അസാധുവായ അഭയാർഥി കാർഡുകൾ
text_fieldsെഎക്യരാഷ്ട്ര സഭയുടെ അഭയാർഥി വിഭാഗം ഹൈകമീഷണർ നൽകിയ ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് തിരിച്ചു മറിച്ചും കാണിച്ച് അബ്ദുൽ കരീം ചോദിച്ചു: ‘‘ഇൗ കാർഡിന് അപ്പോൾ ഒരു വിലയുമിേല്ല?’’ ശരിയാണ്. കരീമിെൻറ കൈയിലിരിക്കുന്ന കാർഡിൽ അഭയാർഥി കമീഷെൻറ റഫറൻസ് നമ്പരുണ്ട്. വ്യക്തിയുടെ നമ്പർ, കാർഡിെൻറ കാലാവധി, ഏതു രാജ്യത്തുനിന്നു വരുന്നു തുടങ്ങിയ വിവരങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അതിലേറെ, കാർഡിെൻറ മറുപുറത്ത് വളരെ വ്യക്തമായി മറ്റൊരു കാര്യം എഴുതിയിരിക്കുന്നു: ‘‘ഇൗ കാർഡിെൻറ ഉടമ െഎക്യരാഷ്ട്ര സഭയുടെ അഭയാർഥി വിഭാഗം ഹൈകമീഷണർ അംഗീകരിച്ച അഭയാർഥിയാണ്. അഭയാർഥിയെന്ന നിലക്ക് അവനെ/അവളെ തടങ്കലിൽ വെക്കുന്നതിൽ നിന്നും, ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ നിർബന്ധപൂർവം തിരിച്ചയക്കുന്നതിൽനിന്നും പ്രത്യേകമായ സംരക്ഷണം നൽകേണ്ടതാണ്. ഇന്ത്യയിൽ താമസിക്കുന്നതിനിടയിൽ ദേശീയ നിയമങ്ങൾ മാനിക്കാൻ കാർഡുടമക്ക് ബാധ്യതയുണ്ട്.’’
മ്യാന്മറിലെ ഫക്കീറ ബസാറിൽനിന്ന് ബംഗ്ലാദേശ് വഴി ജമ്മുവിലെത്തി അവിടെ നാലു വർഷവും ഡൽഹിയിലെത്തി വീണ്ടുമൊരു നാലു വർഷവും കുടുംബസമേതം താമസിക്കുന്ന അബ്ദുൽ കരീമിനെതിരെ ഇന്ത്യയിൽ പെറ്റി കേസ് പോലും നിലവിലില്ല. ഇവിടത്തെ നിയമങ്ങൾ അനുസരിച്ചും, സ്വന്തംനിലക്ക് ചെറിയൊരു പെട്ടിക്കട തട്ടിക്കൂട്ടിയുമാണ് ജീവിതം. മ്യാന്മറിൽനിന്നുള്ള ഒാട്ടത്തിൽ ബംഗ്ലാദേശ് വരെ പിതാവ് ഒപ്പമുണ്ടായിരുന്നു. അവിടെനിന്ന് വീണ്ടും മുന്നോട്ടുപോകാനുള്ള സാഹസികതയൊന്നുമില്ലാതെ ആ വൃദ്ധൻ അവിടെ തുടർന്നു. പലായനം ചെയ്ത നാട്ടുകാരിൽ മറ്റു ചിലർക്കൊപ്പം കരീം ഇന്ത്യയിലേക്കു പോന്നു. ഉറ്റ ബന്ധുക്കളിൽ ചിലർ ഇപ്പോഴും മ്യാന്മറിൽ തന്നെയുണ്ട്. അവിടെനിന്നു കിട്ടുന്ന വിവരങ്ങൾ വിഹ്വലത നിറക്കുന്നതാണ്. പക്ഷേ, ഒന്നും ചെയ്യാനില്ല.
