്ക് എ​ന്ന പ​ദ​ത്തി​ന് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​ള്ള മാ​സ്​​മ​രി​ക​ശ​ക്തി​യു​ണ്ടെ​ന്ന് ലേ​ഖ​ക​ന് നേ​രി​ട്ട് ബോ​ധ്യ​മു​ള്ള​താ​ണ്. എ​ന്നാ​ൽ, സം​ഘം എ​ന്ന വാ​ക്കി​ന് അ​തി​ല്ല.

1600ൽ​പ​രം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള​ട​ക്കം മൊ​ത്തം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ഒ​രു ല​ക്ഷം കോ​ടി രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​ന്റെ 70 ശ​ത​മാ​ന​മെ​ങ്കി​ലും വാ​യ്പ​യാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടാ​കാം. ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ലും റി​സ​ർ​വ് ബാ​ങ്ക് വി​ജ്ഞാ​പ​ന​ത്തി​ലെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ്ര​ത്യാ​ഘാ​ത​മാ​യും കൂ​ട്ട​ത്തോ​ടെ ചെ​ക്കു​ക​ൾ വ​ന്നാ​ൽ പ​ണം ന​ൽ​കാ​ൻ ബാ​ങ്കു​ക​ൾ​ക്ക് ഉ​ട​ന​ടി സാ​ധി​ച്ചു​കൊ​ള്ള​ണ​മെ​ന്നി​ല്ല. അ​ത്ത​രം ഒ​ര​വ​സ്ഥ ബാ​ങ്കു​ക​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കും എ​ന്ന കാ​ര്യം തീ​ർ​ച്ച​യാ​ണ്. നി​ല​വി​ലെ റി​സ​ർ​വ് ബാ​ങ്ക് ന​യ​പ്ര​കാ​രം അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കേ ബാ​ങ്കി​ങ് ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ ബാ​ങ്കി​ങ് നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം സാ​ധി​ക്കു​ക​യു​ള്ളൂ.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള 1600ൽ​പ​രം പ്രാ​ഥ​മി​ക സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ബാ​ങ്കി​ങ് ലൈ​സ​ൻ​സ്​ ന​ൽ​കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ത​യാ​റാ​വേ​ണ്ട​താ​ണ്. അ​തു​പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്ക് ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന​തു വ​രെ 1949ലെ ​ബാ​ങ്കി​ങ് നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പ് ഏ​ഴ് പ്ര​കാ​രം സം​ഘ​ങ്ങ​ൾ അ​വ​രു​ടെ പേ​രി​നൊ​പ്പം ബാ​ങ്ക് എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ബാ​ങ്കി​ങ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നും എ​തി​രെ ഏ​തെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ത​ൽ​ക്കാ​ലം മ​ര​വി​പ്പി​ച്ചു നി​ർ​ത്തേ​ണ്ട​താ​ണ്. ആ​ർ.​ബി.​ഐ വി​ജ്ഞാ​പ​നം പ​ത്ര​ങ്ങ​ളി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ക്രി​യാ​ത്മ​ക​മാ​യ ന​ട​പ​ടി​ക​ൾ കേ​ര​ള സ​ർ​ക്കാ​റി​ൽ​നി​ന്ന് ഉ​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

(റി​ട്ട. സ​ഹ​ക​ര​ണ ജോ​യ​ന്റ് ര​ജി​സ്​​ട്രാ​റാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:co-operative banksReserve Bank Notification
News Summary - Reserve Bank Notification; Concerns of co-operative banks need to be addressed
Next Story