മക്കളെ സ്കൂളിലയക്കണം. ആഹാരം കൊടുക്കണം. കിടന്നുറങ്ങാൻ ഒരിടം വേണം. ഇതിലെല്ലാം ഒതുങ്ങുന്ന മോഹങ്ങളും പ്രാരബ്ധങ്ങളുമായി ജീവിതം തള്ളിനീക്കുകയാണ് കരീം. റോഹിങ്ക്യൻ അഭയാർഥികളുടെ മൊത്തം കഥയും അതുതന്നെ. തപ്പിത്തടഞ്ഞല്ലാതെ ഹിന്ദി അറിയില്ല. ജനിച്ചുവളർന്ന നാടിെൻറ ഭാഷ ഇന്ത്യക്കാരോട് പറഞ്ഞിട്ടു കാര്യവുമില്ല. അതുകൊണ്ട് ഇവിടത്തെ ജനങ്ങളുമായുള്ള ഇടപഴകൽ പോലുമില്ല. ഇവിടെ അസമാധാനം ഉണ്ടാക്കുന്നതെന്നും ചെയ്യുന്നില്ലെങ്കിലും, റോഹിങ്ക്യകൾ തീവ്രവാദമോ ഭീകരതയോ നട്ടുവളർത്താനുള്ള സാധ്യതയെക്കുറിച്ചു വരെയാണ് കേന്ദ്രസർക്കാറിലുള്ളവർ സംശയിക്കുന്നത്. റോഹിങ്ക്യകളെ മൊത്തമായി തിരിച്ചയക്കുമെന്ന പ്രഖ്യാപനത്തിെൻറ സാരം, ആ സംശയം കൊണ്ട് ബലപ്പെടുത്തിയ മുസ്ലിം വിരുദ്ധതയാണ്. ഇൗ അഭയാർഥിക്കൂട്ടത്തിൽനിന്ന് ഒരാളെപ്പോലും സംശയിക്കപ്പെടുന്ന കാര്യങ്ങളുടെ പേരിൽ പിടികൂടിയിട്ടില്ല എന്ന യാഥാർഥ്യം അതിനിടയിൽ ബാക്കി.
മ്യാന്മർ ഭരണകൂടവും മോദിസർക്കാറുമായി ചങ്ങാത്തം വളർത്തുന്നതിെൻറ നയതന്ത്ര ഇരകളായിക്കൂടി ഇൗ അഭയാർഥികൾ മാറുകയാണ്. മ്യാന്മർ ഭരണകൂടത്തിെൻറ പ്രിയം നേടാൻ റോഹിങ്ക്യൻ അഭയാർഥികൾക്കെതിരായ നിലപാടിലേക്ക് നയതന്ത്ര ചുവട് മാറ്റിച്ചവിട്ടിയിരിക്കുകയാണ് മോദിസർക്കാർ. ദോക്ലാം പ്രതിസന്ധിപോലെ, ചൈനയെ നേരിടുന്നതിനും മറ്റുമുള്ള വിപുലമായ തന്ത്രവും ഇതിനു പിന്നിലുണ്ടെന്ന് കാണുന്നവരുണ്ട്. മ്യാന്മർ ഭരണകൂടവുമായി ചങ്ങാത്തം വളരുേമ്പാൾ, അവിടെനിന്ന് ആട്ടിപ്പായിക്കപ്പെട്ട റോഹിങ്ക്യൻ അഭയാർഥികൾ ഇവിടെ അനഭിമതരായി, തിരിച്ചയക്കേണ്ടവരായി മാറുന്നു. ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്ന സ്വന്തം രാജ്യത്തേക്ക് നിർബന്ധപൂർവം തിരിച്ചയക്കുന്നതിൽനിന്ന് റോഹിങ്ക്യകൾക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന യു.എൻ നിർദേശം അവമതിക്കപ്പെടുന്നു. പല രാജ്യങ്ങളിൽ നിന്നായി രണ്ടു ലക്ഷത്തോളം അഭയാർഥികളെ ഉൾക്കൊണ്ട ചരിത്രമുള്ള ഇന്ത്യ, റോഹിങ്ക്യക്കാർക്കു നേരെ പുറംതിരിഞ്ഞു നിൽക്കുന്നു.
െഎക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗം കാർഡ് നൽകിയതൊന്നും സർക്കാറിന് ബാധകമല്ലെന്ന മട്ടിൽ കഴിഞ്ഞ ദിവസം സംസാരിച്ചത് ആഭ്യന്തര സഹമന്ത്രിയും അരുണാചൽപ്രദേശുകാരനുമായ ബി.ജെ.പി നേതാവ് കിരൺ റിജിജുവാണ്. റോഹിങ്ക്യകൾ യു.എൻ അഭയാർഥി കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ലെന്ന് അദ്ദേഹം പറഞ്ഞു. റോഹിങ്ക്യകൾ ഇന്ത്യയിൽ അനധികൃത കുടിയേറ്റക്കാരാണ്. ആ നിലക്ക് കണ്ടുകൊണ്ട് സർക്കാർ മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം പറയുന്നു. യു.എന്നിെൻറ അഭയാർഥി ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിട്ടിെല്ലന്ന വാദവും സർക്കാർ നിരത്തുന്നു. ഇൗ പശ്ചാത്തലത്തിലാണ് അഭയാർഥികൾക്കു വേണ്ടി മുഹമ്മദ് സലീമുല്ല, മുഹമ്മദ് ഷാക്കിർ എന്നിവർ അഡ്വ. പ്രശാന്ത് ഭൂഷൺ മുഖേന സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
ഭരണഘടനയുടെ 14, 21, 51-സി അനുഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങൾ റോഹിങ്ക്യൻ അഭയാർഥികൾക്ക് ലഭിക്കേണ്ടതാണെന്ന് പ്രശാന്ത് ഭുഷൺ ചൂണ്ടിക്കാട്ടുന്നു. യു.എന്നിെൻറ നിർദേശങ്ങൾക്കു പുറമെ, തിരിച്ചയക്കപ്പെടുന്നതിൽനിന്ന് സംരക്ഷണം ലഭിക്കാൻ ഭരണഘടനയുടെ 32ാം വകുപ്പു പ്രകാരവും അഭയാർഥികൾക്ക് അവകാശമുണ്ട്. ആഗോള മനുഷ്യാവകാശ പ്രമാണങ്ങൾക്കു നിരക്കുന്ന വിധത്തിലാണ് ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിക്കേണ്ടതെന്ന് അടുത്തയിടെയാണ് സുപ്രീംകോടതി സുപ്രധാനമായൊരു വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയത്. അന്താരാഷ്്ട്ര തലത്തിൽ ഉത്തരവാദിത്തപൂർവം പെരുമാറേണ്ട ജനാധിപത്യ രാജ്യമായ ഇന്ത്യക്ക്, ഒരുപറ്റം അഭയാർഥികളുടെ കാര്യത്തിൽമാത്രം വിവേചനം നിറഞ്ഞ തീരുമാനങ്ങൾ എടുക്കാനാവില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
േറാഹിങ്ക്യകളെ തിരിച്ചയക്കുന്ന കാര്യത്തിൽ സർക്കാറിെൻറ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട്, കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിന് സുപ്രീംകോടതി നിശ്ചയിച്ചിരിക്കുകയാണ്. അതിനിടയിൽ കരീമിനും സുഹൃത്തുക്കൾക്കും മറ്റൊന്നു കൂടി പറയാനുണ്ട്: ‘‘പോകാൻ ഒരിടമില്ലാത്തതു കൊണ്ടാണ് ഇന്ത്യയിൽ കഴിയുന്നത്. സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാൻ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷേ, അതിനു സാഹചര്യമില്ല. ഇത്രയും കാലം പേടികൂടാതെ ഇവിടെ ജീവിക്കാൻ കഴിഞ്ഞു. ആർക്കും ഉപദ്രവമൊന്നും ചെയ്യാതെ ഒതുങ്ങിക്കഴിയുന്ന ഞങ്ങളെ ഇപ്പോൾ എന്തിനു സംശയത്തിെൻറ മുൾമുനയിൽ നിർത്തുന്നു? പറിച്ചെറിയുന്നു?’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.